പൊന്നാനി: തീര കടൽ മണൽ ഖനനത്തിനെതിരെ പൊന്നാനി മര ക്കടവിൽ വൻ ജനകീയ പ്രതിഷേധം. കടലും തീരവും ഖനനത്തിന് വിട്ടു നൽകില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് നൂറുകണക്കിന് തൊഴിലാളികളും, നാട്ടുകാരും കടൽ തീരത്ത് പ്രതിരോധ മതിൽ തീർത്തു. തുടർന്ന് നടന്ന പൊതുസമ്മേളനം FITU സംസ്ഥാന പ്രസിഡന്റ് ജ്യോതിവാസ് പറവൂർ ഉദ്ഘാടനം ചെയ്തു. “തീരക്കടൽ ഖനനം ജീവൻ നൽകിയും പ്രതിരോധിക്കും” എന്ന് അദ്ദേഹം പ്രഖ്യാപിച്ചു. “കടൽ മണൽ ഖനനം തീരദേശത്തിന്റെ നിലനിൽപ്പിന് ഭീഷണിയാണ്. ഇത് മത്സ്യസമ്പത്തിനെ നശിപ്പിക്കുകയും തീരശോഷണത്തിന് കാരണമാവുകയും ചെയ്യും. മത്സ്യത്തൊഴിലാളികളുടെ ജീവിതം ദുരിതത്തിലാക്കുകയും പരിസ്ഥിതിയെ നശിപ്പിക്കുകയും ചെയ്യുന്ന ഈ പദ്ധതിക്കെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം ആവശ്യമാണ്”. ജനകീയ സമരത്തിനു സംസ്ഥാന വ്യാപകമായി ആൾ കേരള മത്സ്യ തൊഴിലാളി യൂണിയൻ FITU നേതൃത്തം നൽകുമെന്ന് അദ്ദേഹം പറഞ്ഞു. എഫ് ഐ റ്റി യു സംസ്‌ഥാന ജനറൽ സെക്രട്ടറി തസ്‌ലീം മമ്പാട്…
Category: KERALA
ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ്: ആർട്‌സൺ ഗ്രൂപ്പും മലബാർ സിമന്റ്‌സും സംയുക്ത സംരംഭം രൂപീകരിക്കുന്നു
ടാറ്റ ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമായ ആർട്സൺ ഗ്രൂപ്പ് കൊച്ചിയിൽ നിക്ഷേപം നടത്താനും വ്യാവസായിക കുതിച്ചുചാട്ടത്തിന് നേതൃത്വം നൽകാനും താൽപര്യം പ്രകടിപ്പിച്ചു. പൊതുമേഖലാ സ്ഥാപനമായ മലബാർ സിമന്റ്‌സുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. 300 കോടി രൂപയുടെ പദ്ധതിക്കായി ഗ്ലോബൽ സമ്മിറ്റിൽ ആർട്സൺ ഗ്രൂപ്പും മലബാർ സിമന്റ്‌സും ഒരു ധാരണാപത്രത്തിൽ ഒപ്പുവച്ചു. പദ്ധതിയുടെ ഭാഗമായി 100 ടണ്ണിൽ താഴെ ശേഷിയുള്ള ബോട്ട് നിർമ്മാണ യൂണിറ്റ് ആരംഭിക്കും. ആർട്സൺ ഗ്രൂപ്പ് സിഇഒ ശശാങ്ക് ഝായും മലബാർ സിമന്റ്‌സ് മാനേജിംഗ് ഡയറക്ടർ ചന്ദ്ര ബോസും ചേര്‍ന്നാണ് സംയുക്ത പദ്ധതി പ്രഖ്യാപിച്ചത്. കൊച്ചിൻ പോർട്ട് ട്രസ്റ്റിൽ നിന്ന് മലബാർ സിമന്റ്‌സ് പാട്ടത്തിനെടുത്ത ഏഴ് ഏക്കർ സ്ഥലത്താണ് ബോട്ട് നിർമ്മാണ യൂണിറ്റ് ആരംഭിക്കുന്നത്. ആറ് മാസത്തിനുള്ളിൽ നിർമ്മാണ യൂണിറ്റ് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സർക്കാർ തലത്തിലുള്ള ചർച്ചകൾക്ക് ശേഷം പദ്ധതി ആരംഭിക്കും. ബോട്ടുകൾ തുടക്കത്തിൽ വാട്ടർ മെട്രോയ്ക്ക്…
പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിൽ വയോജന സംഗമം സംഘടിപ്പിച്ചു
പത്തനംതിട്ട: പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിൽ വയോജന സംഗമം സംഘടിപ്പിച്ചു. 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തിയ വയോജന സംഗമം വയോമാനസം പ്രസിഡന്റ് സി.കെ അനു ഉദ്ഘാടനം ചെയ്തു. വാർദ്ധക്യകാലം എങ്ങനെ ആനന്ദകരമാക്കാം എന്ന വിഷയത്തിൽ സൈക്കോളജിസ്റ്റ് ആൻസി, ലൈഫ് സ്‌കിൽ ട്രെയിനർ ഷീലു എം ലൂക്ക് എന്നിവർ ക്ലാസ് നയിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ വയോജനങ്ങളെ ആദരിച്ചു. വൈസ് പ്രസിഡന്റ് സോമൻ താമരച്ചാലിൽ അധ്യക്ഷനായി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മറിയാമ്മ എബ്രഹാം, അംഗങ്ങളായ അഡ്വ. വിജി നൈനാൻ, ചന്ദ്രലേഖ, സി.ഡി.പി.ഒ ജി.എൻ സ്മിത എന്നിവർ പങ്കെടുത്തു.
