മനുഷ്യൻറെ അഹങ്കാരത്തെക്കുറിച്ചുള്ള പൊതുവായ ധാരണയും അതിൻ്റെ പ്രസക്തിയും!

ന്യൂജേഴ്‌സി: മനുഷ്യൻ്റെ അഹങ്കാരത്തെക്കുറിച്ചുള്ള പൊതുവായ ധാരണയും അതിൻ്റെ പ്രസക്തിയെ പറ്റിയും ചിന്തിക്കുമ്പോൾ ആദ്യം എന്താണ് അഹങ്കാരം എന്ന് നോക്കാം? അഹങ്കാരം എന്നത് ഒരാളുടെ സ്വന്തം കഴിവുകളിൽ നിന്നും, ജ്ഞാനത്തിൻ്റെ ഗുണനിലവാരത്തിൽ നിന്നും, ഉരുത്തിരിയുന്ന വലിയ സന്തോഷത്തിൻ്റെ വികാരമാണ്, അത് കാര്യമായ വിജയത്തിലേക്ക് നയിക്കുന്നു. അതുപോലെ അഹങ്കാരം എന്നത് ആത്മാരാധനയും ആത്മരക്ഷയുമാണ്. അഭിമാനത്തിൻ്റെ നേരിട്ടുള്ള ഫലമാണ് ആളുകളെ പ്രീതിപ്പെടുത്തുന്നത്. മറ്റുള്ളവരെ സേവിക്കുന്നതിൽ അവർ വളരെ വ്യക്തമായി ശ്രദ്ധാലുക്കളായതിനാൽ ആളുകളെ പ്രീതിപ്പെടുത്തുന്നത് ഒരു നല്ല സ്വഭാവമാണെന്ന് ചിലർ കരുതുന്നു. എന്നാൽ അഹങ്കാരം എന്നത് പദവിയുമായി ബന്ധപ്പെട്ട ഒരു ആത്മബോധ വികാരമാണ്. അഹങ്കാരത്തിൻ്റെ ദ്വിമുഖ മാതൃക, സ്റ്റാറ്റസ് മെയിന്റനൻസ് തന്ത്രങ്ങൾ, ആത്മനിഷ്ഠ, സാമൂഹിക നില, അഥവാ സോഷ്യൽ സ്റ്റാറ്റസ്, എന്നിവ ഉപയോഗിച്ച് അഹങ്കാരത്തിൻ്റെ പ്രവൃത്തി, നിങ്ങളോടോ, നിങ്ങൾക്ക് അടുപ്പമുള്ളവരോടോ, ആഴത്തിലുള്ള സംതൃപ്തി വിവരിക്കാൻ ഉപയോഗിക്കുന്നു. അഹങ്കാരത്തിൻ്റെ മനുഷ്യ സ്വഭാവം എന്നത് സങ്കീർണ്ണവും,…

പി .സി. മാത്യു ഗാര്‍ലന്‍റ് സിറ്റി കൗണ്‍സിലിലേക്ക് മത്സരിക്കുന്നു, ഏര്‍ലി വോട്ടിംഗ് ഏപ്രില്‍ 24 മുതല്‍

ഡാളസ്: ഡാളസ് ഫോര്‍ട്ട്‌വര്‍ത്ത് മെട്രോ പ്ലെക്‌സില്‍ കഴിഞ്ഞ 17വര്‍ഷമായി സാമൂഹ്യസാംസ്‌കാരിക രംഗങ്ങളില്‍ സജീവ സാന്നിധ്യമായ പി. സി. മാത്യു ഗാര്‍ലന്‍റ് സിറ്റി കൗണ്‍സിലിലേക്ക് ഡിസ്ട്രിക്റ്റ് 3-ല്‍ നിന്നു മത്സരിക്കുന്നു. ടെക്‌സസ് സംസ്ഥാനത്തെ ഏറ്റവും വലിയ സിറ്റികളില്‍ പന്ത്രണ്ടാം സ്ഥാനത്തുള്ള ഗാര്‍ലന്റില്‍ രണ്ടരലക്ഷത്തോളമാണ് ജനസംഖ്യ. മറ്റു സിറ്റികളില്‍ നിന്നും വ്യത്യസ്തമായി അതിവേഗം വളര്‍ച്ചയിലേക്കു കുതിച്ചുകൊണ്ടിരിക്കുന്ന സിറ്റികൂടിയാണ് ഗാര്‍ലന്റ്. കൗണ്‍സിലിലേക്ക് രണ്ടാം തവണയും മത്സരിക്കുന്ന പി. സി. കടുത്ത മത്സരമാണ് നേരിടുന്നത്. 2021 ൽ നടന്ന വാശിയേറിയ തിരെഞ്ഞെടുപ്പിൽ റൺ ഓഫ് മത്സരത്തിൽ നിസ്സാര വോട്ടുകൾക്ക് പി സി പരാജയപ്പെടുകയായിരുന്നു .ഇവിടെ ധാരാളമായി താമസിക്കുന്ന മലയാളി വോട്ടര്‍മാരാണ് സ്ഥാനാര്‍ഥികളുടെ ജയപരാജയങ്ങള്‍ നിര്‍ണയിക്കുന്നത്. അതുകൊണ്ടു തന്നെ വളരെ ആത്മവിശ്വാസത്തോടെയാണ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായതും. നല്ലൊരു എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനും കൂടിയാണ് പി. സി. നിരവധി സാമൂഹ്യ സാംസ്‌കാരിക സംഘടനകളുടെ തലപ്പത്തുള്ള പ്രവര്‍ത്തന പരിചയം,…

കാനഡ മലയാളി പെന്തക്കോസ്റ്റൽ ചർച്ചസ് കോൺഫറൻസ് 25ന്‌ ശനിയാഴ്ച

കാനഡ മലയാളി പെന്തെക്കോസ്റ്റൽ ദൈവ സഭകളുടെ ആഭി മുഖ്യത്തിൽ നടക്കുന്ന റിവൈവ് കാനഡ‘ Revive Canada’ എട്ടാമത്‌ കോൺഫെറൻസ് ഒരുക്കങ്ങൾ നടക്കുന്നു. കാനഡയിലെ 7 പ്രൊവിൻസുകളിൽ നിന്നും അൻപതിൽ പരം സഭകളും, അതോടൊപ്പം USA, UK, Australia, Middle East, India തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ദൈവമക്കൾ പങ്കെടുക്കുന്നു. March മാസം 25 ശനിയാഴ്ച 2022 വൈകിട്ട് (7 Pm – EST, 5 Pm -AB, 4 Pm – BC ) ഈ പ്രാവശ്യവും Zoom Platform ലൂടെ നടക്കുന്നു. കാനഡ പാസ്റ്റെർസ് ഫെല്ലോഷിപ്പ് നേതൃത്വം കൊടുക്കുന്ന ഈ സമ്മേളനത്തിൽ പ്രധാന പ്രസംഗകനായി പാസ്റ്റർ ബാബു ജോർജ് കാനഡ വചന പ്രഘോഷണം നടത്തുകയും വിവിധ പ്രൊവിൻസുകളിലെ സഭകൾ ഗാന ശ്രുഷകകൾക്കു നേതൃത്വം കൊടുക്കുകയും ചെയ്യുന്നു. കഴിഞ്ഞ നാളുകളിൽ നടന്ന കോൺഫറൻസുകൾ കാനഡയിലുള്ള ദൈവ സഭകൾക്കും…

എൽമോണ്ട് സെന്റ് ബസേലിയോസ് ഇടവകയിൽ ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷൻ

എൽമോണ്ട് (ന്യൂയോർക്ക്): മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസ് സംഘാടകർക്ക് സെന്റ് ബസേലിയോസ് മലങ്കര ഓർത്തഡോക്സ് ഇടവക മാർച്ച് 12 ഞായറാഴ്ച ഹൃദ്യമായ സ്വീകരണം നൽകി. ഇടവക വികാരി വെരി റവ. ഡോ. വര്ഗീസ് പ്ലാംതോട്ടം കോർ-എപ്പിസ്‌കോപ്പയുടെ മുഖ്യ കാർമികത്വത്തിൽ നടന്ന വിശുദ്ധ കുർബാനയ്ക്കു ശേഷം ഫാമിലി & യൂത്ത് കോൺഫറൻസ് റെജിസ്ട്രേഷൻ കിക്ക്‌-ഓഫ് മീറ്റിങ്ങും ഉണ്ടായിരുന്നു. ഫാമിലി & യൂത്ത് കോൺഫറൻസിനെ പ്രതിനിധീകരിച്ച് ഒരു സംഘം ഇടവക സന്ദർശിച്ചു. ചെറിയാൻ പെരുമാൾ (കോൺഫറൻസ് സെക്രട്ടറി), മാത്യു ജോഷ്വ (കോൺഫറൻസ് ട്രഷറർ), ഫാമിലി കോൺഫറൻസ് കമ്മിറ്റി അംഗങ്ങളായ ജോനാഥൻ മത്തായി, ഹാനാ ജേക്കബ്, ഷെറിൻ കുര്യൻ എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു. വെരി റവ. ഡോ. വർഗീസ് പ്ലാത്തോട്ടം കോർ-എപ്പിസ്‌കോപ്പാ കോൺഫറൻസ് ടീമിനെ ഇടവകയിലേക്ക് സ്വാഗതം ചെയ്തു. സമ്മേളനത്തെക്കുറിച്ച്…

നാടുവിടുന്നതിന് ഒരു കാരണം കൂടി!

രണ്ട് വർഷങ്ങൾക്ക് മുമ്പ് ഡൽഹി എയർപോർട്ട് വഴി കൊച്ചിയിലേക്ക് യാത്ര ചെയ്യേണ്ടതായ സാഹചര്യം ഉണ്ടായി. എയർ പോർട്ടിലെ കാഴ്ചകൾ ജനാലയിലൂടെ കാണുവാനായി വെളിയിലേക്ക് നോക്കിയപ്പോൾ ഒന്നും തന്നെ കാണുവാൻ സാധിക്കുന്നില്ല. അന്തരീക്ഷമാകമാനം പുകയാൽ മൂടപെട്ടുകിടക്കുന്നു. എല്ലാ ഭാരതീയരും അഭിമാനിക്കുന്ന ന്യൂ ഡൽഹി എന്ന ഇന്ദ്രപ്രസ്ഥത്തിലെ അന്തരീക്ഷം ഇങ്ങനെയോ? പഞ്ചാബ്, ഹരിയാന, യു പി എന്ന സംസ്ഥാനങ്ങളിലെ കർഷകർ വൈക്കോലുകൾ കത്തിക്കുന്നത് കൊണ്ടാണ് ഡൽഹിയിൽ അന്തരീക്ഷമലനീകരണം ഉണ്ടാകുന്നത് എന്നാണ് കേട്ടിരിക്കുന്നത്. എന്നാൽ അതിന്റെ ഭീകരത ഇത്രത്തോളം ഉണ്ടാവും എന്ന് നേരിട്ട് കാണുന്നതുവരെ കരുതിയിരുന്നില്ല. അനേകം വിദേശികൾ എത്തിച്ചേരുന്ന, രാജ്യത്തിൻറെ തലസ്ഥാനത്തിന്, അന്തരീക്ഷ മലിനീകരണം ഒരു തീരാ കളങ്കം തന്നെയാണ്. ഡൽഹി വാസികൾ എല്ലാദിവസവും ഈ പുക ശ്വസിച്ചുകൊണ്ട് എങ്ങനെയാണ് അവിടെ ജീവിക്കുന്നത്? കൊച്ചിയിൽ എത്താറായപ്പോൾ വിമാനത്തിൽ നിന്നും താഴേക്ക് നോക്കി. മലകളും, പുഴകളും, നെൽപ്പാടങ്ങളും, കേരവൃക്ഷങ്ങളും, എല്ലായിടത്തും പച്ചപ്പും…

