കോട്ടയം: നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ദ്ധനവ് വിളിച്ചറിയിക്കുന്ന സംസ്ഥാന ബജറ്റ് കുടുംബബജറ്റുകളുടെ താളം തെറ്റിക്കുമെന്നും കര്‍ഷകരുള്‍പ്പെടെ ജനസമൂഹത്തിനൊന്നാകെ സംസ്ഥാനബജറ്റ് നിര്‍ദ്ദേശങ്ങള്‍ ഇരുട്ടടിയേകുന്നതാണെന്നും രാഷ്ട്രീയ കിസാന്‍ മഹാസംഘ് സൗത്ത് ഇന്ത്യാ കണ്‍വീനര്‍ ഷെവലിയര്‍ അഡ്വ.വി.സി. സെബാസ്റ്റിയന്‍. റബറിന് 250 രൂപ അടിസ്ഥാനവില പ്രഖ്യാപിക്കുമെന്ന പ്രകടനപത്രിക വാഗ്ദാനം ധനമന്ത്രി പുഛിച്ചുതള്ളിയത് പ്രതിഷേധകരമാണ്. മുന്‍കാലങ്ങളില്‍ നടപ്പിലാക്കിയ 500 കോടി വിലസ്ഥിരതാപദ്ധതി 600 കോടിയായി പ്രഖ്യാപിച്ചതുകൊണ്ടുമാത്രം റബര്‍ വിലത്തകര്‍ച്ചയ്ക്ക് പരിഹാരമാകില്ല. കാര്‍ഷികോല്പന്നങ്ങള്‍ക്ക് ന്യായവില ഉറപ്പാക്കാനുതകുന്ന ക്രിയാത്മക നിര്‍ദ്ദേശങ്ങളൊന്നും ബജറ്റിലില്ല. ഭരണച്ചെലവുകള്‍ വെട്ടിക്കുറയ്ക്കാനോ വന്‍കിടക്കാരില്‍ നിന്ന് നികുതി കുടിശിഖ പിരിച്ചെടുക്കാനോ വ്യക്തമായ നടപടികളും ബജറ്റ് നിര്‍ദ്ദേശത്തിലില്ല. കേന്ദ്ര ബജറ്റിനെ പരിഹസിച്ചവര്‍ കേരള ജനതയ്ക്ക് കടുത്ത ആഘാതം നല്‍കിയിരിക്കുന്നത് നിസ്സാരവല്‍ക്കരിക്കാനാവില്ല. നടുവൊടിക്കുന്ന പുത്തന്‍ നികുതി പ്രഖ്യാപനങ്ങള്‍ സംസ്ഥാനത്ത് വിലക്കയറ്റം രൂക്ഷമാക്കും. പല പ്രഖ്യാപനങ്ങളും മുന്‍കാലങ്ങളിലെ ബജറ്റു പ്രഖ്യാപനങ്ങളുടെ ആവര്‍ത്തനമാണ്. ഇടുക്കി, കുട്ടനാട്, വയനാട്, തീരദേശ പാക്കേജുകള്‍ ജനങ്ങളെ…
Author: .
