എയർ ഇന്ത്യ ‘പീ-ഗേറ്റ്’ സംഭവം: ഡൽഹി പോലീസ് എയർലൈൻ ജീവനക്കാരെ വിളിച്ചുവരുത്തി

ന്യൂഡൽഹി: നവംബർ 26ന് ന്യൂയോർക്ക് ഡൽഹി വിമാനത്തിൽ ഒരു യാത്രക്കാരന്‍ മൂത്രമൊഴിച്ച സംഭവത്തിൽ എയർ ഇന്ത്യ ജീവനക്കാരെ ഡൽഹി പൊലീസ് ശനിയാഴ്ച രാവിലെ 10.30ന് വിളിപ്പിച്ചു. ശങ്കർ മിശ്ര എന്ന ഒരു പുരുഷ യാത്രക്കാരനാണ് മദ്യപിച്ച് എയർ ഇന്ത്യയുടെ ബിസിനസ് ക്ലാസിലെ സഹയാത്രികയുടെ മേൽ മൂത്രമൊഴിച്ചത്. സംഭവത്തിൽ എയർ ഇന്ത്യ പോലീസിൽ പരാതി നൽകി. ആരാണ് ശങ്കർ മിശ്ര? 2022 നവംബറിൽ ന്യൂയോർക്ക്-ഡൽഹി എയർ ഇന്ത്യ വിമാനത്തിൽ ബിസിനസ് ക്ലാസിൽ വെച്ച് സപ്തജാതിക്കാരിയായ സ്ത്രീയുടെ ദേഹത്ത് മൂത്രമൊഴിച്ച നാണംകെട്ട പ്രവൃത്തിയിലൂടെ ലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ് ഇപ്പോൾ യുഎസ് ആസ്ഥാനമായുള്ള സാമ്പത്തിക സേവന കമ്പനിയായ വെൽസ് ഫാർഗോയുടെ ഇന്ത്യൻ ചാപ്റ്ററിന്റെ വൈസ് പ്രസിഡന്റായ ശങ്കർ മിശ്ര. മുംബൈ നിവാസിയാണ് മിശ്ര, ഇയാൾ എവിടെയാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. യുഎസിലെ ഏറ്റവും വലിയ ദേശീയ ബാങ്കുകളിലൊന്നും, സാമ്പത്തിക സേവന ദാതാക്കളുമായ…

തലവടി ഗ്രാമം ഉത്സവ ലഹരിയിൽ; തലവടി ചുണ്ടൻ പുതുവത്സര ദിനത്തിൽ നീരണിയും

എടത്വ: നൂറ്റാണ്ടുകളായി ജലോത്സവ രംഗത്ത് സമഗ്ര സംഭാവന ചെയ്തു വരുന്ന കുട്ടനാട് താലൂക്കിലെ തലവടി പഞ്ചായത്തിൽ നിന്നും ഒരു ചുണ്ടൻ വള്ളം വേണമെന്ന ജലോത്സവ പ്രേമികളുടെ സ്വപ്നം യാഥാർത്യമാകാൻ ഇനി മണിക്കൂറുകൾ മാത്രം. ആർപ്പുവിളികളാലും വഞ്ചിപ്പാട്ടിനാലും മുകരിതമായ അന്തരീക്ഷത്തിൽ വാദ്യമേളങ്ങളുടെ അകമ്പടിയോടെ പുതുവത്സരദിനത്തിൽ 11.30 നും 11.54 നും മദ്ധ്യേയുള്ള മുഹൂർത്തത്തിൽ തലവടി ചുണ്ടൻ വള്ളം നീരണിയും. വീടുകളും വഴിയോരങ്ങളും അലങ്കരിച്ചാണ് തലവടി ഗ്രാമവാസികൾ തലവടി ചുണ്ടനെ സ്വീകരിക്കാൻ ഒരുങ്ങുന്നത്. പ്രദേശം ആകെ ഉത്സവ ലഹരിയിലായി കഴിഞ്ഞു. മാലിപ്പുരയുടെ മറ നീക്കിയതോടു കൂടി നൂറ് കണക്കിന് ജലോത്സവ പ്രേമികൾ ആണ് നീരണിയലിനായി ഒരുങ്ങിയിരിക്കുന്ന തലവടി ചുണ്ടനെ കാണാൻ എത്തുന്നത്.പ്രദർശന തുഴച്ചിലിന് വേണ്ടി ഇതിനോടകം തലവടി ചുണ്ടൻ ഡാൻസ് അസോസിയേഷൻ്റെ നേതൃത്വത്തിൽ തുഴച്ചിൽ ആരംഭിച്ചു കഴിഞ്ഞു. നീരണിയലിനോടനുബന്ധിച്ച് രാവിലെ 10 മണിക്ക് സമിതി പ്രസിഡൻ്റ് കെ.ആർ.ഗോപകുമാർ അധ്യക്ഷത വഹിക്കുന്ന…

