മിഡില്‍ ഈസ്റ്റ് സംഘര്‍ഷങ്ങള്‍ക്കിടയില്‍ യുഎഇയും ചൈനയും ബന്ധം ശക്തിപ്പെടുത്തുന്നു; അബുദാബി കിരീടാവകാശി ഞായറാഴ്ച പ്രമുഖ നേതാക്കളുടെയും വ്യവസായികളുടെയും അകമ്പടിയോടെ ചൈന സന്ദർശിക്കും

അബുദാബി: അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഞായറാഴ്ച മുതൽ ചൈനയിലേക്ക് ഔദ്യോഗിക സന്ദർശനം ആരംഭിക്കും. യുഎഇയും ചൈനയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുകയും പരസ്പര സഹകരണം വർദ്ധിപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ യാത്രയുടെ പ്രാഥമിക ലക്ഷ്യം. നിരവധി യുഎഇ മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ, പ്രമുഖ ബിസിനസുകാർ എന്നിവർ അദ്ദേഹത്തോടൊപ്പം ഉണ്ടാകും. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുക എന്നതാണ് ഈ സന്ദർശനത്തിന്റെ പ്രാഥമിക ലക്ഷ്യം. ഇരു രാജ്യങ്ങൾക്കും പ്രയോജനപ്പെടുന്ന വിവിധ മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കാൻ യുഎഇയും ചൈനയും ശ്രമിക്കുന്നു. ഇരു രാജ്യങ്ങളുടെയും പൊതുവായ താൽപ്പര്യങ്ങൾ മനസ്സിൽ വെച്ചുകൊണ്ടാണ് ഈ സന്ദർശനം നടത്തുന്നത്. ഈ പ്രധാന സന്ദർശനത്തിന് മുമ്പ് 2026 മാർച്ചിൽ ഒരു പ്രത്യേക പ്രതിനിധി യോഗം നടന്നിരുന്നു. കൂടാതെ, ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ചർച്ചകൾ…

വിളവെടുപ്പ് നടത്തിയിട്ട് പതിനഞ്ച് ദിവസം; നെല്ല് സംഭരിക്കാത്തതിൽ പ്രതിഷേധം

എടത്വ: വിളവെടുപ്പ് നടത്തിയിട്ട് പതിനഞ്ച് ദിവസം കഴിഞ്ഞിട്ടും നെല്ല് സംഭരിക്കാത്തതിൽ പ്രതിഷേധ സമരം നടത്തി. തലവടി ചൂട്ടുമാലി പാടശേഖര നെല്ലുത്പാദക സമിതിയാണ് തലവടി കൃഷി ഭവൻ ഉപരോധിച്ചത്. 110 ഏക്കർ വരുന്ന ചൂട്ടുമാലി പാടശേഖരത്തിന്റെ വിളവെടുപ്പ് നടത്തിയത് മാർച്ച് 28ന് ആണ്. കൊയ്ത്ത് കഴിഞ്ഞ ഉടൻ പാഡി മാർക്കറ്റിംഗ് അധികൃതരെ അറിയിക്കുകയും സംഭരണം നടത്തേണ്ട മില്ലിന്റെ പാടശേഖരത്ത് എത്തുകയും ചെയ്തിരുന്നു. നെല്ല് കൂടുതൽ ദിവസം പാടത്ത് ഇടാൻ പറ്റാത്തത് കൊണ്ട് മില്ലുകാരുടെ വ്യവസ്ഥ അംഗീകരിക്കാന്‍ തയ്യാറാകേണ്ടി വന്നു. ഇന്നലെ എത്തുമെന്ന ഉറപ്പിമേൽ ഏകദേശം 400 ചാക്ക് നെല്ല് കർഷകർ നിറയ്ക്കുകയും ചെയ്തു. നെല്ല് തക്ക സമയത്ത് സംഭരിക്കാത്തതിനെ തുടർന്ന് നിറച്ച ചാക്കുകൾ പൊട്ടിച്ച് ഉണക്കി കൊടുക്കണമെന്നാണ് മില്ലുകാരുടെ പ്രതിനിധി ആവശ്യപ്പെടുന്നത്. ഇത് വൻ സാമ്പത്തിക ബാധ്യത വരുത്തുമെന്ന് കർഷകർ പറഞ്ഞു. പ്രസിഡൻ്റ് സന്തോഷ് മാത്യു, സുരേഷ് അഞ്ചുമനയ്ക്കല്‍,…