കേരള ബജറ്റ് 2023-24: പെട്രോൾ, ഡീസൽ വില ഉയരും; നോൺ-ഇലക്‌ട്രിക് കാറുകൾ, വീടുകൾ, ഭൂമി, മദ്യം എന്നിവയ്ക്ക് വില കൂടും
തിരുവനന്തപുരം: 2023-24 ലെ സംസ്ഥാന ബജറ്റിൽ പെട്രോളിനും ഡീസലിനും ലീറ്ററിന് രണ്ട് രൂപ സാമൂഹിക സുരക്ഷാ സെസ് ഏർപ്പെടുത്താൻ നിർദ്ദേശിച്ചതോടെ ഈ വർഷം ഏപ്രിൽ മുതൽ സംസ്ഥാനത്ത് ഇന്ധന വില വർദ്ധിക്കും. വെള്ളിയാഴ്ച നിയമസഭയിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിൽ ഭൂമിയുടെയും മദ്യത്തിന്റെയും വിലവർധന, വൈദ്യുത ഇതര വാഹനങ്ങളുടെ വില, വ്യാവസായിക വാണിജ്യ വൈദ്യുതി നിരക്ക് തുടങ്ങിയ നിർദേശങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രോപ്പർട്ടി ടാക്‌സ്, ബിൽഡിംഗ് പെർമിറ്റ് ഫീസ് എന്നിവ വർധിപ്പിക്കുന്നതോടെ വീടുകൾക്കും വില കൂടും. വിലക്കയറ്റം തടയാൻ 2000 കോടി വിലക്കയറ്റം തടയുന്നതിനുള്ള വിപണി ഇടപെടലുകൾക്കായി 2,000 കോടി രൂപ, വിഴിഞ്ഞം റിങ് റോഡ് വ്യവസായ ഇടനാഴിയായി വികസിപ്പിക്കുന്നതിന് കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ് (കിഫ്ബി) വഴി 1,000 കോടി രൂപ, റബർ സബ്‌സിഡിയായി 600 കോടി രൂപ എന്നിവയും മറ്റു പ്രധാനങ്ങളിൽ…
കശ്മീരികൾ എനിക്ക് സ്നേഹമാണ് നൽകിയത്, ഗ്രനേഡുകളല്ല: രാഹുൽ ഗാന്ധി
ശ്രീനഗർ: കശ്മീരികൾ തനിക്ക് നൽകിയത് സ്‌നേഹം നിറഞ്ഞ ഹൃദയങ്ങളാണെന്നും ഹാന്റ് ഗ്രനേഡുകളല്ലെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കശ്മീരികളുമായി ഉഷ്മളമായ ബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞതായും, ഒരു ബി.ജെ.പി നേതാവിനും താൻ ചെയ്തതുപോലെ നടക്കാൻ കഴിയില്ലെന്നും അവർ ഭയന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 4000 കിലോമീറ്റർ ദൈർഘ്യമുള്ള ഭാരത് ജോഡോ യാത്ര സമാപിച്ച ശേഷം ഇവിടെ ഒരു റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു രാഹുൽ. താഴ്‌വരയിലെ അക്രമം അവസാനിപ്പിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു, ഒരു സൈനികന്റെയോ സിആർപിഎഫ് ജവാന്റെയോ ഏതെങ്കിലും കാശ്മീരിയുടെയോ പ്രിയപ്പെട്ടവരുടെ മരണം അറിയിക്കുന്ന ഫോൺ കോളുകൾ നിർത്തണമെന്ന് പറഞ്ഞു. “കുട്ടിയോ അമ്മയോ മകനോ മറ്റേതെങ്കിലും കുടുംബാംഗങ്ങളോ ഈ ഫോൺ കോൾ എടുക്കരുത്. ഈ വിളി നിർത്തുക എന്നതാണ് എന്റെ ലക്ഷ്യം,” അദ്ദേഹം പറഞ്ഞു. “ഞാൻ ഈ യാത്ര നടത്തിയത് കോൺഗ്രസിന് വേണ്ടിയല്ല, രാജ്യത്തിന് വേണ്ടിയാണ്. ഈ രാജ്യത്തിന്റെ അടിത്തറ…
എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ എഞ്ചിനിൽ തീപിടിച്ചു; വിമാനം സുരക്ഷിതമായി അബുദാബി വിമാനത്താവളത്തിൽ തിരിച്ചിറക്കി
അബുദാബിയിൽ നിന്ന് കോഴിക്കോട്ടേക്ക് പോയ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ ഒരു എഞ്ചിനിൽ തീപിടിത്തം കണ്ടതിനെ തുടർന്ന് അബുദാബി വിമാനത്താവളത്തിൽ തിരിച്ചിറക്കി. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തതായും, യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും എയര്‍ ഇന്ത്യാ അധികൃതര്‍ വ്യക്തമാക്കി. വിമാനത്തിൽ ആകെ 184 യാത്രക്കാർ ഉണ്ടായിരുന്നതായി റിപ്പോർട്ടുകൾ പറയുന്നു. ഇന്ന് എയർ ഇന്ത്യ എക്സ്പ്രസ് B737-800 എയർക്രാഫ്റ്റ് VT-AYC ഓപ്പറേറ്റിംഗ് ഫ്ലൈറ്റ് IX 348 (അബുദാബി-കാലിക്കറ്റ്) ടേക്ക് ഓഫ് ചെയ്ത് 1000 അടി ഉയരത്തില്‍ എത്തിയ സമയം ഒരു എഞ്ചിൻ തീപിടിച്ചതിനെത്തുടർന്ന് തിരിച്ചിറക്കിയതായി ഡിജിസിഎ പ്രസ്താവനയിൽ പറഞ്ഞു.
