മലയാളം ഡെയ്‌ലി ന്യൂസില്‍ ഉടന്‍ ആരംഭിക്കുന്നു ……. ജോണ്‍ ഇളമതയുടെ പുതിയ നോവല്‍ ‘ഫ്ലൂ’

പ്രശസ്ത പ്രവാസി സാഹിത്യകാരനും അമേരിക്കന്‍ മലയാളിയുമായ ജോണ്‍ ഇളമതയുടെ ഏറ്റവും പുതിയ നോവല്‍ ‘ഫ്ലൂ’ മലയാളം ഡെയ്‌ലി ന്യൂസില്‍ ഉടന്‍ പ്രസിദ്ധീകരണം ആരംഭിക്കുന്നു! 2019-20ല്‍ കോവിഡ്-19 എന്ന് ലോകാരോഗ്യ സംഘടന നാമകരണം ചെയ്ത കൊറോണ വൈറസ് ലോകമൊട്ടാകെ സൃഷ്ടിച്ച മാറ്റങ്ങളും അലയൊലികളും ഇനിയും അടങ്ങിയിട്ടില്ല. ലോകജനതയുടെ ജീവിതചര്യയേയും ശീലങ്ങളേയും കീഴ്‌മേല്‍ മറിച്ച കോവിഡിന്റെ പ്രത്യാഘാതം എത്ര നാളത്തേക്ക് ഉണ്ടാകുമെന്ന ചോദ്യത്തിന് ഇതുവരെ വ്യക്തമായ ഒരു ഉത്തരം നല്‍കാന്‍ ഇതുവരെ ആര്‍ക്കും കഴിഞ്ഞിട്ടില്ല. മഹാമാരികളും യുദ്ധങ്ങളും കാലാവസ്ഥാ വ്യതിയാനങ്ങളും ഭീകരാക്രമണങ്ങളും നമ്മെ കീഴ്‌പ്പെടുത്താൻ ശ്രമിച്ചുകൊണ്ടിരിക്കെ എന്തായിരിക്കും മനുഷ്യരാശിയുടെ ഭാവി? നാം നിർമിച്ച ഈ ലോകത്തെ പൂർണമായും മനസ്സിലാക്കാൻ നമുക്കു സാധിച്ചിട്ടുണ്ടോ? നാം നേരിട്ടതും നേരിടാന്‍ പോകുന്നതുമായ പ്രതിസന്ധികളിലൂടെ ഈ നോവല്‍ നമ്മെ കൊണ്ടുപോകും… സംഭവബഹുലമായ കഥാ മുഹൂര്‍ത്തങ്ങളിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടു പോകുന്ന ഈ നോവല്‍ തുടക്കം മുതല്‍ വായിക്കുക…..…

വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ നവ നേതൃത്വത്തിന് ആശംസകളുമായി എം ജി ശ്രീകുമാർ

ന്യൂജേഴ്‌സി : വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയന്റെ പുതിയ ഭരണസമിതിക്കു വിജയശംസകളുമായി മലയാളത്തിന്റെ പ്രിയ ഗായകൻ എം ജി ശ്രീകുമാർ ജേക്കബ് കുടശനാട്  (ചെയർമാൻ), ജിനേഷ് തമ്പി (പ്രസിഡന്റ്) എന്നിവർ നയിക്കുന്ന അമേരിക്ക റീജിയൻ  ടീം കഴിവുറ്റ നേതൃനിരയാണെന്നും മികച്ച പ്രവർത്തങ്ങൾ കാഴ്ച വെക്കാനുള്ള എല്ലാ ആശംസകളും അമേരിക്ക റീജിയന് നേരുന്നതായി എം ജി ശ്രീകുമാർ അറിയിച്ചു വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയന്റെ പുതിയ ഭരണസമിതിയുടെ പ്രവർത്തനോത്ഘാടനവും ഓണാഘോഷവും സൂം മീറ്റിംഗ് മുഖേനെ സെപ്റ്റംബർ 16  ശനിയാഴ്‌ച  8:30 pm നു  സംഘടിപ്പിചിരിക്കുന്നത് ഗസ്റ്റ് ഓഫ് ഓണറായി    ശശി തരൂർ എംപി, മിസോറി സിറ്റി മേയർ  റോബിൻ ഏലക്കാട്ട്,  പ്രശാന്ത് ഐഎഎസ് , ഗോപിനാഥ് മുതുകാട് , ഫിലിം മേക്കർ  ഡോ ബിജുകുമാർ ദാമോദരൻ എന്നിവർ  പങ്കെടുക്കുന്ന പ്രോഗ്രാമിൽ പ്രൊഫ. ഡൊണാൾഡ് ഡേവിസ്…

