ജേക്കബ് വര്‍ഗീസിന്റെ നിര്യാണത്തില്‍ ഫൊക്കാന അനുശോചിച്ചു

ചിക്കാഗോ: ഫെഡറേഷന്‍ ഓഫ് കേരള അസോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക (ഫൊക്കാന) യുടെ വാഷിംഗ്ടണ്‍ റീജിയണല്‍ വൈസ് പ്രസിഡന്റായിരുന്ന ജേക്കബ് വര്‍ഗീസ് വാഷിംഗ്ടണ്‍ ഡിസിയില്‍ അന്തരിച്ചു. ഫൊക്കാനയുടെ ആദ്യകാല പ്രവര്‍ത്തകനും ഉറച്ച നിലപാടുകളോടെ, വ്യക്തി താത്പര്യത്തിനതീതമായി ഫൊക്കാനയുടെ ഉന്നമനത്തിനുവേണ്ടി നിലകൊണ്ട മുന്‍നിര നേതാക്കളില്‍ ഒരാളായിരുന്നു ജേക്കബ് വര്‍ഗീസ് (തമ്പിച്ചായന്‍). അദ്ദേഹത്തിന്റെ നിര്യാണത്തില്‍ ഫൊക്കാന അനുശോചനം രേഖപ്പെടുത്തി. നിലപാടുകളിലെ ധീരതയും, പ്രവര്‍ത്തികളിലെ കൃത്യതയും അദ്ദേഹത്തിന് കൈമുതലായിരുന്നുവെന്ന് ഫൊക്കാന പ്രസിഡന്റ് രാജന്‍ പടവത്തില്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ഓണ്‍ലൈനില്‍ ചേര്‍ന്ന അനുശോചന സമ്മേളനത്തില്‍ ഫൊക്കാന ജനറല്‍ സെക്രട്ടറി വര്‍ഗീസ് പാലമലയില്‍, ട്രഷറര്‍ ഏബ്രഹാം കളത്തില്‍, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ. സുജ ജോസ്, വൈസ് പ്രസിഡന്റ് ഏബ്രഹാം വര്‍ഗീസ്, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ വിനോദ് കെയാര്‍കെ, അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ ജോസഫ് കുരിയപ്പുറം എന്നിവര്‍ അനുശോചനം അറിയിച്ചു.

നാലംഗ ഇന്ത്യന്‍ കുടുംബത്തെ കൊലപ്പെടുത്തിയെന്നു സംശയിക്കുന്ന ആള്‍ കുറ്റം നിഷേധിച്ചു

മെഴ്‌സ്ഡ് (കലിഫോർണിയ): എട്ടു മാസം പ്രായമുള്ള കുഞ്ഞ് ഉള്‍പ്പടെ ഇന്ത്യന്‍-അമേരിക്കന്‍ സിഖ് കുടുംബത്തിലെ നാലംഗങ്ങളെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ജീസസ് മാനുവൽ സൽഗാഡോ (48) കോടതിയിൽ കുറ്റം നിഷേധിച്ചു. മെഴ്സ്ഡ് കൗണ്ടി കോടതിയിൽ സല്‍ഗാഡോ യാതൊരു ഭാവഭേദവുമില്ലാതെയാണ് താൻ കുറ്റക്കാരനല്ലെന്ന് ബോധിപ്പിച്ചത്. കുടുംബാംഗങ്ങളെ വീട്ടിൽ നിന്നും തട്ടി കൊണ്ടുപോയി സമീപമുള്ള തോട്ടത്തിൽ വച്ച് കൊലപ്പെടുത്തിയശേഷം രക്ഷപ്പെട്ട ജീസസ് മാനുവൽ സൽഗാഡോ രണ്ടു ദിവസത്തിനു ശേഷമാണ് പൊലീസ് പിടിയിലാകുന്നത്. ഇതിനിടയിൽ ആത്മഹത്യാശ്രമം നടത്തി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രണ്ടു ദിവസത്തിനുശേഷം ഇയാളെ അതിസുരക്ഷാ ജയിലിലേക്ക് മാറ്റുകയായിരുന്നു. നാലു കൊലകുറ്റത്തിനും തോക്ക് കൈവശം വച്ചതിനും കേസെടുത്തിട്ടുണ്ട്. കൊല ചെയ്യപ്പെട്ട ഇന്ത്യന്‍ കുടുംബം നടത്തിയിരുന്ന ട്രക്കിംഗ് കമ്പനിയിൽ ഡ്രൈവറായി സല്‍ഗാഡോ ജോലി ചെയ്തിരുന്നു. ചില തര്‍ക്കങ്ങള്‍ മൂലം ഇയാളെ കമ്പനിയില്‍ നിന്ന് പിരിച്ചു വിട്ടതിന്റെ പ്രതികാരമാണ് കുടുംബാംഗങ്ങളെ തട്ടിക്കൊണ്ടു പോയി കൊലപാതകത്തിലേക്ക്…

