ലാഹോർ: വിപുലമായ ഒരുക്കങ്ങൾ കണക്കിലെടുത്ത് സെനറ്റർമാരും മുൻ എംഎൻഎമാരും എംപിഎമാരും ഉൾപ്പെടെ എല്ലാ അംഗങ്ങളോടും മൂന്ന് ദിവസത്തിനുള്ളിൽ പാക്കിസ്താനിലേക്ക് മടങ്ങാൻ പാക്കിസ്താന്‍ മുസ്ലീം ലീഗ്-നവാസ് (പിഎംഎൽ-എൻ) നിർദ്ദേശം നൽകി. അടുത്ത മാസം പാർട്ടി അദ്ധ്യക്ഷൻ മിയാൻ നവാസ് ഷെരീഫിന്റെ നാട്ടിലേക്കുള്ള വരവിന്റെ തയ്യാറെടുപ്പുകള്‍ക്കാണിത്. വിദേശത്തുള്ള എല്ലാ പാർട്ടി അംഗങ്ങളും മടങ്ങിവരണമെന്ന് നിർബന്ധിക്കുന്ന നിർദ്ദേശങ്ങൾ പിഎംഎൽ-എൻ പഞ്ചാബ് ചാപ്റ്റർ പ്രസിഡന്റ് റാണ സനാഉല്ല അറിയിച്ചതായി തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. 2024 ജനുവരി അവസാനവാരം നടക്കാനിരിക്കുന്ന അടുത്ത പൊതുതെരഞ്ഞെടുപ്പിനുള്ള പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകുന്നതിനായി മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് ഒക്ടോബർ 21 ന് പാക്കിസ്താനിലേക്ക് മടങ്ങും. തിങ്കളാഴ്‌ച ലണ്ടനിൽ മാധ്യമങ്ങളോട് സംവദിച്ച പിഎംഎൽ-എൻ പ്രസിഡന്റ് ഷെഹ്‌ബാസ് ഷെരീഫ്, നവാസ് ഷെരീഫിന്റെ പാക്കിസ്താനിലേക്ക് മടങ്ങാനുള്ള തീയതിയിൽ മാറ്റമില്ലെന്ന് ആവർത്തിച്ചു. ഒക്‌ടോബർ 21-ന് (ശനിയാഴ്‌ച) ലാഹോറിൽ എത്തുമെന്ന് ഉറപ്പിച്ച്…
Author: .
മലയാളി പെന്തക്കോസ്ത് കോൺഫറൻസ് നാഷണൽ കമ്മറ്റി 30 ന് ഹൂസ്റ്റണിൽ
ഹൂസ്റ്റൺ: 2024 ജൂലൈ നാലു മുതൽ ഏഴ് വരെ നടത്തപ്പെടുന്ന നോർത്ത് അമേരിക്കൻ മലയാളി പെന്തക്കോസ്ത് കോൺഫറൻസ് വിജയകരമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനുവേണ്ടി നാഷണൽ – ലോക്കൽ ഭാരവാഹികളുടെ വിപുലമായ പ്രവർത്തക യോഗം സെപ്റ്റംബർ 30 ശനിയാഴ്ച രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1 വരെ ഹൂസ്റ്റൺ ഹെബ്രോൻ ഐ.പി.സി സഭാ ഹാളിൽ വെച്ചും ഉച്ചകഴിഞ്ഞ് 2 മുതൽ വൈകിട്ട് 5 വരെ 39 – മത് കോൺഫ്രൻസ് വേദിയായ ഹൂസ്റ്റൺ ജോർജ് ബ്രൗൺ കൺവെൻഷൻ സെന്ററിൽ വെച്ചും നടത്തപ്പെടുന്നതാണെന്ന് നാഷണൽ ഭാരവാഹികൾ അറിയിച്ചു. ഹൂസ്റ്റൺ കോൺഫ്രൻസ് ദേശീയ ഭാരവാഹികളായ പാസ്റ്റർ ഫിന്നി ആലുംമൂട്ടിൽ, രാജു പൊന്നോലിൽ, ബിജു തോമസ്, റോബിൻ രാജു, ആൻസി സന്തോഷ് എന്നിവർ പ്രധാനപ്പെട്ട നിർദ്ദേശങ്ങളും വിലയിരുത്തലുകളും നടത്തും. വിവിധ സംസ്ഥാനങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും പ്രാദേശിക കമ്മിറ്റി അംഗങ്ങളും വിവിധ സെക്ഷനുകളിലായി നടത്തപ്പെടുന്ന…
സിസിലി ആൻഡ്രൂസ് (കുഞ്ഞമ്മ – 68) നിര്യാതയായി
ടീനെക്ക് (ന്യൂജെഴ്സി): കോട്ടയം ജില്ലയിലെ വാകത്താനം സ്വദേശി ജോർജ് ആൻഡ്രൂസിന്റെ പത്നിയും പത്തനംതിട്ട റാന്നി സ്വദേശിനിയുമായ സിസിലി ആൻഡ്രൂസ് (കുഞ്ഞമ്മ 68) ന്യൂജേഴ്സിയിലെ ടീനെക്കിൽ നിര്യാതയായി. പൊതുദര്‍ശനം സെപ്തംബര്‍ 28 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3:00 മണിമുതല്‍ 7:00 മണിവരെ (Volk Leber Funeral Home, 789 Teaneck Road, Teaneck, New Jersey 07666). സംസ്ക്കാരം പിന്നീട് കേരളത്തില്‍ നടക്കും.
