വാഷിംഗ്ടണ്‍: അമേരിക്കയില്‍ ശൈത്യകാലം ആരംഭിച്ചതോടെ കോവിഡ് വ്യാപനം വര്‍ദ്ധിച്ച സാഹചര്യത്തില്‍ വീടുകളില്‍ കോവിഡ് 19 ടെസ്റ്റ് നടത്തുന്നതിനുള്ള കിറ്റുകള്‍ ഡിസംബര്‍ 19 മുതല്‍ വീണ്ടും യു.എസ്. പോസ്റ്റല്‍ സര്‍വീസ് വഴി വിതരണം ആരംഭിക്കുന്നതിനുള്ള അടിയന്തിര നടപടികള്‍ സ്വീകരിച്ചതായി വൈറ്റ് ഹൗസില്‍ നിന്നുള്ള അറിയിപ്പില്‍ പറയുന്നു. ഇതിനു മുമ്പു എത്ര കോവിഡ് 19 ടെസ്റ്റുകള്‍ ലഭിച്ചിട്ടുണ്ട് എന്നത് ഇപ്പോള്‍ നടത്തുന്ന വിതരണത്തിന് ബാധകമല്ലെന്നും അറിയിപ്പില്‍ പറയുന്നു. നാലു ടെസ്റ്റുകള്‍ വീതമാണ് ഓരോ അഡ്രസ്സിനും ലഭിക്കുക. ഈ വര്‍ഷാരംഭത്തില്‍ അയച്ചു തുടങ്ങിയ സൗജന്യ കോവിഡ് ടെസ്റ്റുകള്‍ സെപ്റ്റംബര്‍ മാസത്തോടെ നിര്‍ത്തിവെച്ചിരുന്നു. കോണ്‍ഗ്രസ് ഇതിനാവശ്യമായ ഫണ്ട് പൂര്‍ണ്ണമായും അനുവദിക്കാതിരുന്നതാണ് കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്. ഏകദേശം 600 മില്യണ്‍ ഹോം കോവിഡ് ടെസ്റ്റുകള്‍ ഇതിനകം തന്നെ വിതരണം ചെയ്തിരുന്നു. കഴിഞ്ഞ ചില ആഴ്ചകളായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോവിഡ് കേസ്സുകള്‍ വര്‍ദ്ധിച്ചുവരുന്നതും, മറ്റൊരു…
Author: പി.പി. ചെറിയാന്
കസ്റ്റഡി തര്‍ക്കം;രണ്ടു കുട്ടികളെ കൊലപ്പെടുത്തിയ പിതാവിന് പരോളില്ലാതെ ജീവപര്യന്തം
വിസ്‌കോണ്‍സിന്‍ : തകര്‍ന്ന വിവാഹബന്ധവും, അതിനെ തുടര്‍ന്ന് കുട്ടികളുടെ കസ്റ്റഡി സംബന്ധിച്ചു തര്‍ക്കവും നിരപരാധികളായ രണ്ടു പിഞ്ചുകുട്ടികളുടെ ദാരുണ അന്ത്യത്തിലേക്ക് നയിച്ചു. ഇതിന്റെ ഉത്തരവാദിയായ പിതാവിനെ വിസകോണ്‍സില്‍ കോടതി പരോളില്ലാതെ രണ്ടു ജീവപര്യന്തതടവിന് ശിക്ഷിച്ചു. ഡിസംബര്‍ 13നായിരുന്നു കോടതി ഉത്തരവ്. 2020 ഫെബ്രുവരി 17നായിരുന്നു രണ്ടു കുരുന്നുകളുടെ ജീവന്‍ കവര്‍ന്ന സംഭവം ഉണ്ടായത്. നീണ്ടു നിന്ന തര്‍ക്കങ്ങള്‍ക്കൊടുവില്‍ മാത്യു ബെയര്‍, ഭാര്യ മെലീസായുമായി വിവാഹബന്ധം വേര്‍പ്പെടുത്തി. തുടര്‍ന്ന് മെലിസാ മറ്റൊരു വിവാഹം കഴിച്ചു. തന്റെ കസ്റ്റഡിയില്‍ രണ്ടു