തിരുവനന്തപുരം: മോൺസൺ മാവുങ്കൽ (Monson Mavunkal) തട്ടിപ്പ് കേസിൽ പ്രതിയായ ഐജി ജി ലക്ഷ്മണയെ (I G Lakshmana) സംസ്ഥാന സർക്കാർ രണ്ടാം തവണയും സസ്പെൻഡ് ചെയ്തു. നിലവിൽ ഐജി ട്രെയിനിംഗായി സേവനമനുഷ്ഠിക്കുന്ന 1997 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥന്‍ ഒരു വർഷത്തോളം സസ്‌പെൻഷനിലായതിനു ശേഷം ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് തിരിച്ചെടുത്തത്. മോൺസണെതിരായ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് നാലാം പ്രതിയായ ലക്ഷ്മണയെ നേരത്തെ അറസ്റ്റ് ചെയ്യുകയും മുൻകൂർ ജാമ്യത്തിലായതിനാൽ ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തിരുന്നു. അറസ്റ്റാണ് പുതിയ സസ്‌പെൻഷനിലേക്ക് വഴിവെച്ചത്. മുൻകൂർ ജാമ്യാപേക്ഷ നൽകുന്നതിനിടെ ലക്ഷ്മണയുടെ അഭിഭാഷകൻ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ വിവാദ പരാമർശം നടത്തിയിരുന്നു. പരാതിക്കാരനായ യാക്കൂബ് പുരയിൽ കേസിൽ ഉദ്യോഗസ്ഥന്റെ പങ്ക് തെളിയിക്കുന്ന വീഡിയോ തെളിവുകൾ ഹാജരാക്കിയതായി സംസ്ഥാന പോലീസ് മേധാവി സർക്കാരിനെ അറിയിച്ചതിനെ തുടർന്നാണ് ഇപ്പോഴത്തെ സസ്‌പെൻഷൻ. ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിൽ ഉദ്യോഗസ്ഥന്റെ പങ്ക് കൂടുതൽ വെളിപ്പെട്ടതായും റിപ്പോർട്ടുണ്ട്.…
Author: .
തുഷാർ വെള്ളാപ്പള്ളിയുടെ മകളുടെ വിവാഹ പന്തല്‍ പൊളിക്കുന്നതിനിടെ ഷോക്കേറ്റ് മൂന്ന് കുടിയേറ്റ തൊഴിലാളികള്‍ മരിച്ചു
ആലപ്പുഴ: വിവാഹ പന്തൽ പൊളിക്കുന്നതിനിടെ ഷോക്കേറ്റ് മൂന്ന് കുടിയേറ്റ തൊഴിലാളികള്‍ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ചേർത്തല കണിച്ചുകുളങ്ങരയിലാണ് സംഭവം നടന്നത്. ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിയുടെ മകളുടെ വിവാഹ ചടങ്ങിനായി ഇട്ടിരുന്ന പന്തൽ പൊളിക്കുന്നതിനിടെയാണ് അപകടം നടന്നത്. ബീഹാർ സ്വദേശികളായ ആദിത്യൻ, കാശിറാം, പശ്ചിമ ബംഗാളിൽ നിന്നുള്ള ധനഞ്ജയൻ എന്നിവരാണ് മരിച്ചത്. ബിഹാർ സ്വദേശികളായ ജാദുലാൽ, അനൂപ്, അജയൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ ഉപയോഗിച്ച കമ്പി എക്‌സ്ട്രാ ഹൈടെൻഷൻ ലൈനിൽ തട്ടിയാണ് ഷോക്കേറ്റതെന്ന് പോലീസ് പറഞ്ഞു.
