കൊച്ചി: തൃക്കാക്കരയില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിക്ക് നേരെ ആക്രമണം. യുവതിയുടെ കൈ കര്‍പ്പൂരം കത്തിച്ച് പൊള്ളിച്ചതായി പരാതി. ഒപ്പം താമസിക്കുന്ന മറ്റൊരു ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയാണ് ആക്രമണം നടത്തിയത്. ബാധ ഒഴിവാക്കാനെന്ന് പറഞ്ഞാണ് കൈ പൊള്ളിച്ചത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Category: KERALA
വ്യാജ അബ്കാരി കേസില്‍ ജയിലടച്ച രണ്ട് പേര്‍ക്കും നഷ്ടപരിഹാരം നല്‍കണം, ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കണം: ഹൈക്കോടതി
കൊച്ചി: വ്യാജ അബ്കാരി കേസില്‍ പ്രതി ചേര്‍ത്ത് ജയിലില്‍ അടച്ച രണ്ട് പേര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഹൈക്കോടതിഉത്തരവ്. കൊല്ലം സ്വദേശികളായ രണ്ട് പേര്‍ക്കാണ് രണ്ടരലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിട്ടത്. വ്യാജച്ചാരായ കേസുകളില്‍ കുടുക്കി രണ്ട് രണ്ട് മാസത്തോളമാണ് ഇവരെ ജയിലിലടച്ചിരുന്നത്. നഷ്ടപരിഹാരത്തുക ഉത്തരവാദികളായ എക്‌സൈസ് ഉദ്യോഗസ്ഥരില്‍ നിന്ന് തന്നെ ഈടാക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. അകാരണമായി ജയിലില്‍ കഴിഞ്ഞവര്‍ക്ക് ഉണ്ടാകുന്ന മാനസികാഘാതം വളരെ വലുതാണെന്ന് ‘ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരില്‍’ എന്ന വരികള്‍ ഉദ്ധരിച്ച് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍ ഓര്‍മ്മിപ്പിച്ചു. അമ്പത് ശതമാനം അബ്കാരി കേസുകളും സമാനമായ സ്വഭാവത്തിലുള്ളതാണെന്നും അബ്കാരി കേസുകളില്‍ വിശദമായ പരിശോധന വേണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. അബ്കാരി കേസുകളുടെ അന്വേഷണത്തെയും നടത്തിപ്പിനെയും കുറിച്ച് വിശദപരിശോധന വേണമെന്ന നിര്‍ദ്ദേശവും ഹൈക്കോടതി മുന്നോട്ട് വെച്ചു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ സംസ്ഥാനത്ത്…
തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും ഉച്ചയ്ക്ക് ശേഷം മഴയും മിന്നലും; ജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളില്‍ മഴയ്ക്ക് സാധ്യത. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ആണ് കൂടുതല്‍ മഴ സാധ്യത. കഴിഞ്ഞ ദിവസത്തേതിന് സമാനമായി ഉച്ചയോടുകൂടി ശക്തമായ കാറ്റോടും ഇടിമിന്നലോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. വടക്കന്‍ കേരളത്തില്‍ കാര്യമായ മഴ സാധ്യതയില്ല. ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നുള്ള ഈര്‍പ്പം ഏറിയ കാറ്റും, ആന്തമാന്‍ കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദ്ദവുമാണ് ശക്തമായ മഴയ്ക്ക് കാരണം. നാല് ദിവസം കൂടി (എട്ടാം തിയതി വരെ) സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്നലെ തന്നെ തലസ്ഥാനത്തടക്കം മഴ ശക്തമായിരുന്നു. കനത്ത നാശ നഷ്ടവും പലയിടങ്ങളിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്ന് തെക്കന്‍ ആന്തമാന്‍ കടലില്‍ ചക്രവതച്ചുഴി രൂപപ്പെടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പിന്നീട് ഇത് ന്യൂനമര്‍ദ്ദമായി മാറുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതിന്റെ ഫലമായി ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും…
ഓട്ടോ മിനിമം ചാര്‍ജ്, ദൂരം ഒന്നര കിലോമീറ്ററായി കുറയ്ക്കും; അന്തിമ തീരുമാനം ഇന്നുണ്ടാകുമെന്ന് മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ഓട്ടോ ചാര്‍ജ് വര്‍ധിപ്പിക്കുന്നതിനൊപ്പം മിനിമം ചാര്‍ജിന്റെ ദൂരം വര്‍ധിപ്പിക്കാനുള്ള തീരുമാനത്തില്‍ നിന്ന് ഗതാഗത വകുപ്പ് പിന്‍വാങ്ങുന്നു. മിനിമം ചാര്‍ജ് 30 രൂപയാക്കാനും ഇതിനുള്ള ദൂരപരിധി ഒന്നര കിലോമീറ്ററില്‍ നിന്ന് രണ്ട് കിലോമീറ്ററായി ഉയര്‍ത്താനുമായിരുന്നു തീരുമാനം. ഈ തീരുമാനം പിന്‍വലിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു ഇന്നലെ വ്യക്തമാക്കി. ഇക്കാര്യത്തില്‍ ഇന്ന് ഗതാഗത സെക്രട്ടറിയുമായും ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് കമ്മീഷണറുമായും മന്ത്രി ആന്റണി രാജു നടത്തുന്ന ചര്‍ച്ചയ്ക്ക് ശേഷമാകും അന്തിമ തീരുമാനം ഉണ്ടാകുക. വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ ശാസ്ത്രീയമായി പഠിച്ച് തീരുമാനമെടുക്കാന്‍ കമ്മീഷനെ വയ്ക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു. അതേസമയം തമിഴ്‌നാട്ടിലെ പൊതു ഗതാഗത സംവിധാനങ്ങളിലെ യാത്രാ നിരക്ക് കുറവാണെന്ന പ്രചാരണം തെറ്റാണെന്നും മന്ത്രി പറഞ്ഞു. കെ സ്വഫ്റ്റിലെ നിരക്ക് മറ്റ് കെ എസ് ആര്‍ ടി സി സര്‍വീസുകളിലേതിന് സമാനമായിരിക്കുമെന്ന് മന്ത്രി വിശദീകരിച്ചു. പ്രതിപക്ഷ സംഘടനകളുടെ അഭിപ്രായം കൂടി…
കണ്ണൂരില്‍ വീണ്ടും അക്രമം, ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു
കണ്ണൂര്‍: കണ്ണൂര്‍ ജില്ലിയില്‍ വീണ്ടും അക്രമ സംഭവങ്ങള്‍ അരങ്ങേറുന്നു. ഒരു ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു. . കണ്ണൂര്‍ കണ്ണവത്ത് വട്ടോളിയിലെ പള്ളിയത്ത് വീട്ടില്‍ പി പ്രശാന്തിനാണ് വെട്ടേറ്റത്. ഇന്നലെ രാത്രിയായിരുന്നു ആക്രമണം നടന്നത്. പ്രശാന്തിന്റെ ഇരു കാലുകള്‍ക്കും വെട്ടേറ്റിട്ടുണ്ട്. ആക്രമണത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
ടോള്‍ പിരിവ് ; പന്നിയങ്കര ടോള്‍ പ്ലാസ വഴി ഇനി സര്‍വീസ് നടത്തില്ലെന്ന് സ്വകാര്യ ബസുടമകള്‍
