ഹ്യൂസ്റ്റൺ: യു എൻ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി ശ്രി വി മുരളീധരൻ ഹ്യൂസ്റ്റൺ സന്ദർശിച്ചു. ന്യൂ യോർക്ക് ലോസ് ആഞ്ചെലെസ് എന്നീ സിറ്റികൾ സന്ദർശിച്ച ശേഷമാണു മന്ത്രി ഹ്യൂസ്റ്റനിൽ എത്തിയത്. ഹൂസ്റ്റണിലെ ഇന്ത്യൻ സമൂഹം ശ്രി മുരളീധരന് ഊഷ്മളമായ വരവേൽപ്പ് നൽകി. ഇന്ത്യാ ഹൌസിൽ ചേർന്ന പൊതു സമ്മേളനത്തിൽ ഹൂസ്റ്റണിലെ ഇന്ത്യൻ കോൺസൽ ജനറൽ ബഹു. മഹാജൻ അധ്യക്ഷത വഹിച്ചു. അതിനു മുൻപ് ഹ്യൂസ്റ്റൺ ഇന്ത്യൻ സമൂഹത്തിലെ നേതാക്കളുമായി മന്ത്രി ചർച്ച നടത്തി. തന്റെ മറുപടി പ്രസംഗത്തിൽ ഇന്ത്യക്കെതിരെ സംഘടിതമായി നടത്തുന്ന പ്രചാരണങ്ങൾക്കെതിരെ ഇന്ത്യൻ സമൂഹം ജാഗരൂകരായിരിക്കണമെന്നു മന്ത്രി അഭ്യർത്ഥിച്ചു. ഇന്ത്യ ലോകത്തിലെ വികസിത രാജ്യങ്ങൾക്കൊപ്പം കുതിച്ചെത്തുകയാണെന്നും 2047 ആകുമ്പോഴേക്കും ലോകത്തിലെ വൻ ശക്തികളിൽ ഒന്നാകുമെന്നും അദ്ദേഹം പറഞ്ഞു. അതിന്റെ ഭാഗമായി അടുത്ത 25 വർഷം വികസനത്തിന്റെ അമൃത വർഷങ്ങളായി ആചരിക്കാൻ പ്രധാനമന്ത്രി ശ്രി…
Category: AMERICA
“തൃക്കാക്കര ഉമാ തോമസിനൊപ്പം”; ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസിന്റെ (യുഎസ്എ)യുടെ പ്രവർത്തനങ്ങൾക്ക് ഉജ്ജ്വല തുടക്കം
ന്യൂയോർക്ക്: വളരെ ചുരുങ്ങിയ കാലയളവിനുള്ളിൽ അമേരിക്കയിലെ ഒരു പ്രമുഖ സംഘടനയായി മുന്നേറ്റം കുറിച്ച ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസിന്റെ (ഒഐസിസി യുഎസ്എ) പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് സൂം പ്ലാറ്റ് ഫോമിൽ നടത്തിയ സമ്മേളനം പ്രൗഢ ഗംഭീരമായി. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സ്ഥാനാർഥിയായി മത്സരിക്കുന്ന ഉമാ തോമസിന്റെ വിജയം സുനിശ്ചിതമാകുന്നതിനുള്ള തെരഞ്ഞെടുപ്പ് സമ്മളേണം കൂടിയായിരുന്നു ഈ സമ്മേളനം. മേയ് 21 ന് ശനിയാഴ്ച രാവിലെ 10:30 മുതൽ 1 മണി വരെ നീണ്ടുനിന്ന സമ്മേളനം വൈവിധ്യമാര്ന്ന പരിപാടികൾ കൊണ്ട് ശ്രദ്ധേയമായി. ദേശഭക്തി ഗാനം “വന്ദേമാതരം’ ആലപിച്ച് സമ്മേളനം ആരംഭിച്ചു. പ്രസിഡണ്ട് ബേബി മണക്കുന്നേൽ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ജനറൽ സെക്രട്ടറി ജീമോൻ റാന്നി സ്വാഗതമാശംസിച്ചു. ഒഐസിസി യുഎസ്എ ചെയർമാൻ ജെയിംസ് കൂടൽ ആമുഖ പ്രസംഗം നടത്തി. ഇന്ത്യൻ പ്രധാനമന്ത്രിയും ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡണ്ടും ആധുനിക ഭാരതത്തിന്റെ ശില്പിയുമായി അറിയപ്പെടുന്ന…
ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് പ്രവർത്തനോദ്ഘാടനം മെയ് 29-ന്
ഡാളസ്: നോർത്ത് അമേരിക്കയിലെ മലയാളി മാധ്യമ പ്രവർത്തകർ ഒത്തുചേർന്നു രജിസ്റ്റര്‍ ചെയ്ത് ആദ്യമായി പ്രവർത്തനം ആരംഭിച്ച ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസിന്റെ പൊതുയോഗം മെയ് 29 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് ഗാർലന്റിലെ ഇന്ത്യ ഗാർഡൻ ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്നതാണ്. ഐ പി സി എൻ ടിയുടെ 2022-23 വർഷങ്ങളിലെ പ്രവർത്തന ഉദ്ഘാടനം സണ്ണിവെയിൽ സിറ്റി മേയറും മലയാളിയുമായ സജി ജോർജ് നിർവഹിക്കും. ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസിന്റെ സ്ഥാപകാംഗവും അമേരിക്കയിലെ പ്രശസ്ത ജേർണലിസ്റ്റുമായ എബ്രഹാം തോമസ് യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തും. അമേരിക്കയിലെ പ്രമുഖ മാധ്യമ പ്രവർത്തകനും സാഹിത്യകാരനും മുൻ പ്രസിഡന്റുമായ എബ്രഹാം തെക്കേമുറി, മുൻ പ്രസിഡന്റുമാരായ ബിജിലി ജോർജ്, സണ്ണി മാളിയേക്കൽ, ടി.സി. ചാക്കോ, മാധ്യമ പ്രവത്തകൻ ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലിൽ, കേരള അസോസിയേഷൻ പ്രസിഡന്റ് ഹരിദാസ് തങ്കപ്പൻ, രാഷ്ട്രീയ…
ടെക്‌സാസ് സ്കൂള്‍ വെടിവെപ്പ്: ശനിയാഴ്ച വരെ അമേരിക്കന്‍ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടാൻ ബൈഡൻ ഉത്തരവിട്ടു
ഹൂസ്റ്റൺ: അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ സ്‌കൂൾ വെടിവയ്പിൽ, 18 വയസ്സുള്ള തോക്കുധാരി 18 കുട്ടികളുൾപ്പെടെ 21 പേരെ കൊല്ലുകയും നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തത് രാജ്യത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. സാൻ അന്റോണിയോയിൽ നിന്ന് 134 കിലോമീറ്റർ അകലെ ഉവാൾഡെ ടൗണിലെ റോബ് എലിമെന്ററി സ്‌കൂളിൽ ചൊവ്വാഴ്ച രാവിലെ 11.30 ഓടെയാണ് വെടിവെപ്പ് നടന്നത്. സ്‌കൂൾ സ്ഥിതി ചെയ്യുന്ന പ്രദേശത്തെ താമസക്കാരനായ സാൽവഡോർ റാമോസ് ആണ് കൊലയാളിയെന്ന് ടെക്‌സസ് ഗവർണർ ഗ്രെഗ് ആബട്ട് പറഞ്ഞു. പതിനാല് വിദ്യാർത്ഥികളും ഒരു അദ്ധ്യാപകനുമാണ് കൊല്ലപ്പെട്ടതെന്നായിരുന്നു തത്സമയ വാര്‍ത്തകള്‍. എന്നാല്‍, വൈകുന്നേരത്തോടെ മരണസംഖ്യ 21 