കൊച്ചി: സൈബര്‍ തട്ടിപ്പുകള്‍ക്കെതിരെ കേരള ഉള്‍പ്പടെ 11 സംസ്ഥാനങ്ങളില്‍ സി.ബി.ഐ നടത്തിയ റെയ്ഡില്‍ ലാപ്ടോപ്പുകള്‍, ഹാര്‍ഡ് ഡിസ്കുകള്‍ തുടങ്ങിയ ഡിജിറ്റല്‍ ഉപകരണങ്ങള്‍ പിടിച്ചെടുത്തു. 100 കോടി രൂപയുടെ ക്രിപ്റ്റോ കറന്‍സി തട്ടിപ്പും തകര്‍ത്തു. സ്വകാര്യ, ദേശീയ, അന്തര്‍ദേശീയ ഏജന്‍സികളുമായി സഹകരിച്ചാണ് ‘ഓപ്പറേഷന്‍ ചക്ര 2’ എന്ന പേരില്‍ റെയ്ഡുകള്‍ നടത്തിയത്. കേരളത്തിന് പുറമെ മദ്ധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, കര്‍ണാടക, ഹരിയാന, തമിഴ്നാട്, പഞ്ചാബ്, ബിഹാര്‍, ഡല്‍ഹി, പശ്ചിമ ബംഗാള്‍, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളിലായിരുന്നു റെയ്ഡ്. 32 മൊബൈല്‍ ഫോണുകള്‍, 48 ലാപ്ടോപ്പുകള്‍, ഹാര്‍ഡ് ഡിസ്കുകള്‍, 33 സിം കാര്‍ഡുകള്‍, പെന്‍ഡ്രൈവുകള്‍ എന്നിവ പിടിച്ചെടുത്തവയില്‍ പെടുന്നു. നിരവധി ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചു. സൈബര്‍ തട്ടിപ്പുകള്‍ക്ക് ഉപയോഗിച്ച 15 ഇ-മെയില്‍ അക്കൗണ്ടുകളും കണ്ടെത്തി. ആഗോള ഐ.ടി കമ്പനി, ബഹുരാഷ്ട്ര ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനം എന്നീ വ്യാജേന അഞ്ച് സംസ്ഥാനങ്ങളില്‍ ഒമ്പത് കോള്‍…
Author: .
ഗാസയിലേക്ക് മെഡിക്കൽ സഹായം എത്തിക്കാന്‍ തയ്യാറാണെന്ന് ലോകാരോഗ്യ സംഘടന
ലണ്ടൻ: ഗാസയ്ക്കും ഈജിപ്തിനും ഇടയിലുള്ള അതിർത്തിയിൽ അഞ്ച് ട്രക്കുകൾ മെഡിക്കൽ സപ്ലൈസുമായി തയ്യാറായിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന (WHO) വ്യാഴാഴ്ച അറിയിച്ചു. അതോടൊപ്പം, ഫലസ്തീൻ പ്രദേശത്തേക്കുള്ള സഹായം തടയില്ല എന്ന ഇസ്രായേലിന്റെ പ്രഖ്യാപനത്തെ അവര്‍ സ്വാഗതം ചെയ്തു. ഞങ്ങളുടെ ട്രക്കുകൾ ലോഡു ചെയ്‌ത് പോകാൻ തയ്യാറായിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ഒരു പത്രസമ്മേളനത്തിൽ പറഞ്ഞു. റഫ ക്രോസിംഗ് തുറന്നാലുടൻ സാധനങ്ങൾ എത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. 2.3 ദശലക്ഷം ആളുകൾ താമസിക്കുന്ന ഇടുങ്ങിയ ഗാസ മുനമ്പിൽ വൈദ്യുതി വിതരണം വെട്ടിക്കുറയ്ക്കുകയും ഭക്ഷണത്തിന്റെയും ഇന്ധനത്തിന്റെയും വിതരണം നിർത്തുകയും ചെയ്യുമെന്ന് ഇസ്രായേൽ പറഞ്ഞതിന് ശേഷം ആദ്യമായാണ് സഹായം വിതരണം ചെയ്യുന്നത്.
