ഇറ്റാനഗര്‍: സംസ്ഥാന തലസ്ഥാനമായ ഇറ്റാനഗറിന് സമീപം അരുണാചൽ പ്രദേശിലെ ആദ്യത്തെ ഗ്രീൻഫീൽഡ് വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് (നവംബര്‍ 19 ശനി) ഉദ്ഘാടനം ചെയ്തു. ഹോളോങ്കിയിൽ സ്ഥിതി ചെയ്യുന്ന ഡോണി പോളോ വിമാനത്താവളം വടക്കുകിഴക്കൻ മലയോര സംസ്ഥാനത്തിന്റെ കണക്റ്റിവിറ്റി, വ്യാപാരം, വിനോദസഞ്ചാരം എന്നിവ വർദ്ധിപ്പിക്കും. 2019 ഫെബ്രുവരിയിൽ മോദിയാണ് ഇതിന്റെ തറക്കല്ലിട്ടത്. സംസ്ഥാന തലസ്ഥാനത്ത് നിന്ന് 15 കിലോമീറ്റർ അകലെയുള്ള വിമാനത്താവളം കേന്ദ്രത്തിന്റെ മൂലധന കണക്റ്റിവിറ്റി സ്കീമിന് കീഴിൽ 645 കോടി രൂപ ചെലവിലാണ് നിർമ്മിച്ചിരിക്കുന്നത്. തിരക്കുള്ള സമയങ്ങളിൽ 200 യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയും, ഏറ്റവും വലിയ യാത്രാ വിമാനങ്ങളിലൊന്നായ ബോയിംഗ് 747-ന്റെ പ്രവർത്തനത്തിന് അനുയോജ്യമായ 2,300 മീറ്റർ റൺവേയുള്ള അരുണാചൽ പ്രദേശിലെ ആദ്യത്തേതാണ് ഈ വിമാനത്താവളം. തലസ്ഥാന നഗരിയിലെ ഏക വിമാനത്താവളത്തിന്റെ ഈ പേര് ഗോത്രവർഗ രാഷ്ട്രത്തിന്റെ പുരാതന പാരമ്പര്യത്തെയും സമ്പന്നമായ സാംസ്കാരിക പൈതൃകത്തെയും…
Author: .
ഇന്നത്തെ രാശിഫലം (നവംബര്‍ 19, ശനി)
ചിങ്ങം: പുതിയ കര്‍മ്മപദ്ധതികള്‍ തുടങ്ങാന്‍ ആലോചിക്കും. ജനാനുകൂല്യം വര്‍ദ്ധിക്കും. ബന്ധുഗുണം ഉണ്ടാകും. ആരോഗ്യം തൃപ്തികരം. ബന്ധുക്കളില്‍ നിന്ന് അകന്നു താമസിക്കേണ്ടി വരും. കന്നി: ബന്ധുക്കളില്‍ നിന്ന് അകന്നു താമസിക്കേണ്ടി വരും. അനാവശ്യചിന്തകള്‍ ഒഴിവാക്കണം. ദൂരയാത്രകള്‍ ആവശ്യമായി വരും. മേലധികാരികളുടെ പ്രശംസ ലഭിക്കും. കുടുംബ സുഖം ലഭിക്കും. തുലാം: മേലധികാരികളുടെ പ്രശംസ ലഭിക്കും. സംഘടനാ പ്രവര്‍ത്തനങ്ങളില്‍ ശോഭിക്കും. കര്‍മമേഖലയില്‍ അലസത കാണിക്കും. പ്രതിബന്ധങ്ങള്‍ വര്‍ധിക്കും. പുതിയ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ പറ്റിയ സമയമല്ല. വൃശ്ചികം: പ്രതിബന്ധങ്ങള്‍ വര്‍ധിക്കും. വ്യാപാരമേഖല മെച്ചപ്പെടും. മനഃശാന്തി ഉണ്ടാകും. പുതിയ പദ്ധതികള്‍ വിജയിക്കും. പ്രതിസന്ധികളില്‍ നിന്നും വിജയിക്കും. ധനു: വിശിഷ്ടവസ്തുക്കള്‍ സമ്മാനമായി ലഭിക്കും. ഗൃഹാന്തരീക്ഷം സന്തോഷകരമാകും. മറ്റുള്ളവര്‍ക്കു ഹിതകരമായതു ചെയ്യും. ഗൃഹനിര്‍മ്മാണം ആരംഭിക്കാന്‍ സാധിക്കും. സന്തോഷാനുഭവങ്ങള്‍ ഉണ്ടാകും. പ്രതിയോഗി കളെ പരാജയപ്പെടുത്തും. മകരം: സന്തോഷാനുഭവങ്ങള്‍ ഉണ്ടാകും. പ്രയത്‌നഫലം കുറയും. സ്വജനങ്ങളുമായി കലഹത്തിനു നില്‍ക്കരുത്. പഠനരംഗത്തെ അലസത…