പാലക്കാട്: പന്നിയങ്കര ടോള്‍ പ്ലാസവഴി ഇനി സര്‍വീസ് നടത്തില്ലെന്ന് സ്വകാര്യ ബസ് ഉടമകള്‍ . നാളെ മുതല്‍ പ്രത്യക്ഷ സമരം തുടങ്ങുമെന്നും ബസ് ഉടമകള്‍ അറിയിച്ചു. താല്‍കാലികമായി നിര്‍ത്തിവച്ചിരുന്ന ടോള്‍ പിരിവ് തുടങ്ങിയതോടെയാണ് നയം വ്യക്തമാക്കി സ്വകാര്യ ബസ് ഉടമകള്‍ രം?ഗത്തെത്തിയത്.അതേസമയം സ്വകാര്യ ബസുകളില്‍ നിന്ന് ടോള്‍ പിരിക്കുമെന്ന് കരാര്‍ കമ്പനി ആവര്‍ത്തിച്ച് വ്യക്തമാക്കി. പന്നിയങ്കരയില്‍ ഇന്നലെ വരെ സ്വകാര്യ ബസുകളില്‍ നിന്ന് ടോള്‍ പിരിക്കില്ലെന്ന് തീരുമാനിച്ചിരുന്നു . നെന്മാറ വേല, എസ്എസ്എല്‍സി പരീക്ഷ എന്നിവ പ്രമാണിച്ച് നിരക്ക് വര്‍ധന നടപ്പാക്കരുതെന്ന പൊലീസ് നിര്‍ദ്ദേശം പരിഗണിച്ചായിരുന്നു ഇത്, പന്നിയങ്കര ടോള്‍ പ്ലാസയില്‍ സ്വകാര്യ ബസുകളില്‍ നിന്ന് ടോള്‍ പിരിവ് തുടങ്ങിയതിനെതിരെ രാവിലെ ചെറിയതോതില്‍ പ്രതിഷേധം ഉണ്ടായിരുന്നു. ബസുകള്‍ ട്രാക്കില്‍ നിര്‍ത്തിയിട്ടു. പിന്നീട് ആളുകളെ ഇറക്കി വിട്ടു . മണിക്കൂറുകള്‍ക്ക് ശേഷം ഇന്നത്തെ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക്…
ജപ്തി: അജേഷിനായി അടച്ച തുക പിന്‍വലിക്കാന്‍ ബാങ്ക് ജീവനക്കാര്‍ക്ക് യൂണിയന്റെ നിര്‍ദ്ദേശം
മൂവാറ്റുപുഴ: മൂവാറ്റുപുഴ ജപ്തി വിഷയത്തില്‍ അജേഷിനായി സ്വരൂപിച്ച് ബാങ്കിലടച്ച പണം തിരിച്ചെടുക്കാന്‍ ബാങ്ക് ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം. അജേഷ് സഹായം നിരസിച്ച സാഹചര്യത്തില്‍ അടച്ച പണം തിരിച്ചെടുക്കാന്‍ ബാങ്ക് ജീവനക്കാരോട് കേരള കോപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ നിര്‍ദേശം നല്‍കി. സഹായം വേണ്ടെന്ന് വെച്ചത് അദ്ദേഹത്തിന്റെ വ്യക്തി സ്വാതന്ത്ര്യമാണെന്ന് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ പ്രസിഡന്റ് സി പി അനില്‍ പറഞ്ഞു. അതിനപ്പുറത്തേക്ക് ഒന്നും ചെയ്യാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വായ്പാ തുക പിരിവിട്ടെടുത്ത് തിരിച്ചെടുക്കുകയായിരുന്നു ഇന്നലെ ബാങ്ക് ജീവനക്കാര്‍ ചെയ്തത്. എന്നാല്‍ ഈ തുക വേണ്ടെന്ന് അജേഷ് നിലപാട് അറിയിച്ചതോടെയാണ് തുക പിന്‍വലിക്കേണ്ടി വന്നത്. വീടിന്റെ വായ്പാ ബാങ്കിലെ ഇടത് ജീവനക്കാരുടെ സംഘടന തിരിച്ചടയ്ക്കുകയാണെന്ന് വാര്‍ത്ത പുറത്തുവന്നിരുന്നു. മൂവാറ്റുപുഴ അര്‍ബന്‍ ബാങ്കിലെ കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ അംഗങ്ങളായ ജീവനക്കാരാണ് വായ്പ തിരിച്ചടക്കാന്‍ തയ്യാറായത്. ബാങ്ക് ചെയര്‍മാന്‍ ഗോപി കോട്ടമുറിക്കല്‍…
ബിഷപ് ഫ്രാങ്കോയ്‌ക്കെതിരായ ബലാത്സംഗ കേസ്; അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു
കൊച്ചി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ (rape case)സര്‍ക്കാരും കന്യാസ്ത്രീയും നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ടത് ചോദ്യം ചെയ്താണ് അപ്പീല്‍.