വാഷിംഗ്‌ടൺ: ഹൗസ് റിപ്പബ്ലിക്കൻമാർ വെള്ളിയാഴ്ച ജിം ജോർദനെ (ഒഹായോ) പുതിയ സ്പീക്കർ നോമിനിയായി തിരഞ്ഞെടുത്തു, 50-ലധികം റിപ്പബ്ലിക്കൻമാർ ഹൗസ് ഫ്ലോറിൽ അദ്ദേഹത്തെ പിന്തുണയ്ക്കുന്നതിനെതിരെ വോട്ട് ചെയ്തു. കെവിൻ മക്കാർത്തിയുടെ ചരിത്രപരമായ പുറത്താക്കലൈന് ശേഷം 10 ദിവസമായി സ്പീക്കറെ തിരഞ്ഞെടുക്കാൻ കഴിയാത്തതിനാൽ പാർട്ടി ആ ശയക്കുഴപ്പത്തിലായിരുന്നു . ഹൗസ് റിപ്പബ്ലിക്കൻ കോൺഫറൻസ് വെള്ളിയാഴ്ച ജോർദാനെ ഏറ്റവും പുതിയ സ്പീക്കർ നോമിനിയായി തിരഞ്ഞെടുത്തത് ജിഒപി പ്രതിനിധി ഓസ്റ്റിൻ സ്കോട്ടിനെ 124-81 വോട്ടിനു പരാജയപ്പെടുത്തിയാണ് വെള്ളിയാഴ്ചത്തെ പാർട്ടി വോട്ടുകളെത്തുടർന്ന് ജോർദാൻ തന്റെ എതിരാളികളുമായി സംസാരിക്കാൻ സമയം ഉപയോഗിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നതെന്ന് നിയമനിർമ്മാതാക്കൾ പറഞ്ഞു. തുടക്കത്തിൽ ജിഒപി സ്പീക്കർ നാമനിർദ്ദേശം നേടിയെങ്കിലും വ്യാഴാഴ്ച വൈകുന്നേരം ഭൂരിപക്ഷ നേതാവ് സ്റ്റീവ് സ്‌കാലിസ് മത്സരത്തിൽ നിന്ന് പെട്ടെന്ന് സ്വയം പുറത്താകുകയായിരുന്നു. ഹമാസിനെതിരായ ഇസ്രായേൽ യുദ്ധം മുതൽ നവംബർ പകുതിയോടെ സർക്കാർ അടച്ചുപൂട്ടൽ വരെ വലിയ അന്താരാഷ്‌ട്ര ആഭ്യന്തര…
Author: പി പി ചെറിയാൻ
അമേരിക്ക മരവിപ്പിച്ച 6 ബില്യണ്‍ ഡോളര്‍ ഇറാന് നല്‍കുകയില്ലെന്ന്
ന്യൂയോര്ക്ക്: ഇസ്രായേൽ-ഹമാസ് യുദ്ധം കാരണം, അമേരിക്കയും ഖത്തറും 6 ബില്യൺ ഡോളർ ഇറാന് കൈമാറാൻ വിസമ്മതിച്ചു. കഴിഞ്ഞ മാസമാണ് അമേരിക്കയും ഇറാനും തമ്മിൽ കരാർ ഒപ്പിട്ടത്. ഇതനുസരിച്ച് ഇറാൻ തങ്ങളുടെ ജയിലുകളിൽ തടവിലായിരുന്ന 5 അമേരിക്കൻ പൗരന്മാരെ മോചിപ്പിച്ചിരുന്നു. പ്രത്യുപകാരമായി, ഇറാന്റെ പിടിച്ചെടുത്ത 6 ബില്യൺ ഡോളറിന്റെ സ്വത്തുക്കൾ അമേരിക്ക ഖത്തറിലേക്ക് അയച്ചു. ഈ തുക ഇറാന് നൽകേണ്ടിയിരുന്നതാണ്. എന്നാല്‍, ഇപ്പോൾ ഇസ്രായേൽ-ഹമാസ് യുദ്ധത്തിനിടയിൽ, അമേരിക്കയുടെ ഡെപ്യൂട്ടി ട്രഷറി സെക്രട്ടറി വാലി അഡിയോം പറഞ്ഞത് ആ തുക ഇപ്പോൾ ഇറാന് ലഭിക്കില്ലെന്നാണ്. അമേരിക്ക ഈ ഫണ്ട് പൂർണ്ണമായും മരവിപ്പിച്ചിട്ടില്ല. ഇത് ഉപയോഗിക്കുന്നതിനായി ഇറാൻ സമർപ്പിച്ച എല്ലാ അപേക്ഷകളും കുറച്ചുകാലത്തേക്ക് നിരസിക്കുമെന്നാണ് ട്രഷറി സെക്രട്ടറി പറഞ്ഞത്.