ഫൊക്കാന കേരളാ കൺവെൻഷൻ സംഘാടക സമിതി പ്രവർത്തനോദ്ഘാടനം മന്ത്രി ശിവൻകുട്ടി നിർവഹിച്ചു
തിരുവനന്തപുരം: അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫെഡറേഷൻ ഓഫ് കേരളാ അസ്സോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക, ഫൊക്കാന 2023 മാർച്ച് 31 മുതൽ ഏപ്രിൽ 2 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന കേരളാ കൺവെൻഷൻ സംഘാടക സമിതി പ്രവർത്തന ഉദ്ഘാടനം സംസ്ഥാന വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു. ചടങ്ങിൽ ഗ്ലോബൽ കേരള ഇനീഷ്യേറ്റീവ് കേരളീയം വർക്കിംഗ് ചെയർമാൻ ജി.രാജമോഹൻ അധ്യക്ഷത വഹിച്ചു. കേരളീയം സെക്രട്ടറി ജനറൽ എൻ ആർ ഹരികുമാർ ,ഫൊക്കാനയുടെ സ്ഥാപക ജനറൽ സെക്രട്ടറി മധു നായർ , കേരളീയം ട്രഷറർ ജി.അജയകുമാർ എന്നിവർ ആശംസ പ്രസംഗങ്ങൾ നടത്തി . ഇൻറ്റർനാഷണൽ ലെയ്സൺ സെക്രട്ടറി ലാലു ജോസഫ് സ്വാഗതവും, ട്രിവാൻഡ്രം ക്ലബ് മുൻ പ്രസിഡൻ്റ് ബാബു സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു ഫൊക്കാന കേരളചരിത്രത്തിന്റെ തന്നെ ഒരു ഭാഗമായി മാറിയെന്നും , അമേരിക്കൻ പ്രവാസികൾ സ്വന്തം…
ടെക്‌സാസ് കപ്പ് എവർ റോളിംഗ് ട്രോഫി: എഫ്സിസി ജേതാക്കൾ; 14 ഗോളടിച്ചു ടോം വാഴേക്കാട്ട്
ഡാളസ്: ഡാളസിൽ നടന്ന ഒൻപതാമത് ടെക്സാസ് കപ്പ് മനോജ് ചാക്കോ മെമ്മോറിയൽ എവർ റോളിംഗ് ട്രോഫി ഓപ്പൺ സോക്കർ ടൂർണമെന്റിൽ ഫുടബോൾ ക്ലബ് ഓഫ് കരോൾട്ടൻ (എഫ്സിസി) ജേതാക്കളായി. ന്യൂയോർക്ക് ചലഞ്ചേഴ്‌സാണ് റണ്ണേഴ്‌സ് ആപ്പ്. ഡാളസിലെ മലയാളി സോക്കർ ക്ലബായ എഫ്‌സിസി ആഭിമുഖ്യത്തിലായിരുന്നു ടൂർണമെന്റ്. എട്ടു ടീമുകളാണ് പങ്കെടുത്തത്. ഹൂസ്റ്റൺ സ്‌ട്രൈക്കേഴ്‌സ്, ഓസ്റ്റിൻ സ്‌ട്രൈക്കേഴ്‌സ് എന്നിവർ സെമി ഫൈനലിൽ വരെയെത്തി പുറത്തായി. എഫ്സിസി ക്കുവേണ്ടി 14 ഗോളടിച്ചു ടോം വാഴേക്കാട്ട് മികച്ച സ്‌ട്രൈക്കർക്കുള്ള ഗോൾഡൻ ബൂട്ട് നേടി. റൂബൻ കടന്തോട് (എഫ്സിസി) ടൂർണമെന്റിലെ മികച്ച കളിക്കാരനുള്ള എവിപി ട്രോഫിയും, ന്യൂയോർക്ക് ചലഞ്ചേഴ്‌സിന്റെ ഗ്ലാഡിൻ ബെസ്റ് ഡിഫൻഡർക്കുള്ള ട്രോഫിയും നേടിയപ്പോൾ യോഹാൻ കോവൂർ (എഫ്സിസി) ടൂർണമെന്റിലെ മികച്ച ഗോളിയായി തിരഞ്ഞെടുക്കപ്പെട്ടു. എഫ്‌സിസിയിലെയും ന്യൂയോർക്കിന്റെയും യുവതാരങ്ങളുടെ മികച്ചപ്രകടനം ഇത്തവണ ശ്രദ്ധേയമായി. ജേതാക്കൾക്കുള്ള ട്രോഫി ടൂർണമെന്റിന്റെ പ്രധാന സ്പോൺസറുമാരായ ഷിനു പുന്നൂസ്…