പ്രാർത്ഥന: ഒരു അർത്ഥശൂന്യമായ അധര വ്യായാമം
പ്രാർത്ഥന: അഹങ്കാരാസക്തി ആരോപിച്ച്, ദൈവത്തെ അശുദ്ധമാക്കി അവഹേളിച്ചപഹസിക്കുന്ന അതിജീവന പ്രേരിതരായ അവസര വാദികളുടെ അർദ്ധശൂന്യമായ അധര വ്യായാമം. ദൈവീക വരദാനം വരുന്ന വഴി? ദൈവത്തിന്റെ സന്മനസ്സോ? സഹാനുഭൂതിയോ? മൂല്ല്യബോധമോ? അതോ (ego) അഹങ്കാര തൃപതീകരണ ആസക്തിയോ ? സമസ്ത ലോകത്തിന്റെ ദുഃഖ ദൂരീകരണo എന്ന ആവശ്യത്തെ അപ്പാടെ അവഗണിച്ച്, പ്രാർഥിക്കുന്നവരെ മാത്രം അനുഗ്രഹിക്കുന്ന ദൈവം, ദുഃഖo ദൂരീകരിക്കുക എന്ന മൂല്ല്യം സ്വയം സാക്ഷാത്കരിക്കുകയല്ല മറിച്ച് പ്രാർഥനയിലൂടെയുള്ള ആവശ്യപ്പെടൽ എന്ന ബാഹ്യ സമ്മർദ്ദത്തോട് കീഴടങ്ങുകയാണ് ചെയ്യുന്നത്. അതിരറ്റ അനുതാപം ഉണർത്തുന്ന മനുഷ്യരുടെ ദുഃഖദുരന്തങ്ങളിലും അവയുടെ സഹനങ്ങളിലും പരിപൂർണ്ണ ബോധവാനായ ദൈവം അവയോട് സഹതപിച്ച് പ്രതികരിക്കാതെ അവയെ അവഗണിക്കുന്നു. എന്നാൽ ദൈവത്തിലുള്ള വിശ്വാസമെന്ന മാനസ്സീക അടിമത്വവും പ്രാർഥന എന്ന യാചനയും ആരാധന എന്ന അധരസേവയും, ഒരല്പം vulgar slang -ൽ പറഞ്ഞാൽ, ഭക്തി എന്ന ‘ആസനം മുത്തും’ (kiss someone’s…
ഇന്ത്യൻ സമൂഹത്തിനു കരുത്തേകി മനോജ് മുന്നേറുന്നു
ഹ്യൂസ്റ്റൺ: മനോജ് കുമാർ പൂപ്പാറയിൽ എന്ന തനി മലയാളി പേര് ഇന്ന് ഹൂസ്റ്റണിലെ അമേരിക്കക്കാരുടെ ഇടയിലും തരംഗമാകുന്നു. ടെക്‌സാസിലെ ഫോട്ബെൻഡ് കൗണ്ടിയിൽ പ്രീസിൻക്ട് 3 കോൺസ്റ്റബിൾ ആയി മത്സരിക്കുകയാണ് ഒരു പോലീസ് കുടുംബത്തിലെ ഇളമുറക്കാരൻ. മനോജിന്റെ മുത്തച്ഛൻ കേരള പോലീസ് സേന അംഗവും അച്ഛൻ പോലീസ് സബ് ഇൻസ്പെക്ടറും ആയിരുന്നു. പോലീസ് ഉദ്യോഗസ്ഥനാവുക എന്ന മനോജിന്റെ സ്വപ്നം പൂവണിയിക്കാൻ കേരളത്തിൽ അദ്ദേഹത്തിന് കഴിഞ്ഞില്ല. അമേരിക്കയിലെത്തി എം ബി എ ബിരുദം നേടുന്നതോടൊപ്പം അദ്ദേഹം ഹാരിസ് കൗണ്ടി ഷെരിഫ് ഡിപ്പാർട്മെന്റിൽ ഉദ്യോഗം നേടി തന്റെ സ്വപ്നം സാക്ഷാത്കരിച്ചു. ഇരുപതു വർഷം മുൻപ് അമേരിക്കയിലെത്തിയ കൊച്ചിക്കാരൻ മനോജ് പൂപ്പാറയിൽ ഹൂസ്റ്റൻ മെട്രോ പോലീസ് സേനയിലെ അംഗമാണ്. കഴിഞ്ഞ ഡിസംബറിൽ സ്വന്തം കൂട്ടുകാരനായ ഓഫീസറെ കീഴ്പ്പെടുത്തിയ കൊടും കുറ്റവാളിയെ സംഘട്ടനത്തിലൂടെ കീഴ്പ്പെടുത്തിയ മനോജിന് അന്ന് പരിക്കേറ്റിരുന്നു. മൂന്നു മാസത്തെ ചികിത്സക്കുശേഷമായിരുന്നു വീണ്ടും…
