ന്യൂയോർക്ക്: ന്യൂയോർക്കിലെ മലയാളി ക്രൈസ്‌തവ കൂട്ടായ്‌മയായ സെൻറ് തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഈവർഷത്തെ ഫെല്ലോഷിപ്പ് ഡിന്നർ ഒക്ടോബർ മാസം 15-നു വൈകുന്നേരം 6-മണിക്ക് ഓൾഡ് ബെത്‌പേജിലുള്ള സെൻറ്. മേരിസ് സീറോ മലബാർ കാത്തോലിക്കാ പള്ളി ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്നു. മലയാളി ക്രിസ്ത്യൻ സമൂഹത്തിലെ ആദ്യകാല പ്രവാസികളും എക്യൂമെനിക്കൽ കൂട്ടായ്‌മയുടെ മുൻ നേതാക്കളുമൊന്നിച്ചുള്ള ഈ കൂടിവരവ് ഏറ്റവും അവിസ്മരണീയമാക്കുന്നതിനു തോമസ് ജേക്കബ് കൺവീനറായിട്ടുള്ള സമിതിയിൽ റവ. ഷാജി കൊച്ചുമ്മനോടൊപ്പം ഫാ. ജോൺ തോമസ്, റോയ് സി. തോമസ്, ഡോൺ തോമസ്, ഗീവർഗീസ് മാത്യൂസ്, മാത്തുക്കുട്ടി ഈശോ, തോമസ് വർഗീസ്, ജോൺ താമരവേലിൽ, ഷേർളി പ്രകാശ്, കളത്തിൽ വർഗീസ് എന്നിവർ പ്രവർത്തിക്കുന്നു. ഈ പ്രോഗ്രാമിൽ നിന്നും ലഭിക്കുന്നതിൽ ഒരു വിഹിതം എക്യൂമെനിക്കൽ ഫെഡറേഷൻറെ പ്രധാന ജീവകാരുണ്യ പ്രവർത്തനമായ “വീടില്ലാത്തവർക്ക് ഒരു വീട്” എന്ന…
Author: ജീമോൻ റാന്നി
കൊളംബസിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനന തിരുനാള്‍ ഭക്തിനിര്‍ഭരമായി ആഘോഷിച്ചു
കൊളംബസ് (ഒഹായോ): ·കൊളംബസ് സെയിന്റ് മേരീസ് സീറോ മലബാര്‍ കത്തോലിക്ക മിഷന്റെ മധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുന്നാള്‍ സെപ്റ്റംബര്‍ 23, 24 തീയതികളിലായി ആഘോഷിച്ചു. സെപ്റ്റംബര്‍ 23ന് (ശനിയാഴ്ച) വൈകുന്നേരം 5 മണിക്ക് തിരുനാളിന് തുടക്കം കുറിച്ച് സെന്‍റ് മേരീസ് മിഷന്‍ പ്രീസ്റ്റ് ഇന്‍ ചാര്‍ജ്, ഫാദര്‍ നിബി കണ്ണായി കൊടിയേറ്റു കര്‍മ്മം നിര്‍വഹിച്ചു. ആഘോഷപൂർവ്വമായ കുര്‍ബാനയ്ക്കു ശേഷം പാരിഷ് ഹാളില്‍ മിഷന്‍ അംഗങ്ങളുടെ കലാസാംസ്‌കാരിക പരിപാടികളും സ്നേഹ വിരുന്നും ഉണ്ടായിരുന്നു. സെപ്റ്റംബര്‍ 24 ന് (ഞായറാഴ്ച) 3 മണിക്ക് പ്രസുദേന്തിമാരുടെ വാഴ്ചക്കു ശേഷം പ്രദക്ഷിണത്തോടെ തിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍ ആരംഭിച്ചു. സിറോ മലബാര്‍ ഷിക്കാഗോ രൂപത ബിഷപ്പ് മാര്‍ ജോയ് ആലപ്പാട്ട് പ്രധാന കാര്‍മികത്വം വഹിച്ചു. കൊളംബസ് രൂപത ബിഷപ്പ് ബഹുമാനപ്പെട്ട ഏൾ.കെ.ഫെർണാണ്ടസ് തിരുന്നാള്‍ സന്ദേശം നല്‍കി. പരി. കന്യകാമറിയത്തോടു കൊന്ത ചൊല്ലി പ്രാർത്ഥിക്കുന്നതിന്റെ പ്രാധാന്യത്തെ തിരുന്നാള്‍…
ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃദീയൻ കാതോലിക്കാ ബാവ നാളെ ഡാളസിൽ
ഡാളസ് : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃദീയൻ കാതോലിക്കാ ബാവ ആദ്യമായി നാളെ ഡാളസിൽ എത്തുന്നു. മലങ്കര ഓർത്തഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ ഡാളസ് സെന്റ്.പോൾസ് ഓർത്തഡോക്സ് ദേവാലയ (5088 Baxter Well Road, Mckinney, TX 75071 ) കൂദാശ ഒക്ടോബർ 6,7 (വെള്ളി, ശനി) തീയതികളിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃദീയൻ കാതോലിക്കാ ബാവായുടെ മുഖ്യ കാർമികത്വത്തിൽ നടത്തപ്പെടുന്നു. സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനാധിപൻ അഭി. ഡോ.തോമസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്താ, കോട്ടയം ഭദ്രാസനാധിപൻ അഭി. യൂഹാനോൻ മാർ ദിയസ്കോറോസ് മെത്രാപ്പോലീത്താ, നിലക്കൽ ഭദ്രാസനാധിപൻ അഭി.ഡോ. ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്താ എന്നിവരും ചടങ്ങിൽ സഹകാർമ്മികരായിരിക്കും. വെള്ളിയാഴ്ച വൈകിട്ട് ഇടവക കൂദാശക്ക് എത്തുന്ന കാതോലിക്കാ ബാവാ, അഭിവന്ദ്യ പിതാക്കന്മാർ, വൈദിക ശ്രേഷ്ടർ,…
മാധ്യമ പ്രവര്‍ത്തകരായ പി.പി. ജയിംസും വി. അരവിന്ദും അമേരിക്കയില്‍ എത്തുന്നു
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരും 24 ന്യൂസ് പത്രാധിപ സമിതി അംഗങ്ങളുമായ പി.പി. ജയിംസും വി.അരവിന്ദും ഒക്ടോബര്‍ 7 ന് അമേരിക്കയില്‍ എത്തുന്നു. അമേരിക്കയുടെ വിവിധ പൊതുപരിപാടികളിലും സെമിനാറിലും ഇരുവരും പങ്കെടുക്കും. ന്യൂയോര്‍ക്ക്, ന്യൂജഴ്‌സി , ബോസ്റ്റണ്‍, ഫിലഡല്‍ഫിയ, ഷിക്കാഗോ, ഹൂസ്റ്റണ്‍, ഡാളസ്, ഫ്‌ലോറിഡ ,വാഷിംഗ്ടണ്‍ DC തുടങ്ങിയ സഥലങ്ങളില്‍ ഇവര്‍ക്ക് പരിപാടികളുണ്ട്. നോര്‍ത്ത് അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മകളുടെ പരിപാടികളില്‍ ഇരുവരും പങ്കെടുക്കും. മൂന്ന് പതിറ്റാണ്ടിലധികമായി മലയാള മാധ്യമ രംഗത്ത് പതിഞ്ഞ പേരാണ് പി.പി. ജയിംസ്. ന്യൂസ് ചാനല്‍ 24 ന്റെ എഡിറ്റര്‍ ഇന്‍ – ചാര്‍ജാണ്. കേരളത്തെ ഇളക്കിമറിച്ച രാഷ്ട്രീയ വാര്‍ത്തകള്‍ മലയാളി അറിഞ്ഞത് പി.പി. ജയിംസിന്റെ റിപ്പോര്‍ട്ടുകളിലൂടെയാണ്. ലോക വാര്‍ത്തകള്‍ മലയാളികള്‍ക്ക് വേണ്ടി ലളിതവും ആസ്വാദ്യകരവുമായി 24 ല്‍ അവതരിപ്പിച്ച് ശ്രദ്ധേയനായി. നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചു. നഴ്‌സസ് സമൂഹം അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ അധികാരികള്‍ക്ക് മുന്നിലെത്തിക്കാന്‍ ഏറ്റവുമധികം…
രാശിഫലം (05-10-2023 വ്യാഴം)