Tasmania Parliament nixes Hindu prayer request
Both the houses of the Tasmania Parliament (in Australia), the House of Assembly and the Legislative Council, have turned down requests to have Hindu opening-prayer in one of their sessions. On taking the Chair each day, Tasmania House of Assembly Speaker and Legislative Council President recite/read the prayers. Lord’s Prayer, a well-known prayer in Christianity, has reportedly been read in the House of Assembly since 1930. Distinguished Hindu statesman Rajan Zed had email exchanges on the prayer request with Leonie Hiscutt, Leader of the Government in the Legislative Council; and…
വർണാഞ്ജലി നാട്ട്യാല സംഘടിപ്പിച്ച നടന സംഗമം 2022 കാണികൾക്ക് നവാനുഭൂതി പകർന്നു
ടൊറോണ്ടോ: വര്‍ണ്ണാഞ്ജലി നാട്ട്യാലയുടെ പത്താം വാർഷിക ആഘോഷംആയ ‘നടന സംഗമം 2022’ കാണികൾക്ക് കലാ സാംസ്കാരിക വിരുന്ന് നൽകികൊണ്ട് വളരെ ചിട്ടയോടെ സെന്റന്നിയേൽ ബിൽഡിംഗ് തിയേറ്ററിൽ നടന്നു. ശ്രീമതി വർണ പനീയത്ത് സരസ്വതി ശ്ലോകം ചൊല്ലി തുടങ്ങിവെച്ച നൃത്ത സന്ധ്യയിൽ അലാറിപ്പൂ, ഗണപതി സ്തുതി തുടക്കം കുറിച്ചതിനു ശേഷം മോഹിനിയാട്ടം, വർണം, കൗതുവം വേദിയിൽ സമയാ സമയത്ത് അരങ്ങേറി. നൃത്തം പഠിക്കാൻ എത്തുന്ന വിദ്യാർത്തികൾക്കു മാനസികമായി തയാറെടുക്കേണ്ടത് എങ്ങനെ എന്നുള്ളതിനെ നാടക രൂപത്തിൽ അവതരിപ്പിച്ചത് ആൾക്കൂട്ടത്തിന്റെ മനം കവർന്നു. കാനഡയിലെ മലയാളികൾക്കിടയിലെ സാമൂഹ്യ പ്രവർത്തകനും, പരിപാടിയുടെ ഗ്രാൻഡ് സ്പോണ്സറുമായ മനോജ് കർത്താ കലാകാരന്മാർക്കും , കലാകാരികൾക്കും സമ്മാനദാനം നിർവഹിച്ചു . ഈ പരിപാടിയിൽ പങ്കെടുക്കാൻ വേണ്ടി ടൊറോണ്ടോയുടെ വിവിധ പ്രദേശങ്ങളിൽ ആളുകൾ എത്തിച്ചേർന്നിരുന്നു . 25 കൊല്ലം നൃത്തച്ചുവടുകളെ നെഞ്ചോടു ചേർത്ത് പിടിച്ചുകൊണ്ട് വർണാഞ്ജലി നാട്ട്യാല മുന്നോട്ട്…
500 ബില്ല്യണ്‍ ഡോളര്‍ വിദ്യാഭ്യാസ വായ്പ എഴുതിത്തള്ളാന്‍ അനുവദിക്കണമെന്ന് ബൈഡന്‍ ഭരണകൂടം അപ്പീല്‍ നല്‍കി
