ഹണ്ടര്‍ ബൈഡന്‍റെ വിദേശ ബിസിനസ് ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തുമെന്ന് റിപ്പബ്ലിക്കന്മാര്‍

വാഷിംഗ്ടണ്‍: ഹണ്ടര്‍ ബൈഡന്‍റെ വിദേശ ബിസിനസ് ഇടപാടുകളെക്കുറിച്ചും അതില്‍ ബൈഡനുള്ള പങ്കിനെക്കുറിച്ചും ഇതിനകം തന്നെ ആരംഭിച്ചിരിക്കുന്ന അന്വേഷണങ്ങൾ ഊര്‍ജ്ജിതപ്പെടുത്തുമെന്നു റിപ്പബ്ലിക്കന്‍ ജനപ്രതിനിധികള്‍. യൂ എസ് പ്രതിനിധി സഭയിൽ ഭൂരിപക്ഷം ഉറപ്പാക്കിയതിനു പുറകെ സഭയിലെ ഓവര്‍സൈറ്റ് കമ്മിറ്റി ചെയര്‍മാനായി സ്ഥാനമേറ്റെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന റിപ്പബ്ലിക്കന്‍ നേതാവ് ജയിംസ് കോമര്‍ അറിയിച്ചു. ജോ ബൈഡന്‍ വൈസ് പ്രസിഡന്‍റായിരുന്ന സമയത്ത് മകനു വഴി വിട്ട സഹായങ്ങള്‍ ചെയ്തുകൊടുത്തിട്ടുണ്ടെന്നും ഇത് അധികാര ദുര്‍വിനിയോഗമാണെന്നും റിപ്പബ്ലിക്കന്മാര്‍ ആരോപിച്ചു.ഇക്കാര്യത്തില്‍ പ്രസിഡന്‍റ് അമേരിക്കന്‍ ജനതയോടു നുണ പറഞ്ഞുവെന്നും ബൈഡന്‍ കുടുംബത്തിന്‍റെ ഇടപാടുകള്‍ ദേശീയസുരക്ഷയ്ക്കു ഭീഷണിയാണെന്നും കൂട്ടിച്ചേര്‍ത്തു. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് ഹണ്ടര്‍ ബൈഡനെതിരേ അന്വേഷണമുണ്ടെങ്കിലും കുറ്റങ്ങള്‍ ചുമത്തിയിട്ടില്ല.റിപ്പബ്ലിക്കൻ പാർട്ടി ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ രാഷ്‌ട്രീയ പ്രേരിതമാണെന്നു വൈറ്റ്ഹൗസ് പ്രതികരിച്ചു.

കൊളറാഡോയിൽ സ്വവർഗാനുരാഗികളുടെ നിശാക്ലബ്ബിൽ വെടിവെപ്പ്; അഞ്ച് പേർ കൊല്ലപ്പെട്ടു; 18 പേർക്ക് പരിക്ക്

