അരിസോണ : നീണ്ടുനിന്ന അനിശ്ചിതത്വത്തിനൊടുവില്‍ അരിസോണയില്‍ നിന്നുള്ള സെനറ്റ് സീറ്റ് ഡെമോക്രാറ്റുകള്‍ക്ക് ലഭിച്ചു. നവംബര്‍ 11ന് വോട്ടെണ്ണല്‍ 83% പൂര്‍ത്തിയായപ്പോള്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി മാര്‍ക്ക് കെല്ലിക്ക് പോല്‍ ചെയ്ത വോട്ടിന്റെ 51.8 % (1,128917) വോട്ടുകള്‍ ലഭിച്ചപ്പോള്‍ എതിര് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ബ്ലേക്ക് മാസ്റ്റേഴ്സ് 46 1% (1,005001) വോട്ടുകളാണ് നേടാനായത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥി വിക്ടര്‍ 2.11% (46189) വോട്ടുകള്‍ നേടി. ഇതോടെ സെനെറ്റില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കും ഡെമോക്രാറ്റിക്ക് പാര്‍ട്ടിക്കും 49 സീറ്റുകള്‍ വീതം ലഭിച്ചു. ഇനി തെരഞ്ഞെടുപ്പ് ഫലം കാത്തിരിക്കുന്നത് നവേദയില്‍ നിന്നാണ്. രാത്രി വൈകി ലഭിച്ച റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ആഡം ലക്ളല്ട്ടിന 48.5 % (467208) വോട്ടുകള്‍ നേടി മുന്നിട്ടു നില്ക്കുമ്പോള്, ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി കാതറിന് കോറിട്ട് മസ്റ്റോണ്‍ 48.4 % (466387) വോട്ടുകള്‍ ലഭിച്ചു. ഇവിടെ 94…
Category: AMERICA
ഹൂസ്റ്റണിൽ സൗജന്യ ആരോഗ്യ മേള 2022 നവംബർ 19 ശനിയാഴ്ച
ഹ്യൂസ്റ്റൺ: ലവ് ടു ഷെയർ ഫൗണ്ടേഷൻ അമേരിക്കയുടെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും തുടർച്ചയായി നടത്തി വരുന്ന ഫ്രീ ഹെൽത്ത് ഫെയർ പത്താം വർഷമായ ഇത്തവണയും 2022 നവംബർ 19 ന് ശനിയാഴ്ച രാവിലെ 8 മണി മുതൽ 12 മണി വരെ ഡോക്ടർ ലക്ഷ്മി നായരുടെ സായി പ്രൈമറി കെയർ / ന്യൂ ലൈഫ് പ്ലാസയിൽ വെച്ച് (3945, CR 58 , മാൻവെൽ ,ടെക്സാസ് – 77578 ) പ്രമുഖ ആശുപത്രികളുടെയും ഫാർമസികളുടെയും മറ്റു ചില സ്ഥാപനങ്ങളുടെയും സഹകരണത്തോടെ നടത്തുന്നതാണ് മെഡിക്കൽ പരിശോധനയിൽ ഇകെജി , അൾട്രാസൗണ്ട്, ബോഡി മാസ്സ് ഇൻഡക്സ്, ബിപി, ബ്ലെഡ്ഗ്ലൂക്കോസ്, തൈറോയ്ഡ്, അൾട്രാ സൗണ്ട്, കരോട്ടിഡ് ഡോപ്ലർ ,ലങ് ഫങ്ങ്ഷൻ ടെസ്റ്റ് , കാഴ്ച, കേഴ്വി തുടങ്ങി 20 ലേറെ ഇനങ്ങൾ ഉണ്ടായിരിക്കുന്നതാണ്. ആദ്യമെത്തുന്ന 120 പേർക്ക് സൗജന്യ ഫ്ലൂഷോട് നൽകുന്നതാണ്.…
ഇടക്കാല അമേരിക്കൻ തിരഞ്ഞെടുപ്പിൽ വിജയിച്ച മലയാളികൾക്ക് ഫോമയുടെ അഭിനന്ദനങ്ങൾ
