സ്ത്രീയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ ഫ്ലോറിഡയിൽ നടപ്പാക്കി

സ്റ്റാർക്ക് (ഫ്ലോറിഡ):സെൻട്രൽ ഫ്ലോറിഡ ബാറിന് സമീപം ഒരു സ്ത്രീയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി 51 കാരനായ തോമസ് ലീ ഗുഡിനാസിനെ ജൂൺ 24   ചൊവ്വാഴ്ച വൈകുന്നേരം വധശിക്ഷയ്ക്ക് വിധേയമാക്കി . ഫ്ലോറിഡ സ്റ്റേറ്റ് ജയിലിൽ മാരകമായ കുത്തിവയ്പ്പ് സ്വീകരിച്ച ശേഷം വൈകുന്നേരം പ്രതി  6:13 ന് മരിച്ചതായി പ്രഖ്യാപിച്ചു.  ഗവർണർ റോൺ ഡിസാന്റിസിന്റെ വക്താവ് ബ്രയാൻ ഗ്രിഫിൻ പറഞ്ഞു. 1994 മെയ് മാസത്തിൽ മിഷേൽ മഗ്രാത്തിന്റെ കൊലപാതകത്തിൽ ഗുഡിനാസ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു ഈ വർഷം ഫ്ലോറിഡയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഏഴാമത്തെ വ്യക്തിയാണ് ഗുഡിനാസ്, അടുത്ത മാസം എട്ടാമത്തേത് നടത്താൻ തീരുമാനിച്ചിരിക്കുന്നു. 2023 ൽ ആറ് പേരെയും സംസ്ഥാനം വധശിക്ഷയ്ക്ക് വിധിച്ചു, എന്നാൽ കഴിഞ്ഞ വർഷം ഒരു വധശിക്ഷ മാത്രമേ നടപ്പിലാക്കിയിട്ടുള്ളൂ. നടപടിക്രമങ്ങളിൽ യാതൊരു ക്രമക്കേടുകളും നടന്നിട്ടില്ലെന്നും  അതിൽ അദ്ദേഹം പശ്ചാത്തപിക്കുകയും യേശുവിനെക്കുറിച്ച് പരാമർശിക്കുകയും…

ജനങ്ങളെ തമ്മിലടിപ്പിച്ച് ജയിക്കാനുള്ള സിപിഎം ശ്രമത്തെ നിലമ്പൂർ പരാജയപ്പെടുത്തി : വെൽഫെയർ പാർട്ടി

മലപ്പുറം: വിവിധ സമുദായങ്ങളെ ഭിന്നിപ്പിച്ചും തമ്മിലടിപ്പിച്ചും തെരഞ്ഞെടുപ്പ് ജയിക്കാനുള്ള CPM ശ്രമത്തെ നിലമ്പൂരിലെ ജനങ്ങൾ പരാജയപ്പെടുത്തിയെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരി. യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ ഉജ്വല വിജയം അതാണ് സൂചിപ്പിക്കുന്നത്. നിലമ്പൂരിൽ സിപിഎം ആസൂത്രിതമായി നടത്തിയ ധ്രുവീകരണ പ്രവർത്തനങ്ങൾക്ക് രാഷ്ട്രീയമായ മറുപടിയാണ് ജനങ്ങൾ നൽകിയത്. നിലമ്പൂരിൽ  ഉപതിരഞ്ഞെടുപ്പുണ്ടാക്കിയ രാഷ്ട്രീയകാരണങ്ങൾ ചർച്ച ചെയ്യപ്പെടാതിരിക്കാൻ  സംഘപരിവാറിനെ തോൽപ്പിക്കുന്ന വർഗ്ഗീയ പ്രചാരണം CPM  നടത്തിയെങ്കിലും യഥാർത്ഥ കാരണങ്ങൾ മനസ്സിലാക്കി തന്നെയാണ് ജനങ്ങൾ വോട്ട് വിനിയോഗിച്ചതെന്നാണ് ഫലം സൂചിപ്പിക്കുന്നത്. സർക്കാരിനെതിരായ ജനരോഷവും ഭരണവിരുദ്ധ വികാരവും തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രകടമാണ്. സ്വതന്ത്ര സ്ഥാനാർത്ഥിയായ പി.വി അൻവർ നേടിയ ഇരുപതിനായിരം വോട്ടും ഭരണ വിരുദ്ധ വികാരത്തിൻ്റെ ഭാഗമാണ്. യു.ഡി.എഫിൻ്റെ ഭൂരിപക്ഷവും അൻവറിൻ്റെ വോട്ടും ചേരുമ്പോൾ ഇടത് സർക്കാരിനെതിരെ എത്ര ആഴത്തിൽ ജനവികാരം ഉണ്ടെന്ന് മനസ്സിലാക്കാം. വെൽഫെയർ പാർട്ടിയെ മുൻനിർത്തി CPM നടത്തിയ ദുഷ്ട…