മൂന്നു ലക്ഷം ഡോളറിന്റെ മദ്യം മോഷ്ടിച്ചു; ഡാളസില്‍ ഇന്ത്യക്കാരനുൾപ്പെടെ 4 പേരെ അറസ്റ്റു ചെയ്തു

ഡാളസ്: ഡാളസ് കൗണ്ടിയില്‍ മദ്യ വിതരണക്കാരിൽ നിന്നും മൂന്നു ലക്ഷം ഡോളർ വിലമതിക്കുന്ന മദ്യം മോഷ്ടിച്ച കേസിൽ ഇന്ത്യാക്കാരനടക്കം നാലു പേരെ അറസ്റ്റു ചെയ്തതായി ടെക്സസ് ആൽക്കഹോളിക് ബിവറേജ് കമ്മീഷൻ അറിയിച്ചു. കഴിഞ്ഞ ഏപ്രിലിൽ ആരംഭിച്ച അന്വേഷണത്തിനൊടുവിലാണ് ഇന്ത്യക്കാരനായ ജനിഷ് പങ്കജ് വൈഷ്ണവ് (33), വിക്ടർ അന്റോണിയെ (34), കാർലോസ് ജയ്മി (43), മൈക്കിൾ എയ്ജൽ (22) എന്നിവർ അറസ്റ്റിലായത്. ഇവർക്കെതിരെ മോഷണക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. സതേൺ ഗ്ലെയ്സിയർ വൈൻ ആൻഡ് സ്പിരിറ്റ് ഉടമ ടെക്സസ് ആൾക്കഹോളിക് ബിവറേജ് കമ്മീഷനിൽ പരാതിപെട്ടതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. മോഷണം പോയ 220 കേയ്സ് വോഡ്ക, 119 കേയ്സ് കോണിയാക്, 29 കേയ്സ് ടെകീല എന്നിവ ഇതിനകം പിടിച്ചെടുത്തിട്ടുണ്ട്. ഒരു വർഷത്തിനുള്ളിൽ 300,000 ഡോളർ വിലമതിക്കുന്ന മദ്യമാണ് ഇവർ മോഷ്ടിച്ചത്. ഒക്ടോബര്‍ 12-ന് അറസ്റ്റിലായ ഇവരെ പിന്നീട് ബോണ്ടില്‍ വിട്ടയച്ചു. കുറ്റം…

