ചിക്കാഗോ: ഫൊക്കാന ചിക്കാഗോ റീജിയൻ വിമെൻസ് ഫോറം സാധാരണ നടത്താറുള്ള ചാരിറ്റി പ്രവർത്തനങ്ങൾ തുടർന്നുകൊണ്ടേയിരിക്കുന്നു . ഈ തവണ ” ഫീഡ് മൈ സ്റ്റാർവിങ് ചിൽഡ്രൺ ഫോർ ഫുഡ് പാക്കേജിങ്” എന്ന സംഘടനക്ക് വേണ്ടി മീൽസ് പാക്കിങ് നടത്തി മാതൃക കാട്ടി .നമ്മുടെ ലോക സമൂഹത്തിൽ വളരെ അധികം കുട്ടികൾ ആഹാരം ഇല്ലാതെ വിശന്നു വലയുബോൾ അവരെ സഹായിക്കാൻ വേണ്ടി നടത്തിയ പ്രവർത്തനം ഒരു മാതൃകയായി മാറുകയായിരുന്നു. വിശക്കുന്നകുട്ടികൾക്ക് ഒരു നേരം ഭക്ഷണമെത്തിക്കുക എന്ന മഹത്തായ ദൗത്യവുമായി ഭാഗമായാണ് അവർ ഈ ചാരിറ്റിയിൽ ഭാഗമായത്. ഫീഡ് മൈ സ്റ്റാർവിങ് ചിൽഡ്രൺ ഫോർ ഫുഡ് പാക്കേജിങ് എന്ന ചാരിറ്റബിൾ സംഘടന അമേരിക്കയിൽ പലഭാഗത്തു നിന്നും പോഷകാഹാര സാധനങ്ങൾ കളക്ട ചെയ്തു പാക്ക് ചെയ്തു വിദേശരാജ്യങ്ങളിലെ പാവപെട്ട കുട്ടികൾക്ക് അയച്ചു കൊടുക്കുന്ന സംഘടനയാണ്.…
Author: ശ്രീകുമാര്‍ ഉണ്ണിത്താന്
ഡാളസ് മാർത്തോമ്മാ ഇടവകകൾ സംയോജിച്ചുള്ള വിശുദ്ധ കുർബാന ശുശ്രുഷ ജൂലൈ 30നു
ഡാളസ്: നോർത്ത് അമേരിക്ക യൂറോപ്പ് മാർത്തോമാ ഭദ്രാസന ആർ എ സി സൗത്ത് വെസ്റ്റ് സെന്റർ എ യിലെ എല്ലാ മാർത്തോമ്മാ പള്ളികകളും സംയോജിച്ചുള്ള വിശുദ്ധ കുർബാന ശുശ്രുഷ ഫാർമേഴ്‌സ് ബ്രാഞ്ച് മാർത്തോമ്മാ ഇവന്റ് സെന്ററിൽ (1550 ലൂണ റോഡ്, ഫാർമേഴ്‌സ് ബ്രാഞ്ച് ടെക്സാസ് 75234,) 2023 ജൂലൈ 30 ഞായറാഴ്ച ക്രമീകരിച്ചിരിക്കുന്നു . വിശുദ്ധ കുർബാന ശുശ്രൂഷകു ഭദ്രാസനാധിപൻ ബിഷപ്പ് റൈറ്റ് ഐസക് മാർ ഫിലക്‌സിനോസ് എപ്പിസ്‌കോപ്പ മുഖ്യ കാർമീകത്വം വഹിക്കും . ഡാളസിലെ മാർത്തോമാ ഇടവകകളിലെ പട്ടക്കാർ സഹ കാർമീകരായിരിക്കും പരിപാടികളുടെ വിശദാംശങ്ങൾ ഇങ്ങനെ, 09:00 AM സ്തുതിയും ആരാധനയും (ഇംഗ്ലീഷ് – SW – സെന്റർ A, YFF) 10:00 AM വിശുദ്ധ കുർബാന (മലയാളം -SWRAC) 12:30 PM സൺഡേ സ്കൂൾ പ്രോഗ്രാം ( SW –…
