ഫിലഡൽഫിയ: കഴിഞ്ഞ ദിവസം അന്തരിച്ച മലങ്കര ഓർത്തോഡോക്സ് സഭയുടെ അമേരിക്കൻ ഭദ്രാസനത്തിലെ സീനിയർ വൈദീകനും, ഫിലാഡൽഫിയയിലെ ആദ്യകാല വൈദീകനും, ബെൻസേലം സെന്റ് ഗ്രീഗോറിയോസ് ചർച്ചിന്റെ സ്ഥാപക വികാരിയുമായ വന്ദ്യ മത്തായി കോർ എപ്പീസ്കോപ്പായുടെ സംസ്കാര ശുശ്രൂഷകൾ താഴെപ്പറയുന്ന വിധത്തിൽ ക്രമീകരിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ സ്ഥാപക ഇടവകയായ ബെൻസേലം സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ചർച്ചിൽ വച്ചായിരിക്കും എല്ലാ സർവ്വീസുകളും നടത്തപ്പെടുക. (St. Gregorios Malankara Orthodox Church, 4136 Hulmeville Rd, Bensalem, PA 19020) ഒക്ടോബർ 13 , 2023 വെള്ളിയാഴ്ച: (ഇന്ന്) വൈകിട്ട് ഏഴു മണിക്ക് വിശുദ്ധ കുർബ്ബാനയും അതിനെത്തുടർന്ന് സംസ്ക്കാര ശുശ്രൂഷയുടെ ആദ്യ ഭാഗവും നടത്തപ്പെടും. ഒക്ടോബർ 14, 2023 ശനിയാഴ്ച: വൈകിട്ട് ഏഴു മണിക്ക് സംസ്ക്കാര ശുശ്രൂഷയുടെ രണ്ടാം ഭാഗം നടക്കും. ഒക്ടോബർ 15 , 2023 ഞായറാഴ്ച: വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം ഉച്ചകഴിഞ്ഞു…
Category: OBITUARY
വെരി റവ. കെ മത്തായി കോർ എപ്പിസ്കോപ്പ കർത്താവിൽ നിദ്രപ്രാപിച്ചു.
ഫിലഡൽഫിയ: മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്തീസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ സീനിയർ വൈദീകനും, ബെൻസേലം സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓർത്തഡോക്സ് ഇടവകയുടെ സ്ഥാപക വികാരിയുമായിരുന്ന വെരി റവ. കെ മത്തായി കോർ എപ്പിസ്കോപ്പ വ്യാഴാഴ്ച വൈകിട്ട് കർത്താവിൽ നിദ്രപ്രാപിച്ചു. ഫിലാഡൽഫിയയിലെ പ്രഥമ ഓർത്തഡോക്സ് വൈദീകനായിരുന്നു മത്തായി കോർ എപ്പിസ്ക്കോപ്പാ. സംസ്ക്കാര ക്രമീകരണങ്ങളും മറ്റും പിന്നാലെ അറിയിക്കുന്നതാണ് .
