ഇറാനിലെ ഉന്നത രഹസ്യാന്വേഷണ ഉദ്യോഗസ്ഥൻ മജീദ് ഖാദിമി യുഎസ്-ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു; ഐആർജിസിക്ക് കനത്ത തിരിച്ചടി

തിങ്കളാഴ്ച ഇസ്രായേലും അമേരിക്കയും ഇറാനിൽ നടത്തിയ മാരകമായ ആക്രമണത്തില്‍ ഇറാനിലെ റെവല്യൂഷണറി ഗാർഡുകളുടെ ഇന്റലിജൻസ് മേധാവി മേജർ ജനറൽ മജീദ് ഖാദിമി ഉള്‍പ്പടെ 25 ലധികം പേർ കൊല്ലപ്പെട്ടു.

ദോഹ (ഖത്തര്‍): യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ ഇറാന് മറ്റൊരു വലിയ തിരിച്ചടി കൂടി. ഇന്ന് (തിങ്കളാഴ്ച) യുഎസ്-ഇസ്രായേൽ സം‌യുക്ത ആക്രമണത്തിൽ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ ഇന്റലിജൻസ് മേധാവി മേജർ ജനറൽ മജീദ് ഖാദിമി കൊല്ലപ്പെട്ടു. ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് അവരുടെ ഔദ്യോഗിക ടെലിഗ്രാം ചാനലിൽ സംഭവം സ്ഥിരീകരിച്ചിട്ടുണ്ട്.

“ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ രഹസ്യാന്വേഷണ സംഘടനയുടെ ശക്തനും വിദ്യാസമ്പന്നനുമായ തലവന്‍ മേജർ ജനറൽ മജീദ് ഖാദെമി, അമേരിക്കൻ-സയണിസ്റ്റ് ശത്രുവിന്റെ ക്രിമിനൽ ഭീകരാക്രമണത്തിൽ രക്തസാക്ഷിയായി” എന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് അവരുടെ ടെലിഗ്രാം ചാനലിൽ പോസ്റ്റ് ചെയ്തു. ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരിൽ ഐആർജിസി ഇന്റലിജൻസ് മേധാവി മജീദ് ഖാദെമിയുടെ പേര് ഇറാനിയൻ മാധ്യമങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

തുടർച്ചയായ വെടിനിർത്തൽ ശ്രമങ്ങൾക്കിടയിലും, തിങ്കളാഴ്ച അമേരിക്കയും ഇസ്രായേലും ഇറാനിൽ തുടർച്ചയായി ആക്രമണങ്ങൾ നടത്തി, 25 ലധികം പേർ കൊല്ലപ്പെട്ടു. ഇറാനിയൻ സ്റ്റേറ്റ് മീഡിയ ആക്രമണങ്ങൾ സ്ഥിരീകരിച്ചു, കൊല്ലപ്പെട്ടവരിൽ മുതിർന്ന ഐആർജിസി ഇന്റലിജൻസ് ഉദ്യോഗസ്ഥരും ഉൾപ്പെടുന്നുവെന്ന് പറഞ്ഞു.

ഹോർമുസ് കടലിടുക്ക് തുറക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും ഇറാനോട് കർശനമായ അന്ത്യശാസനം പുറപ്പെടുവിച്ചു. ചൊവ്വാഴ്ച രാത്രി 8 മണി വരെയാണ് ഇറാന് സമയം അനുവദിച്ചിരിക്കുന്നത്. “ചൊവ്വാഴ്‌ച ഇറാനിൽ ‘പവർ പ്ലാന്റ്’ എന്നും ‘ബ്രിഡ്ജ് ഡേ’ എന്നും അറിയപ്പെടും, ഇത്തരത്തിലുള്ള ഒരു സവിശേഷ സംഭവം. ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കുക, അല്ലെങ്കിൽ നരകത്തെ നേരിടാൻ തയ്യാറാകുക – കാണുക! അല്ലാഹുവിന് സ്തുതി,” ട്രൂത്ത് സോഷ്യൽ പോസ്റ്റിൽ ട്രംപ് എഴുതി.

ഹോർമുസ് കടലിടുക്ക് തുറക്കണമെന്ന് ട്രംപ് മുമ്പ് പലതവണ ഇറാന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ, സഖ്യകക്ഷികൾക്ക് ജലപാത പൂർണ്ണമായും തുറന്നിട്ടിരിക്കുകയാണെന്ന് ഇറാൻ നിരന്തരം വാദിച്ചുകൊണ്ടിരുന്നു.

Leave a Comment

More News