മൈക്കെലാഞ്ജലോയും ലുഡ്വിക്കോ അരിസ്റ്റോയും സായംകാലങ്ങളില്‍ കൂടി സന്ധ്യാവേളകളെ ആനന്ദമയമാക്കിത്തീര്‍ത്തു. കവിതാപാരായണവും ലഹരിയുള്ള വീഞ്ഞും അവരെ സന്തുഷ്ടരാക്കി. ആനുകാലിക വിഷയങ്ങള്‍ അവര്‍ ചര്‍ച്ച ചെയ്തു. നവോത്ഥാന ആര്‍ട്ടിസ്റ്റുകള്‍, അവരുടെ സംഭാവനകള്‍, കവികള്‍, ക്ലാസിക് കൃതികള്‍, ശാസ്ത്രജ്ഞര്‍, പോപ്പുമാര്‍, രാജാക്കന്മാര്, പ്രഭുക്കള്‍, ഹുമാനിസ്റ്റുകള്‍ എന്നിവര്‍ അവരുടെ ചര്‍ച്ചകളില്‍ സ്ഥാനംപിടിച്ചു. മൈക്കിള്‍ പറഞ്ഞു: നമ്മള് കണ്ടുമുട്ടിയത് ഒരു നിമിത്തമാണ്. അരിസ്റ്റോ വാചാലനായി: അതേ, അതേ. എല്ലാക്കാര്യങ്ങളും അങ്ങനെയാണ്. താങ്കളില്‍ ഒരു നല്ല കവി ഒളിച്ചിരിപ്പുണ്ട്. ശില്പംപോലെ അത് കൊത്തി രൂപപ്പെടുത്തി തേച്ചുമിനുക്കി പുറത്തേക്കെടുക്കണം. ലിയനാര്‍ഡോ ഡാവിന്‍ചിയെ നോക്കുക. അദ്ദേഹം ബഹുമുഖ പ്രതിഭയല്ലേ..! ചിത്രകാരന്, ശില്പി, ശാസ്ത്രജ്ഞന്, വാഗ്മി എന്നുവേണ്ട വിവിധ തുറകളില്‍ ഉന്നതന്, ബഹുമാന്യന്‍! ഇന്ന് ഉന്നതത്തില് നില്ക്കുന്ന ശില്പിയും ചിത്രകാരനും കൂടിയാണ്. എന്നാല്‍ ശില്പകലയില് താങ്കളുടെ നാമധേയം ഡാവിന്‍ചിയുടെ ഒപ്പമോ, അതിനപ്പുറമോ എത്തിയിട്ടുണ്ടെന്നാണ് കേള്‍ക്കുന്നത്. ഡാവിന്ചി പടക്കുതിരകള്‍ക്ക് മിഴിവേറെ കൊടുക്കുമെങ്കിലും…
Category: AMERICA
എല്ലാ മലയാളികളും ഇപ്പോൾ മാധ്യമ പ്രവർത്തകർ: എൽദോസ് കുന്നപ്പള്ളിൽ എം.എൽ.എ
ഫിലാഡൽഫിയ: കേരളത്തിൽ ഇപ്പോൾ പത്രപ്രവർത്തനം നടത്താത്ത ആരുമില്ലെന്ന് പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പള്ളിൽ. എല്ലാവര്ക്കും എഴുതാനറിയാം. പലരും നവമാധ്യമങ്ങളിൽ സുന്ദരമായി എഴുതുന്നു. അറിയുന്ന കാര്യങ്ങൾ അവർ വാട്ട്സാപ്പിലോ ഫെയ്സ്ബുക്കിലോ ഇടുന്നതോടെ അവരും മാധ്യമ പ്രവർത്തകരായി-ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഫിലാഡൽഫിയ ചാപ്റ്റർ പ്രവർത്തനോദ് ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ചാപ്റ്റർ പ്രസിഡന്റ് ജീമോൻ ജോർജ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി അരുൺ കോവാട്ട് ആമുഖ പ്രസംഗം നടത്തി. ട്രഷറർ വിൻസന്റ് ഇമ്മാനുവൽ സ്വാഗതമാശംസിച്ചു. മുഖ്യ പ്രസംഗം നടത്തിയ നാഷണൽ പ്രസിഡന്റ് സുനിൽ തൈമറ്റം പ്രസ് ക്ലബിന്റെ പ്രവർത്തനങ്ങൾ വിവരിച്ചു. കേരളത്തിലെ ഏറ്റവും വലിയ മാധ്യമ പുരസ്കാരമായ മാധ്യമ ശ്രീ, മാധ്യമ രത്ന എന്നിവ പ്രസ് ക്ലബ് നൽകുന്നു. അടുത്ത അവാർഡ് വിതരണം, ജനുവരി ആറിന് കൊച്ചി ബോൾഗാട്ടി പാലസിലാണ്. കേരളത്തിൽ അകാലത്തിൽ മരിച്ച പത്രക്കാരുടെ കുടുംബങ്ങൾക്കു…
കോശി കൈതയിൽ ജോസഫ് ഓസ്റ്റിനിൽ നിര്യാതനായി
ഓസ്റ്റിൻ: കോട്ടയം കൊല്ലാട് കോശി കൈതയിൽ ജോസഫ് (ജോച്ചെൻ – 79 വയസ്സ്) ഓസ്റ്റിനിൽ നിര്യാതനായി. ഭാര്യ സൂസൻ ജോസഫ് (ലില്ലിക്കുട്ടി) ചെങ്ങന്നൂർ വാഴക്കാലായിൽ കുടുംബാംഗമാണ്. കേരള യൂണിവേഴ്സിറ്റിയിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിയങ്ങിൽ ബിരുദം നേടിയ ശേഷം കുവൈറ്റിലും അമേരിക്കയിലെ വിവിധ നഗരങ്ങളിലും പരേതൻ ജോലി ചെയ്തു. ദീർഘവർഷങ്ങൾ ഹൂസ്റ്റണിലായിരുന്ന കോശി ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ഇടവകയുടെ വൈസ് പ്രസിഡണ്ട്, ട്രസ്റ്റി, സോണൽ അസ്സംബ്ലി അംഗം, 1981- 84 കാലഘട്ടത്തിൽ ഇടവകയുടെ ദേവാലയ നിർമാണ കമ്മിറ്റി അംഗം തുടങ്ങിയ വിവിധ നിലകളിൽ സേവനമനുഷ്ടിച്ചിട്ടുണ്ട്. മക്കൾ: ജീജോ ജോസഫ്, രേഖാ പോൾസൺ, ജയ്ക്ക് ജോസഫ് മരുമകൾ: ഐമീ കൊച്ചുമക്കൾ : കരോളിൻ, ഡ്രൂ, ടൈയസ്, എലൈ, ഫിൻ പൊതുദർശനവും സംസ്കാര ശുശ്രൂഷകളും: ഓഗസ്റ്റ് 26 ന് വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ഓസ്റ്റിൻ മാർത്തോമാ ദേവാലയത്തിൽ (2222, Downing…
മർത്ത മറിയം വനിതാ സമാജം സംഘടനയില്‍ 40 വര്‍ഷം പൂര്‍ത്തിയാക്കിയവരെ ആദരിച്ചു
മൗണ്ട് ഒലീവ്, ന്യൂജേഴ്സി: നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ വനിതകളുടെ സംഘടനയായ മർത്ത മറിയം വനിതാ സമാജം നാല്പത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്നു. ഇതോടനുബന്ധിച്ച് ഭദ്രാസനത്തിലുടനീളം വിവിധ പരിപാടികളാണ് സംഘടിപ്പിച്ചു വരുന്നത്. ഇതിന്റെ ഭാഗമായി കേരളത്തിലുള്ള അനുയോജ്യരായ നാല്പത് കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനായി സഹായധനം നല്‍കും. ഓഗസ്റ്റ് മാസം മർത്ത മറിയം വനിതാ സമാജ മാസമായി പ്രഖ്യാപിച്ചിരിക്കുകയാണ് ഭദ്രാസനം. ഇതോടനുബന്ധിച്ച് ഫിലാഡല്‍ഫിയ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ഇടവകയില്‍ ഒക്ടോബര്‍ ഒന്ന് ശനിയാഴ്ചയാണ് വിവിധ ദേവാലയങ്ങളെ ഏകോപിപ്പിച്ചുകൊണ്ടുള്ള പരിപാടി നടക്കുന്നത്. മൗണ്ട് ഒലീവ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് ഇടവകയില്‍ നിന്ന് മർത്ത മറിയം വനിതാ സമാജത്തില്‍ 40 വര്‍ഷം പൂര്‍ത്തിയാക്കിയ പൊന്നമ്മ അലക്സാണ്ടര്‍, സോഫിയാമ്മ മാത്യു എന്നിവരെ ആദരിച്ചു. ടൊറന്റോ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ഇടവക വികാരി റവ. ഫാ. ഡോ. തോമസ് ജോര്‍ജ് ഉപഹാരം കൈമാറി. ഫാ. ഷിബു…
സോവേഴ്സ് ഹാർവെസ്റ്റ് ഇവാൻജലിക്കൽ ചർച്ച് കൺവെൻഷൻ സെപ്റ്റംബര്‍ 9, 10 തീയതികളിൽ; റവ. ഡോ. പി.ജി. വർഗീസ് പ്രസംഗിക്കുന്നു
ഹൂസ്റ്റൺ : ഹൂസ്റ്റൺ സോവേഴ്സ് ഹാർവെസ്റ്റ് ഇവാൻജലിക്കൽ ചർച്ചിന്റെ ആഭിമുഖ്യത്തിൽ സഭയുടെ പ്രഥമ കൺവെൻഷൻ സെപ്റ്റംബർ മാസം 9, 10 തീയതികളിൽ (വെള്ളി, ശനി) സഭാ ദേവാലയത്തിൽ വച്ച് നടത്തപ്പെടും. യോഗങ്ങൾ വൈകുന്നേരം 7 മണിക്ക് ഗാനശൂശ്രുഷൂയോടുകൂടി ആരംഭിക്കും. ലോക പ്രസിദ്ധ കൺവെൻഷൻ പ്രസംഗകൻ റവ.ഡോ. പി.ജി വർഗീസ് ( ന്യൂഡൽഹി ) ദൈവവചന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. ഇന്ത്യൻ ഇവാൻജലിക്കൽ ടീമിന്റെ സ്ഥാപകനും പ്രസിദ്ധ സുവിശേഷ പ്രവർത്തകനുമായ അദ്ദേഹം വടക്കേ ഇന്ത്യ ഉൾപ്പെടെ വിവിധ മിഷൻ ഫീൽഡുകൾക്ക് നേതൃത്വം നൽകി വരുന്നു. ഹുസ്റ്റൺ പ്രദേശത്തു അനുഗ്രഹിക്കപ്പെട്ട ഒരു കൂട്ടായ്മയായി കഴിഞ്ഞ 40 വർഷത്തിൽ പരം ദൈവവേലയിൽ ആയിരിക്കുന്ന റവ. കെ.ബി കുരുവിളയാണ് ഈ സഭക്ക് നേതൃത്വം നൽകുന്നത്. ഈ സഭയുടെ ആരംഭം മുതൽ അച്ചനും കുടുംബവും ഇടവകയ്ക്ക് ശക്തമായ നേതൃത്വം നൽകി വരുന്നു. ഇവിടെ സഭയിൽ…
ചൈനീസ് ഇറക്കുമതി: ജോ ബൈഡന്റെ അനിശ്ചിതത്വം ട്രംപ് ചുമത്തിയ ഇറക്കുമതി തീരുവകൾ ഇപ്പോഴും നിലനില്ക്കുന്നു
വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ അനിശ്ചിതത്വം മുന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഭരണകൂടം ഏര്‍പ്പെടുത്തിയ ഏകദേശം 16 ബില്യൺ യുഎസ് ഡോളർ മൂല്യമുള്ള സാധനങ്ങൾക്ക് 25% നികുതി ചുമത്തി, ചൈനീസ് ഇറക്കുമതിയുടെ നാല് വർഷത്തെ വാഷിംഗ്ടണിന്റെ ശിക്ഷാപരമായ താരിഫുകളുടെ ഒരു ഭാഗം ചൊവ്വാഴ്ച പാസാക്കി. മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചൈനീസ് ഇറക്കുമതിക്ക് അധിക താരിഫുകളുടെ നാല് പട്ടിക അവതരിപ്പിച്ചിരുന്നു. ലിസ്റ്റ് 1 2018 ജൂലൈ 6 മുതൽ പ്രാബല്യത്തിൽ വന്നു. യന്ത്രസാമഗ്രികളും വിമാന ഭാഗങ്ങളും നിർമ്മിക്കാൻ ഉപയോഗിക്കുന്ന 34 ബില്യൺ യുഎസ് ഡോളറിന്റെ ചൈനീസ് ഉൽപ്പന്നങ്ങൾ ഇതിൽ ഉൾപ്പെടുന്നു. അടുത്ത നാല് വർഷത്തേക്കുള്ള ലിസ്റ്റ് 2 ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തിൽ വന്നു. നിർമ്മാണം മുതൽ ഓട്ടോമൊബൈൽ വരെയുള്ള ചരക്കുകളിൽ 16 ബില്യൺ യുഎസ് ഡോളർ ഇത് ഉൾക്കൊള്ളുന്നു. വമ്പിച്ച വ്യാപാര കമ്മിയും അന്യായമായ…
കോവിഡിനെതിരായ പോരാട്ടത്തിന്റെ മുഖമുദ്രയായ ഡോ. ആന്റണി ഫൗചി സ്ഥാനമൊഴിയുന്നു
വാഷിംഗ്ടണ്‍: യുസ് പ്രസിഡന്റ് ജോ ബൈഡന്റെ ചീഫ് മെഡിക്കൽ അഡ്വൈസര്‍ സ്ഥാനവും നാല് പതിറ്റാണ്ടായി അദ്ദേഹം നയിച്ച നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജി ആൻഡ് ഇൻഫെക്ഷ്യസ് ഡിസീസസിന്റെ ഡയറക്ടർ സ്ഥാനവും ഒഴിയാൻ ഉദ്ദേശിക്കുന്നതായി ഡോ. ആന്റണി ഫൗചി അറിയിച്ചു. പൊതുജനാരോഗ്യ വെല്ലുവിളികളെക്കുറിച്ച് ഏഴ് പ്രസിഡന്റുമാരെ ഉപദേശിക്കുകയും COVID-19 നുള്ള അമേരിക്കയുടെ പ്രതികരണത്തിന്റെ മുഖമാകുകയും ചെയ്ത ഫൗചി, തന്റെ കരിയറിന്റെ “അടുത്ത അദ്ധ്യായം പിന്തുടരാൻ” ഡിസംബറിൽ സർക്കാർ സേവനം വിടുമെന്ന് തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. “അസാധാരണ സ്ഥാപനമായ എൻഐഎഐഡിയെ ഇത്രയധികം വർഷങ്ങളായി നയിച്ചതും ശാസ്ത്രീയവും പൊതുജനാരോഗ്യപരവുമായ നിരവധി വെല്ലുവിളികളിലൂടെ നയിക്കാനായത് ഒരു ജീവിതകാലത്തെ ബഹുമതിയാണ്. ഞങ്ങളുടെ നിരവധി നേട്ടങ്ങളിൽ ഞാൻ അഭിമാനിക്കുന്നു,” അദ്ദേഹം പറഞ്ഞു. പ്രഖ്യാപനം തികച്ചും അപ്രതീക്ഷിതമായിരുന്നില്ല. കാരണം, മുതിർന്ന പകർച്ചവ്യാധി വിദഗ്ധൻ സർക്കാർ സർവീസ് വിടാൻ ആലോചിക്കുന്നതായി കുറച്ചുകാലമായി സൂചന നൽകിയിരുന്നു. എന്നാല്‍, തിങ്കളാഴ്ച…