മാധ്യമങ്ങളെയും പത്ര സ്വാതന്ത്ര്യത്തേയും ചങ്ങലക്കിട്ട ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥ കാലം!

1975-ൽ ഇന്ദിരാഗാന്ധി സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും മാധ്യമങ്ങളുടെ മേൽ നിയന്ത്രണം ശക്തമാക്കുകയും ചെയ്തു. 200-ലധികം പത്രപ്രവർത്തകരെ ജയിലിലടച്ചു, ഏജൻസികളെ ലയിപ്പിച്ചു, സെൻസർഷിപ്പ് ഏർപ്പെടുത്തി. പത്രങ്ങളിലേക്കുള്ള വൈദ്യുതി വിതരണം വിച്ഛേദിച്ചു, ഓഫീസുകൾ റെയ്ഡ് ചെയ്തു, മുഖസ്തുതി നിർബന്ധപൂർവ്വം ദേശസ്‌നേഹമാക്കി. നാൽപ്പത് വർഷങ്ങൾക്ക് മുമ്പാണ് (1975) ഇന്ദിരാഗാന്ധിയുടെ സർക്കാർ രാജ്യത്ത് അടിയന്തരാവസ്ഥ ഏർപ്പെടുത്തിയത്. ഈ കാലയളവിൽ, മാധ്യമങ്ങളെയും അവര്‍ നിയന്ത്രിക്കാൻ ശ്രമിച്ചു. പത്രങ്ങൾക്ക് സെൻസർഷിപ്പ് ഏർപ്പെടുത്തി, പത്രപ്രവർത്തകരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു, വാർത്താ ഏജൻസികളെ ബലമായി ലയിപ്പിച്ചു. ഈ രീതിയിൽ, ഇന്ദിരാഗാന്ധിയുടെ സർക്കാർ പൊതുചർച്ചകളെ നിയന്ത്രിക്കാൻ ശ്രമിച്ചു. സർക്കാർ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, ഇന്ദിരാഗാന്ധിയുടെ ശുപാർശ പ്രകാരം പ്രസിഡന്റ് ഫക്രുദ്ദീൻ അലി അഹമ്മദ് പ്രഖ്യാപിച്ച അടിയന്തരാവസ്ഥയിൽ പ്രതിപക്ഷ നേതാക്കൾക്കൊപ്പം 200-ലധികം പത്രപ്രവർത്തകരെയും ജയിലിലടച്ചു. സർക്കാർ നിർദ്ദേശപ്രകാരം പ്രവർത്തിക്കാൻ വിസമ്മതിച്ച പത്രപ്രവർത്തകരായിരുന്നു അവർ. പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ, യുണൈറ്റഡ് ന്യൂസ് ഓഫ്…

എയർ ഇന്ത്യ വിമാനാപകടം ഇന്ത്യയിൽ അന്വേഷിക്കും; ബ്ലാക്ക് ബോക്‌സ് വിദേശത്തേക്ക് അയയ്ക്കില്ല: സിവിൽ വ്യോമയാന മന്ത്രി

