എസ്.എൻ. സ്വാമി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം “സീക്രെട്ട്”; ഫസ്റ്റ് ലുക്ക് പോസ്റ്റർ മമ്മൂട്ടി റിലീസ് ചെയ്തു

തന്റെ രചനകളിലൂടെ ഒട്ടേറെ സൂപ്പർഹിറ്റ് സിനിമകൾ സമ്മാനിച്ച എസ്.എൻ. സ്വാമി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന്റെ പ്രകാശനം മെഗാ സ്റ്റാർ മമ്മൂട്ടി നിർവഹിച്ചു.മോട്ടിവേഷണൽ ഡ്രാമ ജോണറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് സീക്രട്ട് എന്നാണ്. ലക്ഷ്മി പാർവതി വിഷന്റെ ബാനറിൽ രാജേന്ദ്ര പ്രസാദാണ് സീക്രട്ടിന്റെ നിർമ്മാണം. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ മമ്മൂട്ടി കമ്പനിയുടെ യൂട്യൂബ് ചാനലിൽ കൂടെയാണ് റിലീസ് ചെയ്തത്. പ്രിഥ്വിരാജ് സുകുമാരൻ, ടൊവിനോ തോമസ്, നിവിൻ പോളി, ബേസിൽ ജോസഫ് തുടങ്ങി സിനിമാ മേഖലയിലെ പ്രഗത്ഭ താരങ്ങളും സാങ്കേതിക പ്രവർത്തകരും ചിത്രത്തിന്റെ പോസ്റ്റർ സോഷ്യൽ നെറ്റ്വർക്കുകളിൽ പങ്കുവച്ചു. ധ്യാൻ ശ്രീനിവാസൻ, അപർണാ ദാസ്, ജേക്കബ് ഗ്രിഗറി, കലേഷ് രാമാനന്ദ്, ആർദ്രാ മോഹൻ, രഞ്ജിത്ത്, രഞ്ജി പണിക്കർ, ജയകൃഷ്ണൻ, സുരേഷ് കുമാർ, അഭിരാം രാധാകൃഷ്ണൻ, മണിക്കുട്ടൻ എന്നിവരാണ് സീക്രട്ടിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എസ്.എൻ…

ശ്വാന സംവാദം (കവിത): തൊടുപുഴ കെ ശങ്കർ മുംബൈ

തെരുവിൽ മണ്ടുന്നൊരു ശ്വാനനും, പണക്കാരൻ തൻ വീട്ടിൽ വളർത്തുന്ന ശ്വാനനുമൊരു ദിനം, കണ്ടപ്പോൾ പരസ്‌പരം കൈമാറി കുശലങ്ങൾ, രണ്ടു പേരിലുമുള്ളോരന്തരം സംവാദമായ്‌! “നാമിരുവരും ശ്വാനരേലും ഞാൻ നിരത്തിലും നീയൊരു ബംഗ്ലാവിലും, കാരണമെന്തേ, ചൊല്ലൂ! മുടങ്ങാതെന്നും നിന്നെ കുളിപ്പിക്കുന്നൂ നിന്റെ മുതലാളിയേൽ ഞാനോ, വെള്ളമേ കാണാറില്ല! ചേലെഴും പാത്രത്തിൽ നീ ഭക്ഷണം കഴിക്കുമ്പോൾ ചേറെഴും നിലത്തിൽ ഞാൻ ഉച്ചിഷ്ടം ഭുജിക്കുന്നു! മഴയിൽ, വെയിലിലും, മകരത്തണുപ്പിലും മഞ്ഞിലുമെൻ ശയ്യയീ നിരത്താണല്ലോ നിത്യം! കമ്പിളി വസ്ത്രം നിന്നെയണിയിക്കുന്നൂ, ദേഹം കമ്പിച്ചു പോകും ശൈത്യ കാലമാകുകിൽ പിന്നെ! കാറിന്റെ മുൻ സീറ്റിൽ നീ, സഞ്ചരിക്കുമ്പോൾ, ഞാനോ കാതങ്ങൾ കയ്യും, കാലും കുഴഞ്ഞു നടക്കുന്നു! കാണുവോരെല്ലാം നിന്നെ, തഴുകി തലോടുമ്പോൾ കാണുമ്പോൾ തന്നെയെന്നെ കല്ലെറിഞ്ഞോടിക്കുന്നു! ജന്മത്തിലിരുവരും തുല്യർ നാമേലും ബത, ജീവിതത്തിലെന്തിത്ര വൈവിധ്യം സഹോദരാ” കാമ്യമാം സുഖ ജന്മം നേടുന്ന സുകൃതത്തിൻ കാര്യമെന്തെന്നാൽ കർമ്മ…

