വാഷിംഗ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയുമായുള്ള ബന്ധം കൈകാര്യം ചെയ്യുന്നതിനെ വിമർശിച്ച് ഇന്ത്യൻ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. “ചൈന ഞങ്ങളുടെ പ്രദേശം കൈവശപ്പെടുത്തുന്നു എന്നതാണ് വസ്തുത. ഇത് അംഗീകരിക്കപ്പെട്ട വസ്തുതയാണ്,”ഇത് തികച്ചും അസ്വീകാര്യമാണ്” പ്രതിപക്ഷ നേതാവ് വാഷിംഗ്ടൺ സന്ദർശനത്തിനിടെ വ്യാഴാഴ്ച നാഷണൽ പ്രസ് ക്ലബ്ബിൽ നടത്തിയ പ്രസ്താവനയിൽ പറഞ്ഞു. 1960 കളുടെ തുടക്കത്തിൽ തങ്ങളുടെ തർക്കമുള്ള ഹിമാലയൻ അതിർത്തിയിൽ നടന്ന യുദ്ധത്തെത്തുടർന്ന് പതിറ്റാണ്ടുകളായി ചൈനയും ഇന്ത്യയും അസ്വാസ്ഥ്യമുള്ള അയൽക്കാരാണ്. 20 ഇന്ത്യൻ സൈനികരെയും നാല് ചൈനീസ് സൈനികരെയും കൊലപ്പെടുത്തിയ 2020 ലെ മാരകമായ അതിർത്തി സംഘർഷത്തിന് ശേഷം, ചൈന ഈ വർഷം ഇന്ത്യയുടെ കിഴക്കൻ സംസ്ഥാനമായ അരുണാചൽ പ്രദേശിലെ 11 സ്ഥലങ്ങളുടെ പേര് മാറ്റി, തെക്കൻ ടിബറ്റ് എന്ന് വിളിക്കുകയും അതിന്റെ പ്രദേശമാണെന്ന് അവകാശപ്പെടുകയും ചെയ്തു. ഈ അവകാശവാദങ്ങൾ ഇന്ത്യ തള്ളുകയും നിഷേധിക്കുകയും ചെയ്തിരുന്നു .…
Author: പി.പി. ചെറിയാന്
പുടിനും എർദോഗനും ഉടൻ കൂടിക്കാഴ്ച നടത്തും
മോസ്‌കോ: കൂടിക്കാഴ്ചയുടെ സമയവും സ്ഥലവും ഇതുവരെ നിശ്ചയിച്ചിട്ടില്ലെങ്കിലും പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും തുർക്കി പ്രസിഡന്റ് റജബ് തയ്യിപ് എർദോഗനും സമീപഭാവിയിൽ കൂടിക്കാഴ്ച നടത്തുമെന്ന് ക്രെംലിൻ. ഞായറാഴ്ച തുർക്കിയിൽ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എർദോഗൻ വിജയിച്ചിരുന്നു. പുടിൻ തന്റെ “പ്രിയ സുഹൃത്തിനെ” അഭിനന്ദിച്ചു. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ റഷ്യ ഉക്രെയ്നിലേക്ക് സൈന്യത്തെ അയച്ചതു മുതൽ, അങ്കാറ റഷ്യയ്‌ക്കെതിരായ പാശ്ചാത്യ ഉപരോധങ്ങളെ എതിർത്ത് നയതന്ത്ര സന്തുലിത പ്രവർത്തനം നടത്തി, മോസ്കോയുമായും കെയ്‌വുമായും അടുത്ത ബന്ധം പുലർത്തി. ധാന്യത്തിന്റെയും വളത്തിന്റെയും സ്വന്തം കയറ്റുമതിക്കുള്ള തടസ്സങ്ങൾ നീക്കാൻ നിരവധി വ്യവസ്ഥകൾ പാലിക്കുന്നില്ലെങ്കിൽ കരാർ നീട്ടില്ലെന്ന് റഷ്യ വ്യക്തമാക്കി. മൂന്ന് ഉക്രേനിയൻ തുറമുഖങ്ങളിൽ നിന്ന് ധാന്യങ്ങളും വളങ്ങളും സുരക്ഷിതമായി കയറ്റുമതി ചെയ്യാൻ അനുവദിക്കുന്ന കരാർ, തുർക്കി വിദേശകാര്യ മന്ത്രി മെവ്‌ലട്ട് കാവുസോഗ്ലു പറയുന്നതനുസരിച്ച്, കുറഞ്ഞത് രണ്ട് മാസത്തേക്ക് കൂടി നീട്ടാൻ കഴിയും. പുടിനും എർദോഗനും…