വാഷിംഗ്ടൺ: കൊളറാഡോയില്‍ സ്വവർഗ്ഗാനുരാഗ നിശാക്ലബ്ബായ ക്ലബ് ക്യൂവിൽ ശനിയാഴ്ച നടന്ന വെടിവെപ്പിൽ അഞ്ച് പേർ കൊല്ലപ്പെടുകയും 18 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു. പ്രാദേശിക സമയം ശനിയാഴ്ച രാത്രി 11:57 മുതൽ നിരവധി 911 ടെലഫോണ്‍ കോളുകൾ അധികാരികൾക്ക് ലഭിച്ചുവെന്നും സംഭവത്തോട് പ്രതികരിച്ചുവെന്നും കൊളറാഡോ സ്പ്രിംഗ്സ് പോലീസ് ലെഫ്റ്റനന്റ് പമേല കാസ്ട്രോ പറഞ്ഞതായി സി‌എന്‍‌എന്‍ റിപ്പോര്‍ട്ട് ചെയ്തു. 3430 നോർത്ത് അക്കാദമി ബൊളിവാർഡിലെ അറിയപ്പെടുന്ന എൽജിബിടിക്യു+ നൈറ്റ്ക്ലബ്ബായ ക്ലബ് ക്യൂവിലാണ് വെടിവെപ്പ് നടന്നതെന്നും, വിവരം ലഭിച്ചയുടനെ പോലീസ് സംഭവസ്ഥലത്ത് കുതിച്ചെത്തിയെന്നും അക്രമിയെ കീഴ്പ്പെടുത്തിയെന്നും പമേല കാസ്ട്രോ പറഞ്ഞു. 22 കാരനായ ആൻഡേഴ്സൺ ലീ ആൽഡ്രിച്ച് എന്ന 22-കാരനെയാണ് പോലീസ് പിടികൂടിയത്. ഞായറാഴ്ച രാവിലെ വരെ ഇയാളുടെ ചിത്രം പോലീസ് പുറത്തുവിട്ടിട്ടില്ല. അന്വേഷണത്തിൽ എഫ്ബിഐയും സഹായിക്കുന്നുണ്ട്. കെട്ടിടത്തിൽ എത്ര പേർ ഉണ്ടായിരുന്നുവെന്ന് പോലീസിന് ഇതുവരെ അറിവായിട്ടില്ല,…

ഇന്ത്യന്‍-അമേരിക്കന്‍ സുനിൽ കുമാറിനെ ടഫ്റ്റ്സ് യൂണിവേഴ്സിറ്റി പ്രസിഡന്റായി നിയമിച്ചു

മാസച്യുസറ്റ്സ്: ഇന്ത്യൻ അമേരിക്കൻ വംശജന്‍ സുനിൽ കുമാറിനെ ടഫ്റ്റ്സ് യൂണിവേഴ്സിറ്റി പ്രസിഡന്റായി നിയമിച്ചു. 1852ലാണ് സ്വകാര്യ ഗവേഷണങ്ങൾക്കായുള്ള ഈ യൂണിവേഴ്സിറ്റി സ്ഥാപിച്ചത്. ആദ്യമായാണ് ഒരു ഇന്ത്യൻ അമേരിക്കൻ യൂണിവേഴ്സിറ്റി പ്രസിഡന്റാകുന്നത്. ജോൺ ഹോപ്‌കിൻസ് യൂണിവേഴ്സിറ്റി വൈസ് പ്രസിഡന്റും പ്രിന്‍സിപ്പാളുമായ കുമാർ, 2023 ജൂലൈ ഒന്നിന് ചുമതലയേല്‍ക്കും. നിലവിലെ പ്രസിഡന്റ് ആന്റണി പി മൊണാക്കോ വിരമിക്കുന്ന സ്ഥാനത്തേക്കാണ് കുമാറിന്റെ നിയമനം. 2016-ല്‍ ഷിക്കാഗോ ബൂത്ത് സ്കൂൾ ഓഫ് ബിസിനസിൽ ഡീൻ ആയി പ്രവര്‍ത്തിച്ചിരുന്നു. മംഗലാപുരം യൂണിവേഴ്സിറ്റിയിൽ നിന്നാണ് അദ്ദേഹം എൻജിനിയറിംഗ് ബിരുദം കരസ്ഥമാക്കിയത്. പിന്നീട് ബെംഗളുരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ നിന്നു കംപ്യൂട്ടർ സയൻസിൽ മാസ്റ്റേഴ്സ് എടുത്തു. 1996ൽ യൂണിവേഴ്സിറ്റി ഓഫ് ഇല്ലിനോയിൽ നിന്നാണ് പിഎച്ച്ഡി ലഭിച്ചത്. പിന്നീട്, സ്റ്റാൻഫോർഡ് ഗ്രാജുവേറ്റ് സ്കൂൾ ഓഫ് ബിസിനസിൽ അധ്യാപകനായി കരിയർ ആരംഭിച്ചു.

