വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് ജോ ബൈഡൻ വ്യാഴാഴ്ച ഓവൽ ഓഫീസിൽ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്തു. ബന്ദികളാക്കിയ അമേരിക്കക്കാരുടെ സുരക്ഷയേക്കാൾ വലിയ മുൻഗണന പ്രസിഡന്റ് എന്ന നിലയിൽ തനിക്കില്ലെന്നും, ഹമാസും റഷ്യയും ജനാധിപത്യത്തെ തകർക്കുന്നതിൽ ഏർപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് ബൈഡൻ തന്റെ പ്രസംഗത്തിൽ ഉക്രെയ്‌നെയും ഇസ്രായേലിനെയും പ്രധാനമാണെന്ന് വിശേഷിപ്പിക്കുകയും ഇരുവർക്കും സഹായം നൽകുന്നതിനെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. ലോകത്തെ ഒന്നിച്ചുനിർത്തുന്നത് അമേരിക്കൻ നേതൃത്വമാണെന്നും അദ്ദേഹം പറഞ്ഞു. മറ്റ് രാജ്യങ്ങൾ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന ഒരു പങ്കാളിയായി നമ്മളെ മാറ്റുന്നത് അമേരിക്കൻ മൂല്യങ്ങളാണ്. ഹമാസും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും വ്യത്യസ്ത ഭീഷണികളെ പ്രതിനിധീകരിക്കുന്നുണ്ടെന്ന് അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു. എന്നാല്‍, രണ്ട് അയൽക്കാരും ജനാധിപത്യത്തെ പൂർണ്ണമായും നശിപ്പിക്കാൻ ആഗ്രഹിക്കുന്നു. ഒരു രാഷ്ട്രമെന്ന നിലയിൽ നമ്മുടെ ഉത്തരവാദിത്തത്തിന്റെ വഴിയിൽ പക്ഷപാതപരവും രോഷപരവുമായ രാഷ്ട്രീയം വരാൻ അനുവദിക്കാനാവില്ലെന്ന് അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്തു.…
Author: .
കാനഡ ഇന്ത്യയിൽ നിന്ന് 41 നയതന്ത്ര ഉദ്യോഗസ്ഥരെ തിരിച്ചു വിളിച്ചു
ഒട്ടാവ: കാനഡ തങ്ങളുടെ 41 നയതന്ത്രജ്ഞരെയും അവരുടെ 42 ആശ്രിതരെയും ഇന്ത്യയിൽ നിന്ന് തിരിച്ചു വിളിച്ചതായി കനേഡിയന്‍ വിദേശകാര്യ മന്ത്രി മെലനി ജോളി പറഞ്ഞു. അവരുടെ നയതന്ത്ര സംരക്ഷണം ഇല്ലാതാക്കുമെന്ന് ഇന്ത്യ ഭീഷണിപ്പെടുത്തിയതായും മന്ത്രി പറഞ്ഞു. ഡൽഹിയിലെ 21 കനേഡിയൻ നയതന്ത്രജ്ഞർക്കും ആശ്രിതർക്കും ഒഴികെയുള്ള എല്ലാവരുടെയും നയതന്ത്ര ഇളവുകൾ ഏകപക്ഷീയമായി നീക്കം ചെയ്യാനുള്ള പദ്ധതി നാളെ ഒക്ടോബർ 20 നകം ഇന്ത്യ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ടെന്ന് വ്യാഴാഴ്ച ഒട്ടാവയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ കനേഡിയൻ വിദേശകാര്യ മന്ത്രി പറഞ്ഞു. “വ്യക്തിഗത നോൺ ഗ്രാറ്റ പ്രഖ്യാപിക്കാനുള്ള ഇന്ത്യയുടെ തീരുമാനം യുക്തിരഹിതമാണ്. എന്നാൽ, ഞങ്ങൾ പ്രതികാരം ചെയ്യില്ല,” കാനഡയിലെ നയതന്ത്ര തലത്തിലുള്ളവരുടെ എണ്ണം കുറയ്ക്കാൻ ഇന്ത്യ ആവശ്യപ്പെടുന്നതിലൂടെ കാനഡ തിരിച്ചടിക്കുമോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി ജോളി പറഞ്ഞു. കനേഡിയൻ ഇമിഗ്രേഷൻ, അഭയാർത്ഥി, പൗരത്വ മന്ത്രി മാർക്ക് മില്ലറിനൊപ്പം സംസാരിച്ച…
നൂറിന്‍റെ നിറവിലെത്തിയ മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് അമേരിക്കൻ മലയാളി വെൽഫെയർ അസ്സോസിയേൻ പ്രസിഡന്റ് എബി തോമസ് ആശംസകൾ നേർന്നു
ഡാളസ്: നൂറിന്‍റെ നിറവിലെത്തിയ മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് ആശംസകൾ നേർന്ന് കൊണ്ട് അമേരിക്കൻ മലയാളി വെൽഫെയർ അസ്സോസിയേൻ പ്രസിഡണ്ട് എബി തോമസ് ജന്മദിന സന്ദേശം അയച്ചു. വി എസ് എന്ന വിപ്ലവകാരിയെ പറ്റി: വളരെ കഷ്ടതയിൽ ജനിച്ച്, ചെറു പ്രായത്തിൽ അച്ഛനമ്മാമാരെ നഷ്ടപ്പെടുകയും പ്രൈമറി ക്ലാസിൽ പഠിക്കുമ്പോൾ തന്നെ തുടർന്ന് പഠിക്കുവാനുള്ള സാഹചര്യം ഇല്ലാതെ പഠനം ഉപേക്ഷിക്കേണ്ടി വരുകയും ചെയ്തു. ജീവിതം കരുപ്പിടിപ്പിക്കാൻ പതിനൊന്നാം വയസ് മുതൽ ആസ്പിൻ വാൾ കയർ ഫാക്ടറി തൊഴിലാളിയായി ജീവിതം ആരംഭിച്ചു. ജീവിതം മുന്നോട്ടു കൊണ്ടുപോകുമ്പോൾ ആലപ്പുഴയിൽ സഖാവ് പി കൃഷ്ണപിള്ളയെ കാണാനിടയായതും കൃഷ്ണ പിള്ളയുടെ യോഗങ്ങളിൽനിന്ന് ലഭിച്ച ബോധ്യങ്ങളുമാണ് വി എസിനെ രാഷ്ട്രീയ പ്രവർത്തനത്തിന്‍റെ വഴികളിലേക്ക് എത്തിച്ചത്.കൃഷ്ണപിള്ള നൽകിയ പാഠങ്ങൾ വി എസിനെ കയർ ഫാക്ടറി തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനു കരുത്തു പകർന്നു. പിന്നീട് കുട്ടനാട്ടിൽ കർഷകത്തൊഴിലാളികളെ സംഘടിപ്പിക്കുന്ന ദൗത്യമായി.…
യുഎസ് സുരക്ഷയ്ക്ക് ഇസ്രയേൽ-ഉക്രെയ്‌ൻ പിന്തുണ അത്യന്താപേക്ഷിതമാണ് ബൈഡൻ
വാഷിംഗ്‌ടൺ ഡി സി :ഇസ്രായേലും ഉക്രെയ്‌നും അവരുടെ യുദ്ധങ്ങളിൽ വിജയികേണ്ടന്തു “അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമാണ്” പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചു, വ്യാഴാഴ്ച രാത്രി ഓവൽ ഓഫീസിൽ നിന്നും രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ബൈഡൻ .ഹമാസിനെതിരായ പോരാട്ടത്തിൽ രാജ്യത്തോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ഗാസ മുനമ്പിലെ ഫലസ്തീനുകൾക്ക് കൂടുതൽ മാനുഷിക സഹായം നൽകുകയും ചെയ്ത ഇസ്രായേൽ സന്ദർശനത്തിന്റെ അടുത്ത ദിവസമായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. സുരക്ഷിതത്വത്തിലും അന്തസ്സോടെയും സമാധാനത്തോടെയും ജീവിക്കാൻ ഇസ്രായേലും ഫലസ്തീനിയും ഒരുപോലെ അർഹരാണെന്നും ബൈഡൻ പറഞ്ഞു. 6 വയസ്സുള്ള പലസ്തീനിയൻ-അമേരിക്കൻ ബാലന്റെ കൊലപാതകം ചൂണ്ടിക്കാട്ടി യുഎസിൽ യഹൂദവിരുദ്ധതയുടെയും ഇസ്‌ലാമോഫോബിയയുടെയും വർദ്ധിച്ചുവരുന്ന പ്രവണതയെക്കുറിച്ചും അദ്ദേഹം മുന്നറിയിപ്പ് നൽകി. അന്താരാഷ്ട്ര ആക്രമണം തുടരാൻ അനുവദിച്ചാൽ, “സംഘർഷവും അരാജകത്വവും ലോകത്തിന്റെ മറ്റ് ഭാഗങ്ങളിൽ വ്യാപിക്കുമെന്ന്” ബൈഡൻ പറഞ്ഞു. “ഹമാസും പുടിനും വ്യത്യസ്ത ഭീഷണികളെ പ്രതിനിധീകരിക്കുന്നു,” ബൈഡൻ പറഞ്ഞു. അയൽപക്കത്തെ ജനാധിപത്യത്തെ പൂർണമായി…
