വയനാടിനെ ചേർത്തുപിടിച്ച്‌ മർകസിലെ സ്വാതന്ത്ര്യദിനാഘോഷം

കോഴിക്കോട്: ദുരന്തഭൂമിയായ വയനാടിനെ ചേർത്തുപിടിക്കുന്ന സുന്ദര നിമിഷങ്ങളായിരുന്നു 78-ാം സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി മർകസിൽ ആഘോഷ പരിപാടികളുടെ മുഖ്യ ആകർഷണങ്ങളിലൊന്ന്. ഇന്ത്യയിലെ 24 സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള രണ്ടായിരത്തോളം വിദ്യാർഥികൾ അണിനിരന്ന ചടങ്ങിൽ ഭാഷ, വേഷ, സംസ്കാരങ്ങൾക്കതീതമായി മുഴുവൻ പേരും ഒന്നിച്ചുപറഞ്ഞത് ‘ഞങ്ങൾ വായനാടിനൊപ്പം’ എന്നായിരുന്നു. മർകസ് സാരഥിയും ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയുമായ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ സ്വാതന്ത്ര്യദിന സന്ദേശത്തിലും അദ്ദേഹം വയനാടിലെ ദുരിതബാധിതരെയും രക്ഷാപ്രവർത്തകരെയും പ്രത്യേകം ഓർത്തു. ദുരന്തമുഖത്തെ മനുഷ്യരുടെ ഐക്യവും സഹകരണവും കൂട്ടായ്മയും ഒരുമിച്ച് നിന്നാൽ എന്തും നേടാമെന്നും എന്തിനെയും അതിജയിക്കാമെന്നുമുള്ള സന്ദേശമാണ് നൽകുന്നത് എന്നാണ് കാന്തപുരം ഉസ്താദ് പറഞ്ഞത്. എല്ലാ വർഷവും വലിയ ആഘോഷ പരിപാടികൾ നടക്കാറുള്ള മർകസിൽ ഇത്തവണ ചെലവും പൊലിമയും കുറച്ച് ആകർഷകമായ രീതിയിൽ ചടങ്ങ് നടത്തിയതും വയനാടിനെ ഓർത്തുകൊണ്ടാണ്. ‘ഐ ലൗ ഇന്ത്യ,…

എടത്വ വികസന സമിതിയുടെ നേതൃത്വത്തിൽ നടന്ന സ്വാതന്ത്ര്യ ദിന ആഘോഷം

എടത്വ വികസന സമിതിയുടെ നേതൃത്വത്തിൽ നടന്ന സ്വാതന്ത്ര്യ ദിന ആഘോഷ ചടങ്ങിൽ പ്രസിഡന്റ് ആന്റണി ഫ്രാന്‍സിസ് കട്ടപ്പുറം ദേശീയ പതാക ഉയർത്തി. ഫിലിപ്പ് ജോസ് മണത്തറ അദ്ധ്യക്ഷത വഹിച്ചു. കുഞ്ഞുമോൻ പട്ടത്താനം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഡോ. ജോൺസൺ വി ഇടിക്കുള, കെ ജി ശശിധരൻ, ടോമിച്ചന്‍ കളങ്ങര, തോമസ് മാത്യു കൊഴുപ്പക്കളം, പി. ഡി. ജോർജ്കുട്ടി, ബാബു കണ്ണന്തറ എന്നിവർ പ്രസംഗിച്ചു. വാർഷിക സമ്മേളനം 18ന് 4ന് എടത്വ സെന്റ് ജോർജ്ജ് ടൂറിസ്റ്റ് ഹോമിൽ നടക്കും. വൈസ് പ്രസിഡന്റ് ജോര്‍ജ് തോമസ് കളപ്പുര ഉദ്ഘാടനം ചെയ്യും.

നാടിന് നോവായി റെനിയുടെ വിയോഗം; മാഞ്ഞ് പോയത് യുവ തലമുറയെ നേർവഴിയിലേക്ക് നയിച്ച നക്ഷത്രം.

