വാഷിംഗ്ടൺ: ദക്ഷിണ ചൈനാ കടലിന് മുകളിലൂടെ പറന്ന യുഎസ് സൈനിക വിമാനത്തിന്റെ 20 അടിയോളം അടുത്തെത്തിയ ചൈനീസ് നാവിക സേനയുടെ ജെ-11 യുദ്ധവിമാനം സുരക്ഷിതമല്ലാത്ത രീതിയില്‍ പ്രവര്‍ത്തിച്ചതിന് വെടിവെച്ച് വീഴ്ത്തിയതായി പ്രദേശത്തെ അമേരിക്കൻ സൈനിക പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന യുഎസ് ഇൻഡോ-പസഫിക് കമാൻഡിന്റെ വാർത്താക്കുറിപ്പിൽ പറയുന്നു. യുഎസ് എയർഫോഴ്‌സിന്റെ RC-135 വിമാനത്തിന്റെ 20 അടിയോളം അടുത്ത് പറന്നതുകൊണ്ട് “ഒരു കൂട്ടിയിടി ഒഴിവാക്കാൻ” ഒഴിഞ്ഞുമാറാന്‍ സന്ദേശം നല്‍കിയിട്ടും അവഗണിച്ചപ്പോള്‍ വെടിവെയ്ക്കാന്‍ നിര്‍ബ്ബന്ധിതരാക്കി എന്ന് പ്രസ്താവനയില്‍ പറഞ്ഞു. അന്താരാഷ്‌ട്ര വ്യോമാതിർത്തിയിൽ യുഎസ് വിമാനം “നിയമപരമായി പതിവ് പ്രവർത്തനങ്ങൾ നടത്തുകയായിരുന്നു” എന്ന് കമാന്‍ഡ് പറഞ്ഞതായി വാര്‍ത്താക്കുറിപ്പില്‍ അവകാശപ്പെട്ടു. “യുഎസ് ഇൻഡോ-പസഫിക് ജോയിന്റ് ഫോഴ്‌സ് സ്വതന്ത്രവും തുറന്നതുമായ ഇന്തോ-പസഫിക് മേഖലയ്ക്കായി സമർപ്പിച്ചിരിക്കുന്നു. കൂടാതെ, അന്താരാഷ്ട്ര നിയമത്തിന് കീഴിലുള്ള എല്ലാ കപ്പലുകളുടെയും വിമാനങ്ങളുടെയും സുരക്ഷ കണക്കിലെടുത്ത് കടലിലും അന്താരാഷ്ട്ര വ്യോമാതിർത്തിയിലും പറക്കുന്നതും കപ്പൽ കയറുന്നതും പ്രവർത്തിക്കുന്നതും…
Author: .
കൊവിഡ്-19: ലോകാരോഗ്യ സംഘടന ആദ്യമായി ഇതിനെ ‘വൈറൽ ന്യുമോണിയ’ എന്ന് വിളിച്ച ദിവസം; ഇത് എങ്ങനെ പകർച്ചവ്യാധിയായി എന്നതിന്റെ ടൈംലൈൻ
കൃത്യം മൂന്ന് വർഷം മുമ്പാണ് ലോകാരോഗ്യ സംഘടന ആദ്യമായി കോവിഡ്-19 നെ “വൈറൽ ന്യുമോണിയ” എന്ന് വിളിച്ചത്. പൊട്ടിപ്പുറപ്പെടല്‍ ആദ്യം റിപ്പോർട്ട് ചെയ്തത് ചൈനയിലെ വുഹാനിലാണ്, ആ സമയത്ത്, ഇത് ഒരു പകർച്ചവ്യാധിയായി മാറുമെന്ന് വ്യക്തമായിരുന്നില്ല. ചുരുങ്ങിയ സമയത്തിനുള്ളിൽ, വൈറസ് ലോകത്തിന്റെ എല്ലാ കോണുകളിലേക്കും വ്യാപിച്ചു, സമൂഹങ്ങളെയും സമ്പദ്‌വ്യവസ്ഥകളെയും ഉയർത്തി. ഇതെല്ലാം എങ്ങനെ സംഭവിച്ചു എന്നതിന്റെ ഒരു ടൈംലൈനാണ് താഴെ: ജനുവരി 7: ലോകാരോഗ്യ സംഘടന ആദ്യം വൈറൽ ന്യുമോണിയ എന്ന് വിളിച്ച ദിവസം ചൈനീസ് നഗരമായ വുഹാനിൽ അസാധാരണമായ ന്യൂമോണിയ കേസുകളുടെ ഒരു പ്രളയത്തോടെയാണ് ഇതെല്ലാം ആരംഭിച്ചത്. ജനുവരി 7-ഓടെ, ഇതിനകം 59 സ്ഥിരീകരിച്ച കേസുകൾ ഉണ്ടായിരുന്നു, കൂടാതെ “വൈറൽ ന്യുമോണിയ” പൊട്ടിപ്പുറപ്പെട്ടതായി ഔദ്യോഗികമായി ലേബൽ ചെയ്യാൻ ലോകാരോഗ്യ സംഘടന വേണ്ടത്ര ശ്രദ്ധിച്ചിരുന്നു. ജനുവരി 11: ചൈനീസ് അധികൃതർ പുതിയ വൈറസിനെ തിരിച്ചറിഞ്ഞു ഒരു പുതിയ…