ഡാളസ് ഡയനാമോസ് സോക്കർ ക്ലബ് നാൽപ്പതാം വാർഷികവും U14 പ്രദർശന മത്സരവും

ഡാളസ്: അമേരിക്കയിലെ ആദ്യ മലയാളി സോക്കർ ക്ലബായ ഡാളസ് ഡയനാമോസിന്റെ നാൽപ്പതാം വാർഷികത്തിന്റെ ഭാഗമായി നടക്കുന്ന സൂപ്പർ ട്രോഫി സോക്കർ ടൂർണമെന്റിൽ മലയാളി കുട്ടികൾക്കായി അണ്ടർ 14 ഡിവിഷനിൽ പ്രത്യേക പ്രദർശന മത്സരം സംഘടിപ്പിക്കും. ഒക്ടോബർ 22, 23 തീയതികളിൽ റോക്ക് വാൾ ഇൻഡോർ സ്പോർട്സ് വേൾഡിൽ രാവിലെ എട്ടു മണി മുതലാണ് ടൂർണമെന്റ്. കുട്ടികളിൽ ഫുട്‍ബോൾ പ്രോത്സാഹിക്കുന്നതിനും പ്രൊഫഷണൽ പരിശീലനത്തിനു തയ്യാറെടുക്കുകയുമാണ് ‘അണ്ടർ 14 ഷോകേസ് ഇവന്റിന്റെ ലക്‌ഷ്യം എന്ന് ഡാളസ് ഡയനാമോസിന്റെ കോച്ചായ മാറ്റ് ജേക്കബ് പറഞ്ഞു. ടെക്‌സാസ് ഗ്ലോബൽ സോക്കർ എന്ന കോച്ചിങ് അക്കാഡമിയുടെ പ്രസിഡന്റും, കോച്ചിങ് ഡയറക്ടറുമായ ഇദ്ദേഹത്തിന്റെ കീഴിൽ നിരവധി കുട്ടികൾക്കു ഫുട്‍ബോൾ പരിശീലനം നൽകി വരുന്നു. ഓപ്പൺ, 35 പ്ലസ് എന്നീ ഡിവിഷനുകളിൽ നടക്കുന്ന ടൂർണമെന്റിൽ അമേരിക്കയിലെ പ്രമുഖ മലയാളി ടീമുകൾ പങ്കെടുക്കും. ടൂർണമെന്റിന്റെ ഒരുക്കങ്ങൾ പൂർത്തിയായാതായി സംഘാടകർ…

ഐ.ഓ.സി കേരളാ ചാപ്റ്റർ എക്സിക്യൂട്ടീവ് കമ്മറ്റി ശശി തരൂരിന് പിന്തുണ പ്രഖ്യാപിച്ചു

ന്യൂയോർക്ക്: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് അമേരിക്കയിലെ കേരളാ ചാപ്റ്റർ എക്സിക്യൂട്ടീവ് കമ്മറ്റി ശശി തരൂരിന് പിന്തുണ പ്രഖ്യാപിച്ച്‌ പ്രമേയം പാസ്സാക്കി. കഴിഞ്ഞ ദിവസം സൂം മീറ്റിംഗിലൂടെ കൂടിയ എക്സിക്യൂട്ടീവ് കമ്മറ്റിയിൽ ആസന്നമായിരിക്കുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് അദ്ധ്യക്ഷ പദവിയിലേക്കുള്ള തെരഞ്ഞെടുപ്പിനേക്കുറിച്ച് എല്ലാ കമ്മറ്റി അംഗങ്ങളും തങ്ങളുടെ ഉൽഘണ്ഠ രേഖപ്പെടുത്തി. ഇപ്പോഴത്തെ അവസ്ഥയിൽ കോൺഗ്രസിനെ രക്ഷിക്കണമെങ്കിൽ ശശി തരൂർ തന്നെ തെരഞ്ഞെടുക്കപ്പെടുന്നതാണ് ഉചിതം എന്ന് എല്ലാവരും അഭിപ്രായപ്പെട്ടു. തരൂരിൻറെ സ്‌ഥാനാർഥിത്വം ഇപ്പോൾ കോൺഗ്രസ്സ് പാർട്ടിയിൽ തന്നെ ഒരു നല്ല ഉണർവുണ്ടാക്കിയിട്ടുണ്ടെന്ന് കേരള ചാപ്റ്റർ പ്രസിഡന്റ് ലീല മാരേട്ട് പ്രസ്താവിച്ചു. മീറ്റിംഗിൽ പങ്കെടുത്ത മറ്റു എല്ലാ അംഗങ്ങളും പ്രസ്തുത അഭിപ്രായത്തോട് യോജിച്ചു. ഇന്ത്യൻ രാഷ്ട്രീയത്തിലെ നിർണ്ണായക ഘടകമായ കോൺഗ്രസ്സ് പാർട്ടി ഓരോ തെരഞ്ഞെടുപ്പു കാലം പിന്നിടുംതോറും തോൽവികൾ ഏറ്റുവാങ്ങി ശക്തി കുറയുന്ന അവസ്ഥയാണ് കണ്ടുവരുന്നത്. നല്ല ഒരു നേതൃത്വത്തിൻെറ അഭാവം…

