കൊച്ചി: റിലയന്‍സ് റീട്ടെയിലിന്റെ ഇന്ത്യയിലെ തന്നെ ഏറ്റവും വലുതും, അതിവേഗം വളരുന്നതുമായ വസ്ത്രങ്ങളുടെയും അനുബന്ധ ഉപകരണങ്ങളുടെയും സ്പെഷ്യാലിറ്റി ശൃംഖലയായ ട്രെന്‍ഡ്സ്, എറണാകുളം ജില്ലയിലെ മുളന്തുരുത്തിയില്‍ പുതിയ സ്റ്റോറിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. നൂതന രീതിയില്‍ ഉള്ള പുതിയ ഷോറും വളരെ മികച്ച രീതിയിലാണ് സജ്ജീകരിച്ചിട്ടുള്ളത്. ഏറെ ഗുണനിലവാരമുള്ള പുത്തന്‍ ഫാഷന്‍ ഉല്‍പ്പന്നങ്ങളുടെ വിപുലമായ ശ്രേണി ഉപഭോക്താക്കള്‍ക്ക് മികച്ച മൂല്യത്തില്‍ ട്രെന്‍ഡ്സിന്റെ പുതിയ സ്റ്റോറിലൂടെ ലഭ്യമാക്കുന്നു. തനതും സവിശേഷവും അതിമനോഹരവുമായ അനുഭവം ട്രെന്‍ഡ്സിന്റെ മുളന്തുരുത്തിയിലെ പുതിയ സ്റ്റോര്‍ ഉപഭോക്താക്കള്‍ക്ക് നല്കുന്നു. സ്ത്രീകളുടെ ട്രെന്‍ഡി വസ്ത്രങ്ങള്‍, പുരുഷന്മാരുടെ വസ്ത്രങ്ങള്‍, കിഡ്സ് വെയര്‍, ഫാഷന്‍ ആക്സസറികള്‍ മുതലായവ തികച്ചും അനുയോജ്യമായ വിലയില്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നു. മുളന്തുരുത്തി ടൗണില്‍ 7037 ചതുരശ്ര അടി വിസ്തീര്‍ണമുള്ള സ്റ്റോറില്‍ ഉപഭോക്താക്കള്‍ക്കായി പ്രത്യേക ഉദ്ഘാടന ഓഫറും ലഭ്യമാക്കിയിട്ടുണ്ട്. 3499 രൂപയ്ക്ക് ഷോപ്പ് ചെയ്യുന്നതു വഴി 199 രൂപയ്ക്ക് ആകര്‍ഷകമായ…
Author: .
‘ജെൻഡർ ന്യൂട്രൽ’ ആശയങ്ങൾ അടിച്ചേൽപ്പിക്കുന്നത് അംഗീകരിക്കാനാവില്ല: എസ്.ഐ.ഒ
വ്യത്യസ്ത മത വിശ്വാസങ്ങളെയും സങ്കൽപങ്ങളെയും മാനിക്കാതെ ‘ജെൻഡർ ന്യൂട്രൽ’ ആശയങ്ങൾ വിദ്യാർത്ഥികൾക്ക് മേൽ ഭരണകൂടത്തിൻ്റെ അധികാരം ഉപയോഗിച്ച് അടിച്ചേൽപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറിയേറ്റ്. ഇത്തരം ആശയങ്ങളെ വിമർശിക്കുന്നവരെ വംശീയമായി അധിക്ഷേപിക്കുന്ന ഇസ്ലാമോഫോബിയയെ തിരിച്ചറിയണമെന്നും എസ്.ഐ.ഒ പ്രസ്താവനയിൽ പറഞ്ഞു. നിലവിൽ യൂണിഫോം അടക്കമുള്ള വിഷയങ്ങളിൽ ഭരണകൂട ഇടപെടൽ പ്രതിഷേധാർഹമാണ്. സർക്കാർ ഇത്തരം നീക്കങ്ങളിൽ നിന്ന് പിൻമാറണം. പൊതു വിദ്യാദ്യാസ രംഗത്ത് നടപ്പിൽ വരുത്തുന്ന ഏത് ഭേദഗതിയും സമൂഹത്തിലെ വൈവിധ്യങ്ങളെയും വ്യതിരിക്തതകളെയും ഉൾക്കൊള്ളാൻ ശേഷിയുള്ളതായിരിക്കണം. സമൂഹത്തിൽ നിലനിൽക്കുന്ന വ്യത്യസ്തകളെയും ഭരണഘടന വ്യക്തികൾക്ക് നൽകുന്ന വിശ്വാസ- തെരഞ്ഞെടുപ്പ് സ്വാതന്ത്ര്യത്തെയും നിരാകരിച്ച് കൊണ്ട് ഭരണകൂടം കൈയാളുന്ന ചിലരുടെ മാത്രം നിക്ഷിപ്ത താൽപര്യങ്ങളും ആശയങ്ങളും സ്വേച്ഛാധിപത്യപരമായി പൊതു വിദ്യാർത്ഥി സമൂഹത്തിന് മേൽ അടിച്ചേൽപ്പിക്കുന്നതിനെ ജനസമൂഹം ഒറ്റക്കെട്ടായി പ്രതിരോധിക്കേണ്ടതുണ്ട്. വൈവിധ്യങ്ങളെ അംഗീകരിക്കണമെന്നും മതകീയ ജീവിതം നയിക്കാൻ അവകാശം വേണമെന്നും പറയുമ്പോൾ അതിനെ വംശീയമായി നേരിടുന്നത്…