കേരളത്തില്‍ ഉഭയകക്ഷി സഹകരണത്തിന്റെ സാധ്യതകള്‍ തുറന്ന് ഇന്‍വെസ്റ്റ് കേരള ഉച്ചകോടിയില്‍ പങ്കാളിത്ത രാജ്യങ്ങള്‍
തിരുവനന്തപുരം: കേരളത്തിലെ അടിസ്ഥാന സൗകര്യങ്ങൾ, വിദ്യാഭ്യാസം, നൈപുണ്യം, ടൂറിസം, ചലച്ചിത്ര വ്യവസായം എന്നിവയുൾപ്പെടെ വിവിധ നിക്ഷേപ മേഖലകളിലെ ഉഭയകക്ഷി സഹകരണത്തിനുള്ള സാധ്യതകൾ ഇൻവെസ്റ്റ് കേരള ഉച്ചകോടി പ്രദർശിപ്പിച്ചു. വിയറ്റ്നാം, ജർമ്മനി, മലേഷ്യ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളാണ് പ്രദർശനം സംഘടിപ്പിച്ചത്. ഒരു വിജ്ഞാന സമ്പദ്‌വ്യവസ്ഥ എന്ന നിലയിൽ കേരളത്തിന്റെ വിഭവശേഷിയെ ശുഭാപ്തിവിശ്വാസത്തോടെയാണ് കാണുന്നതെന്ന് ബെംഗളൂരുവിലെ ജർമ്മൻ കോൺസൽ ജനറൽ അകിം ബുർക്കാട്ട് ചൂണ്ടിക്കാട്ടി. ജോലിക്കായി ജർമ്മനിയിലേക്ക് വരുന്ന കേരളത്തിൽ നിന്നുള്ളവർക്ക് ഉയർന്ന നൈപുണ്യ നിലവാരമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സാങ്കേതിക-ഗവേഷണ മേഖലകളിൽ മാത്രമല്ല, അടിസ്ഥാന സൗകര്യ മേഖലയിലും കേരളത്തിൽ നിന്നുള്ള ആളുകൾക്ക് മികച്ച ക്രയശേഷിയുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നൈപുണ്യശേഷിയും തൊഴിലധിഷ്ഠിത പാഠ്യവിഷയവും സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വ്യാപകമാക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇതിന് സാങ്കേതികമായ സഹായം നൽകാൻ ജർമ്മനി ഒരുക്കമാണെന്നും ബുർകാട്ട് വ്യക്തമാക്കി. സ്റ്റാർട്ടപ്പ്, ടെക്നോളജി മേഖലകളിൽ ഇന്ത്യയും ആസ്ട്രേലിയയും മികച്ച…
സംഘടിത സകാത്ത് – രാഷ്ട്രീയ മുതലെടുപ്പോടെയുള്ള ധ്രുവീകരണ ശ്രമങ്ങളെ ചെറുക്കും : തൗഫീഖ് മമ്പാട്
കൊണ്ടോട്ടി: സംഘടിത സകാത്തുമായി ബന്ധപ്പെട്ട് നടക്കുന്ന രാഷ്ട്രീയ മുതലെടുപ്പോടെയുള്ള ധ്രുവീകരണ ശ്രമങ്ങളെ ചെറുക്കുമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻ്റ് തൗഫീഖ് മമ്പാട് പറഞ്ഞു. മാസങ്ങളായി ജമാഅത്തെ ഇസ്‌ലാമിയെയും ജമാഅത്തെ ഇസ്‌ലാമി നടത്തുന്ന സംവിധാനങ്ങളെയും ദുഷ്ടലാക്കോടുകൂടി ചർച്ചക്കെടുത്ത് കേരളത്തിലെ സാമുദായിക സഹവർത്തിത്വം തകർക്കാൻ നടക്കുന്ന ശ്രമങ്ങൾ ഭരണകൂടത്തിൻ്റെയും ഭരണകൂടത്തെ പിൻതാങ്ങുന്നവരുടെയും നേതൃത്വത്തിൽ തുടരുന്നത് അനുവദിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ‘സംഘടിത സകാത്ത്: ആരാധന, ക്ഷേമം, ശാക്തീകരണം സാമൂഹിക നിർമ്മാണത്തിൻ്റെ ഫിഖ്ഹി ആലോചനകൾ’ എന്ന തലക്കെട്ടിൽ സോളിഡാരിറ്റി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ സംസാരിക്കുകയിരിന്നു അദ്ദേഹം. ഇതിഹാദുൽ ഉലമ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ഇൽയാസ് മൗലവി, ഡോ. അബ്ദു നസീർ മലൈബാരി എന്നിവർ സംസാരിച്ചു. സോളിഡാരിറ്റി മലപ്പുറം ജില്ലാ പ്രസിഡന്റ് സാബിക് വെട്ടം അധ്യക്ഷത വഹിച്ചു.ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി അബ്ദുൽ ഹകീം നദ്‌വി സമാപന പ്രഭാഷണം നടത്തി.…
ക്രൈസ്തവ സ്ഥാപനങ്ങൾക്കെതിരെയുള്ള ആസൂത്രിത നീക്കങ്ങള്‍ വിലപ്പോവില്ല: ഷെവലിയര്‍ അഡ്വ.വി.സി. സെബാസ്റ്റ്യൻ
കൊച്ചി: വിദ്യാഭ്യാസ, ആരോഗ്യ, ആതുര ശുശ്രൂഷാ രംഗത്ത് നിസ്തുല സംഭാവനകള്‍ നൂറ്റാണ്ടുകളായി നൽകുന്ന ക്രൈസ്തവസ്ഥാപനങ്ങള്‍ തകര്‍ക്കാനായി അണിയറയിലൊരുങ്ങുന്ന ആസൂത്രിത നീക്കങ്ങള്‍ വിലപ്പോവില്ലെന്നും, സാമൂഹ്യവിരുദ്ധരുടെ വെല്ലുവിളികളെ യാതൊരു കാരണവശാലും അനുവദിച്ചുകൊടുക്കില്ലെന്നും കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയർ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ . ഉന്നതനിലവാരം പുലര്‍ത്തുന്നതും വിശിഷ്ഠസേവനങ്ങള്‍ പങ്കുവയ്ക്കുന്നതുമായ ക്രൈസ്തവ സ്ഥാപനങ്ങളിലേയ്ക്ക് നുഴഞ്ഞുകയറി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുവാൻ ശ്രമിക്കുന്ന തീവ്രവാദശക്തികളെയും നിരോധിത സംഘടനകളുടെ മറുരൂപങ്ങളെയും ക്രൈസ്തവ സമൂഹം തിരിച്ചറിയുന്നു. ഇന്ത്യയുടെ വിദ്യാഭ്യാസ, ആരോഗ്യ, ആതുരശുശ്രൂഷാ രംഗത്ത് ക്രൈസ്തവ സേവനങ്ങള്‍ക്ക് പകരംവെയ്ക്കാന്‍ മറ്റൊരു സംവിധാനവും നിലവിലില്ലെന്നുള്ളത് പരമാര്‍ത്ഥമാണ്. ബാഹ്യശക്തികളുടെ അജണ്ടകള്‍ക്കെതിരെ കൂടുതല്‍ ഒരുമയോടെ സഹകരിച്ച് പ്രവര്‍ത്തിച്ചില്ലെങ്കില്‍ നിലനില്പുതന്നെ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യം ഭാവിയില്‍ സൃഷ്ടിക്കപ്പെടുമെന്ന് ക്രൈസ്തവരും തിരിച്ചറിയണം. ക്രൈസ്തവ സേവനങ്ങളുടെയും ശുശ്രൂഷകളുടെയും ഗുണഫലങ്ങള്‍ അനുഭവിക്കുന്നത് ക്രൈസ്തവ സമുദായം മാത്രമല്ല പൊതുസമൂഹമൊന്നാകെയാണ്. വിദ്യാഭ്യാസമേഖലയിലും ആതുരശുശ്രൂഷാരംഗത്തും രാജ്യത്തുടനീളം ക്രൈസ്തവ സമുദായത്തിനുള്ള നിര്‍ണ്ണായക…
സംസ്ഥാന തദ്ദേശീയ ദിനാഘോഷം: മികച്ച പ്രദർശന സ്റ്റാളിനുള്ള അവാർഡ് അടിമാലി ഗ്രാമപഞ്ചായത്തിന്
