53 വര്‍ഷം ജയിലില്‍ കഴിഞ്ഞ പ്രതിക്ക് വീണ്ടും പരോള്‍ നിഷേധിച്ചു

കാലിഫോര്‍ണിയ: 53 വർഷമായി പുറംലോകം കാണാതെ ജയിലിൽ കഴിയുന്ന 71 കാരിക്കു 14–ാം തവണയും കാലിഫോർണിയ ഗവർണർ പരോൾ നിഷേധിച്ചു. പട്രീഷ ക്രെൻവിങ്കലാണ് ഇനിയും പരോൾ ലഭിക്കാതെ ജയിലിൽ കഴിയേണ്ടി വരുന്നത്. 1969 ഓഗസ്റ്റിൽ ഒരു കുടുംബത്തിലെ ഏഴു പേരെ കൊലപ്പെടുത്തിയ കേസിൽ 1971 ലാണ് ഇവർക്കു വധശിക്ഷ വിധിച്ച് ജയിലിലടച്ചത്. ഒരു വർഷത്തിനു ശേഷം കാലിഫോർണിയയിൽ വധശിക്ഷ ഭരണഘടനാ വിരുദ്ധമാണെന്ന നിയമം വന്നതോടെ ഇവരുടെ വധശിക്ഷ ജീവപര്യന്തമാക്കി. 1969ൽ ഇവർ നടത്തിയ ആക്രമണത്തിൽ പ്രമുഖ നടി ഷാരോൺ ടേറ്റ് ഉൾപ്പെടെ ഏഴു പേരാണു കൊല്ലപ്പെട്ടത്. കൊല്ലപ്പെടുമ്പോള്‍ ഷാരോണ്‍ ഗര്‍ഭിണിയായിരുന്നു. ഇവരുടെ ഭർത്താവ് ഫോൾജറെ 28 തവണയാണ് ഇവർ കുത്തി കൊലപ്പെടുത്തിയത്. ജയിലിലെ അവരുടെ പെരുമാറ്റവും അവരുടെ വയസ്സും പരിഗണിക്കുമ്പോൾ സുരക്ഷിതമായി ജയിലിൽ നിന്നും പുറത്തുവിടാവുന്ന സാഹചര്യമല്ലെന്നാണ് ഒക്ടോബർ 14 വെള്ളിയാഴ്ച ഇവരുടെ അപേക്ഷ തള്ളിക്കൊണ്ടു ഗവർണർ…

സംഗീത ലഹരിയിൽ ആറാടി ടോറോന്റോ

ടൊറന്റോ: “തിരമാല പോലെ വന്ന സംഗീതത്തിന്റെ അഭൗമമായ വശ്യതയിൽ ലയിച്ചു പോയ ഒരു രാത്രി..” ഇങ്ങനെയാണ് ഒരു ആസ്വാദകൻ ഫേസ്ബുക്കിൽ ഹൈ ഓൺ മ്യൂസിക്കിനെ വിശേഷിപ്പിച്ചത്. അതെ,സംഗീതം ലഹരിയായി പെയ്തിറങ്ങുക. പതിയെ തുടങ്ങി.. പതഞ്ഞു പൊങ്ങി…ആഞ്ഞടിച്ചു …. തിരയടങ്ങുക … അത്രമേൽ മനോഹരമായ ഒരു രാത്രി… ഈ രാത്രിയിലെ സംഗീതം നിലക്കാതിരുന്നെങ്കിലെന്നു അവിടെ കൂടിയിരുന്ന ഓരോ സംഗീത ആസ്വാദകനും ആഗ്രഹിച്ചിട്ടുണ്ടാകും. സിതാര തുടങ്ങിയ ഗാനോത്സവത്തിനു ജോബ് കുര്യനും, സൂരജ് സന്തോഷും മേളക്കൊഴുപ്പേകി. ജോബ് കുര്യന്റെ ‘പദയാത്ര’ എന്ന പാട്ടിനു സദസ്സ് ഇളകി മറിഞ്ഞു. വീണ്ടും വീണ്ടും എന്ന് സദസ്സ് ആവശ്യപ്പെട്ടുകൊണ്ടേയിരുന്നു. പിന്നെ വന്ന സൂരജ് സന്തോഷും സദസ്സിനെ ഇളക്കിമറിച്ചു. പാടാനുള്ള ഗായകരുടെ ക്ഷണം സ്വീകരിച്ച സദസ്സും അവർക്കൊപ്പം ഏറ്റു പാടി. അവസാനമായി വന്ന ഹരീഷ് ശിവരാമകൃഷ്ണൻ തന്റെ ശബ്ദ സൗകുമാര്യത്തിൽ ഹാമെർസെൻ ഓഡിറ്റോറിയത്തിലെ പ്രൗഢ ഗംഭീര സദസ്സിനെ…

