ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് നിവാസികളായ മലയാളി മുസ്ലിം കുടുംബാഗങ്ങളുടെ ഓണ സദ്യ ഒത്തു ചേരൽ ബെൽ റോസിലുള്ള മുംതാസ് യൂസുഫ് ദമ്പതികളുടെ വസതിയിൽ സുഭിക്ഷമായി കൊണ്ടാടി. ഓണാഘോഷങ്ങളോടനുബന്ധിച്ച് എല്ലാ വർഷവും നടത്താറുള്ള കേരളീയ ഓണ സദ്യ കോവിഡ് മഹാമാരി സമയത്ത് താത്ക്കാലികമായി നിർത്തി വെച്ചിരുന്നു. മലയാളി മുസ്ലിം കുടുംബിനികൾ മുൻകൈയ്യെടുത്തു ഒരുക്കിയ സ്വാദിഷടമായ സദ്യ വീണ്ടും അവിസ്മരണീയമാക്കി. ബിരിയാണിയും, കബാബും, നെയ്ച്ചോറും, മന്തിയും, പത്തിരിയും, മുട്ട മാലയും മാത്രമല്ല അവിയലും, കിച്ചടിയും, സാമ്പാറും, എരിശ്ശേരിയും, പുളിശ്ശേരിയും, രസവും, വിവിധ തരം പായസങ്ങളും തങ്ങളുടെ കൈപുണ്യത്തിൽ ഒതുങ്ങുമെന്നു ഒരിക്കൽ കൂടി അവര്‍ തെളിയിച്ചു. ഓണ സദ്യ ഒരുക്കി വിളമ്പുന്നതിനു റസീന, അബ്ദു, ബീന, ഷാജിദ്, ഹസീബ, മെഹബൂബ്, മുംതാസ്, യാസിൻ എന്നിവർ നേതൃത്വം നൽകി. കെങ്കേമമായ ഭക്ഷണ ശേഷം രഹ്ന, ബീന എന്നിവരുടെ ശിക്ഷണത്തിൽ ഒരു അനൗപചാരിക ‘തിരുവാതിര കളി’…
Category: AMERICA
9/11 – ഞെട്ടിക്കുന്ന ഓര്‍മ്മകളുമായി രണ്ടു പതിറ്റാണ്ടുകള്‍
അമേരിക്കയിലും ആഗോള സമൂഹത്തിലും മായാത്ത മുദ്ര പതിപ്പിച്ച ഏകോപിത തീവ്രവാദ പ്രവർത്തനങ്ങളുടെ ഒരു പരമ്പരയ്ക്ക് ലോകം സാക്ഷ്യം വഹിച്ച 2001 ലെ ആ നിർഭാഗ്യകരമായ ദിവസത്തിന് ഇന്ന് 22 വർഷം തികയുന്നു. 9/11 സംഭവങ്ങൾ ചരിത്രത്തിന്റെ ഗതിയെ തന്നെ പുനർരൂപകൽപ്പന ചെയ്തു. ദേശീയ സുരക്ഷ, വിദേശ നയം, തീവ്രവാദ പ്രവർത്തനങ്ങളെ നാം വീക്ഷിക്കുകയും പ്രതികരിക്കുകയും ചെയ്യുന്ന രീതി എന്നിവയിൽ കാര്യമായ മാറ്റങ്ങൾ വരുത്തി. ഈ വാർഷികം അനുസ്മരിക്കുമ്പോൾ, ഇരകളുടെ സ്മരണയെ ബഹുമാനിക്കാനും അതിജീവിച്ചവരുടെ സഹിഷ്ണുതയെ അംഗീകരിക്കാനും ഈ ദാരുണമായ സംഭവങ്ങളുടെ ശാശ്വതമായ ആഘാതം പരിഗണിക്കാനും നമ്മള്‍ക്ക് ഒരു നിമിഷം ചെലവഴിക്കാം…. 2001 സെപ്തംബർ 11 ന് ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പായ അൽ-ഖ്വയ്ദയുമായി ബന്ധമുള്ള 19 തീവ്രവാദികൾ നടത്തിയ ഏകോപിത തീവ്രവാദ പ്രവർത്തനങ്ങളുടെ ഒരു പരമ്പരയാണ് 9/11 എന്ന് വിളിക്കപ്പെടുന്ന സെപ്റ്റംബർ 11 ആക്രമണം. ഈ ആക്രമണങ്ങൾ ഏറ്റവും…
ചാണ്ടി ഉമ്മന്റെ ചരിത്ര വിജയത്തിൽ ഐഒസി കേരളാ ചാപ്റ്റർ സൗത്ത് ഫ്ലോറിഡ ആശംസകള്‍ നേര്‍ന്നു