തൃശൂര്‍: തൃശൂരിൽ നടന്ന സംസ്ഥാന തദ്ദേശ സ്വയംഭരണ ദിനാഘോഷത്തിൽ സംസ്ഥാന തലത്തിൽ ഏറ്റവും മികച്ച പ്രദർശന സ്റ്റാളിനുള്ള ഒന്നാം സ്ഥാനം അടിമാലി ഗ്രാമപഞ്ചായത്ത് നേടി. തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷിൽ നിന്ന് അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമ്യ അനിൽ, ഭരണസമിതി അംഗങ്ങൾ എന്നിവർ അവാർഡ് ഏറ്റുവാങ്ങി. അടിമാലി ഗ്രാമപഞ്ചായത്തിന് കീഴിലുള്ള വിവിധ വിനോദസഞ്ചാര മേഖലകളുടെ ചിത്രങ്ങളും കാർഷിക വിപണിയുമാണ് എക്സിബിഷനിൽ ഉൾപ്പെടുത്തിയിരുന്നത്. പി ആര്‍ ഡി, കേരള സര്‍ക്കാര്‍
ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റ്: കേരളത്തെ നിക്ഷേപകരുടെ പറുദീസയാക്കി മാറ്റുമെന്ന് മന്ത്രി പി രാജീവ്
തിരുവനന്തപുരം: കേരളത്തെ നിക്ഷേപകരുടെ പറുദീസയാക്കുക എന്നതാണ് ലക്ഷ്യമെന്ന് വ്യവസായ, നിയമ, കയർ മന്ത്രി പി രാജീവ് പറഞ്ഞു. ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിന്റെ (ഐകെജിഎസ് 2025) ഉദ്ഘാടന സെഷനിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. “രാഷ്ട്രീയം നോക്കാതെ, നാടിന്റെ വികസനത്തിനായി നിക്ഷേപം ആകർഷിക്കാനും അതുവഴി വ്യാവസായിക വികസനത്തിന്റെ ഉന്നതിയിലെത്താനും നാം ഒരുമിച്ച് നിൽക്കണം. പ്രകൃതി, ജനങ്ങൾ, വ്യവസായം എന്നിവയാണ് കേരളത്തിന്റെ വ്യവസായ നയം,” അദ്ദേഹം പറഞ്ഞു. പ്രകൃതി, ജനങ്ങള്‍, വ്യവസായം എന്നതാണ് കേരളത്തിന്‍റെ വ്യവസായനയം. എംഎസ്എംഇകളുടെ കാര്യത്തില്‍ കേരളം മാതൃകയാണെന്നും വ്യവസായ സൗഹൃദ നയമാണ് കേരളത്തിൻ്റേതെന്നും മന്ത്രി പറഞ്ഞു. ഉയര്‍ന്ന ജീവിത നിലവാരമാണ് കേരളത്തിലുള്ളത്. നാലിലൊന്ന് പേര്‍ക്ക് കാറുണ്ട്. രാജ്യത്ത് ഏറ്റവുമധികം വൈദ്യുത വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതും കേരളത്തിലാണ്. ഇന്‍റര്‍നെറ്റ് കണക്ഷന്‍ അടിസ്ഥാനമാക്കി മാറ്റിയ ലോകത്തിലെ തന്നെ ആദ്യ സ്ഥലമാണ് കേരളം. 87 ശതമാനമാണ് കേരളത്തിന്‍റെ ഇന്‍റര്‍നെറ്റ്…
പി സി ജോര്‍ജ്ജിന് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി: വിദ്വേഷ പ്രസംഗ കേസിൽ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