വിര്‍ജീനിയ യൂണിവേഴ്‌സിറ്റി കാമ്പസിനു സമീപം വെടിവയ്പ്: 8 പേര്‍ക്ക് പരിക്കേറ്റു, 20 കാരന്‍ അറസ്റ്റില്‍

വിര്‍ജീനിയ: ജെയിംസ് മാഡിസണ്‍ യൂണിവേഴ്‌സിറ്റി കാമ്പസിനു സമീപം ഞായറാഴ്ച രാവിലെ നടന്ന വെടിവയ്പില്‍ എട്ടു പേര്‍ക്ക് വെടിയേറ്റു. വിര്‍ജീനിയ ഹാരിസണ്‍ ബര്‍ഗ് പോലീസ് ഞായറാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണിത്. വെടിവെച്ചുവെന്ന് സംശയിക്കുന്ന 20 വയസുകാരനായ ടയറീഫ ഐശയ ഫ്‌ളവിംഗിനെ ഞായറാഴ്ച വൈകിട്ട് പോലീസ് അറസ്റ്റ് ചെയ്തു. യൂണിവേഴ്‌സിറ്റിക്കു പുറത്തുള്ള അപ്പാര്‍ട്ട്‌മെന്റ് കോംപ്ലക്‌സില്‍ കൂടിനിന്നവരുടെ നേര്‍ക്കാണ് യുവാവ് വെടിയുതിര്‍ത്തത്. വെടിയേറ്റ അഞ്ചുപേരെ സമീപത്തുള്ള ആര്‍.എം.എച്ച് മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. 3 പേരെ യൂണിവേഴ്‌സിറ്റി ഓഫ് വിര്‍ജീനിയ മെഡിക്കല്‍ സെന്ററിലും പ്രവേശിപ്പിച്ചു. ആരുടേയും നില ഗുരുതരമല്ലെന്ന് അധികൃതര്‍ അറിയിച്ചു. ഫ്‌ളമിംഗിനെതിരേ അറ്റംഡ് മര്‍ഡര്‍, ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍, തോക്ക് കൈവശംവയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ക്ക് കേസെടുത്തു. വെടിവയ്പിനു പ്രേരിപ്പിച്ച സംഭവം എന്താണെന്നോ, കൂടുതല്‍ പേര്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചു.

ജമ്മു കശ്മീർ സംസ്ഥാന പദവി പുനഃസ്ഥാപിക്കുമെന്ന് ഗുലാം നബി ആസാദ്

കത്വ: അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്ന ആവശ്യം ആവർത്തിച്ച് ഡെമോക്രാറ്റിക് ആസാദ് പാർട്ടി ചെയർപേഴ്‌സൺ ഗുലാം നബി ആസാദ്. മുൻ കോൺഗ്രസ് രാജ്യസഭാ എംപിയും ഡെമോക്രാറ്റിക് ആസാദ് പാർട്ടി ചെയർപേഴ്സനുമായ ഗുലാം നബി ആസാദ് കത്തുവയിൽ ഒരു പൊതു റാലിയെ അഭിസംബോധന ചെയ്യുകയും തന്റെ സംഘടനയുടെ മൂന്ന് പ്രധാന അജണ്ടകൾ അവതരിപ്പിക്കുകയും ചെയ്തു. “ഞങ്ങൾക്ക് മൂന്ന് പ്രധാന അജണ്ടകളുണ്ട്, ആദ്യം സംസ്ഥാനത്വം പുനഃസ്ഥാപിക്കുക, രണ്ടാമത്തേത് ജമ്മു കശ്മീർ ജനതയ്ക്ക് മാത്രം ഭൂമി വാങ്ങാനുള്ള അവകാശം, മൂന്നാമത്തേത് പ്രാദേശിക യുവാക്കൾക്ക് മാത്രം തൊഴിൽ അവകാശങ്ങൾ സംവരണം ചെയ്യുക”, ആസാദ് ഒരു പൊതു റാലിയിൽ പറഞ്ഞു. ഈ അജണ്ടകൾ പൂർത്തീകരിക്കുന്നതുവരെ ഞങ്ങൾ പിന്നോട്ട് പോകില്ലെന്നും കൂട്ടിച്ചേർത്തു. ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഗുലാം നബി ആസാദ് തന്റെ പുതിയ രാഷ്ട്രീയ സംഘടനയ്ക്ക് ‘ഡെമോക്രാറ്റിക്…

