ന്യൂഡൽഹി: അന്യ മതസ്ഥനെ വിവാഹം കഴിച്ച മകളെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട് കെയ്സിലാക്കി മധുര എക്സ്പ്രസ് വേയില്‍ ഉപേക്ഷിച്ച മാതാപിതാക്കളെ പോലീസ് അറസ്റ്റു ചെയ്തു. 22-കാരിയായ മകളെ പിതാവാണ് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. ആയുഷി ചൗധരി (22)യാണ് ദാരുണമായി കൊല്ലപ്പെട്ടത്. മകൾ മറ്റൊരു ജാതിയിൽപ്പെട്ട യുവാവിനെ വിവാഹം കഴിച്ചതിലുള്ള പ്രതികാരമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നു പറയുന്നു. മകൾ രാത്രിയിൽ സ്ഥിരമായി പുറത്തെക്ക് പോകുന്നത് പിതാവ് നിതേഷ് യാദവ് ശ്രദ്ധിച്ചിരുന്നു. അമ്മയുടെയും സഹോദരന്റെയും അറിവോടെയാണ് നിതേഷ് യാദവ് മകളെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. സ്യൂട്ട്‌കേസ് ലഭിച്ച ശേഷം ഫോൺ കോളുകൾ പിന്തുടരുകയും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്താണ് പോലീസ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. കൊല്ലപ്പെട്ട യുവതിയെ കണ്ടെത്തുന്നതിനായി ഡൽഹിയിലും പോസ്റ്ററുകൾ പതിച്ചിട്ടുണ്ടായിരുന്നു. ഛത്രപാൽ എന്ന മറ്റൊരു ജാതിയിൽപ്പെട്ട യുവാവിനെ വിവാഹം കഴിച്ച കാര്യം ആയുഷി വീട്ടുകാരോട് പറഞ്ഞിരുന്നില്ല. ഇതറിഞ്ഞ യാദവ് മകളെ…
Author: .
പാന്‍-ആധാര്‍ ലിങ്കിംഗ്: അടുത്ത വർഷം മുതൽ പാന്‍ കാര്‍ഡുകള്‍ പ്രവര്‍ത്തനരഹിതമായേക്കാമെന്ന് മുന്നറിയിപ്പ്
നിങ്ങൾ പാൻ കാർഡ് ഉടമയാണെങ്കിൽ, അത് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കില്‍ അടുത്ത വര്‍ഷം മുതൽ പ്രവർത്തനരഹിതമായേക്കാമെന്ന് മുന്നറിയിപ്പ്. 2023 മാർച്ചിന് ശേഷം ആധാറുമായി ലിങ്ക് ചെയ്യാത്ത പാൻ കാർഡ് പ്രവർത്തനരഹിതമാകുമെന്നാണ് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസിന്റെ മുന്നറിയിപ്പ്. 2022 മാർച്ച് 31-നകം പാൻ കാർഡ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ ആയിരം രൂപ വരെ പിഴയീടാക്കുമെന്ന് ആദായ നികുതി വകുപ്പ് നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാല്‍, അത്തരം കാർഡ് ഉടമകൾക്ക് പാൻ കാർഡ് ഉപയോഗിക്കാൻ അനുമതിയുണ്ടായിരുന്നു. ആ അനുമതി 2023-ഓടെ ഇല്ലാതാകും. പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ആദായ നികുതി വകുപ്പ് പലതവണ നീട്ടിയിരുന്നു. 2017 ജൂലൈ ഒന്നിന് പാൻകാർഡ് അനുവദിച്ചവർ ആധാർ കാർഡുമായി ബന്ധിപ്പിക്കണമെന്ന് അറിയിച്ചിരുന്നു. പിന്നീട് ഇത് 2022 ജൂൺ വരെ നീണ്ടു. ഇനിയും പാൻ കാർഡും ആധാർ കാർഡും തമ്മിൽ ബന്ധിപ്പിച്ചിട്ടില്ല എന്നുണ്ടെങ്കിൽ അടുത്ത…
