എറണാകുളം : പെരുമ്പാവൂർ, ആലുവ തുടങ്ങിയ പ്രദേശങ്ങൾ ഉൾപ്പെടെ എറണാകുളം ജില്ലയിലെ മറുനാടൻ തൊഴിലാളികൾ താമസിക്കുന്ന ലേബർ ക്യാമ്പുകളിൽ എക്സൈസ് സംഘം സമഗ്ര പരിശോധന നടത്തി. ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയില്‍ നിരവധി ലഹരി വസ്തുക്കൾ കണ്ടെത്തി. എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ നിർദേശപ്രകാരം വിവിധ യൂണിറ്റുകളായി തിരിച്ച് രാവിലെ ഏഴു മണിയോടെ പരിശോധന ആരംഭിച്ചു. എറണാകുളം എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥരാണ് തൊഴിലാളികളെ പാർപ്പിച്ചിരിക്കുന്ന ലേബർ ക്യാമ്പുകളിൽ പരിശോധന നടത്തിയത്. പരിശോധന ഇപ്പോഴും തുടരുകയാണ്.
Author: .
Upset Hindus seek apology from Baskin-Robbins for non-disclosure of beef in ice cream
Hindus are asking for an official apology from Baskin-Robbins for non-disclosure of beef in its “Rocky Road” ice cream; and its immediate recall. Distinguished Hindu statesman Rajan Zed, in a statement in Nevada today, said that it was shocking for Hindus to learn that popular “Rocky Road”, which they had been eating for years, contained beef; while beef was not explicitly mentioned under the ingredients listed on the packages/boxes. Zed, who is President of Universal Society of Hinduism, stated that “Rocky Road” contained gelatin, but the source of gelatin was…
ദുൽഖർ സൽമാന്റെ ബിഗ് ബഡ്ജറ്റഡ് ചിത്രം “കിംഗ് ഓഫ് കൊത്ത” ആഗസ്റ്റ് 24ന് തിയേറ്ററുകളിലേക്ക്
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ദുൽഖർ സൽമാൻ നായകനാകുന്ന മാസ്സ് എന്റെർറ്റൈനെർ കിംഗ് ഓഫ് കൊത്ത ഓണം റിലീസായി ആഗസ്റ്റ് 24ന് തിയേറ്ററുകളിലേക്ക് എത്തുന്നു. എതിരാളികൾ ഇല്ലാതെ സോളോ റിലീസ് ആയി തിയേറ്ററിൽ എത്തുന്ന ബിഗ് ബഡ്ജറ്റഡ് ചിത്രം നാന്നൂറിൽപരം സ്‌ക്രീനുകളിൽ കേരളത്തിൽ റിലീസാകുന്നു. അഭിലാഷ് ജോഷി സംവിധാനം നിർവഹിച്ച ചിത്രത്തിന്റെ ടീസറും കലാപകാര ഗാനവും സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി തുടരുകയാണ്. സിനിമാപ്രേമികൾക്ക് ഏറെ പ്രതീക്ഷ നൽകുന്ന ചിത്രത്തിന്റെ ഓരോ അപ്ഡേറ്റിനും വൻ പ്രതികരണമാണ് ലഭിക്കുന്നത്. പാൻ ഇന്ത്യൻ ലെവലിൽ റിലീസാകുന്ന ചിത്രം ബോക്സ് ഓഫീസിൽ തരംഗമാകുമെന്നുറപ്പാണ്. ദുൽഖറിന്റെ കരിയറിലെ ഏറ്റവും ചെലവേറിയതും കഥാപാത്രത്തിൽ തന്നെ വെല്ലു വിളികൾ നിറഞ്ഞതുമായ കിംഗ് ഓഫ് കൊത്ത സീ സ്റ്റുഡിയോസും ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസും ചേർന്ന് നിർമ്മിക്കുന്നു. ഷബീർ കല്ലറക്കൽ, പ്രസന്ന, ചെമ്പൻ വിനോദ്, ഷമ്മി തിലകൻ, ഗോകുൽ…
ശ്രാവണ മാസത്തിലെ നാലാം തിങ്കളാഴ്ച ശിവക്ഷേത്രങ്ങളിൽ ഭക്തരുടെ നീണ്ട നിര
പട്ന: ശ്രാവണ മാസവും തിങ്കളാഴ്ചയും ശിവഭക്തർക്ക് വളരെ അനുകൂലമായി കണക്കാക്കപ്പെടുന്നു. ശ്രാവണ മാസത്തിലെ നാലാം തിങ്കളാഴ്ചയായ ഇന്ന് ശിവക്ഷേത്രങ്ങളിൽ ഭക്തജനപ്രവാഹമാണ്. രാവിലെ മുതൽ എല്ലാ ഭക്തരും ജലാഭിഷേകം നടത്തി. വടക്കൻ ബിഹാറിലെ ദിയോഘർ എന്ന് വിളിക്കപ്പെടുന്ന മുസാഫർപൂരിലെ ബാബ ഗരീബ് നാഥ് ക്ഷേത്രത്തിൽ ജലാഭിഷേകത്തിനായി വൻ ഭക്തജനത്തിരക്കാണ് ഇന്ന് അനുഭവപ്പെട്ടത്. എല്ലാവരും അവരവരുടെ ആവലാതിയും പരാതിയും ബോധിപ്പിക്കാന്‍ ബാബയുടെ വാതിൽക്കൽ എത്തുന്നു. മുസാഫർപൂർ (ഈസ്റ്റ്) സബ് ഡിവിഷണൽ ഓഫീസർ ഗ്യാൻ പ്രകാശ്, വെസ്റ്റിലെ ബ്രിജേഷ് കുമാർ എന്നിവരും രാവിലെ ബാബ ഗരീബ്നാഥ് ധാമിലെത്തി ജലാഭിഷേകം നടത്തുകയും മുഴുവൻ കുടുംബത്തോടൊപ്പം ആരാധിക്കുകയും ചെയ്തു. കുടുംബത്തോടൊപ്പം ബാബ ഹനുമാനെ ദർശിച്ച ശേഷം ബാബ ഗരീബ് നാഥിന്റെ ക്ഷേത്രത്തിൽ വെള്ളം നിറച്ച് ജലാഭിഷേകം നടത്താൻ എത്തിയതായി ബ്രിജേഷ് കുമാർ പറഞ്ഞു. ആരാധനയ്ക്ക് വരുന്നത് തീർച്ചയായും ബുദ്ധിമുട്ടാണെന്നും എന്നാൽ ബാബ എല്ലാ ബുദ്ധിമുട്ടുകളും…
സർക്കാർ തയ്യാറായാലും മണിപ്പൂരിൽ ചർച്ച ചെയ്യാൻ പ്രതിപക്ഷം ആഗ്രഹിക്കുന്നില്ല: പിയൂഷ് ഗോയൽ
ന്യൂഡൽഹി: മണിപ്പൂർ വിഷയം ചർച്ച ചെയ്യണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നതെന്നും എന്നാൽ, പ്രതിപക്ഷത്തിന് അത് ആവശ്യമില്ലെന്നും കേന്ദ്രമന്ത്രിയും രാജ്യസഭയിലെ സഭാ നേതാവുമായ പിയൂഷ് ഗോയൽ പറഞ്ഞു. പ്രതിപക്ഷത്തിന്റെ ചിന്താഗതിയിൽ അപാകതയുണ്ടെന്ന് ആരോപിച്ച് മണിപ്പൂർ വിഷയം ഇന്ന് രണ്ട് മണിക്ക് സഭയിൽ (രാജ്യസഭ) ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാണെന്നും എന്നാൽ പ്രതിപക്ഷം ചർച്ചയിൽ നിന്ന് ഒളിച്ചോടുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തിന്റെ ചിന്താഗതിയിൽ പാളിച്ചയുണ്ടെന്നും ചർച്ചയ്ക്കിടെ തങ്ങളുടെ ഇരുണ്ട വശങ്ങളും പ്രവൃത്തികളും പുറത്തുവരുമെന്ന ഭയം മൂലമാണ് മണിപ്പൂർ ചർച്ചയിൽ നിന്ന് ഒളിച്ചോടുന്നതെന്നും പിയൂഷ് ഗോയൽ പറഞ്ഞു. സര്‍ക്കാര്‍ എപ്പോൾ വേണമെങ്കിലും ചർച്ചയ്ക്ക് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. സഭയിൽ ഭൂരിപക്ഷവും സഭ നടത്തിപ്പിന് അനുകൂലമാണെങ്കിലും ചില പാർട്ടികൾ സഭ പ്രവർത്തിപ്പിക്കാൻ അനുവദിക്കാത്തത് അപലപനീയമാണ്. മണിപ്പൂർ സെൻസിറ്റീവ് വിഷയമാണെന്നും ചർച്ച അനുവദിക്കണമെന്ന് കഴിഞ്ഞ 10 ദിവസമായി സർക്കാർ പ്രതിപക്ഷത്തോട് അഭ്യർത്ഥിക്കുന്നുണ്ടെന്നും എന്നാൽ പ്രതിപക്ഷ പാർട്ടികൾ…
സെൻട്രൽ ഒഹായോ മലയാളി അസോസിയേഷൻ 32 ടീമുകളെ പങ്കെടുപ്പിച്ച് T7 ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു
കൊളംബസ്:സെൻട്രൽ ഒഹായോ മലയാളി അസോസിയേഷൻ (COMA) ആദ്യമായി 32 ടീമുകളെ പങ്കെടുപ്പിച്ച് T7 ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു. പ്രമുഖ IT കമ്പനി ആയ DevCare Solutions, Realtor Sony Joseph, കുംങ്കും സാരീ ഷോപ്പ്, എന്നിവർ ആയിരുന്നു മത്സരങ്ങൾ സ്പോൺസർ ചെയ്തത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും നേപാളിൽ നിന്നും ഉള്ള ടീം അംഗങ്ങളെ ഉൾപെടുത്തി ആയിരുന്നു മത്സരങ്ങൾ. രാവിലെ 8 മണിക്ക് വനിതകളുടെ ക്രിക്കറ്റ് മത്സരത്തോടെ ആയിരുന്നു ക്രിക്കറ്റ് മാമാങ്കത്തിൻ്റെ ഉൽഘാടനം. വാശി ഏറിയ മത്സരങ്ങൾ രാത്രി 11 മണിയോടെ ആണ് അവസാനിച്ചത്. ടീം റാങ്ക്കളുടെ അടിസ്ഥാനത്തിൽ രണ്ട് തട്ടുകൾ ആയി നടത്തിയ മത്സരങ്ങളിൽ VCC risers Division ഒന്നിൽ ഒന്നാം സ്ഥാനത്തും ADC royal strikers രണ്ടാം സ്ഥാനത്തും എത്തി. Division രണ്ടിൽ ഒന്നാം സ്ഥാനത്ത് എത്തിയത് Hustlers ടീമും രണ്ടാം സ്ഥാനത്ത് PDCC…
സി.എസ്.ഐ ക്രൈസ്റ്റ് ചര്‍ച്ചില്‍ സ്ഥിരീകരണ ശുശ്രൂഷ നടത്തപ്പെട്ടു
ഫിലാഡല്‍ഫിയ: ഹാറ്റ്ബറോയിലുള്ള സി.എസ്.ഐ ക്രൈസ്റ്റ് ചര്‍ച്ച് ദേവാലയത്തില്‍ ജൂലൈ 23 ഞായറാഴ്ച നടന്ന വിശുദ്ധ കുര്‍ബാന ശുശ്രൂഷ മദ്ധ്യേ ഇടവകാഗംങ്ങളായ 10 കുഞ്ഞുങ്ങള്‍ സി.എസ്.ഐ മദ്ധ്യകേരള ബിഷപ്പ് റൈറ്റ്. റവ.ഡോ. മലയില്‍ സാബു കോശി ചെറിയാന്‍ തിരുമേനിയില്‍ നിന്നും സഭയുടെ പൂര്‍ണ്ണ അംഗത്തിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായി ആദ്യ കുര്‍ബാന സ്വീകരിച്ചു. ഭക്തിനിര്‍ഭരമായ നടന്ന ശുശ്രൂഷയില്‍ ഇടവക വികാരി റവ.റ്റി റ്റി സന്തോഷ്, ഇമ്മാനുവല്‍ സി.എസ്.ഐ ചര്‍ച്ച് വികാരി പി. ജെ ജോസ് എന്നിവര്‍ നേതൃത്വം കൊടുത്തു. രാവിലെ 9-ന് ആരംഭിച്ച വിശുദ്ധ കുര്‍ബാന ശുശ്രൂഷയില്‍ ആദ്യ കുര്‍ബാന സ്വീകരിക്കുന്ന കുട്ടികളുടെ മാതാപിതാക്കളും, ബന്ധുക്കളും, ഇടവക ജനങ്ങളും ഉള്‍പ്പെടെ അനേകര്‍ പങ്കെടുത്തു. അനുഗ്രഹം നിറഞ്ഞൊഴുകിയ ചടങ്ങില്‍ ആദ്യ കുര്‍ബാന സ്വീകരിച്ച ആരോണ്‍ ലെയ്റ്റി സന്തോഷ്, ആരോണ്‍ മാത്യു തോമസ്, ഏഞ്ചല ജേക്കബ്, എയ്ഡന്‍ മോന്‍സി തോമസ്, ക്രിസ്ത്യന്‍ ബിജു…
ഇന്ത്യന്‍ എന്‍ജിനീയേഴ്‌സ് അസോസിയേഷന്‍ ചാരിറ്റി ഗോള്‍ഫ് ടൂര്‍ണമെന്റ് നടത്തി
ഷിക്കാഗോ: അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് എന്‍ജിനീയേഴ്‌സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍ (എ.എ.ഇ.ഐ.ഒ) അതിന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഗോള്‍ഫ് ടൂര്‍ണമെന്റ് നടത്തി. എന്‍ജിനീയറിംഗ് വിദ്യാര്‍ഥികള്‍ക്ക് സാമ്പത്തിക സഹായം, മെറിറ്റ് അടിസ്ഥാനത്തില്‍ സ്‌കോളര്‍ഷിപ്പ്, ഏറ്റവും നൂതന ടെക്‌നോളജിക്ക് വേണ്ടിയുള്ള ഫണ്ട് എന്നിവയ്ക്ക് വേണ്ടിയാണ് അസോസിയേഷന്‍ ചാരിറ്റി ഗോള്‍ഫ് ടൂര്‍ണമെന്റ് നടത്തിയതെന്ന് പ്രസിഡന്റ് ഗ്ലാഡ്‌സണ്‍ വര്‍ഗീസ് അറിയിച്ചു. എ.എ.ഇ.ഐ.ഒ ചാരിറ്റി ചെയര്‍മാനായ ഗുല്‍സാര്‍ സിംഗ്, കോ- ചെയര്‍മാന്‍ ഡോ. പ്രമോദ് വോറ, ട്രഷറര്‍ രജീന്ദര്‍ സിംഗ് മാഗോ എന്നിവര്‍ ഈ ഗോള്‍ഫ് ടൂര്‍ണമെന്റിന് നേതൃത്വം നല്‍കി. എ.എ.ഇ.ഐ.ഒയുടെ നാലാമത്തെ പില്ലറായ ചാരിറ്റിയുടെ ഉദ്ഘാടനം പ്രിന്‍സ്റ്റണ്‍ യൂണിവേഴ്‌സിറ്റി എന്‍ജിനീയറിംഗ് ഗ്രാജ്വേറ്റും ഹാര്‍വാര്‍ഡ് ലോ ബിരുദധാരിയുമായ യുഎസ് കോണ്‍ഗ്രസ്മാന്‍ രാജാ കൃഷ്ണമൂര്‍ത്തി നിര്‍വഹിച്ചു. മറ്റ് സംഘടനകളില്‍ നിന്നു വ്യത്യസ്തമായി ചാരിറ്റി ഗോള്‍ഫ് സംഘടിപ്പിച്ച സംഘടനയുടെ ഭാരവാഹികളെ അദ്ദേഹം അഭിനന്ദിക്കുകയും ഇതുമൂലം അനേകര്‍ക്ക് പ്രയോജനമുണ്ടാകട്ടെ…
ഫൊക്കാന നാഷണൽ കൺവെൻഷൻ 2023: ആഡംബരമായി ബഹാമാസിലേക്കൊരു കന്നി യാത്ര