സേവന പ്രവര്‍ത്തനങ്ങളിൽ സുതാര്യതയും ലക്ഷ്യബോധവുമായി മന്ത്ര

അമേരിക്കയിൽ ആകെ ഏകദേശം 1 .5 ദശലക്ഷം എന്‍.ജി.ഒകൾ അഥവാ നോൺ പ്രോഫിറ്റ് സംഘടനകൾ പ്രവർത്തിക്കുന്നു എന്ന് കരുതപ്പെടുന്നു എന്നിരുന്നാലും ഭൂരിഭാഗം എന്‍.ജി.ഒകളും സാമൂഹികക്ഷേമ സേവന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നില്ല.മലയാളി സംഘടനകളിലേക്കു വന്നാൽ ആ സംഖ്യ പിന്നെയും ചുരുങ്ങും . എന്നാൽ നോർത്ത് അമേരിക്കയിൽ ഹൈന്ദവ ദർശനം ഉയർത്തിപ്പിടിക്കുന്ന മലയാളി സംഘടനകളിൽ കാര്യമാത്ര പ്രസക്തമായ നീക്കങ്ങൾ ഈ മേഖലയിൽ കുറവാണ്. അതിനൊരു മാറ്റമായതു മന്ത്ര ഈ രംഗത്ത് തുടർച്ചയായി കൊണ്ട് വരാൻ ശ്രമിക്കുന്ന പദ്ധതികൾ ആണ്. സേവാഭാരതിക്കൊപ്പം കൈകോർത്തു കൊണ്ട് മന്ത്ര മാതൃ സദനം എന്ന നിരാലംബരായ വൃദ്ധ സദനത്തിന്റെ നിർമാണ പ്രവർത്തനത്തിൽ പങ്കാളിയായി ആരംഭിച്ച പ്രവർത്തനങ്ങൾ, ഫ്ലോറിഡയിൽ അടുത്ത കാലത്തു നാശം വിതച്ച ഇയാൻ സഹായ നിധിയിൽ വരെ എത്തി നിൽക്കുന്നു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പെൺകുട്ടികൾക്കു വിവാഹ സഹായത്തിനായി മംഗല്യ നിധിയും മന്ത്ര പ്രഖ്യാപിച്ചു. സാമൂഹ്യമായോ…

ചങ്ങനാശേരി എസ്.ബി കോളേജ് ശതാബ്‌ദി ആഘോഷിക്കുമ്പോൾ!!!: ജോർജ് നെടുവേലിൽ

എസ്. ബി-ക്ക് നൂറ് എന്നാരംഭിക്കുന്ന ശീർഷകത്തിൽ, ഒക്ടോബർ ഒന്നാം തീയതിയിലെ ഈമലയാളിയിൽ കുരിയൻ പാമ്പാടി എഴുതിയ ലേഖനം ശ്രദ്ധേയമായി. ഗൃഹാതുരത്വത്തോടും അഭിമാനത്തോടുമൊപ്പം ഈ പ്രതികരണത്തിനും അത് പ്രേരകമായി. എസ്. ബി കോളേജിൽ പഠിച്ചു ബിരുദാനന്തര ബിരുദം നേടാൻ ഭാഗ്യം ലഭിച്ചവരാണെന്ന അഭിമാനവും സ്മരണയും എന്നും കാത്തുസൂക്ഷിക്കുന്നവരാണ് ലേഖകനും മുൻ ഭാര്യയും. എസ്.ബിയുടെ ചരിത്രത്തിലെ പ്രഗത്ഭരായ അദ്ധ്യാപക പ്രതിഭകളായ സി.എ ഷെപ്പേർഡ്, പി. ആർ. കൃഷ്ണയ്യർ, പി.വി ഉലഹന്നാൻ മാപ്പിള, സി.ഇസഡ് സ്കറിയ എന്നിവരുടെ വിദ്യാർഥികളായിരുന്നുവെന്നതും ഞങ്ങളെ അഭിമാനപുളകിതരാക്കുന്നു. പ്രതിഭാധനനായ പ്രൊഫസ്സർ എം.പി പോളിന്റെ ക്‌ളാസ്സുകൾ കണികാണാൻ തരപ്പെട്ടില്ലല്ലോ എന്ന ഖേദവും മനസ്സിൽ വിലയമില്ലാതെ തങ്ങി നിൽക്കുന്നു. സർക്കാറിൻറ്റെ പുതിയ വിദ്യാഭ്യാസ നയത്തിന്റെ പശ്ചാത്തലത്തിൽ എസ്. ബി കോളേജ് ഒരു സ്വതന്ത്ര സർവ്വകലാശാലയായി പരിണമിക്കാനുള്ള സാധ്യത തെളിഞ്ഞുവരുന്നുണ്ടെന്നുള്ള അറിവ്, ഒരു ശതകത്തിനുള്ളിൽ എസ്. ബിയിലൂടെ കടന്നുപോയവർക്ക്‌ അഭിമാനവും ആനന്ദവും…