എയർ ഇന്ത്യ വിമാനാപകടത്തെക്കുറിച്ചുള്ള അന്വേഷണം ഇന്ത്യയിൽ തന്നെ നടത്തുമെന്ന് സിവിൽ വ്യോമയാന മന്ത്രി കെ. റാം മോഹൻ നായിഡു പറഞ്ഞു. ബ്ലാക്ക് ബോക്സ് പൂർണ്ണമായും ഇന്ത്യയിൽ തന്നെ തുടരും, വിദേശത്തേക്ക് കൊണ്ടുപോകില്ല. അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനാപകടവുമായി ബന്ധപ്പെട്ട ബ്ലാക്ക് ബോക്‌സ് ഇന്ത്യയിൽ പൂർണ്ണമായും അന്വേഷണത്തിലാണെന്ന് സിവിൽ ഏവിയേഷൻ മന്ത്രി കെ. റാം മോഹൻ നായിഡു ചൊവ്വാഴ്ച വ്യക്തമാക്കി. ബ്ലാക്ക് ബോക്‌സ് വിശകലനത്തിനായി വിദേശത്തേക്ക് അയയ്ക്കുമെന്ന മാധ്യമ റിപ്പോർട്ടുകൾ അദ്ദേഹം നിഷേധിച്ചു. ജൂൺ 12 ന് അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേക്ക് പറക്കുന്നതിനിടെ എയർ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനമാണ് അപകടത്തിൽപ്പെട്ടത്. പറന്നുയർന്ന ഉടനെ വിമാനം ഒരു ഹോസ്റ്റലിൽ ഇടിച്ചുകയറി 270 പേർ മരിച്ചു. ഇതിൽ 241 യാത്രക്കാരും ജീവനക്കാരും ഉൾപ്പെടുന്നു. അപകടത്തിൽ നിന്ന് ഒരു യാത്രക്കാരൻ മാത്രമാണ് അത്ഭുതകരമായി…

ഫൊക്കാനയുടെ സഹകരണത്തോടെ സ്വിം കേരള സ്വിം മൂന്നാംഘട്ട സൗജന്യ നീന്തൽ പരിശീലന പദ്ധതിക്ക് തുടക്കം

അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനായ അയ ഫൊക്കാനയും മൈൽ സ്റ്റോൺ സ്വിമ്മിങ് പ്രമോട്ടിങ് ചാരിറ്റബിൾ സൊസൈറ്റിയുടെയും  നേതൃത്വത്തിൽ  സ്വിം കേരള സ്വിം മൂന്നാംഘട്ട സൗജന്യ നീന്തൽ പരിശീലന പദ്ധതിക്ക് തുടക്കം കുറിച്ച്തായി പ്രസിഡന്റ് സജിമോൻ ആന്റണി അറിയിച്ചു. വൈക്കം നഗരസഭയുടെ പതിമൂന്നാം വാർഡിൽ തോട്ടുവക്കത്ത് പൂരക്കുളത്തിൽ നടന്ന പരിപാടി വൈക്കം നഗരസഭാധ്യക്ഷ പ്രീത രാജേഷ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി.ടി.സുഭാഷ് അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ സിന്ധു സജീവൻ, രാധിക ശ്യാം, രാജശ്രീ വേണുഗോപാൽ, ഫൊക്കാന കോഡിനേറ്റർ സുനിൽ പാറയ്ക്കൽ, അന്താരാഷ്ട്ര നീന്തൽതാരം  എസ്.പി. മുരളീധരൻ ,സൊസൈറ്റി ഭാരവാഹികളായ മാമ്പുഴക്കരി വി.എസ്. ദിലീപ്കുമാർ, ഡോ.ആർ.പൊന്നപ്പൻ എന്നിവർ പ്രസംഗിച്ചു. അന്താരാഷ്ട്ര നീന്തൽതാരം  എസ്.പി. മുരളീധരൻ ആണ് സ്വിം കേരള സ്വിം എന്ന പരിപാടിക്ക് നേതൃത്വം നൽകുന്നത്. നഗരസഭയുടെ 26 വാർഡുകളിൽനിന്നും കൗൺസിലർമാർ മുഖേന രജിസ്റ്റർചെയ്ത 10 വയസ്സിന് മുകളിലുള്ള…