കുട്ടികളേയും വിട്ടുതരണമെന്ന് മെലീസാ കോടതിയില്‍ ആവശ്യപ്പെട്ടു. ഈ സംഭവത്തില്‍ കോപാകുലനായ മാത്യു ബെയര്‍ മുന്‍ ഭാര്യയുടെ വീട്ടില്‍ അതിക്രമിച്ചു കയറി കിടക്കയില്‍ ഉറങ്ങി കിടക്കുകയായിരുന്ന രണ്ടു മക്കളെ(വില്യം 5, ഡാനിയേലിനെ3) എന്നിവരെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. മാത്യൂവിനെതിരെ രണ്ടു ഫസ്റ്റ് ഡിഗ്രി മര്‍ഡറിനാണ് കേസ്സെടുത്തത്. നീണ്ടുനിന്ന വിചാരണക്കൊടുവില്‍ ഡിസംബര്‍ 13ന്…
ലോക കപ്പ്: ഇതുവരെ സുരക്ഷാ ഭീഷണികളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല
ദോഹ: ലോകകപ്പ് ആരംഭിച്ചതിന് ശേഷം സുരക്ഷാഭീഷണി ഉയർത്തുന്ന കുറ്റകൃത്യങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഉയർന്ന സുരക്ഷയും സുരക്ഷാ പ്രവർത്തനങ്ങളിൽ സന്ദർശകരുടെ പൂർണ പിന്തുണയും ഉറപ്പാക്കുന്നതിൽ വിജയിച്ചതായി ലോകകപ്പ് സുരക്ഷാ സമിതിയുടെ സുരക്ഷാ പ്രവർത്തന സമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ വിശദീകരിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരെ തേടി ഇതുവരെ 5,85,000 ഫോൺ കോളുകൾ ലഭിച്ചു. എല്ലാ അന്വേഷണങ്ങൾക്കും സംശയങ്ങൾക്കും ഉചിതമായ മറുപടിയും പരിഹാരവും ഉറപ്പാക്കിയതായും പ്രസ്താവിച്ചു. അബു സമ്ര അതിർത്തി വഴി റോഡു മാർഗം സ്വകാര്യ വാഹനങ്ങളിൽ എത്തുന്നവരുടെ പ്രവേശന നടപടികൾ എളുപ്പമാക്കാൻ വാഹന പെർമിറ്റിന് ഓൺലൈൻ റജിസ്‌ട്രേഷൻ (https://ehteraz.gov.qa/PER/vehicle/) തുടങ്ങി. യാത്രാ തീയതിക്ക് 12 മണിക്കൂർ മുൻപ് ഓൺലൈനിൽ വാഹന പെർമിറ്റിനായി റജിസ്റ്റർ ചെയ്യണം. പെർമിറ്റ് ഫീസും നൽകേണ്ടതില്ല. ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിലെ പൗരന്മാർക്കും താമസക്കാർക്കും ഹയാ കാർഡില്ലാതെ രാജ്യത്തേക്ക് പ്രവേശനം അനുവദിച്ച സാഹചര്യത്തിലാണിത്. വിമാന മാർഗമെത്തുന്നവർക്ക് കഴിഞ്ഞ ദിവസം…
ഇന്നത്തെ രാശിഫലം (ഡിസംബര്‍ 9, വെള്ളി)