ഇന്നത്തെ രാശിഫലം (ഫെബ്രുവരി 3, വെള്ളി)
ചിങ്ങം: ലാഭകരമായ ഒരു ദിവസമാണ് ഇന്ന് നിങ്ങളെ കാത്തിരിക്കുന്നത്. സുഹൃത്തുക്കളുമായി നല്ല സംഭാഷണങ്ങൾ നടത്താനും, സന്തോഷകരമായി സമയം ചെലവഴിക്കാനും ഈ ദിവസത്തിൽ സാധിക്കും. കൂടാതെ ചില യാത്രകൾ നടത്താനും അവരോടൊപ്പം കഴിയും. കന്നി: ഇന്ന് തുടങ്ങുന്ന പദ്ധതികളും സംരംഭങ്ങളും അവസാനിക്കും. തൊഴിലിടങ്ങളിൽ നിങ്ങൾക്ക് ഇന്ന് അനുകൂലമായ ദിവസമാണ്. ജോലിയിൽ ഉയർന്നിരിക്കാൻ സാധ്യതയുണ്ട്. കൂടാതെ ധനപരമായ നേട്ടങ്ങളും ഉണ്ടാകാനിടയുണ്ട്. കച്ചവടക്കാർക്കും സാമ്പത്തിക നേട്ടം ഉണ്ടാകാൻ സാധ്യതയുള്ള ഒരു ദിവസമാണ് ഇന്ന്. തുലാം: വ്യാപാരികൾക്ക് ലാഭം നേടാൻ കഴിയുന്ന ഒരു ദിവസമാണ് ഇന്ന്. വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന വ്യക്തികൾക്ക് സഹപ്രവർത്തകരുടെ പിന്തുണയുണ്ടാകും. അവധിക്കാലം ആഘോഷിക്കാൻ അവസരമൊരുങ്ങും. നിങ്ങൾ ഇന്ന് ഒരു തീർത്ഥയാത്ര നടത്താനും സാധ്യതയുണ്ട്. വൃശ്ചികം: അത്ര അനുകൂലമായ ഒരു ദിവസമല്ല ഇന്ന് നിങ്ങളെ കാത്തിരിക്കുന്നത്. കാര്യങ്ങൾ എല്ലാം നിങ്ങൾ കരുതുന്ന രീതിയിൽ അവസാനിക്കണമെന്നില്ല. പുതിയ തീരുമാനങ്ങൾ കൈക്കൊള്ളുന്നതും മറ്റും ഇന്ന് മാറ്റിവെയ്ക്കാൻ ശ്രദ്ധിക്കണം. കോപം നിയന്ത്രിക്കുക, സുരക്ഷിതരായിരിക്കുക. ധനു: ഇന്ന് നിങ്ങളെ കാത്തിരിക്കുന്നത് സന്തോഷകരമായ ഒരു ദിവസമാണ്. ദിവസം മുഴുവൻ നിങ്ങൾ പ്രവർത്തനസ്വലനും…
ടീ ടൈം പ്രസന്റ്സ് ദെല്‍വാന്‍ ഗ്രൂപ്പ് ഇശല്‍ നിലാവ് സീസണ്‍ 2 ഫ്ളയര്‍ റിലീസ് ചെയ്തു
ദോഹ: ഖത്തറിലെ മാപ്പിള പാട്ടാസ്വാദകര്‍ക്കായ് മീഡിയ പ്ലസും റേഡിയോ സുനോ 91.7 എഫ്.മും ചേര്‍ന്നൊരുക്കുന്ന ടീ ടൈം പ്രസന്റ്സ് ദെല്‍വാന്‍ ഗ്രൂപ്പ് ഇശല്‍ നിലാവ് സീസണ്‍ 2 ബ്രോട്ട് യു ബൈ അല്‍ മവാസിം ട്രാന്‍സ് ലേ ഷന്‍സ് ഫ്ളയര്‍ റിലീസ് ചെയ്തു .