ട്രാഫിക്ക് സ്റ്റോപ്പിനിടയില്‍ ഡെപ്യൂട്ടി വെടിയേറ്റു മരിച്ചു; ഏറ്റുമുട്ടലില്‍ അക്രമിയും കൊല്ലപ്പെട്ടു
റിവര്‍സൈഡ് (കാലിഫോര്‍ണിയ): വാഹന പരിശോധനയ്ക്കായി തടഞ്ഞു നിര്‍ത്തിയ കാറിലെ ഡ്രൈവര്‍ അപ്രതീക്ഷിതമായി നടത്തിയ വെടിവെപ്പില്‍ റിവര്‍സൈഡ് ‘കൗണ്ടി ഷെറിഫ്’ ഡെപ്യൂട്ടി ഐശയ കോര്‍ഡറൊ (32) കൊലപ്പെട്ടു. സംഭവസ്ഥലത്തു നിന്നും രക്ഷപ്പെട്ട അക്രമി വില്യം ഷെമെക്കെ (44) പോലീസുമായുണ്ടായ ഷൂട്ടൗട്ടില്‍ കൊല്ലപ്പെട്ടു. ഡിസംബര്‍ 29 വ്യാഴാഴ്ച ഉച്ചയ്ക്ക് 2.45ന് ജുറുഫ വാലിയില്‍ വെച്ചായിരുന്നു സംഭവം. വെടിയേറ്റ ഡപ്യൂട്ടിയെ ഉടനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 2014 ല്‍ ആണ് ഐശയ സര്‍വീസില്‍ പ്രവേശിച്ചത്. 2018 ഡെപ്യൂട്ടി ഷെറിഫായി ഉദ്യോഗ കയറ്റം ലഭിച്ചതിനുശേഷം 2020ലാണ് ജുറൂഫാ സ്റ്റേഷനിലേക്ക് മാറിയത്. ഡപ്യൂട്ടിയെ വെടിവെച്ച ശേഷം രക്ഷപ്പെട്ട വില്യം ഷെയെ നീണ്ട കാര്‍ ചെയ്‌സിനുശേഷം 1-15ല്‍ വെച്ചാണ് തടഞ്ഞു നിര്‍ത്താനായത്. ഇതിനിടെ പരസ്പരം വെടിയുതിര്‍ത്തിരുന്നു. നാല്‍പതോളം വാഹനമാണ് പ്രതിയെ പിടികൂടാനായി പുറകില്‍ ഉണ്ടായിരുന്നത്. നിരവധി കേസ്സുകളില്‍ പ്രതിയാണ് വില്യം ഷെ. തട്ടികൊണ്ടു പോകല്‍,…
ബാറിലുണ്ടായ ക്രൂരപീഡനം: ഫെലിക്‌സിനു 82 വര്‍ഷവും, കൂട്ടുകാരി രേിയലിന് 20 വര്‍ഷവും ജയില്‍ ശിക്ഷ
ഹാരിസ് കൗണ്ടി(ഹൂസ്റ്റണ്‍): നോര്‍ത്ത് ഹൂസ്റ്റണ്‍ ഹാരിസ് കൗണ്ടിയിലെ ബാറില്‍ നാല്‍പത്തിയഞ്ചുകാരനെ അരമണിക്കൂറോളം ക്രൂരമായി ആക്രമിക്കുകയും, പീഡിപ്പിക്കുകയും ചെയ്ത പിയര്‍ലാന്റില്‍ നിന്നുള്ള ഫെലിക്‌സ് വേയിലിന് 82 വര്‍ഷം തടവും, കൂട്ടുകാരി ഏരിയലിനു 20 വര്‍ഷവും കോടതി ശിക്ഷ വിധിച്ചു. 