ഡോ. ഡോണ്‍സി ഈപ്പനു അമേരിക്കയിലെ ഹില്‍മാന്‍ എമേര്‍ജന്‍റ് ഇന്നവേഷന്‍ റിസര്‍ച്ച് ഗ്രാന്റ്
ടെക്സാസ് : യു എസിലെ പ്രശസ്തമായ ഹില്‍മാന്‍ എമേര്‍ജന്‍റ് ഇന്നവേഷന്‍ റിസര്‍ച്ച് ഗ്രാന്‍റിന് ഡോ. ഡോണ്‍സി ഈപ്പന്‍ അർഹയായി. റീത്ത ആന്‍ഡ് അലക്സ് ഹില്‍മാന്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ റിസര്‍ച്ച് ഗ്രാന്‍റിന് യു എസി ല്‍ നിന്നു 10 പേരാണ് തിരഞ്ഞെടുക്കപ്പെട്ടത്. സമൂഹത്തില്‍ വെല്ലുവിളി നേരിടുന്ന വിഭാഗങ്ങള്‍ക്ക് ആവശ്യമായ ആരോഗ്യ സംരക്ഷണത്തില്‍ നഴ്സിങ്ങിന്‍റെ ഇടപെടല്‍ കാര്യക്ഷമമാക്കുന്നതിനുള്ള പഠനങ്ങള്‍ക്കായാണ് 50,000 ഡോളറിന്‍റെ (ഏകദേശം 41.5 ലക്ഷം രൂപ) റിസര്‍ച്ച് ഗ്രാന്‍റ് അനുവദിച്ചിട്ടുള്ളത്. റ്റെക്സസ് സര്‍വകലാശാലയിലെ സിസിക് സ്കൂള്‍ ഓഫ് നഴ്സിങ്ങില്‍ അസിസ്റ്റന്‍റ് പ്രഫസറായ ഡോ. ഡോണ്‍സി ഈപ്പന്‍ തോട്ടയ്ക്കാട് ഓലിക്കര മാങ്കുടിയില്‍ ജോജി ഐ ഈപ്പന്‍റെ ഭാര്യയാണ്. ചെങ്ങന്നൂര്‍ ആലാ ചിരത്തറ മാത്യൂസ് വില്ലയില്‍ സി വി മാത്യുവിന്‍റെയും എല്‍സിക്കുട്ടി മാത്യുവിന്‍റെയും മകളാണ് ഡോ.ഡോണ്‍സി .
ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃദീയൻ കാതോലിക്കാ ബാവായെ നാളെ ഡാളസിൽ കേരള എക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പ് ആദരിക്കുന്നു
ഡാളസ്: മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃദീയൻ കാതോലിക്കാ ബാവായെ ഡാളസിലെ കേരള എക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ നേതൃത്വത്തിൽ ആദരിക്കുന്നു. ഒക്ടോബർ 15 ഞായറാഴ്ച (നാളെ) വൈകിട്ട് 6 മണിക്ക് മെസ്ക്വിറ്റിലുള്ള സെന്റ്.പോൾസ് മാർത്തോമ്മാ ദേവാലയത്തിൽ (1002 Barnes Bridge Road, Mesquite, Tx 75150) വെച്ചാണ് ആദരിക്കൽ ചടങ്ങ് ക്രമികരിച്ചിരിക്കുന്നത്. കേരള എക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പ് ഡാളസ് പ്രസിഡന്റ് റവ. ഷൈജു സി. ജോയിയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനാധിപൻ അഭി. ഡോ.തോമസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്താ അനുഗ്രഹ പ്രഭാഷണം നടത്തും. വിവിധ സഭകളെ പ്രതിനിധീകരിച്ച് വൈദീക ശ്രേഷ്ടർ, പൗര പ്രമുഖർ തുടങ്ങിയവർ ആശംസകൾ അറിയിക്കും. കേരള എക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പ് ഗായക സംഘം ഗാനങ്ങൾ ആലപിക്കും. മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ ആയി സ്ഥാനാരോഹണം…
നന്ദിയുള്ള ഹൃദയത്തില്‍ നിരാശക്കിടമില്ല: പാസ്റ്റർ ബാബു ചെറിയാൻ
ഡാലസ്: ഹൃദയത്തിൽ അല്പമെങ്കിലും നന്ദിയുടെ അംശം ശേഷിക്കുന്നുണ്ടെങ്കിൽ ജീവിതത്തിൽ നിരാശക്കോ , പരാതിക്കൊ, പരദൂഷണത്തിനോ ,പിണക്കത്തിനോ ഇടം ഉണ്ടാകയില്ലെന്നു പാസ്റ്റർ ബാബു ചെറിയാൻ . സണ്ണിവെയിൽ അഗാപ്പെ ചർച്ചിന്റെ നേതൃത്വത്തിൽ ഒക്ടോബർ 13 വെള്ളിയാഴ്ച വൈകീട്ട് ആരംഭിച്ച ത്രിദിന കൺവെൻഷനിൽ പ്രാരംഭദിന വചന പ്രഘോഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം . മാർക്കോസിന്റെ സുവിശേഷം രണ്ടാം അദ്ധ്യായത്തിൽ നിന്നും തളർന്നു കിടന്നിരുന്ന ഒരാളെ നാലാൾ ചേർന്ന് കഫഹർന്നഹൂമിൽ ക്രിസ്തു പ്രസംഗിച്ചു കൊണ്ടിരുന്ന ഭവനത്തിന്റെ മേൽക്കൂര പൊളിച്ചു താഴേക്കു കൊണ്ടുവരികയും അവരുടെ അചഞ്ചലമായ വിശ്വാസം കണ്ടിട്ട് രോഗിക്കു സൗഖ്യം നൽകുകയും ചെയ്ത വിഷയത്തെ ആസ്പദമാക്കിയാണ് പാസ്റ്റർ ബാബു ചെറിയാൻ പ്രസംഗം ആരംഭിച്ചത് . വിശ്വാസം കർമ്മ മാർഗത്തിലൂടെ ജീവിതത്തിൽ പ്രായോഗീകമാകണമെന്ന വലിയ സന്ദേശമാണ് ഇവിടെ നമ്മുക്ക് കാണാൻ കഴിയുന്നതെന്ന് പാസ്റ്റർ ചൂണ്ടിക്കാട്ടി. അഗാപ്പെ ഗായകസംഘത്തിന്റെ ഗാനശുശ്രുഷയോടെയാണ് കൺവെൻഷന് തുടക്കം കുറിച്ചത്. പാസ്റ്റർ…