ഇന്നത്തെ രാശിഫലം (26-09-2023 ചൊവ്വ)
ചിങ്ങം : സമ്മിശ്രമായ ഫലങ്ങളാൽ നിറഞ്ഞ ഒരു ദിവസമായിരിക്കും നിങ്ങളുടെ ഇന്നത്തെ ദിവസം. ഒരു വശത്ത് നിങ്ങളുടെ പങ്കാളിയാലോ, സഹപ്രവർത്തകനാലോ നിരാശനാകുമ്പോൾ, മറുവശത്ത് നിങ്ങൾ നിങ്ങളുടെ തോന്നലുകൾ കൊണ്ട് വലിയ ലാഭങ്ങളുണ്ടാക്കും. കന്നി : ഇന്ന് നിങ്ങൾക്ക് വളരെ ശാന്തമായ ഒരു പ്രകൃതമായിരിക്കും. ഏതു പ്രശ്‌നവും ശമിപ്പിക്കുന്നതിനുള്ള കഴിവുണ്ട്. ഇതുമൂലം ധാരാളം ആളുകളെ തീർച്ചയായും സഹായിക്കാൻ സാധിക്കും. വളരെ അസാമാന്യമായ ദയയുള്ള വ്യക്തിയാണ്. മനസ്സുവായിക്കാനുള്ള നിങ്ങളുടെ കഴിവ് വളരെ വിസ്‌മയവാഹമായ കാര്യങ്ങൾ ചെയ്യാനുള്ള കരുത്ത് പകരും. തുലാം : ഇന്ന് മുഴുവനും നിങ്ങൾക്ക് ശുഭ പ്രതീക്ഷകളായിരിക്കും. ഒരു നല്ല ഭാവി അർഹിക്കുന്നു. ശുഭ പ്രതീക്ഷകൾ വച്ചു പുലർത്തുന്നതിനാൽ ജീവിതം വളരെ മെച്ചപ്പെടും. വൃശ്ചികം : പുതിയ വ്യവസായസംരംഭം തുടങ്ങുന്നതിനാൽ നിങ്ങളുടെ ആവേശത്തിന്‍റെ മേഖലകൾ അതിരുകൾ ലംഘിച്ചു മുന്നോട്ടു പോകും. ഇന്ന് വളരെ നിശ്ചയദാർഢ്യത്തോടു കൂടി നല്ല പരിശ്രമം…
കാനഡയിലേക്ക് വരുന്ന അന്താരാഷ്‌ട്ര വിദ്യാർത്ഥികൾക്ക് സഹായ ഹസ്തവുമായി അമേരിക്കൻ ഭദ്രാസനം
ന്യൂയോർക്ക്: കാനഡയിലേക്ക് വരുന്ന അന്താരാഷ്‌ട്ര വിദ്യാർത്ഥികൾക്ക് സഹായ ഹസ്തവുമായി മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനാധിപൻ സഖറിയ മാർ നിക്കളാവോസ് മെത്രാപ്പോലീത്ത, ഭദ്രാസനത്തിന്റെ പുതിയ സേവന സംഘടന – OASSIS- (Orthodox Association For Spiritual Support to International Students)- ന് തുടക്കമിട്ടുകൊണ്ട് കൽപന പുറപ്പെടുവിച്ചു. അന്താരാഷ്‌ട്ര വിദ്യാർത്ഥികളുടെയും കുടുംബങ്ങളുടെയും കുടിയേറ്റത്തിലൂടെ കാനഡയിലെ സമീപകാല വളർച്ചയെ അഭിസംബോധന ചെയ്യുന്നതിനായാണ് OASSIS രൂപീകരിച്ചത്. “നിങ്ങൾ എവിടെ പോയാലും സഭ നിങ്ങളോടൊപ്പമുണ്ടാകും” എന്ന