ഈ വര്‍ഷം മുതല്‍ ഓണം, ക്രിസ്മസ്, റംസാന് എന്നീ ആഘോഷങ്ങളില്‍ സപ്ലൈകോ ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്യുമെന്ന് മന്ത്രി
തിരുവനന്തപുരം: ഓണത്തിനു പുറമേ ക്രിസ്മസ്, റംസാൻ ആഘോഷങ്ങളോടനുബന്ധിച്ചും ഈ വർഷം മുതൽ പ്രത്യേക ഭക്ഷണ കിറ്റുകൾ വിൽക്കുമെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആർ.അനിൽ അറിയിച്ചു. 1000 രൂപയുടെ പ്രത്യേക കിറ്റുകൾ സപ്ലൈകോ സൂപ്പർ മാർക്കറ്റുകളിൽ വില്ക്കപ്പെടും. നറുക്കെടുപ്പിലൂടെ ഓരോ 50 കിറ്റുകള്‍ക്കും നറുക്കെടുപ്പിലൂടെ സമ്മാനം ഉണ്ടായിരിക്കുമെന്നും മന്ത്രി അറിയിച്ചു. കിറ്റിലുള്ള അവശ്യസാധനങ്ങള്‍ക്കു പുറമേ ഉപഭോക്താവിന് വേണ്ട ഇനങ്ങള്‍ കൂടി തെരഞ്ഞെടുക്കാം. പത്തില്‍ കൂടുതല്‍ കിറ്റ് ഓര്‍ഡര്‍ നല്കിയാല് സ്ഥലത്ത് എത്തിച്ചു നല്‍കും. സൂപ്പര്‍മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്ന പ്രദേശത്തെ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, റസിഡന്റ്സ് അസോസിയേഷനുകള്‍, സഹകരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ സപ്ലൈകോ ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി ഓര്‍ഡര്‍ ശേഖരിക്കും. ലക്ഷ്യത്തേക്കാൾ കൂടുതൽ വിൽക്കുന്ന സൂപ്പർ മാർക്കറ്റുകളിലെ ജീവനക്കാർക്ക് ഇൻസെന്റീവ് നൽകുന്ന കാര്യവും പരിഗണനയിലുണ്ടെന്ന് മന്ത്രി പറഞ്ഞു.
പ്രതിപക്ഷത്തിന്റെ കഴുത്ത് ഞെരിക്കാൻ കേന്ദ്രം സിബിഐയെ ഉപയോഗിക്കുന്നു: കനയ്യ കുമാർ
നാഗ്പൂർ : പ്രതിപക്ഷത്തെ കഴുത്ത് ഞെരിച്ച് കൊല്ലാൻ കേന്ദ്രസർക്കാർ കേന്ദ്ര അന്വേഷണ ഏജൻസിയെ ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവ് കനയ്യ കുമാർ. അന്തരിച്ച മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് കോൺഗ്രസ് സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു കുമാർ. സിബിഐ പോലുള്ള അന്വേഷണ ഏജൻസികൾ രാജ്യത്തെ സംരക്ഷിക്കാൻ ഉദ്ദേശിച്ചുള്ളതാണെന്നും എന്നാൽ ബിജെപിയുടെ നേതൃത്വത്തിലുള്ള ഇപ്പോഴത്തെ കേന്ദ്ര സർക്കാർ അധികാരം സംരക്ഷിക്കാൻ അത് ദുരുപയോഗം ചെയ്യുകയാണെന്നും ഒരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. ഡൽഹി എക്സൈസ് നയം നടപ്പാക്കിയതിലെ അഴിമതിയാരോപണത്തെ തുടർന്ന് വെള്ളിയാഴ്ച ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വസതിയിലും മറ്റ് 30 സ്ഥലങ്ങളിലും കേന്ദ്ര ഏജൻസി റെയ്ഡ് നടത്തിയിരുന്നു.
