കാൽഗറി സെന്റ് മേരീസ് ഓർത്തഡോക്സ്‌ ഇടവക സമ്മര്‍ ഫണ്‍ ഫെയര്‍ 2022 കാർണിവൽ വൻ വിജയം

കാൽഗറി: കാൽഗറി സെന്റ്.മേരീസ് ഓർത്തഡോക്സ്‌ ഇടവക, ദേവാലയ നിർമ്മാണവുമായി ബന്ധപെട്ട് “സമ്മര്‍ ഫണ്‍ ഫെയര്‍ 2022 ” കാർണിവൽ നടന്നു. July 30 -2022 ശനിയാഴ്ച Irvin School Play Field, 412 Northmount Dr, NW വച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്. രാവിലെ 11 മണി മുതൽ പ്രോഗ്രാം ആരംഭിച്ചു. കാർണിവലിന്റെ പ്രധാന ആകർഷണമായ ക്രിക്കറ്റ് ടൂർണമെന്റ് രാവിലെ 11 മണിക്ക് പ്രാർത്ഥനയോട് കൂടി ആരംഭിച്ചു. ആറു ടീമുകൾ ഒരുമിച്ച ടൂർണമെന്റിൽ ‘Super Giants Calgary’ ‘അന്നമ്മ അബ്രഹാം മെമ്മോറിയൽ ട്രോഫി ‘കരസ്ഥമാക്കി. ‘Travancore Titans രണ്ടാംസ്ഥാനം നേടി. Hafis Kattoodi(FinalMatch), Jackson Samson, Kartik, Nikhil Chandran, Sajith, Jot Gill, Zulfiqar Hussain (League Matches) എന്നിവർ മാൻ ഓഫ് ദി മാച്ചിന് അർഹരായി. വിവിധ സ്റ്റാളുകളിൽ നടത്തിയ ‘ഫൂഡ് ഫെസ്ടിവൽ’ പ്രത്യേക ആകർഷണമായിരുന്നു.…

കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ്സിന് വോളിബോള്‍ കിരീടം

ഡാളസ് : ഡാളസ് കേരള അസ്സോസിയേഷന്‍ സ്‌പോര്‍ട്‌സ് ഫെസ്റ്റിനോടനുബന്ധിച്ചു സംഘടിപ്പിച്ച വോളിബോള്‍ മത്സരത്തില്‍ ഡാളസ് കേരള അസ്സോസിയേഷന്‍ വോളിബോള്‍ കിരീടം കരസ്ഥമാക്കി. ജൂലായ് 30ന് ഡാളസ് സ്‌പോര്‍ട്‌സ് പ്ലെക്‌സില്‍ നടന്ന വോളിബോള്‍ മത്സരത്തില്‍ ആരു ടീമുകള്‍ പങ്കെടുത്തിരുന്നു. സണ്ണിവെയ്ല്‍ മേയര്‍ സജി ജോര്‍ജ് മുഖ്യാത്ഥിയായിരുന്നു. ഫൈനല്‍ മത്സരത്തില്‍ ഫാര്‍മേഴ്‌സ് മാര്‍ത്തോമാ ചര്‍ച്ച് ഓഫ് ഡാളസ് ടീമിനെ പരാജയപ്പെടുത്തിയാണ് വോളിബോളില്‍ കേരള അസ്സോസിയേഷന്‍ കിരീടം നേടിയത്. ഷിബു, ബേബി, സി.വി.ജോര്‍ജ് എന്നിവര്‍ കളി നിയന്ത്രിച്ചു.വിജയികളെ കേരള അസ്സോസിയേഷന്‍ പ്രസിഡന്റ് ഹരിദാസ് തങ്കപ്പന്‍, സെക്രട്ടറി അനശ്വര്‍ മാംമ്പിള്ളി, സ്‌പോര്‍ട്‌സ് ഡയറക്ടര്‍ നെബു കുരിയാക്കോസ് എന്നിവര്‍ അഭിനന്ദിച്ചു. വിജയിച്ച വോളിബോള്‍ ടീമിന്റെ ക്യാപ്റ്റന്‍ ജോസഫ് മോഹനം, ചെറിയാന്‍ ചൂരനാട് മാനേജരുമായിരുന്നു. ഡാളസ്-ഫോര്‍ട്ട് വര്‍ത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും മത്സരം കാണുന്നതിന് നിരവധി ആളുകള്‍ എത്തിയിരുന്നു. മത്സരത്തില്‍ പങ്കെടുത്ത ടീമുകള്‍ക്കും, കാണികള്‍ക്കും സെക്രട്ടറി…

എണ്ണ, വാതക മേഖലയിൽ നിന്നുള്ള ധനസഹായം യുഎൻ സെക്രട്ടേറിയറ്റ് സ്വീകരിക്കുന്നില്ല

യുണൈറ്റഡ് നേഷൻസ്: എണ്ണ, വാതക വ്യവസായ മേഖലയിൽ നിന്ന് യുഎൻ സെക്രട്ടേറിയറ്റ് പണം വാങ്ങുന്നില്ലെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. “യുഎൻ സെക്രട്ടേറിയറ്റ് എണ്ണ, വാതക മേഖലയിൽ നിന്നുള്ള ധനസഹായം സ്വീകരിക്കുന്നില്ല എന്ന് എനിക്ക് ഉറപ്പ് നൽകാൻ കഴിയും. കൽക്കരിയിൽ തുടങ്ങി, ഫോസിൽ ഇന്ധന വ്യവസായത്തിൽ നിന്ന് പെൻഷൻ ഫണ്ട് പൂർണ്ണമായും പിൻവാങ്ങുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. കൂടാതെ, അവർ ഇതിനകം തന്നെ ആഗോള ഫോസിൽ ഇന്ധന മേഖലയിൽ നിക്ഷേപിക്കുന്നത് പൂർണ്ണമായും നിർത്തിയതായി ഞാൻ കരുതുന്നു,” ഗുട്ടെറസ് ബുധനാഴ്ച മാധ്യമ പ്രവർത്തകരോട് പറഞ്ഞു. കൂടാതെ, കാലാവസ്ഥാ വ്യതിയാനത്തിൽ ഏറ്റവും പ്രധാനപ്പെട്ട പങ്ക് വഹിച്ചതായി ഞങ്ങൾ കരുതുന്നവരിൽ നിന്ന് ഒരു സംഭാവനയും യുഎൻ ഏജൻസികള്‍ സ്വീകരിക്കരുതെന്ന് ശക്തമായി നിർദ്ദേശിക്കുന്നതായും അദ്ദേഹം പറഞ്ഞു. നിലവിലെ ഊർജ പ്രതിസന്ധിയിൽ നിന്ന് എണ്ണ, വാതക കമ്പനികളുടെ അപ്രതീക്ഷിത ലാഭത്തിന് നികുതി…