ഒന്നിപ്പ് യാത്ര മലപ്പുറത്ത് ആരംഭിച്ചു; തീരദേശത്തെ തൊഴിലും ജീവിതവും സംരക്ഷിക്കണം: റസാഖ് പാലേരി
പൊന്നാനി: കേരളത്തിലെ സുപ്രധാന സാമ്പത്തിക മേഖലയായ തീരദേശത്തെ തൊഴിലും ജീവിതവും സംരക്ഷിക്കണമെന്ന് വെൽഫെയർ പാർട്ടി (Welfare Party) സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ആവശ്യപ്പെട്ടു. തീരദേശ മേഖല വലിയ പ്രതിസന്ധികൾ അഭിമുഖീകരിക്കുകയാണ് .മത്സ്യ ബന്ധന മേഖലയുമായി ബന്ധപ്പെട്ട തൊഴിൽ പ്രശ്നങ്ങൾ രൂക്ഷമാണ്. അനിയന്ത്രിതമായ ഇന്ധന വിലവർദ്ധനവ്, കാലാവസ്ഥ വ്യതിയാനം, തീരശോഷണം, കുത്തകകളുടെ ആഴക്കടൽ മത്സ്യബന്ധനം മൂലം ശോഷിക്കുന്ന മത്സ്യ സമ്പത്ത്,ക്ഷേമ പദ്ധതികളുടെ അപര്യാപ്തത, വള്ളങ്ങളുടെ ഇൻഷൂറൻസ് നടപടിക്രമങ്ങളിലെ കൂടിയ ചിലവ്,മത്സ്യബന്ധന ഉപകരണങ്ങളുടെ അനിയന്ത്രിത വിലക്കയറ്റം, മത്സ്യബന്ധന മേഖലയെ ചൂഴ്ന്നു നിൽക്കുന്ന പലിശക്കെണികൾ, CRZ നിയമം, ഭവന പ്രശ്‍നങ്ങൾ, മത്സ്യത്തൊഴിലാളികൾക്ക് തുച്ഛമായ വരുമാനം തുടങ്ങിയ നിരവധി പ്രശ്‍നങ്ങൾ മത്സ്യത്തൊഴിലാളികൾ നേരിടുന്നുണ്ട്. ഓരോ വർഷവും മത്സ്യത്തൊഴിലാളികളുടെ ഇത്തരം പ്രശ്നങ്ങൾ വർധിക്കുമ്പോഴും സർക്കാരുകൾ പരിഹാര ശ്രമങ്ങളിലേക്ക് പ്രവേശിക്കാതെ വാർത്താ ശ്രദ്ധ കിട്ടുന്ന പി ആർ ഇവന്റുകൾ നടത്തി മുഖംമിനുക്കുക മാത്രമാണ് സർക്കാരുകൾ…
ലയൺസ് ഡിസ്ട്രിക്ട് ഓണാഘോഷം പ്രൗഢഗംഭീരമായി
ചങ്ങനാശ്ശേരി: ഡിസ്ട്രിക്ട് ഓണാഘോഷം ചങ്ങനാശ്ശേരി ലയൺസ് ക്ലബ് ഹാളിൽ നടന്നു. ഡിസ്ട്രിക്ട് കോഓർഡിനേറ്റർ ലയൺ സുഭാഷ് ബാബുവിന്റെ അദ്ധ്യക്ഷതയിൽ ഡിസ്ട്രിക്ട് ഗവർണർ എം.ജെ.എഫ് ലയൺ ഡോ. ബിനോ ഐ കോശി നിർവഹിച്ചു. വിവിധയിനം കളികളായ അത്തപ്പൂക്കളം, തിരുവാതിര, പുലിയുടെ വാൽമുറിക്കൽ, കുപ്പിയിൽ വെള്ളം നിറയ്ക്കൽ, സുന്ദരിക്ക് പൊട്ടു തൊടീൽ, കസേര കളി, ഓണപ്പാട്ട്, വാദ്യമേളം, മാവേലി, വിഭവ സമൃദമായ ഓണസദ്യയും സഹിതം ഈ വർഷത്തെ ഓണം അതി ഗംഭീരമായി ആഘോഷിച്ചു.ഈ പ്രോഗ്രാമിന്റെ ഉദ്ഘാടനം ഓണം പ്രസ്തുത ചടങ്ങിൽ വൈസ് ഗവർണർമാരും, മുൻ ഗവർണർമാരും, ലയൺ ലീഡർമരും ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ലയൺ മെമ്പർമാരും, കുടുംബാഗങ്ങളും ഈ ചടങ്ങിൽ പങ്കെടുത്തതായി ജി.ഇ.ടി കോർഡിനേറ്റർ ലയൺ സജി ഏബ്രഹാം സാമുവേൽ , ലയൺ സുഭാഷ് ബാബു എന്നിവർ അറിയിച്ചു.
