തിരുവനന്തപുരം: ഭരണകക്ഷിയായ സി.പി.ഐ.എമ്മിന് തിരിച്ചടിയായി സ്വയം പ്രഖ്യാപിത പുരാവസ്തു വ്യാപാരി മോൺസൺ മാവുങ്കലിനെ ബലാത്സംഗക്കേസിലെ പ്രായപൂർത്തിയാകാത്ത ഇര കെപിസിസി അദ്ധ്യക്ഷനെതിരെ മൊഴി നൽകിയിട്ടില്ലെന്ന് ക്രൈംബ്രാഞ്ച്. ബലാത്സംഗക്കേസിൽ മാവുങ്കൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട കേസിൽ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെപിസിസി) പ്രസിഡന്റും എംപിയുമായ കെ സുധാകരനെ ഏജൻസി ചോദ്യം ചെയ്‌തേക്കുമെന്ന് ഭരണകക്ഷിയായ സിപിഐഎം അവകാശപ്പെട്ട് മണിക്കൂറുകൾക്കകമാണ് ക്രൈംബ്രാഞ്ച് പ്രതികരണം. മാവുങ്കൽ ബലാത്സംഗം ചെയ്ത സ്ഥലങ്ങളിലൊന്നിൽ സുധാകരൻ ഉണ്ടായിരുന്നുവെന്ന് ഇരയായ പെൺകുട്ടി ക്രൈംബ്രാഞ്ചിനോട് പറഞ്ഞതായി പാർട്ടി മുഖപത്രമായ ദേശാഭിമാനിയിൽ വന്ന റിപ്പോർട്ട് ഉദ്ധരിച്ച് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. മറുവശത്ത്, “അത്തരമൊരു പ്രസ്താവന (ഇരയിൽ നിന്ന്) നടത്തിയിട്ടില്ല” എന്ന് ഏജൻസിയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. അതേസമയം ഗോവിന്ദന്റെ വാക്കുകൾ അപകീർത്തികരമാണെന്നും സിപിഐഎം നേതാവിനെതിരെ ഉചിതമായ നിയമനടപടി സ്വീകരിക്കുമെന്നും സുധാകരൻ പറഞ്ഞു. ഇരയായ…
Author: .
സംഗീതപ്പെരുമഴയിൽ ന്യൂയോർക്കിനെ കുളിരണിയിച്ച് കലാവേദി സംഗീത സന്ധ്യ ശ്രദ്ധേയമായി
ന്യൂയോർക്ക്: പൂർണ്ണമായും പുതു തലമുറയിൽപ്പെട്ട മലയാളീ യുവ സംഗീതജ്ഞരെ അണിനിരത്തി വ്യത്യസ്ത ശൈലിയിൽ അരങ്ങേറിയ കലാവേദി സംഗീത സന്ധ്യ കാണികളുടെ നിറഞ്ഞ കയ്യടിക്കും പ്രശംസക്കും സാക്ഷിയായി. ഫ്ലോറൽ പാർക്കിൽ 257 സ്ട്രീറ്റിലുള്ള ഇർവിൻ ആൾട്ടമാൻ സ്കൂൾ ഓഡിറ്റോറിയത്തിൽ ലൈവ് ഓർക്കസ്ട്രയുടെ അകമ്പടിയോടെ കഴഞ്ഞ ശനിയാഴ്ച നടത്തപ്പെട്ട സംഗീത മാമാങ്കം പ്രേക്ഷകർക്ക് പുതിയൊരു അനുഭവവും ഹൃദയത്തിൽ മായാതെ തങ്ങിനിൽക്കുന്ന ഓർമ്മയുമായി മാറി. അമേരിക്കയിൽ ജനിച്ചു വളർന്ന മലയാളം നേരെചൊവ്വേ സംസാരിക്കാൻപോലും മടികാണിക്കുന്ന യുവ തലമുറയിൽപ്പെട്ട യുവ കലാകാരന്മാരെ അണിനിരത്തി കലാവേദി ഒരുക്കിയ സംഗീത വേദി ഇത്തരത്തിലെ ആദ്യ വിജയപ്രദമായ പരീക്ഷണമായിരുന്നു. ന്യൂയോർക്കിലെ കലാവേദി, ഒരിക്കൽക്കൂടി അർത്ഥമുള്ള കലാകാരന്മാരുടെ കൂട്ടായ്മ മാത്രമല്ല, കാലങ്ങൾക്ക് മീതേ പറന്നു ദിശതേടുന്ന അന്വേഷകരുമാണെന്ന് ഇതുമൂലം തെളിയിച്ചു. കോളേജ് വിദ്യാർഥി കൂടിയായ നവനീത് ഉണ്ണികൃഷ്ണൻ, അനുഗ്രഹീത ഗായികമാരായ അപർണ്ണ ഷിബു, സാറാ പീറ്റർ, സ്നേഹാ വിനോയ്, നന്ദിത തുടങ്ങിയ അമേരിക്കയിൽ ജനിച്ച് വളരുന്ന ഭാവിയുടെ വാഗ്ദാനങ്ങളായ ഗായകരാണ് ഈ സംഗീത മാമാങ്കം സംഗീത പ്രേമികൾക്കായി സമ്മാനിച്ചത്. നവനീത്, അമേരിക്കയിലെ അരിസോണയിൽ ജനിച്ചു വളർന്ന കോളേജ് വിദ്യാർത്ഥിയാണ്. സംഗീതത്തിന്റ പരപ്പിൽനിന്നു ആഴത്തിലേക്കു ഊളിയിടുവാനും മുത്തുകൾ കൊത്തിയെടുത്തു പരപ്പിൽ നീന്തിനിൽക്കുമ്പോൾ തന്നെ, രാഗങ്ങളുടെ മഴവിൽക്കാവടിയുലച്ചു വിസ്മയം സൃഷ്ടിക്കാനും കഴിയുന്ന അസുലഭ പ്രതിഭ. പലപ്പോഴും സംഗീതത്തിന്റെ നിലയില്ലാകയങ്ങളിൽ മുങ്ങിക്കുളിക്കുമ്പോഴും വൈവധ്യമായ ലോക സംഗീതത്തിന്റെ ചരിത്ര കോണുകളിലൂടെ കൊണ്ടുപോയി കോർത്തിണക്കി സമ്മാനിച്ച രാഗമേളനം. മറ്റാരും എത്തിയിട്ടില്ലാത്ത ഒരു തലത്തിലേക്കു മലയാളസംഗീതത്തെ ഉയർത്തി. പഴയകാല മലയാള സംഗീതജ്ഞരുടെ ഗാനങ്ങളിലൂടെ ഊഴ്ന്നിറങ്ങി അതിലെ താളലയങ്ങളെ അപഗ്രഥിച്ച് സംഗീത വിരുന്നൊരുക്കുന്നതിൽ പ്രാവീണ്യം നേടിയിട്ടുള്ള യുവ ഗായകനാണ് നവനീത് ഉണ്ണികൃഷ്ണൻ. അപർണ്ണ, സാറ, സ്നേഹ, നന്ദിത, ഇവർ ഭാവിയുടെ…
ഫോമാ സമ്മർ ടു കേരള ട്രിപ്പ് അമേരിക്കൻ യുവതയ്ക്ക് ഒരു പുതിയ അനുഭവമാകും
ന്യൂയോർക്ക് : ഫോമയുടെ ആഭിമുഖ്യത്തിൽ ഈ വരുന്ന അവധിക്കാലത്ത് അമേരിക്കൻ വിദ്യാർത്ഥികൾക്ക് വേണ്ടി പദ്ധതിയിടുന്ന ഫോമാ സമ്മർ ടു കേരള എന്ന പ്രൊജക്റ്റ് അതിന്റെ വൈവിധ്യങ്ങൾ കൊണ്ട് ശ്രദ്ധ നേടുന്നു, ജൂലൈ രണ്ട് മുതൽ അഞ്ചാം തീയതി വരെ കേരളത്തിന്റെ തലസ്ഥാനനഗരിയിലും പരിസരപ്രദേശങ്ങളിലും കൂടാതെ കൊച്ചിയിലും ഒരുക്കുന്ന വിവിധ പരിപാടികൾ ഇതിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്കും യുവജനങ്ങൾക്കും കേരളത്തെ കുറിച്ച് കൂടുതൽ അറിയുവാനും