GOPIO-CT Chapter Hosts Welcome Dinner for Univ. of Connecticut Students

Global Organization of People of Indian Origin Connecticut Chapter (GOPIO-CT) organized a program of welcoming new students from India at the Univ. of Connecticut, School of Business from its Stamford and Hartford campuses with a networking dinner on Friday, October 14th at the Hampton Inn and Suites in Stamford. While it was networking event for the students and the Indian American community, it also served as an interactive session with a high-profile panel of Indian American Corporate Achievers and entrepreneurs. The program, chaired GOPIO-CT Exec. VP Prasad Chintalapudi, started with a…

ഗുരുവായൂര്‍ നടയില്‍ തൊഴുതു നില്‍ക്കുമ്പോള്‍ ഉണ്ണിക്കണ്ണന്റെ സാന്നിധ്യം ഞാന്‍ തിരിച്ചറിയുന്നുണ്ട്: നവ്യാ നായര്‍

നവ്യാ നായർ ഇന്നും മലയാളി പ്രേക്ഷകരുടെ മനസ്സിൽ ബാലാമണിയാണ്. എത്ര കഥാപാത്രങ്ങളെ അനശ്വരമാക്കിയാലും നവ്യയുടെ രൂപഭാവം ബാലാമണി എന്ന പേരിനൊപ്പം മലയാളികളുടെ മനസ്സിൽ ഇടം പിടിക്കുമെന്ന് എല്ലാവരും പറയും. തനിക്ക് ഗുരുവായൂരപ്പനോട് പ്രത്യേക വാത്സല്യവും ഭക്തിയും ഉണ്ടെന്ന് നവ്യ പല അഭിമുഖങ്ങളിലും തുറന്നു പറഞ്ഞിരുന്നു. വിവാഹം കഴിഞ്ഞ് 10 വർഷത്തിന് ശേഷം സിനിമയിലേക്ക് നല്ല തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് നവ്യ. ഈ തിരിച്ചുവരവ് എല്ലാ പ്രേക്ഷകരും സ്വീകരിച്ചു. റിയാലിറ്റി ഷോകളിൽ വിധികർത്താവായും താരം എത്തിയിട്ടുണ്ട്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച നവ്യയുടെ പുതിയ ഫോട്ടോ ഷൂട്ടുകളാണ് ഇപ്പോൾ വൈറലാകുന്നത്. സെറ്റ് സാരി ധരിച്ചാണ് നവ്യ ഈ ചിത്രങ്ങളിൽ എത്തിയിരിക്കുന്നത്. ഗുരുവായൂർ സന്ദർശനം ലക്ഷ്യമിട്ടാണ് താരത്തിന്റെ വരവ്. അതുകൊണ്ട് തന്നെ ചിത്രങ്ങൾ വൈറലായി. നാടൻ ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങൾ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. ചിത്രങ്ങൾക്ക് നൽകിയിരിക്കുന്ന അടിക്കുറിപ്പുകളും ശ്രദ്ധ നേടുന്നു. ഗുരുവായൂരില്‍ തൊഴുതു…

നയൻതാരയ്ക്ക് വേണ്ടി ഇരട്ട കുഞ്ഞുങ്ങളെ പ്രസവിച്ചത് ദുബൈയില്‍ നിന്നുള്ള മലയാളി പെൺകുട്ടി