തരംഗമായി മെഗാസ്റ്റാർ മമ്മൂട്ടിയുടെ കണ്ണൂർ സ്‌ക്വാഡ് ട്രെയ്‌ലര്‍ ട്രെൻഡിംഗില്‍ ഒന്നാമൻ
മമ്മൂട്ടി കമ്പനിയുടെ കണ്ണൂർ സ്‌ക്വാഡിന്റെ (Kannur Sqad) ട്രെയ്‌ലര്‍ റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ സോഷ്യൽ മീഡിയയിൽ തരംഗമായി മാറുകയാണ്. മണിക്കൂറുകൾക്കുള്ളിൽത്തന്നെ 1.4മില്യൺ കാഴ്ചക്കാരും എഴുപത്തി മൂവ്വായിരത്തില്പരം ലൈക്കുകളുമായി ഇൻവെസ്റ്റിഗേറ്റിംഗ് ത്രില്ലർ കണ്ണൂർ സ്‌ക്വാഡ് ട്രെയ്‌ലര്‍ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നു. യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനത്താണ് ചിത്രത്തിന്റെ ട്രയ്ലർ. കലാമൂല്യമുള്ള ചിത്രങ്ങൾ സമ്മാനിക്കുന്ന മമ്മൂട്ടി കമ്പനിയുടെ ബിഗ് ബഡ്ജറ്റിൽ ഒരുങ്ങിയ കൊമേർഷ്യൽ ചിത്രം തിയേറ്റർ എക്സ്പീരിയൻസ് ഉറപ്പു നൽകുന്നു. സിനിമാ നിരൂപകരും ഏറെ സ്വീകാര്യത നൽകി സ്വീകരിച്ച ട്രെയ്ലറിൽ കണ്ണൂർ സ്‌ക്വാഡ് സമൂഹത്തിൽ നടന്ന യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ചിത്രീകരിക്കപ്പെട്ട ചിത്രമാണെന്ന് വ്യക്തമാണ്. പ്രശസ്ത ഛായാഗ്രാഹകനായ റോബി വർഗീസ് രാജ് ചിത്രത്തിന്റെ സംവിധാനം. ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നത് ഷാഫിയാണ്. തിരക്കഥയും സംഭാഷണവും റോണി ഡേവിഡും ഷാഫിയും ചേർന്നൊരുക്കുന്നു. കിഷോർകുമാർ,വിജയരാഘവൻ, അസീസ് നെടുമങ്ങാട്, ശബരീഷ്, റോണി ഡേവിഡ്,മനോജ്.കെ.യു, അർജുൻ രാധാകൃഷ്‌ണൻ, ദീപക്…
“ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിന് ഉദ്യോഗസ്ഥർ കൂട്ടുനിന്നാൽ മുഖം നോക്കാതെ നടപടി സ്വീകരിക്കും”: എം.എൽ.എ.
പുളിങ്കുന്ന്: പുത്തൻ തോട് പാലം നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കാത്ത പക്ഷം കർശന നടപടിയെന്ന് തോമസ് കെ തോമസ് എം.എൽ.എ പറഞ്ഞു. പൊതു ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിന് ഉദ്യോഗസ്ഥർ കൂട്ടുനിന്നാൽ മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്നും എം.എൽ.എ. പുളിങ്കുന്ന് ഗ്രാമപഞ്ചായത്തിലെ പുത്തൻതോട് പാലം നിർമ്മാണവുമായി ബന്ധപ്പെട്ട് മാസങ്ങളായി നിർമ്മാണം ഇഴഞ്ഞു നീങ്ങുകയാണ്. ഇക്കാര്യത്തിൽ കൃത്യമായ വിവരങ്ങൾ നൽകുന്നതിന് പോലും നിർവഹണ ഉദ്യോഗസ്ഥർക്ക് കഴിയുന്നില്ല. പുത്തൻതോടിന് കുറുകെ മുട്ട് ഇട്ടതിനെ തുടർന്ന് നീരൊഴുക്ക് തടസ്സപ്പെട്ടു സമീപവാസികളായ നിരവധി കുടുംബങ്ങളാണ് ദുരിതം അനുഭവിക്കുന്നത്.ഇക്കാര്യം വളരെ ഗൗരവമുള്ളതാണ്. പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിന് ഒരു പരിധിയുണ്ട് വികസനത്തിന്റെ പേര് പറഞ്ഞു വർഷങ്ങളോളം ജനങ്ങളെ ബുദ്ധിമുട്ടിക്കാൻ അനുവദിക്കില്ല.