തലവടി:വിശ്വസിക്കാനാവാത്ത മരണ വാർത്ത കേട്ടാണ് ഇന്ന് തലവടി ഗ്രാമം ഉണർന്നത്. അതെ ഇന്ന് ‘ദുഃഖവെള്ളി’.തലവടി ആനപ്രമ്പാൽ തെക്ക് സൗഹൃദ നഗറിൽ ചോളകത്ത് മറിയാമ്മ വർഗ്ഗീസ് ( ഗ്രേസി) , പരേതനായ വിമുക്ത ഭടൻ എം വർഗ്ഗീസിന്റെയും മൂന്ന് മക്കളിൽ ഒരാളായ റെനിമോളുടെ (50) മരണവാർത്തയാണ് നാടിനെ ദുഃഖത്തിലാഴ്ത്തിയിരിക്കുന്നത്.മാഞ്ഞ് പോയത് യുവ തലമുറയെ നേർവഴിയിലേക്ക് നയിച്ച നക്ഷത്രം.പുഞ്ചിരി കൊണ്ട് പ്രായഭേദമെന്യേ ഏവരുടെയും ഹൃദയം കീഴടക്കിയ റെനിമോൾ ഇനി ഓർമ്മ മാത്രം. ആനപ്രമ്പാൽ ചെത്തിപ്പുരയ്ക്കൽ ഗവ എൽ.പി സ്കൂൾ,ആനപ്രമ്പാൽ സൗത്ത് യു. പി.സ്ക്കൂൾ, തലവടി ഗവ. ഹൈസ്കൂൾ, എടത്വ സെന്റ് അലോഷ്യസ് കോളജ് എന്നിവിടങ്ങളിൽ നിന്നും വിദ്യാഭ്യാസം നേടിയതിന് ശേഷം മറൈൻ റേഡിയോ ഓഫീസേസ്സ് കോഴ്സ് പഠനം പൂർത്തിയാക്കിയ റെനി പൂർണ്ണ സമയ സുവിശേഷ പ്രവർത്തകയായി തീരണമെന്ന തീരുമാന പ്രകാരം ബാഗ്ളൂരിൽ നിന്നും വേദശാസ്ത്രത്തിൽ പഠനം നേടി.തുടർന്ന് വിദ്യാർത്ഥികളുടെ ഇടയിൽ…

കടൽ കടന്ന് ഇന്ത്യയുടെ 78-ാം സ്വാതന്ത്ര്യ ദിനാഘോഷം: ചുക്കാൻ പിടിച്ചത് എടത്വ ടൗൺ ലയൺസ് ക്ലബ്

കുവൈത്ത്: ലയൺസ് ക്ലബ് ഓഫ് എടത്വ ടൗണിന്റെ നേത്യത്വത്തില്‍ കുവൈത്ത് അബ്ബാസിയയിൽ നടന്ന സ്വാതന്ത്ര്യ ദിന ആഘോഷ ചടങ്ങും ക്ളബ് മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനവും പ്രസിഡൻ്റ് ലയൺ ബിൽബി മാത്യൂ കണ്ടത്തിൽ നിർവ്വഹിച്ചു. ചാർട്ടർ മെമ്പർ ജോജി ജോർജ് തെക്കെ കടുമത്തിൽ അധ്യക്ഷത വഹിച്ചു.അബ്ബാസിയ മലയാളം മിഷൻ കോർഡിനേറ്റർ സന്തോഷ് ഓടേറ്റിൽ മുഖ്യ സന്ദേശം നല്കി.പ്രദീപ് ജോസഫ് അഞ്ചിൽ,ജോബൻ ജോസഫ് കിഴക്കേറ്റം,ഷിജോ കളപ്പുരയ്ക്കല്‍, ലിജോ ഒറ്റാറയ്ക്കൽ,സിറിൾ മഠത്തിക്കളം,ജോജി നല്ലൂര്‍,രാകേഷ് പീടികചിറ,മനോജ് ഓടേറ്റിൽ എന്നിവർ പ്രസംഗിച്ചു.തുടർന്ന് കുട്ടികളുടെ നേതൃത്തിലുള്ള വിവിധ കലാ പരിപാടികളും നടന്നു. വയനാട് ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവർക്ക് പ്രണാമം അർപ്പിച്ചു കൊണ്ടാണ് യോഗം ആരംഭിച്ചത്. ദുരന്ത ബാധിത മേഖലയില്‍ കേന്ദ്ര – സംസ്ഥാന സർക്കാരുകൾ നടത്തിയ സാധ്യമായ രക്ഷാ പ്രവർത്തനങ്ങളെ യോഗം അഭിനന്ദിച്ചു. ദുരിത ബാധിതരുടെ പുന്നാരധിവാസ പ്രവർ ത്തനങ്ങൾക്കായി ലയൺസ് ക്ലബ് ഡിസ്ടിക്ട് 318…