രാശിഫലം (14-10-2023 ശനി)
ചിങ്ങം: നിങ്ങൾ സാമ്പത്തികമായി ഇന്ന് മെച്ചപ്പെട്ടേക്കാം. ചെലവുകൾ ഉയരാൻ സാധ്യതയുണ്ട്. പ്രിയപ്പെട്ടവരുമായി വീണ്ടും ബന്ധപ്പെടുന്നത് ഇന്ന് പ്രയോജനകരമായിരിക്കും. ഇന്ന് നിങ്ങളുടെ കുടുംബത്തിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും പിന്തുണയും സഹകരണവും ലഭിക്കാൻ സാധ്യതയുണ്ട്. കന്നി: ഇന്ന് സമ്മിശ്ര സ്വാധീനമുള്ള ഒരു ദിവസം നിങ്ങൾക്കായി കാത്തിരിക്കുന്നു. നിങ്ങളുടെ ആശയങ്ങൾ പരിപോഷിപ്പിക്കപ്പെട്ടതായി തോന്നും. അത് നിങ്ങളെ സന്തോഷിപ്പിക്കും. നിങ്ങളുടെ സംഭാഷണങ്ങൾ മറ്റുള്ളവരെ ആകർഷിക്കും. സാമ്പത്തികമായും ഇന്നത്തെ ദിവസം മികച്ചതായിരിക്കും. നിങ്ങളുടെ കഠിനാധ്വാനത്തിന്‍റെ ഫലം ഉടൻ ലഭിക്കും. തുലാം: നിങ്ങളുടെ മോശം മനോഭാവവും വാക്കുകളും പല ബന്ധങ്ങളെയും ഇന്ന് നശിപ്പിച്ചേക്കാം. അതിനാൽ കഴിയുമെങ്കില്‍, ഇന്ന് ആശയവിനിമയം പരമാവധി ഒഴിവാക്കുക. കച്ചവടത്തിലെ ഒരു മോശമായ സാഹചര്യത്തിലൂടെ ഇന്ന് കടന്നുപോകേണ്ടിവന്നേക്കാം. അതിനാൽ ജോലിസ്ഥലത്തുള്ള ആളുകളുമായി പൊരുത്തക്കേടുകൾ ഒഴിവാക്കുന്നതായിരിക്കും കൂടുതല്‍ നല്ലത്. കോടതികളുമായി ബന്ധപ്പെട്ട നിയമപരമായ കാര്യങ്ങളിലും പ്രവർത്തനങ്ങളിലും ഏർപ്പെടുമ്പോൾ വളരെ ശ്രദ്ധാലുവായിരിക്കുക. അടുത്ത ബന്ധുക്കളുമായുള്ള നിങ്ങളുടെ…
ഫലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചു
എറണാകുളം : ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു സോളിഡാരിറ്റി, SIO, GIO കൊച്ചി സിറ്റിയുടെ നേതൃത്വത്തിൽ എറണാകുളം നഗരത്തിൽ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചു. തദ്ദേശീയരായ ഫലസ്തീൻ ജനതയെ ആട്ടിയോടിച്ചു സാമ്രാജ്യത്വ ശക്തികളുടെ ഒത്താശയോടെ ഇസ്രായേൽ നടത്തുന്ന അധിനിവേശം എല്ലാ സീമകളും ലംഘിച്ചിരിക്കുന്നു. ക്രൂരമായ ആക്രമണങ്ങളിലും കൂട്ടക്കുരുതികളിലും പിഞ്ചു കുട്ടികളടക്കം നിരവധി ആളുകളാണ് കൊല്ലപ്പെടുന്നത്. അതിനെതിരെയുള്ള ഫലസ്തീൻ ജനതയുടെ പോരാട്ടത്തിനു ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് റാലി സംഘടിപ്പിച്ചത്. സോളിഡാരിറ്റി കൊച്ചി സിറ്റി പ്രസിഡന്റ് അനീഷ് മുല്ലശ്ശേരി, എസ്. ഐ. ഒ പ്രസിഡന്റ് അബ്ദുൽ ബാസിത്, ജി. ഐ ഒ പ്രസിഡന്റ് റിസ് വാന ഷിറിൻ എന്നിവർ നേതൃത്വം നൽകി. പ്രകടനത്തിനു ശേഷം വഞ്ചി സ്ക്വയറിൽ ജമാഅത്തെ ഇസ്ലാമി കൊച്ചി സിറ്റിയുടെ നേതൃത്വത്തിൽ ഐക്യദാർഢ്യ സമ്മേളനവും സംഘടിപ്പിച്ചു. നിരവധി രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകർ പങ്കെടുത്തു.