പഠിക്കുവാനും അവസരമൊരുക്കുന്നു, ജൂലൈ 2 ഞായറാഴ്ച – തലസ്ഥാനനഗരിയിലെ പ്രമുഖ റിസോർട്ടിൽ ചെക്ക് ഇൻ ചെയ്ത ശേഷം കേരളത്തിലെ പ്രമുഖ മാധ്യമങ്ങൾ പങ്കെടുക്കുന്ന പ്രസ് മീറ്റ്, ശേഷം ഫോമാ യൂത്ത് നൈറ്റ്, കൂടാതെ മറ്റു കലാപരിപാടികൾ, ക്യാമ്പ് ഫയർ തുടങ്ങിയവ അരങ്ങേറും. ജൂലൈ 3 തിങ്കൾ – ടെക്നോ പാർക്ക് – തിരുവനന്തപുരം ടെക്നോ പാർക്ക് സന്ദർശനം, വിവിധ ടെക്ക് കമ്പനികൾ സന്ദർശിക്കുക, വിവിധ…
മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ പ്രശ്‌നങ്ങൾ പരിഹരിക്കുക: മലപ്പുറം അവകാശ സംരക്ഷണ സമിതി
മലപ്പുറം: ഹയർ സെക്കന്ററി മേഖലയിലും ഉന്നത വിദ്യാഭ്യാസ രംഗത്തും മലപ്പുറം ജില്ല അഭിമുഖീകരിക്കുന്ന പ്രതിസന്ധി പരിഹരിക്കാനാവശ്യമായ നടപടി സംസ്ഥാന സർക്കാർ ഉടൻ സ്വീകരിക്കണമെന്ന് മലപ്പുറം അവകാശ സംരക്ഷണ സമിതി. ഒന്നര പതിറ്റാണ്ടിലധികമായി പത്താം ക്ലാസ് വിജയിക്കുന്ന വിദ്യാർഥികൾക്ക് ആവശ്യമായ പ്ലസ് വൺ സീറ്റുകൾ ജില്ലയിൽ ലഭ്യമല്ല. ഇത് ശാശ്വതമായി പരിഹരിക്കാൻ പത്താം ക്ലാസ് വിജയിക്കുന്ന വിദ്യാർഥികൾക്ക് ആനുപാതികമായി പ്ലസ് വൺ സീറ്റുകൾ ഉണ്ടാകുന്ന വിധം പുതിയ ബാച്ചുകൾ അനുവദിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. അത് നടപ്പിലാക്കാതെ 30 ശതമാനം വരെ സീറ്റു വർധിപ്പിക്കുന്ന അശാസ്ത്രീയ രീതിയാണ് സർക്കാർ ഈ വർഷവും സ്വീകരിച്ചത്. ഈ വർധനവിന് ശേഷവും ആയിരക്കണക്കിന് വിദ്യാർഥികൾക്ക് ജില്ലയിൽ പ്ലസ് വൺ സീറ്റുകൾ ലഭ്യമാവില്ല. മലബാർ മേഖലയുടെ പ്ലസ് വൺ സീറ്റ് പ്രശ്‌നം പഠിക്കാനായി സർക്കാർ നിയോഗിച്ച കാർത്തികേയൻ റിപ്പോർട്ട് പുറത്ത് വിടാൻ സർക്കാർ തയ്യാറാവണം.…
ഇന്നത്തെ രാശിഫലം (2023 ജൂണ്‍ 07 ബുധന്‍)
ചിങ്ങം: നിങ്ങളുടെ പൊടിത്തെറിക്കുന്ന രോഷം ഇന്ന് അടക്കിനിര്‍ത്തണം. ഇന്നത്തെ അനുഭവത്തില്‍ നക്ഷത്രങ്ങളുടെ മിതമായ പ്രഭാവം പ്രകടമാകും. ഗുണദോഷ സമ്മിശ്രമായ ഫലങ്ങളായതിനാല്‍ ഒന്നിലും അപ്രതീക്ഷിത മാറ്റം പ്രതീക്ഷിക്കേണ്ട. സംയമനം പാലിക്കുന്നത് പതിവ് ദാത്യങ്ങളില്‍ സംഘര്‍ഷമോ കടമ്പകളോ നേരിടാതിരിക്കാന്‍ സഹായിക്കും. തൊഴില്‍ രംഗത്തെ അനാവശ്യ സംഘര്‍ഷങ്ങള്‍ നിങ്ങളെ നിരാശനും ക്ഷീണിതനുമാക്കും. അമ്മയുടെ രോഗം കാരണമുള്ള ബുദ്ധിമുട്ടുകള്‍ നിങ്ങളെ ദുര്‍ബലനാക്കും. ശാന്തനായി കാര്യങ്ങളെ ആത്മവിശ്വാസത്തോടെ നേരിടുക. കന്നി: അപ്രതീക്ഷിത ചെലവുകളും ദഹനേന്ദ്രിയങ്ങളുമായി ബന്ധപ്പെട്ട അസുഖങ്ങള്‍ക്ക് സാധ്യത. ആത്മനിയന്ത്രണം പാലിക്കണം. വാദ്പ്രതിവാദങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും വഴിവച്ചേക്കാവുന്ന ദുഷ്ക്കരമായ ചര്‍ച്ചകള്‍ മാറ്റിവക്കുക. വിദ്യാര്‍ഥികള്‍ക്കും ബൌദ്ധിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കും ഇന്ന് മന്ദഗതിയിലുള്ള പുരോഗതിയാകും ഫലം. അതിനാല്‍ എല്ലാദിവസവും ഒരുപോലെയല്ലെന്ന് കരുതി ക്ഷമ പാലിക്കുക. ഉറ്റ ചങ്ങാതിയേയോ പ്രിയപ്പെട്ടവരെയോ യാദൃശ്ചികമായി കണ്ടുമുട്ടുന്നത് സംഘര്‍ഷഭരിതമായ ഈദിവസം നിങ്ങള്‍ക്ക് ആശ്വാസം പകരും. ഓഹരി വിപണിയില്‍ മുതല്‍മുടക്കാന്‍ നല്ല ദിവസമല്ല. തുലാം: ഇന്ന്…
ഒഡിഷയിലെ ട്രെയിൻ അപകടത്തിൽ അനുശോചനം അറിയിച്ച് ഇന്റർനാഷണൽ പ്രയർ ലൈൻ
ഹൂസ്റ്റൺ: ഒഡിഷയിലെ ട്രെയിൻ അപകടത്തിൽ 288 പേരുടെ മരണത്തിന് കാരണമായ ട്രെയിൻ ദുരന്തത്തിൽ അതിയായ ദു:ഖം രേഖപ്പെടുത്തുകയും പ്രാർത്ഥനയും അനുശോചനവും അറിയിക്കുകയും ചെയുന്നതായി ഇന്റർനാഷണൽ പ്രയർ ലൈൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു . ഒഡിഷയിലെ ട്രെയിൻ അപകടത്തിൽ പരിക്കേറ്റവർ അതിവേഗം സാധാരണ ജീവിതത്തിലേയ്ക്ക് തിരിച്ചു വരട്ടെയെന്നു പ്രാര്ഥിക്കുന്നതായും ഐ പി എൽ കോർഡിനേറ്റർ സി വി സാമുവേൽ അനുശോചന സന്ദേശത്തിൽ പറഞ്ഞു. ആദരസൂചകമായി ഒരു മിനിറ്റ് മൗനം ആചരിക്കുകയും ചെയ്തു. 472-മത് രാജ്യാന്തര പ്രെയര്‍ലൈന്‍ ജൂൺ 6 ചൊവ്വാഴ്ച വൈകിട്ട് സംഘടിപ്പിച്ച യോഗത്തില്‍ എഫേയ്സ്യർ ആറാം അധ്യായത്തെ അപഗ്രഥിച്ചു ട്രിനിറ്റി മാർത്തോമാ ചര്ച്ച വികാരി റവ സാം കെ ഈശോ മുഖ്യ പ്രഭാഷണം നടത്തി.കർത്താവിലും അവന്റെ അമിത ബലത്തിലും ശക്തിപ്പെടുവിൻ ,പിശാചിന്റെ തന്ത്രങ്ങളോട് എതിർത്തു നിൽപ്പാൻ കഴിയേണ്ടതിനു ദൈവത്തിനെ സർവായുധവർഗം ധരിച്ചു കൊൾവിൻ നമുക്ക് പോരാട്ടമുള്ളതു…