ആടിത്തകർക്കാൻ ‘പേട്ട റാപ്’, പ്രഭുദേവ – എസ് ജെ സിനു ചിത്രം തുടങ്ങി
ബ്ലൂഹിൽ ഫിലിംസിന്റെ ബാനറിൽ ജോബി പി സാം നിർമ്മിച്ച് എസ് ജെ സിനു സംവിധാനം ചെയ്യുന്ന ആദ്യ തമിഴ്‌ചിത്രത്തിൻറെ പൂജ ചെന്നൈയിൽ നടന്നു. ‘പേട്ട റാപ്’ എന്നാണ് ചിത്രത്തിൻറെ പേര്. പ്രഭുദേവ നായകനാകുന്ന സിനിമയിൽ വേദികയാണ് നായിക. പ്രണയത്തിനും ആക്ഷനും സംഗീതത്തിനും നൃത്തത്തിനും പ്രാധാന്യം നൽകുന്ന ഒരു കളർഫുൾ എന്റർടെയ്‌നറായിരിക്കും ഇത്. “പാട്ട്, അടി, ആട്ടം – റിപ്പീറ്റ്” എന്നാണ് ചിത്രത്തിൻറെ ടാഗ്‌ലൈൻ. സിനിമയുടെ യഥാർത്ഥ സ്വഭാവവും ട്രീറ്റ്‌മെന്റും ഈ ടാഗ്‌ലൈനിലൂടെ വ്യക്തമാകുന്നു. പോണ്ടിച്ചേരിയും ചെന്നൈയും പ്രധാന ലൊക്കേഷനുകളാകുന്ന പേട്ട റാപ്പിന്റെ ചിത്രീകരണം ജൂൺ പതിനഞ്ചിന് ആരംഭിക്കും. കേരളത്തിലും ഈ സിനിമ ചിത്രീകരിക്കുന്നുണ്ട്. ജിബൂട്ടി, തേര് എന്നീ മലയാളചിത്രങ്ങൾക്ക് ശേഷം തമിഴിൽ എസ് ജെ സിനു ആദ്യചിത്രം ഒരുക്കുമ്പോൾ വിവേക് പ്രസന്ന, ഭഗവതി പെരുമാൾ, രമേഷ് തിലക്, കലാഭവൻ ഷാജോൺ, രാജീവ് പിള്ള, അരുൾദാസ്, മൈം ഗോപി,…
ചങ്ങംങ്കരി ദേവസ്വം ബോർഡ് യു.പി സ്കൂളിൽ പ്രവേശനോത്സവും യാത്രയയപ്പും നടന്നു
എടത്വ: ചങ്ങംങ്കരി ദേവസ്വം ബോർഡ് യു.പി സ്കൂളിൽ പ്രവേശനോത്സവും യാത്രയയപ്പും ചടങ്ങും ഐക്യരാഷ്ട്രസഭ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ അംബാസിഡർ ഡോ.ജോൺസൺ വി ഇടിക്കുള ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് കെ ജെ രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. എടത്വ ഗ്രാമ പഞ്ചായത്ത് അംഗം വിനിതാ ജോസഫ് മുഖ്യപ്രഭാഷണം നടത്തി പഠനോപകരണ വിതരണം നിർവഹിച്ചു.മൂന്നര പതിറ്റാണ്ട് സ്ക്കൂളിൽ ഉച്ചഭക്ഷണം തയ്യാറാക്കിയ ലക്ഷ്മികുട്ടിയമ്മയ്ക്ക് ഉള്ള ഉപഹാരം ഗിരിജകുമാരി വേണുഗോപാൽ സമ്മാനിച്ചു.ലക്ഷ്മികുട്ടിയമ്മയുടെ മറുപടി പ്രസംഗം ഏവരെയും വികാരഭരിതമാക്കി. സംസ്ഥാന ലൈബ്രററി കൗൺസിൽ അംഗം ഹരീന്ദ്രനാഥ് തായംങ്കരി ഹെഡ്മിസ്ട്രസ് എസ്.പത്മകുമാരി, അദ്ധ്യാപകരായ മുകേശ് കെ.എം, രേഷ്മ എസ് ,മാതൃസമിതി പ്രസിഡൻറ് ശാന്തിനി സന്തോഷ് എന്നിവർ സംസാരിച്ചു. പ്രവേശനോത്സവത്തിനു മുന്നോടിയായി പുതിയതായി പ്രവേശനം നേടിയ വിദ്യാർത്ഥികളെ സമ്മാനങ്ങൾ നല്കി സ്വീകരിച്ചു.തുടർന്ന് സ്ക്കൂൾ യൂണിഫോം, പാഠപുസ്തകം എന്നിവയുടെ ഔദ്യോഗിക വിതരണോദ്ഘാടനവും പ്രവേശനോത്സവത്തോടനുബന്ധിച്ച് നടത്തി.തുടർന്ന് കുട്ടികൾക്ക് മധുരപലഹാരങ്ങളും നൽകി. ഈ…