കേരള സ്കൂൾ കലോത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി

കോഴിക്കോട്: ജില്ലയിൽ ജനുവരി മൂന്ന് മുതൽ ഏഴ് വരെ നടക്കുന്ന കേരള സ്കൂൾ കലോത്സവത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. കലോത്സവത്തിൽ 239 ഇനങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ 14,000 വിദ്യാർഥികൾ പങ്കെടുക്കും. മത്സരത്തിൽ എ ഗ്രേഡ് നേടുന്ന എല്ലാ വിദ്യാർത്ഥികൾക്കും 1000 രൂപ ഒറ്റത്തവണ സാംസ്കാരിക സ്കോളർഷിപ്പ് നൽകും. വിധിനിർണയത്തിനായി കേരളത്തിനകത്തും പുറത്തുമുള്ള പ്രമുഖരെ കണ്ടെത്തിയിട്ടുണ്ട്. വിധികർത്താക്കളുടെ തീരുമാനത്തെ ചോദ്യം ചെയ്യപ്പെടുന്ന ഘട്ടത്തിൽ അത്തരം കാര്യങ്ങളിൽ അന്തിമ തീരുമാനമെടുക്കാൻ സംസ്ഥാനതല അപ്പീൽ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. സംസ്‌കൃതോത്സവവും അറബിക് സാഹിത്യോത്സവവും ഇതോടനുബന്ധിച്ച് നടക്കും. കലോത്സവത്തിന്റെ സ്വാഗതഗാനവും നൃത്താവിഷ്കാരവും ഒരുക്കിയിട്ടുണ്ട്. കലോത്സവത്തിനെത്തുന്ന കുട്ടികളെയും വിശിഷ്ടാതിഥികളെയും സ്വീകരിക്കാൻ റെയിൽവേ സ്റ്റേഷനിലും ബസ് സ്റ്റാൻഡിലും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. കലോത്സവത്തിനായി തയ്യാറാക്കിയ കൊടിമരത്തിൽ ജനുവരി 3 ന് രാവിലെ 8.30 ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ പതാക ഉയർത്തും. അതിഥികൾക്ക് നൽകുവാനുള്ള പരിസ്ഥിതി സൗഹൃദമായ ബാഡ്ജുകൾ തയ്യാറാക്കിയിട്ടുണ്ട്.…

ചന്ദനക്കുറി തൊട്ടാലും കാവി മുണ്ടുടുത്താലും ബിജെപി ആവില്ല; എകെ ആന്റണിയുടെ പരാമർശങ്ങളെ പിന്തുണച്ച് രമേശ് ചെന്നിത്തല

മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണിയുടെ മൃദു ഹിന്ദുത്വ പരാമർശങ്ങളെ പിന്തുണച്ച് എഐസിസി അംഗം രമേശ് ചെന്നിത്തലയും രംഗത്തെത്തി. രാജ്യത്തെ മൊത്തത്തിലുള്ള സ്ഥിതിഗതികൾ വിലയിരുത്തി എ.കെ. ആന്റണി പറഞ്ഞതാണ് ശരിയായ നിലപാടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. എല്ലാവരേയും ഉൾക്കൊണ്ടു പോകുക എന്നതാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ പ്രഖ്യാപിതമായ നയം. അതാണ് ആന്റണി പറഞ്ഞത്. ചന്ദനക്കുറി തൊട്ടാലോ, കാവി മുണ്ട് ഉടുത്താലോ ബി.ജെ.പി. ആവില്ല. അമ്പലത്തിൽ പോകുന്നതുകൊണ്ട് ഒരാൾ ബി.ജെ.പി. ആകുമോ. അതൊക്കെ വിശ്വാസത്തിന്റെ കാര്യങ്ങളാണ്. അങ്ങനെ ചിത്രീകരിക്കാൻ ബി.ജെ.പിയെ സിപിഎം ശ്രമിക്കുന്നതിനേയാണ് എ.കെ. ആന്റണി എതിർത്തതെന്നും ചെന്നിത്തല പറഞ്ഞു.

