ഒന്റാരിയോ: മലയാളി അസ്സോസിയേഷൻ ഓഫ് സോഷ്യൽ വർക്കേഴ്സ് ഇൻ ഒന്റാരിയോ (MASWO) ആണ് “സിനർജി 2022” സംഘടിപ്പിച്ചത്. നവംബർ 12ന് മിസ്സിസ്സാഗ ജോൺ പോൾ 2 പോളിഷ് കൾചറൽ സെന്ററിൽ വെച്ചായിരുന്നു പരിപാടി. ഒന്റാറിയോ ഭവന വൈവിദ്ധ്യ സാംസ്‌കാരിക മന്ത്രി ശ്രീ അഹ്‌മദ് ഹുസൈൻ, എംപിപി മാരായ ദീപക് ആനന്ദ്, ഡോളി ബീഗം, വിജയ് തനികസാലം, പാട്രിസ് ബാർനെസ് എന്നിവരും, യോർക്ക് റീജിയൻ ചിൽഡ്രൻസ് എയ്ഡ് സൊസൈറ്റി CEO ജിനേൽ സ്കേരിട് എന്നിവരും, സാമൂഹിക പ്രവർത്തന രംഗത്തെ വിദഗ്ധരും പരിപാടിയിൽ പങ്കെടുത്തു. മാസോയുടെ പ്രസിഡന്റ് ജോജി എം ജോൺ, വൈസ് പ്രസിഡന്റ് അലൻ തയ്യിൽ, സെക്രട്ടറി കുസുമം ജോൺ, ജോയിന്റ് സെക്രട്ടറി അരുൺ ബാലകൃഷ്ണൻ, ട്രെഷറർ ചാൾസ് തോമസ് എന്നിവരുടെ നേതൃത്വത്തിൽ ആണ് സിനെർജി 2022 സംഘടിപ്പിച്ചത്. മലയാളി സോഷ്യൽ വർക്കർമാർക്കായുള്ള നെറ്റ്‌വർക്കിംഗ് സെഷനും തുടർന്ന് മാസ്സോ അംഗങ്ങളും കുടുംബാംഗങ്ങളും…
Author: ആസാദ് ജയന്
38 വർഷത്തിന് ശേഷം ഹവായിയിലെ മൗന ലോവ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു
ഹവായി: ഹവായിയിലെ അഞ്ച് അഗ്നിപർവ്വതങ്ങളിൽ ഒന്നായ മൗന ലോവ, 38 വർഷത്തിന് ശേഷം ആദ്യമായി പൊട്ടിത്തെറിച്ചു. ഇതുവരെ ആളുകളെ ഒഴിപ്പിക്കലിനൊന്നും ഉത്തരവിട്ടിട്ടില്ല. അഗ്നിപർവ്വതത്തിന്റെ ഉയര്‍ന്ന കൊടുമുടിയായ കാൽഡെറയായ മൊകുവാവിയോയിൽ ഞായറാഴ്ച രാത്രി 11:30 ഓടെയാണ് പൊട്ടിത്തെറി ആരംഭിച്ചതെന്ന് ഹവായിയൻ അഗ്നിപർവ്വത നിരീക്ഷണ കേന്ദ്രം തിങ്കളാഴ്ച അപകട സൂചന പുറപ്പെടുവിച്ചതായി അറിയിച്ചു . “സ്ഫോടനം നിലവിൽ കൊടുമുടിയില്‍ മാത്രം ഒതുങ്ങിയിരിക്കുന്നു, മാഗ്മ വിള്ളൽ മേഖലകളിലേക്ക് നീങ്ങുന്നതായി സൂചനയില്ല,” യുഎസ് ജിയോളജിക്കൽ സർവേ ട്വിറ്ററിൽ പ്രസ്താവനയിൽ പറഞ്ഞു. USGS പരിപാലിക്കുന്ന വെബ്‌ക്യാമുകൾ കാൽഡെറയുടെ വിള്ളലുകളിൽ നിന്ന് ലാവ ഒഴുകുന്നത് കാണിക്കുന്നുണ്ട്. വിള്ളലുകള്‍ കൊടുമുടി പ്രദേശത്തേക്ക് ചുരുങ്ങിയിട്ടുണ്ടെങ്കിലും ലാവാ പ്രവാഹം ദൃശ്യമായിരുന്നു എന്ന് ഹവായിയൻ അഗ്നിപർവ്വത നിരീക്ഷണാലയം തിങ്കളാഴ്ച പുലർച്ചെ 2:43 ഓടെ ഒരു അപ്‌ഡേറ്റിൽ പറഞ്ഞു. കാറ്റിൽ ചാരവും ലാവയും താഴേക്ക് വീഴാൻ സാധ്യതയുണ്ടെന്ന് ഹോണോലുലുവിലെ ദേശീയ കാലാവസ്ഥാ നിരീക്ഷണ…