വി.പി. ചാക്കോ വാഴയിൽ നിര്യാതനായി
ഹൂസ്റ്റൺ : റാന്നി തെക്കേപ്പുറം വാഴയിൽ പരേതനായ മത്തായി പുന്നൂസിന്റെ മകൻ വി .പി ചാക്കോ (അനിയൻ 76 ) നിര്യാതനായി. ഭാര്യ അന്നമ്മ ചാക്കോ കോന്നി ഇല്ലിരിയ്ക്കൽ കുടുംബാംഗമാണ്. മക്കൾ : റോയി. സി. മാത്യു (പ്രസിഡണ്ട് – ഡബ്ലിയൂഎംസി ഹൂസ്റ്റൺ പ്രൊവിൻസ്, സെക്രട്ടറി – ഫ്രണ്ട്സ് ഓഫ് പെയർലാണ്ട് മലയാളി കമ്മ്യൂണിറ്റി (FPMC), റോബി. സി. ജോർജ് , റോഷൻ സി. ടോം. മരുമക്കൾ : ഷീബ (ഹൂസ്റ്റൺ) ഷൈനി റോബി (ജർമനി) ലീജ റോഷൻ. കൊച്ചുമക്കൾ: റയൻ, റിച്ചി, റിനോ, റിയാ, റിയാനാ,റോഷിത,റിയോണ , റിതിക. ഭൗതികശരീരം ഒക്ടോബർ 16 നു തിങ്കളാഴ്ച്ച രാവിലെ 8 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും 11.30-ന് ഭവനത്തിലെ ശുശ്രുഷകൾക്ക് ശേഷം അടൂർ കടമ്പനാട് ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ . സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്തയുടെ മുഖ്യ കാർമ്മികത്വത്തിൽ…
സൈമൺ കെ മാന്തുരുത്തിൽ ഡാളസിൽ അന്തരിച്ചു
ഡാളസ് : കോട്ടയം കൈപ്പുഴയിൽ ലൂക്കോസ് മാന്തുരുത്തിലിന്റെയും അരീക്കര അന്നമ്മ ലൂക്കോസിന്റെയും മകനായ സൈമൺ മാന്തുരുത്തിൽ (75) ഡാളസിൽ അന്തരിച്ചു. ഭാര്യ: ലിസമ്മ ഇഗ്നേഷ്യസ് കാഞ്ഞിരപ്പള്ളി വെട്ടിക്കാട്ട് കുടുംബാംഗം. മക്കൾ : റോയ് സൈമൺ, ഡോ. റൂബിൻ സൈമൺ മരുമക്കൾ: സ്മിത, ഡോ.ഷീന സൈമൺ കൊച്ചുമക്കൾ: റയൻ, സ്കൈലർ, ആഷർ, ബെഞ്ചമിൻ പൊതുദശനം ഒക്ടോബർ 13 വെള്ളിയാഴ്ച വൈകുന്നേരം 6 മുതൽ 9 വരെ ഗാർലാൻഡ് സെന്റ് തോമസ് സീറോ മലബാർ ദേവാലയത്തിൽ (4922 Rosehill Rd, Garland, TX 75043) നടക്കും. സംസ്കാരശുശ്രൂഷകൾ ഒക്ടോബർ 14 ശനിയാഴ്ച രാവിലെ 11 മണിക്ക് ഗാർലാൻഡ് സെന്റ് തോമസ് സീറോ മലബാർ ദേവാലയത്തിൽ ആരംഭിച്ചു തുടർന്ന് സേക്രഡ് ഹാർട്ട് സെമിത്തേരിയിൽ (3900 Rowlett Rd, Rowlett, TX 75088) സംസ്കാരം നടക്കും.
റാന്നി മണിമലേത്ത് എം ടി എബ്രഹാം (കുട്ടായി – 91) നിര്യാതനായി
ഡാളസ്: റാന്നി മണിമലേത്ത് എം ടി എബ്രഹാം (കുട്ടായി – 91) ബുധനാഴ്ച രാവിലെ 3:15 നു നാട്ടിലുള്ള ഭവനത്തിൽ വെച്ച് നിര്യാതനായി. ശവസംസ്കാരം റാന്നി ക്നാനായ വലിയപള്ളിയിൽ വെച്ച് പിന്നീട് നടത്തപ്പെടും. മക്കൾ: രമണി ലളിത ജോളി സുമ സുജ എന്നിവർ (എല്ലാവരും അമേരിക്കയിൽ). കൂടുതൽ വിവരങ്ങൾക്ക്: സാബു ഡാളസ് 7817861498
