സാറാ ഓമന മാത്യു ഡാളസിൽ അന്തരിച്ചു

ഡാളസ്: അമേരിക്കയിലെ ആദ്യകാല പ്രവാസി മലയാളിയായ കോഴഞ്ചേരി മണലൂർ വെമ്പഴത്തറയിൽ പരേതനായ ഡോ. ജോൺ മാത്യുവിന്റെ (ടാരെന്റ് കൗണ്ടി കോളേജ് മുൻ അധ്യാപകൻ) സഹധർമ്മിണി സാറാ ഓമന മാത്യു (83) ഡാളസിൽ അന്തരിച്ചു. കോട്ടയം ചിലമ്പത്ത് കുടുംബാംഗമാണ്. മക്കൾ: റീന എബ്രഹാം (ലോംഗ് ഐലൻഡ്), സുനിൽ മാത്യു (ഒക്ലഹോമ), റോഷൻ മാത്യു (ഡാളസ്), ആൻ മാത്യു (വാഷിംഗ്ടൺ ഡിസി). മരുമക്കൾ: റാന്നി പനവേലിൽ ഡോ.മോഹൻ എബ്രഹാം, ലൂയിസ് മാത്യു (ഒക്ലഹോമ), കോട്ടയം സ്രാമ്പിക്കൽ ശോഭ മാത്യു. കൊച്ചുമക്കൾ: ജെയ്‌സൺ, ജാസ്മിൻ, പരേതനായ ജോൺ ചാൾസ്, സെറാ, ജോൺ, തോമസ്. പൊതുദർശനം ഡിസംബർ 3 ശനിയാഴ്ച രാവിലെ 9 മണി മുതൽ ഡാളസ് കാരോൾട്ടൻ മാർത്തോമ്മ ദേവാലയത്തിൽ (1400 W Frankford Rd, Carrollton, TX 75007) വെച്ച് നടത്തപ്പെടുന്നതും തുടർന്ന് സംസ്കാര ശുശ്രുഷകൾക്ക് ശേഷം കോപ്പേൽ റോളിംഗ്…

എസ്ബി-അസംപ്ഷന്‍ അലമ്നൈ ദേശീയ ഉപന്യാസ മത്സരം; റജിസ്‌ട്രേഷന്‍ ഡിസംബര്‍ 31 വരെ നീട്ടി

ഷിക്കാഗോ: ചങ്ങനാശ്ശേരി എസ്ബി-അസംപ്ഷന്‍ അലമ്നൈ അസോസിയേഷന്റെ ഷിക്കാഗോ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ദേശീയ ഉപന്യാസ മത്സരം നടത്തും. എസ്ബി-അസംപ്ഷന്‍ അലമ്നൈ അംഗങ്ങളുടെ മക്കള്‍ക്കായി മാത്രമുള്ള ഉപന്യാസ മത്സരമാണിത്. റജിസ്‌ട്രേഷനുള്ള സമയം ഡിസംബര്‍ 31 വരെ നീട്ടിയതായി സംഘാടകർ അറിയിച്ചു. ഹൈസ്‌കൂള്‍, കോളേജ് എന്നീ വിഭാഗങ്ങളിലാണ് മത്സരം. ഹൈസ്‌കൂളില്‍ ജൂനിയറോ സീനിയറോ ആയവര്‍ക്കും കോളേജില്‍ ഫ്രഷ്മെനോ സോഫ്‌മോര്‍ ആയവര്‍ക്കോ ആയവര്‍ക്കോ അപേക്ഷിക്കാവുന്നതാണ്. വിജയികള്‍ക്ക് കാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റുമാണ് സമ്മാനം. റജിസ്‌ട്രേഷനും മത്സരത്തിനുള്ള എന്‍ട്രികളും csbaessaycomp@gmail.com എന്ന ഇമെയിൽ വഴിയാണ് അയക്കേണ്ടത്. ഡിസംബര്‍ 31 വരെയാണ് സൗജന്യ റജിസ്‌ട്രേഷൻ. ഉപന്യാസ എന്‍ട്രികള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ജനുവരി 31 ആണ്. ജഡ്ജിങ് പാനലിന്റെ തീരുമാനം അന്തിമമായിരിക്കും എന്ന് പ്രസിഡന്റ് ആന്റണി ഫ്രാൻസിസും സംഘാടകരും അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: ഡോ. തോമസ് സെബാസ്റ്റ്യൻ: 601-715-2229.