കഥ പറയുന്ന കല്ലുകള്‍ (നോവല്‍ 21): ജോണ്‍ ഇളമത
പോപ്പ് ലിയോ പത്താമന്‍ അത്യാഡംബരത്തില്‍ മുഴുകി. ചുറ്റിലും ബന്ധുക്കളായ കര്‍ദിനാളന്മാരുടെ ഒത്താശ ആഡംബത്തിന് മൂര്‍ച്ചകൂട്ടി. നൃത്തവും പാട്ടും ചിത്രകലയും കൊത്തുപണികളും സമ്മേളനങ്ങളും പാര്‍ട്ടികളും കെട്ടിട നിര്‍മ്മാണവും പേപ്പല്‍ ഭണ്ഡാരത്തെ ശോഷിപ്പിച്ചു. വലിയ ഒരു സംഖ്യ നീക്കിയിരിപ്പ് വെച്ചാണ് പോപ്പ് ജൂലിയസ് രണ്ടാമന്‍ ദിവംഗതനായത്. ഇതിനിടെ മൈക്കിള്‍ആന്‍ജലോ പലതവണ പോപ്പിനെ മുഖം കാണിച്ചു. പോപ്പ് ജൂലിയസ് രണ്ടാമന്റെ ശവകുടീരം മുന്നു നിലകളില്‍ പണിത് മോശയൂടെ വലിയ പ്രതിമ ഉള്‍പ്പടെ നാല്പത്തിയേഴു പ്രതിമകള്‍ പൂര്‍ത്തിയാക്കണം. നാല് കൊല്ലം മുമ്പ് വ്യവസ്ഥ ഒപ്പിട്ടിട്ടുള്ളത്. ജൂലിയസ് പോപ്പിന്റെ ആകസ്മിക മരണം, പുതിയ പോപ്പിന്റെ സ്ഥാനാരോഹണവും കാത്ത് മൈക്കിള്‍ആന്‍ജലോ കഴിയുകയായിരുന്നു. പോപ്പ് ലിയോ സൃഹൃത്തും സ്വന്തം പോപ്പുമെന്ന് കരുതിയതാണ്. പോപ്പ് ലിയോ ആകെ മാറിയിരിക്കുന്നു. തലതിരിഞ്ഞ റോമന്‍ കൈസര്‍മാരെ അനുസ്മരിപ്പിക്കുന്നതാണ് അദ്ദേഹത്തിന്റെ ചെയ്തികള്‍. ഇങ്ങനെ പോയാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ അദ്ദേഹം ഭണ്ഡാരം കാലിയാക്കും. ജൂലിയസ്…
ഫിഫ ലോക കപ്പ്: സർക്കാർ വിരുദ്ധ പ്രതിഷേധത്തിന് പിന്തുണയുമായി ഇറാനിയന്‍ ടീം ദേശീയ ഗാനം ആലപിച്ചില്ല
ദോഹ (ഖത്തര്‍): ഇറാനിലെ സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ദേശീയ ടീം അംഗങ്ങൾ ലോകകപ്പ് ഫുട്ബോൾ വേദിയിൽ. അർ-റയ്യാനിലെ ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ ഫിഫ ലോകകപ്പ് മത്സരത്തിന് മുമ്പ് ദേശീയ ഗാനം ആലപിക്കാതെ ഇറാനിയൻ ഫുട്ബോൾ ടീം പ്രതിഷേധിച്ചു. മത്സരത്തിനിടെ ഇറാൻ ആരാധകരുടെ വികാരനിർഭരമായ നിമിഷങ്ങൾക്കും ഗാലറി സാക്ഷിയായി. ഗ്രൂപ്പ് ബി ഉദ്ഘാടന മത്സരത്തിൽ ഇറാൻ ഇംഗ്ലണ്ടിനെ നേരിട്ടു. ഇറാനിലെ സർക്കാർ വിരുദ്ധ പ്രക്ഷോഭകരെ പിന്തുണച്ച് ദേശീയ ഗാനം ആലപിക്കണോ വേണ്ടയോ എന്ന് ടീം കൂട്ടായ തീരുമാനമെടുക്കുമെന്ന് ഇറാൻ ക്യാപ്റ്റൻ അലിറേസ ജഹാൻബക്ഷ് നേരത്തെ പറഞ്ഞിരുന്നു. ഖത്തറിൽ നടക്കുന്ന ലോകകപ്പിൽ, രാജ്യത്തെ ജനങ്ങളുടെ ശബ്ദമാകാൻ ഇറാന്റെ ടീം അംഗങ്ങൾ ആഗ്രഹിക്കുന്നുവെന്ന് ദേശീയ ടീം ക്യാപ്റ്റൻ എഹ്‌സാൻ ഹജ്‌സഫിയും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അതേസമയം, ഇറാനിലെ പ്രതിഷേധക്കാർക്ക് പിന്തുണയുമായി ഗാലറിയിൽ പ്രതികരണങ്ങളുണ്ടായി. വിമന്‍, ലൈഫ്,…
ദക്ഷിണേഷ്യയിലെ മികച്ച പത്ത് വിമാനത്താവളങ്ങളിൽ എട്ടെണ്ണം ഇന്ത്യയില്‍; ഡല്‍ഹിയിലെ ഐജിഎ ഒന്നാമന്‍
ന്യൂഡല്‍ഹി: സ്‌കൈട്രാക്‌സിന്റെ ദക്ഷിണേഷ്യയിലും ഇന്ത്യയിലും മികച്ച എയർപോർട്ട് അവാർഡുകളിൽ ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി ഇന്റര്‍നാഷണൽ എയർപോർട്ട് (ഡൽഹി) ഒന്നാം സ്ഥാനം കരസ്ഥമാക്കി. തുടർച്ചയായി നാലാം വർഷമാണ് ഡൽഹി ഈ പുരസ്‌കാരം നേടുന്നത്. ബാംഗ്ലൂർ, മുംബൈ, ഹൈദരാബാദ് വിമാനത്താവളങ്ങൾ യഥാക്രമം രണ്ടും മൂന്നും നാലും സ്ഥാനങ്ങൾ നേടി. ദക്ഷിണേഷ്യയിലെ മികച്ച പത്ത് വിമാനത്താവളങ്ങളിൽ എട്ടെണ്ണവും ഇന്ത്യൻ വിമാനത്താവളങ്ങളാണ്. ചെന്നൈ, കൊൽക്കത്ത, കൊച്ചി എന്നിവയും ഇതിൽ ഉൾപ്പെടുന്നു. ദക്ഷിണേഷ്യയിലെയും ഇന്ത്യയിലെയും ഏറ്റവും വൃത്തിയുള്ള വിമാനത്താവളങ്ങളങ്ങളുടെ പട്ടികയിലും ഡൽഹിയാണ് മുന്നിൽ. കൂടാതെ, ലോകത്തിലെ മികച്ച 100 വിമാനത്താവളങ്ങളുടെ പട്ടികയിൽ ഡൽഹി 37-ാം സ്ഥാനത്താണ്. ഡൽഹി വിമാനത്താവളത്തിൽ T1, T2, T3 എന്നിങ്ങനെ മൂന്ന് ടെർമിനലുകളുണ്ട്. 2010-ലാണ് ഇതിന്റെ T3 ടെർമിനൽ തുറന്നത്. ലോകത്തിലെ ഏറ്റവും വലിയ ടെർമിനലായ T3 വഴി പ്രതിവർഷം 40 ദശലക്ഷം യാത്രക്കാർ കടന്നുപോകുന്നു. ഡൽഹി വിമാനത്താവളം നിയന്ത്രിക്കുന്നത് ജിഎംആർ…
മര്‍സ ഹൈപ്പര്‍ മാര്‍ക്കറ്റ് സംഘടിപ്പിച്ച ഇന്റര്‍ ഡിസ്റ്റിക് പെനാല്‍റ്റി ഷൂട്ട് ഔട്ട് മത്സരത്തില്‍ തൃശൂര്‍ ജില്ല ജേതാക്കള്‍