നടി നയൻതാരയുടെ വിവാഹം കഴിഞ്ഞ് വെറും നാല് മാസങ്ങൾക്കുള്ളിൽ അമ്മയായത് ലോകം മുഴുവന്‍ അറിയാവുന്നതാണ്. വാടക ഗർഭധാരണത്തിലൂടെയാണ് നടി അമ്മയായത് എന്ന വാർത്തകളാണ് ഏറെയും പുറത്ത് വന്നത്. ഈ സാഹചര്യത്തിലാണ് നയൻസിനെതിരെ ആരോഗ്യ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. നയൻതാര നിലവിലുള്ള നിയമങ്ങൾ ലംഘിച്ചതായി സംശയിക്കുന്നു എന്നാണ് അധികൃതരുടെ ഭാഷ്യം. 36 വയസ്സുള്ള വിവാഹിതരായ സ്ത്രീകൾക്ക് അവരുടെ ഭർത്താവിന്റെ സമ്മതത്തോടെ മാത്രമേ വാടക ഗര്‍ഭധാരണം നടത്താന്‍ അനുമതിയുള്ളൂ. ഇക്കാര്യങ്ങളെല്ലാം നയൻതാര പാലിച്ചിട്ടുണ്ടെന്നും പറയുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ അന്വേഷണം ആരംഭിച്ചിട്ടുള്ളത്. തമിഴ്‌നാട് മെഡിക്കൽ കോളേജ് ഡയറക്ടർ നയൻതാരയോട് വിശദീകരണം തേടിയിട്ടുണ്ട്. നിയമലംഘനം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും അറിയിച്ചിട്ടുണ്ട്. തമിഴ്നാട് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്‍ ഇക്കാര്യം നേരത്തെ പറഞ്ഞിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് നയൻതാരയെ വിളിച്ചപ്പോൾ നയൻസിന്റെ മറുപടിയും ശ്രദ്ധ നേടുകയാണ്. പ്രതികരണം അധികൃതരെ ഞെട്ടിച്ചതായി തമിഴ് ഓൺലൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇപ്പോള്‍…

ദീപാവലി സമ്മാനമായി ജീവനക്കാർക്ക് കാറുകളും ബൈക്കുകളും നൽകി ചെന്നൈ വ്യവസായി

ചെന്നൈ : ദീപാവലി ആഘോഷം അടുത്തിരിക്കെ, തന്റെ ജീവനക്കാരെയും സഹപ്രവർത്തകരെയും അമ്പരപ്പിക്കാൻ 1.2 കോടി വിലമതിക്കുന്ന കാറുകളും ബൈക്കുകളും സമ്മാനമായി നൽകി ചെന്നൈയിലെ വ്യവസായി. ചല്ലനി ജ്വല്ലറി ഉടമ ജയന്തി ലാൽ ചായന്തി തന്റെ ജീവനക്കാർക്കും സഹപ്രവർത്തകർക്കും എട്ട് കാറുകളും 18 ബൈക്കുകളമാണ് സമ്മാനമായി നൽകിയത്. ഇത്രയും വലിയ സമ്മാനം കണ്ട് അവരിൽ ചിലർ അമ്പരന്നപ്പോൾ മറ്റു ചിലർ സന്തോഷത്തിന്റെ കണ്ണുനീർ പൊഴിച്ചു. തന്റെ സ്റ്റാഫ് തന്റെ കുടുംബത്തെ പോലെയാണെന്നും, എല്ലാ ഉയർച്ച താഴ്ചകളിലും തന്നോടൊപ്പം പ്രവർത്തിച്ചിട്ടുണ്ടെന്നും ജയന്തി ലാൽ പറഞ്ഞു. “ഇത് അവരുടെ ജോലിയെ പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ ജീവിതത്തിലേക്ക് പ്രത്യേകമായ എന്തെങ്കിലും ചേർക്കുന്നതിനുമാണ്. എന്റെ ബിസിനസ്സിലെ എല്ലാ ഉയർച്ച താഴ്ചകളിലും അവർ എന്നോടൊപ്പം പ്രവർത്തിക്കുകയും ലാഭം നേടാൻ എന്നെ സഹായിക്കുകയും ചെയ്തു, ”അദ്ദേഹം പറഞ്ഞു. “അവർ വെറും ജീവനക്കാരല്ല, എന്റെ കുടുംബമാണ്. അതിനാൽ, അവർക്ക് അത്തരം…