ട്രം‌പിന്റെ ട്വിറ്റര്‍ അക്കൗണ്ട് പുനഃസ്ഥാപിച്ചു

വാഷിംഗ്ടൺ: മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ട്വിറ്റർ അക്കൗണ്ട് പുനഃസ്ഥാപിച്ചു. അദ്ദേഹത്തിന്റെ ട്വിറ്റര്‍ അക്കൗണ്ട് പുനഃസ്ഥാപിക്കുമെന്ന് ഇലോൺ മസ്‌ക് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഇന്ന് (ഞായറാഴ്ച) ട്രം‌പ് വീണ്ടും ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടത്. അക്രമത്തിന് പ്രേരിപ്പിച്ചതിന് മുൻ പ്രസിഡന്റിനെതിരായ 22 മാസത്തെ സസ്‌പെൻഷൻ നീക്കുന്നതായി ഇലോൺ മസ്‌ക് പ്രഖ്യാപിച്ച് മിനിറ്റുകൾക്കുള്ളില്‍ ട്രംപിന്റെ ഒരിക്കൽ ബ്ലോക്ക് ചെയ്‌ത ട്വിറ്റർ അക്കൗണ്ട് വീണ്ടും പ്രത്യക്ഷപ്പെട്ടു. നേരത്തെ അക്രമത്തിന് പ്രേരിപ്പിച്ചതിന്റെ പേരിൽ ആജീവനാന്ത വിലക്കിന് വിധേയനായ ട്രംപിന്റെ അക്കൗണ്ട് പുനഃസ്ഥാപിക്കണമോ എന്നതിനെക്കുറിച്ച് വോട്ടു ചെയ്യാൻ മൈക്രോബ്ലോഗിംഗ് വെബ്‌സൈറ്റിന്റെ ഉപയോക്താക്കളോട് ആവശ്യപ്പെട്ട് ട്വിറ്റർ സിഇഒ മസ്‌ക് ഒരു വോട്ടെടുപ്പ് നടത്തിയിരുന്നു. സർവേ പ്രകാരം, 15 ദശലക്ഷത്തിലധികം ട്വിറ്റർ ഉപയോക്താക്കൾ വോട്ടെടുപ്പിൽ പങ്കെടുത്തു. അതില്‍ 51.8 ശതമാനം പേർ പുനഃസ്ഥാപിക്കുന്നതിന് അനുകൂലമായി വോട്ട് ചെയ്തു. 2024-ൽ വൈറ്റ് ഹൗസിലേക്കുള്ള തിരിച്ചുവരവ് പ്രഖ്യാപിച്ച ട്രംപ്, മസ്‌കിനെ പുകഴ്ത്തുകയും…

ഖത്തറിലെ ആവേശം തലവടിയിലേക്ക്: കൊടുമ്പിരി കൊള്ളുന്ന കളിയാരവം!

എടത്വ: ഖത്തറിൽ പന്തുരുളാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ നാടും നഗരവും ഉത്സവ ലഹരിയിലേക്ക് നയിക്കുന്ന ആഘോഷ പരിപാടികൾക്ക് തുടക്കമായി. ലോകമാകെ അലയടിക്കുന്ന ലോകക്കപ്പ് ആവേശത്തിൽ പങ്കുകൊണ്ട് ‘അർജൻ്റീന ഫാൻസ് തലവടിയും. ഗോളാരവത്തിന്റെ ഭാഗമായി അർജൻ്റീന ഫാൻസ് തലവടിയുടെ നേതൃത്വത്തിൽ തലവടി ജംഗ്ഷനിൽ വല കിലുക്കം സംഘടിപ്പിച്ചു. തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കിക്കോഫ് ചെയ്തു. സൗഹൃദ വേദി ചെയർമാൻ ഡോ. ജോൺസൺ വി. ഇടിക്കുള അദ്ധ്യക്ഷത വഹിച്ചു. തലവടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജി.വി. വിനോദ് കുമാർ, വൈസ് പ്രസിഡൻ്റ് ജോജി ഏബ്രഹാം, ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ ജോജി ജെ വയലപ്പള്ളി, അംഗം ബിനു സുരേഷ്, പിയുഷ്‌ പ്രസന്നൻ, പി.ഡി സുരേഷ്, ക്ലബ് ഭാരവാഹികളായ ഗോകുൽ ജി.നാഥ്, അജിത്ത് കുമാർ പി.കെ, അഖിൽ ടി.എം, വിജീഷ് കുമാർ, വിനയ് കുമാർ, ജിതിൻ വി.ജെ, സോണു സുനിൽ, സുർജിത്ത്…