പ്രൊഫ. അന്നമ്മ തോമസ് സാൻഡിയാഗോയിൽ നിര്യാതയായി

തിരുവല്ല: കുറ്റപ്പുഴ മേലെത്തുമലയിൽ പരേതനായ പ്രൊഫ. ജോർജ് മാത്യുവിൻറെ ഭാര്യയും തിരുവല്ല മാർത്തോമ്മാ കോളേജ് മുൻ അധ്യാപികയുമായിരുന്ന പ്രൊഫ. അന്നമ്മ തോമസ് (ജോളി-76 ) കാലിഫോർണിയയിലെ സാൻ ഡിയാഗോയിൽ അന്തരിച്ചു. സംസ്ക്കാരം പിന്നീട് സാൻ ഡിയാഗോയിൽ. മക്കൾ :ജിയോ (കാലിഫോർണിയ) ലിസ (ന്യൂയോർക്ക്) മരുമക്കൾ: ഡോണ (കാലിഫോർണിയ), ദിലീപ് (ന്യൂയോർക്ക്) കൂടുതൽ വിവരങ്ങൾക്ക്‌: ജിയോ മാത്യു 954-991-8561 (കാലിഫോർണിയ), ദിലീപ് മാത്യു 516-712-7488 (ന്യൂയോർക്ക്)

ശ്രീകൃഷ്‌ണ ശോഭയിൽ ‘അമ്പാടി’യായി നയാഗ്ര

നയാഗ്ര (കാനഡ): ഓടക്കുഴലും മയിൽപ്പീലിയും കിരീടവുമായി കുഞ്ഞു ഉണ്ണിക്കണ്ണന്മാരും രാധമാരും നയാഗ്ര വെള്ളച്ചാട്ടത്തെ സാക്ഷിയാക്കി നയാഗ്ര ഫാൾസിന്റെ തെരുവീഥികളെ അമ്പാടിയാക്കി. ഇതാദ്യമായാണ് കാനഡയിൽ ഇത്ര വിപുലമായി ജന്മാഷ്ടമി ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്. രാവിലെ മുതൽ മഴയുടെ പ്രതീതിയുണ്ടായിരുന്നെങ്കിലും, ഉച്ച കഴിഞ്ഞപ്പോള്‍ മഴ മാറിയതോടെ ശ്രീകൃഷ്ണ ജന്മാഷ്ടമി ആഘോഷങ്ങൾ ആരംഭിച്ചു. ഉച്ചകഴിഞ്ഞ് മൂന്നര മണിയോടെ മുറെ സ്ട്രീറ്റിൽ നിന്നു ശോഭായാത്ര ആരംഭിച്ചു. പഞ്ചവാദ്യത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടെയാണ് ശോഭായാത്ര നയാഗ്ര ഫാൽസിലെ ഏറ്റവും പ്രൗഢ ഗംഭീര വേദിയായ ഓക്സ് ഗാർഡനിലേക്ക് എത്തിയത്. നയാഗ്ര ഫാള്‍സിന്റെ വീഥികളുടെ ഇരു വശത്തുമായി നിരവധി വിദേശികളായ സന്ദർശകരാണ് ശോഭായാത്ര കാണാനും, കാഴ്ചകൾ കാമറയിൽ പകർത്താനുമായി തടിച്ചു കൂടിയത്. ഓക്സ് ഗാർഡനെ വലം വെച്ച് ശോഭായാത്ര സമാപിച്ചതോടെയാണ് കുഞ്ഞുണ്ണി കണ്ണന്മാർക്ക് ഉത്സവമായ ഉറിയടി ആരംഭിച്ചത്. ഉറിയടിക്കാൻ ഉണ്ണിക്കൻന്മാർ ആവേശപൂർവം എത്തിയപ്പോൾ സ്വദേശികളും വിദേശികളുമായ കാണികൾക്കും ആവേശം അലതല്ലി.…

എക്യൂമെനിക്കൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യൻ ചർച്ചസ് ഇൻ ഫിലഡൽഫിയ ഗെയിം ഡേ സെപ്റ്റംബർ 23 ന്-ഒരുക്കങ്ങൾ പൂർത്തിയായി

