2026 എന്ന പുതുവർഷത്തിന്റെ പടിവാതിൽക്കൽ നാം നിൽക്കുമ്പോൾ, തലമുറകളായി വിശ്വാസികൾക്ക് ആശ്വാസവും കരുത്തും പകരുന്ന ഒരു ദിവ്യവാഗ്ദാനം നമ്മുടെ ഓർമ്മയിലേക്ക് വരുന്നു: “നിന്റെ ദൈവമായ യഹോവ കരുതുന്ന ദേശം; ആണ്ടിന്റെ ആരംഭംമുതൽ ആണ്ടിന്റെ അവസാനംവരെ നിന്റെ ദൈവമായ യഹോവയുടെ കണ്ണു എപ്പോഴും അതിന്മേൽ ഇരിക്കുന്നു” (ആവർത്തനപുസ്തകം 11:12). കഴിഞ്ഞ അൻപതിലധികം വർഷങ്ങളായി എന്റെ വ്യക്തിജീവിതത്തിൽ ഏറെ സ്വാധീനം ചെലുത്തുകയും പ്രാർത്ഥനാപൂർവ്വം ഞാൻ ധ്യാനിക്കുകയും ചെയ്യുന്ന ഒരു വചനമാണിത്. നാം ഈ പുതിയ വർഷത്തിലേക്ക് പ്രവേശിക്കുന്നത് ഒറ്റയ്ക്കല്ല. കഴിഞ്ഞകാലങ്ങളിൽ നമ്മെ വിശ്വസ്തതയോടെ നടത്തിയ ദൈവം, വരാനിരിക്കുന്ന വർഷത്തിലും തന്റെ സ്നേഹനിർഭരമായ കരുതലോടും കാവലോടും കൂടെ നമുക്ക് മുൻപേയുണ്ട്. കടന്നുപോയ 2025-ലേക്ക് തിരിഞ്ഞുനോക്കുമ്പോൾ നമ്മുടെ ഹൃദയം നന്ദിയാൽ നിറയുന്നു. സന്തോഷത്തിന്റെ നിമിഷങ്ങളിലും പ്രതിസന്ധികളുടെ ഘട്ടങ്ങളിലും ദൈവകൃപ നമ്മെ താങ്ങിനിർത്തി. നാം ഇന്ന് ഇവിടെ എത്തിനിൽക്കുന്നത് നമ്മുടെ സ്വന്തം കഴിവുകൊണ്ടല്ല, മറിച്ച്…
Author: ?? ?? ???????, ????????????
തലവടി ഗ്രാമ പഞ്ചായത്ത് പുതിയ ഭരണ സമിതിക്ക് ആദ്യ നിവേദനം നല്കി
എടത്വ: തലവടി ഗ്രാമ പഞ്ചായത്ത് പുതിയ ഭരണ സമിതിക്ക് ആദ്യ നിവേദനം നല്കി. പൊതു പ്രവർത്തകൻ ഡോ. ജോൺസൺ വി ഇടിക്കുളയുടെ നേതൃത്വത്തിൽ ജിബി ഈപ്പൻ, സുധീർ കൈതവന എന്നിവർ ചേർന്നാണ് പ്രസിഡന്റ് ബാബു വലിയവീടൻ നേതൃത്വം നല്കുന്ന പുതിയ ഭരണ സമിതിക്ക് ആദ്യ നിവേദനം നല്‍കിയത്. തലവടി ഗ്രാമപഞ്ചായത്തിലെ 16 വാർഡുകളിലെയും പ്രധാന റോഡുകളും ഉൾപ്രദേശങ്ങളിലേക്കുള്ള റോഡുകളും തകർന്ന് കിടക്കുകയാണ്. അറ്റപ്പുറ്റപ്പണികൾ കൃത്യമായി നടക്കാത്തതിനെ തുടർന്നും പൈപ്പിനായി റോഡുകൾ കുഴിച്ചതിനെ തുടർന്നും പൊട്ടിപ്പൊളിഞ്ഞുകിടക്കുന്ന ഗ്രാമീണ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണം. പ്രതിമാസം പതിനായിരക്കണക്കിന് രൂപ വാടക നൽകി പഞ്ചായത്ത് കെട്ടിടം ഉൾപ്പെടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ സ്വന്തമായ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കാന്‍ സത്വര നടപടി സ്വീകരിക്കണം. പതിറ്റാണ്ടുകളായുള്ള കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുകയും പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നത് വരെ സമാന്തരമായി ശുദ്ധജലം…