ഫ്ലോറിഡ: ഐഒസി കേരളാ ചാപ്റ്റർ സൗത്ത് ഫ്ലോറിഡ സാരഥികൾ ചാണ്ടി ഉമ്മന്റെ ചരിത്ര വിജയത്തിൽ ആശംസകൾ നേര്‍ന്നു. പ്രസിഡന്റ് പനങ്ങായിൽ ഏലിയാസിന്റെ അദ്ധ്യക്ഷതയിൽ സെപ്റ്റംബർ എട്ടിന് കൂടിയ യോഗത്തിൽ, ഐഒസി നേതൃത്വവും സുഹൃത്തുക്കളും ചേർന്ന് ഉമ്മൻചാണ്ടിയുടെ ഓർമ്മകൾ അനുസ്മരിച്ചുകൊണ്ട്, ചാണ്ടി ഉമ്മന്റെ (Chandy Oommen) വൻ വിജയം ആഘോഷമാക്കി. യോഗത്തിൽ, ഐഒസി നാഷണൽ ട്രഷറർ രാജൻ പടവത്തിൽ, ചാപ്റ്റർ ചെയർമാൻ മേലേപുരക്കൽ ചാക്കോ, സെക്രട്ടറി രാജൻ ജോർജ്, വൈസ് പ്രസിഡന്റ് ഷാന്റി വറുഗീസ്, ട്രഷറർ സജീവ് സാമുവേൽ, ഫോമാ നാഷണൽ കമ്മിറ്റി അംഗം ബിജോയ് സേവ്യർ, ജോസ് സെബാസ്റ്റ്യൻ തുടങ്ങിയവർ ചാണ്ടി ഉമ്മന്റെ വിജയത്തിൽ അഭിനന്ദനങ്ങൾ അർപ്പിച്ചു. പ്രസിഡന്റ് പനങ്ങായിൽ ഏലിയാസ്, ചുരുങ്ങിയ സമയത്തിനുള്ളില്‍ ആവേശത്തോടെ ആഘോഷത്തിൽ പങ്കുചേർന്ന എല്ലാവരെയും സന്തോഷപൂർവം സ്വാഗതം ചെയ്തു. തുടർന്ന് ചാണ്ടി ഉമ്മന്റെ ചരിത്രവിജയം ഭരണകൂട ഭീകരക്കെതിരേയുള്ള വൻ തിരിച്ചടിയാണെന്ന് വിലയിരുത്തി,…
ഏദന്‍സ് ട്രസ്റ്റ് ഹോംസ് ഉല്‍ഘാടനം ചെയ്തു
ഫിലഡല്‍ഫിയ: റിട്ടയര്‍മെന്റ് ജീവിതം സമൂഹത്തില്‍ ഒറ്റപ്പെടുത്തുന്നവര്‍ക്കും, വിദേശത്തുള്ള കുട്ടികളില്‍ നിന്നും കൊച്ചുമക്കളില്‍നിന്നും വേറിട്ട് ജീവിക്കേണ്ടി വരുന്ന മാതാപിതാക്കള്‍ക്കും വേണ്ടി കൊട്ടാരക്കരയിലും പരിസരത്തുമുള്ള ഒരു പറ്റം ആളുകളുടെ നേതൃത്വത്തില്‍ വിരമിക്കല്‍ ജീവിതം ഉല്ലാസ പ്രദമാക്കുവാന്‍ ഏദന്‍സ് ട്രസ്റ്റ് (Edans Trust) ഒരുക്കുന്ന വില്ലകളുടെ ഉദ്ഘാടനം സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍ ഓണ്‍ലൈനില്‍ കൂടി നിര്‍വ്വഹിച്ചു. കൊടികുന്നില്‍ സുരേഷ് എം. പി താക്കോല്‍ ദാനം നല്‍കി ഉദ്ഘാടനം ചെയ്തു. മലങ്കര ഓര്‍ത്തഡോക്സ് സഭ കൊട്ടാരക്കര – പുനലൂര്‍ ഭദ്രസനാധിപന്‍ ഡോ. യുഹാനോന്‍ മാര്‍ തേവോദോറാസ് അനുഗ്രഹ പ്രഭാഷണം നടത്തി. മലങ്കര കത്തോലിക്കാ സഭ വന്ദ്യ ഗീവര്‍ഗീസ് റമ്പാന്‍, അഡ്വ. ഐഷ പോറ്റി (മുന്‍ എം.എല്‍.എ ), പഞ്ചായത്ത് പ്രസിഡന്റ് വി.കെ ജ്യോതി, പഞ്ചായത്ത് മെമ്പര്‍ സന്തോഷ് കുമാര്‍ ജി, ജോസ് കലയപുരം, അഡ്വ. അലക്‌സ് മാത്യു,…
ഡാളസ് സ്കൂൾ ഓഫ് തിയോളജി അലംനൈ അസ്സോസിയേഷന് നവനേതൃത്വം