ഫിലഡെൽഫിയ: എക്യൂമെനിക്കൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യൻ ചർച്ചസ് ഇൻ ഫിലഡൽഫിയ ഗെയിം ഡേബാസ്ക്കറ്റ്ബോൾ വോളിബോൾ എന്നിവയുടെ പുരുഷ വനിതാ വിഭാഗ ടൂർണമെൻറ് സെപ്റ്റംബർ 23-ാം തീയതി ശനിയാഴ്ച രാവിലെ എട്ടുമുതൽ വൈകിട്ട് ആറുവരെ ഹട്ടബോറോയിൽ റെനി ഗേറ്റ്സ് ഇൻഡോർസ്റ്റേഡിയത്തിൽ വച്ച് നടത്തുന്നതാണ്. മുൻ വർഷത്തേതിൽ നിന്നും വ്യത്യസ്തമായി ബാസ്കറ്റ് ബോൾ ഇൻറെവനിതാ വിഭാഗം മത്സരവും ഉണ്ടായിരിക്കും എന്നത് ഈ വർഷത്തെ ടൂർണമെൻറ് പ്രത്യേകതയാണ്. ഫിലഡൽഫിയയിലും പരിസര പ്രദേശങ്ങളിലുള്ള സഭകളുടെ കൂട്ടായ്മയാണ് എക്യുമിനിക്കൽ ഫെലോഷിപ്പ്ഓഫ് ഇന്ത്യൻ ചർച്ചസ് ഇന്‍ ഫിലഡൽഫിയ. ടീമുകളുടെ രജിസ്ട്രേഷൻ പൂർത്തിയായതായി കൺവീനർ ജോബി ജോൺ അറിയിച്ചു ഈ ഗെയിം ഡേയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി റവ ഫാ. കെ പി എൽദോസ്, കോ ചെയർ റവ. ഫാ. എം കെ കുര്യാക്കോസ്, ജനറൽ സെക്രട്ടറി ഷാലു പുന്നൂസ്, ട്രഷറർ റോജിഷ് ശാമുവേൽ, യൂത്ത് &…

വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ പ്രവർത്തനോത്ഘാടനവും ഓണാഘോഷവും സെപ്റ്റംബർ 16 നു

ന്യൂജേഴ്‌സി : വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയന്റെ പുതിയ ഭരണസമിതിയുടെ പ്രവർത്തനോത്ഘാടനവും ഓണാഘോഷവും സൂം മീറ്റിംഗ് മുഖേനെ സെപ്റ്റംബർ 16 ശനിയാഴ്‌ച 8:30 pm നു സംഘടിപ്പിചിരിക്കുന്നു ഗസ്റ്റ് ഓഫ് ഓണറായി ശശി തരൂർ എംപി, മിസോറി സിറ്റി മേയർ റോബിൻ ഏലക്കാട്ട്, പ്രശാന്ത് ഐഎഎസ് , ഗോപിനാഥ് മുതുകാട് , ഫിലിം മേക്കർ ഡോ ബിജുകുമാർ ദാമോദരൻ എന്നിവർ പങ്കെടുക്കുന്ന പ്രോഗ്രാമിൽ പ്രൊഫ. ഡൊണാൾഡ് ഡേവിസ് ജൂനിയർ ഓണസന്ദേശം നൽകി സംസാരിക്കും. എം ജി ശ്രീകുമാർ, വി ടി ബൽറാം felicitation address നൽകും. ന്യൂജേഴ്‌സിയിൽ സംഘടിപ്പിച്ച ബയേണിയൽ കോൺഫെറൻസിൽ വെച്ചാണ് വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ നവ നേതൃനിരയെ തെരഞ്ഞെടുത്തത് ജേക്കബ് കുടശനാട് (ചെയർമാൻ) , ജിനേഷ് തമ്പി (പ്രസിഡന്റ്), സിജു ജോൺ (സെക്രട്ടറി) , തോമസ് ചെല്ലേത്ത് (ട്രഷറർ), ബൈജുലാല്‍…