രാശിഫലം (30-12-2025 ചൊവ്വ)
ചിങ്ങം: ഐശ്വര്യപൂർണ്ണവും സൗഭാഗ്യപൂർണവുമായ ദിവസം. ആവശ്യമുള്ള ഫലങ്ങൾ നേടുന്നതിന് പതിവിലും കൂടുതൽ പോരാടേണ്ടതുണ്ടായേക്കാം. പുതിയ ആശയങ്ങളില്‍ വിരിഞ്ഞ പ്ലാനുകൾ പ്രാവർത്തികമാക്കാൻ സാധാരണ സമയത്തേക്കാൾ കൂടുതൽ സമയം എടുക്കാനിടയുണ്ട്. കന്നി: മുൻപ് ചെയ്ത നല്ല പ്രവൃത്തികളുടെ ഫലമെല്ലാം ലഭിക്കും. മറ്റുള്ളവരുടെ ആജ്ഞകൾ പാലിക്കുന്നതിന് പകരം കാര്യങ്ങൾ സ്വന്തം രീതിയിൽ നിയന്ത്രിക്കുവാൻ ശ്രമിക്കും. ഓടിനടന്ന് ബുദ്ധിമുട്ടാതെ സ്വസ്ഥമായിരിക്കാൻ ഉപദേശിക്കുന്നു. തുലാം: ബാഹ്യസൗന്ദര്യത്തെ കുറിച്ച് കൂടുതൽ ബോധവാനായിരിക്കും. സൗന്ദര്യം വർദ്ധിപ്പിക്കുന്നതിനുവേണ്ട കാര്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കും. സൗന്ദര്യവർദ്ധക വസ്തുക്കളും വസ്ത്രങ്ങളും വങ്ങാന്‍ തയ്യാറാവും. രൂപവും വ്യക്തിത്വവും വർദ്ധിപ്പിക്കാൻ ശ്രമിക്കും. വൃശ്ചികം: ദിവസം മുഴുവനും മാനസികമായി ശാന്തനിലയിലും ശാരീരികമായി മികച്ച നിലയിലും ആയിരിക്കാൻ സാദ്ധ്യതയുണ്ട്. ശാരീരികവും മാനസികവുമായ ഊർജ്ജം ഉണ്ടാകും. പ്രതിയോഗികൾ തോൽവി സമ്മതിക്കും. സഹപ്രവർത്തകരിൽ നിന്ന് സഹായം ലഭിക്കും. സാമ്പത്തിക നേട്ടങ്ങൾക്ക് സാദ്ധ്യതയുണ്ട്. അപൂർണമായ അസൈൻമെന്റുകൾ പൂർത്തിയാക്കും. അസുഖമുള്ളവരെ സംബന്ധിച്ചിടത്തോളം വേദനയ്ക്ക് ഒരു ആശ്വാസം ഉണ്ടാകും. ധനു: ഗ്രഹനിലകളുടെ സങ്കീർണതകളിൽ…
ബംഗ്ലാദേശിലെ ആദ്യ വനിതാ പ്രധാനമന്ത്രി ഖാലിദ സിയയുടെ സംഭവബഹുലമായ രാഷ്ട്രീയ യാത്ര
