ഷിക്കാഗോ: ഏഷ്യയിലെ 10 രാജ്യങ്ങളായ ജപ്പാന്‍, മലേഷ്യ, ചൈന, ഫിലിപ്പിന്‍സ്, ഇന്ത്യ, കോറിയ, പാകിസ്ഥാന്‍, ഇന്തോനേഷ്യ, തായ്‌ലണ്ട്, വിയറ്റ്‌നാം, എന്നീ രാജ്യങ്ങളില്‍ നിന്നുള്ള സംഘടനകള്‍ ചേര്‍ന്നുള്ള അസോസിയേഷനായ ഏഷ്യന്‍ അമേരിക്കന്‍ കോഎയിലേഷന്റെ 15-അംഗ ജൂറിയാണ് കമ്മ്യൂണിറ്റി എക്‌സലന്‍സ് അവാര്‍ഡ് അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് എന്‍ജീനിയേഴ്‌സ് ഓഫ് ഇന്ത്യന്‍ ഓറിജിന്‍ പ്രസിഡന്റ് ഗ്ലാഡ്‌സണ്‍ വര്‍ഗീസിനും, യൂത്ത് ലീഡര്‍ഷിപ്പ് അവാര്‍ഡ് സ്‌ക്കൂള്‍ സ്റ്റുഡന്റ് ലീഡറും, ഇല്ലിനോയ്‌സ് സ്‌റ്റേറ്റില്‍ നിന്ന് പ്രസംഗ മത്്‌സരത്തിലും, സ്‌പോര്‍ട്‌സ്, സ്‌പെല്ലിംഗ് ബീ എന്നിവയില്‍ ഒന്നാം സ്ഥാനം നേടിയ കിരണ്‍ കൗര്‍ ബല്ലായ്ക്കും നല്‍കി ആദരിക്കുന്നു. ഗ്ലാഡ്‌സണ്‍ വര്‍ഗീസ് വിവിധ ഇന്ത്യന്‍ സംഘടനകള്‍ക്ക് നേതൃത്വം നല്‍കിയും, വിവിധ സംഘടനകളുടെ ചാരിറ്റി ബോര്‍ഡിലും വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും, ഇല്ലിനോയ് സ്‌റ്റേറ്റ് സ്ട്രക്ച്ചറല്‍ എന്‍ജിനീയറിംഗ് ബോര്‍ഡ് കമ്മീഷന്‍ എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു. അമേരിക്കയിലെ പ്രശസ്ത യൂണിവേഴ്‌സിറ്റി ആയ…
Author: .
ബൈഡനും കമലാ ഹാരിസും സ്ഥാനമൊഴിയണമെന്ന് റിപ്പബ്‌ളിക്കൻ അംഗം ജോ വിൽസൺ
സൗത്ത് കരോലിന: അമേരിക്കൻ ജനതയെ ദിവസങ്ങളോളം മുൾമുനയിൽ നിർത്തിയ ചൈനീസ് ചാര ബലൂൺ സംഭവത്തിൽ പ്രസിഡന്റ് ബൈഡനും വൈസ് പ്രസിഡന്റ് കമലാ ഹാരിസും സ്ഥാനമൊഴിയണമെന്ന് ഹൗസ് ആംഡ് സർവീസസ് കമ്മിറ്റി റിപ്പബ്ലിക്കൻ സൗത്ത് കരോലിന പ്രതിനിധി ജോ വിൽസൺ പറഞ്ഞു. ജോ വിൽസന്റെ സ്വന്തം സംസ്ഥാനമായ സൗത്ത് കരോലിനയുടെ തീരത്ത് ഒരു ചൈനീസ് ചാര ബലൂൺ യുഎസ് യുദ്ധവിമാനം വെടിവച്ചിട്ട് മണിക്കൂറുകൾക്ക് ശേഷമാണ് ബൈഡനും ഹാരിസും രാജിവയ്ക്കാനുള്ള വിൽസന്റെ ആഹ്വാനം. അലാസ്കയിൽ നിന്ന് കാനഡ വഴി പറന്ന ആളില്ലാ നിരീക്ഷണ ബലൂൺ കഴിഞ്ഞ ഏഴ് ദിവസമായി ഐഡഹോയിൽ നിന്ന് കിഴക്കൻ തീരത്തേക്ക് പറക്കുകയായിരുന്നു “വിനാശകരമായ ചൈനീസ് സ്പൈ ബലൂൺ അലാസ്കയിൽ നിന്ന് സൗത്ത് കരോലിനയിലേക്ക് നീങ്ങിയത് അമേരിക്കൻ പൗരന്മാരെ വ്യക്തമായി ഭീഷണിപ്പെടുത്തി, ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു പ്രസിഡന്റ് ബൈഡനും വൈസ് പ്രസിഡന്റ് ഹാരിസും രാജിവയ്ക്കണമെന്ന് ആവശ്യപ്പെടുന്നു ,”…
ശ്വാസം മുട്ടി മരിച്ചതായി കരുതിയ രോഗിയെ ജീവനോടെ ബോഡി ബാഗിനുള്ളിൽ കണ്ടെത്തി; ഫ്യൂണറൽ ഹോം ജീവനക്കാര്‍ ഞെട്ടി!!
