ന്യൂയോര്‍ക്ക് : 2022 നവംബറില്‍ നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി പരാജയപ്പെട്ടാല്‍ 2024ല്‍ നടക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ തിരിച്ചുവരവിന് സാധ്യത വിരളമാണെന്ന് മുന്‍ സൗത്ത് കരോലിനാ ഗവര്‍ണ്ണര്‍ നിക്കി ഹേലി. ആഗസ്‌ററിന് 7ന് അമേരിക്കയിലെ ഒരു പ്രമുഖ വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നിക്കി ഹേലി തന്റെ അഭിപ്രായം പ്രകടിപ്പിച്ചത്. ഈ നവംബറില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ നല്ല പ്രകാരം കാഴ്ചവെക്കണമെങ്കില്‍ അച്ചടക്കത്തോടും, ചിട്ടയോടും, പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കണം. വോട്ടര്‍മാരുടെ അംഗീകാരം ഈ മാര്‍ഗ്ഗത്തിലൂടെ അല്ലാതെ നേടിയെടുക്കുവാന്‍ കഴിയുകയില്ലെന്നും അവര്‍ കൂട്ടിചേര്‍ത്തു. 2024ല്‍ ഡൊണാള്‍ഡ് ട്രമ്പ് മത്സരിക്കുകയാണെങ്കില്‍ മത്സരരംഗത്ത് കാണുകയില്ലെന്ന തീരുമാനത്തില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, ജനുവരി 6 കമ്മിറ്റി ഹിയറിംഗില്‍ ട്രമ്പിലുള്ള തന്റെ വിശ്വാസത്തിന് മങ്ങല്‍ ഏറ്റിരിക്കുന്നുവെന്നും, ഈ സാഹചര്യത്തില്‍ ഞാന്‍ തന്നെ മത്സരരംഗത്തിറങ്ങുമോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും അവര്‍ പറഞ്ഞു. ജനുവരി 6…
Category: AMERICA
മെക്‌സിക്കോയിലെ കൽക്കരി ഖനിയിൽ 10 തൊഴിലാളികൾ കുടുങ്ങി; രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു
മെക്‌സിക്കോ: കല്‍ക്കരി ഖനിയില്‍ കുടുങ്ങിയ 10 തൊഴിലാളികളെ രക്ഷിക്കാനുള്ള നിർണായക ഓപ്പറേഷൻ വീക്ഷിക്കാൻ മെക്‌സിക്കോ പ്രസിഡന്റ് ആൻഡ്രസ് മാനുവൽ ലോപ്പസ് ഒബ്രഡോർ ഞായറാഴ്ച ദുരന്തബാധിത കൽക്കരി ഖനന മേഖല സന്ദർശിച്ചു. വടക്കൻ സംസ്ഥാനമായ കോഹുയിലയിലെ ഒരു ഖനിയിൽ വെള്ളം കയറി നാല് ദിവസമായിട്ടും കുടുങ്ങിപ്പോയവരെ രക്ഷപ്പെടുത്താന്‍ കഴിയാത്തതിനാല്‍ അവരുടെ കുടുംബങ്ങള്‍ ആശങ്കാകുലരാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആറ് സൈനിക സ്കൂബ ഡൈവർമാരും 400 ഓളം സൈനികരും മറ്റ് ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നുണ്ട്. എന്നാല്‍, ഖനിയിൽ പ്രവേശിക്കുന്നത് വളരെ അപകടകരമാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 60 മീറ്റർ (200 അടി) ആഴമുള്ള ഷാഫ്റ്റിലേക്ക് പ്രവേശിക്കുന്നത് സുരക്ഷിതമാക്കാൻ, ഖനിയിലെ വെള്ളം ആദ്യം വറ്റിച്ചുകളയണം. അപകടം നടന്നതിനു ശേഷം അഞ്ച് തൊഴിലാളികൾ രക്ഷപ്പെട്ടിരുന്നു. എന്നാല്‍, പിന്നീട് ആര്‍ക്കും രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. വർഷങ്ങളായി, മെക്സിക്കോയിലെ പ്രധാന കൽക്കരി ഉൽപ്പാദിപ്പിക്കുന്ന പ്രദേശമായ കോഹുവിലയിൽ നിരവധി…
ന്യു മെക്സിക്കോയിലെ മുസ്‌ലിം വംശജർക്കെതിരായ ആക്രമണത്തെ അപലപിച്ച് ബൈഡൻ
വാഷിംഗ്ടണ്‍ ഡി.സി.: വെള്ളിയാഴ്ച ഒരു മുസ്ലീം യുവാവ് കൂടി കൊല്ലപ്പെട്ടതോടെ ന്യൂമെക്‌സിക്കോയില്‍ സമീപകാലത്തു കൊല്ലപ്പെടുന്നവരുടെ എണ്ണം നാലായി. മുസ്ലീം സമുദായത്തെ ലക്ഷ്യം വെച്ചു നടത്തുന്ന ഈ കൊലപാതകങ്ങളെ അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്‍ അപലപിക്കുകയും, മുസ്ലീം സമുദായത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ചെയ്യുന്നതായി ബൈഡന്‍ ട്വിറ്ററില്‍ കുറിച്ചു. ഈ സംഭവങ്ങളെകുറിച്ചു വിശദ അന്വേഷണങ്ങള്‍ക്ക് ബൈഡന്‍ ഉത്തരവിട്ടു. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുകയും, അവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നതായും, അമേരിക്കന്‍ മണ്ണില്‍ ഇത്തരം അക്രമണങ്ങള്‍ക്ക് യാതൊരു സ്ഥാനവും ഇല്ലെന്നും ബൈഡന്‍ ട്വിറ്ററില്‍ അറിയിച്ചു. വെള്ളിയാഴ്ച കൊല്ലപ്പെട്ട യുവാവ് മുസ്ലീം സമുദായത്തിലെ എല്ലാവരാലും ബഹുമാനിക്കപ്പെടുകയും, ആദരിക്കപ്പെടുകയും ചെയ്യുന്ന സാമൂഹ്യപ്രവര്‍ത്തകനാണ്. കൊല്ലപ്പെട്ട മറ്റു മൂന്നുപേരില്‍ രണ്ടാള്‍ ഒരേ മോസ്‌കില്‍ അംഗങ്ങളാണ്. മുസ്ലീം സമുദായ്‌തെ മാത്രം ലക്ഷ്യം വെച്ചു നടത്തുന്ന അക്രമണങ്ങളാണ് ഇതെന്ന് പോലീസ് പറഞ്ഞു. നാലു കൊലപാതകങ്ങളും നടന്നതു ന്യൂമെക്‌സിക്കോയിലെ ഒരു പ്രധാനസിറ്റിയായ അല്‍ബു…
ഇന്ത്യൻ പൈതൃക മാസം: റോക്ക് ലാൻഡ് കൗണ്ടി ലെജിസ്ളേറ്റർ ഡോ. ആനി പോൾ 5 ഇന്ത്യാക്കാരെ ആദരിച്ചു
ന്യൂയോർക്ക്: ന്യൂയോർക്ക് സ്റ്റേറ്റിൽ ഓഗസ്റ്റ് ഇന്ത്യൻ പൈതൃക മാസമായി (ഇന്ത്യൻ ഹെറിറ്റേജ് മന്ത്) ആഘോഷിക്കുന്നതിന്റെ ഭാഗമായി റോക്ക് ലാൻഡ് കൗണ്ടി ലെജിസ്ളേറ്റർ ഡോ. ആനി പോൾ മൂന്ന് മലയാളികളടക്കം അഞ്ച് ഇന്ത്യാക്കാരെ അവാർഡ് നൽകി ആദരിച്ചു. മലയാളികളായ അപ്പുക്കുട്ടൻ നായർ, ഫിലിപ്പോസ് ഫിലിപ്പ്, പോൾ കറുകപ്പള്ളി എന്നിവർക്ക് പുറമെ രാജേശ്വരി അയ്യർ, രാജൻ ബരൻവാൾ എന്നിവരെയാണ് വിശിഷ്ട