പെന്‍സില്‍വേനിയ: ലങ്കാസ്റ്റര്‍ കൗണ്ടി കണ്‍വന്‍ഷന്‍ സെന്ററില്‍ ജൂണ്‍ 29 മുതല്‍ ജൂലൈ 2 വരെ നടത്തപ്പെടുന്ന 38-ാമത് നോര്‍ത്ത് അമേരിക്കന്‍ മലയാളി പെന്തക്കോസ്തല്‍ കോണ്‍ഫറന്‍സില്‍ (പി.സി.എന്‍.എകെ) പങ്കെടുത്ത് ദൈവ വചന സന്ദേശങ്ങള്‍ നല്‍കുന്നതിനായി ലോക പ്രശസ്ത ആത്മീയ പ്രഭാഷകരായ റവ. സാമുവേല്‍ റോഡ്രിഗീസ്, റവ. ജോഷ് ഹേറിംഗ്, റവ. എറിക്ക് പീട്രി, റവ്. സാം മാത്യു, റവ. കെ.ജെ. തോമസ് തുടങ്ങിയവര്‍ എത്തിച്ചേരും. പാസ്റ്റര്‍ സാമുവല്‍ റോഡ്രിഗസ്, 42,000-ലധികം യു.എസ്. പള്ളികളും സ്പാനിഷ് സംസാരിക്കുന്ന പ്രവാസികളില്‍ ഉടനീളം വ്യാപിച്ചു കിടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഹിസ്പാനിക് ക്രിസ്ത്യന്‍ സംഘടനയായ ദേശീയ ഹിസ്പാനിക് ക്രിസ്ത്യന്‍ നേതൃത്വ കോണ്‍ഫറന്‍സിന്റെ പ്രസിഡന്റാണ്. അമേരിക്കയിലെ ഏറ്റവും സ്വാധീനമുള്ള ലാറ്റിനോ ഹിസ്പാനിക് വിശ്വാസ നേതാവായി റോഡ്രിഗസിനെ CNN, FOX News, univision, Telemundo എന്നിവ അംഗീകരിക്കുന്നു. അമേരിക്കയിലെ ഏറ്റവും മികച്ച 100 ക്രിസ്ത്യന്‍ നേതാക്കളില്‍…
Category: AMERICA
നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസന യുവജന സഖ്യപ്രവർത്തന ഉദ്ഘാടനം റൈറ്റ് റവ ഡോ ഐസക് മാർ പീലക്സിനോസ് നിർവഹിച്ചു
ന്യൂയോർക്ക്: നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസന( 2023- 2026) യുവജന സഖ്യപ്രവർത്തന ഉദ്ഘാടനം നോർത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസന അധിപൻ റൈറ്റ് റവ ഡോ ഐസക് മാർ പീലക്സിനോസ് എപ്പിസ്കോപ്പ നിർവഹിച്ചു. സൂം ഫ്ലാറ്റ് ഫോണിലൂടെ ചേർന്ന ഉദ്ഘാടന യോഗത്തിൽ റവ ജോർജ് എബ്രഹാം പ്രാരംഭ പ്രാർത്ഥന നടത്തി .