ചിങ്ങം: ഇന്ന് നിങ്ങൾ അസാധാരണമായ ആത്മവിശ്വാസത്താൽ നിറഞ്ഞിരിക്കും. ജോലി സംബന്ധമായ വിഷയങ്ങളിൽ ഉറച്ച തീരുമാനം എടുക്കാൻ കഴിയും. ജോലി പൂർത്തീകരിക്കുന്നതിനോ വിജയം നേടുന്നതിനോ ഒരു ബുദ്ധിമുട്ടും നേരിടേണ്ടിവരില്ല. കന്നി: ഇന്ന് നിങ്ങൾ ഒരു ചെറിയ ഇടവേള എടുക്കുക. എന്നിട്ട് നിങ്ങൾക്കായി കുറച്ച് സമയം ചിലവഴിക്കുക. ഓഫിസിൽ ഇന്ന് കയ്‌പ്പേറിയ ഒരു ഏറ്റുമുട്ടൽ ഉണ്ടാകാൻ സാധ്യത ഉണ്ട്. ചൂടേറിയ തർക്കത്തിനും സാധ്യതയുണ്ട്. അതിനാൽ പ്രശ്‌നങ്ങൾ കൂടുതൽ വഷളാകുന്നത് തടയാനും വളരെയധികം ശ്രദ്ധിക്കാനും നിർദേശിക്കുന്നു. ഒരു പുതിയ പ്രണയം വരാൻ സാധ്യതയുണ്ട്. തുലാം: തീർപ്പു കൽപ്പിക്കാത്ത വ്യവഹാര വിഷയങ്ങൾ ഉണ്ടെങ്കിൽ ഇന്നു അത് കോടതി മുഖാന്തിരമോ കോടതിക്കു വെളിയിൽ വച്ചുള്ള ഒത്തുതീർപ്പിലോ പരിഹരിക്കും. ഇന്നു നിങ്ങളുടെ ജോലി ഭാരം വളരെ ലളിതമായിത്തീരും. അതുപോലെ പ്രശ്‌ന ബാധിത സാഹചര്യങ്ങളിൽ നിന്നു വെളിയിൽ പോകാനുള്ള ഒരു വഴി നിങ്ങൾ കണ്ടെത്തുകയും ചെയ്യും. വൃശ്ചികം:…
വിയോജിപ്പിന്റെ സ്വരങ്ങളെ വേട്ടയാടുന്ന സംഘപരിവാർ സർക്കാറിന്റെ നടപടി അവസാനിപ്പിക്കുക: വെൽഫെയർ പാർട്ടി
അങ്ങാടിപ്പുറം : സംഘപരിവാറിനെതിരായി ശബ്ദമുയർത്തുന്ന മാധ്യമപ്രവർത്തകരെയും പ്രതിപക്ഷ പാർട്ടി നേതാക്കളുടെയും വീടുകളിൽ റൈഡ് നടത്തി തങ്ങൾക്കെതിരായി ഉയർന്നുവരുന്ന ശബ്ദങ്ങളെ ഇല്ലാതാക്കാനുള്ള സംഘപരിവാർ ഭരണകൂടത്തിന്റെ നീക്കത്തിൽ വെൽഫെയർ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് കമ്മിറ്റി അങ്ങാടിപ്പുറം ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡണ്ട് സൈതാലി വലമ്പൂർ ഉദ്ഘാടനം ചെയ്തു. 2024ലെ തെരഞ്ഞെടുപ്പിൽ വിജയിക്കാനാണ് നീചവൃത്തിയിലൂടെ കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. എതിർ ശബ്ദമുയർത്തുന്നവരെ ഭീകരവാദ ചാപ്പ കുത്തിയും കേസിൽ പെടുത്തിയും കൊന്നും ഉന്മൂലനം ചെയ്യുന്ന രീതി ഫാസിസത്തിന് പുതിയതല്ല ഗൗരി ലങ്കേഷ് അടക്കമുള്ള നിരവധി മാധ്യമപ്രവർത്തകർ വേട്ടയാടപ്പെട്ട രാജ്യമാണിത്, വിയോജിക്കാനും വിമർശിക്കാനും പൗരന്മാർക്ക് വിലക്കാണെങ്കിൽ രാജ്യത്തിന്റെ ജനാധിപത്യം നിരർത്ഥമാണ് എന്ന് അദ്ദേഹം പറഞ്ഞു പാർട്ടി പഞ്ചായത്ത് സെക്രട്ടറി ശിഹാബ് മാസ്റ്റർ,സക്കീർ അരിപ്ര ആഷിക് ചാത്തോലി,അബ്ദുൽ മനാഫ്,അനീസ് പേരയിൽ,ഇക്ബാൽ കെ വി,റഹ്മത്തുള്ള, ഫസൽ തിരൂർക്കാട്,മൊയ്തീൻ കെ ടി, തുടങ്ങിയവർ…
മുരിയാട് ഗ്രാമപഞ്ചായത്തിന്റെ നവീകരിച്ച ഓഫീസ് സമുച്ചയം നാടിന് സമർപ്പിച്ചു
തൃശൂര്‍: തൃശൂർ ജില്ലയിലെ മുരിയാട് ഗ്രാമപഞ്ചായത്തിന്റെ നവീകരിച്ച ഓഫീസ് സമുച്ചയം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. നിത്യ ജീവിതത്തിൽ സാധാരണ ജനങ്ങൾ ആശ്രയിക്കുന്ന പഞ്ചായത്ത് ഓഫീസ് നവീകരിക്കുന്നതിലൂടെ ആധുനിക സംവിധാനങ്ങൾ ജനങ്ങൾക്ക് നൽകാൻ മുരിയാട് ഗ്രാമപഞ്ചായത്തിന് സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. മുരിയാട് ഗ്രാമപഞ്ചായത്തിന് എഴുപതാം പിറന്നാൾ സമ്മാനമായി ആധുനിക ഇൻഫ്രാസ്ട്രക്ച്ചറോട്കൂടി നവീകരിച്ച ഓഫീസ് കെട്ടിടമാണ് മന്ത്രി നാടിന് സമർപ്പിച്ചത്. പഞ്ചായത്തിന്റെ തനത് പ്രവർത്തികളായ ഡിജി മുരിയാട്, മൊബൈൽ ആപ്പ് തുടങ്ങിയ ആധുനിക സേവനങ്ങൾ നൽകുന്നതിനോടൊപ്പം ആധുനിക സൗകര്യങ്ങൾ കൂടി ജനങ്ങൾക്ക് നൽകുകയാണ് മുരിയാട് ഗ്രാമപഞ്ചായത്ത്. കാർഷിക പ്രാധാന്യമുള്ള മുരിയാട് ഗ്രാമപഞ്ചായത്ത് ടൂറിസം മേഖലയിൽ കൂടി കടന്ന് ചെല്ലുകയാണെന്ന് മന്ത്രി പറഞ്ഞു. മൊബൈൽ ആപ്ലിക്കേഷൻ, സേവാഗ്രാം ഗ്രാമ കേന്ദ്രങ്ങൾ, ഐഎൽജി എംഎസ്, കുടുംബശ്രീ ഡിജിറ്റൽ ഹെൽപ്പ് ഡെസ്ക്, ഡിജി മുരിയാട് തുടങ്ങിയ…
അമിത ഭാരം നിങ്ങളില്‍ വളരെയധികം സമ്മർദ്ദം ചെലുത്തുന്നുണ്ടോ?
ഇന്നത്തെ അതിവേഗ ലോകത്ത്, നമ്മളിൽ പലരും ഒന്നിലധികം ഉത്തരവാദിത്തങ്ങൾ കൈകാര്യം ചെയ്യുന്നവരാണ്. ഇത് പലപ്പോഴും സമ്മർദ്ദത്തിലേക്ക് നയിക്കുന്നു. എന്നാൽ, സമ്മര്‍ദ്ദം ശരീരഭാരം വർദ്ധിപ്പിക്കുന്നതിന് കാരണമാകുമെന്ന് പഠനം തെളിയിക്കുന്നു. സമ്മർദ്ദവും അതിന്റെ സ്വാധീനവും എന്താണ് സമ്മർദ്ദം?: സമ്മർദ്ദം എന്നത് ഏതൊരു ആവശ്യത്തിനും ഭീഷണിക്കും ഉള്ള നിങ്ങളുടെ ശരീരത്തിന്റെ സ്വാഭാവിക പ്രതികരണമാണ്. ജോലി സമ്മർദങ്ങൾ, കുടുംബപ്രശ്‌നങ്ങൾ, സാമ്പത്തിക പ്രശ്‌നങ്ങൾ, അല്ലെങ്കിൽ ആരോഗ്യപ്രശ്‌നങ്ങൾ എന്നിവയുൾപ്പെടെ വിവിധ ഘടകങ്ങളാൽ ഇത് സംഭവിക്കാം. നിങ്ങൾ സമ്മർദ്ദം അനുഭവിക്കുമ്പോൾ, നിങ്ങളുടെ ശരീരം കോർട്ടിസോൾ, അഡ്രിനാലിൻ തുടങ്ങിയ ഹോർമോണുകൾ പുറത്തുവിടുകയും, വെല്ലുവിളിയെ നേരിടാൻ നിങ്ങളെ സജ്ജമാക്കുകയും ചെയ്യുന്നു. ശരീരത്തിന്റെ പ്രതികരണം സമ്മർദ്ദം ജീവിതത്തിന്റെ ഒരു സാധാരണ ഭാഗമാണെങ്കിലും, വിട്ടുമാറാത്ത സമ്മർദ്ദം നിങ്ങളുടെ ശരീരത്തെ ദോഷകരമായി ബാധിക്കും. ഉയർന്ന കോർട്ടിസോളിന്റെ അളവ്, പ്രത്യേകിച്ച്, നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കും. ഈ ഫലങ്ങളിൽ വർദ്ധിച്ച ഹൃദയമിടിപ്പ്, ഉയർന്ന രക്തസമ്മർദ്ദം, തടസ്സപ്പെട്ട ഉറക്ക…
ഗോതുരുത്തിൽ കാര്‍ നദിയിലേക്ക് മറിഞ്ഞത് അശ്രദ്ധമൂലമാണെന്ന് മോട്ടോര്‍ വാഹന വകുപ്പ്