അന്യഗ്രഹജീവികളെക്കുറിച്ചും യുഎഫ്ഒകളെക്കുറിച്ചുമുള്ള രഹസ്യങ്ങള്‍ യു എസ് ഗവണ്മെന്റ് മറച്ചുവെച്ചെന്ന് മുന്‍ യു എസ് സൈനിക ഉദ്യോഗസ്ഥര്‍
വാഷിംഗ്ടൺ: യുഎഫ്‌ഒകൾ എന്ന് പൊതുവെ വിശേഷിപ്പിക്കപ്പെടുന്ന അജ്ഞാത ആകാശ പ്രതിഭാസങ്ങളെ (യുഎപി) സംബന്ധിച്ച് ബുധനാഴ്ച മൂന്ന് മുൻ യുഎസ് സൈനിക ഉദ്യോഗസ്ഥർ യു എസ് കോൺഗ്രസിന് മുമ്പാകെ സാക്ഷ്യം നൽകി. അവർ യുഎഫ്‌ഒകളുമായുള്ള ഏറ്റുമുട്ടലുകളെക്കുറിച്ച് വെളിപ്പെടുത്തി. ദേശീയ സുരക്ഷയ്ക്ക് അവ ഉയർത്തുന്ന ഭീഷണികളെക്കുറിച്ച് ആശങ്കകൾ ഉന്നയിക്കുകയും, ഈ വിഷയത്തെക്കുറിച്ചുള്ള വിവരങ്ങൾ സർക്കാർ മറച്ചുവെക്കുകയാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു. യുഎസിൽ തകർന്ന യുഎഫ്‌ഒകൾ വീണ്ടെടുക്കാനും റിവേഴ്‌സ് എഞ്ചിനീയർ ചെയ്യാനും ഓൾ-ഡൊമെയ്‌ൻ അനോമലി റെസൊല്യൂഷൻ ഓഫീസ് (എഎആർഒ) പതിറ്റാണ്ടുകളായി നടത്തിയ ശ്രമത്തെക്കുറിച്ച് മുൻ മിലിട്ടറി ഇന്റലിജൻസ് ഓഫീസറായ ഡേവിഡ് ഗ്രുഷ് സാക്ഷ്യപ്പെടുത്തി. സർക്കാരിന്റെ കൈവശം യുഎപികളും മനുഷ്യേതര ഓപ്പറേറ്റർമാരുടെ അവശിഷ്ടങ്ങളും ഉണ്ടെന്ന് “തികച്ചും” വിശ്വസിക്കുന്നതായി അദ്ദേഹം അവകാശപ്പെട്ടു. പെന്റഗൺ ഗ്രുഷിന്റെ കവർ-അപ്പ് അവകാശവാദങ്ങൾ നിഷേധിക്കുകയും അന്യഗ്രഹ മെറ്റീരിയൽ പ്രോഗ്രാമുകളുടെ നിലനിൽപ്പിനെ പിന്തുണയ്ക്കുന്ന സ്ഥിരീകരിക്കാവുന്ന തെളിവുകളൊന്നും ഇല്ലെന്നും പ്രസ്താവിക്കുകയും ചെയ്തു. എന്നാല്‍, അദ്ദേഹത്തിന്റെ…
കുറ്റവാളിയാക്കി ജയിലിലടച്ചാൽ അവിടെ കിടന്നു തിരഞ്ഞെടുപ്പിനെ നേരിടുമെന്ന് ട്രംപ്
തനിക്ക് തടവ് ശിക്ഷ ലഭിച്ചാലും കൂടുതൽ ആരോപണങ്ങൾ നേരിട്ടാലും വൈറ്റ് ഹൗസിന് വേണ്ടി പോരാടുമെന്ന് മുൻ പ്രസിഡന്റ് പ്രതിജ്ഞയെടുത്തു.2024-ലെ മത്സരത്തിൽ നിന്ന് താൻ പിന്മാറില്ലെന്ന് ട്രംപ് പറഞ്ഞു . രഹസ്യ രേഖകൾ സൂക്ഷിച്ചുവെന്ന് ആരോപിക്കപ്പെടുന്ന മാർ-എ-ലാഗോയിൽ മറച്ചുവെച്ചതിന്റെ കൂടുതൽ തെളിവുകൾ പുറത്തുവന്നതിന് ശേഷം ഒരു ദിവസം കഴിഞ്ഞ് താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെള്ളിയാഴ്ച ആവർത്തിച്ചു കൺസർവേറ്റീവ് റേഡിയോ അവതാരകൻ ജോൺ ഫ്രെഡറിക്‌സ് അദ്ദേഹത്തോട് കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷിക്കപ്പെട്ടാൽ തന്റെ പ്രചാരണം അവസാനിക്കുമോ എന്ന് ചോദ്യം ഉന്നയിച്ചു. “ഒരിക്കലും ഇല്ല, അതിന് കഴിയില്ലെന്നും ഇല്ലെന്നും പറയാൻ ഭരണഘടനയിൽ ഒന്നുമില്ല,” അദ്ദേഹം പറഞ്ഞു. മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഡോക്യുമെന്റ് കേസിൽ മൂന്ന് പുതിയ ഫെഡറൽ ക്രിമിനൽ കുറ്റങ്ങൾ നേരിടുന്നു: നീതി തടസ്സപ്പെടുത്തിയതിന് ,ഇറാനിൽ ഉയർന്ന രഹസ്യാത്മക പെന്റഗൺ യുദ്ധ പദ്ധതി നിലനിർത്തിയതിനുൾപ്പെടെ രണ്ട്…
വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഓണഘോഷം സെപ്റ്റംബർ 9 ശനിയാഴ്ച
ന്യൂറൊഷേല്‍: വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ഓണഘോഷം സെപ്റ്റംബർ 9 ആം തീയതി ശനിയാഴ്ച 11 മണിമുതല്‍ 6.00 മണിവരെ ഗ്രീൻബർഗ് ഹൈ സ്‌കൂളിന്റെ അതിമനോഹരമായ ഓഡിറ്റോറിയത്തിൽ വെച്ച് (475 West Hartsdale Ave , Hartsdale , NY ) ഓണഘോഷം അതി വിപുലമായ പരിപാടികളോട് കൊണ്ടാടുന്നു. മലയാളികളെ സംബന്ധിച്ചടത്തോളം ഓണമെന്നാല്‍ കേവലം ഒരു ആഘോഷം മാത്രമല്ല മറിച്ച് അതൊരു സംസ്കാരത്തിന്റെ പ്രതീകം കുടി ആണ്. ഊഞ്ഞാലും ഓണക്കളികളും ഓണപ്പാട്ടുകളും മുഖരിതമായ അന്തരീക്ഷത്തില്‍ പൂക്കളങ്ങളാല്‍ അലംകൃതമായ തറവാട്ട് മുറ്റത്ത് നാം എങ്ങനയാണോ ഓണം ആഘോഷിച്ചിരുന്നത് അതെ രീതിയിൽ , എഴാം കടലിനിക്കരെ നൂറുകണക്കിന് കുടുംബാംഗങ്ങള്‍ ഒരുമിച്ച് വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷനിൽ ഈ വർഷത്തെ ഓണം ആഘോഷിക്കുന്നു. ജാതിമതഭേദമെന്യേ ആബാലവൃദ്ധം ജനങ്ങള്‍ക്കും ഓണസദ്യ പ്രിയങ്കരമാണ്. ഒന്നിച്ചുകൂടി ഒരുമിച്ചു ഭക്ഷണം കഴിക്കുമ്പോള്‍ ഓണം കൂട്ടായ്മയുടെ…
