ഹ്യൂസ്റ്റൺ: മലയാളി അസോസിയേഷന്റെ പ്രഥമ ടാക്സ് സിംപോസിയം 2022ൽ വളരെയേറെ വിജയപ്രദമായതുകൊണ്ട് 2023 ലും കൂടുതൽ ആവശ്യക്കാരുടെ അപേക്ഷ പരിഗണിച്ച് ഹ്യൂസൺ മലയാളി അസോസിയേഷൻ, ഫൊക്കാന യുമായി സഹകരിച്ചു ടാക്സ് സിംപോസിയം 2023 ൽ വീണും നടത്തിയത് വളരെ വിജയപ്രദമായി. യുഎസ് ടാക്സ് കൺസൾട്ടന്റ് ശ്രീ ജോസഫ് കുര്യപ്പുറം 30ലേറെ വർഷമായി ന്യൂയോർക്ക് അതുപോലെ എല്ലാ സ്റ്റേറ്റുകൾക്കും വേണ്ടി ടാക്സ്. സർവീസ് ചെയ്യുന്നു. ഇദ്ദേഹം പൊക്കാനയുടെ അഡ്വൈസറി ബോർഡ് ചെയർപേഴ്സൺ ആണ്. ജനുവരി 28 വൈകീട്ട് 7 30ന് ആരംഭിച്ച ടാക്സ് സിമ്പോസിയം ഒരു മണിക്കൂർ ആണ് സമയം ഉദ്ദേശിച്ചിരുന്നെങ്കിലും മൂന്നുമണിക്ക് മണിക്കൂറിലേറെ മറ്റുള്ളവർക്ക് വേണ്ടി അവരുടെ സംശയങ്ങൾ, ടാക്സിനെ കുറിച്ചുള്ള സംശയങ്ങൾ തീർത്തു കൊടുക്കുവാനും പഠിപ്പിക്കുവാനും ഗൈഡ് ചെയ്യാനും അദ്ദേഹത്തിന് സാധിച്ചു. സമൂഹ സേവനത്തിന് വേണ്ടി, സമൂഹത്തിൻറെ ആവശ്യങ്ങൾ അറിഞ്ഞ് സഹായിക്കുന്ന FOKANA, ഹ്യൂസൺ മലയാളി…
Category: AMERICA
വണ്‍ പില് കാന്‍ കില്‍ ക്യാമ്പയിന് ഒക്കലഹോമയില്‍ തുടക്കം
ഒക്കലഹോമ : ചെറുപ്പക്കാരുടെ ഇടയില്‍ വര്‍ദ്ധിച്ചുവരുന്ന ഫെന്റനില്‍ മയക്കുമരുന്നിന്റെ അമിതമായ ഉപയോഗത്തിനെതിരെ ‘വണ്‍ പില് കാന്‍ കില്‍’ എന്ന ക്യാമ്പയിന് തുടക്കം കുറിച്ചു ഒക്കലഹോമ സ്റ്റേറ്റ് യൂണിവേഴ്സിറ്റി. യുണൈറ്റഡ് സ്റ്റേറ്റ്സ് ഡ്രഗ്സ് എന്‍ഫോഴ്സ്മെന്റ് അഡ്മിനിസ്ട്രേഷനുമായി സഹകരിച്ചാണ് ഒക്കലഹോമയിലെ ജനങ്ങളില്‍ ഫെന്റനിലിന്റെ അപകടത്തെക്കുറിച്ച് ബോധവല്‍ക്കരണത്തിന് ഉള്ള ക്യാമ്പയിന് ആരംഭിച്ചിരിക്കുന്നത്. മോര്‍ഫിനേക്കാള്‍ നൂറുമടങ്ങ് അപകടകാരിയായ സിന്തറ്റിക് ഓപ്പിയോഡ് എന്നറിയപ്പെടുന്ന ഫെന്റനില്‍ എന്ന വിഷം വീര്യം വര്‍ധിപ്പിക്കുന്നതിന് മറ്റുമുള്ള മരുന്നുകളുമായി സംയോജിപ്പിച്ചു ഡോക്ടര്‍മാരുടെ കുറിപ്പോടു കൂടി വാങ്ങുന്ന ഒപ്പിയോഡുമായി സാമ്യമുള്ള മരുന്നുകള്‍ ആയിട്ടാണ് വില്പന നടത്തുന്നത്. കഴിഞ്ഞ വര്‍ഷം ഡിഇഎ റിപ്പോര്‍ട്ട് അനുസരിച്ച് 50 മില്യന്‍ ഇത്തരം ഗുളികകളാണ് പിടികൂടിയത്. 2022 ല്‍ 60 ശതമാനമാണ് ഇതില്‍ വര്‍ധനവ് വന്നിരിക്കുന്നത്. മയക്കു മരുന്നുകളുടെ അമിത ഉപയോഗം മൂലം 108000 മരണമാണ് അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് എന്ന് സി.ഡി.സി വെളിപ്പെടുത്തി. കോളേജ് ക്യാമ്പസുകളില്‍…
ഹിന്ദു കോണ്‍ക്ളേവില്‍ ശ്രദ്ധേയമായി വേള്‍ഡ് ഹിന്ദു പാര്‍ലെമന്റ് നേതൃസമ്മേളനം