ന്യൂയോർക്ക് : 2022 ഇടക്കാല തെരഞ്ഞെടുപ്പ് യു എസ് മലയാളികളെ സംബന്ധിച്ചിടത്തോളം ചരിത്രമുഹൂര്‍ത്തമാകുകയാണ്. തെരഞ്ഞെടുപ്പ് രംഗത്തിറങ്ങിയ ആറു മലയാളികള്‍ മിന്നുന്ന പ്രകടനമാണ് തിരഞ്ഞെടുപ്പില്‍ കാഴ്ച്ച വയ്ച്ചത് . ഫോമയെ സംബന്ധിച്ചിടത്തോളം ഇത് അഭിമാന നിമിഷമാണ്, ഫോമാ മുൻപോട്ടു വയ്ക്കുന്ന പ്രധാന ലക്ഷ്യങ്ങളിലൊന്നായ യുവജനങ്ങളെ അമേരിക്കൻ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിൽ എത്തിക്കുക എന്ന ദൗത്യത്തിന് ആവേശം പകരുന്ന വൻവിജയങ്ങളാണ് മലയാളികളായ കെവിൻ തോമസ്, കെവിൻ ഓലിക്കൽ, കെ.പി. ജോർജ്, റോബിൻ ജെ ഇലക്കാട്, ജൂലി മാത്യൂസ്, സുരേന്ദ്രൻ കെ പട്ടേൽ എന്നിവരുടെയെന്ന് ഫോമാ പ്രസിഡന്റ് ജേക്കബ് തോമസ് പറഞ്ഞു, ന്യൂ യോർക്ക് സ്റ്റേറ്റ് സെനറ്റിലേക്ക് മൂന്നാം തവണയും മത്സരിച്ച കെവിൻ തോമസ്, ഇല്ലിനോയ് സംസ്ഥാനത്തിന്റെ ജനറല്‍ അസംബ്ലിയിലേക്ക് ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കെവിന് ഓലിക്കല്‍, ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജ് സ്ഥാനത്തേക്ക് രണ്ടാം വട്ടം മത്സരിച്ച കെ.പി. ജോര്‍ജ്, മിസൗറി…
കഥ പറയുന്ന കല്ലുകള്‍ (നോവല്‍ 20): ജോണ്‍ ഇളമത
ഫ്ളോറന്‍സ് റിപ്പബ്ലിക്കിന്റെ ഭരണാധികാരിയായിരുന്ന കാര്‍ഡില്‍ ഡി മെഡിസി, ലിയോ പത്താമന്‍ എന്ന നാമധേയത്തില്‍ പുതിയ പോപ്പായി അവരോധിക്കപ്പെടുന്നു. എല്ലാം പെട്ടെന്നായിരുന്നു. മെഡിസി ഫാമിലിയിലെ ബന്ധുക്കാരും സുഹൃത്തുക്കളുമായ കര്‍ദിനാള്‍ തിരുസംഘം ഒത്തുനിന്നപ്പോള്‍ കര്‍ഡിനല്‍ ഡി ജിയോവാനിയെ കോണ്‍ക്ലേവിലെ വെള്ളപ്പുക പോപ്പാക്കി എതിരേറ്റു. നന്നേ ചെറുപ്പം. പോപ്പ്, മുപ്പത്തിയേഴ് വയസ്സ്! ആ പ്രായത്തില്‍ മുമ്പാരും പോപ്പായിട്ടില്ല. എല്ലാവര്ക്കും ഒരേ അഭിപ്രായം. ഭരണപാടവവും അറിവും മുഖശ്രീയുമുള്ള ചുറുചുറുപ്പന്‍ പോപ്പ് വത്തിക്കാനെ നവോത്ഥാനത്തിന്റെ നെറുകയില്‍ എത്തിക്കും. പതിമുന്നാം വയസ്സില്‍ കര്‍ദിനാള്‍ പദവിയിലെത്തിയ ജിയോവാനി പോപ്പായി പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞ് നാലാ ദിനം പൌരോഹിത്യം സ്വീകരിച്ചു. തുടര്‍ന്ന് റോമിന്റെ ബിഷപ്പായി. അപ്പോള്‍ മുതല്‍ വത്തിക്കാനില്‍ ഉത്സവമാരംഭിച്ചു. യൂറോപ്പും മെഡിറ്ററേനിയന്‍ തീരങ്ങളും ശബ്ദായമാനമായി. രാജാക്കന്മാരും പ്രഭുക്കളും യൂറോപ്പിന്റെ പലയിടങ്ങളില്‍നിന്നും കപ്പല്‍ കയറി വന്നിറങ്ങി. വില്ലുവണ്ടികളില്‍ പ്രഭ്വിനികള്‍ അണിഞ്ഞൊരുങ്ങി വത്തിക്കാനിലേക്കു പുറപ്പെട്ടു. മെഡിസിയുടെ ചാര്‍ച്ചക്കാരും സുഹൃത്തുക്കളുമായവര്‍. വത്തിക്കാനിലെ കെട്ടിടസമുച്ചയങ്ങളില്‍…