അയോവ: അയോവ സംസ്ഥാനത്തെ ഒരു മെഡിക്കൽ സെന്ററിലെ ജീവനക്കാർ, ഹോസ്പിസ് കെയറിലായിരുന്ന 66 കാരിയായ സ്ത്രീ മരിച്ചെന്ന് തെറ്റിദ്ധരിക്കുകയും കറുത്ത പ്ലാസ്റ്റിക് ബാഗിലാക്കി ഒരു ഫ്യൂണറൽ ഹോമിലേക്ക് അയക്കുകയും ചെയ്തു. എന്നാൽ അവർ പിനീട് ജീവിച്ചിരിപ്പുണ്ടെന്ന് കണ്ടെത്തുകയും ചെയ്ത ഞെട്ടിപ്പിക്കുന്ന സംഭവം അയോവയിൽ നിന്നും ഫെബ്രുവരി മൂന്നിനാണ് റിപ്പോർട്ടു ചെയ്തത്. ഫ്യൂണറൽ ഹോമിലെ ഒരു ജീവനക്കാരൻ ബാഗ് തുറന്നപ്പോൾ , അതിനകത്തുണ്ടായിരുന്ന 66 കാരിയുടെ “നെഞ്ച് ചലിക്കുന്നതും വായുവിനായി ശ്വാസം മുട്ടുന്നതും” കണ്ടു, അയോവ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇൻസ്പെക്ഷൻസ് ആൻഡ് അപ്പീൽസിൽ നിന്നുള്ള റിപ്പോർട്ടിൽ പറയുന്നു. സംഭവത്തെക്കുറിച്ചുള്ള റിപ്പോർട്ടിൽ, പ്രാദേശിക സമയം ജനുവരി 3 ന്, 12 മണിക്കൂർ ഷിഫ്റ്റിൽ ജോലി ചെയ്തിരുന്ന ഹോസ്പിസിലെ ഒരു സ്റ്റാഫ് അംഗം, രോഗിക്ക് പൾസ് ഉണ്ടായിരുന്നില്ലെന്നും “ആ സമയത്ത് ശ്വസിക്കുന്നില്ലെന്നും” റിപ്പോർട്ട് ചെയ്തു. പ്രാദേശിക സമയം രാവിലെ 6 മണിയോടെ…
പരാജയപ്പെട്ട പരിശ്രമങ്ങൾ (കവിത) : ജയൻ വർഗീസ്
കാറൽ മാർക്സിൻ മനസ്സിൽ കത്തിയ സായുധ വിപ്ലവ ജ്യോതികളിൽ തകർന്നു വീണൂ ചങ്ങല മനുഷ്യൻ സ്വതന്ത്രരായീ നാടുകളിൽ അടിമച്ചങ്ങല യറുത്തു മാറ്റിയ തവകാശത്തിൻ ചെങ്കൊടിയായ് പറന്നു പാറി തലമുറ മണ്ണിൽ തുടർന്നു ജീവിത താളങ്ങൾ വിശപ്പിൽ വീണവർ തെരഞ്ഞു റൊട്ടികൾ ശവപ്പറമ്പിൻ പുതു മണ്ണിൽ മരിച്ചു വീണത് കണ്ടവർ മതിലുകൾ പൊളിച്ചെടുക്കീ സംസ്ക്കാരം. ഒരിക്കൽ യേശു പറഞ്ഞു വച്ചത് നടപ്പിലായീ നാടുകളിൽ. കുതിച്ചു പായും ശാസ്ത്രക്കുതിര- ക്കുളമ്പുണർത്തീ സംഗീതം ! ഉദിച്ചുയർന്നൊരു പുലരികൾ നമ്മളി- ലുടച്ചു വാർത്തൂ സ്വപ്‌നങ്ങൾ, കുതിച്ചു പാഞ്ഞു വരുത്തും മാനവ സമത്വ ജീവിത മോർത്തൂ നാം. നടപ്പിലായി – ല്ലൊന്നും കാലം തിരിച്ചു പോയത് കണ്ടൂ നാം. ഉയിർത്തെണീറ്റ ഫിനിക്‌സുകൾ വീണു കെടാത്ത ജീവിത വഹ്നികളിൽ ! ഒരിക്കൽ കാലുകൾ തളഞ്ഞ ചങ്ങല ചുഴറ്റി നിൽപ്പൂ തൊഴിലാളി. ഒരിക്കൽ സാന്ത്വന – മുതിർന്ന…
ആത്മാവില്ലാത്ത വിശ്വാസം മരണമാണെങ്കിൽ പ്രവർത്തികൾ ഇല്ലാത്ത വിശ്വാസവും മരണമാണ്: ഡോ. റെയ്ന തോമസ്