മെഹ്‌റൗളി കൊലപാതകം: തിരച്ചിലിനിടെ പോലീസ് മനുഷ്യന്റെ താടിയെല്ലുകൾ കണ്ടെടുത്തു
ന്യൂഡൽഹി : ശ്രദ്ധ വാക്കറിന്റെ അവശിഷ്ടങ്ങൾക്കായുള്ള തെരച്ചിലിനിടെ ഡൽഹി പോലീസ് മനുഷ്യന്റെ താടിയെല്ല് കണ്ടെടുത്തു. ഇത് കൊലപാതകത്തിന് ഇരയായ 27-കാരിയുടേതാണോ എന്നറിയാൻ ദന്തഡോക്ടറുടെ സഹായം തേടിയതായി റിപ്പോര്‍ട്ട്. “റൂട്ട് കനാൽ ചികിത്സയ്ക്കോ മറ്റോ ആ സ്ത്രീയെ ചികിത്സിച്ച മുംബൈ ആസ്ഥാനമായുള്ള ഡോക്ടറിൽ നിന്ന് എക്സ്-റേ ഫിലിം എടുക്കാൻ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എക്സ്-റേ ഇല്ലെങ്കിൽ, തിരിച്ചറിയാൻ വളരെ ബുദ്ധിമുട്ടാണ്, ” ഡോക്ടര്‍ പറഞ്ഞു. ഈ വർഷം ആദ്യം അഫ്താബ് അമിൻ പൂനാവാലയ്‌ക്കൊപ്പം (28) മുംബൈയിൽ നിന്ന് ഡൽഹിയിലേക്ക് താമസം മാറിയ ശ്രദ്ധ വാക്കർ സൗത്ത് ഡൽഹിയിലെ മെഹ്‌റൗളിയിലെ ഒരു ഫ്‌ളാറ്റിലാണ് താമസിച്ചിരുന്നത്. ഫ്ലാറ്റിൽ വെച്ച് പൂനാവാല വാക്കറിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും ശരീരം 35 കഷണങ്ങളാക്കി മുറിക്കുകയും 300 ലിറ്റർ ഫ്രിഡ്ജിൽ മൂന്നാഴ്ചയോളം സൂക്ഷിച്ച് ദിവസങ്ങളോളം നഗരത്തിലുടനീളം കുഴിച്ചിടുകയും ചെയ്തെന്നാണ് കുറ്റാരോപണം. സമീപത്തെ വനമേഖലയിൽ നിന്ന് തലയോട്ടിയുടെ ഭാഗങ്ങളും…
ഓടുന്ന വാഹനത്തിലെ കൂട്ട ബലാത്സംഗം: കൊച്ചിയിലെ ഡിജെ പാർട്ടികളിൽ ഡിംപിൾ സ്ഥിരം സാന്നിധ്യമാണെന്ന് റിപ്പോര്‍ട്ട്
എറണാകുളം: കൊച്ചിയിൽ 19 കാരിയായ മോഡലിനെ ഓടുന്ന കാറിൽ കൂട്ടബലാത്സംഗം ചെയ്യാന്‍ ഒത്താശ ചെയ്ത ചെയ്ത പ്രതി രാജസ്ഥാൻ സ്വദേശി ഡിംപിൾ കൊച്ചിയിലെ ഡിജെ പാർട്ടികളിലെ സ്ഥിരം സാന്നിധ്യമാണെന്ന് റിപ്പോര്‍ട്ട്. കൊച്ചിയിലെ ഫാഷൻ ഷോകളിൽ ഡിംപിൾ പങ്കെടുക്കാറുണ്ടായിരുന്നുവെന്നും ചില ഫാഷൻ ഷോകളിൽ പരസ്യത്തിനായി ഡിംപിളിന്റെ ചിത്രം നൽകിയിരുന്നതായും റിപ്പോർട്ടുണ്ട്. അതിനിടെ, പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. ഇരയുടെ സുഹൃത്തും കേസിലെ പ്രതിയുമായ ഡിംപിൾ ലാമ്പയെ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. ഇരയും കേസിലെ പ്രതികളും ഒത്തുചേർന്ന് ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് ലഹരിമരുന്ന് കച്ചവടം നടന്നിരുന്നു എന്നത് സ്ഥിരീകരിക്കാൻ പൊലീസിന് പുറമെ എക്സൈസും അന്വേഷണം ആരംഭിച്ചു. മദ്യം വിളമ്പാൻ യുവതികളെ നിർത്തിയതിനുൾപ്പെടെ ഹോട്ടലിനെതിരെ ഒരുവർഷത്തിനിടെ ആറു കേസുകളാണ് എക്സൈസ് റജിസ്റ്റർ ചെയ്തത് . വ്യാഴാഴ്ച കൊടുങ്ങല്ലൂരില്‍ നിന്ന് കൊച്ചിയിലെത്തിയ മൂന്ന് യുവാക്കളും ഡിംപിളിനെ ഫോണില്‍വിളിച്ച് പാര്‍ട്ടിയില്‍ പങ്കെടുക്കണമെന്നും…