ഡാളസ് : സെപ്റ്റംബർ 10നു ഗ്രേസ് ക്രിസ്ത്യൻ അസംബ്ലി ചർച്ച് റിച്ചാർഡ്സണിൽ വെച്ച് ഡാളസ് സ്കൂൾ ഓഫ് തിയോളജി അലംനൈ അസ്സോസിയേഷൻ വാർഷിക യോഗം നടത്തപ്പെട്ടു. അലംനൈ അസോസിയേഷൻ പ്രസിഡൻറ് പാസ്റ്റർ മാത്യു സാമുവേൽ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഡാളസ് സ്കൂൾ ഓഫ് തീയോളജി പ്രസിഡന്റ് പാസ്റ്റർ ഡോ. ജോസഫ് ഡാനിയേൽ പ്രാരംഭ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. പാസ്റ്റർ സ്റ്റാൻലി ഉമ്മൻ ഏവരെയും യോഗത്തിലേക്ക് സ്വാഗതം ചെയ്തു. ഡാളസ് ഫോർട്ട്‌വർത്ത് പ്രദേശങ്ങളിൽ ദൈവവചനം പഠിക്കുവാൻ താല്പര്യപ്പെടുന്നുവർക്ക് അതിനുള്ള അവസരം ഉണ്ടാക്കേണ്ടതിനു 2007ൽ പാസ്റ്റർ ഡോ. എബ്രഹാം തോമസ്, പാസ്റ്റർ കെ കെ മാത്യു, പാസ്റ്റർ ഡോ. ജോസഫ് ഡാനിയേൽ , പാസ്റ്റർ ഡോ. തോമസ് മുല്ലയ്ക്കൽ എന്നീ നാല് ദൈവദാസന്മാർക്ക് ലഭിച്ച ദൈവ നിയോഗത്തൽ ഗാർലന്റ് പട്ടണം ആസ്ഥാനമാക്കി ആരംഭിച്ച വേദപഠന കോളേജാണ് ഡാളസ് സ്കൂൾ ഓഫ്…
ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യുഎസ്എ (ഒഐസിസി യൂഎസ്എ) യ്ക്ക് നന്ദിയറിയിച്ച് ചാണ്ടി ഉമ്മൻ
ഹൂസ്റ്റൺ/പുതുപ്പള്ളി : ജനഹ്രദയങ്ങളിൽ കാരുണ്യമൂർത്തിയായി മരണശേഷവും പതിന്മടങ്ങ് ശോഭയോടെ അവിസ്മരണീയനായ ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയെ കണ്ടെത്താൻ പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ചരിത്ര ഭൂരിപക്ഷ വിജയം നേടുന്നതിന് പുതുപ്പള്ളിയിൽ ക്യാമ്പ് ചെയ്തു തിരഞ്ഞെടുപ്പ് കാമ്പയിനിൽ പങ്കാളികളായ അമേരിക്കയിൽ നിന്നും പറന്നെത്തിയ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യു.എസ് .എ ഘടകം (ഒഐസിസി യൂഎസ്‍എ) പ്രസിഡൻ്റ് ബേബി മണക്കുന്നേൽ ,ട്രഷറർ സന്തോഷ് ഏബ്രഹാം , പബ്ലിക് റിലേഷൻ ഓഫീസർ പി.പി.ചെറിയാൻ, ഡാളസ് ചാപ്റ്റർ പ്രസിഡൻ്റ് പ്രദീപ് നാഗനൂലിൽ എന്നിവർക്കും വിവിധ നിലകളിൽ സഹായിച്ച എല്ലാ ഒഐസിസി യുഎസ് എ നേതാക്കൾക്കും പ്രവർത്തകർക്കും ചാണ്ടി ഉമ്മൻ നന്ദി അറിയിച്ചു. ഒ ഐ സി സി യൂഎസ്‍എ നാഷണൽ ചെയർമാൻ ജെയിംസ് കൂടൽ ,ജനറൽ സെക്രട്ടറി ജീമോൻ റാന്നി എന്നിവർക്ക് അയച്ച സന്ദേശത്തിലാണ് ക്രേതഞ്ജത അറിയിച്ചിരിക്കുന്നത് യുവാക്കൾ ഏറ്റുമുട്ടിയ ആവേശപ്പോരിൽ…
എഡ്മിന്റൻ നമഹയുടെ 2023 ഓണാഘോഷം ഗംഭീരമായി
