ബലാത്സംഗം ചെയ്യാൻ കഴിയാത്തതിനെ തുടർന്ന് ഭാര്യാസഹോദരിയുടെ കഴുത്തറുത്തു

ലഖ്‌നൗ: ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച് പരാജയപ്പെട്ട സഹോദരീഭര്‍ത്താവ് ഭാര്യാസഹോദരിയുടെ കഴുത്തറുത്തു. തുടര്‍ന്ന് യുവാവ് ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശിലെ ലളിത്പൂരില്‍ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. സാരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടര്‍ന്ന് ഝാൻസി മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ചെയ്തു. ജഖ്‌ലൗൺ പോലീസ് സ്റ്റേഷൻ പരിധിയിലെ മദൗൺ ഗ്രാമത്തിലാണ് പ്രദേശവാസികളെ ഞെട്ടിച്ച സംഭവം നടന്നത്. പെണ്‍കുട്ടിയുടെ ബന്ധുക്കൾ പറയുന്നതനുസരിച്ച്, കഴിഞ്ഞ രണ്ട് മാസമായി മരുമകൻ നാഗേന്ദ്ര ഭാര്യാവീട്ടിലായിരുന്നു താമസം. വ്യാഴാഴ്ച വീട്ടിലുള്ളവരെല്ലാം ജോലിക്കായി പുറത്ത് പോയതായിരുന്നു. പെൺകുട്ടിയും മരുമകനും വീട്ടിൽ തനിച്ചായിരുന്നു. ഈ സമയത്താണ് നാഗേന്ദ്ര പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. എന്നാൽ, പെൺകുട്ടി ഇതിനെ എതിർത്തു. തുടര്‍ന്നാണ് നാഗേന്ദ്ര മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് പെണ്‍കുട്ടിയുടെ കഴുത്ത് മുറിച്ചത്. സംഭവ സ്ഥലത്തു നിന്ന് രക്ഷപ്പെട്ട നാഗേന്ദ്ര ട്രെയിനിന് മുന്നിലേക്ക് ചാടി ആത്മഹത്യ ചെയ്തു. സംഭവമറിഞ്ഞ്…

2400 ലഹരി ഗുളികകൾ ചെരുപ്പിനുള്ളിൽ ഒളിപ്പിച്ച് ജയിലിൽ എത്തിച്ച അഭിഭാഷകൻ അറസ്റ്റിൽ

ലഖ്‌നൗ: ഉത്തർപ്രദേശിലെ മീററ്റിലെ ചൗധരി ചരൺ സിംഗ് ജില്ലാ ജയിലിൽ വെള്ളിയാഴ്ച ചെരുപ്പിനുള്ളില്‍ ലഹരി ഗുളികകള്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച അഭിഭാഷകനെ പിടികൂടിയത് സംഘര്‍ഷത്തിന് വഴിവെച്ചു. ജയിൽ ജീവനക്കാരാണ് ഇയാളെ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. വക്കീൽ വസ്ത്രം ധരിച്ച് അഭിഭാഷകന്റെ വേഷത്തിലായിരുന്നു ഇയാള്‍. വൈകിട്ട് മൂന്ന് മണിയോടെ നിരവധി അഭിഭാഷകർ തടവുകാരെ കാണാൻ ജയിൽ പരിസരത്ത് എത്തിയതായാണ് വിവരം. എല്ലാവരേയും ജയിലിന്റെ മൂന്ന് ഗേറ്റുകളിൽ പരിശോധിച്ച് തടവുകാരെ കാണാൻ അനുവദിച്ചു. ഈ സമയത്താണ് അനൂജ് ഗുപ്ത എന്ന വ്യക്തി മദ്യക്കടത്ത് കേസില്‍ തടവിൽ കഴിയുന്ന ഒരു തടവുകാരനെ കാണാൻ എത്തിയത്. ഇരുവരും ഏറെ നേരം സംസാരിച്ചു, അതിനിടയിൽ അനുജ് ഗുപ്ത തന്റെ ചെരിപ്പുകൾ അഴിച്ച് തടവുകാരന് നൽകുകയും തടവുകാരന്റെ പഴയ ചെരിപ്പുകൾ ധരിക്കുകയും ചെയ്തു. ഇത് ശ്രദ്ധയില്‍ പെട്ട ജയിൽ ജീവനക്കാർ സംശയം തോന്നി ഇരുവരുടെയും ചെരുപ്പുകൾ…