പൂവക്കാലയിൽ പാസ്റ്റർ പി ജെ മാത്യൂ ഒക്കലഹോമയിൽ അന്തരിച്ചു
ഒക്കലഹോമ: ഐ.പി.സി കണിയമ്പാറ മുൻ ശുശ്രൂഷകനും , ഐ പി സി മുൻ ജനറൽ പ്രസിഡന്റ് പാസ്റ്റർ ജേക്കബ് ജോണിന്റെ ജേഷ്ഠ സഹോദരനുമായ ആഞ്ഞിലിത്താനം പൂവക്കാലയിൽ എബനേസർ വില്ലയിൽ പാസ്റ്റർ പി. ജെ. മാത്യു (ബാബു-84) ഒക്കലഹോമയിൽ അന്തരിച്ചു. സഹധർമണി പരേതയായ റിബെക്കാ മാത്യു. മക്കൾ : ജോൺസൺ മാത്യു ( ബോബി-OK), ബാബ്‍സി (NJ), ബെറ്റി (OK). മരുമക്കൾ : ഫെബി മാത്യു, ജോസഫ് പാലമറ്റം , സാം ജോർജ്. കൊച്ചുമക്കൾ: ജോയാന , രൂത്ത് ,ക്രിസ്റ്റഫർ, ജെയ്‌സി, ജോസി, ജൊഹാൻ, ജെയ്‌സൺ, സ്‌റ്റെയ്‌സി. പി. ജെ ഉമ്മൻ (മുംബൈ),പാസ്റ്റർ ജേക്കബ് ജോൺ (പഞ്ചാബ്), പാസ്റ്റർ റോയ് പൂവക്കാല (ചെങ്ങനാശ്ശേരി ), അമ്മിണി സ്കറിയ (കാനം), മേരി വര്ഗീസ് (കുമ്പനാട്), സൂസമ്മ കോശി (ആഞ്ഞിലിത്താനം), പരേതരായ ജോൺ തോമസ് (ബായ് ), ജോൺ കുര്യൻ (കുഞ്ഞുമോൻ), എന്നിവർ…
രണ്ടു ജയിലർമാരെ വെടിവെച്ചു കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി
ബോൺ ടെറെ(മിസോറി): 2000-ൽ ഒരു കുറ്റവാളിയെ ജയിലിൽ നിന്ന് മോചിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ രണ്ടു ജയിലർമാരെ ( ലിയോൺ എഗ്ലി,ജേസൺ ആക്ടൻ ) വെടിവെച്ചു കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മിസോറി തടവുകാരൻ 42 കാരനായ മൈക്കൽ ടിസിയസിന്റെ വധശിക്ഷ ചൊവ്വാഴ്ച്ച (ജൂൺ 6 )വൈകീട്ട് ബോൺ ടെറെയിലെ സ്റ്റേറ്റ് ജയിലിൽ നടപ്പാക്കി.വധശിക്ഷ തടയാൻ ടിസിയസിന്റെ അഭിഭാഷകരുടെ അന്തിമ അപ്പീൽ യുണൈറ്റഡ് സ്റ്റേറ്റ്സ് സുപ്രീം കോടതി നിരസിച്ചിരുന്നു. സിരകളിലേക്ക് മാരകമായ വിഷ മിശ്രിതം കുത്തിവെച്ചാണ് വധശിക്ഷ നടപ്പാക്കിയത് , വൈകുന്നേരം 6:10 നു മരണം സ്ഥിരീകരിച്ചതായി അധികൃതർ അറിയിച്ചു. അവസാനത്തെ രേഖാമൂലമുള്ള പ്രസ്താവനയിൽ, “ഒരു മികച്ച മനുഷ്യനാകാൻ” താൻ ആത്മാർത്ഥമായി ശ്രമിച്ചതായി ടിഷ്യസ് പറഞ്ഞു, തന്റെ കുറ്റകൃത്യങ്ങളിൽ പശ്ചാത്താപം പ്രകടിപ്പിക്കുകയും ചെയ്തു. ക്ഷമിക്കണം, ഞാൻ ശരിക്കും ഖേദിക്കുന്നു. “റാൻഡോൾഫ് കൗണ്ടിയിലെ രണ്ട് ജയിൽ ഗാർഡുകളെ ക്രൂരമായി കൊലപ്പെടുത്തിയതിന് മിസൗറിയുടെ…