റേഡിയോ സുനോ സ്റ്റുഡിയോവില്‍ നടന്ന ചടങ്ങില്‍ റേഡിയോ ഫൗണ്ടര്‍മാരും മാനേജിംഗ് ഡയറക്ടര്‍മാരുമായ അമീറലി, കൃഷ്ണകുമാര്‍ എന്നിവര്‍ ചേര്‍ന്ന് പരിപാടിയുടെ മുഖ്യ പ്രായോജകരായ ദെല്‍വാന്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഷഫീഖ് മൗലക്കിരിയത്തിന് നല്‍കിയാണ് ഫ്ളയര്‍ പ്രകാശനം ചെയ്തത്. അല്‍ മവാസിം ട്രാന്‍സ് ലേ ഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ ഷഫീഖ് ഹുദവി, ട്രാവല്‍ പാര്‍ട്ണര്‍ ഏവന്‍സ് ട്രാവല്‍ ആന്റ് ടൂര്‍സ് മാനേജിംഗ് ഡയറക്ടര്‍ നാസര്‍ കറുകപ്പാടത്ത്, റസ്റ്റോറന്റ് പാര്‍ട്ണര്‍മാരായ ഇന്ത്യന്‍ കോഫീ ഹൗസ് മാനേജര്‍ അനീഷ് മോന്‍, ഓപറേഷന്‍സ് മാനേജര്‍ നാരായണന്‍, റാഗ് മാനേജിംഗ് ഡയറക്ടര്‍…
ജയിൽ മോചിതനായ സിദ്ദിഖ് കാപ്പനു അഭിവാദ്യം അർപ്പിച്ചു ഇന്ത്യ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് ടെക്സാസ്
ഡാളസ് :2020 ഒക്‌ടോബറിൽ ഉത്തർപ്രദേശ് സംസ്ഥാനത്തെ ഹിത്രാസ്സിൽ നാല് ഉയർന്ന ജാതിക്കാർ ബലാത്സംഗം ചെയ്തതായി ആരോപിച്ച് ഒരു ദളിത് യുവതി മരിച്ച സംഭവം റിപ്പോർട്ട് ചെയ്യുന്നതിന് പോകുമ്പോൽ അകാരണമായി അറസ്റ്റ് ചെയ്ത രണ്ടു വർഷത്തോളം ജയിലിലടച്ച കേരളത്തിൽ നിന്നുള്ള മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പനെ ജയിൽ മോചിതനായതിൽ ഇന്ത്യ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് ടെക്സാസ് കമ്മറ്റി പ്രസിഡന്റ് സിജു വി ജോർജ് , അഡ്വൈസറി ബോർഡ് ചെയര്മാന് ബിജിലി ജോർജ് ആശ്വാസവും സംതൃപ്തിയും പ്രകടിപ്പിച്ചു. ഈ കേസ് ഇന്ത്യയിൽ മാധ്യമ പ്രവർത്തകരുടെ വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ക്രമസമാധാന പ്രശ്‌നം സൃഷ്ടിക്കാനും അക്രമത്തിന് പ്രേരിപ്പിക്കാനും കാപ്പൻ ഗൂഢാലോചന നടത്തിയെന്ന് പോലീസ് ആരോപിച്ചു, അത് അദ്ദേഹം നിഷേധിച്ചു. അന്ന് കാപ്പന്റെ കൂടെ കാറിലുണ്ടായിരുന്ന മൂന്ന് പേർകെതിരെ സമാനമായ കുറ്റം ചുമത്തിയിരുന്നു. കാപ്പന്റെ അറസ്റ്റിനെ പത്രസ്വാതന്ത്ര്യ പ്രവർത്തകർ അപലപിച്ചിരുന്നു ,…