ഉക്രെയിനിന് സൈനിക സഹായ പാക്കേജ്: യുഎസ്, ജർമ്മൻ നേതാക്കൾ യുഎസ് കോൺഗ്രസിൽ സമ്മർദ്ദം ചെലുത്തി

വാഷിംഗ്ടണ്‍: യു എസ് പ്രസിഡന്റ് ജോ ബൈഡനും, ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസും ഉക്രെയിനിനുള്ള ദീർഘകാല സൈനിക സഹായ പാക്കേജ് അംഗീകരിക്കാൻ യുഎസ് നിയമനിർമ്മാതാക്കളോട് അഭ്യർത്ഥിച്ചു. അങ്ങനെ ചെയ്യുന്ന പക്ഷം കിയെവിന് റഷ്യക്കെതിരെ സ്വയം പ്രതിരോധിക്കാൻ കഴിയുമെന്ന് അവര്‍ പ്രത്യാശ പ്രകടിപ്പിച്ചു. വെള്ളിയാഴ്ച, ഉക്രെയ്നിനുള്ള ഫണ്ട് പാസാക്കാത്തതിന് കോൺഗ്രസിനെ ബൈഡൻ വിമർശിക്കുകയും അങ്ങനെ ചെയ്യുന്നതിൽ പരാജയപ്പെട്ടാൽ അത് “ക്രിമിനൽ അവഗണന” പോലെയായിരിക്കുമെന്നും മുന്നറിയിപ്പും നല്‍കി. കിയെവിന് കോൺഗ്രസിൽ നിന്ന് ധനസഹായം ലഭിക്കുന്നതിന് പിന്തുണ നൽകുന്നതിനായി ബൈഡനെ സന്ദർശിക്കാന്‍ ഷോള്‍സ് എത്തിയ വേളയിലായിരുന്നു ബൈഡന്റെ പരാമര്‍ശം. “ഉക്രെയ്നെ പിന്തുണയ്ക്കാത്തതിൽ യുണൈറ്റഡ് സ്റ്റേറ്റ്സ് കോൺഗ്രസിൻ്റെ പരാജയം ക്രിമിനൽ അവഗണനയ്ക്ക് തുല്യമാണ്,” ബൈഡന്‍ ഓവൽ ഓഫീസിൽ പറഞ്ഞു. അത് വിരോധാഭാസമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിയമനിർമ്മാതാക്കളിൽ നിന്ന് ഉക്രെയിനുള്ള സഹായത്തിൻ്റെ അഭാവം റഷ്യയെ നേരിടാനുള്ള അതിൻ്റെ ശേഷിയെ സാരമായി ബാധിക്കുമെന്ന് ഊന്നിപ്പറഞ്ഞുകൊണ്ട് വൈറ്റ്…

യുഎസ്-കാനഡ അതിർത്തിയിൽ മയക്കുമരുന്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവറെ പിടികൂടി