എറണാകുളം: വടക്കൻ പറവൂരിൽ കാർ നദിയിലേക്ക് മറിഞ്ഞ് രണ്ട് യുവഡോക്ടർമാർ ദാരുണമായി മരിച്ച സംഭവത്തിൽ മോട്ടോർ വാഹന വകുപ്പും (എംവിഡി) ലോക്കൽ പോലീസും സമഗ്രമായ അന്വേഷണം നടത്തി. വടക്കേക്കര പോലീസിനൊപ്പം മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ഗോതുരുത്തിൽ അപകടസ്ഥലം സന്ദർശിച്ച് തെളിവുകൾ ശേഖരിച്ചു. അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് എംവിഡിയുടെ നിഗമനം. പാതയോരത്ത് അപകട മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടും ഈ മുന്നറിയിപ്പുകൾ കാറിലുണ്ടായിരുന്നവരുടെ ശ്രദ്ധയിൽ പെട്ടില്ല. തന്നെയുമല്ല, കനത്ത മഴ മൂലം നദി കരകവിഞ്ഞ് റോഡിലേക്കൊഴുകിയിരുന്നു. രാത്രിയുടെ ഇരുട്ടിൽ അത് മിക്കവാറും കാണാനും സാധ്യമല്ലായിരുന്നു. ഗൂഗിള്‍ മാപ്പു നോക്കിയാണ് വാഹനം ഓടിച്ചിരുന്നതെന്ന് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട യാത്രക്കാർ പറഞ്ഞു. നിർഭാഗ്യവശാൽ, വ്യക്തമായ ദൃശ്യപരതയുടെ അഭാവത്തിൽ, മുന്നില്‍ ഒരു റോഡുണ്ടെന്ന് വിശ്വസിച്ച് അവർ മുന്നോട്ട് പോയി. വാഹനം മറിഞ്ഞ് ഡോ. അജ്മൽ, ഡോ. അദ്വൈത് എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച…
പുതിയ അക്ഷയ കേന്ദ്രങ്ങള്‍ക്ക് ഒക്ടോബര്‍ 28 വരെ അപേക്ഷിക്കാം
പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ ഒഴിവുള്ള നാലു ലൊക്കേഷനുകളില്‍ അക്ഷയ കേന്ദ്രം തുടങ്ങുന്നതിന് അപേക്ഷ ക്ഷണിച്ചു. കരിയിലമുക്ക് ജംഗ്ഷന്‍ (കോയിപ്രം), ചേര്‍തോട് ജംഗ്ഷന്‍ (മല്ലപ്പളളി), മഞ്ഞാടി ജംഗ്ഷന്‍ (തിരുവല്ല നഗരസഭ), പാലച്ചുവട് ജംഗ്ഷന്‍ (റാന്നി) എന്നീ ലൊക്കേഷനുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. സാമൂഹ്യ പ്രതിബദ്ധതയും സംരംഭകത്വ ശേഷിയുമുളള പ്ലസ് ടു /പ്രീ ഡിഗ്രി യോഗ്യതയും കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ള 18 മുതല്‍ 50വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം http://akshayaexam.kerala.gov.in/aes/registration എന്ന ലിങ്കിലൂടെയും akshaya.kerala.gov.in എന്ന വെബ് സൈറ്റിലൂടെയും ഒക്ടോബര്‍ 20 വരെ അപേക്ഷിക്കാം. ഓണ്‍ലൈനിലൂടെ ഡയറക്ടര്‍ അക്ഷയ, തിരുവനന്തപുരം എന്ന പേരില്‍ മാറാവുന്ന 750 രൂപയുടെ ഡി.ഡി സഹിതം അപേക്ഷിക്കണം. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ടും ഡിഡിയും ഒക്ടോബര്‍ 28 ന് വൈകിട്ട് അഞ്ചിനകം പത്തനംതിട്ട ഹെലന്‍ പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന അക്ഷയ ജില്ലാ പ്രൊജക്ട് ഓഫീസില്‍ (ജില്ലാ പ്രൊജക്ട് മാനേജര്‍, അക്ഷയ ജില്ലാ…