സ്വീഡനെയും ഫിൻലൻഡിനെയും നേറ്റോയില്‍ ചേർക്കാൻ യുഎസ് സെനറ്റ് വോട്ട് ചെയ്തു

വാഷിംഗ്ടൺ: സ്വീഡനും ഫിൻലൻഡും നേറ്റോയിലേക്കുള്ള പ്രവേശനം അംഗീകരിക്കാൻ യുഎസ് സെനറ്റ് വൻ ഭൂരിപക്ഷത്തോടെ വോട്ട് ചെയ്തു, പ്രമേയത്തിന് 95 സെനറ്റർമാരുടെ പിന്തുണ ലഭിച്ചു. റിപ്പബ്ലിക്കൻ സെനറ്റർ മിസോറിയിലെ ജോഷ് ഹാവ്‌ലി വിയോജന വോട്ട് രേഖപ്പെടുത്തി. റിപ്പോർട്ടുകൾ പ്രകാരം ചൈന ഉയർത്തുന്ന ഭീഷണി യൂറോപ്യൻ സുരക്ഷയേക്കാൾ കൂടുതൽ ശ്രദ്ധ നൽകണമെന്ന് വാദിച്ചു. ഫിൻലാൻഡിന്റെയും സ്വീഡന്റെയും നേറ്റോ അംഗത്വത്തിന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ശക്തമായ പിന്തുണയുണ്ട്. ജൂലൈയിൽ വിഷയം സെനറ്റിന്റെ പരിഗണനയ്ക്ക് അയച്ചു. ഫ്രാൻസിലെ നാഷണൽ അസംബ്ലിയിൽ ബുധനാഴ്ച നടന്ന വോട്ടെടുപ്പിന് ശേഷമാണ് വാഷിംഗ്ടണിലെ തീരുമാനം വന്നത്. അവിടെ 209 പ്രതിനിധികൾ സ്വീഡനും ഫിൻലൻഡിനും അനുകൂലമായി വോട്ട് ചെയ്യുകയും 46 പേർ എതിർക്കുകയും ചെയ്തു. പ്രവേശനത്തിനുള്ള അംഗീകാരം ഫ്രഞ്ച് പാർലമെന്റിന്റെ രണ്ടാമത്തെ ചേംബറായ സെനറ്റ് ഇതിനകം അംഗീകരിച്ചിരുന്നു. റഷ്യയുടെ ഉക്രൈൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിലാണ് സ്വീഡനും ഫിൻലൻഡും പാശ്ചാത്യ പ്രതിരോധ…

തായ്‌വാനിൽ ചൈന വ്യാപാര നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

യുഎസ് ഹൗസ് സ്പീക്കർ നാൻസി പെലോസിയുടെ സ്വയംഭരണ ദ്വീപ് സന്ദർശനത്തിന് തിരിച്ചടിയായി, തായ്‌വാനുമായുള്ള ചില വ്യാപാരങ്ങൾ ചൈന നിർത്തിവച്ചു. ചില തായ്‌വാനീസ് പഴങ്ങളുടെയും മത്സ്യങ്ങളുടെയും ഇറക്കുമതി താൽക്കാലികമായി നിർത്തിവച്ചതും ദ്വീപിലേക്കുള്ള സ്വാഭാവിക മണൽ കയറ്റുമതിയും ഉപരോധങ്ങളിൽ ഉൾപ്പെടുന്നു. തായ്‌വാൻ സർക്കാരിന്റെ അഭിപ്രായത്തിൽ, തായ്‌വാന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ചൈന. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം കഴിഞ്ഞ വർഷം 273 ബില്യൺ ഡോളറായിരുന്നു, അല്ലെങ്കിൽ ലോകത്തിന്റെ മറ്റു ഭാഗങ്ങളുമായുള്ള ദ്വീപിന്റെ മൊത്തം വ്യാപാരത്തിന്റെ 33 ശതമാനം. തായ്‌പേയ്‌ക്കും ബീജിംഗിനുമിടയിൽ വർദ്ധിച്ചുവരുന്ന പിരിമുറുക്കങ്ങൾ തായ്‌വാനിലെ അർദ്ധചാലക വ്യവസായത്തെ ബാധിക്കുമെന്നതും വിദഗ്ധരെ ആശങ്കപ്പെടുത്തുന്നു. 24 ദശലക്ഷം ജനസംഖ്യയുള്ള ജനാധിപത്യ സ്വയംഭരണ ദ്വീപ് അർദ്ധചാലക ചിപ്പുകളുടെ നിർമ്മാണത്തിൽ ലോക നേതാവാണ്. കാറുകൾ, റഫ്രിജറേറ്ററുകൾ, മൊബൈൽ ഫോണുകൾ എന്നിവയുൾപ്പെടെ മിക്കവാറും എല്ലാ സമകാലിക ഇലക്ട്രോണിക്‌സുകളുടെയും അവശ്യ ഘടകമാണ് ചിപ്പുകള്‍. ശീതീകരിച്ചതും ശീതീകരിക്കാത്തതുമായ…