ഡാളസ് : ആത്മാവില്ലാത്ത ശരീരം മരണമാണെന്ന് നാം വിശ്വസിക്കുന്നുവെങ്കിൽ പ്രവർത്തികൾ ഇല്ലാത്ത വിശ്വാസവും മരണമാണെന്ന് ഡോ:റെയ്ന തോമസ് അഭിപ്രായപ്പെട്ടു. ആത്മാവ് നമ്മിൽ വസിക്കുന്നു എങ്കിൽ അത് നമുക്ക് ജീവൻ നൽകുന്നു അതിലൂടെ നല്ല പ്രവർത്തികൾ വെളിപ്പെടുകയും അത് നമ്മുടെ വിശ്വാസത്തിന് ജീവൻ നൽകുകയും ചെയുമെന്നു ഡോക്ടർ പറഞ്ഞു . നോർത്ത് അമേരിക്ക യൂറോപ്പ് മാർതോമാ ഭദ്രാസനത്തിലെ ഇടവകകളിൽ മെഡിക്കൽ സൺഡേയായി ആചരിക്കുന്നതിന്റെ ഭാഗമായി ഫെബ്രുവരി 5 ഞായറാഴ്ച രാവിലെ ഡാളസ് സെന്റ് പോൾസ് മാർത്തോമാ ഇടവകയിൽ ആരാധനാമദ്ധ്യേ വചന ശുശ്രുഷ നിർവഹിക്കുകയായിരുന്നു ചുങ്കത്തറ മാർത്തോമാ കോളേജിലെ മുൻ പ്രിൻസിപ്പൽ ഡോ:റെയ്ന തോമസ് ആരോഗ്യമുള്ള സമൂഹം എല്ലാവരുടെയും ആഗ്രഹം ആണ്. കർത്താവിൻറെ പരസ്യ ശുശ്രൂഷയുടെ സുപ്രധാന ഭാഗമായിരുന്ന സൗഖ്യദായക ശുശ്രൂഷ സഭയിലൂടെയും മറ്റ് ആതുരശുശ്രൂഷ രംഗങ്ങളിലൂടെയും നിർവഹിച്ചു കൊണ്ടിരിക്കുന്നു.സഭയിലൂടെ നടക്കുന്ന ഈ മഹത്തായ ശുശ്രൂഷയെ ഓർക്കുന്നതിനും അതിൽ ഏ…
കെ.പി ശശി: കല-രാഷ്ട്രീയം; അനുസ്മരണം ഫെബ്രുവരി 4ന് കോഴിക്കോട്
ചലച്ചിത്ര സംവിധായകനും കാര്‍ട്ടൂണിസ്റ്റും, ആക്ടിവിസ്റ്റുമായ കെ.പി ശശിയെ ഫ്രണ്ട്സ് ഓഫ് കെ.പി ശശി, കോഴിക്കോട് കൂട്ടായ്മ അനുസ്മരിക്കുന്നു. 2023 ഫെബ്രുവരി നാലിന് രാവിലെ 9 മണിമുതല്‍ വൈകീട്ട 9 മണിവരെ കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ വച്ച് ‘കൗണ്ടര്‍ കറന്റ്സ് (Counter Currents – Perpetuity of K.P Sasi’s Art and Politics) എന്ന തലക്കെട്ടിലാണ് അനുസ്മരണ പരിപാടികള്‍ നടക്കുക. കെ.പി ശശി സംവിധാനം ചെയ്ത വോയിസസ് ഫ്രം ദി റൂയിന്‍, ഗാവോ ചോഡബ് നഹി, അമേരിക്ക അമേരിക്ക, ഇലയും മുള്ളും, റീ ഡിഫൈനിംഗ് പീസ്, ഫാബ്രിക്കേറ്റഡ് എന്നീ സിനിമകളുടെ പ്രദര്‍ശനത്തോടെയാണ് പരിപാടികള്‍ക്ക് തുടക്കമാവുക. ആക്ടിവിസ്റ്റും ജേണലിസ്റ്റുമായ ടീസ്റ്റ സെതല്‍വാദ് പരിപാടി ഉദ്ഘാടനം ചെയ്യും. മ്യൂസിഷനും ആക്ടിവിസ്റ്റുമായ സുസ്മിത് ബോസ്, ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, സി.കെ അബ്ദുല്‍ അസീസ് എന്നിവര്‍ കെ.പി ശശിയെ അനുസ്മരിച്ചുകൊണ്ട് സംസാരിക്കും. കെ.പി ശശിയുടെ…