ജോളി ടെക്സ്റ്റയിൽസ് ഉടമ മണക്ക് പുത്തൻപറമ്പിൽ ബാബു എം ചാക്കോ അന്തരിച്ചു
തലവടി: ആദ്യകാല വസ്ത്രവ്യാപാരിയും ജോളി ടെക്സ്റ്റയിൽസ് ഉടമയുമായ മണക്ക് പുത്തൻ പറമ്പിൽ ബാബു എം ചാക്കോ (71) അന്തരിച്ചു.സംസ്കാര ശുശ്രൂഷ ജൂൺ 7 ബുധനാഴ്ച രാവിലെ 10.30ന് വീട്ടിൽ ആരംഭിച്ച് 11.30ന് തലവടി കുന്തിരിക്കൽ സെൻ്റ് തോമസ് സി.എസ്.ഐ പള്ളിയിൽ. ഭാര്യ:കുന്നംകുളം പുലികോട്ടിൽ കുടുംബാംഗം ഡെയ്സി. മക്കൾ: ജുനു, ജുബിൻ, ജിബി, മരുമക്കൾ:പുല്ലാട് ഓവനാലിൽ ജോജി, കോട്ടയം താഴത്തങ്ങാടി കൊച്ചേട്ട് താരിക, അടൂർ സിബി വില്ലയിൽ സിബി.
പരിസ്ഥിതി സംരക്ഷണം ഓരോരുത്തരുടേയും വ്യക്തിപരമായ ബാധ്യത: അലി അല്‍ ഹന്‍സബ്
ദോഹ: പരിസ്ഥിതി സംരക്ഷണം ഓരോരുത്തരുടേയും വ്യക്തിപരമായ ബാധ്യതയാണെന്നും പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഏതെങ്കിലും ദിവസങ്ങളില്‍ പരിമിതപ്പെടുത്താതെ തുടര്‍ച്ചയായി നടക്കേണ്ട നടപടിയാണെന്നും പ്രമുഖ ഖത്തരി പരിസ്ഥി പ്രവര്‍ത്തകന്‍ അലി അല്‍ ഹന്‍സബ് അഭിപ്രായപ്പെട്ടു. ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി മൈന്‍ഡ് ട്യൂണ്‍ ഇക്കോ വേവ്‌സ് ഡോ. സിമി പോളിന്റെ ഗാര്‍ഹികോദ്യാനത്തില്‍ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗോള താപനവും കാലാവസ്ഥ വ്യതിയാനവും ഉയര്‍ത്തുന്ന ഗുരുതരമായ പാരിസ്ഥിതിക വെല്ലുവിളികള്‍ക്കുള്ള കാര്യക്ഷമമായ പരിഹാരമാണ് മരം നടുകയും പ്രകൃതിയുടെ പച്ചപ്പ് നിലനിര്‍ത്തുകയും ചെയ്യുകയെന്നത്. ഈ രംഗത്ത് ഖത്തര്‍ എനര്‍ജി ഉദ്യോഗസ്ഥയായ ഡോ. സിപി. പോള്‍ ചെയ്യുന്ന പ്രവര്‍ത്തനം മാതൃകാപരമാണ്. ചെടികളും പൂക്കളും നിറഞ്ഞുനില്‍ക്കുന്ന കാഴ്ച കണ്ണിനും കരളിനും കുളിരുപകരുന്നതാണെന്നും ഓരോരുത്തരും തങ്ങളുടെ വീട്ടിലും പരിസരത്തും ഓരോ ചെടികളെങ്കിലും നട്ടുവളര്‍ത്താന്‍ തയ്യാറായാല്‍ സമൂഹത്തില്‍ വലിയ മാറ്റമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മൈന്‍ഡ്…