ചെങ്ങന്നൂർ അസോസിയേഷൻ’ ഫിലഡൽഫിയയ്ക്ക് (CAP) വർണ്ണോജ്വല തുടക്കം

ഫിലഡൽഫിയ:  ഫിലഡൽഫിയയുടെ വിവിധ ഭാഗങ്ങളിൽ അധിവസിക്കുന്ന ചെങ്ങന്നൂർ നിവാസികളുടെ ചിരകാല സ്വപ്നമായിരുന്ന  ‘ചെങ്ങന്നൂർ അസോസിയേഷന്റെ’ (CAP)  പ്രവർത്തനോൽഘാടനം ജൂൺ 21-ാം തീയതി ശനിയാഴ്ച രാവിലെ 11 മണി മുതൽ കാസ്സി റെസ്റ്റോറന്റിൽവച്ച് വർണ്ണോജ്വലമായി നടത്തപ്പെട്ടു. ഷിബു വർഗീസ്  കൊച്ചുമoത്തിന്റ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ, ഫിലാഡൽഫിയ മലയാളികൾക്ക് സുപരിചിതനും, ഫിലഡൽഫിയയിലെ സീനിയർ വൈദീകനുമായ     ഫാദർ ചാക്കോ പുന്നുസ്, നിറഞ്ഞ സദ്ദസ്സിനെ സാക്ഷ്യമാക്കി പ്രാത്ഥനയോടുകൂടി, ഭദ്രദീപം തെളിയിച്ചുകൊണ്ട്  ഉത്ഘാടനകർമ്മം  നിർവ്വഹിച്ചു. ആലപ്പുഴ ജില്ലയിൽ ഉൾപ്പെട്ട ചെങ്ങന്നൂർ എന്ന പട്ടണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും,  അതിന്റെ ചരിത്രത്തെക്കുറിച്ചും, അമേരിക്കയിൽ ചെങ്ങന്നൂർ നിവാസികളുടെ  കൂട്ടായ്മകളുടെ ആവശ്യകതയെയും, പ്രാധാന്യത്തെയും കുറിച്ചും പുന്നൂസ് അച്ചൻ വളരെ വിശദമായി വ്യക്തമാക്കി. അമേരിക്കയുടെ വിവിധ ഭാഗങ്ങളിലുള്ള ചെങ്ങന്നൂർ നിവാസികൾ എല്ലാവരും ഒത്തുചേരുന്ന ഒരു വലിയ കൂട്ടായ്മയായി ഭാവിയിൽ ഇത് വളർന്നു പന്തലിക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.  പ്രോഗ്രാമിന്റെ MC…

മന്ത്ര ദ്വിതീയ കൺവെൻഷനു നോർത്ത് കാരോലിനയിൽ അരങ്ങുണരുന്നു

നോർത്ത് കരോലിനയിലെ ഷാർലറ്റിൽ ജൂലൈ 3 മുതൽ 6 വരെ മന്ത്രയുടെ ദ്വിതീയ ദേശീയ കൺവെൻഷ (ശിവോഹം 2025 ) നു അരങ്ങുണരുമ്പോൾ അത് ഹൈന്ദവ സമൂഹത്തിനു നവോന്മേഷത്തിന്റെ പുത്തൻ നാളുകളിലേക്കുള്ള ചുവടു വയ്പുകൾ ആയി തീരുന്നു .സമൂഹത്തിന്റെ ആത്മീയവും സാംസ്കാരികവും കലാ പരവുമായ ചോദനകളെ തൊട്ടുണർത്തുന്ന അസംഖ്യം വിഭവങ്ങൾ കോർത്തിണക്കിയ മഹത്തായ ആഘോഷ ദിനങ്ങൾക്ക് ശിവോഹം കൺവെൻഷൻ സാക്ഷ്യം വഹിക്കും . പൂജ്യ സ്വാമിജി ചിദാനന്ദ പുരി മുഖ്യ അതിഥി ആകുന്ന കൺവെൻഷനിൽ ,ശിവഗിരി മഠത്തിൽ നിന്നും സ്വാമി വീരേശ്വരാനന്ദ ,ബ്രഹ്മശ്രീ മനോജ് നമ്പൂതിരി ,ഡോ ശ്രീനാഥ് കാര്യാട്ട് ,മോഹൻജി,.മണ്ണടി ഹരി എന്നിവർ കൺവെൻഷനിൽ എത്തുന്ന കുടുംബ അംഗങ്ങൾക്ക് ജീവിതത്തിന്റെ ഉൾക്കാഴ്ചകളിലേക്കു വെളിച്ചം വീശുന്ന പ്രഭാഷണ പരമ്പരകൾ ഒരുക്കും. മലയാള ചലച്ചിത്ര സംഗീത പിന്നണി രംഗത്തെ അതികായൻ ശ്രീ ഉണ്ണി മേനോന്റെ സാന്നിധ്യവും ഡോ കലാമണ്ഡലം…