2021 ഫെബ്രുവരി 17നായിരുന്നു സംഭവം. ബാറില്‍ മദ്യപിച്ചുകൊണ്ടിരുന്ന ഫെലിക്‌സും, ഏരിയലും പീഡനത്തിനും മര്‍ദ്ദനത്തിനും ഇരയായ 49 കാരനും തമ്മില്‍ വാക്കു തര്‍ക്കം ഉണ്ടായി. തുടര്‍ന്ന് ഇരുവരും ബാറില്‍ നിന്നും പുറത്തു പോയി 10 മിനിട്ടിനു ശേഷം തിരിച്ചുവരികയും പെട്ടെന്ന് ഇയാള്‍ക്കു നേരെ അക്രമണം നടത്തുകയുമായിരുന്നു. ആദ്യത്തെ അഞ്ചുമിനിട്ട് ആക്രമണത്തില്‍ അബോധാവസ്ഥയിലായ ഇരയെ ഇരുവരും ചേര്‍ന്ന് കൈകൊണ്ടും, കാലുകൊണ്ടും ബാര്‍ സ്റ്റൂളുകൊണ്ടും മുപ്പതുമിനിട്ടോളം മര്‍ദ്ദനം തുടര്‍ന്നു. മര്‍ദ്ദനം അവസാനിച്ചു പുറത്തുപോകുമ്പോള്‍ ഇയാളുടെ വാലറ്റും മോഷ്ടിച്ചു. പരിസരമാകെ രക്തത്തില്‍ കുളിച്ചു കിടന്നിരുന്നയാളെ പോലീസ് എത്തിയാണ് ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് നിരവധി ശസ്ത്രക്രിയകള്‍ക്ക്…
അരിസോണ അറ്റോര്‍ണി തിരഞ്ഞെടുപ്പ് : വീണ്ടും വോട്ടെണ്ണലില്‍ ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ക്രിസിന് നേരിയ വിജയം
അരിസോണ: അരിസോണ അറ്റോര്‍ണി ജനറല്‍ സ്ഥാനത്തേക്ക് നവംബറില്‍ നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ വീണ്ടും പൂര്‍ത്തീകരിച്ചപ്പോള്‍ ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ക്രിസ് മെയ്‌സിന് നേരിയ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയം. റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗമായിരുന്നു ക്രിസ് 2019ല്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചിരുന്നു. .5 ശതമാനത്തിന് താഴെയായിരുന്നു നേരത്തെ ക്രിസ്സിന് ലഭിച്ചിരുന്ന വോട്ടിന്റെ ഭൂരിപക്ഷം. .5 ശതമാനത്തില്‍ താഴെയാണെങ്കില്‍ വീണ്ടും വോട്ടെണ്ണല്‍ വേണമെന്ന് ചട്ടത്തില്‍ വ്യവസ്ഥയുണ്ട്. നവംബറില്‍ ക്രിസിന് 511 വോട്ടുകളുടെ ഭൂരിപക്ഷം ഉണ്ടായിരുന്നതു വീണ്ടും എണ്ണിയപ്പോള്‍ 280 വോട്ടുകളുടെ ഭൂരിപക്ഷമായി ചുരുങ്ങി. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി അബ്രഹാം ഹമദയെയാണ് ക്രിസ് പരാജയപ്പെടുത്തിയത്. വീണ്ടും വോട്ടെണ്ണിയപ്പോള്‍ ക്രിസിന് 196 വോട്ടും, അബ്രഹാമിന് 427 വോട്ടും ലഭിച്ചിരുന്നു. പിനല്‍ കൗണ്ടിയിലാണ് ഏറ്റവും കൂടുതല്‍ വോട്ടുകളുടെ വ്യത്യാസം ഉണ്ടായത്. അരിസോണ അറ്റോര്‍ണി ജനറല്‍ തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രമ്പ് പിന്തുണച്ച സ്ഥാനാര്‍ത്ഥിയുടെ പരാജയം ട്രമ്പിന് വലിയ തിരിച്ചടിയായിരുന്നു.…