തരൂരിന്റെ മലബാര്‍ പര്യടനം: യൂത്ത് കോണ്‍ഗ്രസിന് നേതൃത്വത്തിന്റെ വിലക്ക്

കോഴിക്കോട്: സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകാൻ ഡോ. ശശി തരൂര്‍ നടത്തുന്ന മലബാർ പര്യടനം ഞായറാഴ്ച കോഴിക്കോട്ട് ആരംഭിക്കാനിരിക്കെ യൂത്ത് കോണ്‍ഗ്രസിന് സംസ്ഥാന നേതൃത്വത്തിന്റെ വിലക്ക്. കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിലെ വിവിധ പരിപാടികളില്‍ പങ്കെടുത്ത് ജനമനസ്സുകളില്‍ ഇടം നേടുകയായിരുന്നു ശശി തരൂരിന്റെ ലക്ഷ്യം. അതിനിടെയാണ് കോഴിക്കോട്ടെ സെമിനാറിൽ നിന്ന് യൂത്ത് കോൺഗ്രസ് പിന്മാറിയത്. ‘സംഘ് പരിവാറും മതേതരത്വത്തിനെതിരായ വെല്ലുവിളികളും’ എന്ന വിഷയത്തിലാണ് സെമിനാര്‍. സെമിനാർ നടന്നു. ത​രൂ​രി​നെ പ​ങ്കെ​ടു​പ്പി​ച്ച് പ​രി​പാ​ടി ന​ട​ത്തേ​ണ്ടെ​ന്ന് ഉ​ന്ന​ത നേ​താ​ക്ക​ൾ നി​ർ​ദേ​ശി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് യൂ​ത്ത് കോ​ൺ​ഗ്ര​സി​ന്‍റെ പി​ന്മാ​റ്റം. യൂ​ത്ത് കോ​ൺ​ഗ്ര​സ് പി​ന്മാ​റി​യ സാ​ഹ​ച​ര്യ​ത്തി​ൽ കോ​ൺ​ഗ്ര​സ് അ​നു​കൂ​ല സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​ണ് പ​രി​പാ​ടി ന​ട​ത്തു​ക. ഇന്ത്യൻ ലോയേഴ്‌സ് കോൺഗ്രസും കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്‌സും സംഘടിപ്പിക്കുന്ന പരിപാടികളിലും തരൂർ പങ്കെടുക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. അവ ഇപ്പോൾ റദ്ദാക്കുമോ എന്ന് വ്യക്തമല്ല. തരൂരിന്റെ യാത്രയുമായി ആരും സഹകരിക്കേണ്ടതില്ലെന്ന…