കുടിയേറ്റ മണ്ണിലെ കുടിലതകൾ (ലേഖനം): ജയശങ്കര്‍ പിള്ള

അന്നൊരു അവധി ദിനമായിരുന്നു. ദുഃഖ വെള്ളിയാഴ്ച ആയതിനാൽ ഹോട്ടലുകളും,കോഫി ഷോപ്പുകളും,പെട്രോൾ പമ്പുകളും, ചെറിയ സ്റ്റേഷനറി കടകളും ഒഴികെയുള്ള ഒട്ടു മിക്ക സ്ഥാപനങ്ങളും,അടഞ്ഞു കിടന്നു. ആഴ്ച അവസാനം നീണ്ട അവധിയും, വെള്ളിയാഴ്ചയും കൂടി ഒന്നിച്ചു വന്നതിനാൽ കുടുംബ സമേതം, ഗണപതി ക്ഷേത്രത്തിലെ സന്ധ്യയ്ക്കുള്ള ദീപാരാധനയും, ശീവേലിയും, അത്താഴപൂജയും ക്ഷേത്രത്തിൽ തന്നെ ആകാം എന്ന് ഉറപ്പിച്ചു. ക്ഷേത്രത്തിലെ വിശേഷാൽ പൂജകൾ ഒക്കെ കഴിഞ്ഞു ഇറങ്ങുമ്പോൾ സമയം രാത്രി 10 മണിയോടടടുപ്പിച്ചായി. മഞ്ഞു വീഴ്ച നിലച്ചു എങ്കിലും,തണുപ്പിനും,വീശിയടിയ്ക്കുന്ന തണുത്ത കാറ്റിനും ഒട്ടും കുറവ് വന്നിട്ടില്ല. ക്ഷേത്രത്തിൽ നിന്ന് വീട്ടിലേയ്ക്കു വരുന്ന വഴി ഒരു ഹൈവേയുടെ മുകളിലൂടെ ഉള്ള മേൽപാലം കടന്നു വേണം വരുവാൻ. ഈ പ്രദേശം പൊതുവെ വിജനമാണ്. അത്താഴ ഊട്ട് കഴിഞ്ഞു പ്രസാദമായി ലഭിച്ച സാമ്പാർ സാദം കാർ ഡ്രൈവ് ചെയ്യുന്ന മോന് സ്പൂണിൽ കൊടുത്തു കൊണ്ട് കുട്ടിക്കാലത്തെ അവന്റെ…

ഉയർന്ന വോട്ടിംഗ് ശതമാനം ആരെ ഉയർത്തും? (ലേഖനം): ബ്ലെസ്സൺ ഹ്യൂസ്റ്റൺ

കേരളം വിധിയെഴുതി. ആർക്ക് അനുകൂലമെന്ന് അറിയാൻ മെയ് വരെ കാത്തിരിക്കണം. കനത്ത പോളിംഗ് നടന്നത് മുന്നണികളെ ആവേശത്തിലാക്കിയിട്ടുണ്ട്. രണ്ട് പതിറ്റാണ്ടിനിടയിൽ ഇത്ര വലിയ പോളിംഗ് ഇതാദ്യമാണ്. കഴിഞ്ഞ നിയമ സഭാ തിരഞ്ഞെടുപ്പിൽ എഴുപത് ശതമാനത്തിനുള്ളിൽ മാത്രമായിരുന്നു വോട്ടെടുപ്പെങ്കിൽ ഇപ്പോൾ മുന്നണികളെപോലും അത്ഭുതപ്പെടുത്തികൊണ്ട് അത് എൺപതിൽ എത്തിയെത്തിയെന്നതാണ് വസ്തുത. ഉയർന്ന പോളിംഗ് മുന്നണികളെ അത്ഭുതപ്പെടുത്തുക മാത്രമല്ല ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. പണ്ട് വോട്ടിങ് ശതമാനം കൂടിയാൽ അത് യൂ ഡി എഫിന് അനുകൂലവും കുറഞ്ഞാൽ എൽ ഡി എഫിന് അനുകൂലമെന്നതായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ രണ്ടായിരത്തി പതിനാറ് മുതൽ അത് ശരിവയ്ക്കുന്നില്ല . അന്ന് വോട്ടിങ് ശതമാനം കൂടിയത് എൽ ഡി എഫിനാണ് അനുകൂലമായത്. കേരള ചരിത്രത്തിൽ ഏറ്റവും ഉയർന്ന പോളിങ് നടന്നത് 1960ലെ തിരഞ്ഞെടുപ്പിലായിരുന്നു. അന്ന് 85 ശതമാനമായിരുന്നു പോളിങ് രേഖപ്പെടുത്തിയത്. എന്നാൽ ഇക്കുറി അതിനൊപ്പമെത്തിയെന്നു തന്നെ പറയാം. ഇതിനുമുൻപ് 87…

