തിരുവനന്തപുരം: ശശി തരൂരിനെ സംബന്ധിച്ച വിഷയം സംഘടനാപരം മാത്രമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ വ്യക്തമാക്കി. കോഴിക്കോട് ശശി തരൂർ പങ്കെടുക്കുന്ന സെമിനാര്‍ സംഘടിപ്പിക്കുന്നതില്‍ നിന്ന് നിന്ന് യൂത്ത് കോൺഗ്രസ് പിന്മാറിയെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കെപിസിസി അദ്ധ്യക്ഷന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും പാർട്ടിയിൽ ഒരു നേതാവിനും യാതൊരു വിധത്തിലുമുള്ള തടസ്സമുണ്ടാകില്ലെന്നും സതീശൻ പറഞ്ഞു. അതേസമയം, ശശി തരൂരിന് വിലക്കേര്‍പ്പെടുത്തിയത് കോഴിക്കോട് ഡി സി സി ശരിവച്ചു. പരിപാടി മാറ്റിയത് ഡി സി സി തീരുമാന പ്രകാരമാണെന്ന് പ്രസിഡന്റ് കെ പ്രവീണ്‍ കുമാര്‍ പറഞ്ഞു. തരൂരിന്റെ പര്യടനം വിഭാഗീയ പ്രവര്‍ത്തനമാണെന്ന് വാര്‍ത്തകള്‍ വന്നു. അതുകൊണ്ടാണ് ഡി സി സി പരിപാടി ഒഴിവാക്കിയത്. കോണ്‍ഗ്രസ് സംഘടനാ സംവിധാനം അനുസരിച്ചല്ല തരൂര്‍ പരിപാടി തയ്യാറാക്കിയതെന്നും അതുകൊണ്ടാണ് പരിപാടിയില്‍ നിന്ന് ഒഴിവാക്കിയതെന്നും യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ആര്‍ ഷെഹീനും പ്രതികരിച്ചു.
Author: .
ഓൺലൈനിൽ വർഗീയ സംഘർഷം സൃഷ്ടിക്കുന്നതിനെതിരെ കർശന നടപടി: കോയമ്പത്തൂർ പൊലീസ്
കോയമ്പത്തൂർ: കോയമ്പത്തൂർ നഗരത്തിൽ നടക്കാത്ത പ്രശ്‌നത്തിന്റെ പേരിൽ സമൂഹ മാധ്യമങ്ങളിലൂടെ അഭ്യൂഹങ്ങൾ പരത്തുന്ന സാമൂഹിക വിരുദ്ധർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് കോയമ്പത്തൂർ പോലീസ് കമ്മീഷണർ വി ബാലകൃഷ്ണൻ. ഒരു പ്രത്യേക സമുദായത്തിൽപ്പെട്ട ഒരാൾ മറ്റൊരു സമുദായത്തിൽപ്പെട്ട പെൺകുട്ടിയോട് തന്റെ പ്രണയം പ്രകടിപ്പിക്കാൻ സുഹൃത്തിന്റെ സഹായം തേടിയെന്നും പിന്നീട് അവളെ കോളേജിൽ നിന്ന് പുറത്താക്കിയെന്നും ഇന്റർനെറ്റ് ഉപയോക്താക്കൾ ഓൺലൈനിൽ കിംവദന്തികൾ പോസ്റ്റ് ചെയ്തതായി ബാലകൃഷ്ണൻ പ്രസ്താവനയിൽ പറഞ്ഞു. അടുത്തിടെ നടന്ന ദാരുണമായ ഡൽഹി കൊലപാതക കേസുമായി ഈ വിഷയത്തെ ബന്ധിപ്പിച്ച് വർഗീയ സംഘർഷം സൃഷ്ടിക്കാൻ ശ്രമിച്ചതായും അദ്ദേഹം പറഞ്ഞു. അഫ്താബ് പൂനാവാല തന്റെ ലൈവ്-ഇൻ പങ്കാളിയായ ശ്രദ്ധ വാക്കറിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി, അവളുടെ ശരീരം 35 കഷണങ്ങളാക്കി മുറിച്ച്, അത് തന്റെ വീട്ടിൽ മൂന്നാഴ്ചയോളം ഫ്രിഡ്ജിൽ സൂക്ഷിച്ചു, അർദ്ധരാത്രി കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹിയിലുടനീളം വലിച്ചെറിഞ്ഞു. ഡൽഹി പോലീസാണ് ഈ…