ഗർഭഛിദ്ര ഗുളികകൾ നിരോധിച്ചുകൊണ്ടുള്ള ഉത്തരവിൽ വ്യോമിംഗ് ഗവർണർ ഒപ്പുവെച്ചു

വ്യോമിംഗ്: കഴിഞ്ഞ വേനൽക്കാലത്ത് യു.എസ് സുപ്രീം കോടതി റോയ് വേർഡ് വെയ്ഡ് അസാധുവാക്കിയതിന് ശേഷം ഗർഭഛിദ്ര ഗുളികകൾ നിരോധിച്ചുകൊണ്ടുള്ള ഉത്തരവിൽ വ്യോമിംഗ് ഗവർണർ മാർക്ക് ഗോർഡൻ ഒപ്പുവെച്ചു.ഗർഭച്ഛിദ്ര ഗുളികകൾ പൂർണമായും നിരോധിച്ചുകൊണ്ടുള്ള നിയമത്തിൽ ഒപ്പുവെക്കുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനമായി വ്യോമിംഗ്. റിപ്പബ്ലിക്കൻ പാർട്ടിക്കാരനായ ഗോർഡൻ വെള്ളിയാഴ്ച രാത്രിയാണ് ബില്ലിൽ ഒപ്പുവെച്ചത്. എല്ലാത്തരം ഗർഭഛിദ്രങ്ങൾക്കും നിരോധനമുള്ള 13 സംസ്ഥാനങ്ങളിൽ നിലവിലുള്ളപ്പോൾ 15 സംസ്ഥാനങ്ങളിൽ ഇതിനകം തന്നെ ഗർഭച്ഛിദ്ര ഗുളികകൾക്ക് പരിമിതമായ നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട് ഗട്ട്‌മാക്കർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ അഭിപ്രായത്തിൽ, ഇതുവരെ, ഒരു സംസ്ഥാനവും അത്തരം ഗുളികകൾ പൂർണമായും നിരോധിക്കുന്ന നിയമം പാസാക്കിയിട്ടില്ല. കാസ്‌പറിൽ ഗർഭച്ഛിദ്രവും വനിതാ ആരോഗ്യ ക്ലിനിക്കും തുറക്കാൻ ആഗ്രഹിക്കുന്ന ഒരു സംഘം അതിന്റെ നിയമപരമായ സാധ്യതകൾ വിലയിരുത്തുകയാണ്.ഗർഭഛിദ്രം ഉൾപ്പെടെയുള്ള അടിസ്ഥാന ആരോഗ്യ സംരക്ഷണ അവകാശം പുതിയ നിയമം ഇല്ലാതാക്കുമെന്നതിൽ ഞങ്ങൾ നിരാശരും രോഷാകുലരുമാണ്,” വെൽസ്പ്രിംഗ് ഹെൽത്ത് ആക്‌സസ് പ്രസിഡന്റ്…

ഫോമാ ചാരിറ്റീസ് & സോഷ്യൽ സർവീസ് നാഷണൽ സബ് കമ്മിറ്റി രൂപീകൃതമായി, ചെയർമാൻ പീറ്റർ കുളങ്ങര

ന്യൂയോർക്ക് : ഫോമയുടെ ചാരിറ്റി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുവാൻ പുതിയ കമ്മറ്റി നിലവിൽ വന്നു, ചെയർമാൻ പീറ്റർ കുളങ്ങര. അനേകം വർഷങ്ങളായി ഫോമാ നടത്തിവരുന്ന ചാരിറ്റി പ്രവർത്തനങ്ങൾക്ക് ചുവടു പിടിച്ചു പുതിയ പദ്ധതികൾ നടപ്പിലാക്കുവാനും അതിനു വേണ്ടി ഫണ്ട് കണ്ടെത്തുക എന്നതുമാണ് തങ്ങളുടെ മുന്നിലുള്ള ചലഞ്ച് എന്നും ഫോമാ ഏല്പിക്കുന്ന ഈ നിയോഗം വളരെ ഭംഗിയായി നിർവഹിക്കുമെന്നും നിയുക്ത ചെയർമാൻ പീറ്റർ കുളങ്ങര അഭിപ്രായപ്പെട്ടു, ഫോമയുടെ തുടക്കം മുതലുള്ള പ്രവർത്തനങ്ങളിൽ വ്യാപൃതനായിട്ടുള്ള പീറ്റർ കുളങ്ങര മിഡ്‌വെസ്റ് മലയാളി അസോസിയേഷന്റെ ആദ്യകാല ചെയർമാനായിരുന്നു, പിന്നെ പ്രസിഡന്റ്, ഫോമാ അഡ്വൈസറി ബോർഡ് ചെയർമാൻ, ഫോമാ ഹൗസിങ് പ്രൊജക്റ്റ് മെമ്പർ കൂടാതെ ഫോമാ ആർ വി പി , നാഷണൽ കൗൺസിൽ മെമ്പർ എന്ന നിലയിലും പ്രവർത്തിച്ചിട്ടുണ്ട്. മറ്റ് കമ്മറ്റി അംഗങ്ങൾ, സെക്രട്ടറി: ഗിരീഷ് പോറ്റി, നാഷണൽ കമ്മറ്റി കോർഡിനേറ്റർ :…