ഏലിയാമ്മ വർഗീസ് ഒക്കലഹോമയിൽ നിര്യാതയായി
ഒക്കലഹോമ : റാന്നി വെച്ചൂച്ചിറ പുത്തൻപറമ്പിൽ പരേതനായ വർഗീസ് പി. എബ്രഹാമിന്റെ (ജോയി) ഭാര്യ ഏലിയാമ്മ വർഗീസ് (അമ്മിണി -78 ) ഒക്കലഹോമയിൽ നിര്യാതയായി. റാന്നി കണ്ടംപേരൂർ കൊടമലയിൽ കുടുംബാംഗമാണ്. മക്കൾ: എബി, സിബി, ജൂബി. മരുമക്കൾ : ബിൻസി, ഡിറ്റി, ഷിബു പൊതുദർശനം 13ന് വെള്ളിയാഴ്ച വൈകിട്ട് 6.30 മുതൽ 9 വരെ ഐ.പി.സി ഹെബ്രോൻ സഭാ ഹാളിൽ വെച്ച് നടത്തപ്പെടും (115 Briarwood St, Yukon, OK 73099). സംസ്കാര ശുശ്രൂഷകൾ 14ന് ശനിയാഴ്ച രാവിലെ 9. 30 ന് ആരംഭിക്കുന്നതും തുടർന്ന് 12 മണിക്ക് ബഥനി സെമിത്തേരിയിൽ (N Rockwell Ave, Oklahoma City, OK 73132) സംസ്കരിക്കുന്നതുമാണ്. സഹോദരങ്ങൾ : റേച്ചൽ മാത്യു, അന്നമ്മ സാമുവേൽ, ശോശാമ്മ യോഹന്നാൻ, സാറാമ്മ മാത്യു, സൂസമ്മ രാജൻ, പരേതരായ മറിയാമ്മ ചാക്കോ, തോമസ് നൈനാൻ
ഏലിക്കുട്ടി തോമസ് മക്കനാൽ നിര്യാതയായി
കുളത്തൂർ: പത്തനംതിട്ട കുളത്തൂർ കുഴിപ്പള്ളിൽ പരേതനായ തോമസിന്റെ ഭാര്യ ഏലിക്കുട്ടി തോമസ് മക്കനാൽ (99 വയസ്സ് ) നിര്യാതയായി. സംസ്കാര കർമങ്ങൾ ഒക്ടോബർ 9 തിങ്കളാഴ്ച്ച ഉച്ച കഴിഞ്ഞു 2.30 ന് സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കുളത്തൂർ ചെറുപുഷ്പ്പ ദേവാലയ സെമിത്തേരിയിൽ. പരേത കണ്ണൂർ വെളിമാനം പുത്തൻപുരയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: മേരിക്കുട്ടി ആലഞ്ചേരിൽ, (യൂഎസ്എ ) മോനിയമ്മ വെള്ളക്കട, ചെറുവള്ളി ,പരേതയായ സിസിലി തെങ്ങും പറമ്പിൽ, സെബാസ്റ്റ്യൻ എം ടി (റിട്ട. പ്രൊഫസർ ), പരേതനായ സേവ്യർ എം ടി.ജോസ് മക്കനാൽ (യൂ എസ് എ ), എലിസബത്ത് തോമസ്. ടോം മക്കനാൽ (യുഎസ് എ ). മരുമക്കൾ: തോമസ് ആലഞ്ചേരി, തോമസ് വെള്ളക്കട,പരേതയായ സോഫിയമ്മ,ബെറ്റി തൊടുപുഴ, മിനി വട്ടക്കാവുങ്കൽ.
ഏലിയാമ്മ തോമസ് നിര്യാതയായി