ഭാഷാ പ്രവർത്തനങ്ങൾക്ക് കരുത്തു പകരാൻ പുതിയ നേതൃത്വവുമായി മിലൻ
മിഷിഗൺ മലയാളി ലിറ്റററി അസോസിയേഷന്റെ വാർഷിക കൂട്ടായ്മയും കഥാ സായാഹ്നവും പ്രസിഡന്റ് സുരേന്ദ്രൻ നായരുടെ അദ്ധ്യക്ഷതയിൽ ഡെട്രോയിറ്റിൽ നടന്നു. മലയാള ഭാഷയെയും സാഹിത്യത്തെയും പരിപോഷിപ്പിക്കുക എന്ന സമർപ്പണത്തോടെ കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെ കാലമായി പ്രവർത്തിച്ചുവരുന്ന മിലന്റെ കഴിഞ്ഞ രണ്ടര വർഷക്കാലത്തെ പ്രവർത്തനങ്ങൾ പൊതുസഭ ചർച്ച ചെയ്തു. ഇരുപതാം വാർഷികാഘോഷത്തിലും തുടർ വേദികളിലുമായി കേരള സാഹിത്യ അക്കാദമി അന്നത്തെ ചെയർമാൻ വൈശാഖൻ പ്രമുഖ എഴുത്തുകാരായ ഡോ. ജോർജ് ഓണക്കൂർ, ടി.ഡി. രാമകൃഷ്ണൻ, കെ.വി. മോഹൻ കുമാർ, മുരളി തുമ്മാരുകുടി, ഡോ. പ്രമീള ദേവി, ബി. മുരളി, ഡോ. ഉദയകല തുടങ്ങിയവരെ പങ്കെടുപ്പിച്ചതും മഹാകവി വള്ളത്തോളിന്റെ കാവ്യ ലോകത്തെക്കുറിച്ചു സാഹിത്യ സദസ്സ് സംഘടിപ്പിച്ചതും അഭിനന്ദനീയമാണെന്നു യോഗം അഭിപ്രായപ്പെട്ടു. അതിനു നേതൃത്വം നൽകിയ സുരേന്ദ്രൻ നായർ, സലിം മുഹമ്മദ്, ദിലീപ് നമ്പീശൻ, മനോജ് വാര്യർ, സാജൻ ജോർജ് എന്നിവരെയും അഭിനന്ദിച്ചു. മിലൻ…
വിദ്യാഭ്യാസ വായ്പ റദ്ദാക്കിയ നടപടി ഭരണഘടനാ വിരുദ്ധമെന്ന് കോടതി
ടെക്സസ് : പതിനായിരക്കണക്കിന് വിദ്യാർഥികളുടെ വിദ്യാഭ്യാസ വായ്പ റദ്ദാക്കാന്‍ ബൈഡന് സര്‍ക്കാര്‍ സ്വീകരിച്ച നടപടി ഭരണഘടനാവിരുദ്ധമാണെന്നും, ഉടൻ തീരുമാനം മാറ്റണമെന്നും ഫെഡറൽ കോടതി ഉത്തരവിട്ടു. ബില്യൻ കണക്കിന് ഡോളർ ഖജനാവിനു നഷ്ടം വരുത്തിവെയ്ക്കുന്ന തീരുമാനം ഇതോടെ റദ്ദാക്കപ്പെട്ടു. ജോബ് ക്രിയേറ്റേഴ്സ് നെറ്റ്വർക്ക് ഫൗണ്ടേഷൻ രണ്ടു വിദ്യാർഥികൾക്കു വേണ്ടി സമർപ്പിച്ച അപ്പീലിലാണ് ജഡ്ജി മാർക്ക് പിറ്റ്മാൻ ഉത്തരവിട്ടത്. ഇതു സംബന്ധിച്ച മറ്റൊരു കേസിൽ, വിദ്യാഭ്യാസ വായ്പാ പദ്ധതി മുന്നോട്ടു കൊണ്ടുപോകരുതെന്ന ഫെഡറൽ അപ്പീൽ കോടതിയുടെ ഉത്തരവനുസരിച്ച് എജ്യുക്കേഷൻ ഡിപ്പാർട്ട്മെന്റ് തുടർനടപടികൾ നിർത്തിവെച്ചിരുന്നു. 16 മില്യൻ അപേക്ഷകരാണ് വായ്പ റദ്ദാക്കാൻ ഇതിനകം അപേക്ഷകൾ സമർപ്പിച്ചിരിക്കുന്നത്. പുതിയ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പ്രതീക്ഷയോടെ കാത്തിരുന്ന വിദ്യാർഥികൾ നിരാശയിലായി.