ജുബിന്‍ ജോണ്സന് ജോര്‍ജിന്റെ (34) സംസ്ക്കാരം വ്യാഴാഴ്ച ന്യൂയോര്‍ക്കില്‍
ന്യൂയോര്‍ക്ക്: ഇക്കഴിഞ്ഞ ദിവസം നോര്‍ത്ത് കരോലിനയില്‍ നിര്യാതനായ ജുബിന്‍ ജോണ്സന് ജോര്‍ജിന്റെ (34) സംസ്കാരം ഓഗസ്റ്റ് 25 വ്യാഴാഴ്ച ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ ഐലന്റില്‍ നടക്കും. നോര്‍ത്ത് കരോലിനയില്‍ മെഡിക്കല്‍ രംഗത്ത് പ്രവര്‍ത്തിച്ചു വരികയായിരുന്നു ജുബിന്‍. ദീര്‍ഘ കാലമായി സ്റ്റാറ്റന്‍ ഐലന്‍ഡില്‍ താമസിച്ചു വരുന്ന പത്തനംതിട്ട ഊന്നുകല്‍ പൂക്കോട്ട് കുടുംബാംഗമായ ജോണ്സന് ജോര്‍ജ് (ന്യൂയോര്‍ക്ക് സിറ്റി ട്രാന്‍സിറ്റ് അതോറിട്ടി റിട്ട. സൂപ്പര്‍ വൈസര്‍) – ലീലാമ്മ ദമ്പതികളുടെ ഇളയ പുത്രനാണ് ജുബിന്‍. അടൂര്‍ പൂഴിക്കാട്ട് വിളയില്‍ കുടുംബാംഗമാണ് മാതാവ്. ബിബിന്‍ ജോണ്സന് ജോര്‍ജ് ഏക സഹോദരനും കാലേബ് ജോര്‍ജ് ഏക പുത്രനുമാണ്. ഓഗസ്റ്റ് 25 വ്യാഴാഴ്ച രാവിലെ 8:30 മുതല്‍ 11:30 വരെ സ്റ്റാറ്റന്‍ ഐലന്റ് മാര്‍ത്തോമാ ദേവാലയത്തില്‍ (134 Faber St., Staten Island, New York) പൊതുദര്‍ശനവും ശുശ്രൂഷകളും നടത്തപ്പെടുന്നതാണ്. ഇടവക വികാരി റവ. ഫാ.…
കേരളാ ഡിബേറ്റ് ഫോറം (യുഎസ്എ) ഫോമാ തിരഞ്ഞെടുപ്പ് സംവാദം ഓഗസ്റ്റ് 26-ന്
ഹ്യൂസ്റ്റൺ: ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻ ഓഫ് അമേരിക്കാസ് (FOMAA) പ്രവർത്തക സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പു പ്രചാരണങ്ങൾ തകൃതിയായി നടക്കുന്ന ഈ അവസരത്തിൽ, താല്പര്യമുള്ള അമേരിക്കൻ മലയാളികൾക്കായി കേരളാ ഡിബേറ്റ് ഫോറം യുഎസ്എ. ഒരു സംവാദം സൂമിലൂടെ ഓഗസ്റ്റ് 26 വെള്ളിയാഴ്ച വൈകീട്ട് 8 മണി (EST- ന്യൂയോർക്ക് സമയം) സംഘടിപ്പിക്കുന്നു. എല്ലാ സ്ഥാനാർത്ഥികളേയും പൊതു ജനങ്ങളേയും ഈ സംവാദത്തിലേക്ക് കേരളാ ഡിബേറ്റ് ഫോറം ആദരപൂർവം സ്വഗതം ചെയ്യുന്നു. എല്ലാ സ്ഥാനാർത്ഥികൾക്കും പങ്കെടുക്കാൻ വേണ്ടി ഒരു ക്ഷണക്കത്തായി ഈ പ്രസ് റിലീസിനെ കണക്കാക്കുമെന്നു പ്രതീക്ഷിക്കുന്നു. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍, ജോയിന്റ് സെക്രട്ടറി, ജോയിന്റ് ട്രഷറര്‍ എന്നീ തസ്തികകളിലേക്കായിരിക്കും പ്രധാനമായും സംവാദം നടത്തുക. മറ്റു തസ്തികകളിലേക്കുള്ള സ്ഥാനാർഥികളുടെ സ്വയം പരിചയപ്പെടുത്തൽ പ്രസ്താവനകൾ സമയോചിതം പോലെ മാത്രം നടത്തുന്നതായിരിക്കും. ധാരാളം തസ്തികകളും, സ്ഥാനാർത്ഥി ബാഹുല്യവുമുള്ള ഇത്തരം സൂം സംവാദം,…
കാനഡയിലെ മുനിസിപ്പല്‍ തിരഞ്ഞെടുപ്പ്: ഡോ.തോമസ് തോമസ് എതിരില്ലാതെ ആറാം തവണയും തിരഞ്ഞെടുക്കപ്പെട്ടു
ടൊറന്റോ: കാനഡയിലെ മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ ഡോ.തോമസ് തോമസ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. കോട്ടയം തലയോലപ്പറമ്പ് മരങ്ങോലില്‍ കുടുംബാംഗമായ ഡോ.തോമസ് തോമസ് തുടര്‍ച്ചയായ ആറാം തവണയാണു സ്കൂള്‍ ബോര്‍ഡ് ട്രസ്റ്റിയായി തിരഞ്ഞെടുക്കപ്പെട്ടത്. കാല് നൂറ്റാണ്ടോളം ഒരേ വാര്‍ഡിനെ പ്രതിനിധീകരിച്ചു സ്കൂള്‍ ബോര്‍ഡ് ട്രസ്റ്റിയായി വിജയിക്കുകയെന്ന അത്യപൂര്‍വ്വ നേട്ടവും സ്വന്തമാക്കി. നിലവില്‍ ഡഫറിന്‍ -പീല്‍ കാത്തലിക് സ്കൂള്‍ ബോര്‍ഡ് ട്രസ്റ്റിയും വൈസ് ചെയര്‍മാനുമായ തോമസ്, നിരവധി കമ്മിറ്റികളില്‍ ചെയറും വൈസ് ചെയറുമായിരുന്നു. പിളര്‍പ്പിന് മുന്‍പുള്ള ഫൊക്കാനയുടെയും കനേഡിയന്‍ മലയാളി അസോസിയേഷന്റെയും പ്രസിഡന്റായിരുന്നു. കേരള ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പ് സെക്രട്ടറി, ഫോമാ കാനഡ റീജിയനല്‍ വൈസ് പ്രസിഡന്റ്, പനോരമ ഇന്ത്യാ ഡയറക്ടര്‍ തുടങ്ങിയ നിരവധി നിലകളില്‍ സേവനമനുഷ്ഠിക്കുന്ന ഡോ.തോമസ് തോമസ്, കനേഡിയന്‍ മലയാളികളുടെ ഇടയില്‍ സജീവ സാന്നിധ്യമാണ്. ഇത്തവണത്തെ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ഡോ.തോമസ് തോമസിന്റെ സഹോദരീ പുത്രന് ഷോണ്‍ സേവ്യറും സഹോദരന്റെ പുത്രി…