പൊന്നമ്മ പിള്ള (81) ഓസ്റ്റിനില്‍ നിര്യാതയായി

ഓസ്റ്റിന്‍ (ടെക്സസ്): തിരുവല്ല ചാത്തങ്കരി കേശവ സദനത്തില്‍ പരേതരായ കേശവ പിള്ളയുടേയും പങ്കിയമ്മയുടേയും മകളും, പെരുമ്പട്ടി ചെറിയാനവട്ടത്തില്‍ ഗംഗാധരന്‍ പിള്ളയുടെ സഹധര്‍മ്മിണിയുമായ പൊന്നമ്മ പിള്ള (81) നവംബര്‍ 18 വെള്ളിയാഴ്ച ഓസ്റ്റിനില്‍ നിര്യാതയായി. സംസ്ക്കാരം പിന്നീട്. മക്കള്‍: ഡോ. സുജ പിള്ള, അജു പിള്ള. മരുമക്കള്‍: മനു മുരളി, സ്വപ്ന പിള്ള. കൊച്ചുമക്കള്‍: നിലാവ്, സായം, അദ്വൈ, അവിക. കൂടുതല്‍ വിവരങ്ങള്‍ക്ക്: മനു മുരളി 281 687 7314.

എസ്ബി-അസംപ്ഷന്‍ അലുംമ്‌നൈ ദേശീയ ഉപന്യാസ മത്സരം: രജിസ്‌ട്രേഷന്‍ നവംബര്‍ 30 വരെ

ഷിക്കാഗോ: ചങ്ങനാശ്ശേരി എസ്ബി-അസംപ്ഷന്‍ അലുംമ്‌നൈ അസോസിയേഷന്റെ ഷിക്കാഗോ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ദേശീയ ഉപന്യാസ മത്സരം എസ്ബി-അസംപ്ഷന്‍ അലമ്നൈ അംഗങ്ങളുടെ മക്കള്‍ക്കായി മാത്രമുള്ള ഉപന്യാസ മത്സരമാണിതെന്നും റജിസ്‌ട്രേഷനുള്ള സമയം നവംബര്‍ 3o വരെയാണെന്നും സംഘാടകർ അറിയിച്ചു. ഹൈസ്‌കൂള്‍, കോളേജ് എന്നീ വിഭാഗങ്ങളിലാണ് മത്സരം. ഹൈസ്‌കൂളില്‍ ജൂനിയറോ സീനിയറോ ആയവര്‍ക്കും കോളേജില്‍ ഫ്രഷ്മെനോ സോഫ്‌മോര്‍ ആയവര്‍ക്കോ ആയവര്‍ക്കോ അപേക്ഷിക്കാവുന്നതാണ്. വിജയികള്‍ക്ക് കാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റുമാണ് സമ്മാനം. റജിസ്‌ട്രേഷനും മത്സരത്തിനുള്ള എന്‍ട്രികളും csbaessaycomp@gmail.com എന്ന ഇമെയിൽ വഴിയാണ് അയക്കേണ്ടത്. നവംബര്‍ 20 മുതല്‍ 30 വരെയാണ് സൗജന്യ റജിസ്‌ട്രേഷൻ. ഉപന്യാസ എന്‍ട്രികള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഡിസംബര്‍ 31 ആണ്. ജഡ്ജിങ് പാനലിന്റെ തീരുമാനം അന്തിമമായിരിക്കും എന്ന് പ്രസിഡന്റ് ആന്റണി ഫ്രാൻസിസും സംഘാടകരും അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: ഡോ. തോമസ് സെബാസ്റ്റ്യൻ 601-715-2229.

പടച്ചോന്റെ ഗോള്‍ (കഥ)