ട്രൈസ്റ്റേറ്റ് കേരളാ ഫോറം ഓണം ആഗസ്റ്റ് 22 നു വോൾക്സ്ഫെസ്റ്റ് വെറൈൻ ഓഡിറ്റോറിയത്തിൽ

ഫിലാഡൽഫിയ: ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ നേതൃത്വത്തിൽ ഈ വർഷത്തെ ഓണം ആഘോഷം ആഗസ്റ്റ് 22-ാം തീയതി ശനിയാഴ്ച ഫിലഡൽഫിയയിലെ കാൻസ്റ്റാറ്റർ വോൾക്സ്ഫെസ്റ്റ് വെറൈൻ (Cannstatter), 9130 Academy Road, PA 19114 ഓഡിറ്റോറിയത്തിൽനടത്തപ്പെടുമെന്ന് സംഘാടക സമിതി അറിയിച്ചു. ഫോറം ചെയർമാൻ ലീനോ സ്കറിയയുടെ നേതൃത്വത്തിലാണ് പരിപാടികൾ ഒരുക്കുന്നത്. ജനറൽ സെക്രട്ടറി ജോബി ജോർജ്, ട്രഷറർ രാജൻ സാമുവേൽ എന്നിവരും സംഘാടക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. ഓണം ചെയർമാനായി ബിനു മാത്യുവും കേരള ഡേ ചെയർമാനായി തോമസ് പോളും നേതൃത്വ നിരയിൽ പ്രവർത്തിക്കുന്നു. എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍ന്‍മാരായി വിന്‍സന്റ് ഇമ്മാനുവല്‍, ജോര്‍ജ്ജ് ഓലിക്കല്‍, അലക്‌സ് തോമസ്, സുധ കര്‍ത്ത, അഭിലാഷ് ജോൺ, ഫീലിപോസ് ചെറിയാന്‍, ജീമോൻ ജോർജ്, ആഷ അഗസ്റ്റ്യന്‍, ബിനു മാത്യു (ഓണാഘോഷ ചെയര്‍മാന്‍), സുമോദ് നെല്ലിക്കാല (പി.ആര്‍.ഒ), റോണി വറുഗീസ് , (പ്രോഗ്രാം കോഡിനേറ്റര്‍), ജോര്‍ജ്ജ്…

സീറോ-മലബാർ യൂഖറിസ്റ്റിക് കോൺഗ്രസ് 2025 സ്മരണിക ‘സിബാച്’ ചിക്കാഗോയിൽ പ്രകാശനം ചെയ്തു

ന്യൂജേഴ്‌സി: ചിക്കാഗോ സെൻറ് തോമസ് സിറോ-മലബാർ കത്തീഡ്രൽ ദേവാലയത്തിൽ 2025-ലെ സിറോ-മലബാർ യൂഖറിസ്റ്റിക് കോൺഗ്രസിന്റെ സ്മരണികയായ “സിബാച്”(Living Sacrifice Remembered) പ്രകാശനം ചെയ്തു. ഈസ്റ്റർ തിരുനാളിനോടനുബന്ധിച്ച് നടന്ന വിശുദ്ധ കുർബാനയ്ക്ക് ശേഷം രാവിലെ 11:15-നായിരുന്നു ചടങ്ങ്. ചിക്കാഗോ രൂപത മെത്രാൻ മാർ ജോയ് ആലപ്പാട്ട് സ്മരണികയുടെ ഔദ്യോഗിക പ്രകാശനം നിർവഹിച്ചു. കത്തീഡ്രൽ വികാരി ഫാ. തോമസ് കടുകപ്പള്ളിയുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ, സഭയുടെ മുതിർന്ന അംഗവും സീനിയർ ഫോറം പ്രതിനിധിയുമായ പി. ഡി. ജോസഫ് (വക്കച്ചായൻ) ആദ്യപ്രതി ഏറ്റുവാങ്ങി. ഈ നിമിഷം വിശ്വാസപരമ്പരയുടെ തുടർച്ചയെ പ്രതിനിധീകരിക്കുന്നതും ശ്രദ്ധേയമായി. 2025 മെയ് 23 മുതൽ 25 വരെ ന്യൂജേഴ്സിയിലെ സോമർസെറ്റിൽ നടന്ന ചരിത്രപ്രധാനമായ യൂഖറിസ്റ്റിക് കോൺഗ്രസിന്റെ ആത്മീയ അനുഭവങ്ങൾ, പ്രധാന പ്രഭാഷണങ്ങൾ, വിശ്വാസസാക്ഷ്യങ്ങൾ എന്നിവയാണ് ഈ സ്മരണികയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. സഭയുടെ ഐക്യത്തിന്റെയും ദിവ്യകാരുണ്യ ഭക്തിയുടെയും പ്രതീകമായി ഈ പ്രസിദ്ധീകരണം…