ഭ്രൂണമരണത്തിൽ ദുരൂഹത; സംസ്‌കരിച്ച മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തി

കൊച്ചി: മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ഗർഭസ്ഥ ശിശു മരിച്ച സംഭവത്തിൽ ദുരൂഹതയുമായി കുട്ടിയുടെ ബന്ധുക്കൾ. ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലമാണ് കുട്ടി മരിച്ചതെന്ന അമ്മയുടെ പരാതിയെ തുടർന്ന് പോലീസ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തി. പേഴക്കപ്പിള്ളി സ്വദേശി റഹിമ നിയാസ് എന്ന സ്ത്രീയുടെ ഗർഭസ്ഥ ശിശു മരിച്ചതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മൂവാറ്റുപുഴ സബൈന്‍ ആശുപത്രിയിൽ സംഘർഷമുണ്ടായിരുന്നു. കുഞ്ഞിന് അനക്കമില്ലെന്ന് സംശയം തോന്നിയതിനെ തുടർന്ന് കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ഇവർ ആശുപത്രിയിലെത്തിയത്. ഒന്നര മണിക്കൂർ സ്‌കാനിംഗിനു ശേഷം കുഞ്ഞ് മരിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു. ഇതോടെ ബന്ധുക്കൾ ബഹളം വെക്കുകയും ജീവനക്കാരെ മർദിക്കുകയും ചെയ്തു.

കോവിഡ്-19 ഭീതി: സംസ്ഥാനത്തെ 60 വയസ്സിനു മുകളിലുള്ളവർ കരുതലായി വാക്സിന്‍ എടുക്കണമെന്ന്

60 വയസ്സ് കഴിഞ്ഞവരും അനുബന്ധ രോഗങ്ങളുള്ളവരും ആരോഗ്യ മുന്‍ നിര പ്രവർത്തകരും കരുതല്‍ കോവിഡ് വാക്സിന്‍ ഉടൻ എടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗം നിർദേശിച്ചു. സംസ്ഥാനത്ത് നിലവിൽ ശരാശരി 7000 പരിശോധനകൾ നടക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. നിലവിൽ 474 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 72 പേർ ആശുപത്രിയിലാണ്. 13 പേർ ഐസിയുവിലാണ്. ആവശ്യത്തിന് ഓക്‌സിജൻ ഉൽപ്പാദനവും നടക്കുന്നുണ്ട്. എല്ലാ ജില്ലാ ആശുപത്രികളിലും ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിച്ചിട്ടുണ്ട്. മരുന്നുകൾ, മാസ്ക്, പി പി ഇ കിറ്റ് എന്നിവ ആവശ്യാനുസരണം ലഭ്യമാക്കാൻ കേരള മെഡിക്കൽ സർവീസ് കോർപ്പറേഷന് നിർദ്ദേശം നൽകിയിട്ടുണ്ട്. വാക്സിൻ ലഭ്യമാക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആൾക്കൂട്ടങ്ങൾ ഉണ്ടാവുന്ന പ്രദേശങ്ങൾ, എസി മുറികൾ, പൊതുയിടങ്ങൾ എന്നിവിടങ്ങളിൽ സന്ദർഭത്തിനനുസരിച്ച് മാസ്ക് ധരിക്കുന്നത് ഉചിതമാകുമെന്ന് യോഗം വിലയിരുത്തി.