മലയാളി അസോസിയേഷൻ ഓഫ് ടാമ്പാ (MAT) യുടെ വർണോത്സവം വർണാഭമായി
ടാമ്പാ : മലയാളി അസോസിയേഷൻ ഓഫ് ടാമ്പയുടെ പുതിയ കമ്മിറ്റി ഉദ്ഘാടനവും , റിപ്പബ്ലിക്ക് ദിനാഘോഷങ്ങളും ജനുവരി 28 നു വാൽറിക്കോയിൽ ഉള്ള ബ്ളൂമിംഗ്‌ഡേൽ ഹൈസ്കൂളിൽ വച്ച് വിപുലമായ പരിപാടികളോടെ നടന്നു. MAT ഇലക്‌ഷൻ കമ്മീഷണർ ആയ ബാബു പോൾ ചൊല്ലിക്കൊടുത്ത സത്യവാചകങ്ങൾ ഏറ്റു ചൊല്ലികൊണ്ടാണ്, ഇത്തവണത്തെ വനിതാ നേതൃത്വം ചുമതല ഏറ്റത്. സംവരണത്തിൻ്റെ ചട്ടക്കൂട്ടിൽ നിന്നുകൊണ്ടല്ല വനിതകളെ സമൂഹത്തിൻ്റെ മുഖ്യധാരയിൽ കൊണ്ടുവരേണ്ടത്, പകരം നേതൃ നിരയിൽ കൊണ്ടുവന്നുകൊണ്ടാവണം എന്ന ആശയം ആണ് മാറ്റ് ഇത്തവണ പ്രവർത്തികമാക്കിയത്. Dr ഉഷ മേനോൻ (സീനിയർ അസ്സോസിയേറ്റ് വൈസ് പ്രസിഡന്റ്, USF ഹെൽത്ത്, ഡീൻ USF ഹെൽത്ത് കോളേജ് ഓഫ് നഴ്സിംഗ് ) ആയിരുന്നു ചടങ്ങിൽ മുഖ്യാതിഥി. മലയാളി അസോസിയേഷൻ ഓഫ് ടാമ്പയുടെ പുതിയ കമ്മിറ്റയുടെ പ്രവർത്തന ഉദ്‌ഘാടന ചടങ്ങ് മുൻ പ്രസിഡന്റ് മാരായ അരുൺ ചാക്കോ , ബിഷിൻ…
ഷിക്കാഗോ മലയാളി അസോസിയേഷന്റെ കലാമേള ഏപ്രിൽ 29ന്
ഷിക്കാഗോ : ഷിക്കാഗോ മലയാളി അസോസിയേഷന്റെ ഈ വർഷത്തെ കലാമേള ഏപ്രിൽ 29, ശനിയാഴ്ച സിറോ മലബാർ കത്തീഡ്രലിലെ വിവിധ ഹാളുകളിലായി നടത്തുന്നതാണ്. ഷിക്കാഗോയിലുള്ള കുട്ടികളുടെ കലാപരമായ കഴിവുകളെ പരിപോഷിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് ഷിക്കാഗോ മലയാളി അസോസിയേഷൻ എല്ലാ വർഷവും ഈ കലാമേള ഒരുക്കുന്നത്. ഏറ്റവും വിശ്വസ്തമായ രീതിയിൽ കലാമേള നടത്തുന്നതിനായി അസോസിയേഷൻ എക്സിക്യൂട്ടീവും ബോർഡംഗങ്ങളും പ്രവർത്തിച്ചു