ഹൃദയാഘാതത്തെത്തുടർന്ന് ബംഗാളി നടി ഐന്ദ്രില ശർമ്മ 24-ാം വയസ്സിൽ അന്തരിച്ചു
ന്യൂഡൽഹി: ഹൃദയാഘാതത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായിരുന്ന ബംഗാളി നടി ഐന്ദ്രില ശർമ്മ ഇന്ന് (നവംബർ 20 ഞായറാഴ്ച) പുലര്‍ച്ചെ അന്തരിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടിയുടെ ആരോഗ്യനില വഷളായിക്കൊണ്ടിരുന്നു. നടിയുടെ തലച്ചോറിൽ രക്തം കട്ടപിടിച്ചതിന്റെ ഫലമായി ഹൃദയാഘാതം ഉണ്ടായതായി ചൊവ്വാഴ്ച രാവിലെ ആശുപത്രി അധികൃതർ വിവരം മാധ്യമങ്ങൾക്ക് നൽകിയിരുന്നു. എന്നാല്‍, അവരുടെ നില ശരിക്കും ആശങ്കാജനകമായിരുന്നു. മസ്തിഷ്‌കാഘാതത്തെ തുടർന്ന് നവംബര്‍ ഒന്നിനാണ് നടിയെ ഹൗറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിലായിരുന്ന നടിക്ക് നേരത്തേ ഹൃദയാഘാതം ഉണ്ടായെങ്കിലും സിപിആര്‍ നല്‍കി ജീവന്‍ പിടിച്ചുനിര്‍ത്തുകയായിരുന്നു. മസ്തിഷ്ക ശസ്ത്രക്രിയ നടത്തി കട്ട പിടിച്ച രക്തം നീക്കം ചെയ്തു. അന്നുമുതൽ വെന്റിലേറ്ററിലായിരുന്നു. എന്നാൽ, നവംബർ 14 തിങ്കളാഴ്ച നടിക്ക് ഒന്നിലധികം ഹൃദയസ്തംഭനമുണ്ടായി. ഇത്തവണ ഒന്നിലേറെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. നടി രണ്ടുതവണയാണ് അര്‍ബുദത്തെ അതിജീവിച്ചത്. തുടര്‍ന്ന് 2015ലാണ് അഭിനയരംഗത്തേക്ക് തിരിച്ചെത്തിയത്. ചികിത്സയിലായിരുന്ന…
ഖത്തറിൽ ഫുട്ബോൾ മാമാങ്കത്തിന് ഇന്ന് തുടക്കം; ലോകം മുഴുവന്‍ ‘അല്‍രിഹ്‌ല’യ്ക്ക് പിന്നാലെ
ദോഹ: 12 കിലോമീറ്റർ മാത്രം ദൂരത്തിൽ വിവിധ സ്ഥലങ്ങളിൽ ക്രമീകരിച്ചിരിക്കുന്ന ഖത്തറിലെ എട്ട് സ്റ്റേഡിയങ്ങളായി ലോകം ചുരുങ്ങുന്നു. 29 ദിവസങ്ങൾ, ലോകത്തിന്റെ എല്ലാ കോണിലും ഒരേയൊരു മന്ത്രം, ഫുട്ബോൾ! അറേബ്യൻ മണ്ണിൽ ആദ്യമായി എത്തുന്ന ലോകകപ്പ് കളി കാണാന്‍ കാത്തിരിക്കുന്നത് മലയാളികളടക്കം ഖത്തറിലെ ലക്ഷക്കണക്കിന് ആരാധകരാണ്. കിക്കോഫ് മത്സരത്തിൽ ആതിഥേയരായ ഖത്തർ സൗത്ത് അമേരിക്കയിൽ നിന്നുള്ള പരിചയ സമ്പന്നരായ ഇക്വഡോറിനെ നേരിടും. ഞായറാഴ്ച ഖത്തര്‍ സമയം വൈകീട്ട് 7:00നാണ് (ഇന്ത്യൻ സമയം 9.30) മത്സരം. അല്‍ബെയ്ത്ത് സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം. ചെറിയ രാജ്യമാണെങ്കിലും ലോകത്തെ വിസ്മയിപ്പിക്കുന്ന കാഴ്ചകളൊരുക്കി കാത്തിരിക്കുകയാണ് ഖത്തര്‍. എട്ടു സ്റ്റേഡിയങ്ങളിലായി 29 ദിവസത്തിലായി നടക്കുന്ന ലോക മാമാങ്കത്തിനായി എത്തിച്ചേര്‍ന്നിരിക്കുന്നത് 32 ടീമുകളാണ്. 64 മത്സരങ്ങള്‍ക്ക് ഒടുവില്‍ ലോകകിരീടം ഉയര്‍ത്തുന്നത് ആരാകുമെന്ന് അറിയാനുള്ള കാത്തിരിപ്പാണ് ഇനി. 12 ലക്ഷം കാണികളെ ഉൾക്കൊള്ളാവുന്ന സ്റ്റേഡിയങ്ങളിലേക്ക് ടെലിവിഷൻ ക്യാമറകൾ…