ഹിമാചൽ പ്രദേശിലെ ഒരു ഗ്രാമത്തിലെ പാറക്കെട്ടുകള്‍ക്കിടയില്‍ ഹിമപ്പുലിയെ കണ്ടെത്തി
ഹിമാചൽ പ്രദേശിലെ ചിച്ചാം ഗ്രാമത്തിലെ പാറക്കെട്ടുകളിൽ ഹിമപ്പുലിയെ കണ്ടെത്തി. പാറക്കെട്ടുകള്‍ക്കിടയില്‍ വിശ്രമിക്കുന്ന ഹിമപ്പുലിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അസിസ്റ്റന്റ് പബ്ലിക് റിലേഷൻസ് ഓഫീസ് (കാസ) അജയ് ബനിയാലാണ് തന്റെ ക്യാമറയിൽ ഈ അപൂർവ ദൃശ്യം പകർത്തിയത്. തൊലി, എല്ലുകൾ, മറ്റ് ശരീരഭാഗങ്ങൾ എന്നിവയ്ക്കായി വേട്ടയാടുന്നതിനാൽ, ഹിമപ്പുലികളെ അപൂർവ ഇനമായി കണക്കാക്കപ്പെടുന്നു. ഹിമാചൽ പ്രദേശ് ഹിമപ്പുലികളുടെ ആവാസ കേന്ദ്രമാണ്, അവയെ ചില സമയങ്ങളിൽ മാത്രമേ കാണാന്‍ കഴിയൂ. 2021-ൽ, ഹിമപ്പുലികളുടെയും മറ്റു കാട്ടുമൃഗങ്ങളുടെയും കണക്കെടുപ്പ് പൂർത്തിയാക്കിയ രാജ്യത്തെ ആദ്യ സംസ്ഥാനമാണ് ഹിമാചല്‍ പ്രദേശ്. ഹിമാചൽ പ്രദേശിന്റെ സംസ്ഥാന മൃഗമാണ് ഹിമപ്പുലി. ഈ വർഷം ആദ്യം മാർച്ചിൽ, 12,500 അടി ഉയരത്തിൽ ഹിമാചൽ പ്രദേശിലെ കാസ, സ്പിതി താഴ്‌വരയ്‌ക്ക് സമീപം ഐടിബിപി സൈനികർ പൂർണ്ണമായും വളർന്ന ഹിമപ്പുലിയെ കണ്ടിരുന്നു. ഹിമാചൽ പ്രദേശിലെ കോമിക്, ഹിക്കിം, കിബ്ബാർ, പാംഗി,…
പിഎഫ്ഐ ഗൂഢാലോചന കേസിൽ കേരളത്തിലെ 56 സ്ഥലങ്ങളിൽ എൻഐഎ റെയ്ഡ് നടത്തി
തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) ഗൂഢാലോചന കേസിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) വ്യാഴാഴ്ച കേരളത്തിലെ 56 സ്ഥലങ്ങളിൽ റെയ്ഡ് നടത്തി. ഈ വർഷം സെപ്റ്റംബറിൽ ആഭ്യന്തര മന്ത്രാലയം നിരോധിച്ച പിഎഫ്‌ഐയുടെ കേഡറുകളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന നിരവധി ആളുകളുടെ സ്ഥലങ്ങളിലും ഓഫീസുകളിലും ഇപ്പോഴും റെയ്ഡുകള്‍ തുടരുകയാണ്. ഡൽഹിയിൽ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥർ റെയ്‌ഡിൽ പങ്കെടുക്കുന്നുണ്ട്. പോപ്പുലർ ഫ്രണ്ടിന് ഫണ്ട് ചെയ്‌തവരെയും അക്കൗണ്ടുകൾ കൈകാര്യം ചെയ്‌തവരെയും തേടിയാണ് എൻഐഎ പരിശോധന.തിരുവനന്തപുരം ജില്ലയിലെ മൂന്നിടങ്ങളിൽ പരിശോധന നടക്കുന്നുണ്ട്. തോന്നയ്ക്കൽ, നെടുമങ്ങാട്, പള്ളിക്കൽ ആണ് റെയ്ഡ് നടക്കുന്നത്. പി.എഫ്.ഐ തിരുവനന്തപുരം സോണൽ മുൻ പ്രസിഡൻറ് നവാസ് തോന്നയ്ക്കൽ, സംസ്ഥാന കമ്മിറ്റി മുൻ അംഗം സുൽഫി വിതുര, പി.എഫ്.ഐ പ്രവർത്തകൻ പള്ളിക്കൽ ഫസൽ എന്നിവരുടെ വീടുകളിലാണ് റെയ്ഡ്. തിരുവനന്തപുരത്ത് എൻ.ഐ.എ ഡിവൈ.എസ്.പി ആർ.കെ.പാണ്ടിന്റെ നേതൃത്വത്തിലാണ് പരിശോധന. എറണാകുളം റൂറലിൽ 12…