ചിങ്ങം: നിങ്ങൾ അസാധാരണമായ ആത്മവിശ്വാസത്താൽ നിറഞ്ഞിരിക്കും. ജോലിസംബന്ധമായ വിഷയങ്ങളിൽ നിങ്ങൾക്ക് ഉറച്ച തീരുമാനം എടുക്കാൻ കഴിയും. ഇന്ന് നിങ്ങളുടെ ജോലി പൂർത്തീകരിക്കുന്നതിനോ വിജയം നേടുന്നതിനോ ഒരു ബുദ്ധിമുട്ടും നിങ്ങൾക്ക് നേരിടേണ്ടിവരില്ല. കന്നി: ഇന്ന് ഒരു ഇടവേളയെടുത്ത് കുടുംബാംഗങ്ങളോടൊത്ത് കുറച്ച് സമയം ചെലവഴിക്കുന്നത് ഗുണകരമായി ഭവിക്കും. ജോലിയിൽ തടസ്സങ്ങൾ നേരിടേണ്ടി വരും. ക്ഷമയോടുകൂടി കഠിനമായ സാഹചര്യങ്ങളെ നേരിടുക. നിങ്ങളുടെ സ്നേഹ നിർഭരമായ ജീവിതം പുതിയ പുരോഗതി കൈവരിക്കും. തുലാം: വളരെക്കാലമായിട്ടുള്ളതോ നേരത്തേ ഉള്ളതോ ആയിട്ടുള്ള നിയമ പ്രശ്‌നങ്ങൾക്ക് നിങ്ങൾ ഇന്ന് അന്ത്യം കുറിക്കും. അവ കോടതി മുഖാന്തരമോ പരസ്‌പര ധാരണ മൂലമോ പരിഹരിക്കും. ജോലിഭാരം സാധാരണഗതിയിലാവുകയും ചില സന്നിഗ്ദ്ധമായ അവസ്ഥകളിൽ നിന്ന് രക്ഷപെടുകയും ചെയ്യുന്നതിനായി മികച്ച പദ്ധതികൾ ആവിഷ്കരിക്കുന്നതിന് സമയം കണ്ടെത്തുകയും ചെയ്യും. വൃശ്ചികം: ഇന്ന് നിങ്ങൾക്ക് ജോലിഭാരം അനുഭവപ്പെടും. സായാഹ്നം നിങ്ങൾക്ക് ശാന്തവും ലളിതവുമായിരിക്കും. സുഹൃത്തുക്കളോടൊപ്പം സമയം…
കഥ പറയുന്ന കല്ലുകള്‍ (അദ്ധ്യായം – 23): ജോണ്‍ ഇളമത
പോപ്പ് ജൂലിയസ് രണ്ടാമന്റെ ശവകുടീരനിര്‍മ്മാണത്തിന്റെ ആദ്യഘട്ടം മാര്‍ബിള്‍ക്കല്ലുകളില്‍ മൂന്നു നിലയിലൂയര്‍ന്നു. ഇനി ഇസ്രായേലിന്റെ രക്ഷകനായ മോശയുടെ വലിയ പ്രതിമ കൊത്തണം. കല്ല് തയ്യാറായി മൈക്കിള്‍ആന്‍ജലോയുടെ മുന്നില്‍ നിര്‍ജ്ജീവമായി കിടന്നു. പെട്ടെന്ന് ശില്പിയുടെ കണ്ണുകളില്‍ ഒരു വലിയ പുകമറ ഉയര്‍ന്നു. അത് സാവധാനം അപ്രത്യക്ഷമായപ്പോള്‍ ആജാനുബാഹുവായ ഒരു വൃദ്ധ ബലിഷ്ഠന്‍ ഉയര്‍ത്തെഴുന്നേറ്റു. ഇടിമുഴക്കം പോലെ ഘനഗംഭീരമായ ഒരു മുഴക്കം മൈക്കിള്‍ആന്‍ജലോ കേട്ടു! ഞാനാണ് ഇസ്രായേലിന്റെ രക്ഷകന്‍ മോശ! യഹോവയെ ഞാന്‍ കണ്ടു, സീനായ് മലമണ്ടയില്‍ എരിയുന്ന പച്ചിലക്കാടുകള്‍ക്കുള്ളില്‍. അഗ്നിനാളങ്ങളായി. അവന്‍ എന്നോട് കല്പിച്ചു, എന്റെ ജനത്തെ, ഇസ്രയേല്‍ മക്കളെ ഫോറവോന്റെ അടിമത്വത്തില്‍നിന്ന് രക്ഷിക്കുക. ഞാനോ, വിക്കനായ ഞാനോ? ആട്ടിടയനായ ഞാനോ? ഞാനാ ഫറവോന്റെ പട്ടാള മേധാവിയെ കൊന്നു, അവന്‍ എന്റെ സഹോദരിയുടെ മാനം പിച്ചിച്ചീന്താനാരംഭിച്ചപ്പോള്‍. ഫറവോന്റെ പട്ടാളക്കാര്‍ക്ക് ഞാന്‍ പിടികൊടുക്കാതെ ഓടി. മരുഭൂമിയിലൂടെ, ചുട്ടുപഴുത്ത മണലാരണ്യത്തിലൂടെ, കഴുകന്മാര്‍ വട്ടമിടുന്ന…