സണ്ണി ഡേവിഡ് ന്യൂയോർക്കിൽ നിര്യാതനായി

ന്യൂയോർക്ക്: കോട്ടയം – പള്ളം പൊയ്യക്കര വീട്ടിൽ സണ്ണി ഡേവിഡ് (79) ന്യൂയോർക്കിൽ നിര്യാതനായി. ന്യൂയോർക്ക് ഗ്ലെൻ ഓക്സിൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി വിശ്രമ ജീവിതം നയിച്ച് വന്നിരുന്ന പരേതൻ 1984-ലാണ് കോട്ടയം പള്ളത്ത് നിന്നും അമേരിക്കയിലേക്ക് കുടിയേറിയത്. ലോംഗ് ഐലൻഡിൽ വളരെ വർഷങ്ങൾ സ്വന്തമായി ബിസിനസ്സ് നടത്തി വന്നിരുന്നു. സീഫോർഡ് സി.എസ്.ഐ. ഇടവകാംഗമാണ്. ഭാര്യ പ്യാരി. പ്രീതി (ഫാർമസിസ്റ്റ്), പ്രീജ (ഓൾ സ്റ്റേറ്റ് ഇൻഷുറൻസ്) എന്നിവർ മക്കളാണ്. മരുമക്കൾ: മാത്യു ജോഷ്വാ (ന്യൂയോർക്ക് സ്റ്റേറ്റ് ഫിനാൻസ് ഡിപ്പാർട്മെൻറ്), ജോയൽ ജോർജ് (ന്യൂയോർക്ക് സിറ്റി ട്രാൻസിറ്റ് എഞ്ചിനീയർ). ജയ്‌മീ, ജെയ്‌സി, ജെയ്ഡൻ, ജിമ്മി, കൈത്‌ലീൻ, ആരോൺ എന്നിവർ കൊച്ചുമക്കൾ. ഡിസംബർ 2 വെള്ളിയാഴ്ച വൈകിട്ട് 5 മുതൽ 9 വരെ സീഫോർഡിലുള്ള സി.എസ്.ഐ. മലയാളം കോൺഗ്രിഗേഷൻ ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്ക് പള്ളിയിൽ (3833 Jerusalem Avenue, Seaford,…

യുഎസുമായുള്ള ആണവ ചർച്ചകൾ റദ്ദാക്കുകയല്ലാതെ മറ്റൊരു മാർഗവുമില്ലെന്ന് റഷ്യ

“ന്യൂ സ്റ്റാർട്ട്” ആണവായുധ നിയന്ത്രണ ഉടമ്പടിയുടെ കീഴിലുള്ള പരിശോധനകൾ സംബന്ധിച്ച് വാഷിംഗ്ടണുമായുള്ള ചർച്ചകൾ റദ്ദാക്കുകയല്ലാതെ മോസ്കോയ്ക്ക് “മറ്റൊരു മാർഗവുമില്ല” എന്ന് റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെർജി റിയാബ്കോവ് പറഞ്ഞു. അമേരിക്കയ്ക്ക് മറ്റ് മുൻഗണനകൾ ഉള്ളപ്പോൾ പരിശോധന പുനരാരംഭിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ റഷ്യ ആഗ്രഹിക്കുന്നുവെന്ന് റിയാബ്കോവ് പറഞ്ഞു. “ഞങ്ങൾ ഞങ്ങളുടെ നിലപാട് ആവർത്തിച്ച് വിശദീകരിച്ചു … എന്നാൽ ഈ ദിശയിലേക്ക് നീങ്ങാനുള്ള ചെറിയ ആഗ്രഹം പോലും അമേരിക്കൻ ഭാഗത്ത് ഞങ്ങൾ കണ്ടില്ല. മൊത്തത്തിൽ, ഞങ്ങൾക്ക് മറ്റ് മാർഗങ്ങളില്ലാത്ത അവസ്ഥയായിരുന്നു. രാഷ്ട്രീയ തലത്തിലാണ് തീരുമാനമെടുത്തത്,” അദ്ദേഹം പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ആണവ സംബന്ധമായ നിരവധി പ്രശ്‌നങ്ങൾ ഉൾക്കൊള്ളുന്ന “തന്ത്രപരമായ സ്ഥിരത” എന്ന വിശാലമായ വിഷയം ചർച്ച ചെയ്യാൻ മോസ്കോ ആഗ്രഹിക്കുന്നുവെന്ന് റിയാബ്കോവ് പറഞ്ഞു. “അമേരിക്കക്കാർ പരിശോധനകൾ പുനരാരംഭിക്കുക എന്ന വിഷയത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു… അതേസമയം, മറ്റ്…