ഫിഫ ലോക കപ്പ്: എല്ലാ ടീമുകളും ദോഹയിലെത്തി; ഉറ്റു നോക്കി ലോകം
ദോഹ: ഖത്തർ ‘വർണ്ണാഭമായി’. ലോകകപ്പ് ഫുട്‌ബോളിന് ഇന്ന് തുടക്കമാകുമ്പോൾ രാജ്യം മുഴുവൻ തിരക്കിലാണ്. എവിടെ നോക്കിയാലും ഇഷ്ട ടീമിന്റെ ജഴ്‌സിയണിഞ്ഞ ആരാധകർ മാത്രം. എല്ലാ കണ്ണുകളിലും ഫുട്ബോൾ ആവേശം മാത്രം. മെട്രോ യാത്രകളിൽ പോലും ഫുട്ബോൾ ചര്‍ച്ച മാത്രമാണ്. ഗ്രൂപ്പ് ഘട്ടത്തിൽ ആരു മുന്നിലെത്തുമെന്ന ചർച്ചയും ചൂടുപിടിച്ചു. കപ്പ് ആരു ഉയർത്തുമെന്ന കാര്യത്തിൽ അർജന്റീനയുടെയും ബ്രസീലിന്റെയും ആരാധകർക്ക് സംശയമില്ല. തങ്ങളുടെ ടീം അവരെ തോൽപ്പിക്കുമെന്ന ആത്മവിശ്വാസത്തിലാണ് എല്ലാവരും. കൊച്ചുകുട്ടികൾ പോലും തങ്ങളുടെ പ്രിയപ്പെട്ട ടീമിന്റെ ജഴ്‌സിയും കൈയിൽ ഒരു ചെറിയ പതാകയുമായി നടക്കുന്നു. ഇവരിൽ ഭൂരിഭാഗവും പോർച്ചുഗലിന്റെ ആരാധകരാണ്. കാരണം ചോദിച്ചാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയോടുള്ള ഇഷ്ടം കൊണ്ടാണ് എന്നാണ് മറുപടി. വാതുവെയ്പും പന്തയങ്ങളുമില്ലാതെ ഫാൻസ് ഗ്രൂപ്പുകളും ആവേശപ്പാതയിൽ തന്നെ. ഫിഫ ലോകകപ്പ് നേരിട്ട് കാണാമെന്ന സന്തോഷം വേറെ. ഇഷ്ടതാരങ്ങളെ തൊട്ടുമുൻപിൽ കാണാൻ കഴിയുമെന്നതാണ് അതിനേക്കാൾ ആവേശം. ഇന്നലെ…
ലോക കപ്പ്: ഓരോ മണിക്കൂറിലും 90 വിമാനങ്ങൾ പറന്നിറങ്ങുന്നു
ദോഹ: ഖത്തറിലെ ഹമദ്, ദോഹ അന്താരാഷ്ട്ര വിമാനത്താവളങ്ങൾ ലോകകപ്പ് ആരാധകരെ സ്വീകരിക്കുന്ന തിരക്കിലാണ്. രണ്ട് സ്ഥലത്തും ഓരോ മണിക്കൂറിലും 90 വിമാനങ്ങളാണ് വന്നിറങ്ങുന്നത്. സന്ദർശകരെയും ആരാധകരെയും സ്വീകരിക്കുന്നതിനും ഗതാഗതം നിയന്ത്രിക്കുന്നതിനും ഇരു വിമാനത്താവളങ്ങളും പൂർണ സജ്ജമാണെന്ന് ഹമദ് എയർപോർട്ട് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ബദർ മുഹമ്മദ് അൽമീർ പറഞ്ഞു. എയർട്രാഫിക് വികസന പദ്ധതിയിലൂടെ മണിക്കൂറിൽ കൈകാര്യം ചെയ്യാവുന്ന വിമാനങ്ങളുടെ എണ്ണം നൂറായി ഉയർത്തിയിട്ടുണ്ട്. ഖത്തറിലേക്കു വരുന്നതും പുറത്തേക്കു പോകുന്നതുമായ വ്യോമ റൂട്ടുകൾ 17 വ്യത്യസ്ത പാതകളാക്കിയിട്ടുമുണ്ട്. കൂടുതൽ വ്യോമഗതാഗത നീക്കം ഉറപ്പാക്കുന്നതിനും സുരക്ഷ കൈവരിക്കുന്നതിനും വായുവിൽ വിമാനങ്ങൾക്ക് പ്രവേശിക്കാവുന്ന മേഖലകൾ വർധിപ്പിക്കുന്നതിനും ഇതിലൂടെ സാധിക്കും. ഒരേസമയം മൂന്നു ലാൻഡിങും ടേക്ക് ഓഫും കൈകാര്യം ചെയ്യാൻ സാധിക്കുന്ന തരത്തിലാണ് ശേഷി. ഹമദ് എയർപോർട്ടിലെ ഖത്തർ എയർ കൺട്രോൾ സെന്ററിന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ വെർച്വൽ ടവർ സഹായിക്കുന്നു. മിഡിൽ ഈസ്റ്റിൽ…