അമലിന്റെ ജീവനായി നമുക്ക് പ്രാർത്ഥിക്കാം; കൈകോർക്കാം

ഡാളസ്: കോട്ടയം കല്ലറ സ്വദേശിയായ അമൽ, നിലവിൽ ഡാളസിലെ ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. 2019-ൽ അമേരിക്കയിലെത്തിയ അമൽ, ഇർവിംഗിലെയും ഡാളസിലെയും ‘സ്വദേശി പ്ലാസ’യിൽ പേസ്ട്രി ഷെഫായി ജോലി ചെയ്തുവരികയായിരുന്നു. മാർച്ച് അവസാന വാരത്തിൽ പെട്ടെന്നുണ്ടായ ശ്വാസതടസ്സത്തെയും തളർച്ചയെയും തുടർന്ന് അമലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ന്യുമോണിയ ബാധിച്ച് ശ്വാസകോശത്തിന് ഗുരുതരമായ തകരാർ സംഭവിച്ചതിനെത്തുടർന്ന് അദ്ദേഹത്തെ ഐ.സി.യുവിൽ വെന്റിലേറ്ററിലേക്ക് മാറ്റി. നിർഭാഗ്യവശാൽ, പരിശോധനയ്ക്കിടെ അമലിന് AML ലുക്കീമിയ (രക്തക്യാൻസർ) ബാധിച്ചതായും കണ്ടെത്തി. നിലവിൽ ശ്വാസകോശത്തിന്റെയും ഹൃദയത്തിന്റെയും പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനായി എക്മോ (ECMO) ചികിത്സ നൽകിവരികയാണ്. നാട്ടിലുള്ള അമലിന്റെ ഭാര്യയും ഏഴു വയസ്സുകാരിയായ മകളും പ്രിയപ്പെട്ടവരും ഈ വാർത്തയറിഞ്ഞതിന്റെ നടുക്കത്തിലാണ്. കഠിനാധ്വാനിയായ അമൽ ജീവിതത്തിലേക്ക് തിരികെ വരാനായി പോരാടിക്കൊണ്ടിരിക്കുകയാണ്. അമലിന്റെ ചികിത്സയ്ക്കും കുടുംബത്തിന് താങ്ങാകുന്നതിനുമായി ഒരു ഫണ്ട് ശേഖരണം ആരംഭിച്ചിട്ടുണ്ട്. നിങ്ങൾ നൽകുന്ന ചെറിയൊരു തുക പോലും ഈ പ്രതിസന്ധി…

ഇറാനുമായുള്ള ചർച്ചകൾക്കായി പാക്കിസ്താന്റെ എഫ്-16 വിമാനങ്ങളുടെ അകമ്പടിയോടെ ജെഡി വാൻസ് ഇസ്ലാമാബാദിലെത്തി

ജെ ഡി വാൻസിന്റെ വിമാനം പാക്കിസ്താന്‍ എഫ്-16 വിമാനങ്ങളുടെ അകമ്പടിയോടെ ഇസ്ലാമാബാദിലെത്തി. അമേരിക്കയും ഇറാനും തമ്മിലുള്ള ഈ ചർച്ചകൾ ചരിത്രപരമാണെന്ന് കണക്കാക്കപ്പെടുന്നുണ്ടെങ്കിലും, ഇരുവർക്കുമിടയിൽ അവിശ്വാസം നിലനിൽക്കുന്നുണ്ട്. ന്യൂഡൽഹി: പശ്ചിമേഷ്യയിലെ രൂക്ഷമായ സംഘർഷത്തിനിടയിൽ, ഇറാനുമായുള്ള ചർച്ചകൾക്ക് നേതൃത്വം നൽകുന്നതിനായി യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ് സഞ്ചരിച്ച വിമാനത്തിന് പാക്കിസ്താന്‍ എഫ്-16 യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെ ഇസ്ലാമാബാദിലേക്ക് കൊണ്ടുപോയി. യുഎസ് വ്യോമസേനയുടെ ബോയിംഗ് സി-32എ വിമാനത്തിന് പാക് വ്യോമാതിർത്തിയിലൂടെ അകമ്പടി സേവിക്കുന്ന അഞ്ച് പിഎഎഫ് എഫ്-16 ജെറ്റുകളുണ്ടായിരുന്നു. തുടർന്ന് അത് ഇസ്ലാമാബാദിനടുത്തുള്ള നൂർ ഖാൻ വ്യോമതാവളത്തിൽ ഇറങ്ങി. 1979 ലെ ഇസ്ലാമിക വിപ്ലവത്തിനുശേഷം വാഷിംഗ്ടണും ടെഹ്‌റാനും തമ്മിൽ നടക്കുന്ന ഏറ്റവും ഉയർന്ന തലത്തിലുള്ള മുഖാമുഖ ചർച്ചയും ചരിത്ര നിമിഷവുമാകുന്ന ഇന്ന് ജെ.ഡി. വാൻസ് ഇറാനിയൻ പ്രതിനിധി സംഘവുമായി ചർച്ച നടത്തും. പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫും പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ…