‘ഒന്നിപ്പ്’ റസാഖ് പാലേരിയുടെ കേരള പര്യടനം ഇന്ന് (സെപ്തംബര്‍ 8) മുതൽ മലപ്പുറത്ത്
മലപ്പുറം: വംശീയതയും വിദ്വേഷവും വിതച്ച് രാജ്യത്തെ തകർത്തെറിയുന്ന സംഘ്പരിവാർ ഫാഷിസത്തെ സാമൂഹ്യ നീതിയും സാഹോദര്യവും സൗഹാർദവും ഉയർത്തി പരാജയപ്പെടുത്താൻ ഒന്നിച്ച് നിൽക്കണമെന്ന ആഹ്വാനത്തോടെ വെൽഫെയർ പാർട്ടി (Welfare Party) സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി നടത്തുന്ന കേരള പര്യടനം ‘ഒന്നിപ്പ് ‘ ഇന്ന് മുതൽ നാല് ദിവസം മലപ്പുറത്ത് നടക്കും. ജൂൺ 11 ന് കണ്ണൂരിൽ നിന്നും ആരംഭിച്ച പര്യടനം സെപ്റ്റംബർ 8,9.10,11 തീയതികളിലാണ് ജില്ലയിലുണ്ടാവുക. സാമൂഹ്യനീതി മുഖ്യ പ്രമേയമാക്കിയുള്ള രാഷ്ട്രീയ മുന്നേറ്റം വളർത്തിയെടുക്കാനും സമൂഹത്തിലെ വ്യത്യസ്ത വിഭാഗങ്ങൾക്കിടയിൽ സൗഹാർദവും സഹവർത്തിത്വവും ഊട്ടിയുറപ്പിക്കാനുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്താനുമാണ് പര്യടനത്തിലൂടെ ശ്രമിക്കുന്നത്. ഇതിനായി വിപുലമായ ജനസമ്പർക്ക പരിപാടികൾ പര്യടനത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. സാമൂഹ്യനീതി, സാഹോദര്യം, സൗഹാർദ്ദം, സഹവർത്തിത്വം എന്നീ ആശയങ്ങളെ രാഷ്ട്രീയമായി ഉയർത്തിപ്പിടിച്ചു കൊണ്ടുള്ള ‘ ഒന്നിപ്പിന്റെ ‘ സാഹചര്യം രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് 2023 ജൂൺ മുതൽ സെപ്റ്റംബർ…
ഉപതിരഞ്ഞെടുപ്പ് ഫലങ്ങൾ 2023: ഇന്ത്യാ ബ്ലോക്ക് 4 സീറ്റുകൾ നേടി; ബിജെപിക്ക് 3 സീറ്റുകൾ; യുപിയിലെ ഘോഷി വീണ്ടും എസ്‌പിയുടെ വഴിയിലേക്ക്
അടുത്തിടെ രാജ്യത്തുടനീളമുള്ള 7 അസംബ്ലി സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ, ത്രിപുരയിലെ രണ്ട് അസംബ്ലി മണ്ഡലങ്ങളിൽ, പ്രത്യേകിച്ച് ധൻപൂരിലും ബോക്സാനഗറിലും ബിജെപി വിജയിച്ചു. രണ്ട് മത്സരങ്ങളിലും സിപിഐ എമ്മിനെ പരാജയപ്പെടുത്തി. കൂടാതെ, ഉത്തരാഖണ്ഡിലെ ബാഗേശ്വർ നിയമസഭാ സീറ്റും പാർട്ടി വിജയകരമായി പ്രതിരോധിച്ചു. ഉത്തർപ്രദേശിലെ ഘോസിയിൽ നേരത്തെ നേടിയ സീറ്റ് നിലനിർത്തി സമാജ്‌വാദി പാർട്ടി വിജയത്തിന്റെ വക്കിലാണ്. കേരളത്തിലെ പുതുപ്പള്ളിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകനും കോൺഗ്രസ് സ്ഥാനാർത്ഥിയുമായ ചാണ്ടി ഉമ്മൻ മികച്ച ഭൂരിപക്ഷത്തോടെ ഉപതെരഞ്ഞെടുപ്പിൽ വിജയിയായി. അതേസമയം, പശ്ചിമ ബംഗാളിലെ ധുപ്ഗുരി നിയമസഭാ സീറ്റിൽ തൃണമൂൽ കോൺഗ്രസ് ബിജെപിയെ മറികടന്നു. ജാർഖണ്ഡിലെ ദുമ്‌രിയിൽ ജെഎംഎമ്മിന്റെ സ്ഥാനാർഥി ബേബി ദേവി മികച്ച ലീഡോടെ വിജയം ഉറപ്പിച്ചു. രാജ്യവ്യാപകമായി നടന്ന 7 ഉപതെരഞ്ഞെടുപ്പുകളിൽ, പ്രതിപക്ഷ പാർട്ടികളുടെ ഇന്ത്യാ (INDIA) സഖ്യം 4 സീറ്റുകളിൽ വിജയം ഉറപ്പിച്ചപ്പോൾ ബിജെപി 3 സീറ്റുകളിൽ വിജയിച്ചു.…