യേശുവിനെ ജീവിതത്തിലൂടെ സാക്ഷ്യപ്പെടുത്തുക: മാർ നിക്കോളോവോസ് മെത്രാപ്പോലീത്ത

ആൽബനി: നമ്മിലൂടെ യേശുക്രിസ്തുവിനെ ലോകത്തിന് സാക്ഷ്യപ്പെടുത്താൻ നാം തയ്യാറാണോയെന്ന് അഭിവന്ദ്യ സഖറിയാ മാർ നിക്കോളോവോസ് മെത്രാപ്പോലീത്ത. ക്രിസ്തുമസ് ദിനത്തിൽ ആൽബനി സെന്റ് പോൾസ് ഇന്ത്യൻ ഓർത്തഡോക്‌സ് പള്ളിയിൽ നടന്ന വി. കുർബാനക്കിടെയായിരുന്നു മലങ്കര (ഇന്ത്യൻ) ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പോലീത്തയായ മാർ നിക്കോളോവോസിന്റെ ചോദ്യം. ഇതാദ്യമായാണ് ഒരു മെത്രാപ്പോലീത്ത ഈ ദേവാലയത്തിൽ ക്രിസ്തുമസ് ശുശ്രുഷക്കായി എത്തുന്നത്. മേരി ഒരു കുഞ്ഞിന് ജന്മം നൽകുമെന്ന് ഗബ്രിയേൽ മാലാഖ അറിയിച്ചപ്പോൾ പരിശുദ്ധ മാതാവിന് അത് വിശ്വസിക്കുക പ്രയാസമായിരുന്നു. എന്നിട്ടും പരിശുദ്ധ അമ്മ ആ വാർത്ത വിശ്വസിക്കുകയും ദൈവഹിതത്തിന് സ്വയം സമർപ്പിക്കുകയും ചെയ്‌തു. കന്യകയിലൂടെയുള്ള യേശുവിന്റെ ജനനവാർത്ത മാലാഖമാർ ഇടയന്മാർക്ക് കൈമാറി. നമ്മെപ്പോലുള്ള സാധാരണക്കാർക്ക് വിശ്വസിക്കാനാവാത്ത വാർത്തയായിരുന്നു അത്. എന്നിട്ടും ഇടയന്മാർ അത് വിശ്വസിച്ചു. ഇന്ന് ഈ കുഞ്ഞിന്റെ പ്രസക്തി എന്തെന്നത് നാം അനുസ്‌മരിക്കണം. സൃഷ്ടിയെ വീണ്ടെടുക്കാനാണ്…

ഗ്രാമങ്ങളിൽ കോൺഗ്രസ്സിന്റെ വേരുകൾ വോട്ടാകണം : ലീലാ മാരേട്ട്

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് അതിന്റെ 138 വർഷങ്ങൾ പിന്നിട്ടുമ്പോൾ വളരെ പ്രതീക്ഷകളിൽ കൂടിയാണ് കടന്നുപോകുന്നത്. കോൺഗ്രസ് മുക്ത ഭാരതത്തിന് വേണ്ടി ബി.ജെ.പി മുറവിളി കൂട്ടുമ്പോൾ കന്യാകുമാരി മുതൽ കാശീമീർ വരെ നടന്ന് കോൺഗ്രസിന്റെ അടിത്തറ ശക്തമാക്കുവാൻ രാഹുൽ ഗാന്ധിക്കും കൂട്ടർക്കും ഭാരത് ജോഡോ യാത്ര കൊണ്ട് കഴിഞ്ഞു എന്നത് വലിയ നേട്ടമാണ്. കോൺഗ്രസിന് ഇന്ത്യയുടെ ഗ്രാമങ്ങളിൽ ഇപ്പോഴും വേരുകൾ ഉണ്ട് എന്ന് തെളിയിച്ച സഞ്ചാരം കൂടിയായി രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര. ബി.ജെ.പി ഉന്നയിക്കുന്ന വിഷയങ്ങളെ ചുറ്റിപ്പറ്റി മുന്നോട്ട് പോകാതെ കോൺഗ്രസിന് സ്വയം ചില വ്യവഹാരങ്ങൾ ഉണ്ടാക്കുവാനും ദേശീയ രാഷ്ട്രീയത്തെ കോൺഗ്രസിന് നിയന്ത്രിക്കുവാൻ കഴിയുന്ന തരത്തിൽ പ്രവർത്തിക്കുവാനും സാധിക്കണം. ഗ്രാമങ്ങൾ നൽകുന്ന പിന്തുണ ഫല പ്രദമായി വിനിയോഗിക്കുവാൻ നമുക്ക് സാധിക്കണം. കോൺഗ്രസ് രാജ്യത്തിന്റെ അനിവാര്യതയാണന്ന് തിരിച്ചറിയാൻ ഓരോ മലയാളികൾക്കും സാധിക്കണം. അതിപ്പോൾ അമേരിക്കയിൽ ഇരുന്നായാലും പ്രവർത്തിക്കാൻ…