സിഖുകാർക്കുള്ള ഓൺ അറൈവൽ വിസ പാക്കിസ്താന്‍ പ്രഖ്യാപിച്ചു
ലാഹോർ: സിഖ് തീർഥാടകർക്ക് വിസ ഓൺ അറൈവൽ, ടൂറുകൾ ഉൾപ്പെടെയുള്ള പ്രത്യേക പാക്കേജ് പഞ്ചാബ് കെയര്‍ടേക്കര്‍ മുഖ്യമന്ത്രി മൊഹ്‌സിൻ നഖ്‌വി അവതരിപ്പിച്ചു. ലാഹോർ, നങ്കാന സാഹിബ്, ഹസൻ അബ്ദാൽ, കർതാർപൂർ എന്നിവിടങ്ങളിലെ സിഖ് മതകേന്ദ്രങ്ങൾ സംരക്ഷിക്കുന്നതിന് അമേരിക്കയിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നുമുള്ള സിഖ് തീർഥാടകരുടെ ഒരു പ്രതിനിധി സംഘം നഖ്‌വിക്ക് നന്ദി അറിയിച്ചു. അവർ അദ്ദേഹത്തിന് പരമ്പരാഗത ചാദറും സമ്മാനിച്ചു. തീർത്ഥാടകർ പഞ്ചാബിൽ തങ്ങൾക്ക് ലഭിച്ച ഊഷ്മള സ്വീകരണത്തിന് അഗാധമായ അഭിനന്ദനം അറിയിച്ചു. പാക്കിസ്താനിലെ സിഖ് തീർഥാടകർക്ക് വിസ ഓൺ അറൈവൽ നൽകാനുള്ള ശ്രമങ്ങളെ സൂചിപ്പിച്ച് മൊഹ്‌സിൻ നഖ്‌വി ഒരു സുപ്രധാന പ്രഖ്യാപനം നടത്തി. ഫെഡറൽ ഗവൺമെന്റുമായി ഇത് സംബന്ധിച്ച് നടന്നുകൊണ്ടിരിക്കുന്ന ചർച്ചകളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. സിഖ് കമ്മ്യൂണിറ്റിക്കായി നങ്കാന സാഹിബിൽ ഒരു കമ്മ്യൂണിറ്റി സെന്റർ സ്ഥാപിക്കാനും പഞ്ചാബിലെ സിഖ് തീർഥാടകർക്കായി ഒരു പ്രത്യേക ടൂർ…
ഇസ്രായേൽ-ഹമാസ് സംഘർഷം: മാനുഷിക നിയമം കർശനമായി പാലിക്കണമെന്ന് ഇന്ത്യ
ന്യൂഡൽഹി : ഗാസയിലെ ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണം ആഗോളതലത്തിൽ പ്രകോപനം സൃഷ്ടിച്ച് ദിവസങ്ങൾക്ക് ശേഷം, അന്താരാഷ്ട്ര മാനുഷിക നിയമം കർശനമായി പാലിക്കണമെന്ന് ഇന്ത്യ വ്യാഴാഴ്ച ആവശ്യപ്പെട്ടു. സാധാരണക്കാരുടെ മരണത്തിലും മാനുഷിക സാഹചര്യത്തിലും ഇന്ത്യ ആശങ്കാകുലരാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. അന്താരാഷ്ട്ര മാനുഷിക നിയമം കർശനമായി പാലിക്കാൻ ഞങ്ങൾ അഭ്യർത്ഥിക്കുന്നതായി ഈ ആഴ്ച ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി പറയവെ അദ്ദേഹം തന്റെ പ്രതിവാര മാധ്യമ സമ്മേളനത്തിൽ പറഞ്ഞു. ഇസ്രയേലിനെതിരായ ഭീകരമായ ആക്രമണത്തെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു, തീവ്രവാദത്തെ അതിന്റെ എല്ലാ രൂപത്തിലും നേരിടാൻ അന്താരാഷ്ട്ര സമൂഹം ഒരുമിച്ച് നിൽക്കണമെന്നും ബാഗ്ചി പറഞ്ഞു. ഫലസ്തീൻ വിഷയത്തിൽ, ദ്വിരാഷ്ട്ര പരിഹാരത്തിനായി നേരിട്ടുള്ള ചർച്ചകൾക്ക് അനുകൂലമായ നിലപാട് ഇന്ത്യ ആവർത്തിച്ചതായി അദ്ദേഹം പറഞ്ഞു. ഗാസയിലെ അൽ-അഹ്‌ലി അറബ് ഹോസ്പിറ്റലിലുണ്ടായ സ്‌ഫോടനത്തിൽ ചൊവ്വാഴ്ച 470 ഓളം പേർ…