വരുന്നു. റജിസ്ട്രേഷൻ ഏപ്രിൽ ഒന്നാം തീയതി ആരംഭിക്കുന്നതും ഏപ്രിൽ 21ന് അവസാനിക്കുന്നതുമാണ്. കലാമേള ഏറ്റവും വിശ്വസ്തതയോടും ചിട്ടയായും നടത്തുന്നതിന് എല്ലാവരുടേയും സഹകരണം പ്രതീക്ഷിച്ചുകൊള്ളുന്നു. കൂടുതൽ വിവരങ്ങൾക്ക് : പ്രസിഡന്റ് ജോഷി വള്ളിക്കളം – 312 685 6749, സെക്രട്ടറി ലീല ജോസഫ് –224 578 5262, ട്രഷറർ ഷൈനി ഹരിദാസ് – 630 290 7143, വൈസ് പ്രസിഡന്റ് മൈക്കിൾ മാണിപറമ്പിൽ – 630 926 8799, ജോ. സെക്രട്ടറി…
ഡാളസ് പോലീസ് ഉദ്യോഗസ്ഥനെ വെടിവെച്ചുകൊന്ന പ്രതിയുടെ വധശിക്ഷ നടപ്പാക്കി
ഹണ്ട്‌സ്‌വില്ലെ, ടെക്‌സസ് (എപി) – 16 വർഷം മുമ്പ് ഡാളസ് പോലീസ് ഉദ്യോഗസ്ഥനെ വെടിവെച്ചുകൊന്നതിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതിയുടെ ശിക്ഷ ഫെബ്രുവരി 1 ബുധനാഴ്ച ടെക്സസ്സിൽ നടപ്പാക്കി. 2007 മാർച്ചിൽ ഡാളസ് പോലീസ് സീനിയർ കോർപ്പറൽ മാർക്ക് നിക്‌സിനെ കൊലപ്പെടുത്തിയതിനാണു 43 കാരനായ വെസ്‌ലി റൂയിസിന് ടെക്‌സസിലെ ഹണ്ട്‌സ്‌വില്ലെ സ്റ്റേറ്റ് പെനിറ്റൻഷ്യറിയിൽ മാരകമായ വിഷ മിശ്രിതം കുത്തിവയ്‌ച്ചു വധിച്ചത്. “പ്രിയപെട്ടവരിൽ നിന്നും നിക്‌സിനെ അകറ്റിയതിന് നിക്‌സിന്റെ കുടുംബത്തോടു ക്ഷമ ചോദിക്കുന്നു,” ഡെത്ത് ചേമ്പറിൽ ഒരു ഗർണിയിൽ കിടക്കുമ്പോൾ റൂയിസ് പറഞ്ഞു. “ഇത് നിങ്ങൾക് ആശ്വാസം നൽകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.” കൊല്ലപ്പെട്ട ഉദ്യോഗസ്ഥന്റെ അമ്മയും സഹോദരിയും ഉൾപ്പെടെ നിക്‌സിന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും വെസ്‌ലിഒരിക്കലും നോക്കിയില്ല, തന്നെ പിന്തുണച്ചതിന് റൂയിസ് തന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും നന്ദി പറഞ്ഞു പ്രസ്താവനയ്ക്ക് തൊട്ടുമുമ്പ്, റൂയിസിന് സമീപം നിൽക്കുന്ന ഒരു ആത്മീയ ഉപദേഷ്ടാവ് ഒരു…