ഹൂസ്റ്റൺ: കിടങ്ങൂർ കൂടല്ലൂര്‍ പരുമനത്തേട്ട് പരേതനായ പി.ടി.തോമസിന്റെ ഭാര്യ ഏലിയാമ്മ തോമസ് (80) നിര്യാതയായി. പരേത കോട്ടയം വാകത്താനം ചാക്കച്ചേരിൽ കുടുംബാംഗമാണ്. മക്കള്‍: ഷാജി, റെജി (അപ്ന ബസാർ റജി,ഹൂസ്റ്റൺ ), ജിജി എബ്രഹാം (ഹൂസ്റ്റൺ) , ബിജി, സുനി (അബുദാബി), ബിജേഷ് (അബുദാബി) മരുമക്കള്‍: റൂബി ജോളി ഭവന് തിരുവനന്തപുരം, മേഴ്സി തേക്കുംകാലായില്‍ ഇരവിമംഗലം (ഹൂസ്റ്റൺ) , ജിജി വിളയില്‍ (ഹൂസ്റ്റൺ), വിനോദ് മങ്ങാട്ട് കിടങ്ങൂര്‍, ബിജു തുടിയാലില് കുറുമുളളൂര്‍, സെഫി കുറുപ്പിനകത്ത് നീണ്ടൂര്‍. സംസ്കാരം കൂടല്ലൂർ സെന്റ് മേരീസ് ക്നാനായ ദേവാലയത്തിൽ ഒക്ടോബർ 10 നു ചൊവ്വാഴ്ച ഉച്ചകഴിഞ്ഞു 3 മണിക്ക്. ശുശ്രൂഷകളുടെ ലൈവ് സ്ട്രീം ലിങ്കുകൾ : https://knanayavoice.net/ https://knanayavoice.net/?p=5838 കൂടുതൽ വിവരങ്ങൾക്ക്: റജി – 832 339 8443 (വാട്സാപ് ) ഷാജി – 91 944 777 6670 (ഇന്ത്യ)…
വർഗീസ് വി പുതുവാംകുന്നത്ത് (72) ന്യൂജേഴ്സിയിൽ നിര്യാതനായി
ന്യൂജേഴ്സി: വർഗീസ് വി പുതുവാംകുന്നത്ത് (72) ന്യൂജേഴ്സിയിൽ നിര്യാതനായി. ഒക്ടോബർ അഞ്ചാം തീയതി പുലർച്ചെ 1:15 ന് ഹാക്കൻസാക്ക് ഹോസ്പിറ്റലിൽ വെച്ചായിരുന്നു അന്ത്യം. വർഗീസ് പി. വി, യാക്കോബായ സഭ, സെന്റ് മേരീസ് സിറിയൻ ഓർത്തഡോൿസ് ചർച്ച്, വെസ്റ്റ് നായാക്ക്-ലെ പ്രാരംഭ സ്ഥാപക അംഗങ്ങളിൽ ഒരാളായിയിരുന്നു. സഭാ സാമൂഹിക ചാരിറ്റി പ്രവർത്തനങ്ങളിൽ മുൻനിരയിൽ പ്രവർത്തിച്ചിരുന്ന കോതമംഗലം പിണ്ടിമന സ്വദേശിയായ വർഗീസ് നാട്ടിലും ഒട്ടനവധി ചാരിറ്റി പ്രവർത്തന മേഖലകളിൽ സജീവ സാന്നിധ്യമായിരുന്നു. സംസ്കാരം ന്യൂജേഴ്സിയിൽ നടത്തും. 10/06/2023 വെള്ളിയാഴ്ച വൈകുന്നേരം 4 മണിമുതൽ 8.30 വരെ ഓൾഡ് ടാപ്പനിൽ സ്ഥിതി ചെയ്യുന്ന യാക്കോബായ സഭാ അരമനയിൽ പൊതുദർശനം. തുടർന്ന് 10/07/2023 ശനിയാഴ്ച രാവിലെ 9.30 മുതൽ 12.00 വരെ അരമനയിൽ ക്രമീകരിച്ചിരിക്കുന്ന സംസ്കാര ശുശ്രൂഷകൾക് ശേഷം പരാമസിലെ ‘ജോർജ് വാഷിംഗ്ടണ്‍ മെമ്മോറിയൽ പാർക്ക്’ സെമിത്തേരിയിൽ 1:30ന് സംസ്കാരം.
ഈട്ടിമൂട്ടിൽ ഇ. എസ് ജോഷ്വ നിര്യാതനായി
പത്തനംതിട്ട: വിമുക്ത ഭടൻ കോന്നി തെങ്ങുംകാവ് ഈട്ടിമൂട്ടിൽ ഇ. എസ് ജോഷ്വ (78 ) നിര്യാതനായി. സംസ്കാരം പിന്നീട്. ഊന്നുകൽ പച്ചയിൽ കുടുംബാഗം റോസമ്മ ജോഷ്വയാണ് ഭാര്യ. മക്കൾ: ഷെറിൻ (കുവൈറ്റ് ), സ്റ്റാൻലി (യു.എസ്.എ), ആശ (കാനഡ). മരുമക്കൾ: ജിൻസി (കുവൈറ്റ് ) സിനി (യു.എസ് എ ), ബിനു (കാനഡ) കൊച്ചുമക്കൾ: പ്രിസില്ല, പ്രെസ്ലി, പെർസിസ്, ഐസയ്യ, എലിസ, ജോനാ, ലിലിയാന, ആരൺ, ഐലീൻ