സ്റ്റേജ് മാജിക് രംഗത്ത് ഇന്ത്യയിലെ ആദ്യത്തെ ഗിന്നസ് വേൾഡ് റെക്കോർഡ് മജീഷ്യൻ ആൽവിൻ റോഷന്
കണ്ണൂർ : മൂന്നു മിനിറ്റിൽ 11 സ്റ്റേജ് മാജിക് ട്രിക്സുകൾ അവതരിപ്പിച്ചുകൊണ്ട് അമേരിക്കൻ മജീഷ്യൻ ഇവാൻ ക്രേ (യുഎസ്എ) യുടെ 10 മാജിക് ട്രിക്‌സ് മറികടന്നുകൊണ്ട് ഇന്ത്യയിൽ ആദ്യത്തെ സ്റ്റേജ് മാജിക് ഇനത്തിൽ വ്യക്തിഗത ഗിന്നസ് വേൾഡ് റെക്കോർഡ് കണ്ണൂർ പാപ്പിനിശ്ശേരി ഹാജി റോഡ് സ്വദേശി മജീഷ്യൻ ആൽവിൻ റോഷൻ കരസ്ഥമാക്കി. 2023 മെയ് 21നാണ് ആൽവിൻ തന്റെ ശ്രമം നടത്തിയത്. തുടർന്ന് തെളിവുകൾ ഗിന്നസ് അധികാരികൾക്ക് അയച്ചുകൊടുത്തു. മൂന്നു മാസത്തെ സൂക്ഷ്മ പരിശോധനകൾക്ക് ശേഷമാണ് റെക്കോർഡ് സ്ഥിരീകരിച്ചുകൊണ്ടുള്ള അറിയിപ്പ് ആൽവിനു ലഭിക്കുന്നത്. ഇതിനു മുൻപ് ആൽവിന് “മോസ്റ്റ് മാസ്റ്റിക്സ് ഇൻ ടു എ ടവർ ഇൻ വൺ മിനിറ്റ്”കാറ്റഗറിയിൽ വ്യക്തിഗത ഗിന്നസ് റെക്കോർഡ് ലഭിച്ചിട്ടുണ്ടായിരുന്നു. ഈ റെക്കോർഡ് നേട്ടത്തോടുകൂടി രണ്ട് വ്യക്തിഗത ഗിന്നസ് റെക്കോർഡ് നേടുന്ന ഇന്ത്യയിലെ ആദ്യത്തെ മജീഷ്യൻ കൂടിയായി മാറിയിരിക്കുകയാണ് ആല്‍വിന്‍.