ദോഹ: ഖത്തര്‍ ലോകകപ്പിന് ഐക്യദാര്‍ഢ്യവുമായി മര്‍സ ഹൈപ്പര്‍ മാര്‍ക്കറ്റ്‌സംഘടിപ്പിച്ചഇന്റര്‍ ഡിസ്റ്റിക് പെനാല്‍റ്റി ഷൂട്ട് ഔട്ട് മത്സരത്തില്‍ തൃശൂര്‍ ജില്ല ജേതാക്കളായി. മലപ്പുറം ജില്ലയാണ് റണ്ണര്‍ അപ്പ്. അബുഹമൂര്‍ ഇറാനി സ്‌കൂളില്‍ നടന്നപെനാല്‍റ്റി ഷൂട്ട് ഔട്ട് മത്സരം മര്‍സ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ മുഹമ്മദ് ജിഫിന്‍ കിക്ക് ഓഫ് ചെയ്ത് ഉദ്ഘാടനം ചെയ്തു. മത്സരത്തില്‍ വിവിധ ജില്ലകളെ പ്രതിനിധീകരിച്ചുകൊണ്ട് 14 ടീമുകള്‍ പങ്കെടുത്തു. വിജയികള്‍ക്ക് മര്‍സ ഹൈപ്പര്‍മാര്‍ക്കറ്റ് ജനറല്‍ മാനേജര്‍ ഷാഫി ബിന്‍ ഹംസ ട്രോഫി സമ്മാനിച്ചു. മര്‍സ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ മുഹമ്മദ് ജിഫിന്‍, മാനേജര്‍ ഷംസീര്‍ ഖാന്‍, ചീഫ് അക്കൗണ്ടന്റ് സഹീര്‍ സി.പി, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ അഹമ്മദ് പാതിരിപ്പറ്റ, വിഷന്‍ മീഡിയ പ്രതിനിധികളായ അബ്ദുള്‍ ഫത്താഹ് നിലമ്പൂര്‍, നസീമ വലിയകത്ത്എന്നിവര്‍ പങ്കെടുത്തു. ഫോട്ടോ : മര്‍സ ഹൈപ്പര്‍മാര്‍ക്കറ്റ് സംഘടിപ്പിച്ച പെനാല്‍റ്റി ഷൂട്ടൗട്ട് മത്സരത്തില്‍ വിജയികളായ…
England sporting goods firm removed Lord Ganesh polo-suit after Hindu protest
Whitstable (Kent, England) based online sporting goods store, Water Polo Shop, withdrew the water polo swimsuit carrying the image of Hindu deity Lord Ganesh; after Hindus protested calling these “highly inappropriate”. Pauline of Water Polo Shop, in an email to distinguished Hindu statesman Rajan Zed, who spearheaded the protest, wrote: We have removed the sale of this product from our website. Meanwhile, Bbosi, the sportswear company in Spain, which reportedly owned this design, also seems to have removed this and all other Ganesh products, as “Ganesh” search on its website yielded…