ഫോർട്ട് ഹൂഡിലെ യുഎസ് ആർമി വനിതാ അംഗം മരിച്ച നിലയിൽ

ഫോർട്ട് ഹൂഡു (ടെക്സാസ് ):ഫോർട്ട് ഹൂഡിലെ 20 വയസ്സുള്ള യുഎസ് ആർമി അംഗത്തെ ഈ ആഴ്ച മരിച്ച നിലയിൽ കണ്ടെത്തി. മരിക്കുന്നതിന് മുൻപ് താൻ ലൈംഗികമായി പീഡിപ്പിക്ക പ്പെടുന്നുവെന്ന് കുടുംബാംഗങ്ങളോട് പറഞ്ഞിരുന്നു. കാലിഫോർണിയയിലെ ലോംഗ് ബീച്ചിൽ നിന്നുള്ള അന ബസൽദുവ റൂയിസ് 2021-ൽ ആർമിയിൽ ചേർന്ന ശേഷം 1st കാവൽറി ഡിവിഷനിൽ ഒരു കോംബാറ്റ് എഞ്ചിനീയറായി കഴിഞ്ഞ 15 മാസമായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു . മാർച്ച് 13-ന് ബസൽദുവ മരിച്ചുവെന്ന് ഫോർട്ട് ഹുഡ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു . മരണകാരണത്തെക്കുറിച്ചോ മരിച്ചത് എങ്ങനെയെന്നതിനെക്കുറിച്ചോ ഒരു വിവരവും ഉദ്യോഗസ്ഥർ പുറത്തുവിട്ടിട്ടില്ല. മരണത്തെകുറിച്ചു സംശയിക്കാൻ കാരണമൊന്നും കാണുന്നില്ലെന്ന് ആർമി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിവിഷൻ ഡിപ്പാർട്ട്‌മെന്റ് വ്യാഴാഴ്ച പ്രസ്താവനയിൽ പറഞ്ഞു. “ആർമി സി.ഐ.ഡി. സമഗ്രമായ അന്വേഷണം തുടരുമെന്നും എല്ലാ തെളിവുകളും വസ്തുതകളും ശേഖരിക്കുകയും എന്താണ് സംഭവിച്ചതെന്ന് കൃത്യമായി കണ്ടെത്തുമെന്ന് ഉറപ്പാക്കുകയും ചെയ്യും,” പ്രസ്താവനയിൽ തുടർന്നു…