ഭര്‍തൃഗൃഹത്തില്‍ യുവതി ജീവനൊടുക്കി; സ്ത്രീധന പീഡനമാണെന്ന് ബന്ധുക്കള്‍; പോലീസ് കേസെടുത്തു
കോഴിക്കോട്: സ്ത്രീധന പീഡനത്തെ തുടർന്ന് യുവതി ഭർത്താവിന്റെ വീട്ടിൽ ആത്മഹത്യ ചെയ്തതായി ബന്ധുക്കൾ. തിരുവമ്പാടി സ്വദേശി ഹഫ്‌സത്തിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാരുടെ നേതൃത്വത്തിൽ ആക്ഷൻ കമ്മിറ്റിയും രൂപീകരിച്ചു. 14 പവന്റെ ആഭരണങ്ങള്‍ നൽകിയാണ് വിവാഹം നടത്തിയത്. എന്നാല്‍, കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവ് ഷിഹാബുദ്ദീനും മാതാവും ഹഫ്സത്തിനെ നിരന്തരം പീഡിപ്പിച്ചിരുന്നു എന്നും, മകൾക്ക് മാനസിക പ്രശ്‌നങ്ങളുണ്ടായിരുന്നതായും വീട്ടുകാർ ആരോപിക്കുന്നു. 20 വയസുകാരിയായ ഹഫ്‌സത്തിന്റെ മരണത്തിലേക്ക് നയിച്ച കാരണക്കാരെ കണ്ടെതെണമെന്ന് ആവശ്യപ്പെട്ടു നൽകിയ പരാതിയിൽ താമരശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.
ഇസ്ലാമിക നിയമപ്രകാരം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിച്ചാൽ പോക്സോ നിയമം ചുമത്താം: ഹൈക്കോടതി
എറണാകുളം: ഒരു മുസ്ലീം പുരുഷനും പ്രായപൂർത്തിയാകാത്ത മുസ്ലീം പെൺകുട്ടിയും തമ്മിലുള്ള വിവാഹം അവരുടെ സ്വകാര്യ നിയമപ്രകാരം ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്ന (പോക്സോ) നിയമത്തിൽ നിന്ന് ഒഴിവാക്കിയിട്ടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. വിവാഹത്തിന്റെ സാധുതയോ മറ്റോ പരിഗണിക്കാതെ, വിവാഹത്തിലെ കക്ഷികളിലൊരാൾ പ്രായപൂർത്തിയാകാത്ത ആളാണെങ്കിൽ പോക്‌സോ നിയമപ്രകാരമുള്ള കുറ്റങ്ങൾ ബാധകമാകുമെന്നും കോടതി കൂട്ടിച്ചേർത്തു. തിരുവല്ല പോലീസ് അറസ്റ്റ് ചെയ്ത ബംഗാൾ സ്വദേശിയായ മുസ്ലീം യുവാവ് സമർപ്പിച്ച ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്. കവിയൂരിലെ കുടുംബാരോഗ്യ കേന്ദ്രത്തിൽ പതിനാറുകാരിയായ പെൺകുട്ടിയെ ആഗസ്ത് മാസത്തിൽ പരിശോധനയ്‌ക്കായി കൊണ്ടുവന്നപ്പോഴാണ് ഇയാൾ പതിനാറുകാരിയെ ബലാത്സംഗം ചെയ്‌ത വിവരം പുറത്തറിയുന്നത്. പശ്ചിമ ബംഗാളിൽ നിന്ന് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പ്രോസിക്യൂഷൻ ആരോപിച്ചു. 2021 മാർച്ച് 14-ന് മഹമ്മദൻ നിയമം അനുസരിച്ച് താൻ അവളെ വിവാഹം കഴിച്ചുവെന്ന് അയാൾ അവകാശപ്പെട്ടു. 18 വയസ്സിന് താഴെയുള്ള…