സേവനത്തിനു ആദരിച്ചത്. ന്യൂയോർക്ക് സ്റ്റേറ്റ് അസംബ്ലി അംഗമായ കെൻ സെബ്രാസ്‌കി ആഗസ്‌റ്റ് മാസം ന്യൂയോർക്കിൽ ഇന്ത്യൻ പൈതൃക മാസമായി ആചരിക്കണമെന്ന് ബിൽ അവതരിപ്പിച്ചത് 2015-ൽ ആണെന്ന് ആനി പോൾ ചൂണ്ടിക്കാട്ടി. സെനറ്റിലും ഇത് പാസാകുകയും ഗവർണർ ഒപ്പുവയ്ക്കുകയും ചെയ്തതോടെ ഓഗസ്റ്റ് ഇന്ത്യൻ പൈതൃക മാസമായി. അസംബ്ലിമാൻ കെൻ സെബ്രോസ്‌കിക്ക് നന്ദി. ഈ വർഷം ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെ 75-ാം വാർഷികമായതുകൊണ്ട് , ഭാരത സർക്കാർ നേതൃത്വം നൽകുന്ന ആസാദി…
ന്യൂ മെക്സിക്കോയിൽ മുസ്ലീം പുരുഷന്മാർ കൊല്ലപ്പെട്ടത് അവരുടെ വിശ്വാസത്തിന്റെ പേരിൽ: പോലീസ്
ന്യൂമെക്സിക്കോ: കഴിഞ്ഞ ഒമ്പത് മാസത്തിനിടെ യുഎസിലെ തെക്കുപടിഞ്ഞാറൻ സംസ്ഥാനമായ ന്യൂ മെക്സിക്കോയില്‍ മൂന്ന് മുസ്ലീം പുരുഷന്മാരുടെ കൊലപാതകങ്ങൾ അവരുടെ വിശ്വാസവും വംശവുമായി ബന്ധപ്പെട്ടിരിക്കാമെന്ന് ലോക്കൽ പോലീസ്. കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിൽ ആൽബുകെർക്കിയിൽ ഒരു മുസ്ലിം പള്ളിയിലെ രണ്ട് അംഗങ്ങൾ വെടിയേറ്റ് മരിച്ചു. നവംബറിൽ നടന്ന ഒരു അഫ്ഗാൻ കുടിയേറ്റക്കാരന്റെ കൊലപാതകവുമായി ബന്ധപ്പെട്ടതാണ് അവരുടെ മരണത്തിന് ശക്തമായ സാധ്യതയെന്ന് സിറ്റി പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. മൂന്ന് കേസുകളിലും ഇരകളെ മുന്നറിയിപ്പില്ലാതെ പതിയിരുന്ന് വെടിവെച്ചു കൊല്ലുകയായിരുന്നു എന്ന് സിറ്റി പോലീസ് വെളിപ്പെടുത്തി. “എല്ലാ ഇരകളിലും ശക്തമായ ഒരു സാമ്യതയുണ്ട് – അവരുടെ വംശവും മതവും,” ഒരു പത്രസമ്മേളനത്തിൽ അൽബുക്കർക് പോലീസ് ഡെപ്യൂട്ടി കമാൻഡർ കൈൽ ഹാർട്‌സോക്ക് പറഞ്ഞു. “ഞങ്ങളുടെ കമ്മ്യൂണിറ്റിയിൽ ഇത്രയും ഭയം ഞങ്ങൾ ഇതിനു മുന്‍പ് അനുഭവിച്ചിട്ടില്ല,” ഇസ്ലാമിക് സെന്റർ ഓഫ് ന്യൂ മെക്സിക്കോയുടെ വക്താവ് താഹിർ ഗൗബ…
2024 ൽ ഐ.പി.സി ഫാമിലി കോൺഫറന്‍സ് ബോസ്റ്റണിലെ ന്യൂ ഇംഗ്ലണ്ട് പട്ടണത്തിൽ വെച്ച് നടത്തപ്പെടും
ഒക്കലഹോമ: 19 മത് ഐ.പി.സി ഫാമിലി കോൺഫറന്‍സ് 2024 ആഗസ്റ്റ് 1,2,3 തീയതികളിൽ ബോസ്റ്റണിലെ ന്യൂ ഇംഗ്ലണ്ട് പട്ടണത്തിൽ വെച്ച് നടത്തപ്പെടും. പാസ്റ്റർ ഡോ. തോമസ് ഇടിക്കുള നാഷണൽ കൺവീനർ, ബ്രദർ വെസ്ളി മാത്യൂ നാഷണൽ സെക്രട്ടറി, ബ്രദർ ബേവൻ തോമസ് നാഷണൽ ട്രഷറാർ, സിസ്റ്റർ രേഷ്മ തോമസ് ലേഡീസ് കോർഡിനേറ്റർ തുടങ്ങിയവർ നേതൃത്വം നൽകും.
