ഓക്ക്‌ലാൻഡിൽ ആറുപേരെ കുത്തിയ ‘തീവ്രവാദിയെ’ ന്യൂസിലൻഡ് പോലീസ് വെടിവെച്ചു കൊന്നു

ന്യൂസിലാന്റ് പോലീസ് ഉദ്യോഗസ്ഥർ ഒരു സൂപ്പർമാർക്കറ്റിൽ കുറഞ്ഞത് ആറുപേരെ കുത്തി പരിക്കേൽപ്പിച്ച “തീവ്രവാദിയെ” വെടിവച്ച് കൊന്നു. നിരപരാധികളായ ന്യൂസിലാന്റുകാർക്ക് നേരെ ഒരു തീവ്രവാദി ആക്രമണം നടത്തിയതായി പ്രധാനമന്ത്രി ജസിന്ദ ആർഡേൺ വെള്ളിയാഴ്ച പത്രസമ്മേളനത്തിൽ പറഞ്ഞു. ആക്രമണകാരി 10 വർഷമായി ന്യൂസിലാന്റിൽ ഉണ്ടായിരുന്ന ഒരു ശ്രീലങ്കൻ പൗരനാണ്. ഡെയ്ഷ് തീവ്രവാദ ഗ്രൂപ്പില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇയാള്‍ ആക്രമണം നടത്തിയതെന്ന് പ്രധാനമന്ത്രി പറഞ്ഞു. പോലീസ് ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. ഇയാള്‍ വ്യക്തമായും ഐസിസ് പ്രത്യയശാസ്ത്രത്തിന്റെ പിന്തുണക്കാരനായിരുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ആർഡൻ പറയുന്നതനുസരിച്ച്, ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലാത്ത അക്രമി ഏകദേശം അഞ്ച് വർഷമായി “നിരീക്ഷണത്തിലുണ്ടായിരുന്ന വ്യക്തി” ആയിരുന്നു. ഓക്ക്ലാൻഡ് നഗരത്തിൽ ആക്രമണം ആരംഭിച്ച് 60 സെക്കൻഡിനുള്ളിൽ വെടിയേറ്റ് മരിച്ചു. 2019 മാർച്ചിൽ, ന്യൂസിലാന്റ് ക്രൈസ്റ്റ്ചർച്ചിൽ ഏറ്റവും ക്രൂരമായ ഭീകരാക്രമണത്തിന് സാക്ഷ്യം വഹിച്ചിരുന്നു. മുസ്ലീം വിശ്വാസികളെ ആരാധനാ കേന്ദ്രങ്ങളില്‍ കടന്നുചെന്ന് വിശ്വാസികളെ അക്രമി വെടിവെച്ചു…

അയർലൻഡ് ലിവിംഗ് സെർട്ട് പരീക്ഷയിൽ നന്ദിനി നായർക്ക് മികച്ച വിജയം

ഡബ്ലിൻ: ലിവിംഗ്  സെർട്ട് പരീക്ഷയിൽ 625 മാർക്ക് നേടിയ നന്ദിനി നായർ ഇന്ത്യൻ സമൂഹത്തിന് അഭിമാനമായി. നോർത്ത് ഡബ്ലിനിലെ പ്രമുഖ സ്‌കൂളുകളിലൊന്നായ മാലഹൈഡ് കമ്യൂണിറ്റി സ്‌കൂളിലെ സെക്കൻഡറി വിദ്യാർഥിനിയായ നന്ദിനി നായർ ആണ് എല്ലാ വിഷയങ്ങൾക്കും ഫുൾ മാർക്ക് നേടി ഈ നേട്ടം കരസ്ഥമാക്കിയത്. മാലഹൈഡിൽ താമസിക്കുന്ന കൊച്ചി സ്വദേശികളായ ശിവകുമാറിന്‍റെയും രാധികയുടെയും മകളാണ് നന്ദിനി. സഹോദരി മാളവിക.

രണ്ടാം ശനിയാഴ്ച കാത്തലിക് ബൈബിൾ കൺവെൻഷൻ സെപ്റ്റംബർ 11-നു; രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായി

ലണ്ടൻ: സെഹിയോൻ മിനിസ്ട്രിയുടെ സ്ഥാപകൻ റവ. ഫാ. സേവ്യർ ഖാൻ വട്ടായിലച്ചന്‍റെ ശുശ്രൂഷകളുടെ തുടർച്ചയായി യൂറോപ്പ് കേന്ദ്രീകരിച്ച് യുകെ യിൽ 2009 ൽ റവ.ഫാ. സോജി ഓലിക്കൽ തുടക്കമിട്ട രണ്ടാം ശനിയാഴ്ച്ച കാത്തലിക് ബൈബിൾ കൺവെൻഷൻ സെപ്റ്റംബർ 11-നു നടക്കും. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ലോക്ഡൗണിനുശേഷം സെപ്റ്റംബർ മാസത്തിൽ വീണ്ടും സ്ഥിരം വേദിയായ ബിർമിങ്ഹാം ബെഥേൽ കൺവെൻഷൻ സെന്റെറിൽ പേട്രൻമാരായ ബർമിങ്ഹാം അതിരൂപത ആർച്ച് ബിഷപ്പ് ബർണാഡ് ലോങ്‌ലി , ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ബിഷപ്പ് മാർ. ജോസഫ് സ്രാമ്പിക്കൽ , സീറോ മലങ്കര സഭയുടെ യൂറോപ്പിലെ അപ്പസ്തോലിക് വിസിറ്റേറ്റർ യൂഹന്നാൻ മാർ തിയഡോഷ്യസ് എന്നിവരുടെ അനുഗ്രഹ ആശീർവാദത്തോടെയാണ് നടക്കുക . പരിശുദ്ധാത്മ അഭിഷേകത്താൽ അത്ഭുതങ്ങളും അടയാളങ്ങളും രോഗശാന്തിയും അതുവഴി ജീവിത നവീകരണവും സാധ്യമാക്കി അനേകരെ ദൈവികതയിലേക്ക് നയിച്ചുകൊണ്ടിരിക്കുന്നതിലൂടെ രണ്ടാം ശനിയാഴ്ച്ച ബൈബിൾ…