ഫൊക്കാനയുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഒത്തുകൂടി ഫൊക്കാന ബഹാമാസ് ക്രൂയിസ് കണ്‍വന്‍ഷന്‍ അവിസ്മരണീയമാക്കി. പ്രസിഡന്റ് രാജൻ പടവത്തിൽ, എക്‌സിക്യൂട്ടീവ് വി.പി ഡോ. സുജ ജോസ്, അസോസിയേറ്റ് വി.പി. ഷിബു വെൺമണി, സെക്രട്ടറി വർഗീസ് പാലമയിൽ, അസോസിയേറ്റ് സെക്രട്ടറി ബാല കെയർകെ, അഡീഷണൽ അസോസിയേറ്റ് സെക്രട്ടറി ലുക്കോസ് മാളികയിൽ, ട്രഷറർ എബ്രഹാം കളത്തിൽ, അസോസിയേറ്റ് ട്രഷറർ എബ്രഹാം പൊടിമണ്ണിൽ ,ജോയിന്റ് ട്രഷറർ ജൂലി ജേക്കബ്, ബിഒടി ചെയർപേഴ്‌സൺ വിനോദ് കെയാർക്കെ, ബിഒടി സെക്രട്ടറി ബോർഡ് ബോർഡ് സെക്രട്ടറി ബോബി കുരിപുരം, അഡ്വ. സുധ കർത്ത, വിമൻസ് ഫോറം ചെയർപേഴ്‌സൺ ഷീല ചെറു, ഷാജി സാമുവൽ, ക്രിസ് തോപ്പിൽ, ബേബിച്ചൻ ജോൺ, ജോൺ ഇളമത, ഷൈജു എബ്രഹാം, തമ്പി ചാക്കോ, ജോർജ്ജ് തോമസ്, ബിനു പോൾ, വേണുഗോപാൽ ശിവരാമപിള്ള, ടോമി കോക്കാട്ട്, ജോർജ് ഓലിക്കൽ മാത്യു , സോമരാജൻ പ്ലാവിളയിൽ തുടങ്ങി…
വേൾഡ് വൈഡ് വെബിന്റെ നെഗറ്റീവ് വശങ്ങൾ: നാവിഗേറ്റിംഗ് വെല്ലുവിളികളും ആശങ്കകളും
ലോകം ഇന്റർനാഷണൽ വേൾഡ് വൈഡ് വെബ് ദിനം ആഘോഷിക്കുമ്പോൾ, ഇന്റർനെറ്റും വേൾഡ് വൈഡ് വെബും (WWW) സമൂഹത്തിലും വ്യക്തികളിലും ചെലുത്തിയ ആഴത്തിലുള്ള സ്വാധീനത്തെക്കുറിച്ച് ചിന്തിക്കേണ്ടത് അത്യാവശ്യമാണ്. അതിന്റെ തുടക്കം മുതൽ, നമ്മൾ ആശയവിനിമയം നടത്തുന്ന രീതിയിലും വിവരങ്ങൾ ആക്‌സസ് ചെയ്യുന്നതിലും ബിസിനസ്സ് നടത്തുന്നതിലും ഇന്റർനെറ്റ് വിപ്ലവം സൃഷ്ടിച്ചു. എന്നിരുന്നാലും, വേൾഡ് വൈഡ് വെബ് അതിന്റെ നിരവധി ഗുണങ്ങളോടൊപ്പം, ചിന്താപൂർവ്വമായ പരിഗണന അർഹിക്കുന്ന നിരവധി വെല്ലുവിളികളും പ്രതികൂല പ്രത്യാഘാതങ്ങളും കൊണ്ടുവന്നിട്ടുണ്ട്. വേൾഡ് വൈഡ് വെബിന്റെ പോസിറ്റീവ് വശങ്ങൾ: അതിന്റെ നിഷേധാത്മക ആഘാതത്തിലേക്ക് കടക്കുന്നതിന് മുമ്പ്, വേൾഡ് വൈഡ് വെബിന്റെ പോസിറ്റീവ് വശങ്ങൾ അംഗീകരിക്കേണ്ടത് നിർണായകമാണ്. ഭൂമിശാസ്ത്രപരമായ അതിരുകൾക്കപ്പുറം ലോകത്തിന്റെ എല്ലാ കോണുകളിൽ നിന്നുമുള്ള ആളുകളെ ഇന്റർനെറ്റ് ബന്ധിപ്പിച്ചിരിക്കുന്നു. ഇത് ആശയവിനിമയം സുഗമമാക്കി, പ്രിയപ്പെട്ടവരുമായി സമ്പർക്കം പുലർത്താനും പുതിയ ബന്ധങ്ങൾ കെട്ടിപ്പടുക്കാനും വ്യക്തികളെ അനുവദിക്കുന്നു. ഡബ്ല്യുഡബ്ല്യുഡബ്ല്യു വിവരങ്ങളും ജനാധിപത്യവൽക്കരിച്ചു, ഒരുകാലത്ത്…