ഐ.പി.സി കുടുംബ സംഗമത്തിന് ഒക്കലഹോമയിൽ അനുഗ്രഹ സമാപ്തി
ഒക്കലഹോമ : ഇൻഡ്യാ പെന്തക്കോസ്ത് ദൈവസഭ 18 മത് നോർത്തമേരിക്കൻ കോൺഫ്രൻസ് ഒക്കലഹോമയിൽ സമാപിച്ചു. 7 ന് ഞായറാഴ്ച പാസ്റ്റർ കെ.എ മാത്യു വിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച സംയുക്ത സഭാ യോഗത്തിൽ പാസ്റ്റർ ജോസഫ് വില്യംസ് അദ്ധ്യക്ഷത വഹിച്ചു. പാസ്റ്റർ ജോണ് ചാക്കോ, സിസ്റ്റർ മറിയാമ്മ തോമസ്, ബ്രദർ അനിൽ ഇലന്തുർ എന്നിവർ അനുഭവ സാക്ഷ്യം പ്രസ്താവിച്ചു. തുടർന്ന് നടന്ന ഭക്തിനിർഭരമായ തിരുവത്താഴ ശുശ്രൂഷയ്ക്ക് നാഷണൽ കൺവീനർ പാസ്റ്റർ പി.സി ജേക്കബ് മുഖ്യ കാർമ്മികത്വം വഹിച്ചു. പാസ്റ്റർമാരായ ബഥേൽ ജോൺസൺ, കെ. വി ജോസഫ്, പാസ്റ്റർ എൻ.ജെ എബ്രാഹം എന്നിവർ സഹകാർമ്മികത്വം വഹിച്ചു. പാസ്റ്റർ കെ.പി.മാത്യു ഡാളസ് സങ്കിർത്തനം വായിക്കുകയും പാസ്റ്റർ ജെയിംസ് ജോർജ് തിരുവചന സന്ദേശം നൽകുകയും ചെയ്തു. റവ. ഡോ. വത്സൻ ഏബ്രഹാം, റവ.ജേക്കബ് മാത്യു എന്നിവർ സംയുക്ത ആരാധനയിൽ മുഖ്യ പ്രഭാഷണം നടത്തി.…
കാലത്തിന്റെ കണ്ണാടി (പുസ്തകാസ്വാദനം): ഡോ. മുഞ്ഞിനാട് പത്മകുമാർ
കണ്ണുതുറന്നു നോക്കിയാൽ എങ്ങും കഥാവിഷയങ്ങളാണ്. ആ സംഭവങ്ങളെ പൂർവ്വാധികം സ്പഷ്ടമായി, മുഴങ്ങുന്ന ശബ്ദമായി കാരൂർ സോമൻ ‘കാലത്തിന്റെ കണ്ണാടി’ എന്ന കഥാസമാഹാരത്തിൽ പ്രതിപാദിച്ചിരിക്കുന്നു. ഇതിലെ മിക്കകഥകളും കേരളത്തിലെ ഓണപതിപ്പുകള്‍, പത്ര മാസികകള്‍ കേരള കൗമുദി, ദീപിക, മലയാള മനോരമ ആഴ്ചപ്പതിപ്പ്, മനോരമ ഓൺലൈൻ, വീക്ഷണം, ജന്മഭൂമി, കേരള ഭൂഷണം, കവി മൊഴി, ഗൾഫിലെ മലയാളം ന്യൂസിൽ വന്നിട്ടുള്ളതാണ്. കാരൂർ സോമന്റെ കഥകൾ മൗലീകത്തികവാർന്ന അനുഭവസത്തയിൽ നിന്ന് പ്രഭാവം കൊളുളുന്ന ഒന്നാണ്. അതിനു ഭാവനയുടെയും ഭാഷയുടെയും സംസ്‌ക്കാരത്തിന്റെയും ലാവണ്യയുക്തിയിൽ അധിഷ്ഠിതമായൊരു സ്വയാർജ്ജിത വ്യക്തിത്വം ഉണ്ട്. അത് യാഥാർത്ഥ്യത്തെ നിഷേധിക്കാതെതന്നെ ഭാവനയിലൊരു രാജമാർഗ്ഗം സൃഷ്ടിച്ചെടുക്കുന്നു. അതിന്റെ സൃഷ്ടിപരതിയിൽ നിന്നാണ് കാരൂർ തന്റെ കതിർക്കനമുള്ള രചനകളെ വാർത്തെടുക്കുന്നത്. അതിനു സാത്വികമായൊരു പ്രശാന്തി വലയം ഉണ്ട്.അത് പലപ്പോഴും നന്മതിന്മകളുടെ അകം പൊരുളിൽ നിന്ന് ഉരവം കൊള്ളുന്ന സംഘടിതമായ സാമൂഹിക ബോധമാണ്. അതിൽ തന്നെ…
ചൈന-ഇന്ത്യ അതിർത്തിക്കടുത്ത് ഇന്ത്യയുമായി സംയുക്ത സൈനികാഭ്യാസങ്ങള്‍ നടത്തുമെന്ന് അമേരിക്ക