ഭദ്രാസന യുവജന സഖ്യം ജനറൽ സെക്രട്ടറി ബിജി ജോബി സ്വാഗതം ആശംസിച്ചു. അലക്സാൻഡർ പാപ്പച്ചൻ ഗാനം ആലപിച്ചു . സാക്ഷ്യം നഷ്ടപ്പെട്ട സമൂഹമാണ് നിരാശയിലും തകർച്ചയിലും ജീവിതം നയിക്കുന്നത് മറ്റുള്ളവർക്ക് മാർഗ്ഗനിർദ്ദേശം നൽകുവാൻ സാധിക്കാതെ ജീവിതം മാറുമ്പോൾ സാക്ഷ്യം നഷ്ടപ്പെട്ട അവസ്ഥയിലേക് നമ്മുടെ ജീവിതം അധംപതിക്കുന്നു . ഓരോ രംഗങ്ങളിലും കർത്താവിൻറെ സാക്ഷികളായി ജീവിക്കുവാൻ കഴിയുന്നത് എത്രയും സ്ലാഘനീയമാണെന്നു എപ്പിസ്കോപ്പ തിരുമേനി കൂട്ടിച്ചേർത്തു. തുടർന്ന് ഭദ്രാസന( 2023- 2026) യുവജന സഖ്യപ്രവർത്തന ഉത്ഘാടനം ചെയ്തതായി പ്രഖ്യാപിച്ചു…
ദൈവസന്നിധിയിൽ ശാന്തമായി ധ്യാനിക്കുവാൻ നാം തയ്യാറാവണം: മാർ ഫീലെക്സിനോസ്
ന്യൂയോർക്ക് : കോവിഡാനന്തര ജീവിത യാഥാർത്ഥ്യങ്ങളെ അഭിമുഖീകരിക്കുവാനും , ജീവിതസമാധാനം ലഭ്യമാക്കുവാനും ശാന്തമായി ദൈവസന്നിധിയിൽ ധ്യാനിക്കുവാൻ നാം തയ്യാറാവേണ്ടിയിരിക്കുന്നു. മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക -യൂറോപ്പ് ഭദ്രാസന നോർത്ത് ഈസ്ററ് റീജിയണൽ ആക്ടിവിറ്റി കമ്മിറ്റിയുടെ (NORTH EAST RAC) ആഭിമുഖ്യത്തിൽ സാമൂഹിക, കുടുംബ, വ്യക്തി ജീവിതങ്ങളിൽ നേരിടുന്ന സാമൂഹിക, വൈകാരിക സംഘർഷങ്ങൾക്ക് എങ്ങനെ സാന്ത്വനം ലഭ്യമാക്കാം എന്ന ലക്ഷ്യത്തോടെ ലോങ്ങ് ഐലൻഡ് മാർത്തോമ്മാ ദേവാലയത്തിൽ വെച്ചു നടന്ന ശിൽപശാല ഉത്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. Family Enrichment Program കോർഡിനേറ്റർ ശ്രീ. ടോം ഫിലിപ്പ് കുടുംബ സമ്പുഷ്ടീകരണ പരിപാടിയേയും (Family Enrichment Program) അതിനു കീഴിൽ നടത്തപ്പെടുന്ന Wellness Workshop-നെകുറിച്ചുള്ള പ്രസ്‌താവന നടത്തി. വിവിധ സെഷനുകൾക്ക് ഡോ. അനിൽ ചാക്കോ (Associate Professor. Department of Applied Psychology, New York University) ശ്രീമതി.ബെറ്റ്സി ചാക്കോ (Director of Social Services, Palm Gardens Center for Nursing and Rehabilitation), റവ.…
രാഷ്ട്രത്തിനു വേണ്ടി ജീവൻ ബലിയർപ്പിച്ചവരെ വിസ്മരിക്കരുത്: ജോ ബൈഡൻ
