ചെന്നൈ: രാജ്യത്ത് ഭരണഘടനാ മൂല്യങ്ങൾ ചോദ്യം ചെയ്യപ്പെടുമ്പോഴെല്ലാം എംകെ സ്റ്റാലിന്റെ ശബ്ദമാണ് ഉയരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തമിഴ് നാടിന്റെ ആവശ്യങ്ങളെ കേന്ദ്രം മാനിക്കുന്നില്ലെന്നും പകരം അവഹേളിക്കുകയാണ് ചെയ്യുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ചെന്നൈയിൽ എംകെ സ്റ്റാലിന്റെ പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു നേതാക്കൾ. ഇന്ത്യയുടെ വൈവിധ്യമാർന്ന സംസ്കാരങ്ങളും ഭാഷാ ന്യൂനപക്ഷങ്ങളും ഭീഷണിയിലാണെന്നും പിണറായി പറഞ്ഞു. മലയാളികളും തമിഴരും ഒരേ മണ്ണിന്റെ മക്കളാണ്. ആ ബന്ധം കൂടുതല്‍ ശക്തമാക്കണം. ഈ രാജ്യത്തെ എല്ലാ പൗരന്മാര്ക്കും തുല്യനീതി ഉറപ്പാക്കണം. മതമൗലികവാദവും ഏകാധിപത്യവും ഇന്ത്യയില്‍ ശക്തി പ്രാപിക്കുകയാണ്. രാജ്യത്തിന്റെ സാംസ്കാരിക വൈവിദ്ധ്യം നിലനിര്‍ത്തണം. അതിനായി എല്ലാവരും ഒന്നിച്ചു നില്‍ക്കേണ്ട നേരമാണിതെന്നും പിണറായി പറഞ്ഞു. പ്രതിപക്ഷ ഐക്യത്തിന് ആഹ്വാനം ചെയ്തായിരുന്നു സ്റ്റാലിന്റെ പ്രസംഗം. ഇന്ത്യയുടെ മുന്നണിരാഷ്ട്രീയ സാഹചര്യം മാറിമറിയണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കോണ്‍ഗ്രസും ഇടതു പാര്‍ട്ടികളും മതേതര ജനാധിപത്യ പാര്‍ട്ടികളും…
Category: KERALA
പോളിയോള്‍ പദ്ധതി ഉപേക്ഷിക്കാനുള്ള നീക്കം തടയണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്
തിരുവനന്തപുരം: ബി.പി.സി.എൽ വിപുലീകരണത്തിന്റെ ഭാഗമായി കൊച്ചിയിലെ നിർദിഷ്ട പോളിയോള്‍ പദ്ധതി നിർത്തിവെക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. പദ്ധതിക്ക് ഉടൻ അനുമതി നൽകാൻ ബിപിസിഎൽ അധികൃതർക്ക് നിർദേശം നൽകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ പദ്ധതിക്ക് കീഴില്‍ വിഭാവനം ചെയ്ത കൊച്ചിയിലെ അഭിമാനകരമായ ഈ പദ്ധതിക്ക് 2020 ജനുവരി 27ന് പ്രധാനമന്ത്രി തന്നെയാണ് തറക്കല്ലിട്ടത്. കേന്ദ്ര സര്‍ക്കാരിന്റെ മുന്‍കൈയില്‍ കൊച്ചി ഫാക്ട് അമ്പലമുഗളില്‍ 481 ഏക്കര്‍ സ്ഥലത്ത് 977 കോടി രൂപ ചെലവില്‍ പെട്രോ കെമിക്കല്‍ പാര്‍ക്ക് സ്ഥാപിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ക്രിയാത്മകമായ നടപടികള്‍ സ്വീകരിച്ചു. 9,500 കോടി രൂപയുടെ നിക്ഷേപം ആകര്‍ഷിക്കുന്നതും 10,000 പേര്‍ക്ക് തൊഴില്‍ സൃഷ്ടിക്കുന്നതുമായ പദ്ധതിയാണിത്. പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ ഇതിനകം 170 ഏക്കര്‍ ഭൂമി കമ്പനിക്ക് അനുവദിച്ചു. പെട്രോ കെമിക്കല്‍ പാര്‍ക്കിലെ അടിസ്ഥാന…
ഉക്രൈന്നില് ഹെല്പ് ഡെസ്ക്കുമായി മമ്മൂട്ടി ഫാന്‍സ്
