തിരുവനന്തപുരം: നിയമസഭയിൽ ചൂടേറിയ വാദപ്രതിവാദങ്ങൾ സ്വാഭാവികമാണെന്നും എന്നാൽ വാദങ്ങൾ അതിരു വിടാതിരിക്കാൻ നിയമസഭാംഗങ്ങൾ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിയമസഭാ മാധ്യമങ്ങളുടെയും പാർലമെന്ററി പഠന വിഭാഗത്തിന്റെയും ആഭിമുഖ്യത്തിൽ നിയമസഭാംഗങ്ങൾക്കായി സംഘടിപ്പിച്ച ദ്വിദിന പരിശീലന പരിപാടി ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭാ സാമാജികരുടെ വ്യത്യസ്ത രാഷ്ട്രീയ കാഴ്ചപ്പാടുകൾ ശക്തമായി നിയമസഭയിൽ അവതരിപ്പിക്കണം. അല്ലെങ്കിൽ, അസംബ്ലിയില്‍ അതിന്റെ ചടുലത നഷ്ടപ്പെടും. എന്നാൽ, നിയമസഭാ സാമാജികർക്ക് അവരുടെ അഭിപ്രായങ്ങളിൽ നിയന്ത്രണമുള്ള വിധത്തിലായിരിക്കണം കാഴ്ചപ്പാടുകൾ അവതരിപ്പിക്കേണ്ടതെന്നും മുഖ്യമന്ത്രി പറയുന്നു. എന്നാല്‍, ചില സമയങ്ങളിൽ, അസംബ്ലിയിലെ സൗഹൃദ അന്തരീക്ഷം തകരുന്നു, അത് ആരോഗ്യകരമല്ല, നിയമസഭയുടെ അലങ്കാരവും ചൈതന്യവും നിലനിർത്താൻ ശ്രദ്ധിക്കണം, അദ്ദേഹം പറഞ്ഞു. നിയമസഭയിൽ സ്പീക്കറുടെ ഇടപെടൽ സഭാ നടപടികളുടെ ഭാഗമാണ്, അത്തരം നടപടികളെ എല്ലാവരും ബഹുമാനിക്കണം. എന്നാല്‍, നിയമസഭാ സാമാജികരുടെ ഭാഗത്തുനിന്നും സഭയുടെ അന്തസ്സ് താഴ്ത്തുന്ന സംഭവങ്ങളുണ്ടാകാറുണ്ട്. ചില…
Category: KERALA
കേരള സംഗീത നാടക അക്കാദമി സംസ്ഥാന പ്രൊഫഷണല്‍ നാടക അവാര്‍ഡ് വിതരണം എടപ്പാളില്‍; ഒക്ടോബര്‍ ഒന്‍പത്, പത്ത് തീയ്യതികളില്‍
തൃശ്ശൂര്‍: കേരള സംഗീത നാടക അക്കാദമിയുടെ സംസ്ഥാന പ്രൊഫഷണല്‍ നാടക അവാര്‍ഡ് വിതരണം എടപ്പാളിലെ ഗോള്‍ഡന്‍ ടവറില്‍ ഒക്ടോബര്‍ ഒന്‍പത്,പത്ത് തീയ്യതികളില്‍ നടത്തും. ഒക്ടോബര്‍ 10 ന് വൈകുന്നേരം അഞ്ചു മണിക്ക് കേരള സംഗീത നാടക അക്കാദമി ചെയര്മാന് മട്ടന്നൂര്‍ ശങ്കരന് കുട്ടിയുടെ അദ്ധ്യക്ഷതയില്‍ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് അവാര്‍ഡ് സമര്‍പ്പണം നടത്തും. അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി സ്വാഗത പ്രഭാഷണവും ഡോ.കെ .ടി.ജലീല്‍ എം.എല്‍.എ ആമുഖഭാഷണവും നടത്തും. മന്ത്രി വി.അബ്ദുള്‍ റഹ്മാന്, എം.പിമാരായ ഇ.ടി.മുഹമ്മദ് ബഷീര്‍, .