ഡാളസ് സെന്റ്പോൾസ് മലങ്കര ഓർത്തഡോക്സ് ഇടവകയ്ക്ക് പുതിയ ദേവാലയം

ഡാളസ്: മലങ്കര ഓർത്തഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ ഡാളസ് സെന്റ്.പോൾസ് ഓർത്തഡോക്സ് ഇടവക പുതിയ ദേവാലയത്തിൽ പ്രവർത്തനം ആരംഭിക്കുന്നു. ഡാളസിനു സമീപം പ്ലാനോയിൽ നടന്നുവന്ന ഈ ദേവാലയം ഈ മാസം ഇരുപത്തിയഞ്ചാം തീയതി മുതൽ മക് ക്കിനി സിറ്റിയിൽ ബസ്റ്റർ വെൽ റോഡിൽ (5088 Baxter Well Road Mckinney TX 75071 ) പുതിയതായി വാങ്ങിയ ദേവാലയത്തിൽ പരിശുദ്ധ ദൈവ മാതാവിനോടൂള്ള വചനിപ്പ് പെരുന്നാൾ ദിവസം വിശുദ്ധ കുർബാനയോടു കൂടി പ്രവർത്തനം ആരംഭിക്കും. ശുശ്രുഷകൾക്ക് സഭയുടെ തിരുവന്തപുരം ഭദ്രാസന അധിപൻ അഭി. ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പൊലിത്ത മുഖ്യ കാർമികത്വം വഹിക്കും. അമേരിക്കയിൽ അതിവേഗം വളരുന്നതും ഉന്നത ജീവിത നിലവാരം പുലർത്തുന്നതുമായ ഒരു സിറ്റിയാണ് മക് ക്കിനി. സഭയുടെ പേരിൽ ആറിൽ അaധികം ഏക്കർ സ്‌ഥലവും ദേവാലയവും ഒരു വീടും കൂടാതെ…

1.5 ദശലക്ഷത്തിലധികം ഫോർഡ് വാഹനങ്ങൾ തിരിച്ചുവിളിച്ചു

ഡെട്രോയിറ്റ്: ബ്രേക്കുകളുടെയും വിൻഡ്‌ഷീൽഡ് വൈപ്പറുകളുടെയും പ്രശ്‌നങ്ങളെ തുടർന്ന് 1.5 ദശലക്ഷത്തിലധികം വാഹനങ്ങൾ ഫോർഡ് തിരിച്ചു വിളിച്ചു.ചോർന്നൊലിക്കുന്ന ബ്രേക്ക് ഹോസുകളും പെട്ടെന്ന് പൊട്ടിപോകുന്ന വിൻഡ്‌ഷീൽഡ് വൈപ്പറൂമാണ് യുഎസിൽ 1.5 ദശലക്ഷത്തിലധികം വാഹനങ്ങൾ ഫോർഡ് തിരിച്ചുവിളിക്കുന്നതിനുള്ള കാരണമായി ചൂണ്ടുകാണിക്കപ്പെടുന്നത് .ഫ്രണ്ട് ബ്രേക്ക് ഹോസുകൾ പൊട്ടി ബ്രേക്ക് ഫ്ലൂയിഡ് ചോരാൻ സാധ്യതയുണ്ടെന്ന് സുരക്ഷാ റെഗുലേറ്റർമാർ വെള്ളിയാഴ്ച പോസ്റ്റ് ചെയ്ത രേഖകളിൽ കമ്പനി പറയുന്നു 2013 മുതൽ 2018 വരെയുള്ള കാലഘട്ടത്തിൽ ഫോർഡ് ഫ്യൂഷൻ, ലിങ്കൺ എംകെഎക്സ് മിഡ്സൈസ് കാറുകൾ എന്നിവ ഉൾപ്പെടുന്ന 1.3 ദശലക്ഷം വാഹനങ്ങളാണ് തിരിച്ചുവിളിച്ചിരുന്നത് .തിരിച്ചുവിളിച്ചതിൽ 2021 മുതൽ 222,000 F-150 പിക്കപ്പുകളും ഉൾപ്പെടുന്നു ഡീലർമാർ ഹോസുകൾ മാറ്റിസ്ഥാപിക്കും. ഏപ്രിൽ 17 മുതൽ ഫോർഡ് ഉടമയുടെ അറിയിപ്പ് കത്തുകൾ മെയിൽ ചെയ്യും. മാറ്റിവെക്കേണ്ട ഭാഗങ്ങൾ ലഭ്യമാകുമ്പോൾ രണ്ടാമത്തെ അറിയിപ്പ് ലഭിക്കും. പ്രശ്‌നങ്ങൾ നേരിടുന്ന വാഹന ഉടമകൾ അവരുടെ ഡീലറെ…