ഗോള്‍ഡ് കോസ്റ്റ് : യുക്രൈനില്‍ നിന്നും മോള്‍ഡോവ വഴി പാലായനം ചെയ്യുന്നവര്‍ക്ക് സഹായ ഹസ്ഥവുമായി മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫയര്‍ അസോസിയേഷന് ഇന്റര്‍നാഷണല്‍ മോള്‍ഡോവ ഘടകം. യുക്രൈന്റെ അയല്‍ രാജ്യമായ മോള്‍ഡോവ വഴി പതിനായിരങ്ങള്‍ ആണ് പലായനം ചെയ്യുന്നത്. റഷ്യന്‍ സൈന്യം ക്യാമ്പ് ചെയ്യുന്ന സ്ഥലമായതു കൊണ്ട് കൂടി അവിടവും ഒരു സംഘര്‍ഷ അന്തരീക്ഷം നിലനില്‍ക്കുന്ന സ്ഥലം ആണ്.മോള്‍ഡൊവായിലെ മമ്മൂട്ടി ഫാന്‍സ് പ്രവര്‍ത്തകര്‍ ആണ് ഇപ്പോള്‍ ഹെല്പ് ഡസ്ക് ആരംഭിച്ചിരിക്കുന്നത്. മോള്‍ഡൊവയില്‍ താല്‍ക്കാലിക താമസവും ഭക്ഷണവും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കുള്ള സഹായങ്ങളുമാണ് പരിമിതികള്‍ക്കുള്ളില്‍ നിന്ന് കൊണ്ട് ഒരുക്കിയിരിക്കുന്നതെന്ന് മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫയര്‍ അസോസിയേഷന് ഇന്റര്‍നാഷണല്‍ പ്രസിഡന്റ് റോബര്‍ട്ട് കുര്യാക്കോസ് പറഞ്ഞു. ആവശ്യം ഉള്ളവര്‍ക്ക് അമീന് +37367452193, അനസ് +373 67412025എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ് ഏതാനും രാഷ്ട്രീയ സംഘടനകള്‍ ഇത്തരം ഹെല്പ് ഡെസ്ക്കുകള്‍ തുടങ്ങിയിട്ടുണ്ടങ്കിലും ഇതാദ്യമായാണ് ഒരു ഫാന്‍സ് അസോസിയേഷന്…
സി.എം.എസ് കോളജ് വൈസ് പ്രിന്‍സിപ്പല്‍ സിന്നി റേച്ചല്‍ മാത്യു അന്തരിച്ചു
കോട്ടയം: സി.എം.എസ് കോളജ് വൈസ് പ്രിന്‍സിപ്പല്‍ സിന്നി റേച്ചല്‍ മാത്യു അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ 3.30 ഓടെയായിരുന്നു അന്ത്യം. കോളജിലെ ഇംഗ്ലീഷ് വിഭാഗം മേധാവിയായിരുന്നു. സംസ്കാരം പിന്നീട്. ഭര്‍ത്താവ്: അനു ജേക്കബ് ന്യൂ ഇന്ത്യ അഷുറന്‍സ് കോ.ലിമിറ്റഡ് ഈരാറ്റുപേട്ട സീനിയര്‍ ബ്രാഞ്ച് മാനേജര്‍. മകന് : നിഖില്‍ ജേക്കബ് സഖറിയ (കാനഡ)
തിരുവനന്തപുരത്ത് ദമ്പതികളെ ആക്രമിച്ച കേസിലെ പ്രതി പോലീസ് കസ്റ്റഡിയില്‍ മരിച്ചു
തിരുവനന്തപുരം: പോലീസ് കസ്റ്റഡിയിലെടുത്ത പ്രതി മരിച്ചു. തിരുവനന്തപുരം തിരുവല്ലത്താണ് സംഭവം. ദമ്പതികളെ ആക്രമിച്ച കേസില്‍ ഇന്നലെ കസ്റ്റഡിയിലെടുത്ത നെല്ലിയോട് സ്വദേശി സുരേഷ് കുമാര്‍ (40) എന്ന പ്രതിയാണ് മരിച്ചത്. ഇന്നു രാവിലെ 10 മണിയോടെയാണ് മരണം. പ്രതിക്ക് നെഞ്ചുവേദന വന്നതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചിരുന്നുവെന്നാണ് പോലീസ് പറയുന്നത്. സുരേഷ് കുമാര്‍ അടക്കം നാലു പേരെയാണ് പോലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തത്. നെഞ്ചുവേദന അനുഭവപ്പെട്ട സുരേഷ് കുമാറിനെ ആദ്യം പൂന്തുറ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ മെഡിക്കല്‍ കോളജിലേക്ക് അയക്കുകയായിരുന്നു. യാത്രാേേധ്യ മരണം സംഭവിച്ചു.