സംസ്ഥാന ബജറ്റ് – മലപ്പുറം ജില്ലയെ പാടെ അവഗണിച്ചത് പ്രതിഷേധാർഹം : വെൽഫെയർ പാർട്ടി
മലപ്പുറം : സംസ്ഥാന വികസന സൂചികയിൽ പിന്നാക്ക പ്രദേശമായ മലപ്പുറം ജില്ലയെ പൂർണ്ണമായി അവഗണിച്ച ബജറ്റ് പ്രതിഷേധാർഹമാണെന്ന് വെൽഫെയർ പാർട്ടി ജില്ല കമ്മിറ്റി വാർത്താകുറിപ്പിൽ അറിയിച്ചു. വിദ്യാഭ്യാസ -ആരോഗ്യ മേഖലയിലോ പശ്ചാത്തല വികസന രംഗത്തോ പ്രതീക്ഷാർഹമായ ഒരു പുതിയ പദ്ധതിയും ജില്ലക്ക് ബജറ്റിൽ വകയിരുത്തിയിട്ടില്ല. നിലവിൽ വികസനം അനിവാര്യമായ മഞ്ചേരി മെഡിക്കൽ കോളേജിന് ബജറ്റിൽ ഒന്നും നീക്കിവെച്ചിട്ടില്ലെന്നതും പുതിയ ജില്ല ആശുപത്രിയെ കുറിച്ച മൗനവും ജില്ലയോടുള്ള അവഗണനയുടെ തുടർച്ചയാണ്. ജില്ല ആവശ്യപ്പെട്ട വികസനപദ്ധതികളിലൊന്നും അനുഭാവ നിലപാട് പുലർത്തുന്ന ഒരു പ്രഖ്യാപനവും ബജറ്റിൽ ഉണ്ടായിട്ടില്ല. മുഴുവൻ ജനങ്ങളെയും പ്രതികൂലമായി ബാധിക്കുന്നതാണ് പെട്രോൾ – ഡീസൽ ഇന്ധന സെസ് വഴി 8000 കോടി വരുമാനം ഉണ്ടാക്കാനുള്ള സർക്കാർ ശ്രമം.ഇത് എല്ലാ മേഖലകളിലും വിലവർദ്ധനവിന് കാരണമാകും. കെട്ടിട നികുതി, വൈദ്യുതി നിരക്ക്, മോട്ടോർ വാഹന നികുതി, കോർട്ട് ഫീ തുടങ്ങി ജനങ്ങളെ…
വ്യാപാരി വ്യവസായി സമിതി തകഴി ഏരിയ സമ്മേളനം നാളെ
എടത്വ: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി തകഴി ഏരിയ സമ്മേളനം ഫെബ്രുവരി 4 ന് രാവിലെ 9ന് എടത്വ കഫേ എയിറ്റ് ചെറീസ് ബാൻക്യൂറ്റ് ഹാളിൽ നടക്കും. ഏരിയ പ്രസിഡൻറ് എം.എം ഷെരീഫ് അധ്യക്ഷത വഹിക്കും. ജില്ലാ സെക്രട്ടറി റ്റി.വി. ബിജു ഉദ്ഘാടനം ചെയ്യും. എടത്വ യൂണിറ്റ് സെക്രട്ടറി ഒ.വി ആൻ്റണി പ്രമേയം അവതരിപ്പിക്കും. മുതിർന്ന വ്യാപാരികളെ രക്ഷാധികാരി കെ.എസ്. അനിൽകുമാർ ആദരിക്കും. ജില്ലാ പ്രസിഡൻ്റ് പി.സി.മോനിച്ചൻ സംഘടന റിപ്പോർട്ടും ഏരിയ സെക്രട്ടറി അജികുമാർ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിക്കും. സ്വാഗത സംഘം ചെയർമാൻ റെജി പി. വർഗ്ഗീസ്, കെ.പി. മുരുകേശ്, യു.വിപിൻ, ഹരിദാസ് ജി, കെ.എം മാത്യൂ , ചെറിയാൻ ഫിലിപ്പ് ,ജിജി സേവ്യർ എന്നിവർ പ്രസംഗിക്കും. കേരള ഫോക് – ലോർ അക്കാദമി അവാർഡ് ജേതാവ് ഡോ.രാപ്രസാദിനെ എ.എം ആരിഫ് എം.പി ആദരിക്കുമെന്ന് സ്വാഗത…