തിരുവനന്തപുരം: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക സംഘടിപ്പിച്ച ഹിന്ദു കോണ്‍ക്ളേവില്‍ ശ്രദ്ധേയമായി വേള്‍ഡ് ഹിന്ദു പാര്‍ലെമന്റ് നേതൃസമ്മേളനം. കേരളത്തിലെ പ്രമുഖ ഹൈന്ദവ സംഘടനാപ്രവര്‍ക്കകരും ആചാര്യന്മാരും പങ്കെടുത്ത സമ്മേളനം ആഗോളതലത്തില്‍ ഹിന്ദു കൂട്ടായ്മ രൂപപ്പെടുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്തു. വേള്‍ഡ് ഹിന്ദു പാര്‍ലമന്റ് ചെയര്മാന് മാധവന് ബി നായര്‍ നയരേഖ അവതരിപ്പിച്ചു. കെ എച്ച്എന്‍എ സ്ഥാപകനായ സ്വാമി സത്യാനന്ദ സരസ്വതിയുടെ ആശയമായിരുന്നു വേള്‍ഡ് ഹിന്ദു പാര്‍ലമന്റ്. കെ എച്ച് എന്‍ എ ചിക്കാഗോ കണ്‍വന്‍ഷനില്‍ അവതരിപ്പിച്ച ആശയം യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടത്തുന്നത്.ലോകത്തുള്ള എല്ലാ ഹൈന്ദവരെയും ധര്‍മ്മത്തിന്റെയും ഐക്യത്തിന്റേയും ചരടില്‍ ഒരുമിച്ചു കോര്‍ത്ത് ശോഭനമായ ഭാവി ഉണ്ടാക്കുകയാണ് ലക്ഷ്യം.. അതിന്റെ തുടക്കം എന്ന നിലയിലാണ് നേതൃസമ്മേളനം ചേരുന്നതെന്ന് അദ്ദേഹം പറഞ്ഞു. മുന്‍ ചീഫ് സെക്രട്ടറി ആര് രാമചന്ദ്രന് നായര്‍ ഐഎഎസ്, ചരിത്രകാരന് പ്രൊഫ എം ജി ശശിഭൂഷന്‍, വിശ്വഹിന്ദു…
ഷിക്കാഗോ മലയാളി അസോസിയേഷന്റെ ചാരിറ്റി പ്രവർത്തനം
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷൻ സാമൂഹിക സാംസ്കാരിക സംഘടനയാണെങ്കിലും സാധാരണക്കാരെയും അശരണരെയും സഹായിക്കുന്നതിന് എന്നും മുന്നിട്ടുനിന്നിരുന്നു. ഷിക്കാഗോയിൽ സാമൂഹിക, സാംസ്കാരിക കലാപരിപാടികൾ നടത്തുന്നതിലൂടെ സമൂഹത്തിൽ ജാതിമത ഭേദമെന്യേ എല്ലാവിഭാഗം ആളുകളെയും ഒരേ വേദിയിൽ കൊണ്ടുവരുന്നതോടൊപ്പം വനിതകൾക്കുള്ള പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിനും അസോസിയേഷൻ ശ്രമിക്കാറുണ്ട് എന്ന കാര്യം അഭിമാനപൂർവ്വം സമൂഹത്തെ അറിയിക്കുക കൂടി ചെയ്യുന്നു. ഇതിനോടൊപ്പം അസോസിയേഷൻ ചാരിറ്റി പ്രവർത്തനങ്ങളും അനുസൂതം തുടരുന്നു. കേരളത്തിൽ നിർധനരായവർക്ക് വീടുവച്ചു നൽകുന്നതിനും നടക്കുന്നതിന് ബുദ്ധിമുട്ടുള്ളവർക്ക് വീൽചെയർ നൽകുന്നതിനും വേണ്ടി സാമ്പത്തിക സഹായം നൽകാൻ താൽപര്യമുള്ളവർ ഇതിന്റെ ജനറൽ കോർഡിനേറ്റർ ജോൺസൺ കണ്ണൂക്കാടൻ (847 477 0564), കോർഡിനേറ്റർ ഷൈനി തോമസ് (840 209 2266), പ്രസിഡന്റ് ജോഷി വള്ളിക്കളം(312 685 6749), സെക്രട്ടറി ലീല ജോസഫ് (224 578 5262), ട്രഷറർ ഷൈനി ഹരിദാസ്(630 290 7143) എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.