ഭാഗിക ചന്ദ്രഗ്രഹണം കാണാൻ പോകാം, ഷാർജ മെലീഹ ആർക്കിയോളജി സെന്ററിലേക്ക്
വാനനിരീക്ഷണത്തിലും ജ്യോതിഃശാസ്ത്രത്തിലും തത്പരരായ സഞ്ചാരികൾക്ക് ആകർഷകമായ അവസരമൊരുക്കി യുഎഇയിലെ പ്രമുഖ പുരാവസ്തു – ഇക്കോ ടൂറിസം പദ്ധതിയായ മെലീഹ ആർക്കിയോളജിക്കൽ സെന്റർ. ഒക്‌ടോബർ 28 ശനിയാഴ്ച സംഭവിക്കുന്ന ഭാഗിക ചന്ദ്രഗ്രഹണ പ്രതിഭാസം (Partial Lunar Eclipse) കാണാനും അതേക്കുറിച്ച് പഠിക്കാനുമുള്ള അവസരമാണ് ഷാർജ മെലീഹയിലെ കേന്ദ്രത്തിൽ ഒരുക്കുന്നത്. എന്താണ് ഭാഗിക ചന്ദ്രഗ്രഹണം? സൂര്യപ്രകാശം ചന്ദ്രനിലെത്തുന്നതിനെ ഭൂമിയുടെ നിഴൽ ഭാഗികമായി മറയ്ക്കുന്ന പ്രതിഭാസമാണ് ഭാഗിക ചന്ദ്രഗ്രഹണം. ഭൂമിയും ചന്ദ്രനും സൂര്യനും നേർരേഖയിൽ വരികയും ചന്ദ്രനും സൂര്യനും ഇടയിലൂടെ ഭൂമി കടന്നുപോവുകയും ചെയ്യുന്ന സമയത്താണ് ഇതു സഭവിക്കുന്നത്. ഇത്തരം സന്ദർഭങ്ങളിൽ, ചന്ദ്രനിലേക്കെത്തേണ്ട സൂര്യപ്രകാശത്തെ ഭൂമി പൂർണമായി തടസ്സപ്പെടുത്തുമ്പോൾ അത് പൂർണ ചന്ദ്രഗ്രഹണമാവുന്നു. എങ്ങനെ കാണാനാകും? സൂര്യഗ്രഹണം പോലെ ചന്ദ്രഗ്രഹണം കാണാൻ പ്രത്യേക ഉപകരണങ്ങളുടെ ആവശ്യമില്ല. നഗ്നനേത്രങ്ങൾ കൊണ്ടോ ബൈനോക്കുലറുകൾ, ദൂരദർശിനികൾ എന്നിവയിലൂടെയോ ഇത് കാണാൻ കഴിയും. വാനനിരീക്ഷണത്തിനായി പ്രത്യേക സംവിധാനങ്ങളും…
ഇസ്രായേല്‍-ഹമാസ് യുദ്ധം: മരണസംഖ്യ 5,185 ആയി; യുകെ പ്രധാനമന്ത്രി ഋഷി സുനാക്ക് ഇസ്രായേലിലെത്തി
രൂക്ഷമായ ഇസ്രായേൽ-ഹമാസ് സംഘർഷത്തിനിടയിൽ, യുകെ പ്രധാനമന്ത്രി ഋഷി സുനക് ഇന്ന് (ഒക്ടോബർ 19 വ്യാഴാഴ്ച) ടെൽ അവീവിൽ വന്നിറങ്ങി. യുഎസ് പ്രസിഡന്റ് ജോ ബൈഡന് ശേഷം യുദ്ധത്തിൽ തകർന്ന രാജ്യം സന്ദർശിക്കുന്ന രണ്ടാമത്തെ ലോകനേതാവാണ് അദ്ദേഹം. “ഞാൻ ഇസ്രായേലിലാണ്, ദുഃഖത്തിലാണ്. ഞാൻ നിങ്ങളോടൊപ്പം ദു:ഖിക്കുന്നു, തീവ്രവാദമെന്ന തിന്മയ്‌ക്കെതിരെ ഞാൻ നിങ്ങളോടൊപ്പം നിൽക്കുന്നു, ഇന്നും, എന്നും,” എക്‌സിലെ ഒരു പോസ്റ്റിൽ അദ്ദേഹം പറഞ്ഞു. ബിബിസി ന്യൂസ് റിപ്പോർട്ട് അനുസരിച്ച്, സുനക് ആദ്യം ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ കാണും, അതിനുശേഷം മറ്റു പ്രാദേശിക തലസ്ഥാനങ്ങളിലേക്ക് പോകും. I am in Israel, a nation in grief. I grieve with you and stand with you against the evil that is terrorism. Today, and always. סוֹלִידָרִיוּת pic.twitter.com/DTcvkkLqdT — Rishi Sunak…