ടെക്സാസ് കപ്പ് മനോജ് ചാക്കോ മെമ്മോറിയൽ എവർ റോളിംഗ് ട്രോഫി ടൂര്‍ണമെന്റ് നാളെ
ഡാളസ്: ഡാളസിലെ മലയാളി സോക്കർ ക്ലബായ ഫുടബോൾ ക്ലബ് ഓഫ് കരോൾട്ടൻറെ (എഫ്സിസി) ആഭിമുഖ്യത്തിൽ നടക്കുന്ന ഒൻപതാമത് ടെക്സാസ് കപ്പ് മനോജ് ചാക്കോ മെമ്മോറിയൽ എവർ റോളിംഗ് ട്രോഫി സോക്കർ ടൂർണമെന്റ് നവംബർ 12 ,13 (ശനി, ഞായർ ) തീയതികളിൽ നടക്കും. അമേരിക്കൻ മലയാളി സോക്കർ ടീമുകളെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തുന്ന ഈ ടൂർണമെന്റിനു വേദിയാകുന്നത് ഫ്രിസ്കോയിലുള്ള സീലി സോക്കർ ഫാക്ടറി ഇൻഡോർ സോക്കർ ഫീൽഡാണ് (145 Rose Ln, Frisco, TX 75036). പത്തു ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. ശനിയാഴ്ച ലീഗ് റൗണ്ടുകളും ഞായാറാഴ്ച ഫൈനൽ റൗണ്ടുകളും ക്രമീകരിച്ചിരിക്കുന്നു. എൽ സൂനോ ലേക് ഹൗസ് (ഷിനു പുന്നൂസ്), പ്രദീപ് ഫിലിപ്പ് (റിയൽറ്റർ, കെല്ലർ വില്യംസ് ), സിബി സെബാസ്റ്റ്യൻ ക്രിസ്റ്റൽ റൂഫിങ് ആൻഡ് കൺസ്ട്രകഷൻസ്, പാം ഇന്ത്യ റസ്റ്ററന്റ് എന്നിവരാണ് ടൂർണമെന്റിന്റെ ഗോൾഡ് സ്പോൺസേഴ്സ്.…
ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് മാധ്യമ സെമിനാർ നാളെ (ശനിയാഴ്ച) രാവിലെ 9 മണിക്ക്
ഡാളസ്: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് സൂം പ്ലാറ്റുഫോമിൽ നവംബർ 12 ശനിയാഴ്ച രാവിലെ 9 മണിക്ക് മാധ്യമ സെമിനാർ സംഘടിപ്പിക്കുന്നു. “Study of Cross-Cultural Differences and Acculturation Aspects of Second Generation Indian Americans” എന്ന വിഷയത്തെ ആസ്പദമാക്കി ഇന്ത്യാ പ്രസ്ക്ലബ് ഓഫ് നോർത്ത് അമേരിക്ക മുൻ പ്രസിഡന്റും ആഴ്ചവട്ടം ചീഫ് എഡിറ്ററുമായ ഡോക്ടർ ജോർജ് കാക്കനാട് പ്രബന്ധം അവതരിപ്പിക്കും. സമൂഹത്തിൽ വളരെ ചർച്ചചെയ്യപ്പെടുന്ന ആനുകാലിക പ്രസക്തമായ ഈ വിഷയത്തെ ആസ്പദമാക്കി സമർപ്പിച്ച തീസീസിനാണ് ജോർജ് കാക്കനാട്ടിനു കഴിഞ്ഞ മാസം ഉത്തർ പ്രദേശ് അലഹബാദിലുള്ള സാം ഹിഗ്ഗിൻ ബോട്ടം യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് ലഭിച്ചത്. അമേരിക്കൻ മലയാള മാധ്യമരംഗത്ത് പ്രശസ്തരും പ്രഗത്ഭരുമായ ജോയിച്ചൻ പുതുക്കളം, മൊയ്തീൻ പുത്തൻചിറ, ജിൻസ്മോൻ സക്കറിയ, എബ്രഹാം മാത്യു (കൊച്ചുമോൻ) എന്നിവർ സെമിനാറിൽ പാനലിസ്റ്റ്കളാണ്. ലോകത്തിന്റെ…