അബ്ദുള്‍ സമദ് സമദാനി എന്നിവര്‍ ചടങ്ങില്‍ വിശിഷ്ടാതിഥികളായി സംബന്ധിക്കും. തുടര്‍ന്ന് രാത്രി ഏഴു മണിക്ക് നിരവധി അവാര്‍ഡുകള്‍ നേടിയ വള്ളുവനാട് ബ്രഹ്മയുടെ ‘രണ്ടു നക്ഷത്രങ്ങള്‍’ എന്ന നാടകം അരങ്ങേറും.അവാര്‍ഡ്ദാനവുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ ഒന്‍പത് വൈകുന്നേരം അഞ്ചുമണിക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനം ഡോ.കെ.ടി.ജലീല്‍ എം.എല്‍.എ.ഉദ്ഘാടനം ചെയ്യും. ഇതിന്…
കേരളത്തിൽ പുതിയ വന്ദേ ഭാരത് സർവീസ് ഞായറാഴ്ച മുതൽ
കാസര്‍ഗോഡ്: കേരളത്തിന് അനുവദിച്ച രണ്ടാമത്തെ വന്ദേ ഭാരത് ഞായറാഴ്ച സർവീസ് ആരംഭിക്കും. രാവിലെ 11 മണിക്ക് കാസർകോട് നിന്ന് ഓപ്പണിംഗ് സർവീസ് ആരംഭിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ആലപ്പുഴ വഴിയുള്ള ട്രെയിൻ തിങ്കളാഴ്ച രാവിലെ 7 മണിക്ക് കാസർകോട് നിന്ന് പുറപ്പെട്ട് 3.05 ന് തിരുവനന്തപുരത്ത് എത്തിച്ചേരുന്നതോടെ സാധാരണ പ്രവർത്തനം ആരംഭിക്കും, തിരിച്ച് തിരുവനന്തപുരത്ത് നിന്ന് വൈകുന്നേരം 4.05 ന് പുറപ്പെട്ട് രാത്രി 11.55 ന് കാസർകോട് എത്തിച്ചേരും. ട്രെയിന്‍ തിരുവനന്തപുരത്ത് എത്താൻ എട്ട് മണിക്കൂറും കാസർഗോഡ് എത്താൻ 7 മണിക്കൂർ 55 മിനിറ്റും എടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മറ്റ് ഒമ്പത് വന്ദേ ഭാരത് സേവനങ്ങൾക്കൊപ്പം ഓപ്പണിംഗ് സർവീസും ഫ്ലാഗ് ഓഫ് ചെയ്യും. തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ പ്ലാറ്റ്ഫോമുകൾ ലഭ്യമല്ലാത്തതിനാൽ ആദ്യഘട്ടത്തിൽ കൊച്ചുവേളിയിൽ നിന്ന് ട്രെയിൻ സർവീസ് ആരംഭിക്കാനാണ് സാധ്യത. സംസ്ഥാനത്തിന്…
കിൻഫ്ര പാർക്ക് കാമ്പസിലുണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിച്ചു; നാല് പേർക്ക് പരിക്ക്
കൊച്ചി: കാക്കനാടിനടുത്ത് എടച്ചിറയിൽ കിൻഫ്ര കാമ്പസിലെ നിറ്റ ജലാറ്റിൻ ഇന്ത്യ ലിമിറ്റഡിന്റെ ഫാക്ടറി വളപ്പിൽ ചൊവ്വാഴ്ച രാത്രി 8 മണിയോടെ ഉണ്ടായ സ്ഫോടനത്തിൽ ഒരു തൊഴിലാളി കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പഞ്ചാബിലെ മൊഹാലി സ്വദേശി രാജൻ മൊറംഗു (30) ആണ് മരിച്ചത്. ഇടപ്പള്ളി സ്വദേശി നജീബ് (48), തൃക്കാക്കര തോപ്പിൽ സനീഷ് (37), അസം സ്വദേശികളായ പങ്കജ് (36), കൗശുവെ (36) എന്നിവർക്കാണ് പരിക്കേറ്റത്. നജീബിനേയും സനീഷിനേയും ആന്തരിക രക്തസ്രാവത്തെ തുടർന്ന് കാക്കനാടിനടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കായി പ്രവേശിപ്പിച്ചു. മറ്റു രണ്ടുപേർക്കും ഒടിവുകളും ചതവുകളുമുണ്ട്. സംഭവസമയത്ത് 25ഓളം തൊഴിലാളികൾ ഫാക്ടറിക്കുള്ളിൽ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. വലിയ ശബ്ദത്തോടെ സ്ഫോടനം നടന്നയുടനെ സമീപത്തെ ഇൻഫോപാർക്ക് പോലീസിൽ വിവരമറിയിച്ചു. തുടർന്ന് പോലീസ് തൃക്കാക്കര ഫയർ ആൻഡ് റെസ്ക്യൂ വിഭാഗത്തിൽ വിവരമറിയിച്ചു. അഗ്നിശമന സേനാംഗങ്ങൾ എത്തിയപ്പോഴേക്കും തീയണക്കുകയും പരിക്കേറ്റവരെ ആശുപത്രിയിലേക്ക്…
ഓർഗാനിക് റീസൈക്ലിംഗ് സിസ്റ്റംസ് ലിമിറ്റഡ് ഐപിഒയ്ക്ക്
· സെപ്റ്റംബർ 21ന് ബിഎസ്ഇ എസ്എംഇ പ്ലാറ്റ്ഫോമിൽ ലിസ്റ്റ് ചെയ്യുന്നു · പാലക്കാടും കണ്ണൂരും വേസ്റ്റ് ടു എനർജി പദ്ധതികൾ അനുവദിക്കപ്പെട്ട കൺസോർഷ്യത്തിന്റെ ഭാഗമായിരുന്നു ഓർഗാനിക് റീസൈക്ലിംഗ് സിസ്റ്റംസ് ലിമിറ്റഡ് . കൊച്ചി, 19 സെപ്റ്റംബർ 2023: വേസ്റ്റ് മാനേജ്മെന്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ടെക്നോളജി എന്‍ജിനിയറിംഗ് കമ്പനി ഓർഗാനിക് റീസൈക്ലിംഗ് സിസ്റ്റംസ് ലിമിറ്റഡ് പബ്ലിക് ഇഷ്യുവിന് തയ്യാറെടുക്കുന്നു. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ എസ്എംഇ പ്ലാറ്റ്ഫോമിൽ സെപ്റ്റംബർ 21ന് കമ്പനിയുടെ ഓഹരികള്‍ ലിസ്റ്റ് ചെയ്യപ്പെടുന്നു. 10 രൂപ മുഖവിലയുള്ള 25,00,200 ഇക്വിറ്റി ഷെയറുകള്‍ 200 രൂപ വിലയ്ക്കാണ് ഐപിഒയില്‍ ലഭ്യമാകുക. മിനിമം ലോട്ട് സൈസ് 600 ഷെയര്‍. ഇങ്ങനെ 50.40 കോടി രൂപ സമാഹരിക്കാനാണ് ഐപിഒ ലക്ഷ്യമിടുന്നത്. ഇഷ്യു 26-ന് അവസാനിക്കും. അരിഹന്ത് ക്യാപിറ്റൽ മാർക്കറ്റ്സ് ലിമിറ്റഡാണ് ഇഷ്യുവിന്റെ ലീഡ് മാനേജർ. മാഷിത്ല സെക്യൂരിറ്റീസ് പ്രൈവറ്റ് ലിമിറ്റഡാണ് രജിസ്ട്രാർ.…
2023ലെ പത്ത് ബ്രാന്‍ഡന്‍ ഹാള്‍ അവാര്‍ഡുകള്‍ യു എസ് ടിക്ക്