അശാസ്ത്രീയമായി അങ്ങാടി പ്പുറം പഞ്ചായത്ത് മുൻ എൽ. ഡി എഫ് ഭരണസമിതി നിർമിച്ചു നൽകിയ വീടുകൾക്ക് സുരക്ഷ ഒരുക്കുക: വെൽഫെയർ പാർട്ടി
അങ്ങാടിപ്പുറം :അങ്ങടിപ്പുറം ഗ്രാമ പഞ്ചായത്തിലെ പരിയാപുരം കിഴക്കേമുക്കിൽ അശാ സ്ത്രീയമായി ഗ്രാമപഞ്ചായത്ത് മുൻ എൽഡിഎഫ് ഭരണസമിതി നിർമിച്ചു നൽകിയ ലൈഫ് വീടുകൾക്ക് കാല വർഷം കനക്കും മുൻപ് മതിയായ സംരക്ഷണം ഉറപ്പാക്കാൻ മലപ്പുറം ജില്ലാ ദുരന്തനിവാരണഅതോറിറ്റി ഇടപെടണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് വെൽഫെയർ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് കമ്മിറ്റി ദുരന്തനിവാരണഅതോ റിറ്റിക്ക് പരാതി നൽകി. വെൽഫെയർ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സൈദാലി വലമ്പൂർ, പഞ്ചായത്ത് സെക്രട്ടറി ഷിഹാബ് തിരൂർക്കാട്,ട്രഷർ സക്കീർ അരിപ്ര, തുടങ്ങി യവർ മലപ്പുറം ഓഫീസിൽ നേരിട്ട് എത്തിയാണ് പരാതി നൽകിയത്.
പുകവലി വിരുദ്ധ ബോധവല്‍ക്കരണ പരിപാടികള്‍ക്ക് പ്രാധാന്യമേറുന്നു
ദോഹ: ആഗോള താപനവും കാലാവസ്ഥ വ്യതിയാനവുമൊക്കെ ഓരോ പ്രദേശങ്ങളിലും ഗുരുതരമായ പാരിസ്ഥിതിക പ്രതിസന്ധികള്‍ സൃഷ്ടിക്കുന്ന സമകാലിക ലോകത്ത് പുകവലി വിരുദ്ധ ബോധവല്‍ക്കരണ പരിപാടികള്‍ക്ക് പ്രാധാന്യമേറുകയാണെന്ന് ലോക പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഖത്തറിലെ ആന്റി സ്മോക്കിംഗ് സൊസൈറ്റി സംഘടിപ്പിച്ച ടേബിള്‍ ടോക്കില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ആരോഗ്യപരവും സാമൂഹികവും സാമ്പത്തികവും പാരിസ്ഥിതികവുമായ മാനങ്ങളുള്ള ഒരു ദുരന്തമായി പുകവലി മാറിയിരിക്കുന്നുവെന്നും ഇത് സംബന്ധിച്ച ബോധവല്‍ക്കരണ പരിപാടികള്‍ ഏതെങ്കിലും ദിവസങ്ങളില്‍ പരിമിതപ്പെടുത്താതെ തുടര്‍ച്ചയായി നടക്കണമെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ നിരീക്ഷിച്ചു. വൈജ്ഞാനിക വിസ്പോടനം തീര്‍ക്കുന്ന സമ്മര്‍ദ്ധങ്ങളും അനിശ്ചിതത്വങ്ങളും കൗമാരക്കാരേയും മുതിര്‍ന്നവരേയും മാനസിക സംഘര്‍ഷങ്ങളിലേക്കാണ് പലപ്പോഴും നയിക്കുന്നത്. ഈ സംഘര്‍ഷങ്ങലും സമ്മര്‍ദ്ധങ്ങളും ക്രിയാത്മകമായ രീതിയില്‍ കൈകാര്യം ചെയ്യാനാവാതെ വരുമ്പോഴാണ് പലരും ലഹരിയില്‍ അഭയം തേടുന്നതെന്ന് ആന്‍ി സ്മോക്കിംഗ് സൊസൈറ്റി പ്രസിഡണ്ട് ഡോ. അബ്ദുല്‍ റഷീദ് അഭിപ്രായപ്പെട്ടു. മാനസിക സമ്മര്‍ദ്ധങ്ങളില്‍ നിന്നും ആശ്വാസം ലഭിക്കുമെന്ന് തെറ്റിദ്ധരിച്ച് ആരംഭിക്കുന്ന…
സ്ഥാനക്കയറ്റം ലഭിച്ചിട്ടും പണത്തിനായുള്ള ദാഹം അവസാനിച്ചില്ല; കൈക്കൂലി വാങ്ങുന്നതിനിടെ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറെ കൈയ്യോടെ വിജിലന്‍സ് പിടികൂടി
കോട്ടയം: ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിലെ ഇലക്ട്രിക്കൽ ഇൻസ്പെക്ടർ കെ.കെ. സോമനെ 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടികൂടി. കോട്ടയം ജില്ലയിലെ ഒരു വാണിജ്യ സ്ഥാപനത്തിന്റെ ജോലി ഏറ്റെടുത്ത കരാറുകാരന്റെ ഇലക്‌ട്രിക്കൽ ഡ്രോയിംഗ് അംഗീകരിക്കാൻ സ്ഥലപരിശോധനയ്‌ക്ക് പോയപ്പോഴാണ് സോമൻ പരാതിക്കാരനിൽ നിന്ന് 10,000 രൂപ കൈക്കൂലി വാങ്ങിയത്. തുടർന്ന് ഡ്രോയിംഗ് അപ്രൂവൽ ചെയ്യുന്നതിനുവേണ്ടി വീണ്ടും 10,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടർന്ന് പരാതിക്കാരൻ വിവരം കോട്ടയം കിഴക്കൻ മേഖല പൊലീസ് സൂപ്രണ്ട് വിനോദ് കുമാറിനെ അറിയിച്ചു.ബുധനാഴ്ച രാവിലെ ഓഫീസിൽവെച്ച് ഇയാളിൽനിന്നും പണം വാങ്ങി പേഴ്സിലേക്ക് വെക്കുന്നതിനിടെയാണ് വിജിലൻസ് ഉദ്യോഗസ്ഥരെത്തി സോമനെ പിടികൂടിയത്. കോട്ടയം വിജിലൻസ് എസ്.പി വി.ജി. വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റു ചെയ്തത്. നേരിട്ടുള്ള പണമിടപാടിന് പുറമെ ഗൂഗിൾ പേ വഴി മാത്രം വിവിധ കരാറുകാരിൽ നിന്ന് 2,85,000 രൂപ ഇയാള്‍ വാങ്ങിയിട്ടുണ്ടെന്ന് പറയുന്നു.…
‘പുസ്തകപ്പച്ച’ പഠനോപകരണ വിതരണം സംഘടിപ്പിച്ചു
എസ്.ഐ.ഒയും പീപ്പിൾസ് ഫൗണ്ടേഷനും ചേർന്ന് പുസ്തകപ്പച്ച എന്ന പേരിൽ കേരളത്തിലുടനീളം നടത്തുന്ന പഠനോപകരണ വിതരണ പദ്ധതിയുടെ മലപ്പുറം ജില്ലാതല ഉദ്ഘാടനം കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ അബ്ദുറഹ്മാൻ നിർവ്വഹിച്ചു. പള്ളിക്കൽ പഞ്ചായത്തിലെ സലാമത്ത് നഗറിൽ വെച്ച് നടന്ന പരിപാടിയിൽ എസ്.ഐ.ഒ സംസ്ഥാന ശൂറാ അംഗം അമീൻ ഫസൽ മുഖ്യപ്രഭാഷണം നടത്തി. എസ്.ഐ.ഒ മലപ്പുറം ജില്ലാ പ്രസിഡന്റ് തഹ്‌സീൻ മമ്പാട് അധ്യക്ഷത വഹിച്ചു. പീപ്പിൾസ് ഫൗണ്ടേഷൻ പ്രതിനിധി ഹനീഫ, എസ്.ഐ.ഒ ഏരിയ പ്രസിഡന്റ് അനസ് ഫൈസൽ, സെക്രട്ടറി റഷീദ് എന്നിവർ സംസാരിച്ചു.