തരൂരിന്റെ പരിപാടികളിൽ നിന്ന് വിട്ടുനിൽക്കാനുള്ള നിർദേശത്തിനെതിരെ പാർട്ടിതല അന്വേഷണം ആവശ്യപ്പെട്ട് എം കെ രാഘവന്‍
കോഴിക്കോട്: കോൺഗ്രസ് നേതാവ് ശശി തരൂരിന്റെ വടക്കൻ ജില്ലകളിലെ ഒറ്റയാൾ പ്രചാരണത്തില്‍ നിന്ന് ഇന്ത്യൻ യൂത്ത് കോൺഗ്രസ് (ഐ.വൈ.സി) പ്രവർത്തകരെ തടഞ്ഞതിന്റെ കാരണങ്ങളെക്കുറിച്ച് കെ.പി.സി.സി അന്വേഷണ കമീഷനെ നിയോഗിക്കണമെന്ന് എം.കെ. രാഘവൻ ആവശ്യപ്പെട്ടു. വടക്കൻ ജില്ലകളിൽ ഒറ്റയാള്‍ പ്രചാരണം സംഘടിപ്പിക്കാനുള്ള തീരുമാനം തരൂർ മാത്രം എടുത്തതല്ലെന്ന് രാഘവൻ ചൂണ്ടിക്കാട്ടി. പാർട്ടിയുടെ ഉന്നത നേതൃത്വത്തിന് പരിപാടികളെക്കുറിച്ച് നന്നായി അറിയാമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. പരിപാടി ആസൂത്രണം ചെയ്തത് ഒറ്റക്കല്ല. പാർട്ടിയുടെ ഉത്തരവാദിത്തപ്പെട്ടവരോട് ചോദിച്ചിരുന്നു. കൊന്ന മുറിച്ചാൽ വിഷു മുടങ്ങില്ലെന്നും രാഘവൻ പറഞ്ഞു. കെ.പി. കേശവ മേനോൻ ഹാളിൽ ‘സംഘ്പരിവാർ മതേതരത്വത്തിന് ഉയർത്തുന്ന ഭീഷണി’ എന്ന വിഷയത്തിലാണ് ശശി തരൂരിന്റെ പ്രഭാഷണം സംഘടിപ്പിക്കാൻ യൂത്ത് കോൺഗ്രസ് കോഴിക്കോട്ട് ജില്ല കമ്മിറ്റി തീരുമാനിച്ചിരുന്നത്. എന്നാൽ, ശനിയാഴ്ച വൈകീട്ട് ‘അജ്ഞാത’ കാരണത്താൽ അത് ഒഴിവാക്കുകയായിരുന്നു. ഇതുസംബന്ധിച്ച വിവാദം കത്തുന്നതിനിടയിൽ, ജവഹർ യൂത്ത് ഫൗണ്ടേഷൻ…
അന്താരാഷ്‌ട്ര യാത്രക്കാർക്കുള്ള എയർ സുവിധ ഫോം പൂരിപ്പിക്കുന്നത് സർക്കാർ ഒഴിവാക്കി
ന്യൂഡൽഹി: കൊറോണ വൈറസ് കേസുകൾ കുറയുന്ന സാഹചര്യത്തിൽ വിദേശ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് പറക്കുന്ന ആളുകൾക്ക് എയർ സുവിധ ഫോം പൂരിപ്പിക്കേണ്ട ആവശ്യകത സർക്കാർ തിങ്കളാഴ്ച റദ്ദാക്കി. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം (MoHFW) പുറപ്പെടുവിച്ച വിജ്ഞാപനമനുസരിച്ച്, അന്താരാഷ്‌ട്ര യാത്രക്കാര്‍ക്കുള്ള പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ നവംബർ 22 മുതൽ പ്രാബല്യത്തിൽ വരും. നേരത്തെ, വിദേശത്ത് നിന്ന് ഇന്ത്യയിലെത്തുന്ന യാത്രക്കാർ എയർ സുവിധ ഫോം പൂരിപ്പിക്കണമെന്ന് മാർഗനിർദേശങ്ങൾ ആവശ്യപ്പെട്ടിരുന്നു. കൊറോണ വൈറസ് പാൻഡെമിക്കിന്റെ പശ്ചാത്തലത്തിലാണ് ഈ ഫോം അവതരിപ്പിച്ചത്. വിമാന യാത്രയിൽ മാസ്‌ക് നിർബന്ധമല്ലെന്നും എന്നാൽ യാത്രക്കാർ അവ ഉപയോഗിക്കണമെന്നും കഴിഞ്ഞയാഴ്ച സിവിൽ ഏവിയേഷൻ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. MoHFW-ന്റെ ഏറ്റവും പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, വിമാന യാത്രക്കാർ അവരുടെ രാജ്യത്ത് COVID-19 നെതിരെയുള്ള വാക്സിനേഷന്റെ അംഗീകൃത പ്രാഥമിക ഷെഡ്യൂൾ അനുസരിച്ച് പൂർണ്ണമായും വാക്സിനേഷൻ എടുക്കുന്നതാണ് നല്ലത്. എത്തിച്ചേരുമ്പോൾ, യാത്രക്കാർ ശാരീരിക…