മിസ്സോറി/ടെക്സസ് : 500 ബില്യണ്‍ ഡോളര്‍ വിദ്യാഭ്യാസ വായ്പ എഴുതിത്തള്ളാനുള്ള നടപടികള്‍ തുടരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബൈഡന്‍ ഭരണകൂടം യുഎസ് സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. ടെക്സസ്, മിസോറി കോടതികള്‍ വിദ്യാഭ്യാസ വായ്പ എഴുതിത്തള്ളല്‍ നടപടികള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് വിധിക്കുകയും ഉടന്‍ നിര്‍ത്തിവെക്കണമെന്ന് ബൈഡന്‍ ഭരണകൂടത്തിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. ഇതിനെതിരെയാണ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് സുപ്രീം കോടതിയെ സമീപിച്ചത്. നടപടികള്‍ നിര്‍ത്തിവെക്കുന്നത് അമേരിക്കന്‍ ജനതയെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുകയും പാന്‍ഡെമിക്കിനെ തുടര്‍ന്ന് ലോണ്‍ അടക്കുന്നതിന് നീട്ടിക്കൊടുത്ത സമയപരിധി അവസാനിക്കുകയും ചെയ്യുമെന്ന് കോടതിയില്‍ ഭരണകൂടം വാദിക്കുന്നു. മിസോറി, ആര്‍ക്കന്‍സാസ്, ഐഓവ, നെബ്രാസ്‌ക സൗത്ത് കരോലിന തുടങ്ങിയ സംസ്ഥാനങ്ങള്‍ എഡുക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ ലോണ്‍ റദ്ദാക്കലിന് എതിരെ ഇതിനകംതന്നെ കോടതിയില്‍ ചോദ്യം ചെയ്തിട്ടുണ്ട് . കീഴ്‌ക്കോടതികളുടെ വിധി സുപ്രീംകോടതി റദ്ദാക്കുകയോ മരവിപ്പിക്കുകയോ ചെയ്യുന്നില്ലെങ്കില്‍ ഇതുവരെ ലഭിച്ച പതിനായിരക്കണക്കിന് അപേക്ഷകള്‍ റിട്ടായി…
വിജേഷ് കാരാട്ട് മന്ത്ര ന്യൂജേഴ്‌സി റീജിയണൽ കോ-ഓർഡിനേറ്റർ
വിജേഷ് കാരാട്ടിനെ മന്ത്ര ന്യൂജേഴ്‌സി റീജിയണൽ കോ-ഓർഡിനേറ്ററായി തിരഞ്ഞെടുത്തു. അദ്ദേഹത്തിന്റെ സാമൂഹ്യ സംഘടനാപരമായ അറിവും അനുഭവപരിചയവും മന്ത്രയുടെ വരും കാല പ്രവർത്തനങ്ങളിൽ ഏറെ സഹായകരമാകും എന്നു പ്രസിഡന്റ് ഹരി ശിവരാമൻ പ്രത്യാശ പ്രകടിപ്പിച്ചു. തൊഴിൽപരമായി എൻവയോൺമെന്റൽ എഞ്ചിനീയറായ വിജേഷ് കാരാട്ട്, സ്റ്റാൻടെക് കൺസൾട്ടിംഗ് ഇൻകോർപ്പറേറ്റിന്റെ നോർത്ത് അമേരിക്കൻ സെക്ടർ ലീഡറാണ്. വിജേഷ് നിലവിൽ ന്യൂയോർക്ക് വാട്ടർ എൻവയോൺമെന്റ് അസോസിയേഷന്റെ വൈസ് പ്രസിഡന്റാണ്, 2026 ൽ പ്രസിഡന്റാകും. മലയാളി സംഘടനാ പ്രവർത്തനങ്ങളിലും സജീവമായ വിജേഷ് കേരള അസോസിയേഷൻ ഓഫ് ന്യൂജേഴ്‌സി വൈസ് പ്രസിഡന്റ് ആണ്.കോഴിക്കോട് സ്വദേശിയായ വിജേഷ്, ഭാര്യ ശ്രീവിദ്യ, മക്കളായ അർണവ്, നവമി എന്നിവരോടൊപ്പം പ്ലെയിൻസ്‌ബോറോയിൽ താമസിക്കുന്നു.