ആർലിംഗ്ടൺ: രാഷ്ട്രത്തിന്റെ നിലനില്പിനുവേണ്ടി ജീവൻ ബലിയർപ്പിച്ചവരെ ഒരിക്കലും നാം വിസ്മരിക്കരുത് . മെമ്മോറിയൽ ദിനാചരണത്തോടനുബന്ധിച്ചു.വിമുക്തഭടന്മാർക് ” ആദരാഞ്ജലി അർപ്പികുന്നതായി സംഘടിപ്പിച്ച വികാരനിർഭരമായ ചടങ്ങിൽ പ്രസംഗികുന്നതിനിടെ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു “ഓരോ വർഷവും രാഷ്ട്രമെന്ന നിലയിൽ, ഈ ഓർമ്മപ്പെടുത്തലിന്റെ കാരണം നമ്മുടെ ജനാധിപത്യത്തെ സംരക്ഷിക്കാൻ നൽകിയ വിലയും,പതാകകളും പൂക്കളും മാർബിൾ മാർക്കറുകളും പ്രതിനിധീകരിക്കുന്ന ജീവിതങ്ങളേയും നമ്മൾ ഒരിക്കലും മറക്കരുത്,” വെളുത്ത മാർബിൾ ഹെഡ്‌സ്റ്റോണുകളുടെ നിരകൾക്ക് പേരുകേട്ട ആർലിംഗ്ടൺ നാഷണൽ സെമിത്തേരിയിലെ തന്റെ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. “ഒരു അമ്മ, ഒരു അച്ഛൻ, മകൻ അല്ലെങ്കിൽ മകൾ, സഹോദരി, പങ്കാളി, ഒരു സുഹൃത്ത്, ഒരു അമേരിക്കക്കാരൻ – ഓരോ വർഷവും ഞങ്ങൾ ഓർക്കുന്നു, ബൈഡൻ പറഞ്ഞു. ആർലിംഗ്ടണിൽ നടന്ന ശാന്തമായ ചടങ്ങിൽ, ബൈഡൻ മരണമടഞ്ഞ സേവന അംഗങ്ങളെ ആദരിച്ചുകൊണ്ട് പുഷ്പചക്രം അർപ്പിച്ചു. വൈറ്റ് ഹൗസിന്റെ കണക്കനുസരിച്ച് ഏകദേശം…
കുഞ്ഞമ്മ മാത്യു (80) ന്യൂയോർക്കിൽ നിര്യാതയായി
ന്യൂയോർക്ക്: മല്ലപ്പള്ളി ഈസ്റ്റ് കോലമല വീട്ടിൽ പരേതനായ മാത്യു കെ സാമുവേലിന്റെ ഭാര്യ കുഞ്ഞമ്മ മാത്യു (80) ന്യൂയോർക്കിൽ നിര്യാതയായി. ലോങ്ങ് ഐലൻഡ് ഈസ്റ്റ് മെഡോയിൽ താമസിച്ചിരുന്ന പരേത ക്വീൻസ് സെൻറ് ജോൺസ് മാർത്തോമ്മാ ഇടവകാംഗവും കുളനട മുണ്ടുതറയിൽ കുടുംബാംഗവുമാണ്. ഷൈല, ഷിബു, ശോഭ എന്നിവർ മക്കൾ. സാം, മഞ്ജു, സാനു മരുമക്കൾ. പൊതു ദർശനം 30-ന് ചൊവ്വാഴ്ച്ച വൈകിട്ട് 5 മുതൽ 9 വരെ സെന്റ് ജോൺസ് മാർത്തോമ്മാ പള്ളിയിൽ (90-37, 213 Street, Queens Village, NY). ശവസംസ്കാര ശുശ്രൂഷ 31 ബുധനാഴ്ച രാവിലെ 9 മുതൽ സെന്റ് ജോൺസ് പള്ളിയിലും അതിനു ശേഷം ശവസംസ്‌കാരം പോർട്ട് വാഷിങ്ങ്ടണിലുള്ള നസ്സോ നോൾസ് സെമിത്തേരിയിലും (Nassau Knolls Cemetery) നടത്തപ്പെടുന്നതാണ് . ശവസംസ്കാര ശശ്രൂഷയുടെ ലൈവ് ലിങ്ക് : www.juliadigital.live