ദമ്മാമില്‍ നിന്ന് ഉംറക്കെത്തിയ പ്രവാസി യുവാവ് ഹോട്ടല്‍ മുറിയില്‍ ഉറക്കത്തിൽ മരിച്ചു
റിയാദ്: ദമ്മാമില്‍ നിന്ന് ഉംറക്കെത്തിയ കര്‍ണ്ണാടക സ്വദേശിയായ യുവാവ് മക്കയിലെ ഹോട്ടലിൽ ഉറക്കത്തിനിടെ മരിച്ചു. കുടക് സുണ്ടിക്കൊപ്പ സ്വദേശി റഫീഖ് ഹസനാണ് (35) മരിച്ചത്. ഉംറ കഴിഞ്ഞ് ഹോട്ടലിലെത്തി രാത്രി ഉറങ്ങാൻ പോയ ഇയാൾ രാവിലെ എഴുന്നേൽക്കാത്തതിനെ തുടർന്ന് ഒപ്പമുണ്ടായിരുന്നവർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസ് എത്തി മരണം സ്ഥിരീകരിച്ച ശേഷം മൃതദേഹം മക്ക കിംഗ് ഫൈസൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പിതാവ് – ഹസൻ, മാതാവ് – പരേതയായ ആയിഷ, ഭാര്യ – സുമയ്യ, മകൾ – ഇഫ, സഹോദരങ്ങൾ – അബ്ദുറസാഖ്, മുംതാസ്, റംസീന.
പൊന്നമ്മ പിള്ളയുടെ ശവ സംസ്ക്കാരം നവംബര്‍ 23 ബുധനാഴ്ച
ഓസ്റ്റിന്‍ (ടെക്സസ്): നവംബര്‍ 18 വെള്ളിയാഴ്ച അന്തരിച്ച പൊന്നമ്മ പിള്ളയുടെ ശവ സംസ്ക്കാരം നവംബര്‍ 23 ബുധനാഴ്ച ഓസ്റ്റിനിലെ ബെക്സ് ഫ്യൂണറല്‍ ഹോമില്‍ നടക്കുമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു. നവംബര്‍ 23 ബുധനാഴ്ച രാവിലെ 9:00 മണി മുതല്‍ 10:00 മണിവരെ ബെക്സ് ഫ്യൂണറല്‍ ഹോമില്‍ (Beck’s Funeral Home, 15709 Ranch Road 620, Austin, TX 78717) പൊതുദര്‍ശനം ക്രമീകരിച്ചിട്ടുണ്ട്. 10:00 മണി മുതല്‍ 11:00 മണിവരെ പ്രാര്‍ത്ഥനയും തുടര്‍ന്ന് സംസ്ക്കാരവും നടക്കും. തിരുവല്ല ചാത്തങ്കരി കേശവ സദനത്തില്‍ പരേതരായ കേശവ പിള്ളയുടേയും പങ്കിയമ്മയുടേയും മകളും, പെരുമ്പട്ടി ചെറിയാനവട്ടത്തില്‍ ഗംഗാധരന്‍ പിള്ളയുടെയും ഭാര്യയാണ് പരേത. 50 വര്‍ഷങ്ങള്‍ക്കു മുന്‍പ് അമേരിക്കയിലേക്ക് കുടിയേറിയ അവര്‍ അനേക വര്‍ഷങ്ങള്‍ ന്യൂയോര്‍ക്ക് ആല്‍ബനിയില്‍ രജിസ്റ്റേഡ് നഴ്സ് ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിരമിച്ചതിനു ശേഷമാണ് ഏതാനും വര്‍ഷം മുന്‍പ് ഓസ്റ്റിനിലേക്ക് താമസം മാറ്റിയത്.…
“എക്കോ ഹ്യുമാനിറ്റേറിയൻ അവാർഡ്” ഡിസംബർ 9 നു നൽകുന്നു; അവാർഡ് 2,500 ഡോളറും പ്രശംസാ ഫലകവും