മാത്യു വർഗീസ് (47) നിര്യാതനായി

ജാക്സൺവില്ലെ, ഫ്ലോറിഡ: കോട്ടയത്തിനടുത്ത് കൊല്ലാട് വൈക്കത്ത് കൊച്ചുപുരയ്ക്കൽ വി.ഇ. വർഗീസിൻ്റെയും ഏലിയാമ്മ വർഗീസിൻ്റെയും മകനായ മാത്യു വര്‍ഗീസ് (47) ഫ്ലോറിഡ ജാക്സന്‍‌വില്ലെയില്‍ നിര്യാതനായി. ജാക്സൺവില്ലെ മാർത്തോമാ കോൺഗ്രിഗേഷൻ ഇടവകാംഗമാണ്. കഴിഞ്ഞ 21 വർഷങ്ങളായി ഐ. ടി. രംഗത്ത് പ്രവർത്തിച്ചുവരികയായിരുന്നു. മുട്ടുമൺ കുന്നുംപുറത്ത് റവ. കെ. കെ. തോമസിൻ്റെ മകൾ മഞ്ജു തോമസാണ് (ഫിസിക്കൽ തെറാപ്പിസ്റ്റ്) ഭാര്യ. മക്കൾ: റേച്ചൽ, ഹാനാ. സഹോദരൻ: എബ്രഹാം വർഗീസ്. സംസ്ക്കാരം പിന്നീട്.

കുറ്റബോധത്തിൻ്റെ ചുഴിയിൽ ആരും ജീവിക്കരുത്, തിരുത്തൽ ആണ് യഥാർത്ഥ അനുതാപം: ഫിലിപ്പ് മാരേട്ട്

കുറ്റബോധത്തിൻ്റെ ചുഴിയിൽ ആരും ജീവിക്കരുത്. തിരുത്തൽ ആണ് യഥാർത്ഥ അനുതാപം എന്ന് നമ്മൾ ഓരോ വൃക്തിയും മനസ്സിലാക്കേണ്ടതുണ്ട്. കാരണം കുറ്റബോധത്തിൻ്റെ വസ്തുനിഷ്ഠവും, ആത്മനിഷ്ഠവുമായ വശങ്ങൾ ഉള്ളതുപോലെ, ക്ഷമയുടെ വസ്തുനിഷ്ഠവും ആത്മനിഷ്ഠവുമായ വശങ്ങളുണ്ട്. അതായത് പശ്ചാത്താപത്തിൻ്റെയും, വിശ്വാസത്തിൻ്റെയും, അടിസ്ഥാനത്തിലുള്ള പാപമോചനമാണ് യഥാർത്ഥ കുറ്റബോധത്തിനുള്ള ഏക പ്രതിവിധി. പശ്ചാത്താപം എന്നത് ഒരാളുടെ പ്രവൃത്തികൾ അവലോകനം ചെയ്യുകയും, മുൻകാല തെറ്റുകൾക്ക് പശ്ചാത്താപമോ, ക്ഷമയോ തോന്നുകയും ചെയ്യുന്നു എന്നുള്ളതാണ്. ക്ഷമഎന്നതു തന്നെ വസ്തുനിഷ്ഠമാണ്. അത് പ്രതിബദ്ധതയോടും യഥാർത്ഥ പ്രവർത്തനങ്ങളോടും കൂടി മെച്ചപ്പെട്ട മാറ്റം കാണിക്കുകയും തെളിയിക്കുകയും ചെയ്യുന്നു. അനുതാപം എന്നത് ഒരു പാപത്തെക്കുറിച്ചും അതിൻ്റെ അനന്തരഫലങ്ങളെക്കുറിച്ചും വിഷമിക്കുന്നതല്ല. അതൊരു സജീവ മനസ്സാക്ഷി മാത്രമാണ്. അതായത് അനുതാപം എന്നാൽ “മനസ്സ് മാറ്റുക” എന്നാണ് അർത്ഥമാക്കുന്നത്. ഒരാളുടെ ചിന്തയിലും പ്രതിബദ്ധതയിലും ജീവിതശൈലിയിലുമുള്ള പൂർണ്ണമായ വഴിത്തിരിവ്. പാപത്തിന് കീഴടങ്ങുന്നത് ദൈവത്തിന് കീഴടങ്ങുന്നതിനേക്കാൾ എളുപ്പമാണ് എന്നതാണ് സത്യം. കാരണം…