കണിയാപുരം കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്‍ഡില്‍ ബോംബ് ഭീഷണി
തിരുവനന്തപുരം: കണിയാപുരം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ ബോംബ് ഭീഷണി. യാത്രക്കാരെയും ജീവനക്കാരെയും ബസ് സ്റ്റാന്‍ഡില്‍ നിന്നും മാറ്റി. തിങ്കളാഴ്ച ഉച്ചയോടെയാണ് ഭീഷണി സന്ദേശമെത്തിയത്. സ്ഥലത്ത് ബോംബ് സ്ക്വാഡെത്തി പരിശോധന നടത്തി. വന്‍ പോലീസ് സംഘമാണ് പ്രദേശത്തുള്ളത്.
മന്ത്രിസഭാ പുനഃസംഘടന ഉണ്ടാകില്ല; ജലീല്‍-കുഞ്ഞാലിക്കുട്ടി കൂടിക്കാഴ്ചയില്‍ രാഷ്ട്രീയമില്ല:: കോടിയേരി ബാലകൃഷ്ണന്
തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടന ഉണ്ടാകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. വകുപ്പ് മാറ്റവുമില്ലെന്നും താന്‍ മന്ത്രിയാകാന്‍ ഇല്ലെന്നും കോടിയേരി വ്യക്തമാക്കി. പി.ജെ. ജോസഫിന്റെ എല്‍ഡിഎഫ് പ്രവേശനത്തെയും കോടിയേരി തള്ളി. പുതിയ കക്ഷികളെ എല്‍ഡിഎഫില്‍ എത്തിക്കാന്‍ ചര്‍ച്ചകള്‍ നടക്കുന്നില്ല. സിപിഎമ്മിന്റെ ബഹുജന അടിത്തറ ശക്തിപ്പെടുത്താനാണ് പാര്‍ട്ടി പ്രാധാന്യം നല്‍കുന്നത്. പാര്‍ട്ടിയില്‍ വ്യക്തി പൂജ അനുവദിക്കില്ല. നേതാക്കളെ പ്രശംസിക്കുന്ന പാട്ടുകള്‍ പാര്‍ട്ടിയുടേതല്ല. മത്സരം നടന്ന കമ്മിറ്റികളില്‍ സംസ്ഥാന സമ്മേളനത്തിന് ശേഷം പരിശോധന നടക്കും. സംസ്ഥാന കമ്മിറ്റിയില്‍ 75 വയസ് പ്രായപരിധി കര്‍ശനമാക്കും. ഇവരെ ഒഴിവാക്കുമ്പോള്‍ പുതിയ ഉത്തരവാദിത്വം നല്‍കുമെന്നും പാര്‍ട്ടി സുരക്ഷിതത്വം നല്‍കുമെന്നും കോടിയേരി പറഞ്ഞു. കെ.ടി ജലീലും പി.കെ കുഞ്ഞാലിക്കുട്ടിയും തമ്മിലുള്ള ചര്‍ച്ചയില്‍ രാഷ്ട്രീയം കാണേണ്ടെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
കോഴിക്കോട്ട് യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍
കോഴിക്കോട്: പക്രംതളം ചുരത്തില്‍ ചൂരണി റോഡില്‍ യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍. യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹത്തിന് സമീപം പോണ്ടിച്ചേരി രജിസ്ട്രേഷന് സ്കൂട്ടറും കണ്ടെത്തി. നാട്ടുകാരാണ് വിവരം പോലീസില്‍ അറിയിച്ചത്. അന്വേഷണം ആരംഭിച്ചു.