ഫ്രറ്റേണിറ്റി അവകാശ പ്രഖ്യാപന യാത്രക്ക് പ്ലാച്ചിമടയിൽ വൻ സ്വീകരണം
പാലക്കാട്: ഭരണകൂട വിവേചനം നേരിടുന്ന ജില്ലയിലെ പിന്നോക്ക പ്രദേശങ്ങളിലൂടെ ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ല കമ്മിറ്റി നടത്തുന്ന അവകാശ പ്രഖ്യാപന യാത്രക്ക് പ്ലാച്ചിമട സമരഭൂമിയിൽ വൻ സ്വീകരണം. കോളക്കമ്പനിക്ക് മുന്നിൽ സമര ഐക്യദാർഢ്യ സംഗമം നടന്നു. കൊക്കക്കോള വിരുദ്ധ സമപോരാളികളുടെ മക്കൾക്ക് പഠനോപകരണങ്ങൾ നൽകി. ഫ്രറ്റേണിറ്റി ജില്ല സെക്രട്ടറിയേറ്റംഗം സമദ് പുതുപ്പള്ളിതെരുവ് പ്ലാച്ചിമട സമര സമിതി ചെയർമാൻ വിളയോടി വേണുഗോപലന് വിദ്യാർത്ഥികൾക്കുള്ള പഠനക്കിറ്റുകൾ കൈമാറി. വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡന്റ് നൗഷാദ്, മുരുകൻ, ജലാലുദ്ദീൻ, പഴനിച്ചാമി, സൈദ് പറക്കുന്നം, ഭാഗ്യ അമ്മാൾ, തങ്കവേലു എന്നിവർ സംസാരിച്ചു. ഫ്രറ്റേണിറ്റി അവകാശ പ്രഖ്യാപന യാത്ര കഴിഞ്ഞ ദിവസം വീടുകൾ കത്തിനശിച്ച കൊല്ലങ്കോട് പറത്തോട് കോളനിയിലും പര്യടനം നടത്തി. വരും ദിവസങ്ങളിൽ അട്ടപ്പാടി, ജില്ലയിലെ കിഴക്കൻ മേഖലകളിലെ പിന്നോക്ക പ്രദേശങ്ങൾ എന്നിവിടങ്ങളിലടക്കം പര്യടനം നടത്തുമെന്ന് നേതാക്കൾ അറിയിച്ചു.
എസ്.എഫ്.ഐ മലബാറിലെ വിദ്യാർത്ഥികളുടെ അവകാശ സമരത്തെ ഒറ്റു കൊടുക്കുന്നു: കെ.എം ഷെഫ്രിൻ
കൊണ്ടോട്ടി: മലബാർ മേഖലയിൽ ഹയർ സെക്കന്ററി വിദ്യാഭ്യാസ രംഗത്ത് നിലനിൽക്കുന്ന സീറ്റ് അപര്യാപ്തത പരിഹരിക്കണമെന്ന മലബാറിലെ വിദ്യാർത്ഥികളുടെ ആവശ്യത്തെ ഒറ്റു കൊടുക്കുന്ന പണിയാണ് എസ്.എഫ്.ഐ അടക്കമുള്ള ഇടത് പക്ഷ വിദ്യാർത്ഥി സംഘടനകൾ ചെയ്യുന്നതെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് കെ.എം. ഷെഫ്രിൻ. എല്ലാ വർഷത്തെയും പോലെ നിലവിലുള്ള ക്ലാസുകളിൽ സീറ്റുകളുടെ എണ്ണം കൂട്ടി വിദ്യാർത്ഥികളെ കുത്തിനിറക്കാനുള്ള സർക്കാരിന്റെ തീരുമാനത്തിന് ഒപ്പം നിന്ന് മലബാറിലെ വിദ്യാർഥികളുടെ അവകാശ സമരത്തെ വഞ്ചിക്കുകയാണ് എസ്.എഫ്.ഐ. കാർത്തികേയൻ കമ്മീഷൻ അടക്കം മുന്നോട്ട് വെച്ചത് പോലെ പുതിയ ഹയർസെക്കന്ററി ബാച്ചുകൾ മലബാർ മേഖലയിൽ അനുവദിക്കുക മാത്രമാണ് സീറ്റ് അപര്യാപ്തതക്കുള്ള പരിഹാരമെന്നും കെ.എം.ഷെഫ്രിൻ അഭിപ്രായപ്പെട്ടു. ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന കമ്മിറ്റി കൊണ്ടോട്ടിയിൽ വെച്ച് സംഘടിപ്പിച്ച ഹയർ സെക്കന്ററി വിദ്യാർത്ഥികളുടെ സംഗമം ‘ഉയരെ’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദിൽ അബ്ദുറഹീം, അർച്ചന പ്രജിത്ത്, തഷ്രീഫ് കെ.പി,…