ഉദ്യോഗസ്ഥരുടെ ഉറപ്പിന് പിന്നാലെ ലഖിംപൂർ ഖേരി കർഷകർ പ്രതിഷേധം അവസാനിപ്പിച്ചു
ലഖിംപൂർ ഖേരി (യു.പി): കേന്ദ്രമന്ത്രി അജയ് കുമാർ മിശ്രയെ നീക്കം ചെയ്യണമെന്നും, എംഎസ്പി ഉറപ്പു നൽകുന്ന നിയമം വേണമെന്നും ആവശ്യപ്പെട്ട് കർഷകർ നടത്തിയ പ്രക്ഷോഭം ശനിയാഴ്ച ജില്ലാ ഉന്നത ഉദ്യോഗസ്ഥർ പ്രതിഷേധക്കാരെ കണ്ടതിനെ തുടർന്ന് പിൻവലിച്ചതായി സംയുക്ത കിസാൻ മോർച്ച നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു. സെപ്തംബർ ആറിന് ഡൽഹിയിൽ ചേരുന്ന യോഗത്തിൽ എസ്കെഎമ്മിന്റെ ഭാവി തന്ത്രം ചർച്ച ചെയ്യുമെന്ന് കർഷകരെ അഭിസംബോധന ചെയ്തുകൊണ്ട് ടിക്കായത്ത് പറഞ്ഞു. ജില്ലാ മജിസ്ട്രേറ്റ് മഹേന്ദ്ര ബഹാദൂർ സിംഗ് ഉൾപ്പെടെയുള്ളവർ ഉച്ചയ്ക്ക് 2.30 ഓടെ ധർണ നടക്കുന്ന സ്ഥലത്തെത്തി കർഷകരിൽ നിന്ന് മെമ്മോറാണ്ടം സ്വീകരിച്ചു. 75 മണിക്കൂർ നീണ്ട സമരം അവസാനിപ്പിക്കുന്നതിന് മുമ്പ് ടിക്കായത്തും മറ്റ് കർഷക നേതാക്കളും ചേർന്ന് കർഷകർക്കായി സർക്കാർ തലത്തിൽ സെപ്തംബർ ആദ്യവാരം യോഗം ചേരുമെന്ന് ഉദ്യോഗസ്ഥർ ഉറപ്പ് നൽകി. ബുധനാഴ്ച രാത്രി തന്നെ വിവിധ സംസ്ഥാനങ്ങളിൽ…
വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെയുള്ള പ്രതിഷേധം സംഘര്‍ഷമാകാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ വിഴിഞ്ഞത്ത് രണ്ട് ദിവസത്തേക്ക് മദ്യശാലകൾ അടച്ചിടാൻ ജില്ലാ കളക്ടർ ഉത്തരവിട്ടു. സമരത്തിന്റെ പശ്ചാത്തലത്തിൽ സംഘർഷ സാധ്യത കണക്കിലെടുത്ത് നാളെ മുതൽ മദ്യശാലകൾ അടച്ചിടാനാണ് നിർദേശം. സമരം അവസാനിപ്പിക്കാനായി കഴിഞ്ഞ ദിവസം മന്ത്രി വി.അബ്ദു റഹ്മാനുമായി ലത്തീന്‍ കത്തോലിക്ക സഭയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ച വിജയിച്ചിരുന്നില്ല. മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് വരാന്‍ തയ്യാറാകണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം. വിഴിഞ്ഞം തുറമുഖ കവാടം ഉപരോധിച്ചാണ് മത്സ്യത്തൊഴിലാളികള്‍ സമരം തുടരുന്നത്. മത്സ്യത്തൊഴിലാളികള്‍ മുന്നോട്ടുവെച്ച മുഴുവന്‍ ആവശ്യങ്ങളും അംഗീകരിക്കുന്നത് വരെ സമരം തുടരുമെന്ന് ലത്തീന്‍ അതിരൂപത പ്രതിനിധി ഫാദര്‍ യൂജിന്‍ പെരേര നേരത്തെ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.