വിചാരണക്കോടതി വിധി റദ്ദാക്കണമെന്നാണ് അപ്പീലിലെ ആവശ്യം. പ്രോസിക്യൂഷന്‍ തെളിവുകള്‍ വിചാരണക്കോടതി വേണ്ട വിധത്തില്‍ പരിഗണിച്ചില്ലെന്നാണ് സംസ്ഥാന സര്‍ക്കാറിന്റെയും കന്യാസ്ത്രീയുടേയും വാദം. ജനുവരി 14 നാണ് കോടതി ബിഷപ്പിനെ കുറ്റവിമുക്തനാക്കിയത്. വിചാരണ കോടതിയുടെ ഉത്തരവില്‍ പിഴവുകളുണ്ടെന്നും അപ്പീല്‍ പോകണമെന്നും പൊലീസിന് നിയമോപദേശം ലഭിച്ചിരുന്നു. പ്രോസിക്യൂഷന്‍ നല്‍കിയ തെളിവുകള്‍ കോടതി വിശകലനം ചെയ്തിട്ടില്ല, പ്രതിഭാഗം നല്‍കിയ തെളിവുകള്‍ മുഖവിലക്കെടുക്കുകയും ചെയ്തു. ഒരു സാക്ഷി നല്‍കിയ അഭിമുഖത്തിന്റെ യൂട്യൂബ് വീഡിയോ തെളിവായി സ്വീകരിക്കുകയും ചെയ്തത് നിയമവിരുദ്ധമാണെന്നും അപ്പീലില്‍ പറഞ്ഞിരുന്നു. വലിയ അധികാരമുള്ള ബിഷപ്പിന് കീഴിലാണ് പരാതിക്കാരി കഴിഞ്ഞിരുന്നത്. ഈ നിസ്സഹായവസ്ഥയാണ് ബിഷപ്പ് ചൂഷണം ചെയ്തത്. ഇത്തരം സാഹചര്യങ്ങള്‍ അതീജീവിച്ച് കന്യാസ്ത്രീ നല്‍കി തെളിവുകള്‍ക്ക്…
ഹൈബി ഈഡനെതിരായ സോളാര്‍ പീഡന പരാതി, എംഎല്‍എ ഹോസ്റ്റലില്‍ സിബിഐ പരിശോധന
തിരുവനന്തപുരം: സോളാര്‍ പീഡന കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെ എംഎല്‍എ ഹോസ്റ്റലില്‍ സിബിഐ പരിശോധന. മുന്‍ എംഎല്‍എ ഹൈബി ഈഡനെതിരായ പീഡന പരാതിയിന്മേലാണ് എംഎല്‍എമാരുടെ ഹോസ്റ്റലിനുള്ളില്‍ പരിശോധന നടക്കുന്നത്. ഹോസ്റ്റലിലെ നിള ബ്ലോക്കിലെ 34 നമ്പര്‍ മുറിയിലാണ് പരാതിക്കാരിയുമായെത്തി സിബിഐ പരിശോധിക്കുന്നത്. 2013 ല്‍ എംഎല്‍എ ആയിരിക്കവെ ഹൈബി ഈഡന്‍ നിള ബ്ലോക്കിലെ 34 നമ്പര്‍ മുറിയില്‍ വെച്ച് തന്നെ പീഡിപ്പിച്ചെന്നാണ് പരാതിക്കാരിയുടെ ആരോപണം. 2021 അവസാനമാണ് സിബിഐ കേസേറ്റെടുത്തത്. മുന്‍ മുഖ്യമന്ത്രിക്കെതിരെ അടക്കം പരാതിക്കാരി ആരോപണമുന്നയിച്ചിരുന്നു. നിലവില്‍ അഞ്ച് അംഗ സിബിഐ സംഘമാണ് കേസില്‍ അന്വേഷണം നടത്തുന്നത്.
നടിയെ ആക്രമിച്ച കേസിൽ ഒന്നാം പ്രതി പൾസർ സുനി സുപ്രീം കോടതിയിൽ ജാമ്യാപേക്ഷ നൽകി
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനി സുപ്രീം കോടതിയിൽ ജാമ്യാപേക്ഷ നൽകി. ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് പൾസർ സുനി സുപ്രീം കോടതിയെ സമീപിച്ചത്. കേസിൽ കൂടുതൽ അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ വിചാരണ ഉടൻ പൂർത്തിയാക്കാനാകില്ലെന്നും ജാമ്യം അനുവദിക്കണമെന്നുമായിരുന്നു പ്രതിയുടെ ആവശ്യം. താനൊഴികെ കേസിലെ എല്ലാ പ്രതികള്‍ക്കും ജാമ്യം ലഭിച്ചുവെന്ന് പള്‍സര്‍ സുനി ജാമ്യാപേക്ഷയില്‍ പറയുന്നു. നാലാം പ്രതി വിജീഷിന് ഹൈക്കോടതി ഇന്നലെ ജാമ്യം അനുവദിച്ചിരുന്നു. മറ്റു പ്രതികള്‍ നേരത്തെ ജാമ്യത്തില്‍ പുറത്തിറങ്ങിയിരുന്നു. ഇതോടെ കേസില്‍ പള്‍സര്‍ സുനി മാത്രമാണ് ജയിലില്‍ കഴിയുന്നത്. സമാന കുറ്റം ചെയ്ത കേസിലെ മറ്റ് പ്രതികൾക്ക് ഹൈക്കോടതിയും സുപ്രീം കോടതിയും ജാമ്യം അനുവദിച്ചിട്ടുണ്ടെന്നും വിജീഷ് ഹർജിയിൽ പറഞ്ഞിരുന്നു. വിചാരണ നടക്കുന്ന കേസിൽ ജാമ്യം ലഭിക്കാതെ പ്രതികളെ ജയിലിൽ അടയ്ക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും ഹർജിയിൽ ആരോപിക്കുന്നു. നടിയെ ആക്രമിച്ച…