രാജാജി തോമസ്, പി പി ചെറിയാൻ, അഭിമന്യൂ എന്നിവരെ ആദരിച്ചു

തൃശ്ശൂർ: കേരള വർമ്മ കോളേജ് പൂർവ്വ വിദ്യാര്‍ത്ഥികളായ മുൻ എം എൽ എ രാജാജി തോമസ്, അമേരിക്കയിലെ അറിയപ്പെടുന്ന മാധ്യമ പ്രവർത്തകൻ പി പി ചെറിയാൻ, അന്താരാഷ്ട്ര ചിത്രകാരൻ അഭിമന്യൂ എന്നിവരെ സുഹൃത്തുക്കളുടെയും, കേരള വർമ്മ കോളേജ് പൂർവ്വ വിദ്യാർത്ഥികളുടെയും സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ ആദരിച്ചു. സെപ്റ്റംബർ 14 വ്യാഴാഴ്ച വൈകീട്ട് എലൈറ്റ് ഇന്റർനാഷണലിൽ ചേർന്ന ചടങ്ങിൽ ടി കെ രവി സ്വാഗതം ആശംസിച്ചു. തുടർന്ന് മുഖ്യാതിഥിയായി പങ്കെടുത്ത പി പി ചെറിയാൻ സപ്തതിയിലേക്കു പ്രവേശിക്കുന്ന മുൻ എം എൽ എ രാജാജി തോമസിനെ ഷാൾ അണിയിച്ചു ആദരിച്ചു. ജന്മദിനം ആഘോഷിക്കുന്ന അന്തർദേശീയ ചിത്രകാരനായ അഭിമന്യൂവിനെ മുൻ ഡി വൈഎസ് പിയും പാണഞ്ചേരി പഞ്ചായത്തു പ്രസിഡന്റുമായ പി രവീന്ദ്രൻ ഷാൾ അണിയിച്ചു. മുൻ ജില്ലാ മജിസ്‌ട്രേറ്റ് എ വി വിജയൻ അമേരിക്കയിൽ നിന്നും ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം തൃശൂരിലെത്തിയ…

കഥ പറയുന്ന കല്ലുകള്‍ (അദ്ധ്യായം – 33): ജോണ്‍ ഇളമത

കാലപ്രവാഹത്തില്‍ വീണ്ടുമൊരു പോപ്പ്‌ സ്ഥാനാരോഹിതനായി. മിലാനിലെ മെഡിസി പ്രഭുകുടുംബത്തിലെ കര്‍ദിനാള്‍ ജിയാവാനി ആന്‍ജലോ ഡി മെഡിസി പോപ്പ്‌ പീയൂസ്‌ നാലാമന്‍ എന്ന നാമധേയത്തില്‍. അറുപത്തി ആറ്‌ വയസ്സുള്ള പോപ്പ്‌. മൈക്കിള്‍ആന്‍ജലോ ഓര്‍ത്തു; ഒരുപക്ഷേ, ദൈവം അദ്ദേഹത്തിന്‌ ആയുസ്സു നീട്ടിക്കൊടുത്താല്‍ ഈ മഹാദൗത്യം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞേക്കാം. എന്നാല്‍ വീണ്ടും ആശങ്കയോടെ മൈക്കിള്‍ കാത്തിരുന്നു, എന്തായിരിക്കാം പൂതിയ പോപ്പിന്റെ തീരുമാനങ്ങള്‍ എന്നറിയാന്‍. ഇടയ്ക്കിടെ ചില ശ്രുതികള്‍ മൈക്കിള്‍ആന്‍ജലോ കേള്‍ക്കാതിരുന്നില്ല. പൂതിയ പോപ്പ്‌ ഇനിയും വൃദ്ധനായ മൈക്കിള്‍ആന്‍ജലോയെ സെന്റ്‌ പീറ്റേഴ്‌സ്‌ ബസിലിക്കയുടെ ദൗത്യം ഏല്പിക്കാന്‍ പോകുന്നില്ലെന്ന്‌. അതു കേട്ടത്‌ ഇപ്പോള്‍ പ്രശസ്തിയിലേക്ക്‌ ഉയര്‍ന്നുകൊണ്ടിരിക്കുന്ന യുവാക്കളായ ശില്പികള്‍, പരളോ വെറോനീസ്‌, ട്രിന്‍‌ടൊറെറ്റോ തുടങ്ങിയവരില്‍നിന്ന്‌. ആര്‍ക്കറിയാം! ഒരുപക്ഷേ, ഇതൊക്കെ അവരുടെയൊക്കെ മനസ്സിലിരിപ്പാകാം. എണ്‍പത്തിയെട്ടില്‍ എത്തി മരണം കാത്തിരിക്കുന്ന ശില്പിയെ പുതിയ പോപ്പ്‌ വിളിച്ച്‌ ചുമതല ഏല്‍പ്പിക്കില്ല എന്നുതന്നെ മൈക്കിള്‍ കരുതിയിരിക്കവേ, പുതിയ പോപ്പ്‌ പീയുസ്‌…

നിപ വൈറസ് ജാഗ്രതാ മുന്നറിയിപ്പ്: കോഴിക്കോട് ജില്ലയിൽ കണ്ടെയ്ൻമെന്റ് സോണുകളിൽ ഓൺലൈൻ ക്ലാസുകൾ നിർബന്ധമാക്കി