ഇന്നത്തെ രാശിഫലം (ഡിസംബര്‍ 29, വ്യാഴം)
ചിങ്ങം: ഇന്ന് നിങ്ങൾക്ക് ശാരീരികവും മാനസികവുമായ യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ല. സുഹൃത്തുക്കളുമായും ബന്ധുക്കളുമായുമുള്ള ഒത്തുചേരലിനുള്ള സമയമാണിത്. ബന്ധങ്ങളിലെ ഊഷ്‌മളത എപ്പോഴും കാത്തു സൂക്ഷിക്കുക. കച്ചവടത്തിൽ നിങ്ങളുടെ പങ്കാളികളുമായി നല്ലൊരു ഇടപാട് നടത്താനുള്ള സാധ്യത കാണുന്നു. കന്നി: കന്നി രാശിക്കാർക്ക് ഇന്ന് മനോഹരമായൊരു ദിവസമാണ്. ബിസിനസ് പങ്കാളികളിൽ നിന്ന് നേട്ടമുണ്ടാകും. ജോലി പൂർത്തിയാക്കിയതിന് നിങ്ങൾ അഭിനന്ദനം ഏറ്റുവാങ്ങും. ഇന്നത്തെ സന്ധ്യ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ഒപ്പമുള്ള ഒരാഘോഷത്തിൽ കലാശിക്കും. മനസിന്റെ പിരിമുറുക്കം കുറക്കാനുള്ള ഒരു അവസരമാകും അത്. എന്നാൽ വികാരങ്ങൾക്ക് വശംവദനാകരുത്. ഈ ദിവസം പൂർണമായും ആഘോഷിക്കുക. തുലാം: സൃഷ്‌ടി പരവും വിശകലനപരവുമായ കഴിവുകൾ പ്രകടിപ്പിക്കാൻ പറ്റിയ ചർച്ചകളിലും സംവാദങ്ങളിലും ഇന്ന് പങ്കെടുക്കാൻ നിങ്ങൾക്ക് കഴിഞ്ഞേക്കും. സാഹിത്യരചനയിലാണ് നിങ്ങൾക്ക് താൽപ്പര്യമെങ്കിൽ അതിന് അനുയോജ്യമായ ദിനമാണ് ഇന്ന്. ഇത്തരം പ്രവർത്തനങ്ങളിൽ മുഴുകുന്നത് നിങ്ങളുടെ തൊഴിലിനും സഹായകമായേക്കും. ഓഫീസിലെ സൗഹാർദ്ദ അന്തരീക്ഷം ഉത്പാദിപ്പിക്കുന്ന ക്ഷമത ഉയർന്ന നിലവാരം പ്രകടമാക്കാൻ സഹായകമായേക്കും. എന്നാൽ അമിതമായ വികാരപ്രകടനങ്ങൾ നിയന്ത്രിക്കുകതന്നെ…
എയർ സുവിധ: യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂർ മുമ്പ് ആർടി-പിസിആർ പരിശോധനകൾ അടുത്ത ആഴ്ച അന്താരാഷ്ട്ര വിമാനയാത്രക്കാർക്ക് നിർബന്ധമായേക്കും