ന്യൂയോർക്ക്: ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ജീവകാരുണ്യ സംഘടനയായ ECHO (Enhance Community through Harmonious Outreach) ഈ വർഷത്തെ ഹ്യുമാനിറ്റേറിയൻ അവാർഡ് ഡിസംബർ 9 വെള്ളിയാഴ്ച വൈകിട്ട് 6 മുതൽ നടക്കുന്ന വാർഷിക ഡിന്നർ മീറ്റിംഗിൽ നൽകുന്നതാണ്. ന്യൂയോർക്ക് ജെറിക്കോയിലുള്ള കൊട്ടിലിയൻ റെസ്റ്റാറെന്റിൽ (440 Jericho Turnpike, Jericho) നടക്കുന്ന ചടങ്ങിൽ സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ തങ്ങളുടേതായ സംഭാവനകൾ നൽകുന്ന നല്ലവരായ വ്യക്തികളെ ആദരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി കഴിഞ്ഞ വർഷം മുതൽ നടപ്പിലാക്കി വരുന്ന “ECHO ഹ്യുമാനിറ്റേറിയൻ അവാർഡ്”-നു 2022-ൽ അർഹനാകുന്ന വ്യക്തിയെ ആദരിക്കുന്ന ചടങ്ങു കൂടി അന്നേ ദിവസം നടത്തപ്പെടുന്നതാണ്. അവാർഡിന് അർഹരായവരെ തെരഞ്ഞെടുക്കാൻ ECHO പ്രത്യേക അവാർഡ് കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്. ലോകത്തിന്റെ ഏതെങ്കിലും ഭാഗത്തു ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്ന അമേരിക്കയിൽ സ്ഥിര താമസം ആക്കിയിട്ടുള്ള ഇന്ത്യൻ-അമേരിക്കൻ വ്യക്‌തികൾക്കു ഈ അവാർഡിനായി…
വലിയ ടിവി, കാർ, റഫ്രിജറേറ്റർ എന്നിവ വാങ്ങുന്നത് ഒഴിവാക്കുക: ജെഫ് ബെസോസ്
സാൻഫ്രാൻസിസ്‌കോ: സാമ്പത്തിക മാന്ദ്യം മുൻനിർത്തി അവധിക്കാലത്ത് വലിയ പർച്ചേസുകൾ മാറ്റിവെക്കണമെന്ന് ഉപഭോക്താക്കള്‍ക്കും ബിസിനസുകള്‍ക്കും മുന്നറിയിപ്പ് നൽകി ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ്. പണം സുരക്ഷിതമായി സൂക്ഷിക്കാനും അനാവശ്യ ചെലവുകൾ ഒഴിവാക്കാനും അദ്ദേഹം ഉപഭോക്താക്കളെ ഉപദേശിച്ചു. സാമ്പത്തിക മാന്ദ്യം കാരണം, വിലകൂടിയ കാറുകളും ടെലിവിഷനുകളും പോലുള്ള വിലപിടിപ്പുള്ള സാധനങ്ങൾ വാങ്ങുന്നത് പരമാവധി ഒഴിവാക്കണമെന്ന് അദ്ദേഹം അമേരിക്കക്കാരെ ഉപദേശിച്ചു. “നിങ്ങൾ ഒരു ‘ബിഗ് സ്‌ക്രീൻ’ ടിവി വാങ്ങുന്നത് പരിഗണിക്കുന്ന വ്യക്തിയാണെങ്കിൽ, കാത്തിരിക്കാനും നിങ്ങളുടെ പണം മുറുകെ പിടിക്കാനും, അടുത്തത് എന്താണ് സംഭവിക്കുന്നതെന്ന് കാണാനും നിങ്ങൾക്ക് ആഗ്രഹം കാണും. പുതിയ ഓട്ടോമൊബൈൽ, റഫ്രിജറേറ്റർ അല്ലെങ്കിൽ മറ്റെന്തെങ്കിലും കാര്യത്തിലായാലും ഇതുതന്നെയാണ് സത്യം. അപകട സാധ്യത മുന്‍കൂട്ടി കണ്ട് പ്രവര്‍ത്തിക്കുക,” അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ അഭിപ്രായം പറഞ്ഞത്. അതേസമയം, തന്റെ 124 ബില്യൺ ഡോളർ ആസ്തിയുടെ ഭൂരിഭാഗവും…