ഷാജഹാൻ കൊലപാതകം: അറസ്റ്റിലായ രണ്ട് യുവാക്കളെ കാണാതായെന്ന് കുടുംബം; കോടതിയില്‍ പരാതി നല്കി
പാലക്കാട്: മലമ്പുഴയിൽ സി.പി.എം ലോക്കൽ കമ്മിറ്റി അംഗം ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പോലീസ് കസ്റ്റഡിയിലെടുത്ത രണ്ട് യുവാക്കളെ കാണാനില്ലെന്ന് അവരുടെ കുടുംബം കോടതിയില്‍ പരാതി നല്കി. കൊട്ടേക്കാട് സ്വദേശികളായ ആവാസ്, ജയരാജ് എന്നിവരെ കാണാനില്ലെന്ന് കാണിച്ചാണ് അവരുടെ അമ്മമാർ പാലക്കാട് ജില്ലാ കോടതിയെ സമീപിച്ചിരിക്കുന്നത്. പരാതി കേട്ട കോടതി അന്വേഷണത്തിന് അഭിഭാഷക കമ്മീഷനെ നിയോഗിച്ചു. കോടതിയുടെ നിര്‍ദ്ദേശപ്രകാരം അഭിഭാഷക കമ്മീഷന് പാലക്കാട് സൗത്ത് പൊലീസ് സ്റ്റേഷനില്‍ പരിശോധന നടത്തി. യുവാക്കളുടെ അമ്മമാരും പൊലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു. തുടര്‍ന്ന് മറ്റ് പൊലീസ് സ്റ്റേഷനുകളിലും പരിശോധന നടത്തും. ഓഗസ്റ്റ് 16-നാണ് പ്രത്യേക പൊലീസ് സംഘം രണ്ടുപേരെയും കസ്റ്റഡിയിലെടുത്തത്. ഷാജഹാന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസിൽ ആദ്യം അറസ്റ്റിലായ നാലുപേരെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു.
ഇന്നത്തെ രാശിഫലം (ആഗസ്റ്റ് 20, ശനി)
ചിങ്ങം: ക്രിയാത്മക ഊര്‍ജം ഇന്ന് നിങ്ങളുടെ ചിന്തകളിലും നിശ്ചയദാര്‍ഢ്യത്തിലും പ്രകടമാകും. നിങ്ങളുടെ ജോലിസാമര്ഥ്യത്തേയും ആസൂത്രണമികവിനേയും മേലധികാരികള്‍ അങ്ങേയറ്റം പ്രശംസിക്കും. അത് നിങ്ങള്‍ക്ക് സമൂഹിക അംഗീകാരവും നല്‍കും. പിതാവുമായി നല്ലബന്ധം പുലര്‍ത്താനും അദ്ദേഹത്തില്‍ നിന്ന് ആനുകൂല്യങ്ങള്‍ സ്വീകരിക്കാനും ഇന്ന് നിങ്ങള്‍ക്ക് അവസരമുണ്ടാകും. ഭൂമിയും മറ്റ് സ്വത്തുക്കളുമായി ബന്ധപ്പെട്ട ഇടപാടുകള്‍ക്ക് ഇന്ന് ഒരു നല്ല ദിവസമാണ്. കന്നി: ഇന്ന് നിങ്ങള്‍ക്ക് അലസതയും ഉത്സാഹക്കുറവും അനുഭവപ്പെടുന്ന ഒരു ദിവസം ആയിരിക്കും. ദിവസം മുഴുവന്‍ പ്രതികൂല സാഹചര്യങ്ങള്‍ ആയിരിക്കും. പ്രത്യേകിച്ചും നിങ്ങളുടെ കുട്ടികളുടെ ആരോഗ്യം സംബന്ധിച്ച പ്രശ്നം നിങ്ങളെ ഏറെ അസ്വസ്ഥനാക്കും. ഒട്ടേറെ പ്രതികൂല സാഹചര്യങ്ങളും ഉല്‍ക്കണ്ഠയും ഉല്‍പ്പാദനക്ഷമമല്ലാത്ത പ്രവര്‍ത്തനങ്ങളും നിങ്ങളെ ഇന്ന് നിരാശനാക്കും. ജോലിയില്‍ സഹപ്രവര്‍ത്തകരും മേലുദ്യോഗസ്ഥരും ഉയര്‍ത്തുന്ന വിമര്‍ശനം നിങ്ങള്‍ വേണ്ടവിധം ശ്രദ്ധിക്കുകയില്ല. ആ വിമര്‍ശനങ്ങള്‍ സമയത്തോടൊപ്പം കടന്നുപോകുമെന്ന് നിങ്ങള്‍ കരുതുന്നു. നിങ്ങള്‍ പ്രവര്‍ത്തനവിജയം ആഗ്രഹിക്കുന്നു എങ്കില്‍ എതിരാളികളുടെ അടുത്ത ചുവടെന്ത് എന്നതിനെപ്പറ്റി…