Multi-faith religious leaders holding candlelight vigil to honor Nevadans who died homeless in 2022
In a remarkable interfaith gesture; Christian, Muslim, Hindu, Buddhist, Jewish, Baha’i, Pagan religious leaders of the area are joining together to remember homeless Nevadans who died in 2022. Besides lighting candles in memory of Nevadans who lost their lives while homeless, some from exposure to the elements, religious leaders plan to offer prayers in their respective traditions in English, Spanish, Arabic, Sanskrit, Persian, Pali languages in Reno City Plaza, by the BELIEVE sign, on February 15; starting at 05:30 pm. A former homeless person, who recently spent years on the…
ഹെൽത്ത് കാർഡുകൾ വിൽപ്പനയ്ക്ക്: മൂന്ന് ഡോക്ടർമാരെ സസ്പെന്‍ഡ് ചെയ്തു
തിരുവനന്തപുരം: ഹോട്ടൽ തൊഴിലാളികൾക്ക് വൈദ്യപരിശോധന നടത്താതെ ഹെൽത്ത് കാർഡ് നൽകിയതിന് തിരുവനന്തപുരം ജനറൽ ആശുപത്രിയുടെ ചുമതലയുള്ള റസിഡന്റ് മെഡിക്കൽ ഓഫീസറെയും (ആർഎംഒ) കാഷ്വാലിറ്റി വിഭാഗത്തിലെ മറ്റ് രണ്ട് ഡോക്ടർമാരെയും സസ്പെൻഡ് ചെയ്തു. അസിസ്റ്റന്റ് സർജനും ആർഎംഒയുമായ ഡോ.വി. അമിത് കുമാർ 300 രൂപ ഫീസ് വാങ്ങി കാർഡ് നൽകുന്നത് ക്യാമറയിൽ പതിഞ്ഞിരുന്നു. ഡോക്ടർമാർക്കെതിരെ നടപടിയെടുക്കാൻ ആരോഗ്യമന്ത്രി വീണാ ജോർജ് ഹെൽത്ത് സർവീസ് ഡയറക്ടർക്ക് ഉത്തരവിട്ടു. വകുപ്പുതല അന്വേഷണത്തിന് ശേഷമായിരിക്കും ഇവർ തുടർനടപടി സ്വീകരിക്കുക. ഇടനിലക്കാരനായി പ്രവർത്തിച്ചതിന്റെ പേരിൽ ആശുപത്രിയിലെ പാർക്കിങ് ജീവനക്കാരന്റെ കരാർ അവസാനിപ്പിക്കാനും ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. വ്യാജ ഹെൽത്ത് കാർഡുകൾ നൽകുന്നതിനെതിരെ ഡോക്ടർമാർക്ക് മുന്നറിയിപ്പ് നൽകിയ മന്ത്രി, കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ അവരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്ന് പറഞ്ഞു. അതത് ജില്ലകളിൽ നൽകുന്ന ആരോഗ്യ കാർഡുകളുടെ ആധികാരികത ഉറപ്പാക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർമാരോട് അവർ ആവശ്യപ്പെട്ടു. “ഞങ്ങൾ…