ബംഗ്ലാദേശിലെ ആദ്യ വനിതാ പ്രധാനമന്ത്രിയും മുതിർന്ന ബിഎൻപി നേതാവുമായ ഖാലിദ സിയ ധാക്കയിൽ അന്തരിച്ചു. മൂന്ന് തവണ പ്രധാനമന്ത്രിയായി രാജ്യത്തെ നയിച്ച അവർ പതിറ്റാണ്ടുകളോളം രാഷ്ട്രീയത്തെ സ്വാധീനിച്ചു. 1945 ൽ ജനിച്ച ഖാലിദ സിയ, ദീർഘകാല അസുഖത്തെ തുടർന്ന് ഇന്ന് 80-ാം വയസ്സിൽ അന്തരിച്ചു. ബംഗ്ലാദേശിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിൽ ഒരാളായിരുന്നു അവർ. മൂന്ന് തവണ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിക്കുകയും ആ സ്ഥാനം വഹിക്കുന്ന ആദ്യ വനിതയായി മാറുകയും ചെയ്തു. ബിഎൻപി മീഡിയ സെല്ലിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ ഒരു പോസ്റ്റിലൂടെയാണ് പ്രഖ്യാപനം നടത്തിയത്. ലിവർ സിറോസിസ്, പ്രമേഹം, ഹൃദ്രോഗം എന്നിവയുൾപ്പെടെ നിരവധി വിട്ടുമാറാത്ത രോഗങ്ങളുമായി സിയ പോരാടിയിരുന്നു. 2025 ന്റെ തുടക്കത്തിൽ, ലണ്ടനിൽ അവർക്ക് വിപുലമായ വൈദ്യചികിത്സ ലഭിക്കുകയും പിന്നീട് ധാക്കയിലേക്ക് മടങ്ങുകയും ചെയ്തു, അവിടെ അവരുടെ നില വഷളായി. ഇന്ന് (2025…
ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രിയും ബിഎൻപി നേതാവുമായ ഖാലിദ സിയ അന്തരിച്ചു
ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രിയും ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) ചെയർപേഴ്സണുമായ ബീഗം ഖാലിദ സിയ അന്തരിച്ചു. ദീർഘനാളായി അസുഖബാധിതയായിരുന്ന അവര്‍ ധാക്കയിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യശ്വാസം വലിച്ചത്. 80 വയസ്സായിരുന്നു. ചൊവ്വാഴ്ച രാവിലെ 6 മണിക്കാണ് അന്തരിച്ചതെന്ന് ബിഎൻപി പ്രസ്താവനയില്‍ അറിയിച്ചു. ഹൃദയ, ശ്വാസകോശ അണുബാധയെ തുടർന്ന് നവംബർ 23 നാണ് ഖാലിദയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 36 ദിവസമായി അവർ ചികിത്സയിലായിരുന്നു. ഖാലിദയ്ക്ക് കരൾ സിറോസിസ്, ആർത്രൈറ്റിസ്, പ്രമേഹം, വിട്ടുമാറാത്ത വൃക്ക, ശ്വാസകോശം, ഹൃദയം, കണ്ണ് എന്നീ രോഗങ്ങളുണ്ടായിരുന്നു. കാർഡിയോളജിസ്റ്റ് ഷഹാബുദ്ദീൻ താലൂക്ക്ദാറിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ ബോർഡാണ് ഖാലിദയെ പരിചരിച്ചത്. ബംഗ്ലാദേശ്, യുകെ, യുഎസ്, ചൈന, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ നിന്നുള്ള സ്പെഷ്യലിസ്റ്റുകൾ ബോർഡിൽ ഉണ്ടായിരുന്നു. ഈ മാസം ആദ്യം, മെച്ചപ്പെട്ട ചികിത്സയ്ക്കായി ഖാലിദയെ വിദേശത്തേക്ക് കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും അവരുടെ അവസ്ഥ ഗുരുതരമായതിനാൽ ആ പദ്ധതി…