ഫിലാഡല്‍ഫിയ സീറോ മലബാര്‍ പള്ളിയില്‍ പുതുമയാര്‍ന്ന വി.ബി. എസ് പ്രോഗ്രാം
ഫിലാഡല്‍ഫിയ: സ്കൂള്‍ കുട്ടികള്‍ അവധിക്കാലം കുടുംബമൊത്തുള്ള യാത്രകള്‍ക്കും, ബന്ധുവീടുകള്‍ സന്ദര്‍ശിക്കുന്നതിനും, കൂട്ടുകാരൊത്ത് ഇഷ്ടവിനോദങ്ങളില്‍ പങ്കെടുക്കുന്നതിനും, സമ്മര്‍ ക്യാമ്പുകളിലൂടെ വ്യക്തിത്വവികസനം സാധ്യമാക്കുന്നതിനും ലക്ഷ്യമിടുമ്പോള്‍ അവയോടൊപ്പം തന്നെ എന്നാല്‍ അതില്‍നിന്നും വ്യത്യസ്തമായി വിനോദപരിപാടികളിലൂടെയും, ഇഷ്ടഗയിമുകളിലൂടെയും, വിവിധ ക്രാഫ്റ്റ് വര്‍ക്കുകളിലൂടെയും ബൈബിള്‍ വിജ്ഞാനവും കൂടി ഹൃദിസ്ഥമാക്കി മുന്നേറുന്ന ഒരു വിഭാഗം കുട്ടികളെ ഇതാ ശ്രദ്ധിക്കൂ. ഫിലാഡല്‍ഫിയ സെന്റ് തോമസ് സീറോമലബാര്‍ ഫൊറോനാ ദേവാലയത്തിന്റെ മേല്‍നോട്ടത്തില്‍ നടത്തപ്പെട്ട വെക്കേഷന് ബൈബിള്‍ സ്കൂളിനെക്കുറിച്ചാണു പറഞ്ഞുവരുന്നത്. കൊറോണാ മഹാമാരിമൂലം രണ്ടുവര്‍ഷങ്ങളായി ഓണ്‍ലൈനായി മാത്രം ക്രമീകരിച്ചിരുന്ന വി. ബി. എസ് പ്രോഗ്രാമാണീവര്ഷം ക്ലാസ്മുറികളില്‍ നേരിട്ടു നടത്തപ്പെട്ടത്. കുട്ടികള്‍ സാധാരണ ഞായറാഴ്ച്ചകളില്‍ വിശ്വാസപരിശീലനം നടത്തിയിരുന്ന ക്ലാസ് മുറികളും സോഷ്യല്‍ ഹാളും, ലോബിയുമെല്ലാം തിരിച്ചറിയാന്‍ പറ്റാത്തരീതിയില്‍ ബഹുവര്‍ണഅലങ്കാരങ്ങളാല്‍ കമനീയമാക്കിയിരുന്നു. ബൈബിളിലെ വിലയേറിയ മൊഴിമുത്തുകള്‍ കണ്ടെത്തുന്നതിനുള്ള കുട്ടികളുടെ എക്സ്പെഡീഷനു തികച്ചും അനുചിതമായ രീതിയില്‍ ദൈവസൃഷ്ടിയുടെ മഹത്വം വെളിപ്പെടുത്തുന്ന തരത്തില്‍ ബൈബിളിലെ മനുഷ്യ-മൃഗ…
Indian overseas Congress, USA strongly condemns the destruction of Gandhi statue and attack on the house of worship in New York
Indian overseas Congress, USA strongly condemns the destruction of Gandhi statue and attack on the house of worship in New York. “Vandalizing and toppling of the statue of an icon of non-violence and apostle of peace world over is beyond comprehension and simply disgraceful,” said George Abraham, Vice-chairman of the Indian Overseas Congress, USA. “This attack appears to be no more an isolated incident but rather a concentrated effort to tarnish his reputation and rewrite history. I urge the civilized world to condemn this cowardly action and appeal to the…