കാരുണ്യ പ്രഭ ചൊരിഞ്ഞ് ‘മാഗ് ‘ തിമിര ശസ്ത്രക്രിയ ക്യാമ്പ്

തിരുവല്ല: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന നേത്ര രോഗികൾക്ക് സൗജന്യ തിമിര ശസ്ത്രക്രിയയുമായി മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൻ. തിരുവല്ലയിലെ ചൈതന്യ നേത്രരോഗാശുപത്രിയാണ് മാഗിൻ്റെ ഈ മഹത് ഉദ്യമവുമായി കൈകോർക്കുന്നത്. സ്വന്തം ചിലവിൽ തിമിര ശസ്ത്രക്രിയ നടത്താൻ കഴിവില്ലാത്ത നൂറു രോഗികൾക്ക് ആയിരിക്കും മാഗ്ൻ്റെ സൗജന്യ സേവനം ലഭ്യമാകുക എന്ന് മാഗ് പ്രസിഡൻറ് അനിൽ ആറൻമുള അറിയിച്ചു. അനിൽ ആറൻമുള, ട്രഷറർ ജിനു തോമസ് എന്നിവർ ആശുപത്രിയിലെത്തി ആദ്യ ഗഡു തുക കൈമാറി. ചൈതന്യ നേത്രരോഗ ആശുപത്രിയിലെ ഡോ. ഷെയ്ൻ മാത്യു ആണ് ഈ കാര്യുണ്യ കർമ്മത്തിന്റെ ചുമതല വഹിക്കുക. മാഗിന്റെ ചാരിറ്റി കോർഡിനേറ്റർ റജി കുര്യൻ ആണ് മാഗിന്റെ ചുമതലകൾ നിറവേറ്റുക. ആദ്യ പടിയായി 22 പേരുടെ ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കിയതായി ആശുപത്രി അധികൃതർ അറിയിച്ചു. ബാക്കിയുള്ളവരുടെ ശസ്ത്രക്രിയകൾ ഉടൻ ആരംഭിക്കും. മാഗ് അംഗങ്ങളാണ് ഈ…

2022-ൽ അമേരിക്കയില്‍ തോക്ക് അക്രമത്തിന് ഇരയായവരിൽ 17 വയസ്സിന് താഴെയുള്ള 6032 കുട്ടികളും ഉൾപ്പെടുന്നു: ജിവി‌എ റിപ്പോര്‍ട്ട്

2022-ൽ അമേരിക്കയിൽ വെടിയേറ്റ് മരിച്ച കുട്ടികളുടെ എണ്ണം 6000 കവിഞ്ഞതായും, അവരില്‍ 17 വയസ്സും അതിൽ താഴെയും പ്രായമുള്ള 6032 കുട്ടികളെങ്കിലും മാരകമായ തോക്ക് ‘പകർച്ചവ്യാധിയുടെ’ ഇരകളാണെന്നും ഗൺ വയലൻസ് ആർക്കൈവ് കണ്ടെത്തി. 2014-ലാണ് ജിവി‌എ തോക്ക് അക്രമത്തിനിരയായവരുടെ റെക്കോർഡ് സൂക്ഷിക്കാൻ തുടങ്ങിയത്. അതിനു ശേഷമുള്ള ഏറ്റവും ഉയർന്ന മരണ നിരക്കാണിത്. കഴിഞ്ഞ വർഷം രാജ്യത്തുടനീളമുള്ള 5700 മരണങ്ങൾക്ക് ഉത്തരവാദികളായ സാധാരണക്കാർ ഏകപക്ഷീയമായി തോക്കുകൾ ഉപയോഗിച്ചു എന്ന ശ്രദ്ധേയമായ വർദ്ധനവാണ് ഈ കണക്ക് പ്രതിഫലിപ്പിക്കുന്നത്. 11 വയസോ അതിൽ താഴെയോ പ്രായമുള്ള 306 കുട്ടികൾ വെടിയേറ്റ് കൊല്ലപ്പെടുകയും, 668 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ, 12 മുതൽ 17 വരെ പ്രായമുള്ള 1325 കൗമാരക്കാർ വെടിയേറ്റ് മരിക്കുകയും 3732 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 2022ൽ യുഎസിൽ ഇതുവരെ മൊത്തം 609 കൂട്ട വെടിവയ്പുകൾ നടന്നിട്ടുണ്ടെന്നും വർഷാവസാനത്തോടെ ഇത്…