വാഗ്ദാനത്തോടെയാണ് OASSIS പ്രവർത്തിക്കുന്നത്. ഇന്ത്യയിൽ നിന്നും മറ്റു പല രാജ്യങ്ങളിൽ നിന്നുമായി നമ്മുടെ നിരവധി വിദ്യാർത്ഥികളും കുടുംബങ്ങളും കാനഡയിൽ എത്തുകയും വിശാലമായ രാജ്യത്തിന്റെ വിദൂര പ്രദേശങ്ങളിലേക്ക് മാറുകയും ചെയ്യുന്നു. അവരിൽ പലരും ഈ സമയത്ത് താമസിക്കുന്നത് അവരെ പിന്തുണയ്ക്കാൻ കഴിയുന്ന ഏതെങ്കിലും ഇടവകകളിൽ നിന്ന് വളരെ അകലെയാകാം. അവരുടെ പഠനം,…
പൊന്നോണ സ്മരണയില്‍ വാര്‍ഷികാഘോഷവും പുസ്തക പ്രകാശനവുമായി കേരള റൈറ്റേഴ്‌സ് ഫോറം
ഹൂസ്റ്റണ്‍: വായനയുടെയും എഴുത്തിന്റെയും സ്വതന്ത്ര ചിന്തയുടെയും കേദാരവും മലയാള സാഹിത്യ സ്‌നേഹികളുടെ അമേരിക്കയിലെ പ്രഥമ മലയാളി കൂട്ടായ്മയുമായ, ഹൂസ്റ്റണിലെ കേരള റൈറ്റേഴ്‌സ് ഫോറത്തെ സംബന്ധിച്ചിടത്തോളം ഈ സെപ്റ്റംബര്‍ മാസം വളരെ പ്രധാനപ്പെട്ടതാണ്. നൊസ്റ്റള്‍ജിയ തുളുമ്പി നില്‍ക്കുന്ന ഓണാഘോഷം, റൈറ്റേഴ്‌സ് ഫോറത്തിന്റെ ചിരസ്മരണീയമായ സാഹിത്യ സഞ്ചാരത്തിന്റെ 34-ാം വാര്‍ഷികം, ആദരണീയരായ എഴുത്തുകാരുടെ പുസ്തക പ്രകാശനം എന്നിങ്ങനെ വിവിധ പരിപാടികളോടെ സെപ്റ്റംബര്‍ മാസത്തെ കൂട്ടായ്മ സര്‍ഗസഫലമായി. കേരള കിച്ചണ്‍ റസ്റ്റോറന്റിലെ എസ്.കെ പിള്ള എന്ന നഗര്‍ എന്ന ഈ ആഘോഷ വേദിയില്‍ സംഘടനാ പ്രസിഡന്റ് ഡോ. മാത്യു വൈരമണ്‍ അധ്യക്ഷത വഹിച്ചു. എഴുത്തുകാരനും കമ്മ്യൂണിറ്റി ലീഡറുമായ ശശിധരന്‍ നായര്‍, സിനിമ നിര്‍മാതാവും റിയല്‍ എസ്റ്റേറ്റ് ബിസിനസിലെ മുന്‍നിരക്കാരനുമായ ജോണ്‍ ഡബ്‌ളിയു വര്‍ഗീസ്, നാടക സംവിധായകനും ഡിസൈനറും സ്റ്റേജ് ആര്‍ട്ടിസ്റ്റുമായ ഷാജി പാംസ് ആര്‍ട്ട്, മൂവി നിര്‍മാതാവായ മോത്തി മാത്യു, മാധ്യമ…
സ്വിറ്റ്‌സർലൻഡിൽ ബുർഖ നിരോധിച്ചു; നിയമ ലംഘകര്‍ക്ക് 1,000 സ്വിസ് ഫ്രാങ്ക് പിഴ ചുമത്തും
സ്വിറ്റ്‌സർലൻഡ് പാർലമെന്റ് ബുർഖ ധരിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള കര്‍ശന നിയമം പാർലമെന്റ് പാസാക്കി. പുതിയ നിയമം അംഗീകരിച്ചതോടെ ബുർഖ ധരിക്കുന്നതും മുഖം മറയ്ക്കുന്നതും രാജ്യത്ത് നിരോധിച്ചു. സ്വിറ്റ്‌സർലൻഡ് പാർലമെന്റിന്റെ അധോസഭ ബുർഖ നിരോധിക്കുന്നതിനെ അനുകൂലിച്ചു. മുസ്ലീം സ്ത്രീകൾ ബുർഖ ധരിക്കുന്നതും മുഖം മറയ്ക്കുന്നതും വിലക്കുന്നതിനാണ് ഈ ബിൽ കൊണ്ടുവന്നത്. ഈ ബില്ലിനെ അനുകൂലിച്ച് 151 വോട്ടും എതിർത്ത് 29 വോട്ടും മാത്രമാണ് ലഭിച്ചത്. ഇതിന് സെനറ്റ് അംഗീകാരം നൽകി. ബുർഖ ധരിക്കുന്നത് നിരോധിക്കാൻ സ്വിറ്റ്‌സർലൻഡ് പാർലമെന്റ് അംഗീകരിച്ച പുതിയ നിയമപ്രകാരം, ലംഘനത്തിന് 1,000 സ്വിസ് ഫ്രാങ്ക് (ഏകദേശം 91,000 രൂപ) വരെ പിഴ ചുമത്താൻ ഇപ്പോൾ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഈ നിയമം ഇതിനകം ഉന്നത പാർലമെന്റ് അംഗീകരിച്ചിരുന്നു, എന്നാൽ ഇപ്പോൾ ഇത് ഫെഡറൽ അംഗീകരിച്ചു. പൊതുസ്ഥലങ്ങളിലും സ്വകാര്യ ഓഫീസുകളിലും ഈ നിയമം പാലിക്കേണ്ടത് പ്രധാനമാണ്. ഈ നിയമത്തിന് ശേഷം,…
“ദൈവത്തെ അന്വേഷിക്കുന്നവരും ദൈവ ദൈവഭയത്തിൽ ഉപദേശിക്കുന്നവരും ആയിരിക്കണം ശുശ്രൂഷകൻമാർ”: ഷാജി പാപ്പച്ചൻ
ഡാളസ്: ദൈവസഭയെ നയിക്കുകയും ഭരിക്കുകയും ചെയ്യുന്നവർ ദൈവത്തെ അന്വേഷിക്കുന്നവരും ദൈവഭയത്തിൽ ഉപദേശിക്കുന്നവരുമായി തീരുമ്പോൾ മാത്രമേ ജനങ്ങൾ അപ്രകാരം ദൈവത്തെ അന്വേഷിക്കുന്നവരും ദൈവഭയത്തിൽ ഉപദേശിക്കുന്നവരുമായി തീരുകയുള്ളൂ എന്ന് മാർത്തോമാ സുവിശേഷ പ്രസംഗ സംഘത്തിലെ പ്രസിദ്ധ പ്രാസംഗികനും സുവിശേഷകനും ആയ ഷാജി പാപ്പച്ചൻ (എളമ്പൽ ) അഭിപ്രായപ്പെട്ടു. നോർത്ത് അമേരിക്കാ – യൂറോപ്പ് മാർത്തോമാ ഭദ്രാസനത്തിൻറെ സൗത്ത് വെസ്റ്റ് സെന്റർ എ ഇടവക മിഷന്റ്റെ ആഭിമുഖ്യത്തിൽ ഒക്‌ലഹോമ മാർത്തോമ ചർച്ച് ആതിഥേയം വഹിച്ച സുവിശേഷ സംഘ കൺവെൻഷനിൻറെ ഒന്നാം ദിനമായാ സെപ്റ്റംബർ 25 തിങ്കളാഴ്ച പ്രസംഗിക്കുകയായിരുന്നു ഇവാഞ്ചലിസ്റ്റ് ഷാജി പാപ്പച്ചൻ. യെശയ്യാവു പ്രവാചകൻറെ പുസ്തകം ആറാം അധ്യായത്തിൽ രേഖപ്പെടുത്തിയിട്ടുള്ള ഉസീയാ രാജാവിന്റയും യശയ്യാവ് പ്രവാചകന്റയും ജീവിതത്തെക്കുറിച്ചുള്ള ചിന്തകളായിരുന്നു കൺവെൻഷൻറെ ഒന്നാം ദിനത്തിൽ സുവിശേഷകൻ വിവരിച്ചത്. സൈനീക ശക്തിയുടെ പ്രഭലതയും, പേരും പ്രശസ്തിയും, സമൃദ്ധിയുടെ നിറവും രാജാവിൻറെ ഹൃദയത്തിൻറെ നിഗളത്തിന് കാരണമായി…