കാരുണ്യ ആരോഗ്യ പദ്ധതി സംസ്ഥാനത്ത് സജീവമാകുന്നു
കെഎഎസ്പി ഗുണഭോക്താക്കളുടെ എണ്ണം 2021-22ൽ 5.77 ലക്ഷത്തിൽ നിന്ന് 2022-23ൽ 6.45 ലക്ഷമായി ഉയർന്നു. 2019-ൽ പദ്ധതി ആരംഭിച്ചതിനുശേഷം, ഗുണഭോക്താക്കൾക്ക് ചികിത്സാ ചെലവുകൾക്കായി ഏകദേശം 4,630 കോടി രൂപ ലഭിച്ചു. കൊച്ചി: കേന്ദ്ര സർക്കാരിന്റെ ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജനയുമായി (Ayushman Bharat Pradhan Mantri Jan Arogya Yojana – PMJAY) സഹകരിച്ച് നടപ്പാക്കുന്ന സംസ്ഥാന സർക്കാരിന്റെ ആരോഗ്യ പരിരക്ഷാ പദ്ധതിയായ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിലൂടെ (Karunya Arogya Suraksha Padhathi – KASP) വൈദ്യസഹായം ലഭിക്കുന്നവരുടെ എണ്ണം അതിവേഗം വളരുന്നത് പ്രോഗ്രാമിനെക്കുറിച്ചുള്ള കൂടുതൽ അവബോധമാണ്. കെഎഎസ്പി ഗുണഭോക്താക്കളുടെ എണ്ണം 2021-22ൽ 5.77 ലക്ഷമുണ്ടായിരുന്നതില്‍ നിന്ന് 2022-23ൽ 6.45 ലക്ഷമായി ഉയർന്നു. 2019-ൽ പദ്ധതി ആരംഭിച്ചതുമുതൽ, ഗുണഭോക്താക്കൾക്ക് ചികിത്സാ ചെലവുകൾക്കായി ഏകദേശം 4,630 കോടി രൂപ ലഭിച്ചു. കോവിഡിന് ശേഷമുള്ള…
ചാണ്ടി ഉമ്മൻ തിങ്കളാഴ്ച എം എല്‍ എയായി സത്യപ്രതിജ്ഞ ചെയ്യും
തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് (Puthupally by-election) ഫലം പുറത്തുവന്നതിന് പിന്നാലെ ചാണ്ടി ഉമ്മന്റെ (Chandy Oommen) സത്യപ്രതിജ്ഞാ തീയതി നിയമസഭാ സെക്രട്ടേറിയറ്റ് പ്രഖ്യാപിച്ചു. നിയമസഭ വീണ്ടും ചേരുന്ന തിങ്കളാഴ്ച രാവിലെ 10ന് ചാണ്ടി ഉമ്മൻ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്യും. 37,719 വോട്ടിന്റെ ചരിത്ര ഭൂരിപക്ഷത്തിലാണ് ചാണ്ടി ഉമ്മൻ നിയമസഭയിലെത്തുന്നത്. ഉപതിരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മന്‍ 80,144 വോട്ടും എല്‍ഡിഎഫിന്റെ ജെയ്ക് സി.തോമസ് 42,425 വോട്ടും നേടി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തിലുള്ള സഹതാപ തരംഗവും ഭരണവിരുദ്ധ വികാരവും ചാണ്ടി ഉമ്മന് ഭൂരിപക്ഷം ഉയരുന്നതില്‍ നിര്‍ണായകമായതായി കണക്കാക്കപ്പെടുന്നു.