പാം ഇന്റര്‍നാഷണലിന്റെ ‘ഓർമയിലെ പൂമരം’ പ്രകാശനം ചെയ്യുന്നു
കാൽഗറി: പാം ഇന്റര്‍നാഷണൽ (ഗ്ലോബൽ അലംനൈ ഓഫ് എൻ.എസ്.എസ്. പോളിടെക്നിക് കോളേജ്, പന്തളം) കലാലയ സ്മൃതികൾ ഉണർത്തി, കലാലയത്തിന്റെ 1961 ൽ പുറത്തിറങ്ങിയ ആദ്യ ബാച്ചിലെ പൂർവ വിദ്യാർഥികൾ മുതൽ 2021ൽ പുറത്തിറങ്ങിയ പൂർവ വിദ്യാർത്ഥികൾ വരെ ഭാഗഭാക്കായ ‘ഓർമയിലെ പൂമരം’ എന്ന പുസ്തകത്തിന്റെ പ്രകാശനം 2022 നവംബർ 13 ഞായറാഴ്ച രാവിലെ 9 മണിക്ക് ഷാർജ പുസ്തകോത്സവത്തിൽ ദേശീയ അവാർഡ് ജേതാക്കളായ ശ്രീമതി നഞ്ചിയമ്മയുടെയും, ശ്രീമതി ഉമാ പ്രേമന്റേയും മഹനീയ സാന്നിധ്യത്തിൽ നടത്തപ്പെടുന്നു. പാം ഭാരവാഹിയായ അനിൽ തലവടിയും, പ്രതാപൻ തായാട്ടും എഡിറ്റര്മാരായുള്ള ഈ പുസ്തകം ഹരിതം ബുക്ക്സ് ആണ് പ്രസിദ്ധീകരിക്കുന്നത്. ഈ ചടങ്ങിലേക്ക് പന്തളം എൻ.എസ്.എസ്. പോളിടെക്നിക് കോളേജിലെ എല്ലാ പൂർവ വിദ്യാർത്ഥികളേയും പാം ഇന്റെർനാഷണൽ സാദരം സ്വാഗതം ചെയ്യുന്നു.
ട്രംപിന്റെ അസ്തമയവും റോൺ ഡിസാന്റിസിന്റെ ഉദയവും
യുഎസ് രാഷ്ട്രീയത്തിലേക്ക് ശക്തമായ ഒരു തിരിച്ചു വരവിനു പദ്ധതികൾ ആവിഷ്കരിച്ച മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അസ്തമയവും അതോടൊപ്പം ഫ്ലോറിഡാ സംസ്ഥാനത്തു അജയ്യനായി നിലകൊള്ളുന്ന റിപ്പബ്ലിക്കൻ പാർട്ടിയുടെ ശക്തനായ നേതാവും വീണ്ടും ഗവർണറായി തിരഞ്ഞെടുക്കപ്പെട്ട റോൺ ഡി സാന്റിസിന്റെ ഉദയവുമാണ് ഏറ്റവും ഒടുവിൽ ലഭിച്ച ഇടക്കാല തെരഞ്ഞെടുപ്പിൻറെ ഫലങ്ങൾ നൽകുന്ന സൂചന ട്രംപ് പിന്തുണക്കുകയും പ്രചാരണം നടത്തുകയും ചെയ്ത ഭൂരിഭാഗം റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികളുടെ പരാജയവും ഇതിലേക്കുതന്നെ വിരൽ ചൂണ്ടുന്നു . നിര്‍ണായക സ്റ്റേറ്റായ പെന്‍സില്‍വാനിയയില്‍ ട്രമ്പ് പ്രചരണത്തിന്റെ ചുക്കാൻ ഏറ്റെടുത്തെങ്കിലും ട്രംപ് പിന്തുണച്ച ഡോ. മെഹ്മറ്റ് ഓസ് പരാജയപ്പെട്ടു ന്യൂഹാംപ്ഷെയറില്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി മാഗി ഹസനില്‍ നിന്ന് കനത്ത പരാജയമാണ് ട്രംപ് പിന്തുണച്ച ഡൊണാള്‍ഡ് സി ബോള്‍ഡക് ഏറ്റുവാങ്ങിയത്. മാഗി ഹസന് 54.2% വോട്ടുകളും ബോള്‍ഡകിന് 43.9% വോട്ടുകളുമാണ് ലഭിച്ചത്. പെന്‍സില്‍വാനിയയില്‍ ഗവര്‍ണര്‍ സ്ഥാനത്തേക്ക് ട്രംപിന്റെ പിന്തുണയുണ്ടായിരുന്ന…