അമേരിക്കയിലെ ഇന്ത്യൻ പൗരന്മാർക്ക് സഹായഹസ്തം നീട്ടി ന്യൂയോർക്ക് കോൺസുലേറ്റ്

ന്യൂയോർക്ക്: അമേരിക്കയിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാർ നേരിടുന്ന വിവിധ പ്രശ്നങ്ങൾ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് പ്രമുഖ സംഘടനാ നേതാക്കൾ ഇന്ത്യൻ കോൺസുലേറ്റ് അധികൃതരുമായി നിർണായക ചർച്ച നടത്തി. ഇന്ത്യയുടെ ന്യൂയോർക്കിലെ കോൺസുൾ ജനറൽ അംബാസഡർ ബിനയ ശ്രീകാന്ത പ്രസാദിന്റെ നേതൃത്വത്തിലായിരുന്നു യോഗം. ഫോമാ നാഷണൽ വൈസ് പ്രസിഡന്റ് ഷാലു പുന്നൂസ്, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക നേതാവ് സജി അബ്രഹാം, ഫോമാ മുൻ പ്രസിഡന്റ് ഡോ. ജേക്കബ് തോമസ്, മാർത്തോമ സഭ കൗൺസിൽ അംഗം സന്തോഷ് അബ്രഹാം, ഫോമാ ജോയിന്റ് സെക്രട്ടറി പോൾ ജോസ്, മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയ പ്രതിനിധി ജെയിംസ് പീറ്റർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് മരണവുമായി ബന്ധപ്പെട്ട അടിയന്തര സാഹചര്യങ്ങളിൽ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുപോകുന്നതിനായി 10,000 ഡോളർ വരെ സാമ്പത്തിക സഹായം ലഭ്യമാണെന്ന് കോൺസുലേറ്റ് അധികൃതർ…

ലോസ് ഏഞ്ചൽസിൽ വിദ്യാഭ്യാസ മേഖല സ്തംഭനത്തിലേക്ക്; കൂറ്റൻ പണിമുടക്കിന് അധ്യാപകരും ജീവനക്കാരും

ലോസ് ഏഞ്ചൽസ്: ശമ്പള വർദ്ധനവും മെച്ചപ്പെട്ട സേവന വ്യവസ്ഥകളും ആവശ്യപ്പെട്ട് ലോസ് ഏഞ്ചൽസിലെ പൊതുവിദ്യാലയങ്ങളിൽ വൻ പണിമുടക്കിന് ഒരുക്കം. അധ്യാപകർ, പ്രിൻസിപ്പൽമാർ, മറ്റ് ജീവനക്കാർ എന്നിവരുൾപ്പെടെ ഏകദേശം 70,000 പേർ അടുത്ത ആഴ്ച ജോലി ബഹിഷ്കരിക്കും. ഇതോടെ അഞ്ചര ലക്ഷത്തോളം വിദ്യാർത്ഥികളുടെ പഠനം തടസ്സപ്പെടും. ഏപ്രിൽ 14-നകം ധാരണയിലെത്തിയില്ലെങ്കിൽ സമരം തുടങ്ങാനാണ് യൂണിയനുകളുടെ തീരുമാനം. 17 ശതമാനം ശമ്പള വർദ്ധനവ് അധ്യാപകർ ആവശ്യപ്പെടുമ്പോൾ 8 ശതമാനം മാത്രമേ നൽകാനാകൂ എന്ന നിലപാടിലാണ് അധികൃതർ. സമരം നടന്നാൽ കുട്ടികൾക്ക് ഭക്ഷണം നൽകുന്നതിനും മറ്റുമായി പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് സ്കൂൾ ഡിസ്ട്രിക്റ്റ് അറിയിച്ചു. ഏഴ് വർഷത്തിനിടെ ലോസ് ഏഞ്ചൽസിൽ നടക്കുന്ന മൂന്നാമത്തെ വലിയ സമരമായിരിക്കും ഇത്.