കൊച്ചി: ഈരാറ്റുപേട്ട പോലീസ് രജിസ്റ്റർ ചെയ്ത വിദ്വേഷ പ്രസംഗ കേസിൽ ബിജെപി നേതാവ് പി സി ജോർജ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ വെള്ളിയാഴ്ച (ഫെബ്രുവരി 21, 2025) കേരള ഹൈക്കോടതി തള്ളി. ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്‌ഷന്‍ 196(1)(എ) (മതത്തിന്റെ അടിസ്ഥാനത്തിൽ വ്യത്യസ്ത വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തൽ), 299 (ഏതെങ്കിലും വിഭാഗത്തിന്റെ മതവികാരങ്ങളെയോ മതവിശ്വാസങ്ങളെയോ അപമാനിച്ചുകൊണ്ട് അവരുടെ മതവികാരങ്ങളെ പ്രകോപിപ്പിക്കാൻ ഉദ്ദേശിച്ചുള്ള മനഃപൂർവവും ദ്രോഹപരവുമായ പ്രവൃത്തികൾ), കേരള പോലീസ് ആക്ടിലെ സെക്‌ഷന്‍ 120 (ഒ) (ശല്യമുണ്ടാക്കുന്നതിനും പൊതു ക്രമം ലംഘിക്കുന്നതിനും ശിക്ഷ) എന്നിവ പ്രകാരമുള്ള കുറ്റങ്ങൾക്കാണ് ജോർജിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. സമാനമായ സ്വഭാവമുള്ള നാല് മുൻ കേസുകളിൽ മജിസ്‌ട്രേറ്റ് കോടതിയും ഹൈക്കോടതിയും നിശ്ചയിച്ച ജാമ്യ വ്യവസ്ഥ അദ്ദേഹം നഗ്നമായി ലംഘിച്ചതിനാൽ അദ്ദേഹത്തിന് മുൻകൂർ ജാമ്യം ലഭിക്കാൻ അർഹതയില്ലെന്നാണ് ജോർജിന്റെ ഹർജിയെ എതിർത്ത് പബ്ലിക് പ്രോസിക്യൂട്ടർ…
വീടുകളിൽ നിന്നും കാലാവധി കഴിഞ്ഞ മരുന്നുകൾ ശേഖരിക്കുന്ന ‘nPROUD’ പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കം
തിരുവനന്തപുരം: കാലാവധി കഴിഞ്ഞതും ഉപയോഗിക്കാനാവാത്തതുമായ മരുന്നുകൾക്കെതിരെ കേരള സർക്കാരിന്റെ നടപടി. കാലാവധി കഴിഞ്ഞതും ഉപയോഗിക്കാനാവാത്തതുമായ മരുന്നുകൾ വീടുകളിൽ നിന്ന് ശേഖരിച്ച് ശാസ്ത്രീയമായി നശിപ്പിക്കുന്ന പരിപാടി ആരംഭിക്കാൻ സര്‍ക്കാര്‍ തീരുമാനിച്ചു. ‘nPROUD’ (ഉപയോഗിക്കാത്ത മരുന്നുകൾ നീക്കം ചെയ്യുന്നതിനുള്ള പുതിയ പരിപാടി) എന്നാണ് ഈ പരിപാടിയുടെ പേര്. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരത്തിലുള്ള പരിപാടി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. ഫെബ്രുവരി 22 ന് കോഴിക്കോട്ട് സംസ്ഥാന ആരോഗ്യ മന്ത്രി വീണ ജോർജ് പദ്ധതി ഉദ്ഘാടനം ചെയ്യും. ഈ കാമ്പെയ്‌നിന്റെ ഭാഗമായി, എല്ലാ വീടുകളിൽ നിന്നും ഉപയോഗിക്കാത്തതും കാലാവധി കഴിഞ്ഞതുമായ മരുന്നുകൾ ശേഖരിക്കുകയോ അവ നശിപ്പിക്കുന്നതിന് നിയുക്ത സ്ഥലങ്ങളിൽ സൗകര്യങ്ങൾ ഒരുക്കുകയോ ചെയ്യും. കോഴിക്കോട് കോർപ്പറേഷനിലും ഉളിയരി പഞ്ചായത്തിലുമാണ് ഈ കാമ്പയിൻ ആദ്യം നടപ്പിലാക്കുക. സർക്കാർ തലത്തിൽ ഇത്തരമൊരു പരിപാടി ആരംഭിക്കുന്നതും നടപ്പിലാക്കുന്നതും ഇതാദ്യമായാണ്. സംസ്ഥാനം മുഴുവൻ ഈ പരിപാടി നടപ്പിലാക്കാനാണ് സർക്കാർ…