നാല് വര്‍ഷം കൂടി ബൈഡന് ലഭിക്കില്ലെന്ന് ഉറപ്പാക്കുമെന്ന് ട്രമ്പ്
ന്യൂയോര്‍ക്ക് : ബൈഡന് അമേരിക്കയെ നാശത്തിന്റെയും തകര്‍ച്ചയുടെയും അതിവേഗ പാതയിലാക്കിയെന്നും ഇനി നാല് വര്‍ഷം കൂടി ബൈഡന് ലഭിക്കില്ലെന്ന് ഉറപ്പാക്കുമെന്നും മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് . 2024 പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പിനുള്ള പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ച് സൗത്ത് കാരലൈനയിലെ കൊളംബിയയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.യു.എസ് പ്രസിഡന്റ് ജോ ബൈഡന് അമേരിക്കയെ മൂന്നാം ലോകമഹായുദ്ധത്തിന്റെ വക്കിലെത്തിച്ചെന്നും ട്രംപ് കുറ്റപ്പെടുത്തി . റഷ്യ – യുക്രെയിന് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് ട്രംപിന്റെ പരാമര്‍ശം. ‘ ദുര്‍ബലമായ സമീപനത്തിലൂടെയും സാമര്‍ത്ഥ്യമില്ലായ്മയിലൂടെയും ജോ ബൈഡന് നമ്മെ മൂന്നാം ലോക മഹായുദ്ധത്തിന്റെ വക്കിലെത്തിച്ചു. താന്‍ പ്രസിഡന്റായാല്‍ ശക്തിയിലൂടെ സമാധാനത്തെ വീണ്ടെടുക്കും. 24 മണിക്കൂറിനുള്ളില്‍ സമാധാന കരാറുണ്ടാക്കാന്‍ തനിക്കാകും ” ട്രംപ് പറഞ്ഞു.
മിസ് യൂണിവേഴ്സ് 2022 മിസ് യുഎസ്എ കിരീടം ഉപേക്ഷിച്ചു; മോർഗൻ റൊമാനോ പുതിയ മിസ്സ് യു എസ് എ 22
അലബാമ: മിസ് യൂണിവേഴ്സ് 2022-ൽ വിജയിച്ചതിന് ശേഷം, ആർ ബോണി ഗബ്രിയേൽ Miss USA 2022 എന്ന പദവിയിൽ നിന്ന് പിന്മാറി , പ്രാദേശിക മത്സരത്തിനിടെ ബോണിയുടെ എതിരാളികളിലൊരാളായ മോർഗൻ റൊമാനോ വെള്ളിയാഴ്ച ജനുവരി 27 ന് മിസ്സ് യു എസ് എ 22 കിരീടമണിഞ്ഞു സോഷ്യൽ നെറ്റ്വർക്കുകൾ വഴി, നിർമ്മാണ കമ്പനിയായ ആർപിഎം, ഈ വെള്ളിയാഴ്ച മിസ് യൂണിവേഴ്സ് 2022 ജേതാവ് ദേശീയ മത്സരത്തിൽ രണ്ടാം സ്ഥാനത്തെത്തിയ മിസ് നോർത്ത് കരോലിനയെ കിരീടമണിയിക്കാൻ അലബാമയിലെ ഓബർണിലുള്ള ഗോഗ് പെർഫോമിംഗ് ആർട്സ് സെന്ററിൽ പങ്കെടുക്കുമെന്ന് അറിയിച്ചു. അമേരിക്കയുടെ പുതിയ രാജ്ഞി. മിസ്സ് യൂണിവേഴ്സ് കിരീടം നേടിയതിനാൽ, ആർ’ബോണി ഗബ്രിയേലിന് പ്രധാനപ്പെട്ട പ്രതിബദ്ധതകൾ നിറവേറ്റാനുണ്ട്, അതിനാൽ കഴിഞ്ഞ ജനുവരി 14 ന് മിസ് ടെക്സസ് ഉപേക്ഷിച്ച പ്രാദേശിക ചുമതലകൾ റൊമാനോ ഏറ്റെടുക്കേണ്ടിവരും. പുതിയ രാജ്ഞി “മിസ് യൂണിവേഴ്സിൽ മത്സരിക്കില്ല”…