മൂന്നാറിലെ കൈയ്യേറ്റം ഒഴിപ്പിക്കൽ നിർത്തിവയ്ക്കും; ജില്ലാ കളക്ടർ ഉറപ്പ് നൽകിയെന്ന് സിപിഎം; നിഷേധിച്ച് കളക്ടര്‍
ഇടുക്കി: മൂന്നാറിലെ കൈയ്യേറ്റം ഒഴിപ്പിക്കുന്നത് നിര്‍ത്തിവയ്ക്കുമെന്ന് ആര്‍ക്കും ഉറപ്പ് നല്‍കിയിട്ടില്ലെന്ന് ഇടുക്കി ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് പറഞ്ഞു. ഒഴിപ്പിക്കല്‍ പ്രക്രിയ തുടരുമെന്നും കളക്ടര്‍ വ്യക്തമാക്കി. ഒഴിപ്പിക്കല്‍ നടപടി നിര്‍ത്തിവയ്ക്കുമെന്ന് ജില്ലാ കളകറില്‍ നിന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ടെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി വി വര്‍ഗീസ് പറഞ്ഞതിന് പിന്നാലെയാണ് ഷീബ ജോര്‍ജിന്റെ പ്രതികരണം. കോടതി നിരീക്ഷണത്തിലുള്ള കാര്യത്തില്‍ തനിക്ക് ഉറപ്പ് നല്‍കാന്‍ കഴിയില്ലെന്ന് കളക്ടര്‍ വ്യക്തമാക്കി. കോടതി നിര്‍ദ്ദേശപ്രകാരമുള്ള ഒറ്റപ്പെട്ട സംഭവമാണ് ഒഴിപ്പിക്കല്‍ നടപടിയെന്നാണ് സി വി വര്‍ഗീസ് പറഞ്ഞത്. ജില്ലാ കളക്ടറെ വിഷയം ബോധിപ്പിച്ച പ്രദേശത്ത് മറ്റൊരിടത്തും ഒഴിപ്പിക്കല്‍ നടപടികളിലേക്ക് കടക്കില്ലെന്ന് കളക്ടര്‍ ഉറപ്പു നല്‍കിയിട്ടുണ്ടെന്നാണ് സി വി വര്‍ഗീസിന്റെ അവകാശവാദം. ആനയിറങ്കല്‍, ചിന്നക്കനാല്‍ മേഖലയില്‍ സര്‍ക്കാര്‍ ഭൂമി കൈയ്യേറി ഏലക്കൃഷി നടത്തിയതാണ് ഒഴിപ്പിച്ചത്. ചിന്നക്കനാലില്‍ അഞ്ച് ഏക്കര്‍ കൈയ്യേറ്റ ഭൂമി ഒഴിപ്പിച്ചു. തഹസിൽദാറുടെ നേതൃത്വത്തില്‍ എത്തിയ…
സാന്ത്വനം സീരിയലിന്റെ സംവിധായകൻ ആദിത്യൻ അന്തരിച്ചു
തിരുവനന്തപുരം: സാന്ത്വനം സീരിയലിന്റെ സംവിധായകന്‍ ആദിത്യന്‍ (47) വ്യാഴാഴ്ച രാവിലെ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഇന്നലെ രാത്രി ഷൂട്ടിംഗ് കഴിഞ്ഞ് വീട്ടിലെത്തിയ ഉടന്‍ പുലര്‍ച്ചെ രണ്ട് മണിയോടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരിച്ചത്. കൊല്ലം അഞ്ചല്‍ സ്വദേശിയായ ആദിത്യന്‍ പേയാടിന് സമീപം വിട്ടിയത്ത് വാടക വീട്ടിലായിരുന്നു താമസം. പോസ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ഭാരത് ഭവനില്‍ ജനങ്ങള്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ സൗകര്യമൊരുക്കുകയും പിന്നീട് ജന്മനാട്ടിലേക്ക് കൊണ്ടുപോകുകയും ചെയ്യും. സാന്ത്വനം കൂടാതെ വാനമ്പാടി, ആകാശദുത് തുടങ്ങിയ ഹിറ്റ് സീരിയലുകളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്, അവ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. അദ്ദേഹത്തിന്റെ സീരിയലുകളും റേറ്റിംഗില്‍ ഏറെ മുന്നിലായിരുന്നു. സിനിമ സംവിധാനം ചെയ്യാനൊരുങ്ങുന്നതിനിടെയാണ് മരണം. ആദിത്യയുടെ പെട്ടെന്നുള്ള വിയോഗം സിനിമാ-ടെലിവിഷന്‍ മേഖലയിലുള്ളവരെ ഞെട്ടിച്ചിരിക്കുകയാണ്. മൃതദേഹം സൂക്ഷിച്ചിരിക്കുന്ന ആശുപത്രിയിലേക്ക് നിരവധി പേരാണ് എത്തിയത്.
എസ്.ഐ.ഒ സ്ഥാപക ദിനം
വടക്കാങ്ങര : ഒക്ടോബർ 19 എസ്.ഐ.ഒ സ്ഥാപക ദിനത്തോടനുബന്ധിച്ച് വടക്കാങ്ങരയിൽ ജമാഅത്തെ ഇസ്ലാമി വടക്കാങ്ങര സൗത്ത് ഹൽഖ അമീർ പി.കെ സലാഹുദ്ദീൻ മാസ്റ്റർ പതാക ഉയർത്തി. എസ്.ഐ.ഒ വടക്കാങ്ങര സൗത്ത് യൂനിറ്റ് സെക്രട്ടറി പി.കെ ആദിൽ പ്രതിജ്ഞ ചൊല്ലി കൊടുത്തു. കെ സിനാൻ, മുഹമ്മദ് ജദീർ, ഡോ. നബീൽ അമീൻ എന്നിവർ നേതൃത്വം നൽകി.
വനിതാ ജീവനക്കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ബെഞ്ച് ക്ലർക്കിന് 23 വർഷം കഠിന തടവ്
പറവൂര്‍: താത്കാലിക ജീവനക്കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ആലുവ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെ ബെഞ്ച് ക്ലാര്‍കിന് 23 വര്‍ഷം കഠിനതടവും 1.75 ലക്ഷം രൂപ പിഴയും ശിക്ഷിച്ചു. പറവൂര്‍ അഡീഷണല്‍ ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്. 2016 ഫെബ്രുവരിയിലാണ് കേസിനാസൂദമായ സംഭവം. മുന്ന് മാസത്തോളം പ്രതിയായ മാര്‍ട്ടിന്‍ (53) പരാതിക്കാരിയായ യുവതിയെ കോടതി ഹാളിലും ടോയ്ലറ്റിലും വച്ച് ലൈംഗികമായി പീഡിപ്പിച്ചു. മാനസികമായി തകര്‍ന്ന യുവതി ഭര്‍ത്താവിനോട് പറയുകയും കണ്‍സിലിങ്ങിന് ശേഷം ആലുവ ഈസ്റ്റ് പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. ആലുവ ഈസ്റ്റ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി.ജി. വിജയന്‍ അന്വേഷണം നടത്തി കുറ്റപ്രതം സമര്‍പ്പിച്ചു. വകുപ്പുതല അന്വേഷണത്തിന് ശേഷമാണ് മാര്‍ട്ടിനെ പിരിച്ചുവിട്ടത്.