കറക്ഷണൽ ഫെസിലിറ്റിയിൽ നിന്നും ഡമ്പ്സ്റ്ററിൽ രക്ഷപ്പെട്ട തടവുകാരന്റെ മൃതദേഹം നദിയിൽ
ഒഹായോ: ഒഹായോയിലെ കറക്ഷണൽ ഫെസിലിറ്റിയിൽ നിന്നും ഡമ്പ്സ്റ്ററിൽ രക്ഷപെട്ട രണ്ട് തടവുകാരിലൊരാളുടെ മൃതദേഹം ഞായറാഴ്ച ഒഹായോ നദിയിൽ നിന്ന് വീണ്ടെടുത്തു.മറ്റൊരു തടവുകാരനെ ബുധനാഴ്ച കെന്റക്കിയിൽ നിന്നും പോലീസ് പിടികൂടി യിരുന്നു ഇതോടെ ഒഹായോയിൽ നിന്ന് രക്ഷപ്പെട്ട രണ്ട് അന്തേവാസികൾക്കായുള്ള അന്വേഷണം അവസാനിച്ചു,പ്രതികൾ രക്ഷപെട്ടതി ക്കുറിച്ചുള്ള ആഭ്യന്തര അന്വേഷണം തുടരുന്നതിനാൽ ഒരു മേജറും മൂന്ന് തിരുത്തൽ ഉദ്യോഗസ്ഥരും ശമ്പളത്തോടുകൂടിയ അഡ്മിനിസ്ട്രേറ്റീവ് അവധിയിൽ പ്രവേശിച്ചു. ഒഹായോ ഡിപ്പാർട്ട്‌മെന്റ് ഓഫ് റീഹാബിലിറ്റേഷൻ ആന്റ് കറക്ഷൻ അനുസരിച്ച്, 47 കാരനായ ജെയിംസ് ലീയും 50 കാരനായ ബ്രാഡ്‌ലി ഗില്ലെസ്‌പിയും ചൊവ്വാഴ്ച ലിമയിലെ അലൻ/ഓക്ക്‌വുഡ് കറക്ഷണൽ സ്ഥാപനത്തിൽ നിന്ന് “ഒരു ( ഡമ്പ്സ്റ്റർ )കുപ്പത്തൊട്ടിയിൽ ഒളിച്ചാണ് രക്ഷപ്പെട്ടതു. 2016ലെ ഇരട്ടക്കൊലപാതക കേസിലാണ് ഗില്ലസ്പി ശിക്ഷിക്കപ്പെട്ടത്. പിടിക്കപ്പെടുന്നതിന് മുമ്പ്, ലീ അലൻ, ഓഗ്ലൈസ് കൗണ്ടികളിൽ അതിക്രമിച്ച് കടക്കുന്നതിനും കവർച്ച നടത്തുന്നതിനും ശ്രമിച്ചിരുന്നു .…
യുവത്വത്തിന് ആവേശം പകർന്ന് ഗ്രാജുവേഷൻ ആഘോഷം
അറ്റ്ലാന്റയിൽ മെയ് 28 ന് അരങ്ങേറിയ പ്രൗഢഗംഭീര്യമായ ഗ്രാജുവേഷൻ ആഘോഷം ബിരുദധാരികള്ക്ക് മാത്രമല്ല എല്ലാ യുവജനങ്ങള്ക്കും പ്രചോദനവും ലക്ഷ്യബോധവും ഉണർത്തുന്നതായിമാറിഎന്ന് മാതാപിതാക്കൾ അഭിപ്രായപ്പെട്ടു. ഈ കൊച്ചു സമുദായത്തിൽ 25 ൽ പരം ബിരുദധാരികൾ ഉണ്ടായ ഒരു അപൂർവ വർഷമാണ് 2023. ബിരുദധാരികൾ പ്രതിഷണമായി ദേവാലയത്തിൽ കേറുകയും, ഫാ. ബിനോയ് നാരമംഗലത്തിന്റെ നേതൃത്വത്തിൽ ആഘോഷമായ ക്രതിജ്ഞതാബലി അർപ്പിക്കുകയും ചെയ്തു. ശേഷം നടന്ന ആഘോഷ ചടങ്ങിൽ ബിരുദധാരികൾ അവരുടെ ഭാവികാല പദ്ധതികൾ പങ്കുവെക്കുകയും, പ്രസിഡന്റ് ഡൊമിനിക് ചാക്കോനാൽ സന്ദേശം നല്കുകയും, കെ സി എ ജി ഭാരവാഹികൾ എല്ലോരും ചേർന്ന് ബിരുദധാരികള്ക്ക് പതക്കവും കൊടുക്കുകയും ചെയ്തു. മുൻ പ്രസിഡന്റ്മാർ ചേർന്ന് അക്കാഡമിക് എക്സല്ലൻസ്‌നുള്ള പ്രസിഡൻസി അവാർഡ് നൽകി SAT / ACT പരീക്ഷകളിൽ ഏറ്റവും അതികം സ്കോർ നേടിയ ജോഷുവ കൊട്ടിയാനിക്കലിന് പതക്കവും ക്യാഷ് അവാർഡും നൽകി ആദരിച്ചു. ഐശ്വര്യ…