ലോക തായ്‌ക്വാൻഡോ ചാമ്പ്യൻഷിപ്പിൽ സൗദി വനിതയ്ക്ക് വെങ്കലം

റിയാദ് : 122 രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ മെക്‌സിക്കൻ നഗരമായ ഗ്വാഡലജാറയിൽ 2022-ൽ നടന്ന ലോക തായ്‌ക്വോണ്ടോ ചാമ്പ്യൻഷിപ്പിൽ 49 കിലോഗ്രാം വിഭാഗത്തിൽ സൗദി അറേബ്യയുടെ ഡോണിയ അബു താലിബ് വെങ്കലം നേടി. സൗദിയുടെ കായിക, തായ്‌ക്വോണ്ടോയ്ക്ക് ഇത് പുതിയ നേട്ടമാണ്, സൗദി വനിതകളുടെ തായ്‌ക്വോണ്ടോയുടെ ചരിത്രത്തിലെ ആദ്യ മെഡലുമാണ്. 2020 ടോക്കിയോ ഒളിമ്പിക്സിൽ വെള്ളി നേടിയ സ്പാനിഷ് ലോക ഒന്നാം നമ്പർ താരം അഡ്രിയാനയെ പരാജയപ്പെടുത്തിയാണ് ഡോണിയ വെങ്കലം നേടിയത്. ടൂർണമെന്റിലുടനീളം ശ്രദ്ധേയമായ നേട്ടങ്ങളാണ് ഡോണിയ നേടിയത്. 64-ാം റൗണ്ടിൽ, കസാഖ് ദേശീയ ടീം താരം കബനോവ ബുട്ടാക്കൂസിനെ 2-0ന് പരാജയപ്പെടുത്തി, ലോക എട്ടാം നമ്പർ ജർമ്മൻ സുവരദ കിഷ്‌കാൽട്ടുമായി റൗണ്ട് ഓഫ് 32 ൽ നേരിട്ട് പരാജയപ്പെടുത്തി (2-1). പതിനാറാം റൗണ്ടിൽ ലോക റാങ്കിങ്ങിൽ ഒമ്പതാം സ്ഥാനത്തുള്ള ഈജിപ്ഷ്യൻ ദേശീയ ടീം താരം ഷഹദ് അൽ…

എൽഗർ പരിഷത്ത് കേസിലെ പ്രതി ഗൗതം നവ്‌ലാഖ തലോജ ജയിലിൽ നിന്ന് മോചിതനായി

മുംബൈ: എൽഗർ പരിഷത്ത്-മാവോയിസ്റ്റ് ബന്ധം കേസിലെ പ്രതിയായ മനുഷ്യാവകാശ പ്രവർത്തകൻ ഗൗതം നവ്‌ലാഖ ശനിയാഴ്ച വൈകുന്നേരം നവി മുംബൈയിലെ തലോജ ജയിലിൽ നിന്ന് മോചിതനായി. എങ്കിലും, ഒരു മാസത്തേക്ക് വീട്ടുതടങ്കലിലായിരിക്കും. നവി മുംബൈയിലെ ബേലാപൂർ-അഗ്രോളി പ്രദേശത്തെ ഒരു കെട്ടിടത്തിലേക്ക് പോലീസ് സംഘം അദ്ദേഹത്തെ കൊണ്ടുപോയി. വൈകിട്ട് ആറ് മണിയോടെയാണ് നവ്‌ലാഖ ജയിൽ വിട്ടതെന്ന് മുതിർന്ന ജയിൽ ഉദ്യോഗസ്ഥൻ പറഞ്ഞു. അദ്ദേഹത്തിന്റെ വീട്ടുതടങ്കലിനെതിരെ എൻഐഎ സമർപ്പിച്ച അപേക്ഷ വെള്ളിയാഴ്ച ഉച്ചയോടെ സുപ്രീം കോടതി തള്ളിയിരുന്നു. നവ്‌ലാഖയെ 24 മണിക്കൂറിനുള്ളിൽ വീട്ടുതടങ്കലിൽ പാർപ്പിക്കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. ഒന്നിലധികം അസുഖങ്ങളുണ്ടെന്ന് അവകാശപ്പെടുന്ന 70 കാരനായ ആക്ടിവിസ്റ്റ് 2017-18 കേസിൽ 2020 ഏപ്രിൽ മുതൽ ജയിലിലാണ്. നവംബർ 10 ന്, നവ്‌ലാഖയെ ചില വ്യവസ്ഥകളോടെ ഒരു മാസത്തേക്ക് വീട്ടുതടങ്കലിൽ പാർപ്പിക്കാൻ സുപ്രീം കോടതി അനുമതി നൽകുകയും 48 മണിക്കൂറിനുള്ളിൽ ഉത്തരവ് നടപ്പാക്കണമെന്ന് പറയുകയും…