ചൈനീസ് തായ്പേയിൽ പെലോസിയുടെ സന്ദർശനത്തിനെതിരെ ജനങ്ങളുടെ പ്രതിഷേധം

യുഎസ് ഹൗസ് സ്പീക്കർ നാൻസി പെലോസിയുടെ ചൈനീസ് ദ്വീപ് സന്ദർശനത്തിനെതിരെ ചൈനീസ് തായ്‌പേയിയിലെ ജനങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തി. ചൊവ്വാഴ്ച രാത്രി സന്ദർശനത്തിനിടെ പെലോസി താമസിച്ചിരുന്ന തായ്പേയിലെ ഗ്രാൻഡ് ഹയാത്ത് ഹോട്ടലിന് മുന്നിലെ പാർക്കിൽ തടിച്ചുകൂടിയ പ്രതിഷേധക്കാർ സന്ദർശനത്തെ എതിർത്ത് യുഎസ് വിരുദ്ധ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. യുഎസിലെ ഉന്നത ഉദ്യോഗസ്ഥയുടെ വിവാദ സന്ദർശനം അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട “ഒരു ചൈന നയത്തിന്റെ” നഗ്നമായ ലംഘനമായാണ് കാണുന്നതെന്ന് ചൈന പറഞ്ഞു. അമേരിക്ക ഉൾപ്പെടുന്ന മിക്കവാറും എല്ലാ ലോകരാജ്യങ്ങളും തായ്‌പേയ്‌ക്ക് മേലുള്ള ചൈനീസ് പരമാധികാരം അംഗീകരിക്കുന്നുണ്ട്.. അമേരിക്കന്‍ പ്രതിനിധികള്‍ ഔദ്യോഗികമായി തായ്‌വാൻ സന്ദർശിക്കുകയാണെങ്കിൽ, അതിനർത്ഥം അവർ ഏക ചൈന എന്ന തത്വം ലംഘിക്കുകയാണെന്ന് സമരത്തില്‍ പങ്കെടുത്തവരില്‍ ചിലര്‍ അഭിപ്രയപ്പെട്ടു. നമ്മൾ അടുത്ത ഉക്രെയ്‌നാകുമെന്നും അവര്‍ ഭയപ്പെട്ടു. താനും യുഎസ് കോൺഗ്രസിലെ മറ്റ് അംഗങ്ങളും ദ്വീപ് സന്ദർശിക്കുന്നത് “അമേരിക്ക തായ്‌വാനൊപ്പം നിൽക്കുന്നു” എന്ന…

കേരള സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്ക് പിക്‌നിക് ശനിയാഴ്ച

ന്യൂയോർക്ക്: കേരള സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്ക് ഫാമിലി പിക്‌നിക് ആഗസ്റ്റ് 6 ശനിയാഴ്ച ഈസ്റ്റ് മെഡോ ഐസനോവർ പാർക്ക് ഫീൽഡ് നമ്പർ 3 വെച്ചു രാവിലെ പത്തു മണിമുതൽ വൈകിട്ട് നാലു മണിവരെ നടത്തപ്പെടുന്നു (Address: Eisenhower Park, 1899 Park Blvd, East Meadow, NY 11554 – Field #3). വൈവിധ്യമാര്‍ന്ന കായിക ഇതര വിനോദ പരിപാടികളും സ്വാദിഷ്ടവും വിഭവസമൃദ്ധവുമായ ഭക്ഷണവും വിശിഷ്ടാതിഥികളുടെ സാന്നിധ്യവും മൂലം ഈവര്‍ഷത്തെ പിക്‌നിക്ക് കൂടുതല്‍ അവിസ്മരണീയമായിരിക്കുന്ന രീതിയിലാണ് ക്രമീകരിക്കുക. രാവിലെ പത്തുമണിക്ക് പ്രഭാത ഭക്ഷണം ഉൾപ്പെടെ ആരംഭിക്കുന്ന പിക്നിക്കിൽ രുചികരവും വ്യത്യസ്തമായ വിവിധ ഇനം ഭക്ഷണങ്ങൾ ഉണ്ടായിരിക്കും. അതോടൊപ്പം പ്രായഭേദമെന്യെ എല്ലാവർക്കും പങ്കുചേരാവുന്ന വിവിധ കലാ മത്സരങ്ങൾ, വിനോദ പരിപാടികൾ എന്നിവയെല്ലാം ഉണ്ടാകുമെന്നു കോർഡിനേറ്റര്മാരായ ജോൺ കെ ജോർജ്, ജോർജുകുട്ടി എന്നിവർ അറിയിച്ചു. ഗൃഹാതുരത്വത്തിന്റെ ഓര്‍മ്മകള്‍, പൂര്‍വ്വകാല…