ഭീകരാക്രമണ ഭീഷണി: ലോകത്തെ പ്രധാന നഗരങ്ങളിൽ പുതുവത്സരാഘോഷങ്ങൾ റദ്ദാക്കി
സുരക്ഷാ കാരണങ്ങളാലും ഭീകരാക്രമണ ഭീഷണിയെത്തുടർന്നും ലോകത്തെ വിവിധ നഗരങ്ങളിൽ ഈ വർഷത്തെ പുതുവത്സരാഘോഷങ്ങൾ റദ്ദാക്കി. ലോസ് ഏഞ്ചൽസിൽ സ്ഫോടന പരമ്പരയ്ക്ക് ലക്ഷ്യമിട്ട നാല് പേരെ എഫ്.ബി.ഐ (FBI) പിടികൂടിയതിന് പിന്നാലെയാണ് വിവിധ രാജ്യങ്ങൾ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചത്. സിഡ്നി (ഓസ്ട്രേലിയ)ബോണ്ടി ബീച്ചിൽ അടുത്തിടെയുണ്ടായ വെടിവെയ്പ്പിൽ 15 പേർ കൊല്ലപ്പെടുകയും 40 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിൽ, 15,000-ത്തിലധികം ആളുകൾ പങ്കെടുക്കാറുള്ള ബോണ്ടി ബീച്ചിലെ വെടിക്കെട്ടും മറ്റ് ആഘോഷ പരിപാടികളും റദ്ദാക്കി. ജൂത സമൂഹത്തിന്റെ സുരക്ഷയും നിലവിലെ ഭീകരാക്രമണ സാധ്യതയും കണക്കിലെടുത്താണ് തീരുമാനം. പാരിസ് (ഫ്രാൻസ്) ഷാംപ്സ്-എലീസിയിലെ (Champs-Elysées) പ്രശസ്തമായ സംഗീത പരിപാടി പോലീസ് നിർദ്ദേശത്തെത്തുടർന്ന് റദ്ദാക്കി. വൻ ജനക്കൂട്ടം നിയന്ത്രണാതീതമാകാനും അപകടങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ടെന്ന റിപ്പോർട്ടിനെത്തുടർന്നാണിത്. എന്നാൽ ഔദ്യോഗികമായ വെടിക്കെട്ട് നടക്കും. ടോക്കിയോ (ജപ്പാൻ) ഷിബുയ സ്റ്റേഷന് പുറത്തുള്ള ലോകപ്രശസ്തമായ ന്യൂ ഇയർ കൗണ്ട്ഡൗൺ ടോക്കിയോ…
മെക്സിക്കോയില്‍ ട്രെയിൻ പാളം തെറ്റി 13 പേർ മരിച്ചു; 98 പേർക്ക് പരിക്കേറ്റു; അഞ്ച് പേരുടെ നില ഗുരുതരം
മെക്സിക്കോ സിറ്റി: മെക്സിക്കൻ സംസ്ഥാനമായ ഒക്സാക്കയിൽ 250 പേരുമായി പോയ ഇന്റർഓഷ്യാനിക് ട്രെയിൻ പാളം തെറ്റി 13 പേർ മരിക്കുകയും 98 പേര്‍ക്ക് പരിക്കേറ്റതായും മെക്സിക്കൻ നാവിക സേന അറിയിച്ചു. നിസാണ്ട പട്ടണത്തിന് സമീപം പാളം തെറ്റിയ ട്രെയിനിൽ ഒമ്പത് ജീവനക്കാരും 241 യാത്രക്കാരുമുണ്ടായിരുന്നുവെന്ന് പ്രസ്താവനയില്‍ പറഞ്ഞു. 