പ്രമുഖ ഹ്യൂമന്‍ ക്യാപിറ്റല്‍ മാനേജ്മെന്റ് റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് സ്ഥാപനമായ ബ്രാന്‍ഡന്‍ ഹാള്‍ പ്രഖ്യാപിച്ച ഏറ്റവും പുതിയ അംഗീകാരത്തില്‍ യുഎസ് ടി നേടിയത് അഞ്ച് സ്വര്‍ണവും അഞ്ച് വെള്ളിയും തിരുവനന്തപുരം: പ്രമുഖ ഡിജിറ്റല്‍ ട്രാന്സ്ഫര്മേഷന് സൊല്യൂഷന്‍സ് കമ്പനിയായ യു.എസ്.ടിക്ക് 2023ലെ പത്ത് ബ്രാന്‍ഡന്‍ ഹാള്‍ ഹ്യൂമന്‍ ക്യാപിറ്റല്‍ മാനേജ്മെന്റ് എക്സലന്‍സ് അവാര്‍ഡുകള്‍. അവയില്‍ അഞ്ച് സുവര്‍ണ പുരസ്ക്കാരങ്ങളും അഞ്ച് സില്‍വര്‍ അവാര്‍ഡുകളും ഉള്‍പ്പെടുന്നു. വനിതാ നേതൃത്വപാടവ മുന്നേറ്റം, ഇലക്ട്രോണിക്-ഓണ്‍ലൈന്‍- പരമ്പരാഗത പഠനം, പഠനത്തിനായി ഗെയിമുകളോ പ്രത്യേക മോഡലുകളിലുള്ള കമ്പ്യൂട്ടറുകളോ നന്നായി ഉപയോഗിക്കുക, കോര്‍പ്പറേറ്റ് സംസ്കാര പരിവര്‍ത്തനത്തിലെ മുന്നേറ്റം, പ്രതിഭാ ശേഷി ഭംഗിയായി വിനിയോഗിക്കുക തുടങ്ങിയ മികവുകള്‍ക്കാണ് സുവര്‍ണ പുരസ്ക്കാരങ്ങള്‍ ലഭിച്ചത്. നേതൃത്വ വികസനം, അതുല്യമോ നൂതനമോ ആയ നേതൃത്വ പരിപാടി, കാര്യക്ഷമതയിലും വൈദഗ്ധ്യത്തിലുമുള്ള മുന്നേറ്റം, ജീവനക്കാരുടെ പ്രകടനം കൈകാര്യം ചെയ്യുന്നതിലെ മികവ്, മികച്ച ജീവനക്കാരെ ഭാവിയിലേക്ക് കണ്ടെത്തുന്നതിലെ…
കെല്‍ട്രോണില്‍ ജേണലിസം പഠിക്കാം
തിരുവനന്തപുരം: കേരള സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍ നടത്തുന്ന ഒരു വര്‍ഷത്തെ മാദ്ധ്യമ പഠന ബിരുദാനന്തര ബിരുദ ഡിപ്ലോമയുടെ 2023-24 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രിന്റ്മീഡിയ ജേണലിസം, ടെലിവിഷന്‍ ജേണലിസം, സോഷ്യല്‍ മീഡിയ ജേണലിസം, മൊബൈല്‍ ജേണലിസം, ഡാറ്റാ ജേണലിസം, ആങ്കറിങ് എന്നിവയിലാണ് പരിശീലനം ലഭിക്കുക. മാധ്യമ സ്ഥാപനങ്ങളില്‍ ഇന്റേണ്‍ഷിപ്പ്, പ്ലേസ്മെന്റ് സഹായം എന്നിവയും നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും. ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാമെന്ന് കെല്‍ട്രോണ്‍ നോളജ് സെന്റര്‍ മേധാവി അറിയിച്ചു. ഉയര്‍ന്ന പ്രായപരിധി 30 വയസ്. അപേക്ഷകള്‍ സെപ്റ്റംബര്‍ 25നകം തിരുവനന്തപുരം കെല്‍ട്രോണ്‍ നോളജ് കേന്ദ്രത്തില്‍ ലഭിക്കണം. അപേക്ഷാഫോമിനും വിശദവിവരങ്ങള്‍ക്കും ഫോണ്‍: 9544958182. ഉറവിടം: പിആര്‍ഡി, കേരള സര്‍ക്കാര്‍
പാറശാലയില്‍ ആറു കോടിയുടെ ബസ് ടെര്‍മിനല്‍; നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി
തിരുവനന്തപുരം: ആറുകോടി ചെലവിട്ട് അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മിക്കുന്ന പാറശാല ബസ് ടെര്‍മിനലിന്റെ ഒന്നാം ഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം സി.കെ ഹരീന്ദ്രന്‍ എം.എല്‍.എ നിര്‍വഹിച്ചു. കഴിഞ്ഞ ഏഴ് വര്‍ഷത്തിനുള്ളില്‍ പാറശാല മണ്ഡലത്തില്‍ 2,000 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി എം.എല്‍.എ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും നമ്മളൊരുമിച്ച് മുന്നിട്ടിറങ്ങിയാൽ വികസനം യാഥാര്‍ത്ഥ്യമാകുമെന്ന് സംസ്ഥാന സര്‍ക്കാര്‍ തെളിയിച്ചു. ശാസ്ത്രീയ പഠനങ്ങള്‍ നടത്തി ജനങ്ങള്‍ക്ക് ഉപകാരപ്രദമായ വികസന പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. അതിന്റെ ഭാഗമായാണ് പാറശാല കേന്ദ്രീകരിച്ച് കാരാളിയില്‍ ആധുനിക രീതിയിലുള്ള ബസ് ടെര്‍മിനല്‍ നിര്‍മിക്കാന്‍ തീരുമാനിച്ചത്. സംസ്ഥാന – ദേശീയ പാതകളും മലയോര ഹൈവേയും കടന്നുപോകുന്ന അതിര്‍ത്തി പ്രദേശമായ പാറശാലയില്‍ ബസ് കാത്തുനില്ക്കാനുള്ള സൗകര്യങ്ങള്‍ പരിമിതമായിരുന്നു. പുതിയ ബസ് ടെര്‍മിനല്‍ വരുന്നതോടെ പാറശാലയിലെ ജനങ്ങള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട യാത്രാസൗകര്യങ്ങള്‍ ലഭിക്കുമെന്നും എം.എല്‍.എ പറഞ്ഞു. ബസ് ടെര്‍മിനല്‍ നിര്‍മിക്കാനുദ്ദേശിക്കുന്ന സ്ഥലത്തേക്ക്…
‘നമത്ത് തീവനഗ’ സന്ദേശ യാത്രയ്ക്ക് തുടക്കം
അന്താരാഷ്ട്ര ചെറുധാന്യ വര്‍ഷത്തോടനുബന്ധിച്ച് കുടുംബശ്രീ മിഷന് സംഘടിപ്പിക്കുന്ന ‘നമത്ത് തീവനഗ’ ചെറുധാന്യ ഉല്‍പ്പന്ന പ്രദര്‍ശന വിപണന ബോധവല്‍ക്കരണ യാത്രയ്ക്ക് തിരുവനന്തപുരം അയ്യന്‍കാളി ഹാളില്‍ തുടക്കം. ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്ജ് യാത്ര ഫ്ളാഗ് ഓഫ് ചെയ്തു. കേരളത്തിലെ 14 ജില്ലകളിലൂടെയും കടന്നുപോകുന്ന സന്ദേശയാത്രയിലൂടെ ചെറുധാന്യങ്ങളുടെ പോഷക ഗുണങ്ങളെക്കുറിച്ചും അവ ജീവിത ശൈലി രോഗങ്ങളെ എങ്ങനെ ചെറുക്കുന്നുവെന്നും ജനങ്ങളില്‍ അവബോധം സൃഷ്ടിക്കും. എല്ലാ ജില്ലകളിലും ചെറുധാന്യങ്ങളുടെ കൃഷിയും ഉപഭോഗവും പ്രോത്സാഹിപ്പിക്കുവാനും യാത്ര