ഒട്ടാവ: കാനഡയിൽ നിന്ന് യുഎസിലേക്ക് മയക്കുമരുന്നു കടത്താന്‍ ശ്രമിച്ച ഇന്ത്യന്‍ പൗരനായ ട്രക്ക് ഡ്രൈവര്‍ ഗഗന്‍‌ദീപ് സിംഗിനെ കസ്റ്റംസ് അധികൃതര്‍ പിടികൂടി. ഏകദേശം 8.7 മില്യൺ യു എസ് ഡോളര്‍ മൂല്യമുള്ള കൊക്കെയ്നാണ് ഇയാള്‍ അമേരിക്കയിലേക്ക് കടത്താന്‍ ശ്രമിച്ചതെന്ന് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ (സിബിപി) ഉദ്യോഗസ്ഥർ പറഞ്ഞു. വിൻഡ്‌സർ-ഡിട്രോയിറ്റ് ബോർഡർ ക്രോസിംഗിലാണ് ഗഗന്‍‌ദീപ് സിംഗ് പിടിയിലായത്. നിയന്ത്രിത വസ്തുക്കള്‍ വിതരണം ചെയ്യാന്‍ ശ്രമിച്ച കുറ്റത്തിന് ഇയാള്‍ക്കെതിരെ കേസെടുത്ത് കോടതിയില്‍ ഹാജരാക്കി. കോടതി രേഖകൾ പ്രകാരം, ഫെബ്രുവരി 5 ന് ഡിട്രോയിറ്റിലെ അംബാസഡർ ബ്രിഡ്ജിൽ സിബിപി ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ‘വൻതോതിലുള്ള മയക്കുമരുന്ന് വിതരണ ശൃംഖലയുമായി’ ഗഗന്‍‌ദീപ് സിംഗിനെ ബന്ധമുണ്ടോ എന്ന് പരിശോധിച്ചുവരികയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇന്ത്യൻ പൗരനും കാനഡയില്‍ സ്ഥിര താമസക്കാരനുമായ ഗഗന്‍‌ദീപ് സിംഗ് ഓടിച്ചിരുന്ന് ട്രക്ക് യു എസ് കാനഡ…

9 വയസ്സുകാരനെ കൊലപ്പെടുത്തിയ പിതാവ് പൊന്നഴകൻ സുബ്രഹ്മണ്യൻ ജയിലിൽ മരിച്ചതായി പോലീസ്

മക്കിന്നി (ടെക്‌സസ്): കഴിഞ്ഞ വർഷം 9 വയസ്സുള്ള മകനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ പിതാവ് പൊന്നഴകൻ സുബ്രഹ്മണ്യൻ കസ്റ്റഡിയിലിരിക്കെ മരിച്ചതായി ഫെബ്രുവരി 6 നു മക്കിന്നി പോലീസ് അറിയിച്ചു. ഡിസംബർ ആദ്യം പൊന്നഴകൻ സുബ്രഹ്മണ്യൻ ജയിൽ മുറിയിൽ തൂങ്ങി ആത്മഹത്യയ്ക്ക് ശ്രമിച്ചതായി കോളിൻ കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു.ഉടൻ തന്നെ മക്കിന്നി ആശുപത്രിയിൽ എത്തിച്ചെങ്കിലും ഒരു മാസത്തിന് ശേഷം ജനുവരി 20 ന് അദ്ദേഹം മരിച്ചു. 2023 ജനുവരിയിൽ സുബ്രഹ്മണ്യൻ തൻ്റെ മകൻ നാനിറ്റിൻ പൊന്നഴകനെ മാരകമായി കുത്തിക്കൊലപ്പെടുത്തിയതായി പോലീസ് പറയുന്നു പിന്നീട് ഗാരേജിൽ അബോധാവസ്ഥയിൽ രക്തം വാർന്നു കിടക്കുന്ന മകനെ ഭാര്യ കണ്ടെത്തി. സഹായത്തിനായി അവർ അയൽവാസിയുടെ വീട്ടിലേക്ക് ഓടി.സ്വയം വരുത്തിയ മുറിവുകൾ കാരണം ആശുപത്രിയിൽ ഒരാഴ്ച ചെലവഴിച്ചതിന് ശേഷമാണ് അദ്ദേഹത്തെ വിട്ടയച്ചത്. അയാളുടെ കഴുത്തിൽ ആഴത്തിലുള്ള മുറിവുകളിൽ നിന്ന് ദൃശ്യമായ പാടുകളും തുന്നലുകളും ഉണ്ടായിരുന്നു.…

ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ പ്രവര്‍ത്തനോദ്ഘാടനവും ലോക പ്രാര്‍ത്ഥനാ ദിനവും ഫെബ്രവുവരി 24-ന്

ഷിക്കാഗോ: എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരള ചര്‍ച്ചസ് ഇന്‍ ഷിക്കാഗോയുടെ 2024 വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം കൗണ്‍സിലിന്റെ രക്ഷാധികാരിയായ മാര്‍ ജേക്കബ് അങ്ങാടിയത്ത് ഫെബ്രുവരി 24-ന് നിര്‍‌വ്വഹിക്കും. അതോടൊപ്പം എല്ലാ വര്‍ഷവും നടത്താറുള്ള ‘വേള്‍ഡ് ഡേ ഓഫ് പ്രയര്‍’ രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് 12 മണി വരെ ലംബാര്‍ഡിലുള്ള സെന്റ് തോമസ് മാര്‍ത്തോമ്മാ ദേവാലയത്തില്‍ (710N. Main St., Lombard, IL 60148) വെച്ച് നടത്തപ്പെടുന്നതാണ്. തദവസരത്തില്‍ ബിനു അജിത് ‘I beg you…. Bear with one Another in Love’Ephesians4:1-3’ എന്ന വിഷയത്തെ ആസ്പദമാക്കി വചന പ്രഘോഷണം നടത്തും. പലസ്തീന്‍ രാജ്യം ആണ് ഈ വര്‍ഷത്തെ പ്രത്യേക പ്രാര്‍ത്ഥനക്കായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. വിവിധ തരത്തിലുള്ള വിഷമ ഘട്ടങ്ങളില്‍കൂടി മാനവജാതി മുന്നോട്ടു നീങ്ങുമ്പോള്‍, ലോക സമാധാനത്തിനും, രാഷ്ട്രങ്ങള്‍ തമ്മിലുള്ള ഐക്യത്തിനും, പകര്‍ച്ചവ്യാധികളുടെ ശമനത്തിന് വേണ്ടിയും അല്‍പ…

ഡാളസ് കേരള അസോസിയേഷൻ കരോക്കെ സംഗീത സായാഹ്നം ഫെബ്രുവരി 24നു

ഗാർലാൻഡ് (ഡാളസ് ): വാലൻ്റൈൻസ് ഡേയുടെ ആവേശത്തിൽ, കേരള അസോസിയേഷൻ ഓഫ് ഡാളസ് 2024 ഫെബ്രുവരി 24 ശനിയാഴ്ച വൈകുന്നേരം 4-6:30 ന് ഗാർലൻഡിലെ അസോസിയേഷൻ ഹാളിൽ വെച്ച് കരോക്കെ സംഗീത സായാഹ്നം (പ്രണയനിലാവ്) സംഘടിപ്പിക്കുന്നു. നിത്യഹരിത റൊമാൻ്റിക് ഗാനങ്ങളുടെ അവിസ്മരണീയമായ പ്രകടനങ്ങളുടെ ഒരു സായാഹ്നത്തിനായി വരൂ. പ്രണയത്തെ അതിൻ്റെ എല്ലാ സ്വരമാധുര്യത്തോടെയും ആഘോഷിക്കാനുള്ള ഈ അവസരം നഷ്ടപ്പെടുത്തരുതെന്നു ആസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു കൂടുതൽ വിവരങ്ങൾക്ക്: സുബി ഫിലിപ്പ് (ആർട്സ് ഡയറക്ടർ) 972-352-7825.