ഒഐസിസി ഉമ്മൻ ചാണ്ടി അനുസ്മരണം ഞായറാഴ്ച; വി.ഡി.സതീശനും ചാണ്ടി ഉമ്മനും പ്രമുഖ നേതാക്കളും പങ്കെടുക്കും
ഹൂസ്റ്റൺ: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് അമേരിക്കൻ മലയാളികളുടെ ആദരവൊരുക്കി ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യു എസ് എ. ജൂലൈ 30ന് ഞായറാഴ്ച രാത്രി 9 മണിക്ക് (ന്യൂയോർക്ക് സമയം) (ഇന്ത്യൻ സമയം ജൂലൈ 31 തിങ്കളാഴ്ച രാവിലെ 6:30 ന്) നാണ് പരിപാടി സംഘടിപ്പിക്കുന്നത്. സൂം പ്ലാറ്റഫോമിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, ചാണ്ടി ഉമ്മൻ, മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ, മാർത്തോമാ സഭയിലെ അഭിവന്ദ്യ ഡോ. ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപോലിത്ത, അമേരിക്കയിലെ സാമൂഹ്യ സാംസകാരിക നേതാക്കൾ; തുടങ്ങിയവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തും. സൂം മീറ്റിംഗ് ഐഡി: 825 1972 1393 പാസ് കോഡ്: 2023 കൂടുതൽ വിവരങ്ങൾക്ക്: ജെയിംസ് കൂടൽ (ചെയർമാൻ) – 346 456 2225 ബേബി മണക്കുന്നേൽ (പ്രസിഡണ്ട്) – 713 291…
തോമസ് വർഗീസ് (82) ഡാളസിൽ അന്തരിച്ചു
ഗാർലന്റ്(ഡാളസ് )- ഡാലസിലെ ആദ്യകാല മലയാളികളിൽ ഒരാളായ തോമസ് വർഗീസ് (82) ഡാളസിലെ ഗാർലാൻഡ് സിറ്റിയിൽ ജൂലൈ 28 വെള്ളിയാഴ്ച അന്തരിച്ചു. ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് പ്രസിഡന്റ് സിജു വി ജോർജിന്റെ മാതൃ സഹോദരനാണ് പരേതൻ ഭാര്യ.അന്നമ്മ വർഗീസ് മക്കൾ: എബി, ആനി, ആൽവിൻ മരുമക്കൾ: നീതു. ജെയിംസ്, ലീന കൊച്ചു മക്കൾ: യെശയ്യാ, ആദം, ജാസ്മിൻ, ജൂലിയ, ജോയ്, ആരോൺ, തിയോഡോർ, ലിഡിയ സഹോദരങ്ങൾ: മറിയാമ്മ ജോർജ് , പാസ്റ്റർ ജോർജ് വർഗീസ്,സാം വർഗീസ്,ജോസ് വർഗീസ് കുടുംബാംഗങ്ങൾ എല്ലാം ഡാളസ് നിവാസികളാണ് സംസ്കാര ശുശ്രൂഷകളുടെ വിശദവിവരങ്ങൾ പിന്നീട്.