ടെക്‌സാസ് കപ്പ് സോക്കർ ടൂർണമെന്റ് : ഓസ്റ്റിൻ സ്‌ട്രൈക്കേഴ്‌സ് വിജയികൾ; എഫ്‌സിസി ഡാളസ് റണ്ണേഴ്‌സ് അപ്പ്

ഡാളസ്: എഫ്‌സിസി ഡാളസ് മലയാളി സോക്കർ ക്ലബ്  സംഘടിപ്പിച്ച  പത്താമത് ടെക്‌സാസ് കപ്പ് (മനോജ് ചാക്കോ മെമ്മോറിയൽ എവർ റോളിംഗ് ട്രോഫി) സോക്കർ ടൂർണമെന്റിന്റെ ഓപ്പൺ കാറ്റഗറിയിൽ ഓസ്റ്റിൻ  സ്‌ട്രൈക്കേഴ്‌സ് വിജയികളായി. അത്യന്തം വാശിയേറിയ ഫൈനല്‍ പോരാട്ടത്തില്‍ ആതിഥേയരായ   എഫ്‌സിസി ഡാളസ് റണ്ണേഴ്‌സ് അപ്പ് ട്രോഫി നേടി. ഡെന്റണിലുള്ള ക്രോസ്‌ബാർ ഫീൽഡ്‌സിൽ സമാപിച്ച വാശിയേറിയ ടൂർണമെന്റിൽ  അമേരിക്കയിലെ  16 മലയാളി ക്ലബുകൾ പങ്കെടുത്തു. ഓസ്റ്റിൻ സ്‌ട്രൈക്കേഴ്‌സിന്റെ ഹയാൻ സാദിഖ് മികച്ച കളിക്കാനുള്ള എംവിപി ട്രോഫി നേടി. ടൂർണമെന്റിലെ ടോപ് ഗോൾ സ്കോററായ  റോവൻ(എഫ്സിസി ഡാളസ്) ഗോൾഡൻ ബൂട്ട്  ട്രോഫിക്ക് അർഹനായി. മികച്ച ഡിഫൻഡറായി  എഫ്സിസിയുടെ ജെസ്‌വിനും , മികച്ച ഗോൾകീപ്പറായി ഓസ്റ്റിൻ സ്‌ട്രൈക്കേഴ്‌സിന്റെ  തിമത്തിയും തിരഞ്ഞെടുക്കപ്പെട്ടു ട്രോഫികൾ  കരസ്‌ഥമാക്കി. ഇതോടൊപ്പം 40 പ്ലസ് കാറ്റഗറിയിലും ടൂർണമെന്റ് നടന്നു. മികച്ച കളി പുറത്തെടുത്ത  ഡാളസ് ഡയനാമോസ് ആണ്…

ട്രം‌പിന്റെ വെടിനിർത്തൽ നിര്‍ദ്ദേശം ഇസ്രായേല്‍ തള്ളി; ഇറാനില്‍ മിസൈല്‍ ആക്രമണം നടത്തി