മന്ത്ര കലാ സന്ധ്യയും ട്രൈസ്റ്റേറ്റ് കിക്ക് ഓഫും ഡിസംബർ 10നു ന്യൂയോർക്കിൽ
അമേരിക്കയിലെ മലയാളി ഹൈന്ദവ സംഘടനാ രംഗത്ത് നവീന നയപരിപാടികൾ പ്രഖ്യാപിക്കുകയും , കുറഞ്ഞ സമയത്തിനുള്ളിൽ അത് നടപ്പിലാക്കി അതി വേഗം ജനപ്രിയ മായി മുന്നേറുന്ന മലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദുസ് (മന്ത്ര)യുടെ കൺവെൻഷൻ കിക്ക് ഓഫ് ഡിസംബർ 10 നു ന്യൂയോർക്കിൽ നടക്കും . മന്ത്രയുടെ പ്രസിഡന്റും സെക്രെട്ടറിയും ട്രസ്റ്റീ ബോർഡ് ചെയറും ഉൾപ്പടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഇരുനൂറോളം പ്രതിനിധികൾ പങ്കെടുക്കുന്ന പരിപാടി ഒരു മിനി കൺവെൻഷൻ ആയി മാറും എന്ന് റീജിയണൽ വൈസ് പ്രസിഡന്റ്മാരായ ഉണ്ണി തൊയക്കാട്ട്(കണക്ടിക്കട് ) ,ദീപ്തി നായർ (ന്യൂ ജേഴ്സി ),ക്രിസ് തോപ്പിൽ (ന്യൂ യോർക്ക് ) എന്നിവർ അറിയിച്ചു .വരും മാസങ്ങളിൽ അമേരിക്കയിലെ വിവിധ നഗരങ്ങളിൽ കിക്ക് ഓഫ് ഉൾപ്പടെ വിപുലമായ പ്രചാരണ പ്രവർത്തനങ്ങൾ മന്ത്ര ലക്ഷ്യമിടുന്നു .2023 ജൂലൈ 1 മുതൽ 4 വരെ…
എട്ട് മാസത്തിനുള്ളിൽ കേരളത്തിൽ ഒരു ലക്ഷം പുതിയ സംരംഭങ്ങൾ ആരംഭിച്ചു: വ്യവസായ മന്ത്രി പി രാജീവ്
തിരുവനന്തപുരം: 2,20,500 പേർക്ക് തൊഴിൽ നൽകുന്ന ഒരു ലക്ഷത്തിലധികം സംരംഭങ്ങൾ കഴിഞ്ഞ എട്ട് മാസത്തിനിടെ കേരളത്തിൽ ആരംഭിച്ചതായും ഇത് സംസ്ഥാനത്തേക്ക് 6,282 കോടി രൂപയുടെ നിക്ഷേപം കൊണ്ടുവന്നതായും വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. ഇയർ ഓഫ് എന്റർപ്രൈസസ് പദ്ധതിയുടെ നേട്ടങ്ങളെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കവെ, 1,01,353 പുതിയ സംരംഭങ്ങൾ സ്ഥാപിക്കുന്നതിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്നും ഇതിൽ പതിനായിരത്തിലധികം എണ്ണം മലപ്പുറം, എറണാകുളം ജില്ലകളിലും മറ്റും ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. കൊല്ലം, തൃശൂർ, തിരുവനന്തപുരം എന്നിവിടങ്ങളിൽ 9,000-ത്തിലധികം. വ്യാവസായികമായി പിന്നാക്കം നിൽക്കുന്ന വയനാട്, ഇടുക്കി, കാസർകോട് ജില്ലകളിലായി 18,000-ത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു. വനിതാ സംരംഭകർ കാർഷിക, ഭക്ഷ്യ സംസ്‌കരണ മേഖലയിൽ 17,958 പുതിയ സംരംഭങ്ങൾ ആരംഭിച്ചപ്പോൾ വസ്ത്രം, ടെക്‌സ്‌റ്റൈൽ മേഖലകളിൽ 11,672 സംരംഭങ്ങൾ ആരംഭിച്ചതായി മന്ത്രി പറഞ്ഞു. ഇലക്ട്രിക്കൽ, ഇലക്‌ട്രോണിക്‌സ്, സേവനങ്ങൾ, വ്യാപാരം, ബയോടെക്‌നോളജി,…
ഹിമാചലിൽ കോൺഗ്രസ് കുതിപ്പ്; കടുത്ത പോരാട്ടമുള്ള മണ്ഡലങ്ങളിൽ തിളക്കമാര്‍ന്ന നേരിയ ഭൂരിപക്ഷം
ഹിമാചൽ പ്രദേശിലെ വോട്ടര്‍മാര്‍ പതിവ് തെറ്റിച്ചില്ല. 1985 മുതൽ ഒരു പാർട്ടിക്കും ഭരണത്തുടര്‍ച്ച നൽകിയിട്ടില്ലാത്ത സംസ്ഥാനം ഇത്തവണയും അത് തന്നെയാണ് പിന്തുടര്‍ന്നത്. 40 സീറ്റുകളുടെ ആധിപത്യത്തോടെയാണ് കോൺഗ്രസ് ബിജെപിയിൽ നിന്ന് അധികാരം പിടിച്ചെടുത്തത്. ബി.ജെ.പി.യുടെ ശക്തികേന്ദ്രമായ മണ്ഡലം പിടിച്ചെടുക്കുകയും നേരിയ ഭൂരിപക്ഷത്തിൽ സീറ്റ് നിലനിർത്തുകയും ചെയ്‌ത ഹിമാചലിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി കോൺഗ്രസ് മാറി. നേരിയ ഭൂരിപക്ഷത്തിലെങ്കിലും കടുത്ത പോരാട്ടം നടന്ന മൂന്ന് മണ്ഡലങ്ങളിലെ വിജയം പാർട്ടിക്ക് ആത്മവിശ്വാസം നൽകും. ബിജെപിയിൽ നിന്ന് കോൺഗ്രസ് പിടിച്ചെടുത്ത മണ്ഡലമാണ് ഭോരഞ്ച് മണ്ഡലം. ബിജെപിയില്‍ നിന്നും കോണ്‍ഗ്രസ് പിടിച്ചെടുത്ത സീറ്റാണ് ഭോരഞ്ജ് നിയോജക മണ്ഡലം. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സുരേഷ്‌കുമാര്‍ ബിജെപിയുടെ ഡോ.അനില്‍ ധിമാനെ പരാജയപ്പെടുത്തിയാണ് മണ്ഡലം പിടിച്ചെടുത്തത്. സുരേഷ് കുമാറിന് ആകെ 24,779 വോട്ടുകള്‍ ലഭിച്ചപ്പോള്‍ അനില്‍ ധിമാന് നേടാനായത് 24,719 വോട്ടുകളാണ്. വെറും 60 വോട്ടുകളുടെ നേരിയ ഭൂരിപക്ഷത്തിനാണ്…
പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ്: മുൻ മാനേജർക്കെതിരെ ലുക്കൗട്ട് നോട്ടീസ്
കോഴിക്കോട്: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതി മുൻ സീനിയർ മാനേജർ എംപി റിജിലിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. കോഴിക്കോട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ബാങ്കിന്റെ കോഴിക്കോട് ലിങ്ക് റോഡ് ശാഖയിലെ മുൻ സീനിയർ മാനേജരാണ് റിജിൽ. കോഴിക്കോട് കോർപ്പറേഷന്റെ പേരിലുള്ള വിവിധ അക്കൗണ്ടുകളിലായി 12.6 കോടിയോളം രൂപ തട്ടിയെടുത്തെന്നാണ് കേസ്. ഇതിൽ രണ്ടരക്കോടി രൂപ ബാങ്ക് കോർപ്പറേഷന് തിരികെ നല്‍കി. ബാങ്കില്‍ നടത്തിയ പരിശോധനയില്‍ ആകെ 21.29 കോടി രൂപയുടെ തിരിമറി നടത്തിയതായും കണ്ടെത്തിയിരുന്നു. അതിനിടെ, സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതോടെ ഒളിവില്‍പോയ റിജിലിനായി പോലീസ് ലുക്ക്ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കി. രാജ്യം വിട്ടുപോകാതിരിക്കാന്‍ വിമാനത്താവളങ്ങളിലാണ് സര്‍ക്കുലര്‍ നല്‍കിയത്.
നിയ ആയിഷയെ ആദരിച്ചു
മണ്ണാർക്കാട്: മണ്ണാർക്കാട് ഉപജില്ല പ്രവൃത്തി പരിചയ മേളയിൽ മികച്ച രീതിയിൽ ചിത്രരചന നടത്തിയിട്ടും പതിനാറാം സ്ഥാനവും ബി ഗ്രേഡും മാത്രം ലഭ്യമായി വലിയ അനീതിക്ക് വിധേയയായ മണ്ണാർക്കാട് സ്വദേശിനി നിയ ആയിഷയെ വെൽഫെയർ പാർട്ടി, ഫ്രറ്റേണിറ്റി മൂവ്മെന്റ് മണ്ഡലം കമ്മിറ്റികൾ ചേർന്ന് ആദരിച്ചു. ഫ്രറ്റേണിറ്റി ജില്ലാ കാമ്പസ് സെക്രട്ടറിയേറ്റംഗം ഫർഹ, നിയക്ക് ഉപഹാരം നൽകി. വെൽഫെയർ പാർട്ടി മണ്ണാർക്കാട് മുൻസിപ്പൽ കമ്മിറ്റി പ്രസിഡന്റ് സിദ്ദീഖ് കുന്തിപ്പുഴ, മണ്ഡലം കമ്മിറ്റിയംഗം പാലൂർ മുഹമ്മദലി, ഫ്രറ്റേണിറ്റി പ്രവർത്തകൻ നിയാസ്, നിയയുടെ ബന്ധുക്കൾ എന്നിവർ സംബന്ധിച്ചു. തന്റെ സ്കൂളായ പള്ളിക്കുറുപ്പ് ശബരി എച്ച്.എസ്.എസിൽ ഉപജില്ലാ കലോത്സവം നടക്കവേ അദ്ധ്യാപകരുടെ സഹായത്തോടെ ചിത്രപ്രദർശനം നടത്തിയാണ് നിയ തന്നോടുള്ള നീതി നിഷേധത്തിനെതിരെ പ്രതിഷേധിച്ചത്.