യു എസ് – ബ്രിറ്റീഷ് സഖ്യം യെമനിലെ ഹൂതി ലക്ഷ്യങ്ങളിൽ രണ്ട് വ്യോമാക്രമണം കൂടി നടത്തി

വാഷിംഗ്ടണ്‍: യെമനിലെ വടക്കൻ പ്രവിശ്യയായ സാദയിലെ ഹൂതി കേന്ദ്രങ്ങളിൽ യുഎസ്-ബ്രിട്ടീഷ് സഖ്യം രണ്ട് തവണ വ്യോമാക്രമണം നടത്തിയതായി റിപ്പോർട്ട്. വടക്കൻ അതിർത്തി ജില്ലയായ ബക്കിമിലെ അൽ-കുതയ്‌നത്ത് പ്രദേശത്താണ് ആക്രമണം നടന്നതെന്ന് കൂടുതൽ വിവരങ്ങൾ നൽകാതെ വെള്ളിയാഴ്ച ഹൂതികള്‍ നടത്തുന്ന പ്രാദേശിക മാധ്യമമാണ് റിപ്പോര്‍ട്ട് ചെയ്തത്. പടിഞ്ഞാറൻ തുറമുഖ നഗരമായ ഹൊദൈദയിലെ പല സ്ഥലങ്ങളിലും വെള്ളിയാഴ്ച പുലർച്ചെ ഹൂത്തികളുടെ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് നടത്തിയ വ്യോമാക്രമണ പരമ്പരയ്ക്ക് ഏതാനും മണിക്കൂറുകൾക്ക് ശേഷമാണ് ആക്രമണമുണ്ടായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. യെമനിലെ ഹൂതി സേന കഴിഞ്ഞ നവംബർ പകുതി മുതൽ ഷിപ്പിംഗ് പാതയിൽ മിസൈൽ ആക്രമണം നടത്തിക്കൊണ്ടിരിക്കുകയാണ്. ഗാസയിലെ ഫലസ്തീനികളെ പിന്തുണച്ച് ഇസ്രായേൽ, യുഎസ്, ബ്രിട്ടീഷ് വാണിജ്യ കപ്പലുകളെ ലക്ഷ്യമിട്ടാണ് ആക്രമണം. ഹൂതികളെ പിന്തിരിപ്പിക്കാനുള്ള ശ്രമത്തിൽ യുഎസ്-ബ്രിട്ടീഷ് മാരിടൈം സഖ്യം തിരിച്ചടിക്കുമെങ്കിലും, ഹൂതികള്‍ ആക്രമണം വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്.    