തിരുവനന്തപുരം : നിപ വൈറസ് ബാധയുടെ (Nipah Virus)  പശ്ചാത്തലത്തിൽ നിയുക്ത കണ്ടെയ്‌ൻമെന്റ് സോണുകളിൽ പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഓൺലൈൻ ക്ലാസുകളിലേക്ക് മാറാൻ വിദ്യാഭ്യാസ അധികൃതർ തീരുമാനിച്ചു. വിദ്യാർത്ഥികളെയും ജീവനക്കാരെയും വൈറസ് ബാധയിൽ നിന്ന് സംരക്ഷിക്കുന്നതിനുള്ള മുൻകരുതൽ നടപടിയായാണ് ഈ നീക്കം. ഈ പ്രദേശങ്ങളിലെ കുട്ടികൾ ഓൺലൈൻ പ്ലാറ്റ്‌ഫോമിലൂടെ വിദ്യാഭ്യാസം തുടരുന്നുവെന്ന് ഉറപ്പാക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസിനോട് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി നിർദേശിച്ചു. സാക്ഷരതാ മിഷൻ നടത്തുന്ന പത്താം ക്ലാസ് തുല്യതാ പരീക്ഷകളെയും തീരുമാനം ബാധിച്ചിട്ടുണ്ട്. സാഹചര്യം സുരക്ഷിതമെന്ന് കരുതുന്നത് വരെ കണ്ടെയ്‌ൻമെന്റ് സോണുകളിൽ താമസിക്കുന്ന വിദ്യാർത്ഥികൾക്കുള്ള പരീക്ഷകൾ മാറ്റിവയ്ക്കും. എന്നാല്‍, പ്രശ്നബാധിത പ്രദേശത്തിന് പുറത്ത് സ്ഥിതി ചെയ്യുന്ന പരീക്ഷാ കേന്ദ്രങ്ങളിലെ വിദ്യാർത്ഥികൾക്ക് ഒരു തടസ്സവും ഉണ്ടാകില്ല. കോഴിക്കോട് ജില്ലയിലെ നിരവധി ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്ന ബാധിത പ്രദേശങ്ങൾ താഴെ പറയുന്നവയാണ്: ആയഞ്ചേരി ഗ്രാമപഞ്ചായത്ത്: വാർഡുകൾ 1,…

ബിജെപി മുൻ സംസ്ഥാന ജനറൽ സെക്രട്ടറി പിപി മുകുന്ദൻ (77) അന്തരിച്ചു

കൊച്ചി : കേരള രാഷ്ട്രീയത്തിലെ പ്രമുഖനും ബിജെപി മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ പിപി മുകുന്ദൻ (77) ബുധനാഴ്ച അന്തരിച്ചു. രാവിലെ 8:10 ന് കൊച്ചിയിലെ അമൃത ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. 1988 മുതൽ 1995 വരെ ജന്മഭൂമിയുടെ മാനേജിംഗ് ഡയറക്ടറായി സേവനമനുഷ്ഠിച്ചതാണ് അദ്ദേഹത്തിന്റെ ശ്രദ്ധേയമായ സംഭാവനകളിലൊന്ന്. 1988-2004 കാലഘട്ടത്തിൽ കേരളത്തിൽ ബിജെപിയുടെ സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറിയായി സേവനമനുഷ്ഠിച്ച അദ്ദേഹം 2005-2007ൽ ബിജെപി സൗത്ത് ഇന്ത്യൻ ഓർഗനൈസിംഗ് ജനറൽ സെക്രട്ടറിയായി നിയമിതനായി. മലബാറിലെ പ്രശസ്‌ത ക്ഷേത്രസങ്കേതവും ദക്ഷയാഗഭൂമിയുമായ ശ്രീ കൊട്ടിയൂര്‍ മഹാദേവക്ഷേത്ര ഊരാളന്‍മാരായ നാല് തറവാടുകളിലൊന്നായ കൊളങ്ങരയത്ത് തറവാട്ടിലെ പരേതരായ നടുവില്‍ വീട്ടില്‍ കൃഷ്‌ണന്‍ നായരുടെയും കൊളങ്ങരയത്ത് കല്യാണിയമ്മയുടെയും രണ്ടാമത്തെ മകനായി 1946 ഡിസംബര്‍ 9 നാണ് പിപി മുകുന്ദന്‍റെ ജനനം. മണത്തണ യുപി സ്‌കൂള്‍,…