സ്വര്‍ഗീയ ഗായകന്‍ കെസ്റ്റെർ അമേരിക്കയിലേക്ക്
മലയാള ക്രൈസ്തവ സംഗീതത്തിലെ ‘ഡിവൈൻ വോയിസ് ‘ എന്നറിയപെടുന്ന ഗായകൻ കെസ്റ്റെർ അമേരിക്കൻ മലയാളികളുടെ മുന്പിലേക്കു എത്തുന്നു. ഡെയിലി ഡിലൈറ് കെസ്റ്റർ ലൈവ് എന്ന നാമകരണം ചെയ്ത് മെഗാ ഷോ 2023 സെപ്റ്റംബർ എത്തുന്നത്. പ്രമുഖ ഇവന്റ് സംഘാടക ഗ്രൂപ്പായ കാര്‍വിംഗ് മൈന്‍ഡ്‌സ് എന്റര്‍ടെയ്ന്‍മെന്റ് ന്യൂജേഴ്‌സി സംഘടിപ്പിക്കുന്ന ഷോയിലേക്കാണ് കെസ്റ്ററിന്റെ എത്തുന്നത് .കെസ്റ്ററിനെ കൂടാതെ മലയാള ക്രൈസ്തവ ഗാന രംഗത്തെ വേറിട്ട ശബ്ദത്തിന്റെ ഉടമയായ ശ്രേയ ജയദീപും ഇ സംഗീത പരിപാടിയുടെ കൂടെ എത്തുന്നു . ഇന്ന് കേരളത്തിലെങ്ങും മികച്ച ഡിവൊഷനൽ ഗായകനെന്ന് പേരെടുത്ത കെസ്റ്റര്‍ വിവിധ സംവിധായകര്‍ക്ക് കീഴില്‍ ആയിരക്കണക്കിന് ഭക്തിഗാനങ്ങള്‍ പാടിക്കഴിഞ്ഞു. മലയാളി ക്രിസ്ത്യന്‍ സമൂഹങ്ങളില്‍; ഇന്ന് കെസ്റ്ററിന്റെ സ്വരമാധുരിക്ക് ആരാധകരേറെ. നിന്‍സ്‌നേഹം എത്രയോ അവര്‍ണനീയം ,ഇന്നയോളം എന്നെ നടത്തി… ,നന്മ മാത്രമേ.. ,അമ്മെ അമ്മെ തായേ …,നിന്റെ തകര്‍ച്ചയില്‍ ആശ്വാസമേകാന്‍… ,നിത്യ സ്‌നേഹത്താല്‍…
മോട്ടോർ സൈക്കിൾ സംഘാംഗങ്ങൾ തമ്മിൽ വെടിവയ്പ്; 3 പേർ മരണം, 5 പേർക്ക് പരിക്ക്
റെഡ് റിവർ, ന്യൂ മെക്സിക്കോ : ന്യൂ മെക്സിക്കോയിൽ വാർഷിക റെഡ് റിവർ മെമ്മോറിയൽ ഡേ മോട്ടോർസൈക്കിൾ റാലിയിൽ രണ്ട് നിയമവിരുദ്ധ ബൈക്ക് സംഘങ്ങൾ തമ്മിലുള്ള വെടിവയ്പിൽ മൂന്ന് പേർ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരിച്ചവരും പരിക്കേറ്റവരും മോട്ടോർ സൈക്കിൾ സംഘത്തിലെ അംഗങ്ങളാണെന്ന് ന്യൂ മെക്സിക്കോ സ്റ്റേറ്റ് പൊലീസ് പറയുന്നു. ബാൻഡിഡോസും, വാട്ടർ ഡോഗ്‌സ് മോട്ടോർസൈക്കിൾ സംഘവും തമ്മിലുള്ള വാക്കേറ്റത്തെ തുടർന്നാണ് വെടിവെപ്പുണ്ടായതെന്ന് സംസ്ഥാന പോലീസ് പറഞ്ഞു. വെടിയേറ്റവരെ ന്യൂ മെക്സിക്കോയിലെയും കൊളറാഡോയിലെയും വിവിധ ആശുപത്രികളിലേക്ക് മാറ്റി. താവോസിലെ ഹോളി ക്രോസ് ഹോസ്പിറ്റൽ, അൽബുക്കർക്കിയിലെ യുഎൻഎം ഹോസ്പിറ്റൽ, കൊളറാഡോയിലെ ഡെൻവർ ഹോസ്പിറ്റൽ എന്നിവ വെടിവയ്പ്പിൽ ഉൾപ്പെട്ടവരെ ചികിത്സിച്ചു. വെടിവെപ്പുമായി ബന്ധപ്പെട്ട് ജേക്കബ് കാസ്റ്റിലോയ്‌ക്കെതിരെ കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.മാത്യു ജാക്‌സണെതിരെ മദ്യശാലയിൽ അനധികൃതമായി തോക്ക് കൈവശം വച്ചതിനും .ക്രിസ്റ്റഫർ ഗാർസിയക്കെതിരെകൊക്കെയ്ൻ കൈവശം വെച്ചതിനുമാണ് കേസെടുത്തിരികുന്നത് ആന്റണി സിൽവ…
രണ്ടാമത് നോർത്ത് അമേരിക്കൻ മലയാളി സോക്കർ ലീഗ് (NAMSL) ഓഗസ്റ്റിൽ; ഓസ്റ്റിൻ സ്‌ട്രൈക്കേഴ്‌സ് ടൂർണമെന്റിന് ആതിഥ്യമരുളും
ഓസ്റ്റിൻ (ടെക്‌സാസ്) : രണ്ടാമത് നോർത്ത് അമേരിക്കൻ മലയാളീ സോക്കർ ലീഗിന് ആതിഥേയത്വം വഹിക്കാൻ തയാറെടുക്കയാണ് ഓസ്റ്റിൻ. ഓസ്റ്റിൻ സ്‌ട്രൈക്കേഴ്‌സ് സോക്കർ ക്ലബാണ് ആഗസ്റ്റിൽ നടക്കുന്ന ഈ ടൂർണമെന്റിന് വേദിയൊരുക്കുന്നത് . അമേരിക്കയിലെ കാനഡയിൽ നിന്നുമായി 21 മലയാളി സോക്കർ ക്ളബുകൾ ഇത്തവണ ടൂർണമെന്റിൽ പങ്കെടുക്കും. അമേരിക്കയിലേയും കാനഡയിലെയും മലയാളി ഫുട്ബോൾ ക്ളബുകളുടെ സംഘടനയാണ് നോർത്ത് അമേരിക്കൻ മലയാളീ സോക്കർ ലീഗ് (NAMSL). മലയാളികളുടെ അഭിമാനവും ഇന്ത്യൻ ഫുട്‌ബോൾ ടീമിന്റെ മുൻ നായകനുമായിരുന്ന മണ്മറഞ്ഞ ശ്രീ വിപി സത്യന്റെ പേരിലുള്ള എവർ റോളിങ്ങ് ട്രോഫി ടൂര്ണമെന്റാണിത് . കഴിഞ്ഞ വർഷം ന്യൂയോർക്കിൽ നടന്ന പ്രഥമ ടൂർണമെന്റ് വൻ വിജയമായിരുന്നു. NAMSL പ്രസിഡറന്റ് അജിത് വർഗീസ് (ഓസ്റ്റിൻ സ്‌ട്രൈക്കേഴ്‌സ്),വൈ. പ്രസിഡറന്റ് പ്രദീപ് ഫിലിപ്പ് (എഫ്സി കാരോൾട്ടൻ, ഡാളസ്), സെക്ടട്ടറി മാറ്റ് വർഗീസ് (ഫിലി ആഴ്‌സണൽ ), ട്രഷറർ ജോ ചെറുശ്ശേരി (ബാൾട്ടിമോർ ഖിലാഡിസ്), ജോയിന്റ് ട്രഷറർ…