ശ്രദ്ധ കൊലക്കേസ്: ശ്രദ്ധയുടെ ശരീരഭാഗങ്ങൾ വീട്ടിൽ സൂക്ഷിച്ചിരുന്നില്ലെന്ന് അഫ്താബിന്റെ പുതിയ പെണ്‍സുഹൃത്ത്

ന്യൂഡൽഹി: ശ്രദ്ധ കൊലക്കേസിലെ മറ്റൊരു സംഭവവികാസത്തിൽ, അഫ്താബിന്റെ പുതിയ പെണ്‍സുഹൃത്തിന്റെ നിര്‍ണ്ണായക വെളിപ്പെടുത്തല്‍. താന്‍ അഫ്താബിന്റെ ഛത്തർപൂരിലെ വസതിയിൽ രണ്ട് തവണ സന്ദർശിച്ചപ്പോൾ മനുഷ്യ ശരീരഭാഗങ്ങൾ അവിടെ സൂക്ഷിച്ചിരുന്നതായി തനിക്ക് ഒരു സൂചനയും ലഭിച്ചിട്ടില്ലെന്നും അയാളുടെ ഭയാനകമായ പ്രവൃത്തിയെക്കുറിച്ച് കേട്ട് ഞെട്ടിപ്പോയെന്നും യുവതി പറഞ്ഞു. അഫ്താബ് തനിക്ക് ഒരു മോതിരം സമ്മാനിച്ചതായും യുവതി പറഞ്ഞു. ഒക്‌ടോബർ 12-നായിരുന്നു അത്. എന്നാല്‍, സ്രോതസ്സുകൾ പ്രകാരം ഈ മോതിരം ശ്രദ്ധയുടേതായിരുന്നു. അഫ്താബിന്റെ പുതിയ പങ്കാളിയിൽ നിന്ന് മോതിരം പോലീസ് കണ്ടെടുക്കുകയും അവരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. റിപ്പോർട്ടുകൾ പ്രകാരം, അഫ്താബിന്റെ പുതിയ പങ്കാളി തൊഴിൽപരമായി ഒരു സൈക്യാട്രിസ്റ്റാണ്. ഒക്ടോബറിൽ രണ്ടുതവണ അഫ്താബിന്റെ ഫ്‌ളാറ്റിൽ എത്തിയിരുന്നെന്നും എന്നാൽ ശ്രദ്ധയുടെ കൊലപാതകത്തെക്കുറിച്ചോ വീട്ടിൽ മനുഷ്യ ശരീരഭാഗങ്ങൾ ഉണ്ടായിരുന്നതിനെക്കുറിച്ചോ തനിക്ക് യാതൊരു സൂചനയും ഉണ്ടായിരുന്നില്ലെന്നും ഈ സുഹൃത്ത് പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു. അഫ്താബ്…

അല്‍‌ഫോന്‍സ് പുത്രന്റെ “ഗോൾഡ്” ഡിസംബര്‍ 1-ന് തിയ്യേറ്ററിലെത്തുന്നു

പ്രേമം എന്ന ചിത്രത്തിന് ശേഷം ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഗോൾഡ്’. പൃഥ്വിരാജ് നായകൻ ആയതിനാൽ ആരാധകർക്ക് ഈ ചിത്രത്തില്‍ വലിയ പ്രതീക്ഷയാണുള്ളത്. പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും ഉയർന്ന പ്രീ-റിലീസാണ് ഗോൾഡ്. പ്രീ-റിലീസ് ബിസിനസ്സിലൂടെ ചിത്രം അൻപത് കോടിയിലധികം രൂപ നേടിക്കഴിഞ്ഞു. ഡിസംബർ ഒന്നിന് ചിത്രം തിയേറ്ററുകളിലെത്തും. ലോകമെമ്പാടുമായി 1300 സ്‌ക്രീനുകളിൽ പ്രദര്‍ശിപ്പിക്കുന്ന ചിത്രം പൃഥ്വിരാജിന്റെ ഏറ്റവും വലിയ റിലീസാണ്. ഒരു ദിവസം ആറായിരത്തിലധികം പ്രദർശനങ്ങളായിരിക്കും ചിത്രത്തിന് ഉണ്ടാവുക. വിവിധ രാജ്യങ്ങളിലെ ചില കേന്ദ്രങ്ങളിലും ആദ്യമായി റിലീസ് ചെയ്യുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. അജ്‍മല്‍ അമീര്‍, കൃഷ്‍ണ ശങ്കര്‍, ശബരീഷ് വര്‍മ, വിനയ് ഫോര്‍ട്ട്, റോഷൻ മാത്യു, മല്ലിക സുകുമാരൻ, ലാലു അലക്സ്, ജഗദീഷ്, സൈജു കുറുപ്പ്, സുരേഷ് കൃഷ്‍ണ, ശാന്തി കൃഷ്‍ണ, പ്രേം കുമാര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.…

പ്രവാസികളുടെ പണം അയക്കല്‍ കുറഞ്ഞു വരുന്നതായി കണക്കുകള്‍

റിയാദ്: സൗദി അറേബ്യയിൽ നിന്ന് സ്വന്തം രാജ്യങ്ങളിലേക്ക് പ്രവാസികൾ പണം അയക്കുന്നത് കുറഞ്ഞുവരുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. സൗദി സെൻട്രൽ ബാങ്ക് പുറത്തുവിട്ട കണക്കുകൾ പ്രകാരം ഒക്ടോബറിൽ 1,124 കോടി റിയാലാണ് പ്രവാസികള്‍ അവരവരുടെ രാജ്യത്തേക്ക് അയച്ചത്. കഴിഞ്ഞ എട്ട് മാസത്തെ ഏറ്റവും കുറഞ്ഞ തുകയാണിത്. ഈ വർഷം ഫെബ്രുവരിയിൽ വിദേശികൾ 1120 കോടി റിയാൽ സ്വന്തം രാജ്യങ്ങളിലേക്ക് അയച്ചു. എന്നാൽ, അതിന് ശേഷം കഴിഞ്ഞ മാസമാണ് വിദേശ പണമയക്കല്‍ ഏറ്റവും കുറവ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഇക്കൊല്ലം വിദേശികള്‍ അയച്ച പണത്തില്‍ 5.5 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ കൊല്ലം ആദ്യത്തെ പത്തു മാസക്കാലം12,980 കോടി റിയാല്‍ വിദേശികള്‍ അവരുടെ രാജ്യത്തേക്ക് അയച്ചിരുന്നു. ഇതുമായി താരതമ്യം ചെയ്യുമ്പോൾ ഈ വർഷം വിദേശികൾ അയച്ച പണത്തിൽ 714 കോടി റിയാലിന്റെ കുറവുണ്ടായി. സൗദി അറേബ്യയിലെ…

ശബരി മല ദര്‍ശനത്തിന് മാലയിട്ട വിദ്യാര്‍ത്ഥിക്ക് സ്‌കൂളിൽ പ്രവേശനം നിഷേധിച്ചതായി പരാതി

ഹൈദരാബാദ്: ശബരി മല ദര്‍ശനത്തിന് മാലയിട്ട അയ്യപ്പ ഭക്തനായ വിദ്യാര്‍ത്ഥിയെ സ്കൂളില്‍ പ്രവേശിപ്പിച്ചില്ലെന്ന് മലക്പേട്ട് മേഖലയിൽ നിന്ന് റിപ്പോർട്ട് ചെയ്തു. ഹൈദരാബാദിലെ മോഹൻസ് പ്ലേ സ്‌കൂളിലാണ് സംഭവം നടന്നത്, ഇതിനെ തുടർന്ന് മാലയിട്ട ഒരു കൂട്ടം അയ്യപ്പ ഭക്തര്‍ സ്‌കൂൾ മാനേജ്‌മെന്റുമായി തർക്കത്തിൽ ഏർപ്പെട്ടു. ട്വിറ്ററിൽ പങ്കുവെച്ച ഒരു വീഡിയോയിൽ, മാലധാരികൾ മുദ്രാവാക്യം വിളിക്കുന്നതും പ്രശ്നത്തിൽ പ്രിൻസിപ്പലിനെ ശകാരിക്കുന്നതും കാണാം. എന്നാല്‍, സംഭവം മതപരമായ വിവേചനത്തിന്റെ പ്രശ്‌നമാണോ അതോ സ്കൂൾ പ്രോട്ടോക്കോളുകൾ പാലിക്കാത്തതിന്റെ ലളിതമായ പ്രശ്‌നമാണോ എന്ന് വ്യക്തമല്ല. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ, പ്രിൻസിപ്പൽ തന്റെ കസേരയിൽ നിശബ്ദനായി ഇരിക്കുമ്പോൾ ഒരാൾ പ്രതിഷേധക്കാരെ ശാന്തമാക്കാൻ ശ്രമിക്കുന്നത് കാണാം. മാധ്യമങ്ങള്‍ സ്കൂളുമായി ബന്ധപ്പെട്ടപ്പോള്‍ പ്രശ്നം പരിഹരിച്ചതായും കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തുന്നതിൽ നിന്ന് വിട്ടുനിൽക്കുന്നതായും അധികൃതർ അറിയിച്ചു. #JUSTIN:Protest against school in #Hyderabad for not allowing…