139 പേർ അപകടനില തരണം ചെയ്തതായും പരിക്കേറ്റവരിൽ അഞ്ച് പേരുടെ നില ഗുരുതരമാണെന്ന് പ്രസിഡന്റ് ക്ലോഡിയ ഷെയിൻബോം എക്സിൽ പറഞ്ഞു, കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ സഹായിക്കാൻ മുതിർന്ന ഉദ്യോഗസ്ഥരെ സ്ഥലത്തേക്ക് അയച്ചിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒക്സാക്ക ഗവർണർ സലോമൻ ജാര ക്രൂസ് അനുശോചനം രേഖപ്പെടുത്തി. ദുരിതബാധിതരെ സഹായിക്കാൻ സംസ്ഥാന അധികാരികൾ ഫെഡറൽ ഏജൻസികളുമായി ഏകോപിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തിൽ മെക്സിക്കോ അറ്റോർണി ജനറൽ ഓഫീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് അറ്റോർണി ജനറൽ ഏണസ്റ്റീന ഗൊഡോയ് റാമോസ് സോഷ്യൽ മീഡിയ…
ദശലക്ഷക്കണക്കിന് എച്ച്-1ബി വിസക്കാര്‍ അമേരിക്കയിൽ തടവുകാരെപ്പോലെയാണ് ജീവിക്കുന്നത്: റിപ്പോര്‍ട്ട്
വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എച്ച്-1ബി വിസകൾക്കുള്ള ഫീസ് വർദ്ധിപ്പിച്ചതിന്റെ ഫലമായി ദശലക്ഷക്കണക്കിന് ഇന്ത്യക്കാർ അമേരിക്കയിൽ തടവുകാരെപ്പോലെ ജീവിക്കാൻ നിർബന്ധിതരാകുന്നതായും, ഇന്ത്യയിലേക്ക് പോകാൻ അവർ ഭയപ്പെടുന്നതായും റിപ്പോര്‍ട്ട്. ട്രംപ് ഭരണകൂടത്തിന്റെ പുതിയ കുടിയേറ്റ നയങ്ങളാണ് പലരെയും വിദേശ യാത്ര ചെയ്യാൻ ഭയപ്പെടുത്തുന്നത്. വീടുകൾക്കുള്ളിൽ പോലും അവർ ജാഗ്രത പാലിക്കുന്നു. ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ കാണുമോ എന്ന ഭയം കാരണം നിരവധി കുടിയേറ്റക്കാർ ഇപ്പോൾ ദീർഘദൂര യാത്രകൾ ഒഴിവാക്കുന്നുണ്ടെന്ന് അടുത്തിടെ നടത്തിയ ഒരു സർവേ കാണിക്കുന്നു. ഇന്ത്യൻ എച്ച്-1ബി വിസ ഉടമകളെയാണ് ഈ ഭയം പ്രത്യേകിച്ച് ബാധിക്കുന്നത്. 2025 വരെയുള്ള എച്ച്-1ബി വിസകൾക്ക് ട്രംപ് ഭരണകൂടം നിരവധി പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പുതിയ അപേക്ഷകൾക്ക് ഉയർന്ന ഫീസ് ഈടാക്കുകയും സോഷ്യൽ മീഡിയ പരിശോധന വർദ്ധിപ്പിക്കുകയും ചെയ്തത് വിസ അഭിമുഖ തീയതികൾ മാസങ്ങൾ വൈകിക്കുന്നതിന് കാരണമായി. ഇന്ത്യയിലേക്ക് മടങ്ങാൻ വിസ…
ക്രിസ്മസ് തലേന്ന് കാണാതായ പെൺകുട്ടിക്കായുള്ള തിരച്ചിലിനിടെ മൃതദേഹം കണ്ടെത്തി