ഫോമ സെന്‍ട്രല്‍ റീജിയന് ഇന്ത്യന്‍ റിപ്പബ്ലിക് ദിനം ആചരിച്ചു
ഷിക്കാഗോ: ഫോമ സെന്‍ട്രല്‍ റീജിയന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ റിപ്പബ്ലിക് ദിനമായ ജനുവരി 26-ന് ആര്.വി.പി ടോമി ഇടത്തിലിന്റെ അധ്യക്ഷതയില്‍ റിപ്പബ്ലിക് ദിനം സമുചിതമായി ആചരിച്ചു. ഫോമ നാഷണല്‍ വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം, നാഷണല്‍ കമ്മിറ്റി മെമ്പര്‍ ജോയി ഇണ്ടിക്കുഴി, സെന്‍ട്രല്‍ റീജിയന് ചെയര്മാന് ഡോ. സാല്‍ബി പോള്‍ ചേന്നോത്ത്, സെക്രട്ടറി ജോഷി വള്ളിക്കളം, ട്രഷറര്‍ സിബു കുളങ്ങര, അഡൈ്വസറി ബോര്‍ഡ് ചെയര്‍ പീറ്റര്‍ കുളങ്ങര, മുന്‍ ആര്.വി.പി ജോണ്‍ പാട്ടപ്പതി, സ്റ്റീഫന്‍ കിഴക്കേക്കുറ്റ്, ജോണ്സണ് കണ്ണൂക്കാടന്‍, പോള്‍സണ്‍ കുളങ്ങര, ജൂബി വള്ളിക്കളം, റോയി നെടുംചിറ എന്നിവര്‍ എഴുപത്തിനാലാമത് ഇന്ത്യന്‍ റിപ്പബ്ലിക് ദിന ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.
വേൾഡ് മലയാളി കൗണ്‍സിൽ നോർത്ത് ജഴ്സി പ്രോവിൻസിൻ്റെ ഫാമിലി നൈറ്റ് വൻ വിജയം
ന്യൂ ജഴ്സി: വേൾഡ് മലയാളി കൗണ്‍സിൽ നോർത്ത് ജേഴ്സി പ്രോവിൻസിൻ്റെ എല്ലാ വർഷവും നടത്താറുള്ള ഫാമിലി നൈറ്റ് ഈ വർഷവും നടത്തി വൻ വിജയമാക്കി. ചെയർമാൻ സ്റ്റാൻലി തോമസിൻ്റെ അദ്ധ്യക്ഷതയിൽ മൗന പ്രാർത്ഥനയോടുകൂടി ആരംഭിച്ച ഈ പ്രോഗ്രാമിൻ്റെ എം സി ആയി ഫിലിപ്പ് മാരേട്ട് ചുമതലയേറ്റു. തുടർന്ന് പ്രോവിൻസിൻ്റെ സെക്രട്ടറി രാജീവ് ജോർജിൻ്റെ സ്വാഗത പ്രസംഗത്തിൽ രണ്ടു വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ച ഈ പ്രോവിൻസിൽ ഭഗവാക്കാകാൻ സാധിച്ചതിൽ ഞാൻ ഏറെ അഭിമാനംകൊള്ളുന്നു എന്നും, ആഗോള നെറ്റുവർക്കുള്ള ഈ സംഘടന ചാരിറ്റി പ്രവർത്തനങ്ങളക്ക് മുൻതൂക്കം കൊടുക്കുന്നതിൽ എനിക്ക് സന്തോഷം ഉണ്ട് എന്നും, ഈ സംഘടനയുടെ എല്ലാ പ്രവർത്തങ്ങൾക്കൊപ്പം ഉണ്ടാകും എന്നും അറിയിച്ചുകൊണ്ട്, പ്രോവിൻസിൻ്റെ ക്ഷണം സ്വീകരിച്ചു് എത്തിയിരിക്കുന്ന റീജിയൻ്റെയും, പ്രൊവിൻസുകളുടെയും, നേതാക്കന്മാരെയും, മറ്റ് സംഘടനകളുടെ എല്ലാ നേതാക്കന്മാരെയും വേദിയിലേക്ക് സ്വാഗതം ചെയ്തു. ചെയർമാൻ സ്റ്റാൻലി തോമസ് വേൾഡ് മലയാളി…
ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷൻ വെസ്റ്റ്ചെസ്റ്റർ സെന്റ്ജോർജ് ഓർത്തഡോക്സ് ഇടവകയിൽ