എഡ്മിന്റൻ : ആൽബർട്ടയിലെ പ്രമുഖ ഹൈന്ദവ സംഘടനയായ നോർത്തേൺ ആൽബർട്ട മലയാളി ഹിന്ദു അസോസിയേഷൻ (Northern Alberta Malayalee Hindu Association – NAMAHA യുടെ നേതൃത്വത്തിൽ 2023 ഓണം അതിവിപുലമായി ആഘോഷിച്ചു.സെപ്തംബർ 9 ന് ശനിയാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെ എഡ്മണ്ടനിലെ പ്ലസൻ്റ് വ്യൂ കമ്യൂണിറ്റി ഹാളിൽ വച്ചാണ് പരിപാടികൾ നടന്നത്. രാവിലെ 10 മണിക്ക് നമഹ പ്രസിഡൻറ് രവിമങ്ങാട്ട് സെക്രട്ടറി അജയ്പിള്ള മാതൃസമിതി കോർഡിനേറ്റർ ജ്യോത്സ്നസിദ്ദാർത്ഥ് വൈസ്പ്രസിഡൻറ് അരുൺരാമചന്ദ്രൻ നമഹ മെഗാസ്പോൺസർ ജിജോ ജോർജ് സാമൂഹ്യപ്രവർത്തകൻ ജോസഫ് ജോൺ എന്നിവർഭദ്രദീപം തെളിയിച്ച് പരിപാടികൾ ഉദ്ഘാടനം ചെയ്തു.നമഹയുടെ ഈ വർഷത്തെ കമ്യൂണിറ്റി സർവ്വീസ് അവാർഡ് ആൽബർട്ടയിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകനും മാദ്ധ്യമപ്രവർത്തകനുമായ ജോസഫ്ജോണിനു നമഹ ബോർഡ് മെമ്പർ റിമാപ്രകാശ് സമ്മാനിച്ചു. ഉദ്ഘാടന പരിപാടികൾക്ക് ശേഷംവിഭവസമൃദ്ധമായ ഓണസദ്യയും കുരുന്നുകളുടെ നയന…
ഷിക്കാഗോ എക്യൂമെനിക്കല്‍ കണ്‍വന്‍ഷന്‍ സെപ്റ്റംബര്‍ 16-ന്
ഷിക്കാഗോ: ഷിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ (Chicago Ecumenical Council) ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ബൈബിള്‍ കണ്‍വന്‍ഷന്‍ (Bible Convention) സെപ്റ്റംബര്‍ 16-ന് ശനിയാഴ്ച വൈകിട്ട് ഷിക്കാഗോ മാര്‍ത്തോമാ ദേവാലയത്തില്‍ (240 പോട്ടര്‍ റോഡ്, ഡസ്‌പ്ലെയന്‍സ്) വച്ച് നടത്തപ്പെടുന്നു. യുവജനങ്ങള്‍ക്കായി ഉച്ചകഴിഞ്ഞ് 3.30 മുതല്‍ 5.30 വരെ നടത്തപ്പെടുന്ന എക്യൂമെനിക്കല്‍ യൂത്ത് കണ്‍വന്‍ഷന് ഹോളി ഫാമിലി ഹോസ്പിറ്റല്‍ വൈസ് പ്രസിഡന്റ് ഷിജി അലക്‌സ് നേതൃത്വം നല്‍കും. തുടര്‍ന്ന് 6 മണി മുതല്‍ 8 മണി വരെ ക്രമീകരിച്ചിരിക്കുന്ന ബൈബിള്‍ കണ്‍വന്‍ഷന് മഹാരാഷ്ട്രയിലെ കല്യാണിലുള്ള സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയില്‍ നിന്നുമുള്ള അനുഗ്രഹീത വചന പ്രഭാഷകന്‍ റവ.ഫാ. റ്റി.എ ദാനിയേല്‍ നേതൃത്വം നല്‍കും. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും സുവിശേഷീകരണത്തിനും പ്രാധാന്യം നല്‍കുന്ന ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ പ്രധാനപ്പെട്ട പ്രോഗ്രാമുകളില്‍ ഒന്നാണ് എക്യൂമെനിക്കല്‍ കണ്‍വന്‍ഷന്‍. റവ. ജോ വര്‍ഗീസ് മലയില്‍ ചെയര്‍മാനായും, മാത്യു…
ഷിക്കാഗോ മലയാളി അസോസിയേഷൻ വിദ്യാഭ്യാസ പുരസ്കാരത്തിന് അപേക്ഷ ക്ഷണിക്കുന്നു