പത്തുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതിക്ക് അഞ്ച് വര്‍ഷം കഠിന തടവും മുപ്പതിനായിരം രൂപ പിഴയും
കൊല്ലം: പത്തു വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതിക്ക് അഞ്ച് വർഷം കഠിനതടവും 30000 രൂപ പിഴയും കോടതി വിധിച്ചു. ഏരൂർ വളക്കുപാറ ദർഭപ്പണ സ്വദേശി സുഭാഷിനെ (40)യാണ് പുനലൂർ ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ആറുമാസം കൂടി തടവ് അനുഭവിക്കണം. 2017 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുളിമുറിയിൽ കുളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെ ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് മാതാപിതാക്കള്‍ പരാതി നല്‍കുകയും ഏരൂർ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പ്രതിയെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റി.
കൊളറാഡോ വെടിവെയ്പ്: അക്രമിക്കെതിരെ വിദ്വേഷ കുറ്റകൃത്യം ചുമത്തിയേക്കാമെന്ന് അധികൃതര്‍
കൊളറാഡോ സ്പ്രിംഗ്സിൽ ശനിയാഴ്ച നടന്ന മാരകമായ വെടിവയ്പ്പിലെ കുറ്റവാളിക്കെതിരെ പ്രോസിക്യൂട്ടർമാർ വിദ്വേഷ കുറ്റം ചുമത്തുമോ എന്നത് നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കും. ശനിയാഴ്ച വൈകുന്നേരമാണ് തോക്കുധാരി ക്ലബ് ക്യൂവിൽ അതിക്രമിച്ച് കയറി വെടിയുതിർത്തത്. അഞ്ച് പേർ സംഭവ സ്ഥലത്തുവെച്ചുതന്നെ കൊല്ലപ്പെടുകയും 25 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇരുപത്തിരണ്ടുകാരനായ ആൻഡേഴ്സൺ ലീ ആൽഡ്രിച്ചിനെ നിശാക്ലബിലെ രണ്ട് ഗാര്‍ഡുമാര്‍ കീഴ്പ്പെടുത്തിയ ശേഷം പോലീസിന് കൈമാറി. ഇപ്പോൾ, പോലീസ് അന്വേഷണത്തിന്റെ പ്രാരംഭ ഘട്ടത്തിലാണ്. ആക്രമണം ഒരു വിദ്വേഷ കുറ്റകൃത്യമാണോ എന്നത് ഇപ്പോഴും വ്യക്തമായിട്ടില്ലെന്ന് ഡിസ്ട്രിക്റ്റ് അറ്റോർണി മൈക്കൽ അലൻ പറഞ്ഞു. കൊളറാഡോയിൽ, ഒരു വിദ്വേഷ കുറ്റകൃത്യം പക്ഷപാതപരമായ കുറ്റകൃത്യം എന്നും അറിയപ്പെടുന്നു. ഒരു വ്യക്തിയുടെ യഥാർത്ഥമായ അല്ലെങ്കിൽ തിരിച്ചറിഞ്ഞ വംശം, മതം, ദേശീയത, പ്രായം, വൈകല്യം, ലൈംഗിക ആഭിമുഖ്യം അല്ലെങ്കിൽ പക്ഷപാതത്താൽ ഭാഗികമായെങ്കിലും പ്രചോദിപ്പിക്കപ്പെടുന്ന ആക്രമണം അതില്‍ ഉള്‍പ്പെടുന്നു. പക്ഷപാതപരമായ ഒരു കുറ്റകൃത്യം…