പമ്പ സ്പെല്ലിംഗ് ബീ മത്സരം ഒക്ടോബർ 8 ശനിയാഴ്ച

ഫിലഡൽഫിയ: പെൻസിൽവാനിയയിലെ പ്രഗത്ഭ സംഘടനയായ പമ്പ അസോസിയേഷൻ സംഘടിപ്പിക്കുന്ന സ്പെല്ലിംഗ് ബീ മത്സരം ഒക്ടോബർ 8 ശനിയാഴ്ച പമ്പ കമ്മ്യൂണിറ്റി ഹാളിൽ നടക്കും. പമ്പ പ്രസിഡന്റ് ഡോ. ഈപ്പൻ ഡാനിയേലിന്റെ നേതൃത്വത്തില്‍ കൂടിയ മീറ്റിംഗിൽ സ്‌പെല്ലിംഗ് ബീ കമ്മിറ്റി രൂപീകരിക്കപ്പെട്ടു. ജോൺ പണിക്കർ ആണ് കോഓർഡിനേറ്റർ. സബ് കമ്മിറ്റി അംഗങ്ങളായി അലക്സ് തോമസ്, ജോർജ് ഓലിക്കൽ, മോഡി ജേക്കബ്, റവ. ഫിലിപ്സ് മോടയിൽ, ടിനു ജോൺസണ്‍, സുമോദ് നെല്ലിക്കാല എന്നിവരെ തിരഞ്ഞെടുത്തു. 2022 സെപ്റ്റംബർ വരെയുള്ള കാലയളവിൽ 3 മുതൽ 8 വരെയുള്ള ഗ്രേഡിൽ പഠിക്കുന്ന കുട്ടികൾക്ക് മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. മൂന്നു മുതൽ അഞ്ചു വരെ, ആറു മുതൽ എട്ടു വരെ എന്നിങ്ങനെ 2 ഗ്രൂപ്പ് തിരിച്ചാവും മത്സരം. കൂടുതൽ വിവരങ്ങൾക്ക്: ഡോ. ഈപ്പൻ ഡാനിയേൽ 215 262 0709, ജോൺ പണിക്കർ 215 605 5109.