കോവളം എംഎല്‍എ വിന്‍സെന്റിന്റെ കാര്‍ അടിച്ചു തകര്‍ത്തു; അക്രമി കസ്റ്റഡിയില്‍
തിരുവനന്തപുരം: കോവളം എംഎല്‍എ വിന്‍സെന്റിന്റെ കാര്‍ അടിച്ചു തകര്‍ത്തു. വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ ആണ് തകര്‍ത്തത്. ഉച്ചക്കട സ്വദേശി സന്തോഷ് (27) ആണ് ആക്രമി. ഇയാളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ഇയാള്‍ മാനസിക അസ്വാസ്ഥ്യമുള്ളയാളാണെന്ന് പോലീസ് അറിയിച്ചു. ബൈക്കില്‍ എത്തിയ സന്തോഷ് രാവിലെ എട്ട് മണിയോടെയാണ് കമ്പിപ്പാര കൊണ്ട് വാഹനത്തിന്റെ ഗ്ലാസും മുന്‍വശവും തകര്‍ത്തത്. മുല്ലപ്പെരിയാർ ഡാം പൊട്ടാൻ പോകുകയാണെന്നും എംഎൽഎ ഒരു നടപടിയും എടുത്തില്ലെന്നും പറഞ്ഞാണ് കാർ തകർത്തതെന്ന് പൊലീസ് അറിയിച്ചു. നാട്ടുകാർ നോക്കിനിൽക്കെയാണ് സംഭവം.
സി.പി.എം സമ്മേളനം: മന്ത്രിസഭാ യോഗം 9ലേക്ക് മാറ്റി; മുഖ്യമന്ത്രി ഇന്ന് ചെന്നൈയില്‍
തിരുവനന്തപുരം: സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ തിരക്കുകളില്‍ ബുധനാഴ്ച ചേരേണ്ട മന്ത്രിസഭാ യോഗം ഈ മാസം 9ലേക്ക് മാറ്റി. ഇന്ന് ചെന്നൈയ്ക്ക് പോകുന്ന മുഖ്യമന്ത്രി പിണറായി വിജയന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ ആത്മകഥാ പ്രകാശന ചടങ്ങില്‍ പങ്കെടുക്കും. തുടര്‍ന്ന് എറണാകുളത്തു നടക്കുന്ന പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിലും കണ്ണൂരിലെ വിവിധ ചടങ്ങുകളിലും പങ്കെടുത്ത ശേഷം പിണറായി വിജയന്, അടുത്ത മാസം എട്ടിനു മാത്രമേ തിരുവനന്തപുരത്തു മടങ്ങിയെത്തുകയുള്ളു. മുഖ്യമന്ത്രി തിരുവനന്തപുരത്തില്ലാത്ത സാഹചര്യത്തില്‍ ഈ ആഴ്ച പതിവു മന്ത്രിസഭായോഗവുമില്ല. അടുത്ത മാസം ഒന്പതിനു മാത്രമേ ഇനി മന്ത്രിസഭ ചേരുകയുള്ളു. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ ആത്മകഥാ പ്രകാശന ചടങ്ങില്‍ മറ്റു സംസ്ഥാനങ്ങളിലെ പ്രതിപക്ഷ നേതാക്കള്‍ അടക്കം പങ്കെടുക്കുന്ന സാഹചര്യത്തിലാണ് പിണറായി വിജയനും ചെന്നൈയിലേക്കു പോകുന്നത്.