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷൻ 2023 വർഷത്തെ ഹൈസ്കൂൾ ഗ്രാജ്വേറ്റുകളിൽ നിന്നും വിദ്യാഭ്യാസ പുരസ്കാരത്തിനുള്ള അപേക്ഷകൾ ക്ഷണിക്കുന്നു. അസോസിയേഷനിൽ അംഗത്വമുള്ള മാതാപിതാക്കളുടെ കുട്ടികളിൽ നിന്നാണ് അപേക്ഷകൾ ക്ഷണിക്കുന്നത്. അപേക്ഷകൾ സെപ്റ്റംബർ 19 മുന്പായി ലഭിക്കേണ്ടതാണ്. ഷിക്കാഗോ മലയാളി അസോസിയേഷൻ സാമൂഹിക സാസ്കാരിക തലങ്ങളിലുള്ളവരെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം വിദ്യാഭ്യാസ മേഖലയേയും പരിപോഷിപ്പിക്കുന്നതിൻറെ ഭാഗമായാണ് പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്. വിജയികൾക്ക് ക്യാഷ് അവാർഡും ട്രോഫിയും നൽകുന്നതാണ്. For further information Contact : Joshy Vallikalam 312 685 6749 Email: joshyvallikalam@gmail.com Dr. Swarnam Chiramel 630 244 2068 Email: swarnamt@gmail.com Dr. Sibil Philip 630 697 2241 Email: sibil_22@yahoo.com Chicago Malayalee Association invites applications for the 2023 CMA Academic Scholarship Award from the children of CMA members who…
“അപ്പന്‍ കലിപ്പിലാണ് ട്ടോ”: അറ്റ്‌ലാന്റ സിനിമാ ടാക്കീസിന്റെ പുതിയ ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു
ലെജൻഡ് ഓഫ് സുരയിലൂടെ പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അമേരിക്കൻ മലയാളികളുടെ സംരംഭമായ അറ്റ്ലാൻറ്റാ സിനിമ ടാക്കീസിന്റെ പുതിയ ഹ്രസ്വചിത്രം പുറത്തിറങ്ങി. ‘അപ്പന്‍ കലിപ്പിലാണ് ട്ടോ’ എന്ന പേരിലാണ് ചിത്രത്തിന്റെ പേര്. അമേരിക്കന്‍ മലയാളി കുടുംബങ്ങളിലെ രഹസകരമായ മുഹൂര്‍ത്തമാണ് ചിത്രത്തിന്റെ പ്രമേയം. രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള വിവാഹ ആലോചനയും അതേ തുടര്‍ന്നുള്ള രസകരമായ സംഭാഷണങ്ങളും വാക്പോരുമൊക്കെ രസകരമായി പകര്‍ത്തിയിരിക്കുന്നു. 16 മിനിറ്റ് ദൈര്‍ഘ്യമുള്ളതാണ് ചിത്രം. തരുണ്‍ ജോജി സംവിധാനം ചെയ്ത ഹൃസ്വചലച്ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ശ്യാംകൃഷ്ണയാണ്. മീര സായികുമാര്‍, സതീഷ് മേനോന്‍, ജീന വീരക്കുട്ടി, അഖില്‍ സാം വിജയ്, മഹി നായര്‍, ഷിനുരാജ് രാജന്‍ എന്നിവര്‍ സഹനിര്‍മ്മാതാക്കളാണ്. അഖില്‍ സാം വിജയ് മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിൽ ജോസ്‌കുട്ടി വലിയകല്ലുങ്ങൽ, സതീഷ് മേനോൻ , മീര സായികുമാർ, പ്രവ്യ പ്രഭാകരൻ, മഹി നായർ, ജീന വീരാകുട്ടി, അർജുൻ രഞ്ജിത്,ദേവിക…