സ്വവര്‍ഗ വിവാഹ ബില്ലിനെ അനുകൂലിച്ച് മോര്‍മന്‍ ചര്‍ച്ച് രംഗത്ത്
വാഷിംഗ്ടണ്‍: മിഡ് ടേം തെരഞ്ഞെടുപ്പ് കഴിഞ്ഞതിന്റെ ആവേശം കെട്ടടങ്ങുന്നതിനു മുമ്പ് സെനറ്റില്‍ ഭൂരിപക്ഷം ലഭിച്ച ഡെമോക്രാറ്റുകള്‍ ഫെഡറല്‍ നിയമങ്ങള്‍ക്ക് വിധേയമായി സ്വവര്‍ഗ്ഗവിവാഹ ബില്‍ സെനറ്റില്‍ അവതരിപ്പിച്ചു പാസാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ 50 സെനറ്റര്‍മാരും 12 റിപ്പബ്ലിക്കന്‍ അംഗങ്ങളും ബില്ലിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തി (62 37) ആയി. പഴയ യു.എസ് കോണ്‍ഗ്രസ് കാലാവധി അവസാനിക്കുന്നതിന് മുമ്പ് ഈ ബില്ലിന് അനുമതി ലഭിക്കുന്നതിനുള്ള ത്വരിത നടപടികളാണ് ഡെമോക്രാറ്റുകള്‍ സ്വീകരിച്ചിരിക്കുന്നത്. സെനറ്റിന്റെ അവസാന അനുമതി ലഭിച്ചതിനു ശേഷം യു.എസ് ഹൌസിലേക്ക് തിരിച്ചയച്ചു ഭേദഗതികള്‍ക്ക് അനുമതി ബൈഡനില്‍ നിന്നും ലഭിച്ച ശേഷം നിയമം ആക്കുന്നതിന് ആണ് ഡെമോക്രാറ്റുകള്‍ ശ്രമിക്കുന്നത്. ജൂലൈ മാസം 47 പബ്ലിക് യു.എസ് ഹൌസ് അംഗങ്ങള്‍ ഡെമോക്രാറ്റുകളുമായി സഹകരിച്ച് റെസ്പെക്ട് ഫോര്‍ മാരേജ് ആക്ട് 267 -157 വോട്ടുകളോടെ ചേംബറില്‍ പാസാക്കിയിരുന്നു. താങ്ക്സ് ഗിവിങ് കഴിയുന്നതോടെ…
ഫോമാ പ്രവര്‍ത്തനോദ്ഘാടനം ഡിസംബര്‍ 3 ന് ചിക്കാഗോയില്‍
ന്യൂയോര്‍ക്ക് : ഫോമാ പ്രവര്‍ത്തന ഉത്ഘാടനം ഡിസംബര്‍ 3 ന് ചിക്കാഗോയില്‍, ഫോമയുടെ 2022 – 24 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം ഡിസംബര്‍ 3 ശനിയാഴ്ച ഷിക്കാഗോയില്‍ നടത്തപ്പെടും. പുതിയതായി സ്ഥാനമേറ്റ ഫോമാ പ്രസിഡന്റ് ജേക്കബ് തോമസ്, ജനറല്‍ സെക്രട്ടറി ഓജസ് ജോണ്‍, ട്രഷറര്‍ ബിജു തോണിക്കടവില്‍, വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം, ജോയിന്റ് സെക്രട്ടറി ഡോക്ടര്‍ ജെയ്മോള്‍ ശ്രീധര്‍, ജോയിന്റ് ട്രഷറര്‍ ജെയിംസ് ജോര്‍ജ് എന്നിവരെ കൂടാതെ കൂടാതെ നാഷണല്‍ കമ്മറ്റി അംഗങ്ങള്‍, വിമന്‍സ് ഫോറം പ്രതിനിധികള്‍, വിവിധ റീജിയനുകളെ പ്രതിനിധീകരിക്കുന്ന റീജിണല്‍ വൈസ് പ്രസിഡന്റുമാര്‍ തുടങ്ങി അനേകം ഫോമാ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കും, ചിക്കാഗോ മോര്‍ട്ടന്‍ഗ്രോവിലുള്ള സെയിന്റ് മേരീസ് ക്‌നാനായ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെടുന്ന പ്രസ്തുത ചടങ്ങിലേക്ക് ഫോമയെ സ്‌നേഹിക്കുന്ന എല്ലാവരെയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നുവെന്ന് ജനറല്‍ സെക്രട്ടറി ഓജസ് ജോണ്‍…