തെക്കൻ യെമനിലുണ്ടായ ചാവേർ ആക്രമണത്തിൽ 14 സൈനികർ കൊല്ലപ്പെട്ടു

ഏഡൻ, യെമൻ : വെള്ളിയാഴ്ച രാവിലെ രാജ്യത്തെ പ്രക്ഷുബ്ധമായ തെക്കൻ പ്രവിശ്യയായ അബ്യാനിൽ യെമൻ ആസ്ഥാനമായുള്ള അൽ-ഖ്വയ്ദ ശാഖയുമായി ബന്ധമുള്ളതായി സംശയിക്കുന്ന ചാവേർ കുറഞ്ഞത് 14 സൈനികരെ വധിച്ചതായി സുരക്ഷാ ഉദ്യോഗസ്ഥൻ സിൻഹുവയോട് പറഞ്ഞു. സതേൺ ട്രാൻസിഷണൽ കൗൺസിലുമായി (എസ്‌ടിസി) അണിനിരന്ന മൂന്നാം ബ്രിഗേഡ് സേനയെ ലക്ഷ്യമിട്ടുള്ള ചാവേർ ഭീകരാക്രമണം പ്രാദേശിക സമയം രാവിലെ 7:00 മണിയോടെ (0500 ജിഎംടി) മുദിയയിൽ നടന്നതായി പ്രാദേശിക സുരക്ഷാ ഉദ്യോഗസ്ഥൻ പറഞ്ഞു. സ്ഫോടനത്തിൽ കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചു, പ്രാഥമിക മെഡിക്കൽ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ആക്രമണത്തിൽ കുറഞ്ഞത് 14 സൈനികരുടെയെങ്കിലും ജീവൻ നഷ്ടപ്പെട്ടുവെന്നാണ്. സ്‌ഫോടകവസ്തുക്കൾ നിറച്ച വാഹനം ഓടിച്ച അക്രമി സൈനിക ചെക്ക്‌പോസ്റ്റുകൾ ലംഘിച്ച് കാർ ബോംബ് സ്‌ഫോടനം നടത്തുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ സൈനികരെ മെഡിക്കൽ സംഘം ചികിത്സിക്കുന്നത് തുടരുന്നതിനാൽ മരണസംഖ്യ ഉയർന്നേക്കാമെന്ന് പ്രാദേശിക യെമൻ സുരക്ഷാ ഉദ്യോഗസ്ഥൻ…

ഉത്തരാഖണ്ഡിൽ നഴ്സിനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് യുപി അതിർത്തിക്കടുത്തുള്ള വീട്ടിലേക്ക് മടങ്ങുകയായിരുന്ന നഴ്‌സ് ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടു. ജൂലൈ 30 ന് വൈകുന്നേരം ഡ്യൂട്ടി കഴിഞ്ഞ് ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് പോയതാണ്. സിസിടിവി ദൃശ്യങ്ങൾ അനുസരിച്ച്, ഇന്ദ്ര ചൗക്കിൽ നിന്ന് യുവതി ഇ-റിക്ഷ എടുക്കുന്നത് കണ്ടെങ്കിലും കാശിപൂർ റോഡിലെ വാടക വീട്ടിൽ എത്തിയില്ല. അടുത്ത ദിവസം സഹോദരിയെ കാണാനില്ലെന്ന് കാണിച്ച് യുവതിയുടെ സഹോദരിയാണ് പരാതി നൽകിയത്. എട്ട് ദിവസത്തിന് ശേഷം, ഓഗസ്റ്റ് 8 ന്, യുപി പോലീസ് ദിബ്ദിബ ഗ്രാമത്തിലെ അവരുടെ വീട്ടിൽ നിന്ന് ഏകദേശം 1.5 കിലോമീറ്റർ അകലെയുള്ള ആളൊഴിഞ്ഞ പ്ലോട്ടിൽ അവരുടെ മൃതദേഹം കണ്ടെത്തി. ഇരയുടെ മോഷ്ടിച്ച മൊബൈൽ ഫോൺ പോലീസ് കണ്ടെത്തിയിരുന്നു. ഇതാണ് പ്രതി ധർമേന്ദ്രയിലേക്ക് പോലീസിനെ നയിച്ചത്. ബറേലി സ്വദേശിയായ പ്രതി, രാജസ്ഥാനിൽ നിന്നാണ് അറസ്റ്റിലായത്. മദ്യലഹരിയിലായിരുന്ന ധർമേന്ദ്ര, ഇരയെ കണ്ടെന്നും, തുടര്‍ന്ന്…

ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ്റെ 24 മണിക്കൂർ രാജ്യവ്യാപക പണിമുടക്ക്

ന്യൂഡൽഹി: കൊൽക്കത്തയിലെ ആശുപത്രിയിൽ 31 കാരിയായ ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ സ്ഥിതി കൂടുതൽ സങ്കീർണ്ണമായിരിക്കുകയാണ്. കേസിൽ ഇതുവരെ 19 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്, സിബിഐ അന്വേഷണം ആരംഭിച്ചു. അതിനിടെ, ഓഗസ്റ്റ് 17 മുതൽ അടുത്ത 24 മണിക്കൂർ രാജ്യവ്യാപക പണിമുടക്ക് നടത്തുമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) അറിയിച്ചു. ഈ പണിമുടക്കിൽ സർക്കാർ, സ്വകാര്യ ആശുപത്രികളിലെ ജോലികൾ നിർത്തിവെക്കാനും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാനും ആരോഗ്യ സേവനങ്ങളിൽ സുരക്ഷ ഉറപ്പാക്കാനും ഡോക്ടർമാർ ആഹ്വാനം ചെയ്തിട്ടുണ്ട്. ബുധനാഴ്ച രാത്രി 40 മുതൽ 50 വരെ പേരുള്ള ഒരു വലിയ ജനക്കൂട്ടം ആശുപത്രിയിൽ പ്രവേശിച്ച് തകർത്തു. തെളിവ് നശിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ട്. എന്നാൽ, ഈ വാദങ്ങൾ തള്ളിയ കൊൽക്കത്ത പോലീസ് ഈ ആരോപണങ്ങൾ സ്ഥിരീകരിക്കുന്ന തെളിവുകളൊന്നും ഇല്ലെന്നും പറഞ്ഞു. ഈ സംഭവത്തിന്…

കരിപ്പൂര്‍ വിമാനത്താവള പാര്‍ക്കിംഗ് ഫീസ് വര്‍ദ്ധിപ്പിച്ച് എയർപോർട്ട് അതോറിറ്റി; നിരക്ക് ഇന്നു മുതല്‍ പ്രാബല്യത്തിലാകും

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിൽ പുതുക്കിയ കാർ പാർക്കിംഗ് ഫീസ് ഇന്നു മുതല്‍ പ്രാബല്യത്തിലാകും. വാഹന പാർക്കിംഗിനുള്ള നിരക്ക് എയർപോർട്ട് അതോറിറ്റി പുതുക്കി നിശ്ചയിച്ചിരുന്നു. വിമാനത്താവളത്തിൻ്റെ പ്രവേശന കവാടത്തിൽ നിന്ന് പുറത്തിറങ്ങാൻ വാഹനങ്ങൾക്ക് ആറ് മിനിറ്റ് സമയം അനുവദിച്ചിരുന്നത് ഇന്നു മുതല്‍ 11 മിനിറ്റായി പുതുക്കിയിട്ടുണ്ട്. അതേസമയം, എയർപോർട്ട് അതോറിറ്റിയുടെ പുതിയ നിരക്ക് വാഹനം പാർക്ക് ചെയ്യാതെ പുറത്തു പോകാൻ ഉദ്ദേശിക്കുന്ന യാത്രക്കാർക്കും സന്ദർശകർക്കും ആശ്വാസം നൽകുന്ന ഒന്നാണ്. എയർപോർട്ട് അതോറിറ്റിയുടെ അംഗീകാരമില്ലാത്ത ടാക്സി വാഹനങ്ങളുടെ നിരക്ക് കുത്തനെ ഉയർത്തുകയും ചെയ്തിട്ടുണ്ട്. നേരത്തെ 20 രൂപയുണ്ടായിരുന്ന ഏഴു സീറ്റ് വരെ കപ്പാസിറ്റിയുള്ള കാറുകൾക്ക് ഇനിമുതൽ 40 രൂപ ആയിരിക്കും ഈടാക്കുക. ഇതേ വാഹനത്തിന് അരമണിക്കൂർ കഴിയുമ്പോൾ നേരത്തെ 55 രൂപ ഉണ്ടായിരുന്ന സ്ഥാനത്ത് ഇനിമുതൽ 65 രൂപ നൽകേണ്ടി വരും. ഏഴ് സീറ്റുകൾ ഉള്ള മിനി ബസ് എസ്‌യുവികൾക്ക്…