നാലു വര്‍ഷം മുന്‍പ് കാമുകനെ സ്വന്തമാക്കാന്‍ ഭര്‍ത്താവിനെ കൊന്ന യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി

കൊണ്ടോട്ടി: കാമുകനെ സ്വന്തമാക്കാന്‍ അയാളുമായി ചേര്‍ന്ന് ഭർത്താവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സൗജത്തിനെ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം കൊണ്ടോട്ടി വലിയപറമ്പിലെ ക്വാർട്ടേഴ്‌സിലാണ് സൗജത്തിന്റെ മൃതദേഹം കഴുത്തിൽ ഷാൾ മുറുക്കിയ നിലയിൽ കണ്ടെത്തിയത്. കാമുകൻ ബഷീറിനെ വിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സൗജത്തിന്റെ ഭര്‍ത്താവ് താനൂർ സ്വദേശി സവാദിനെ നാലു വർഷം മുൻപാണ് സൗജത്തും കാമുകനും ചേര്‍ന്ന് തലയ്ക്കടിച്ചു കൊലപ്പെടുത്തിയത്.

യുഎഇ രക്തസാക്ഷി ദിനവും ദേശീയ ദിനവും: എം എ യൂസഫലി ആശംസകള്‍ നേര്‍ന്നു

ദുബൈ: ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം എ യൂസഫലി യു എ ഇ രക്തസാക്ഷി ദിനത്തിലും ദേശീയ ദിനത്തിലും ആശംസകൾ നേർന്നു. “ഇന്ന് അനുസ്മരണ ദിനം ആഘോഷിക്കുന്ന യുഎഇയിലെ ജനങ്ങൾക്ക് ഞാൻ ഹൃദയംഗമമായ ആശംസകൾ നേരുന്നു. ഒരു രാജ്യത്തിന്റെ ഹൃദയം അതിലെ ജനങ്ങളുടെ മൂല്യങ്ങളാണ്. സിവിൽ, സൈനിക, മാനുഷിക സേവന മേഖലകളിൽ യുഎഇയിലും വിദേശത്തും ദേശീയ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനായി ജീവൻ ബലിയർപ്പിച്ച നമ്മുടെ എമിറാത്തി ധീരന്മാരെ ഈ ദിവസം ഞങ്ങൾ അഭിവാദ്യം ചെയ്യുന്നു. ദേശീയ പുരോഗതിയുടെ ദൗത്യത്തിൽ ഞങ്ങളെ പ്രചോദിപ്പിക്കുന്ന യുഎഇയുടെ നേതാക്കൾക്ക് ഞാൻ വണങ്ങി ആദരവ് അർപ്പിക്കുന്നു. “നമ്മൾ നാളെ യുഎഇയുടെ 51-ാമത് ദേശീയ ദിനം ആഘോഷിക്കുമ്പോൾ, ദർശനമുള്ള നേതാക്കൾക്കും രാജ്യത്തെ ജനങ്ങൾക്കും ഞാൻ എന്റെ ഊഷ്മളമായ ആശംസകൾ നേരുന്നു. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളായി ഞങ്ങൾ അതിശയകരമായ പുരോഗതി കാണുകയും ഒരു മരുഭൂമിയിൽ…