വാഷിംഗ്ടണ്‍: ചൈനയുമായുള്ള ഇന്ത്യയുടെ തർക്ക അതിർത്തിയിൽ നിന്ന് 100 കിലോമീറ്ററിൽ താഴെയുള്ള ഹിമാലയൻ പർവതങ്ങളിൽ യുഎസും ഇന്ത്യൻ സൈനിക സേനയും സംയുക്ത സൈനികാഭ്യാസങ്ങള്‍ ഒക്ടോബറിൽ നടത്തുമെന്ന് റിപ്പോർട്ട്. ഇന്ത്യയുടെ വടക്കൻ സംസ്ഥാനമായ ഉത്തരാഖണ്ഡിലെ ഔലി പട്ടണത്തിനു സമീപം ഒക്ടോബർ പകുതിയോടെ സൈനികാഭ്യാസങ്ങൾ നടക്കുമെന്ന് ശനിയാഴ്ച ഒരു ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്തു. പട്ടണം ഹിമാലയത്തിന്റെ തെക്കൻ ചരിവുകളിലാണെന്നും, സൈനികാഭ്യാസം 10,000 അടി ഉയരത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയും ചൈനയും തങ്ങളുടെ പർവത അതിർത്തികളിൽ ഏറ്റുമുട്ടലിൽ ഏർപ്പെട്ടിരിക്കെ, തായ്‌വാനിലെ സ്വയം ഭരിക്കുന്ന ദ്വീപ് പ്രദേശത്തെച്ചൊല്ലി യുഎസും ചൈനയും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടയിലാണ് അഭ്യാസങ്ങളുടെ വിവരങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യയെയും ചൈനയെയും വിഭജിക്കുന്ന നിർവചിക്കപ്പെട്ട അതിർത്തിയായ യഥാർത്ഥ നിയന്ത്രണ രേഖയിൽ നിന്ന് ഏകദേശം 100 കിലോമീറ്റർ അകലെയാണ് ഓലി സ്ഥിതി ചെയ്യുന്നത്.…
ഒഹായോയിലെ വെടിവെയ്പ്: നാലു പേര്‍ കൊല്ലപ്പെട്ടു; കൊലയാളിയെന്നു സംശയിക്കുന്ന ആള്‍ അറസ്റ്റില്‍
ഒഹായോ: ഒഹായോയിലെ ഡെയ്ടണില്‍ നാല് പേരെ മാരകമായി വെടിവെച്ചുകൊന്ന സംഭവത്തിലെ കുറ്റവാളിയെന്നു സംശയിക്കുന്ന ആളെ കസ്റ്റഡിയിലെടുത്തതായി അധികൃതർ അറിയിച്ചു. മോണ്ട്‌ഗോമറി കൗണ്ടിയിലെ ബട്ട്‌ലർ ടൗൺഷിപ്പായ ഡെയ്‌ടണിൽ നിന്ന് ഒമ്പത് മൈൽ വടക്കുള്ള ഒരു ചെറുപട്ടണത്തിൽ വെള്ളിയാഴ്ചയാണ് വെടിവെപ്പ് നടന്നത്. ഇരകളായ നാലുപേരെയും വെടിയേറ്റ മുറിവുകളോടെ കണ്ടെത്തിയെന്നും, ഇരകളെല്ലാം സംഭവസ്ഥലത്ത് തന്നെ മരിച്ചതായി സ്ഥിരീകരിച്ചെന്നും ബട്‌ലർ ടൗൺഷിപ്പ് പോലീസ് മേധാവി ജോൺ പോർട്ടർ പറഞ്ഞു. പോർട്ടർ പറയുന്നതനുസരിച്ച്, സംഭവസ്ഥലത്ത് നിന്ന് 640 മൈൽ അകലെ കൻസസിലെ ലോറൻസിൽ നിന്നാണ് ശനിയാഴ്ച രാത്രി സ്റ്റീഫൻ മാർലോ എന്നയാളെ സംശയാസ്പദമായി കസ്റ്റഡിയിലെടുത്തത്. 2019 ജൂലൈയിൽ ഡെയ്ടണ്‍ പ്രാന്തപ്രദേശമായ വാൻഡാലിയയിൽ നടന്ന കവർച്ചയ്ക്കും ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങൾക്കും അറസ്റ്റിലായ മാര്‍ലോ ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് പ്രൊബേഷനില്‍ പുറത്തു വന്നതെന്ന് കോടതി രേഖകള്‍ കാണിക്കുന്നു. ഇപ്പോള്‍ നടന്ന സംഭവത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടെന്ന് സൂചിപ്പിക്കുന്ന തെളിവുകളോ വിവരങ്ങളോ…