രാശിഫലം (20-10-2023 വെള്ളി)
ചിങ്ങം: നിങ്ങളെ അരിശം കൊള്ളിച്ചേക്കാവുന്ന ചില ചെറിയ സംഭവങ്ങളൊഴിച്ചാല്‍ ഇന്ന് പൊതുവില്‍ ഒരു ഭാഗ്യദിവസമായിരിക്കും. കോപം നിയന്ത്രിക്കുന്നത് മറ്റ് പ്രധാനകാര്യങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിന് സഹായിക്കും. ഇത് ആരോഗ്യത്തിനും നല്ലതാണ്. സ്പോര്‍ട്‌സ്, കല എന്നീ മേഖലയിലൊക്കെ പ്രവര്‍ത്തിക്കാന്‍ താത്‌പര്യപ്പെടും. വിദ്യാര്‍ഥികള്‍ക്ക് അവര്‍ തെരഞ്ഞെടുത്ത പഠനവിഷയത്തില്‍ മികവ് കാണിക്കാന്‍ കഴിയും. സുഹൃത്തുക്കളും പ്രിയപ്പെട്ടവരുമായുള്ള ബന്ധം ദൃഢമാകും. കന്നി: അത്ര മെച്ചപ്പെട്ട ദിവസമായിരിക്കില്ല. അലസതയും ഉദാസീനതയും പൊതുവായ ആരോഗ്യക്കുറവും പ്രസരിപ്പ് ഇല്ലാതാക്കും. ഏറ്റെടുത്ത ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാതെ വരും. അനിയന്ത്രിതമായ ചില കാരണങ്ങളാല്‍ നിഷ്ക്രിയത അനുഭവപ്പെടുന്നത് ഉത്‌കണ്‌ഠാകുലനാക്കിയേക്കാം. പ്രിയപ്പെട്ടയാളുമായുള്ള ഏറ്റുമുട്ടല്‍, പങ്കാളിയുമായുള്ള സൗന്ദര്യപ്പിണക്കം, വളരെ വേദനിപ്പിക്കുന്ന ഒരു അപമാനം, അല്ലെങ്കില്‍ അമ്മയുടെ ആരോഗ്യത്തെ പറ്റിയുള്ള ആശങ്ക എന്നിവ മാനസിക വിഷമത്തിന് കാരണമാകാം. വസ്‌തുസംബന്ധമായ പ്രശ്‌നങ്ങളിലോ നിയമപ്രശ്‌നങ്ങളിലോ തിടുക്കത്തില്‍ തീരുമാനമെടുക്കുന്നത് ഒഴിവാക്കുക. തുലാം: ഏതെങ്കിലും മതപരമായ സ്ഥലം സന്ദര്‍ശിക്കാന്‍ സാധ്യതയുണ്ട്. ജീവിതത്തിലെ എല്ലാ നല്ല…
ആദിവാസി ഭൂമി ആവിശ്യപ്പെട്ട് മലപ്പുറം കലക്ടറേറ്റ് പടിക്കൽ വെൽഫെയർ പാർട്ടി രാപ്പകൽ സമരം
മലപ്പുറം : നിലമ്പൂരിലെ ഭൂരഹിതരായ ആദിവാസികൾക്ക് ഭൂമി വിതരണം ചെയ്യുക, വൻകിട കയ്യേറ്റക്കാരെ സഹായിക്കുന്ന ഭൂപതിവ് ചട്ട ഭേദഗതി പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് നാളെ (2023 ഒക്ടോബർ 20 വൈകീട്ട് 4 മണി) മുതൽ കളക്ട്രറ്റ് പടിക്കൽ രാപ്പകൽ സമരം നടത്തും. വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി ജ്യോതിവാസ് പറവൂർ ഉദ്ഘാടനം നിർവഹിക്കും. ശ്രീ രാമൻ കൊയ്യോൻ, അംബിക മറുവാക്ക്, സുന്ദർരാജ് മലപ്പുറം, വാസു കടപ്പാറ, കൃഷ്ണൻ മഞ്ചേരി, ചന്ദ്രൻ താനൂർ, കെ കെ ഷാജഹാൻ, അഡ്വ. അമീൻ ഹസ്സൻ, നാസർ കീഴുപറമ്പ്, സഫീർ ഷാ, കൃഷ്ണൻ കുനിയിൽ തുടങ്ങി കേരളത്തിലെ സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പരിപാടിയിൽ പങ്കെടുക്കും.