ഷെയിൻ നിഗം – സണ്ണി വെയ്ൻ ചിത്രം വേലയിലെ “പാതകൾ” ലിറിക്കൽ വീഡിയോ മെഗാ സ്റ്റാർ മമ്മൂട്ടി റിലീസ് ചെയ്തു; ചിത്രം നവംബർ 10ന് തിയേറ്ററുകളിലേക്ക്
ആർ.ഡി.എക്സിന്റെ വൻ വിജയത്തിന് ശേഷം സാം.സി.എസ്സിന്റെ സംഗീത സംവിധാനത്തിൽ ഷെയിൻ നിഗം ഗാന രംഗത്തിലെത്തുന്ന വേലയിലെ “പാതകൾ പലർ” എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ മെഗാ സ്റ്റാർ മമ്മൂട്ടി തന്റെ സോഷ്യൽ മീഡിയാ പേജിലൂടെ റിലീസ് ചെയ്തു. അൻവർ അലി ഗാനരചന നിർവഹിച്ചിരിക്കുന്ന വേലയിലെ ഗാനം ആലപിച്ചിരിക്കുന്നത് ഹരിചരൺ ആണ്. ഷെയിൻ നിഗവും സണ്ണി വെയ്‌നും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ട്രെയിലറിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്. പോലീസ് കൺട്രോൾ റൂമിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിൽ ഷെയിൻ നിഗം ഉല്ലാസ് അഗസ്റ്റിൻ എന്ന പോലീസ് ഉദ്യോഗസ്ഥനെയും മല്ലികാർജുനൻ എന്ന പോലീസ് കഥാപാത്രത്തെ സണ്ണിവെയ്‌നും അവതരിപ്പിക്കുന്നു. സിദ്ധാർഥ് ഭരതൻ ചിത്രത്തിൽ ശ്രേദ്ധേയമായ പോലീസ് കഥാപാത്രത്തിലെത്തുന്നു. സിൻസിൽ സെല്ലുലോയ്ഡിന്റെ ബാനറിൽ എസ്.ജോർജ് നിർമ്മിക്കുന്ന വേലയുടെ സംവിധാനം ശ്യാം ശശിയും തിരക്കഥ എം.സജാസും നിർവഹിച്ചിരിക്കുന്നു. അതിഥി ബാലൻ പ്രധാന കഥാപാത്രത്തിലെത്തുന്ന…
കേന്ദ്ര വനമിത്ര പുരസ്ക്കാര ജേതാവ് പ്രൊഫ. ടി. ശോഭീന്ദ്രൻ (76) അന്തരിച്ചു; എടത്വയിൽ അനുശോചന യോഗം നടന്നു
എടത്വ: പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ പ്രൊഫ. ടി. ശോഭീന്ദ്രൻ (76) അന്തരിച്ചു. എടത്വയിൽ അനുശോചന യോഗം നടന്നു. പ്രകൃതിയെ ജീവനു തുല്യം സ്നേഹിക്കുകയും പരിസ്ഥിതിയോട് ചേര്‍ന്ന് ജീവിക്കുകയും ചെയത് വ്യക്തിയായിരുന്നു പ്രൊഫ. ശോഭീന്ദ്രന്‍ മാഷെന്നും പരിസ്ഥിതി പ്രവർത്തകർ അനുസ്മരിച്ചു. ‘മഴ മിത്ര ‘ത്തിൽ ചേർന്ന അനുശോചന യോഗം ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് പിഷാരത്ത് ഉദ്ഘാടനം ചെയ്തു. ആൻ്റപ്പൻ അമ്പിയായം ഫൗണ്ടേഷൻ പ്രസിഡൻ്റ് ഡോ. ജോൺസൺ വി.ഇടിക്കുള അദ്ധ്യക്ഷത വഹിച്ചു. പരിസ്ഥിതി പ്രവർത്തകർക്ക് ഒരു പാഠപുസ്തകമായിരുന്നു ശോഭീന്ദ്രൻ മാഷെന്ന് അദ്ദേഹം അനുസ്മരിച്ചു. ഗ്രീൻ കമ്മ്യൂണിറ്റി സ്ഥാപകൻ എടത്വ ആൻ്റപ്പൻ അമ്പിയായം (39) അകാല ചരമം പ്രാപിച്ചതിനെ തുടർന്ന് ആൻ്റപ്പൻ അമ്പിയായം ബാക്കി വെച്ച സ്വപ്നം യുവതലമുറയിലേക്ക് എത്തിക്കുവാൻ അശ്രാന്ത പരിശ്രമം നടത്തിയ വ്യക്തിയായിരുന്നെന്നും ആൻ്റപ്പൻ അമ്പിയായം ഫൗണ്ടേഷൻ്റെ പ്രവർത്തനങ്ങൾക്ക് കരുത്ത് പകർന്ന വ്യക്തിത്വവും ‘മഴമിത്ര ‘ത്തിൻ്റെ സാക്ഷാത്ക്കാരത്തിന്…