സാൻ അന്റോണിയോ: ക്രിസ്മസ് തലേന്ന് കാണാതായ 19 വയസ്സുകാരി കാമില മെൻഡോസ ഓൾമോസിനായുള്ള തിരച്ചിലിനിടെ ഒരു മൃതദേഹം കണ്ടെത്തിയതായി ബെക്സർ കൗണ്ടി ഷെരീഫ് അറിയിച്ചു. മൃതദേഹം കാമിലയുടേതാണോ എന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഡിസംബർ 24-ന് പുലർച്ചെ വീട്ടിൽ നിന്നാണ് കാമിലയെ കാണാതായത്. ഫോണും ഐപാഡും വീട്ടിൽ തന്നെ വെച്ച നിലയിലായിരുന്നു. കണ്ടെത്തിയ മൃതദേഹത്തിൽ സ്വയം പരിക്കേൽപ്പിച്ചതിന്റെ സൂചനകളുണ്ടെന്നും എന്നാൽ അസ്വാഭാവികമായ മറ്റ് ഇടപെടലുകൾ സംശയിക്കുന്നില്ലെന്നും ഷെരീഫ് ഹാവിയർ സലാസർ പറഞ്ഞു. എഫ്.ബി.ഐയുടെയും ഹോംലാൻഡ് സെക്യൂരിറ്റിയുടെയും സഹായത്തോടെ വലിയ രീതിയിലുള്ള തിരച്ചിലാണ് കഴിഞ്ഞ ദിവസങ്ങളിൽ നടന്നത്. കാമില മുൻപ് ആത്മഹത്യാ പ്രവണത കാണിച്ചിരുന്നതായി പോലീസ് സൂചിപ്പിച്ചു. കൂടുതൽ ഫോറൻസിക് പരിശോധനകൾക്ക് ശേഷം മാത്രമേ മൃതദേഹം ആരുടേതാണെന്ന് ഉറപ്പിക്കാൻ കഴിയൂ എന്ന് അധികൃതർ വ്യക്തമാക്കി.
സെന്റ് അല്‍ഫോന്‍സാ ചര്‍ച്ച് കൊപ്പേല്‍ ഫാമിലി ഡേ ആഘോഷിച്ചു
ഡാളസ് : ഡിസംബര്‍ 27 ശനിയാഴ്ച വൈകിട്ട് അമേരിക്കയിലെ കൊപ്പേല്‍ സെയിന്റ് അല്‍ഫോന്‍സാ ചര്‍ച്ച് ഫാമിലി ഡേ ആഘോഷിച്ചു. നവജാത ശിശുക്കളുടെ മാതാപിതാക്കളേയും ഇരുപത്തഞ്ചും അന്‍പതും വര്‍ഷം വിവാഹ ജീവിതം പൂര്‍ത്തിയാക്കിയ ദമ്പതിമാരേയും പ്രത്യേകം സമ്മാനം നല്കി ആദരിക്കുകയുണ്ടായി. അന്‍പതു വര്‍ഷക്കാലം ഒരുമിച്ചു ജീവിക്കുവാന്‍ കഴിയുന്നത് ഒരു അപൂര്‍വ്വ ഭാഗ്യമാണ്. ഓരോ വാര്‍ഡിന്റേയും നിയന്ത്രണത്തില്‍ കോര്‍ത്തിണക്കിയ വിവിധ കലാപരിപാടികള്‍ ഹ്യദ്യവും ആസ്വാദ്യകരവുമായിരുന്നു. ക്ലാസിക്കും സെമിക്ലാസിക്കും അല്ലാത്തതുമായ ന്യത്തങ്ങള്‍, കൊച്ചുകുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ അവതരിപ്പിക്കുകയുണ്ടായി. മുതിര്‍ന്നവരുടെ ഗണത്തില്‍ വിമന്‍സ് ഫോറം അവതരിപ്പിച്ച ന്യത്തം മനോഹരമായിരുന്നു. മികച്ച സന്ദേശങ്ങള്‍ നല്കിയ ഏതാനും ചെറു ഡ്രാമകള്‍ അവതരണ മികവും കലാ നൈപുണ്യവും കൊണ്ടു വേറിട്ടു നിന്നു. ഫ്രാന്‍സിസ് സെബാസ്റ്റ്യന്‍, സാജു കരിമ്പുഴ കോര്‍ഡിനേറ്റ് ചെയ്ത് ജോജോ ആലൂക്ക രചനയും സംവിധാനവും നിര്‍വ്വഹിച്ച് സെയിന്റ് വിന്‍സന്റ് ഡി പോള്‍ സംഘടനയും ലീജന്‍…