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് ആക്രമണങ്ങൾ നിർത്താൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെടുകയും, ഇസ്രായേൽ തങ്ങളുടെ പൈലറ്റുമാരെ നാട്ടിലേക്ക് തിരികെ വിളിക്കണമെന്നും ബോംബുകൾ ഇടുന്നത് നിർത്തണമെന്നും നിര്‍ദ്ദേശിച്ചെങ്കിലും ഇസ്രായേല്‍ അത് അവഗണിച്ച് ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിലെ റഡാർ സൈറ്റിൽ വ്യോമാക്രമണം നടത്തിയതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇസ്രായേൽ ആർമി റേഡിയോ ആക്രമണം സ്ഥിരീകരിച്ചു. ഇറാനെതിരായ ആക്രമണങ്ങൾ നിർത്തണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇസ്രായേലിനോട് അഭ്യർത്ഥിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് ആക്രമണം നടത്തിയതെന്ന് വാർത്താ ഏജൻസിയായ മിസാനും ദിനപത്രമായ ഷാർഗും റിപ്പോർട്ട് ചെയ്തു. ചൊവ്വാഴ്ച പുലർച്ചെ പ്രഖ്യാപിച്ച വെടിനിർത്തലിന് ശേഷമാണ് ആക്രമണം നടത്തിയത്. ഇതിനുപുറമെ, ടെഹ്‌റാനിൽ നിന്ന് ഏകദേശം 200 കിലോമീറ്റർ അകലെ കാസ്പിയൻ കടലിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ബാബോൾ, ബാബോൽസർ നഗരങ്ങളിലും സ്ഫോടന ശബ്ദങ്ങൾ കേട്ടു, അവിടെ വ്യോമ പ്രതിരോധ സംവിധാനം സജീവമാക്കിയിട്ടുണ്ട്.…

ഇറാൻ-ഇസ്രായേൽ യുദ്ധം: യു എസ് ആക്രമണത്തിനു മുമ്പ് ഇറാന്‍ യുറേനിയം രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയതായി വിദഗ്ധര്‍

ഇസ്രായേൽ-ഇറാൻ യുദ്ധകാലത്ത് ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ യുഎസ് നടത്തിയ വ്യോമാക്രമണത്തിന് ശേഷം, ഇറാന്റെ ആണവ പദ്ധതി പൂർണ്ണമായും നശിപ്പിക്കപ്പെട്ടുവെന്ന് അവകാശപ്പെട്ടു. എന്നാൽ, ഉപഗ്രഹ ചിത്രങ്ങളും ഇസ്രായേലി രഹസ്യാന്വേഷണ ഏജൻസികളും പറയുന്നതനുസരിച്ച്, യുഎസ് വ്യോമാക്രമണത്തിന് മുമ്പുതന്നെ ഇറാൻ തങ്ങളുടെ ആണവ കേന്ദ്രങ്ങളിൽ നിന്ന് ആയുധ-ഗ്രേഡ് യുറേനിയം നീക്കം ചെയ്തിരുന്നു. ഈ യുറേനിയത്തിന്റെ അളവ് വളരെ കൂടുതലായതിനാൽ അതിൽ നിന്ന് നിരവധി ആണവ ബോംബുകൾ നിർമ്മിക്കാൻ കഴിയും. ഇറാന്റെ ആണവ പദ്ധതി “തകര്‍ത്തു” എന്ന് അമേരിക്കയും ഇസ്രായേലും അവകാശപ്പെടുന്നുണ്ടെങ്കിലും, അതിന്റെ തിരോധാനം കൂടുതൽ ആശങ്കകൾ ഉയർത്തിയിട്ടുണ്ട്. ആ യുറേനിയം എവിടേക്കാണ് കൊണ്ടുപോയതെന്ന് ഇതുവരെ വ്യക്തമല്ല. കാണാതായ യുറേനിയത്തിന്റെ അംശം പോലും ലഭിക്കാത്തത് നയതന്ത്ര ശ്രമങ്ങളെ തടസ്സപ്പെടുത്തുമെന്നും ഇറാന്റെ ആണവ പദ്ധതി നിർത്താനുള്ള ശ്രമങ്ങളെ വൈകിപ്പിക്കുമെന്നും വിദഗ്ദ്ധർ വിശ്വസിക്കുന്നു. വാസ്തവത്തിൽ, ആക്രമണത്തിന് മുമ്പുള്ള ഉപഗ്രഹ ചിത്രങ്ങൾ ഇറാനിലെ ഫോർഡോ ആണവ കേന്ദ്രത്തിന്…