പ്രണയത്തിന് അതിരുകളില്ല: അസമില്‍ യുവാവ് മരണപ്പെട്ട തന്റെ ദീര്‍ഘകാല കാമുകിയെ വിവാഹം കഴിച്ചു; ജീവിതകാലം മുഴുവൻ വിവാഹം കഴിക്കില്ലെന്ന് പ്രതിജ്ഞയെടുത്തു

മൊയ്‌ർഗാവ് (അസം): വെള്ളിയാഴ്ച അസമിലെ ഗുവാഹത്തിയില്‍ ഒരു സ്വകാര്യ ആശുപത്രിയിൽ അസുഖം ബാധിച്ച് മരിച്ച തന്റെ ദീർഘകാല കാമുകിയെ യുവാവ് വിവാഹം കഴിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ജീവിതകാലം മുഴുവൻ താന്‍ അവിവാഹിതനായിരിക്കുമെന്ന് 27-കാരനായ യുവാവ് മൃതദേഹത്തിനരികില്‍ നിന്ന് പ്രതിജ്ഞയെടുക്കുന്നതായിരുന്നു വീഡിയോ. ബിതുപൻ തമുലി എന്ന യുവാവാണ് തന്റെ ‘നവവധുവായ’ ഭാര്യയോട് ചെയ്യുന്നതുപോലെ പെൺകുട്ടിയുടെ നെറ്റിയില്‍ സിന്ദൂരമണിയിച്ചതും കഴുത്തില്‍ പൂമാലയണിയിച്ചതും. പിന്നീട് യുവാവ് മറ്റൊരു മാല എടുത്ത് പെണ്‍കുട്ടിയുടെ പല ഭാഗങ്ങളിലും സ്പർശിക്കുകയും പിന്നീട് അത് സ്വയം ധരിക്കുകയും ചെയ്തു. വധുവിന്റെ കുടുംബം പറയുന്നതനുസരിച്ച്, ബിതുപനും പ്രാർത്ഥന ബോറയും വളരെക്കാലമായി പരസ്പരം പ്രണയത്തിലായിരുന്നുവെന്നും അവർക്ക് ഈ ബന്ധത്തെക്കുറിച്ച് അറിയാമായിരുന്നു എന്നുമാണ്. ഇരുവരുടേയും വീട്ടുകാർക്കും കാര്യങ്ങൾ അറിയാമായിരുന്നു, പ്രാർത്ഥനയുടെ അകാല വിയോഗത്തിന് മുമ്പേ അവർ വിവാഹ ആലോചനകൾ നടത്തിയിരുന്നു. “കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, പാർത്ഥയ്ക്ക് പെട്ടെന്ന് അസുഖം…

പ്രശസ്ത നടി തബസ്സും ഗോവിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു

ന്യൂഡൽഹി: മുതിർന്ന ബോളിവുഡ് നടി തബസ്സും ഗോവിൽ ഹൃദയാഘാതത്തെ തുടർന്ന് വെള്ളിയാഴ്ച വൈകീട്ട് അന്തരിച്ചു. 78 വയസ്സായിരുന്നു. ‘ഫൂൽ ഖിലേ ഹേ ഗുൽഷൻ ഗുൽഷൻ’ എന്ന പരിപാടിയിലൂടെയാണ് തബസ്സും അറിയപ്പെടുന്നത് . ദൂരദർശൻ സെലിബ്രിറ്റി ടോക്ക് ഷോ 1972 മുതൽ 1993 വരെ നടന്നു. റിപ്പോർട്ടുകൾ പ്രകാരം നവംബർ 21 ന് സാന്താക്രൂസിലെ ലിങ്കിംഗ് റോഡിലുള്ള ആര്യസമാജത്തിൽ ഒരു പ്രാർത്ഥനായോഗം നടക്കും. വെള്ളിയാഴ്ച രാത്രി 8.40 ഓടെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ വെച്ച് തബസ്സും അന്തരിച്ചുവെന്ന് മകനെ ഉദ്ധരിച്ച് റിപ്പോർട്ടുകളില്‍ പറയുന്നു. 1947 ൽ ബാലതാരമായാണ് തബസ്സും തന്റെ കരിയർ ആരംഭിച്ചത്.