സംയുക്ത സുവിശേഷ യോഗം

സെന്‍റ് പീറ്റേഴ്സ് മാര്‍ത്തോമ്മാ ചര്‍ച്ച് വാഷിംഗ്ടണ്‍ ടൗൺഷിപ്പ് ന്യൂജേഴ്സിയുടെയും ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പിന്‍റെയും സംയുക്താഭിമുഖ്യത്തില്‍2022 ഒക്റ്റോബര്‍ 21 വെള്ളി, ഒക്റ്റോബര്‍ 22 ശനി തീയതികളില്‍ വൈകുന്നേരം 7 മണി മുതല്‍ 9 മണി വരെ സുവിശേഷം യോഗം നടത്തപ്പെടുന്നു. സെന്‍റ് പീറ്റേഴ്സ് മാര്‍ത്തോമ്മാ ചര്‍ച്ച്( 56 റിഡ്ജ് വുഡ് റോഡ് വാഷിംഗ്റ്റൺ ടൗൺഷിപ്പ്) ആണ് കണ്‍വന്‍ഷനു വേദിയൊരുക്കുന്നത്.അനുഗ്രഹീത സുവിശേഷ പ്രാസംഗികനായ ഡോ. വിനോ ജോണ്‍ ഡാനിയല്‍ (ഫലഡല്‍ഫിയ) ആണ് വചന ശുശ്രൂഷ നിര്‍വഹിക്കുന്നത്. ലോകം വിവിധങ്ങളായ വെല്ലുവിളികളിലൂടെ കടന്നുപോകുന്ന ഈ കാലയളവില്‍ തിരുവചനം നല്‍കുന്ന വിശ്വാസവും പ്രത്യാശയും സ്നേഹവും ആശ്വാസവും എന്നത്തേക്കാളേറെ പ്രസക്തമാണെന്നും ആത്മ ശരീരങ്ങളുടെ നവീകരണത്തിനും വിശുദ്ധീകരണത്തിനും ഈ കണ്‍വെന്‍ഷന്‍ മുഖാന്തിരമാകുമെന്നും എല്ലാ വിശ്വാസികളും ഇതില്‍ പങ്കെടുത്ത് ആത്മീയ ഉണര്‍വുള്ളവരാകണമെന്നും സെന്‍റ് പീറ്റേഴ്സ് മാര്‍ത്തോമ്മാ ഇടവകയുടെയും ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പിന്‍റെയും…

നോർത്ത് കരോലിനയിലെ റാലിയിൽ 15 വയസുകാരൻ നടത്തിയ വെടിവെയ്പില്‍ 5 പേർ കൊല്ലപ്പെട്ടു; രണ്ടു പേര്‍ക്ക് പരിക്ക്