ഇസ്രായേൽ-ഗാസ യുദ്ധം: റാഫ ആക്രമണത്തെ പിന്തുണയ്ക്കില്ലെന്ന് യുഎസ്

വാഷിംഗ്‌ടൺ: കൃത്യമായ ആസൂത്രണമില്ലാതെ ഗാസയുടെ തെക്കൻ നഗരമായ റഫയിൽ സൈനിക ആക്രമണം നടത്തുന്നത് ദുരന്തമാകുമെന്ന് അമേരിക്ക ഇസ്രായേലിന് മുന്നറിയിപ്പ് നൽകി. റഫയിൽ പ്രവർത്തിക്കാൻ തയ്യാറെടുക്കാൻ സൈന്യത്തോട് പറഞ്ഞതായി ഇസ്രായേൽ നേതാവ് പറഞ്ഞതിന് ദിവസങ്ങൾക്ക് ശേഷമാണ് അമേരിക്കയുടെ അഭിപ്രായങ്ങൾ വരുന്നത്. ഈജിപ്തിൻ്റെ അതിർത്തിയിലുള്ള നഗരത്തിൽ ഏകദേശം 1.5 ദശലക്ഷം ഫലസ്തീനികൾ അതിജീവിക്കുന്നു. അഭയാർഥികളെ പരിഗണിക്കാതെ പ്രവർത്തനങ്ങളെ പിന്തുണയ്ക്കില്ലെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. വെള്ളിയാഴ്ച ഗാസയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ റഫയിൽ എട്ട് പേർ ഉൾപ്പെടെ 15 പേർ കൊല്ലപ്പെട്ടതായി ഹമാസ് നടത്തുന്ന ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ പറഞ്ഞു. ഇസ്രായേൽ ഉടൻ പ്രതികരിച്ചില്ല. റാഫയിലെ കുടിയൊഴിപ്പിക്കപ്പെട്ട ആളുകൾക്കായുള്ള ക്യാമ്പിൽ താമസിക്കുന്ന ഒരു ഫ്രീലാൻസ് ജേണലിസ്റ്റായ സലേം എൽ-റയീസ് പറഞ്ഞു, സമീപത്തെ ഒരു വീടിന് നേരെയുണ്ടായ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ കുട്ടികളും ഉൾപ്പെടുന്നു. മരിച്ചവരുടെ മൃതദേഹങ്ങൾ “മൂന്നാം നിലയിൽ നിന്ന് പറന്നു”, അദ്ദേഹം…

അമേരിക്ക ഭരിക്കാന്‍ വൃദ്ധന്മാരോ? (ലേഖനം): ബ്ലസ്സന്‍ ഹ്യൂസ്റ്റണ്‍

2024-ല്‍ അമേരിക്കൻ പ്രസിഡൻറ് തിരഞ്ഞെടുപ്പ് നടക്കുകയാണ്. ലോകം മുഴുവൻ ആകാംക്ഷയോടെ കാത്തിരിക്കുന്ന തിരഞ്ഞെടുപ്പ് എന്നുതന്നെ അതിനെ വിശേഷിപ്പിക്കാം. ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക സാങ്കേതിക ശാസ്ത്ര ആണവ ശക്തിയായ അമേരിക്കയുടെ ഭരണാധികാരിയാണ് അമേരിക്കൻ പ്രസിഡൻറ് എന്നതുതന്നെ. ലോകം ഏറ്റവും അധികം ആകാംക്ഷയോടെ കാത്തിരിക്കുന്ന രണ്ട്‌ തിരഞ്ഞെടുപ്പാണ് അമേരിക്കൻ പ്രസിഡന്റെയും കത്തോലിക്ക സഭയുടെ തലവനായ മാർപ്പാപ്പയുടെയും. ലോകം നിയന്ത്രിക്കുന്ന ഭരണാധികാരിയുടെ തിരഞ്ഞെടുപ്പാണ് അമേരിക്കൻ പ്രസിഡൻറ് തിരഞ്ഞെടുപ്പെങ്കിൽ ലോകത്തേറ്റവും കൂടുതൽ അനുയായികൾ ഉള്ള മത നേതാവിന്റെ തിരഞ്ഞെടുപ്പാണ് മാർപ്പാപ്പയുടെ തിരഞ്ഞെടുപ്പിന്റെ പ്രത്യേകത. ഇക്കുറി അമേരിക്കൻ പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ ആരൊക്കെ മത്സരിക്കുന്നു എന്നത് ഏകദേശ ധാരണയായി എന്നുവേണം പറയാൻ. 2020 ലെ സ്ഥാനാർത്ഥികൾ തന്നെ വീണ്ടും വരാനുള്ള സാധ്യതാണ് ഈ പ്രാവശ്യവും എന്നുതന്നെ പറയാം. നിലവിലെ പ്രസിഡൻറ് ജോ ബൈഡനും മുൻ പ്രസിഡൻറ് ഡൊണാൾഡ് ട്രമ്പും തമ്മിലായിരുന്നു അന്ന് മത്സരിച്ചിരുന്നതെങ്കിൽ അവർ…