പോർട്ട്ചെസ്റ്റർ (ന്യൂയോർക്ക്): മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസിന്റെ (FYC) രജിസ്ട്രേഷൻ സെന്റ് ജോർജ് ഓർത്തഡോക്സ് ചർച്ച് ഓഫ് വെസ്റ്റ്ചെസ്റ്ററിൽ ആരംഭിച്ചു. 2023 ജനുവരി 22 ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്ക് ശേഷം ആ പള്ളിയിൽ നടന്ന കിക്കോഫ് യോഗത്തിൽ വികാരി ഫാ. ജോർജ്ജ് കോശി FYC ടീമിനെ ഇടവകാംഗങ്ങൾക്ക് പരിചയപ്പെടുത്തുകയും 2023 ജൂലൈ 12 മുതൽ 15 വരെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഹോളി ട്രാൻസ്ഫിഗറേഷൻ റിട്രീറ്റ് സെന്ററിൽ (HTRC) നടക്കുന്ന കോൺഫറൻസിൽ പങ്കെടുക്കാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഈ വർഷത്തെ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്റെ സവിശേഷതകളെക്കുറിച് കോൺഫറൻസ് സെക്രട്ടറി ചെറിയാൻ പെരുമാൾ സംസാരിച്ചു. എം.വി. ഏബ്രഹാം, തോമസ് കോശി (ഭദ്രാസന അസംബ്ലി പ്രതിനിധി), ഡോ. ഫിലിപ്പ് ജോർജ് എന്നിവർ HTRC-യെ കുറിച്ചും ഇടവകയുടെ…
ഡോ. റോഡ്നി എഫ്. മോഗിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി
ഡാളസ് : ഓസ്റ്റിനിലെ ടെക്സസ് യൂണിവേഴ്സിറ്റിയിലെ മലയാളം പഠന പരിപാടിയുടെ സ്ഥാപകനായ പ്രൊഫസർ റോഡ്നി എഫ്. മോഗിന്റെ വിയോഗത്തിൽ കേരള അസോസിയേഷനും ഇന്ത്യ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ സെന്ററും അനുശോചനം രേഖപ്പെടുത്തി. കേരള അസോസിയേഷൻ പ്രസിഡന്റ് ഹരിദാസ് തങ്കപ്പനും, ഇന്ത്യ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ സെന്റർ പ്രസിഡന്റ് ഷിജു എബ്രഹാം സംയുക്ത പ്രസ്താവനയിലാണ് അനുശോചനം അറിയിച്ചത്. പ്രൊഫസർ റോഡ്നി എഫ്. മോഗ് മലയാളികൾക്കെല്ലാം തന്നെ ഒരു വലിയ സുഹൃത്തായിരുന്നുവെന്നും അദ്ദേഹത്തിന്റെ വിയോഗം യഥാർത്ഥത്തിൽ മലയാളി സമൂഹത്തിന് തീരാനഷ്ടമാണെന്നും അറിയിച്ചു. ഡോ. മോഗ് ഇന്ത്യൻ സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും (1966) മാഡിസണിലെ വിസ്കോൺസിൻ സർവകലാശാലയിൽ നിന്ന് ഭാഷാശാസ്ത്രത്തിൽ പിഎച്ച്ഡിയും (1973) നേടി. 1970-കളിൽ അദ്ദേഹം ആദ്യം മിസ്സൗറി സർവകലാശാലയിൽ ജോലി ചെയ്തു, പിന്നീട് സുവയിലെ സൗത്ത് പസഫിക് സർവകലാശാലയിൽ ഫുൾബ്രൈറ്റ് ഗവേഷകനായി, തുടർന്ന് മിഷിഗൺ-ആൻ അർബർ സർവകലാശാലയിൽ (1978-80)…