എസ്.ഐ.ഒ സ്ഥാപകദിനം ആചരിച്ചുഎസ്.ഐ.ഒ സ്ഥാപകദിനം ആചരിച്ചു
സ്റ്റുഡന്റസ് ഇസ്‌ലാമിക് ഓർഗനൈസേഷന്റെ നാൽപത്തി ഒന്നാം വാർഷിക ദിനം ആചരിച്ചു. മലപ്പുറത്തെ മലബാർ ഹൗസിൽ വെച്ച് നടന്ന ജില്ലാതല ഉദ്ഘാടനത്തിൽ ജില്ലാ പ്രസിഡന്റ് തഹ്സീൻ മമ്പാട് പതാകയുയർത്തി പ്രവർത്തകരോട് സംസാരിച്ചു. കഴിഞ്ഞ നാല് പതിറ്റാണ്ടായി വിദ്യാർഥി പക്ഷത്തുനിന്നുകൊണ്ട് നീതി നിഷേധിക്കപ്പെടുന്നവരുടെയും അവകാശങ്ങൾ ഹനിക്കപ്പെടുന്നവരുടെയും ശബ്ദമായി തെരുവുകളിലും കലാലയങ്ങളിലും എസ്.ഐ.ഒ സജീവ സാന്നിധ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ജില്ലാ-ഏരിയാ നേതാക്കൾ പതാകയുയർത്തി.
കേരള വന ഗവേഷണ സ്ഥാപനത്തില്‍ താത്ക്കാലിക പ്രോജക്റ്റ് അസിസ്റ്റന്റ് ഒഴിവ്; ഒക്ടോബര്‍ 25-ന് ഇന്റര്‍വ്യൂ
തൃശ്ശൂര്‍: കേരള വന ഗവേഷണ സ്ഥാപനത്തില്‍ 2024 മാര്‍ച്ച് വരെ കാലാവധിയുള്ള സമയബന്ധിത ഗവേഷണ പദ്ധതിയിലേക്ക് ഒരു പ്രോജക്ട് അസിസ്റ്റന്റിനെ താല്‍ക്കാലികമായി നിയമിക്കുന്നു. ബോട്ടണിയില്‍ ഒന്നാം ക്ലാസ് ബിരുദമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. വനയാത്രയിലുള്ള പ്രവര്‍ത്തിപരിചയവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും അഭികാമ്യം. ഉയര്‍ന്ന പ്രായപരിധി 36 വയസ്സ്. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഒക്ടോബര്‍ 25 ന് രാവിലെ 10 ന് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂര്‍ പീച്ചിയിലുള്ള ഓഫീസില്‍ നടത്തുന്ന ഇന്റര്‍വ്യൂവില്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തണം. വിശദവിവരങ്ങള്‍ക്ക് കേരള വനഗവേഷണ സ്ഥാപനത്തിന്റെ www.kfri.res.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 0487 2690100. പിആര്‍ഡി, കേരള സര്‍ക്കാര്‍
തിരുവല്ല അർബൻ സഹകരണ ബാങ്ക് നിക്ഷേപ തട്ടിപ്പ്: മുൻ മാനേജർ അറസ്റ്റിൽ
പത്തനംതിട്ട: തിരുവല്ല അര്‍ബന്‍ സഹകരണ ബാങ്കില്‍ വ്യാജ ഒപ്പിട്ട് നിക്ഷേപകയുടെ പണം തട്ടിയെടുത്ത മുന്‍ മാനേജരെ പോലീസ് അറസ്റ്റ് ചെയ്തു. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയതിനെ തുടര്‍ന്ന് ഒളിവില്‍ പോയ പ്രീത ഹരിദാസിനെയാണ് പൊലീസ് ഇന്ന് രാവിലെ അറസ്റ്റ് ചെയ്തത്. മുന്‍കൂര്‍ ജാമ്യം തള്ളിയ ഹൈക്കോടതി പ്രീതയോട് അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിരുന്നു. നിക്ഷേപകന്റെ ആറര ലക്ഷം രൂപ വ്യാജ ഒപ്പിട്ട് പ്രീത കൈക്കലാക്കിയെന്നാണ് കേസ്. 2015ല്‍ തിരുവല്ല മഠത്തില്‍ഭാഗം സ്വദേശിനി വിജയലക്ഷ്മി മോഹന്‍ അര്‍ബന്‍ സഹകരണ ബാങ്കിന്റെ മഞ്ഞാടി ശാഖയില്‍ മൂന്നര ലക്ഷം രൂപ നിക്ഷേപിച്ചു. 2022 ഒക്ടോബറില്‍ പലിശയടക്കം ആറര ലക്ഷം രൂപ പിന്‍വലിക്കാന്‍ അപേക്ഷ നല്‍കി. ജീവനക്കാര്‍ ഒറിജിനല്‍ രേഖകള്‍ വാങ്ങിയെങ്കിലും പണം നല്‍കിയില്ല. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ വ്യാജ ഒപ്പിട്ടാണ് ബാങ്ക് ജീവനക്കാരി പണം തട്ടിയെടുത്തതെന്ന് വൃക്തമായി. പോലീസിനെ സമീപിച്ചെങ്കിലും…
ഗൾഫ് പ്രവാസികളുടെ യാത്രാക്ലേശത്തിന് അറുതി; കേന്ദ്രാനുമതി ലഭിച്ചാൽ കപ്പൽ സർവീസ് ആരംഭിക്കുമെന്ന് സര്‍ക്കാര്‍
തിരുവനന്തപുരം: ഗള്‍ഫിലെ മലയാളി പ്രവാസികള്‍ നേരിടുന്ന യാത്രാ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഗള്‍ഫിലേക്ക് കപ്പല്‍ സര്‍വീസ് ആരംഭിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവിലും ഗതാഗത മന്ത്രി ആന്റണി രാജുവും കേന്ദ്ര ഷിപ്പിംഗ് മന്ത്രി സര്‍ബാനന്ദ സോനോവാളുമായി വ്യാഴാഴ്ച ചര്‍ച്ച നടത്തി. ഉത്സവ സീസണില്‍ വിമാനക്കമ്പനികള്‍ അമിത നിരക്ക് ഈടാക്കുന്നത് കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി പറഞ്ഞതായി മന്ത്രി ദേവര്‍കോവില്‍ പറഞ്ഞു. കപ്പല്‍ സര്‍വീസ് ആരംഭിക്കുന്നതിന് ആവശ്യമായ നടപടികള്‍ ആരംഭിക്കുന്നതിന് കേന്ദ്രത്തിന്റെ പൂര്‍ണ സഹകരണം ഉണ്ടാകുമെന്ന് കേന്ദ്രമന്ത്രി ഉറപ്പ് നല്‍കിയതായും ദേവര്‍കോവില്‍ കൂട്ടിച്ചേര്‍ത്തു. കേരള മാരിടൈം ബോര്‍ഡ് ചെയര്‍മാന്‍ എന്‍.എസ്.പിള്ള, തുറമുഖ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പി.ടി.ജോയ്, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.പി. അന്‍വര്‍ സാദത്ത് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. സെപ്തംബറില്‍ ഷാര്‍ജ ഇന്ത്യന്‍ അസ്സോസിയേഷന്‍ ഭാരവാഹികളുമായി നടത്തിയ ചര്‍ച്ചയില്‍ ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് കപ്പല്‍…