മാർത്തോമ്മ സംയുക്ത ആരാധന ശുശ്രുഷ നാളെ ഡാളസിൽ
ഡാളസ് : മാർത്തോമ്മ സഭയുടെ ഡാളസിലെ ഇടവകകൾ സംയുക്തമായി നാളെ (ഞായറാഴ്ച ) ഡാളസിലെ മാർത്തോമ്മ ഇവന്റ് സെന്ററിൽ (11550 Luna Road, Farmers Branch, Tx, 75234) വെച്ച് ആരാധനയും വിശുദ്ധ കുർബാന ശുശ്രുഷയും നടത്തുന്നു. ആരാധനകൾക്ക് നോര്‍ത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനാധിപന്‍ ബിഷപ്പ് ഡോ. ഐസക് മാര്‍ ഫിലക്‌സിനോസ് മുഖ്യ കാർമ്മികത്വം വഹിക്കും. ഡാളസ് ഫാർമേഴ്‌സ് ബ്രാഞ്ച്, ഡാളസ് കരോൾട്ടൺ, സെന്റ്. പോൾസ് മസ്‌ക്വിറ്റ്, സെഹിയോൻ പ്ലാനോ, ക്രോസ് വേ എന്നീ ഇടവകകളിലെ അംഗങ്ങൾ ആണ് ജൂലൈ 30 ഞായറാഴ്ച നടത്തപ്പെടുന്ന സംയുക്ത ആരാധനയിൽ പങ്കെടുക്കുന്നത്. ഞായറാഴ്ച രാവിലെ 9 മണിക്ക് ഇംഗ്ലീഷിലുള്ള പ്രെയിസ് ആൻഡ് വർഷിപ്പും, 10 മണി മുതൽ മലയാളത്തിലുള്ള ആരാധന ശുശ്രുഷയുമാണ് ക്രമീകരിച്ചിരിക്കുന്നത്. റവ.ജോബി ജോൺ (വൈസ്. പ്രസിഡന്റ്), സിജു ഫിലിപ്പ് (സെക്രട്ടറി ), സജു കോര (ട്രഷറാർ),…
സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു; കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്നും, വടക്കൻ ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഈ സാഹചര്യത്തിൽ എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം മുതൽ കാസർകോട് വരെയുള്ള എട്ട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതിനിടെ, അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 2.5 മുതൽ 2.9 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണമെന്നാണ് നിർദ്ദേശം. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന്…
ഹിന്ദുക്കള്‍ക്കെതിരെ കൊലവിളിയുമായി മുസ്ലീം യൂത്ത് ലീഗ്; ആശങ്കയോടെ ജനങ്ങള്‍
കാസര്‍കോട്: മണിപ്പൂര്‍ വിഷയത്തിന്റെ മറവില്‍ ഹിന്ദുക്കളെ കൊല്ലാന്‍ ആഹ്വാനം ചെയ്ത് മുസ്ലീം യൂത്ത് ലീഗ്. കാസർകോട് കാഞ്ഞങ്ങാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന മാർച്ചിലാണ് ജനകീയ പ്രതിഷേധത്തിന്റെ പേരിൽ ഹിന്ദുക്കളെ കൊല്ലുക എന്ന മുദ്രാവാക്യം ഉയർന്നത്. റോഡിലൂടെ പരസ്യമായി പ്രകടനം നടത്തിയത് ജനങ്ങളെ ഭീതിയിലാഴ്ത്തി. ഇന്നലെ വൈകിട്ടാണ് നഗരമധ്യത്തിൽ പ്രതിഷേധ റാലി നടന്നത്. “അമ്പല നടയില്‍ കെട്ടിത്തൂക്കി…പച്ചക്കിട്ട് കത്തിക്കും…” എന്ന മുദ്രാവാക്യങ്ങളോടെയാണ് പ്രകടനത്തില്‍ പങ്കെടുത്തവര്‍ വിളിച്ചുപറഞ്ഞത്. പ്രതിഷേധ പരിപാടിയിൽ സ്ത്രീകളടക്കം നിരവധി പേർ പങ്കെടുത്തു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മുസ്ലിം യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ. ഫൈസൽ ബാബു റാലി ഉദ്ഘാടനം ചെയ്തു. ഹിന്ദു വിശ്വാസികളെ കൊല്ലുമെന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടും പ്രകടനത്തിനെതിരെ പൊലീസ് കേസെടുത്തില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. വീഡിയോ കാണുക