ചലച്ചിത്ര അവാർഡ് ജേതാക്കളെ മെഗാസ്റ്റാർ മമ്മൂട്ടി അഭിനന്ദിച്ചു

തിരുവനന്തപുരം: ദേശീയ-സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാക്കളെ അഭിനന്ദിച്ച് മെഗാസ്റ്റാർ മമ്മൂട്ടി. തൻ്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് താരം അവാർഡ് ജേതാക്കളെ അഭിനന്ദിച്ചത്. “ദേശീയ, സംസ്ഥാന ചലച്ചിത്ര അവാർഡുകൾ നേടിയ എല്ലാവർക്കും അഭിനന്ദനങ്ങൾ” എന്നാണ് മമ്മൂട്ടി സോഷ്യൽ മീഡിയയിലെ തൻ്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ കുറിച്ചത്. മമ്മൂട്ടിയും ദേശീയ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾക്കായുള്ള മത്സരത്തിൽ ഇടം പിടിച്ചിരുന്നു. പുരസ്കാര പ്രഖ്യാപനത്തിന് ശേഷമുള്ള താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിനു താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. “ഞങ്ങളുടെ മനസ്സിൽ അങ്ങ് തന്നെയാണ് മികച്ച അഭിനേതാവ്” എന്ന് ചില ആരാധകർ കമന്റ് ചെയ്തപ്പോൾ ജനങ്ങളുടെ സ്നേഹമാണ് മമ്മൂട്ടിക്ക് കിട്ടാവുന്ന ഏറ്റവും വലിയ പുരസ്കാരമെന്നും ചിലർ കമന്റ് ചെയ്തിട്ടുണ്ട്. “ആത്മാർത്ഥമായി അങ്ങേക്ക് അവാർഡ് ലഭിക്കുമെന്ന് ഞങ്ങൾ വിശ്വസിച്ചിരുന്നു” എന്ന് കമന്റ് ചെയ്തവരും ഉണ്ട്. ആടുജീവിതത്തിലെ മികച്ച പ്രകടനത്തിന് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം…

കരിപ്പൂർ വിമാനത്താവളത്തിലെ പാർക്കിംഗ് ഫീസ് വർദ്ധനവ് പിൻവലിക്കണം: വെൽഫെയർ പാർട്ടി

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ അന്യായമായി വർധിപ്പിച്ച പാർക്കിംഗ് ഫീസ് പിൻവലിക്കണമെന്ന് വെൽഫെയർ മലപ്പുറം ജില്ലാ എക്സിക്യുട്ടീവ് ആവശ്യപ്പെട്ടു. കോഴിക്കോട് വിമാനത്താവളത്തിലെ വാഹന പാർക്കിംഗ് നിരക്ക് ഒറ്റയടിക്ക് നാലിരട്ടി വരെയാണ് വർദ്ധനവ് ഉണ്ടായിട്ടുള്ളത്. ഇത് കരിപ്പൂർ വിമാനത്താവളം ആശ്രയിക്കുന്ന പ്രവാസി കുടുംബങ്ങളെയും ടാക്സി ഓടിച്ചു ഉപജീവനം നടത്തുന്ന ഡ്രൈവർമാരെയും വലിയതോതിൽ ബാധിക്കും മലബാർ മേഖലയിലെ കൂടുതൽ പേർ ആശ്രയിക്കുന്ന വിമാനത്താവളത്തിലെ പാർക്കിംഗ് ഫീസ് വർദ്ധനവ് പിൻവലിക്കാൻ അധികാരികൾ തയ്യാറാവണമെന്നും എക്സിക്യുട്ടീവ് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് നാസർ കീഴുപറമ്പ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി കെ വി സഫീർ ഷാ, മുനീബ് കാരക്കുന്ന്, കൃഷ്ണൻ കുനിയിൽ, വഹാബ് വെട്ടം, നസീറ ബാനു, സുഭദ്ര വണ്ടൂർ, അഷ്റഫലി കട്ടുപ്പാറ, ഖാദർ അങ്ങാടിപ്പുറം, ആരിഫ് ചുണ്ടയിൽ, ബിന്ദു പരമേശ്വരൻ, ജാഫർ സി സി, രജിത മഞ്ചേരി, ഇബ്രാഹിം കുട്ടി മംഗലം, നൗഷാദ്…