പതിനഞ്ചു വർഷങ്ങൾക്കു മുമ്പ് നാടുവിട്ടുപോയ അയാൾ തിരിച്ചുവരുന്നത് എന്റെ ഉപ്പ മരിച്ച ദിവസമാണ്! മയ്യത്തിന്റെ തലക്കുംഭാഗത്തിരിക്കുന്ന ഞാൻ ആ മുറിയിലേക്ക് വരുന്നവർക്കെല്ലാം ഉപ്പാന്റെ മുഖം വെള്ളത്തുണി നീക്കി കാണിച്ചു കൊടുക്കുമ്പോൾ അയാളും ഉപ്പയെ കാണാനെത്തി. ഒറ്റക്കണ്ണുള്ള അയാളുടെ മുഖം അപ്പോഴേ എനിക്കുള്ളിൽ തറച്ചുനിന്നു. കബറടക്കത്തിനുശേഷം, രാത്രി, മൗലൂദ് കഴിഞ്ഞ് ബന്ധുക്കളെല്ലാം വീട്ടിൽനിന്ന് ഒന്നൊന്നായി പൊയ്ക്കൊണ്ടിരിക്കുമ്പോൾ മതിലിനരികിൽ നിൽക്കുന്ന അയാളെ ഞാൻ വീണ്ടും കണ്ടു. മുക്രിയേയും യത്തീംഖാനയിലെ കുട്ടികളെയും യാത്രയാക്കി വീട്ടിലേക്ക് കയറുമ്പോഴാണ് മൂത്താപ്പ മതിൽ ചാരിനിൽക്കുന്ന അയാളെ ശ്രദ്ധിക്കുന്നത്. മുഖം തിരിച്ച്, നടന്നു നീങ്ങുന്ന അയാൾക്കു മുൻപിലേക്ക് മൂത്താപ്പ നടന്നു. ഞാനും മുറ്റത്തുനിന്ന് ചെത്തുവഴിയിലേക്കിറങ്ങി. “നുഹ്‌മാനല്ലേ? ജ്ജ് നുഹ്‌മാനല്ലേന്ന്?” മൂത്താപ്പ വഴിതടഞ്ഞു ചോദിച്ചു. മുഖമുയർത്തി അയാൾ തലയാട്ടി, വീണ്ടും മുന്നോട്ടു നടക്കാനാഞ്ഞപ്പോൾ മുത്താപ്പ വഴിമാറിയില്ല. “നുഹ്‌മാനെ ജ്ജ് എവടെയ്ന്നെടാ? അന്നെ ഞങ്ങള് തെരയാത്ത സ്ഥലങ്ങളില്ലല്ലോ, മാനേ! വാടാ.…

ഇന്ത്യ പ്രസ് ക്ലബ് മാധ്യമശ്രീ പുരസ്‌കാര സമർപ്പണത്തിനു ഒരുക്കങ്ങൾ തുടരുന്നു

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ (ഐ.പി.സി.എൻ.എ) മാധ്യമ ശ്രീ, മാധ്യമ രത്ന പുരസ്കാരങ്ങൾ സമ്മാനിക്കുന്നതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി പ്രസിഡന്റ് സുനിൽ തൈമറ്റം, ജനറൽ സെക്രട്ടറി രാജു പള്ളത്ത്, ട്രഷറർ ഷിജോ പൗലോസ് എന്നിവർ അറിയിച്ചു . പുരസ്‌കാരങ്ങൾക്ക് അപേക്ഷ നൽകാനുള്ള അവസാന തീയതി നവംബർ 15-നു സമാപിച്ചപ്പോൾ ഒട്ടേറെ അപേക്ഷകൾ ലഭിച്ചു. വിദഗ്ധ സമിതി അവ പരിശോധിച്ച് ജേതാക്കളെ വൈകാതെ പ്രഖ്യാപിക്കും. അഡ്വൈസറി ബോർഡ് ചെയർമാൻ ബിജു കിഴക്കേക്കുറ്റ്‌ , നിയുക്ത പ്രസിഡണ്ട് സുനിൽ ട്രൈസ്റ്റാർ , വൈസ് പ്രസിഡണ്ട് ബിജു സക്കറിയ , ജോയിൻറ് സെക്രട്ടറി സുധ പ്ലാക്കാട്ട് , ജോയിൻറ് ട്രഷറർ ജോയി തുമ്പമൺ , ഓഡിറ്റർ ജോർജ് ചെറായിൽ എന്നിവരും സംഘാടക സമിതിക്കു നേതൃത്വം നൽകി വരുന്നു. 2023 ജനുവരി ആറിന് കൊച്ചി ബോൾഗാട്ടി പാലസിൽ നടക്കുന്ന വർണാഭമായ ചടങ്ങിൽ…

MAGH പ്രസിഡന്റായി ജോജി ജോസഫ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു

ഹൂസ്റ്റൺ: നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹ്യൂസ്റ്റൺ (MAGH) 2023ലെ പ്രസിഡന്റായി ഹ്യൂസ്റ്റൺ മലയാളികൾക്ക് സുപരിചിതനായ ജോജി ജോസഫ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ബിസിനസ് സംരംഭകനും കലാകായിക രംഗങ്ങളിൽ സ്വന്തമായി വ്യക്തിമുദ്ര പതിപ്പിച്ചിട്ടുമുള്ള ജോജി ജോസഫ് 2020ലെ ജോയിന്റ് സെക്രട്ടറിയായും 2021ലെ സെക്രട്ടറിയായും MAGH-ല്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഓ ഐ സി സി ഹ്യൂസ്റ്റൺ ചാപ്റ്റർ സെക്രട്ടറി, വേൾഡ് മലയാളി കൗൺസിൽ ഹ്യൂസ്റ്റൺ പ്രൊവിൻസ് വൈസ് പ്രസിഡന്റ്, ഐ എ പി സി ഹൂസ്റ്റന്റെ ആദ്യ ട്രഷറർ, സ്റ്റാഫോർഡ് ഏരിയ മലയാളി അസോസിയേഷൻ (സാമ) സെക്രട്ടറി, സെന്റ് ജോസഫ് സിറോ മലബാർ മുൻ പാരിഷ് കൗണ്‍സിൽ അംഗം എന്നീ നിലകളിലും ജോജി ജോസഫ് പ്രവർത്തിച്ചിട്ടുണ്ട്. ബോർഡ് അംഗങ്ങളുടെ തെരഞ്ഞെടുപ്പ് ഡിസംബർ 3 ശനിയാഴ്ച കേരള ഹൗസിൽ വച്ച് നടത്തപ്പെടും. പ്രസിഡന്റായി ജോജി…

സെന്റ് ലൂസിയ മെഡിക്കൽ കൗൺസിൽ സർക്കാർ പ്രതിനിധിയായി സിബി ഗോപാലകൃഷ്ണൻ

വെസ്റ്റ് ഇൻഡീസ്: സെന്റ് ലൂസിയ (വെസ്റ്റ് ഇൻഡീസ് ) മെഡിക്കൽ ആൻഡ് ഡെന്റൽ കൗൺസിലിൽ മലയാളി തിളക്കം. കരുനാഗപ്പള്ളി സ്വദേശിയായ സിബി ഗോപാലകൃഷ്ണനാണ് സർക്കാർ പ്രതിനിധിയായി നിയമിതനായത്. ആദ്യമായാണ് ഒരു ഇന്ത്യൻ വംശജൻ ഈ സ്ഥാനത്തേക്ക് നിയമിതനാവുന്നതും. നിലവിൽ ലോക കേരള സഭയിലെ അംഗമാണ് അദ്ദേഹം. മെഡിക്കൽ വിഭാഗത്തിനു പുറമെനിന്നുള്ള സർക്കാറിന്റെ പ്രതിനിധിയായാണ് സിബിയെ തിരഞ്ഞെടുത്തത്. ലോക്കൽ ഗവൺമെന്റുമായി ചേർന്ന് നിരവധി വോളന്റീയർ പ്രവർത്തനത്തിലേർപ്പെട്ടു വരുന്ന സിബി ജസ്റ്റിസ് ഓഫ് ദ പീസ് ഓഫ് ദി സ്റ്റേറ്റ് ഓഫ് സെന്റ് ലൂസിയ എന്ന പദവി ലഭിച്ച ആദ്യ ഇന്ത്യൻ വംശജനുമാണ്. അമേരിക്കയിൽ നിന്നും കാനഡയിൽ നിന്നും ധാരാളം വിദ്യാർഥികൾ മെഡിസിൻ പഠിക്കുവാൻ പോകുന്ന ഡാലസ് ആസ്ഥാനമായ സെന്റ് ലൂസിയയിലെ ഇന്റർനാഷണൽ അമേരിക്കൻ യൂണിവേഴ്സിറ്റിയുടെ വൈസ് പ്രസിഡന്റ് – പബ്ലിക് റിലേഷൻസ് ആയി സിബി പ്രവർത്തിച്ചു വരുന്നു. ക്രിക്കറ്റിനു…

ഫുഡ് ഡെലിവറി ജീവനക്കാര്‍ക്ക് മണിക്കൂറിന് 23.82 ഡോളര്‍ നല്‍കണമെന്ന നിര്‍ദ്ദേശവുമായി ന്യൂയോര്‍ക്ക് സിറ്റി

ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്ക് സിറ്റിയില്‍ ഭക്ഷണവിതരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ജീവനക്കാരുടെ മണിക്കൂര്‍ ശമ്പളം 23.82 ഡോളര്‍ ആക്കി ഉയര്‍ത്തണമെന്ന നിര്‍ദ്ദേശവുമായി സിറ്റി കൗണ്‍സില്‍. അര്‍ഹമായ വേതനത്തില്‍ ജീവനക്കാര്‍ നാളുകളായി ശബ്ദമുയര്‍ത്തി കൊണ്ടിരിക്കുകയായിരുന്നു. ആപ്പിലൂടെ വിതരണം നടത്തുന്ന കമ്പനികളായ യൂബര്‍ ഈറ്റ്സ്, ഗ്രമ്പ്ഹബ്, ഡോര്‍ഡാഷ് കമ്പനികളിലെ ജീവനക്കാര്‍ക്കു അതിന്റെ ആനുകൂല്യം ലഭിക്കുക. പൂര്‍ണ്ണമായും ഇതു പ്രാബല്യത്തില്‍ വരണമെങ്കില്‍ 2025 വരെ കാത്തിരിക്കണം. ഡിസംബര്‍ 16ന് പബ്ലിക്ക് ഹിയറിംഗ് സംഘടിപ്പിച്ചതിനുശേഷം ആദ്യഘട്ടത്തില്‍ മണിക്കൂറിന് 17.87 ഡോളറും, തുടര്‍ന്ന് ഏപ്രില്‍ 2025 ഓടെ 23.82 ഡോളര്‍ നല്‍കുന്നതിനുമാണ് നിര്‍ദ്ദേശം. ആപ്പ് അടിസ്ഥാനത്തില്‍ ന്യൂയോര്‍ക്ക് സിറ്റിയില്‍ 60,000 ജീവനക്കാര്‍ ഉണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഇവര്‍ കോണ്‍ട്രാക്റ്റ് ജീവനക്കാരായി പ്രവര്‍ത്തിക്കുന്നതിനാല്‍ യാതൊരു ആനുകൂല്യത്തിനും അര്‍ഹതയില്ല. ഇതില്‍ മാറ്റം വരുത്തി ജീവനക്കാര്‍ എന്ന പദവി നല്‍കുക എന്നതാണ് ഇതുകൊണ്ട് സിറ്റി ലക്ഷ്യമിടുന്നത്. ന്യൂയോര്‍ക്ക് സിറ്റി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് കണ്‍സ്യൂമര്‍…

ശ്രീകുമാർ ഉണ്ണിത്താൻ വീണ്ടും ഫൊക്കാനയുടെ പി.ആർ.ഓ.

വാഷിംഗ്ടണ്‍: മാധ്യമപ്രവർത്തകനും അമേരിക്കയിലെ സാമൂഹ്യ സാംസ്ക്കാരിക രംഗങ്ങളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച ശ്രീകുമാർ ഉണ്ണിത്താനെ ഫൊക്കാനയുടെ പി.ആർ.ഓ ആയി നിയമിച്ചതായി പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ അറിയിച്ചു. 2016 -2020 കാലഘട്ടങ്ങളിൽ ഫൊക്കാനയുടെ പി.ആർ.ഒ ആയി പ്രവർത്തിച്ചിരുന്ന ഉണ്ണിത്താൻ ഫൊക്കാനയുടെ ന്യൂസുകൾ സമയാ സമയങ്ങളിൽ മാധ്യമങ്ങളിൽ എത്തിക്കുകയും എല്ലാ മാധ്യമ പ്രവർത്തകരുമായി നല്ല ബന്ധം സ്ഥാപിക്കുകയും ചെയ്തിട്ടുള്ള വ്യക്തിയാണ്. ഫൊക്കാനയുടെ ഓഡിറ്റർ, നാഷണൽ കമ്മിറ്റി മെംബർ, റീജിയണൽ വൈസ് പ്രസിഡന്റ്, എക്സി. വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള ശ്രീകുമാർ എന്നും ഫൊക്കാനയെ സ്വന്തം കുടുംബത്തെപോലെ കാണുന്ന വ്യക്തിയാണ്. എല്ലാ ഫൊക്കാനക്കാരുമായി വളരെ അടുത്ത ബന്ധം പുലർത്തുന്ന വെക്തി കൂടിയാണ്. ശ്രീകുമാർ ഉണ്ണിത്താൻ കലാലയ രാഷ്ട്രീയത്തിലൂടെ ആണ്പൊതുപ്രവർത്തനം ആരംഭിക്കുന്നത് , കേരളാ സ്റ്റുഡന്റസ് യൂണിയന്റെ ഭാരവാഹിയായും യൂത്ത് കോൺഗ്രസിന്റെ മണ്ഡലം, ബ്ലോക്ക് ഭാരവാഹിയായും സേവനം അനുഷ്‌ടിച്ചിട്ടുള്ള ശ്രീകുമാർ…