റാലി: നോർത്ത് കരോലിനയുടെ തലസ്ഥാന നഗരിയിൽ വ്യാഴാഴ്ച ഒരു 15 വയസ്സുകാരന്‍ നടത്തിയ കൂട്ട വെടിവെയ്പില്‍ ഒരു ഓഫ് ഡ്യൂട്ടി പോലീസ് ഓഫീസര്‍ ഉള്‍പ്പടെ അഞ്ചു പേര്‍ മരിക്കുകയും രണ്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വെടി വെച്ചെന്ന് പോലീസ് ആരോപിക്കുന്ന കൗമാരക്കാരനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഉദ്യോഗസ്ഥർ വെള്ളിയാഴ്ച രാവിലെ അറിയിച്ചു. വ്യാഴാഴ്ച വൈകുന്നേരം 5 മണിയോടെ നിയുസ് നദി (Neuse River) ഗ്രീൻ‌വേയിൽ ഒന്നിലധികം ആളുകൾക്ക് വെടിയേറ്റതായും ഒരു ഓഫ് ഡ്യൂട്ടി പോലീസ് ഓഫീസറും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നുവെന്നും റാലി മേയർ മേരി-ആൻ ബാൾഡ്‌വിൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. മറ്റൊരു പോലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ രണ്ട് പേരെയെങ്കിലും ആശുപത്രികളിൽ പ്രവേശിപ്പിച്ചതായും മേയര്‍ പറഞ്ഞു. നിരവധി പോലീസ് ഏജൻസികളിൽ നിന്നുള്ള ഉദ്യോഗസ്ഥർ പ്രദേശത്ത് എത്തുകയും റോഡുകൾ അടച്ച് തോക്കുധാരിയെ തിരയുന്നതിനിടയിൽ ജനങ്ങളോട് വീടുകള്‍ക്കുള്ളില്‍ തന്നെ തുടരാൻ മുന്നറിയിപ്പ് നൽകുകയും…

ജനമനസുകളിൽ അജയ്യനായി ഡോ. ശശി തരൂർ; തോറ്റാലും കോൺഗ്രസ് രാഷ്ട്രീയത്തിൽ തരൂർ ഒന്നാമനാകും

പ്രവാചകൻ സ്വന്തം നാട്ടിൽ അവഗണിക്കപ്പെടുന്നുവെന്നത് എത്ര സത്യമാണ്. കോൺഗ്രസ് അധ്യക്ഷനായി മത്സരിക്കാനിരിക്കുന്ന ഡോ.ശശി തരൂരിന്റെ അവസ്ഥ അതിലും പരിപാതപകരമാണ്. ഇന്ത്യ മുഴുവനുമുള്ള യുവാക്കളും വിദ്യാസമ്പന്നരും ഡോ. ശശി തരൂർ എന്ന നാമം വാഴ്ത്തുമ്പോൾ കേരളത്തിലെ സീനിയർ നേതാക്കന്മാർ വിറളി പൂണ്ടിരിക്കുന്നു. കഴിഞ്ഞ നിയമ സഭ തെരഞ്ഞടുപ്പ് കാലത്ത് വിശ്വപൗരൻ എന്ന് വിശേഷിപ്പിക്കുന്ന ഡോ. ശശി തരൂരിനെ സ്വന്തം മണ്ഡലങ്ങളിൽ കൊണ്ടുവന്ന് പ്രസംഗിപ്പിക്കാൻ കാട്ടിയ മത്സരം എല്ലാവരും മറക്കുകയാണ്. കാര്യം കാണാൻ തരൂർ വേണം, എന്നാൽ തങ്ങളെ ഭരിക്കാൻ തരൂർ വരികയുമരുത്. ഇന്ത്യയിലെ ഏറ്റവും വലിയ ജനാധിപത്യ പാർട്ടിയായ കോൺഗ്രസ് രാജ്യത്ത് ജനാധിപത്യം സംരക്ഷിക്കാൻ എന്തു ചെയ്തുവെന്ന ചോദ്യത്തിനുള്ള ഏറ്റവും ഉചിതമായ മറുപടിയാണ് എന്തുകൊണ്ട് നി്ങ്ങളാരും നിലവിലുള്ള രാഷ്ട്രീയ വ്യവസ്ഥിതിയെ ചോദ്യം ചെയ്യുന്നില്ല എന്ന്. എന്തോ ഒരു മടുപ്പ് കോൺഗ്രസ്സുകാരെയെല്ലാം നിഷ്‌ക്രിയരാക്കുന്നു. ഇതിനാണ് മാറ്റം വരേണ്ടത്. എല്ലാ കാര്യങ്ങളിലും…