കെ.പി.എ എജ്യുക്കേഷൻ എക്സലൻസ് 2022 അവാർഡുകൾ സമ്മാനിച്ചു
ബഹ്റൈന്‍: 10, 12 ക്‌ളാസ്സുകളിൽ വിജയം നേടുന്ന കൊല്ലം പ്രവാസി അസ്സോസിയേഷൻ ബഹ്‌റൈൻ അംഗങ്ങളുടെ കുട്ടികൾക്കായി ഏർപ്പെടുത്തിയ കെ.പി.എ എജ്യുക്കേഷൻ എക്സലൻസ് 2022 അവാർഡുകൾ സമ്മാനിച്ചു. ബഹ്‌റൈനിലും, കേരളത്തിലും പഠിച്ച 32 കുട്ടികളാണ് ഈ വർഷത്തെ അവാർഡിന് അർഹരായത്. ബഹ്‌റൈനിൽ പഠിച്ച കുട്ടികൾ നേരിട്ടും, നാട്ടിൽ പഠിച്ച കുട്ടികളുടെ രക്ഷിതാക്കളും ജുഫയർ ഒലിവ് വെസ്റ്റേൺ ഹോട്ടലിൽ വച്ച് സംഘടിപ്പിച്ച അവാർഡ് ദാന ചടങ്ങിൽ വച്ച് വിശിഷ്ടാഥികളിൽ നിന്നും അവാർഡുകൾ ഏറ്റു വാങ്ങി. കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം അദ്ധ്യക്ഷനായ ചടങ്ങ് മുതിർന്ന മാധ്യമ പ്രവർത്തകൻ സോമൻ ബേബി ഉത്‌ഘാടനം ചെയ്തു. ഫ്രണ്ട്‌സ് സോഷ്യൽ അസ്സോസിയേഷൻ പ്രസിഡന്റ് സെയ്ദ് റമദാൻ നദ്‌വി മുഖ്യാതിഥിയായും, വൈറ്റോൾ ബഹ്‌റൈൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസർ നൈന മുഹമ്മദ്, ഫിറ്റ്ജീ ബഹ്‌റൈൻ കോ-ഓർഡിനേറ്റർ അനിരുദ്ധ് ബരൻവാൽ എന്നിവർ വിശിഷ്ടാതിഥികളുമായിരുന്നു. കെ.പി.എ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ…
അല്‍ ജലീല ചിന്‍ഡ്രന്‍സ് സ്‍പെഷ്യാലിറ്റി ഹോസ്‍പിറ്റലില്‍ ‘വീല്‍സ് ഓഫ് ഹാപ്പിനെസ്’ സംഘടിപ്പിച്ച് യൂണിയന്‍ കോപ്
മാസം തികയാതെ പ്രസവിക്കപ്പെടുന്ന കുട്ടികള്‍ക്കായുള്ള അന്താരാഷ്ട്ര ദിനാചരണത്തിന്റെ ഭാഗമായിട്ടായിരുന്നു ‘വീല്‍സ് ഓഫ് ഹാപ്പിനെസ്’ സംഘടിപ്പിച്ചത്. ദുബൈ: ദുബൈയിലെ അല്‍ ജലീല ചില്‍ഡ്രന്‍സ് സ്‍പെഷ്യാലിറ്റി ആശുപത്രിയുമായി സഹകരിച്ച് ‘വീല്‍സ് ഓഫ് ഹാപ്പിനെസ്’ എന്ന പേരില്‍ യൂണിയന്‍ കോപ് പ്രത്യേക പരിപാടി സംഘടിപ്പിച്ചു. രോഗികളായി ആശുപത്രിയിലെത്തുന്ന കുട്ടികളെ സന്തോഷിപ്പിക്കാനും അവരുടെ ചികിത്സാ കാലയളവില്‍ പിന്തുണ നല്‍കാനും അവബോധം വളര്‍ത്താനും ലക്ഷ്യമിട്ടായിരുന്നു പരിപാടി. ചികിത്സയ്ക്കിടെ കുട്ടികള്‍ക്ക് യൂണിയന്‍ കോപ് സമ്മാനങ്ങള്‍ വിതരണം ചെയ്‍തു. രക്ഷിതാക്കളുടെയും നിയോനെറ്റല്‍ ഇന്റര്‍ന്‍സീവ് കെയറിലെ (എന്‍ഐസിയു) രോഗികളുടെയും സഹകരണത്തോടെയായിരുന്നു, മാസം തികയാതെ പ്രസവിക്കുന്ന കുട്ടികള്‍ക്കായുള്ള അന്താരാഷ്ട്ര ദിനാചരണത്തിന്റെ ഭാഗമായി പരിപാടി സംഘടിപ്പിച്ചത്. യൂണിയന്‍കോപില്‍ നിന്ന് ഹാപ്പിനെസ് ആന്റ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ ഡോ. സുഹൈല്‍ അല്‍ ബസ്തകി, കമ്മ്യൂണിക്കേഷന്‍ സെക്ഷന്‍ മാനേജര്‍ ഹുദ സാലെം സൈഫ്, യൂണിയന്‍ കോപ് അല്‍ വര്‍ഖ സിറ്റി മാള്‍ ബ്രാഞ്ച് മാനേജര്‍ മുഹമ്മദ്…
ശശി തരൂരിന്റെ മലബാർ പര്യടനത്തെച്ചൊല്ലി കേരളാ കോൺഗ്രസിലെ ഒരു വിഭാഗത്തില്‍ കലഹം
കോഴിക്കോട്: വിവിധ പരിപാടികളിൽ പങ്കെടുക്കാനും പൊതുപ്രവർത്തകരെ കാണാനുമായി കോൺഗ്രസ് നേതാവ് ശശി തരൂരിന്റെ മലബാർ പര്യടനത്തെച്ചൊല്ലി സംസ്ഥാന കോൺഗ്രസില്‍ കലഹം. സംസ്ഥാന കോൺഗ്രസിൽ പുതിയൊരു “തരൂർ ഗ്രൂപ്പ്” ഉയർന്നുവരുന്നതിന്റെ സൂചനയായി, ഞായറാഴ്ച “സംഘപരിവാറും മതേതരത്വത്തിനെതിരായ വെല്ലുവിളികളും” എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറിന് “അപ്രഖ്യാപിത വിലക്ക്” ഏർപ്പെടുത്തിയ നേതാക്കൾക്കെതിരെ അദ്ദേഹത്തിന്റെ അനുയായികൾ ആഞ്ഞടിച്ചു. “കോഴിക്കോട് ജവഹർ യൂത്ത് ഫൗണ്ടേഷന്റെ” ബാനറിൽ ഇതേ വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. കോഴിക്കോട് എംപി എം കെ രാഘവൻ ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ തരൂർ അനുകൂലികൾ പങ്കെടുക്കുകയും ചെയ്തു. കൂടാതെ, യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച തരൂരിന്റെ പരിപാടിക്ക് അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തിയതിന് ഉത്തരവാദികൾ ആരാണെന്ന് കണ്ടെത്താൻ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നും രാഘവൻ പാർട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടു. കോഴിക്കോട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരിൽ നിന്ന് തനിക്ക് ഉജ്ജ്വല സ്വീകരണം ലഭിക്കുന്നതിന്റെ വീഡിയോ തിങ്കളാഴ്ച തരൂർ തന്റെ ട്വിറ്ററില്‍…