ന്യൂഡൽഹി: ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, ഹോങ്കോങ്, ബാങ്കോക്ക്, സിംഗപ്പൂർ എന്നിവിടങ്ങളിൽ നിന്നുള്ള എല്ലാ രാജ്യാന്തര യാത്രക്കാർക്കും എയർ സുവിധ ഫോമുകൾ പൂരിപ്പിച്ച് പുറപ്പെടുന്നതിന് 72 മണിക്കൂർ മുമ്പ് ആർടി-പിസിആർ പരിശോധനാ റിപ്പോർട്ടുകൾ നിർബന്ധമാക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ ബുധനാഴ്ച അറിയിച്ചു. കൂടാതെ, കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ വൃത്തങ്ങൾ പറയുന്നതനുസരിച്ച്, ജനുവരി പകുതിയോടെ ഇന്ത്യയിൽ കോവിഡ് കേസുകളുടെ വർദ്ധനവ് കണ്ടേക്കാവുന്നതിനാൽ അടുത്ത 40 ദിവസങ്ങൾ നിർണായകമാണ്. രാജ്യത്ത് കൊവിഡ് കുതിച്ചുചാട്ടത്തിന്റെ മുൻകാല പ്രവണതകൾ വിശകലനം ചെയ്ത ശേഷമാണ് വിലയിരുത്തലെന്ന് വൃത്തങ്ങൾ കൂട്ടിച്ചേർത്തു. ചില രാജ്യങ്ങളിൽ കൊവിഡ് കേസുകൾ പൊട്ടിപ്പുറപ്പെടുന്നതിനിടയിൽ, മറ്റൊരു തരംഗത്തെ മുൻനിർത്തി എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ആരോഗ്യ സംരക്ഷണ സൗകര്യങ്ങളുടെ പ്രവർത്തന സന്നദ്ധത അവലോകനത്തിലാണ്. ബുധനാഴ്ച ചെന്നൈ വിമാനത്താവളത്തിൽ ദുബായിൽ നിന്നുള്ള രണ്ട് യാത്രക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. “ദുബായിൽ നിന്ന് എത്തിയ രണ്ട്…
ഹ്യൂസ്റ്റൺ എക്യൂമെനിക്കൽ കമ്മ്യൂണിറ്റിയുടെ 41-ാമത് ക്രിസ്‌തുമസ് പുതുവത്സരാഘോഷം ജനുവരി 1 ന് ഞായറാഴ്ച
ഹൂസ്റ്റൺ : ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണിന്റെ (ഐസിഇസിഎച്ച്) ക്രിസ്തുമസ് പുതുവത്സരാഘോഷം 2023 ജനുവരി 1 നു ഞായറാഴ്ച വൈകിട്ട് 5 മണിക്ക് ഹൂസ്റ്റൺ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ വച്ചു നടത്തപ്പെടും. ഹൂസ്റ്റണിലെ 20 എപ്പിസ്കോപ്പൽ ദേവാലയങ്ങളുടെ കൂട്ടായ്മയായ ഐസിഇസി എച്ചിന്റെ 41-ാമത് ക്രിസ്തുമസ് ആഘോഷമാണ് ഈ വർഷം നടത്തപ്പെടുന്നത്. ഐ സി ഇ സി എച്ചിന്റെ പ്രസിഡന്റ് റവ. ഫാ. ജെക്കു സഖറിയ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ മലങ്കര ഓർത്തഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്ക മെത്രാപോലിത്ത അഭിവന്ദ്യ ഡോ. തോമസ് മാർ ഇവാനിയോസ് മെത്രാപോലിത്താ ക്രിസ്തുമസ് ദൂത് നൽകുന്നതായിരിക്കും. മെവിൻ ജോണിന്റെ നേതൃത്വത്തിലുള്ള എക്യൂമെനിക്കൽ ക്വയർ ക്രിസ്മസ് ഗാനങ്ങൾ ആലപിക്കുന്നത്തിനുള്ള പ്രാക്ടീസുകൾ നടത്തിവരുന്നതായി ക്വയർ കോഓർഡിനേറ്റർ ഡോ. അന്നാ. കെ. ഫിലിപ്പ് അറിയിച്ചു. ആഘോഷത്തിന്റെ വിജയത്തിനായി…