യുഎസ് കോണ്‍ഗ്രസ് അംഗം ഉള്‍പ്പടെ നാലു പേര്‍ കാര്‍ അപകടത്തില്‍ മരിച്ചു

നപ്പാനി (ഇന്ത്യാന): ഇന്ത്യാനയില്‍ നിന്നുള്ള യു.എസ് കോണ്‍ഗ്രസ് അംഗം (റിപ്പബ്ലിക്കന്‍) ജാക്കി പലോര്‍സ്‌കി (58) ഉള്‍പ്പടെ നാലു പേര്‍ കാര്‍ ഓഗസ്റ്റ് 3 ബുധനാഴ്ച പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടതായി എല്‍ക്കാര്‍ട്ട് കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു. എസ്.യു.വിയില്‍ സഞ്ചരിച്ചിരുന്ന ജാക്കിയും, ഇവരുടെ കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ എമ തോംസണ്‍ (28), ഡിസ്ട്രിക്ട് ഡയറക്ടര്‍ സാഖറി പോട്ട്‌സ് (27) എന്നിവരും കൂട്ടിയിടിച്ച വാഹനത്തിലെ ഡ്രൈവര്‍ എഡിക്ക് (56) എന്നീ നാലുപേരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. നപ്പാനി എസ്.ആര്‍ 19 സൗത്ത് ബൗണ്ടിലൂടെ സഞ്ചരിച്ചിരുന്ന ജാക്കിയുടെ എസ്.യു.വിയില്‍ നോര്‍ത്ത് ബൗണ്ടില്‍ സഞ്ചരിച്ചിരുന്ന മറ്റൊരു എസ്.യു.വിയുമായി നേരിട്ട് ഇടിക്കുകയുണ്ടായത്. 2013-ലാണ് ജാക്കി ആദ്യമായി ഇന്ത്യാന സെക്കന്‍ഡ് കണ്‍ഗ്രഷണല്‍ ഡിസ്ട്രിക്ടില്‍ നിന്നും യു.എസ് കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. മരിക്കുന്നതുവരെയും ആ സ്ഥാനത്ത് തുടര്‍ന്നു. 2005 മുതല്‍ 2010 വരെ ഇന്ത്യാ ഹൗസ് പ്രതിനിധിയുമായിരുന്നു. 1963 ഓഗസ്റ്റ് 7-ന്…

കഥ പറയുന്ന കല്ലുകള്‍ (നോവല്‍ – 6): ജോണ്‍ ഇളമത

ഫ്ളോറന്‍സിലെ ഭരണാധികാരിയായ മെഡിസി പ്രഭു ലോറന്‍സോ ഡി പിയറോയുടെ കൊട്ടാരത്തിലേക്ക്‌ അതിഥിയായി മൈക്കെലാഞ്ജലോ ക്ഷണിക്കപ്പെട്ടു. അവന്‍ അവിടെ മഹാശില്പിയായ ബെര്‍റ്റോള്‍ഡോ ഡി ജിയോവാനിയുടെ ശിഷ്യത്വം സ്വീകരിച്ചു. താമസം വിന മൈക്കിള്‍ മെഡിസി പ്രഭുവിന്റെ ആരാധാനപാത്രമായി. അവന്‍ ശില്പരചന അതിവേഗം പഠിച്ചു. ഉള്ളിലുറങ്ങിയ ശില്പങ്ങളുടെ മുഖാവരണം അഴിഞ്ഞ്‌ ശില്പങ്ങള്‍ അവന്റെയുള്ളില്‍ ഉരുത്തിരിഞ്ഞു. ജിയോവാനിയുടെ ശില്പങ്ങളെ അതിശയിപ്പിക്കുന്ന ഭാവനയുടെ നിലയ്ക്കാത്ത പ്രവാഹം പോലെ അവന്‍ കൊത്താനാരംഭിച്ചു. പതിനാറാം വയസ്സില്‍ മെഡോണ സീറ്റഡ്‌ ഓണ്‍ എ സ്റ്റെപ്പ്‌, ബാറ്റില്‍ ഓഫ്‌ ദ സെന്‍റാഷസ്‌ എന്നീ ശില്പങ്ങള്‍ മൈക്കെലാഞ്ജലോ ആദ്യമായി കൊത്തി. അവ മെഡിസീകോര്‍ട്ടിലെ ശില്പികള്‍ അത്യദ്ഭുതത്തോടെ നോക്കി കണ്ടു. ശില്പകലയില്‍ രുപഭേദഭാവങ്ങളുടെ വ്യത്യസ്തത. പുതിയ ഭാവങ്ങളില്‍ ജീവന്‍ തുടിച്ചു നില്‍ക്കുന്ന രൂപങ്ങള്‍. മെഡോണ സീറ്റഡ്‌ ഓണ്‍ എ സ്റ്റെപ്പില്‍ ഒരു കോണിപ്പടിക്കു താഴെ പിഞ്ചുകുഞ്ഞിനെ കൈയ്യിലേന്തിയ മാതാവ്‌, കോണിപ്പടികളിലേക്കു കയറിപ്പോകുന്ന മുതിര്‍ന്ന…