ലക്ഷ്യമിടുന്നു. ചെറുധാന്യങ്ങളുടെ കലവറയായ അട്ടപ്പാടിയില്‍ കുടുംബശ്രീ മിഷന് നടപ്പിലാക്കി വരുന്ന അട്ടപ്പാടി ആദിവാസ സമഗ്ര വികസന പദ്ധതിയുടെ നേതൃത്വത്തിലാണ് യാത്ര. യാത്രയുടെ ഭാഗമായി അട്ടപ്പാടിയില്‍ ഉല്‍പ്പാദിപ്പിക്കുന്ന ചെറുധാന്യങ്ങളുടെയും വിത്തുകളുടെയും പ്രദര്‍ശനവും വിപണനവും ഒരുക്കിയിട്ടുണ്ട്. ചെറുധാന്യങ്ങളുടെ പോഷകാഹാരത്തെക്കുറിച്ചും ജീവിത ശൈലി രോഗങ്ങളെക്കുറിച്ചും ബോധവല്‍ക്കരണ ക്ലാസ്സുകളും സെമിനാറുകളും ഇതോടനുബന്ധമായി ഓരോ ജില്ലകളിലും സന്ദേശ യാത്രയോടൊപ്പം സംഘടിപ്പിക്കും. ഉറവിടം: പിആര്‍ഡി,…
കര്‍ഷക ആത്മഹത്യ: സര്‍ക്കാരിനെതിരെ നരഹത്യയ്ക്ക് കേസെടുക്കണം: രാഷ്ട്രീയ കിസാന്‍ മഹാസംഘ്
കൊച്ചി: സര്‍ക്കാര്‍ സംഭരിച്ച നെല്ലിന്റെ പണം മാസങ്ങള്‍ കഴിഞ്ഞിട്ടും പൂര്‍ണ്ണമായും ലഭിക്കാതെ സാമ്പത്തിക ബാധ്യതയാല്‍ കര്‍ഷക ആത്മഹത്യകള്‍ നിരന്തരം ആവര്‍ത്തിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരിനും കൃഷി വകുപ്പിനുമെതിരെ ക്രൂരനരഹത്യയ്ക്ക് കേസെടുക്കാന്‍ നീതിപീഠങ്ങള്‍ സ്വയം തയ്യാറാകണമെന്ന് കര്‍ഷക സംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന സമിതി ആവശ്യപ്പെട്ടു. ക്രൂരനരഹത്യയില്‍ സര്‍ക്കാരിനെ കുറ്റവിചാരണ ചെയ്യുവാന്‍ മനുഷ്യാവകാശ കമ്മീഷന് തയ്യാറാകണം. ജനങ്ങള്‍ നിയമം കയ്യിലെടുക്കുന്ന സാഹചര്യം ഭരണനേതൃത്വങ്ങള്‍ ബോധപൂര്‍വ്വം സൃഷ്ടിക്കുകയാണെന്നും ഇതുമൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ നിയന്ത്രണാതീതമായിരിക്കുമെന്നും സംസ്ഥാന സമിതി ഉദ്ഘാടനം ചെയ്ത് രാഷ്ട്രീയ കിസാന്‍ മഹാസംഘ് സൗത്ത് ഇന്ത്യ കണ്‍വീനര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ സൂചിപ്പിച്ചു. പാലക്കാട് പുലി ചത്തതിന്റെ പേരില്‍ കര്‍ഷകനെ ഓടിച്ച് മരണത്തിലേയ്ക്ക് തള്ളിയിട്ട വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സംരക്ഷണമേകുന്നവരെ തുറുങ്കിലടയ്ക്കുവാന്‍ ഭരണസംവിധാനങ്ങള്‍ പരാജയപ്പെട്ടിരിക്കുന്നത് ജനങ്ങള്‍ക്ക് ചോദ്യം ചെയ്യേണ്ടിവരുന്നത് ജനാധിപത്യ ഭരണത്തിനുപോലും അപമാനമാണ്. വന്യജീവി വാരാഘോഷങ്ങളും ‘വന്യജീവി നിലനില്പാണ് അഭിമാനമാണ് ് എന്ന…