ആയി (18 കുട്ടികളും മൂന്ന് മുതിർന്നവരും). രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വെടിയേറ്റെങ്കിലും സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഒരു കൈത്തോക്കും എആർ-15 സെമി ഓട്ടോമാറ്റിക് റൈഫിളും റാമോസിന്റെ പക്കൽ ഉണ്ടായിരുന്നുവെന്ന് നിയമപാലകർ സ്ഥിരീകരിച്ചു. ഉയർന്ന…
മെക്‌സിക്കോയിലെ ബാറിലുണ്ടായ വെടിവയ്പിൽ 8 സ്ത്രീകൾ ഉൾപ്പെടെ 11 പേർ മരിച്ചു
മെക്‌സിക്കോയിലുണ്ടായ രണ്ട് വ്യത്യസ്ത വെടിവയ്പിൽ 8 സ്ത്രീകൾ ഉൾപ്പെടെ 11 പേർ കൊല്ലപ്പെട്ടു. നോർത്ത് മെക്‌സിക്കോയിലെ ഒരു ബാറിലാണ് രണ്ട് വെടിവെപ്പുകളും നടന്നത്. വെടിയുതിർത്തവർ സംഭവസ്ഥലത്ത് കൈകൊണ്ട് എഴുതിയ കുറിപ്പും ഉപേക്ഷിച്ചു. ഗ്വാനജുവാറ്റോ പ്രവിശ്യയിൽ അധികാരത്തിനായി പോരാടുന്ന രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള പോരാട്ടമാണ് ആക്രമണത്തിന് കാരണമെന്ന് പിന്നീട് വെളിപ്പെടുത്തി. തിങ്കളാഴ്ച രാത്രി ഒരേ സ്ട്രീറ്റിലെ രണ്ട് ബാറുകളിൽ ആക്രമണം നടന്നതായി പോലീസ് പറഞ്ഞു. ഇതിൽ 10 പേർ സംഭവസ്ഥലത്തുവെച്ചും ഒരാൾ ആശുപത്രിയിലും മരിച്ചതായി സ്ഥിരീകരിച്ചു. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഫോട്ടോകൾ സൂചിപ്പിക്കുന്നത് അക്രമികൾ സാന്താ റോസ് ഡി ലിമ സംഘത്തിൽ പെട്ടവരാണെന്നാണ്. ബാർ ഉടമയുമായി ഇയാൾക്ക് ശത്രുതയുണ്ടാകാൻ സാധ്യതയുണ്ടെന്ന് പോലീസ് പറഞ്ഞു. ബാർ ഉടമ തങ്ങളുടെ എതിരാളിയായ ജാലിസ്കോ കാർട്ടലിനെ പിന്തുണച്ചതായി അവർ മനസ്സിലാക്കി. മേശയുടെ നടുവിൽ രക്തത്തിൽ കുളിച്ചുകിടക്കുന്ന സ്ത്രീകളുടെ മൃതദേഹങ്ങളാണ് ഫോട്ടോഗ്രാഫുകൾ വെളിപ്പെടുത്തുന്നത്.…
ടെക്‌സാസില്‍ പ്രൈമറി സ്‌കൂളില്‍ വെടിവെപ്പ്; 14 വിദ്യാര്‍ത്ഥികളും ഒരു അദ്ധ്യാപകനും കൊല്ലപ്പെട്ടു
സാന്‍ അന്റോണിയോ (ടെക്സസ്): ടെക്‌സാസിലെ പ്രൈമറി സ്‌കൂളിലുണ്ടായ വെടിവെപ്പിൽ 15 പേർ മരിച്ചതായി ഗവർണർ ഗ്രെഗ് ആബട്ട് പറഞ്ഞു. ഉവാൾഡെ നഗരത്തിലെ റോബ് എലിമെന്ററി സ്‌കൂളിലാണ് 14 വിദ്യാർത്ഥികളെയും ഒരു അദ്ധ്യാപകനെയും 18 കാരനായ തോക്കുധാരി കൊലപ്പെടുത്തിയത്. വെടിവെച്ചെന്ന് സംശയിക്കുന്ന ആള്‍ കൊല്ലപ്പെട്ടതായി ഗവര്‍ണ്ണര്‍ പറഞ്ഞു. പോലീസ് വെടിവെച്ചതാകാം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവസ്ഥലത്തെത്തിയ രണ്ട് ഉദ്യോഗസ്ഥർക്ക് വെടിയേറ്റതായി വിശ്വസിക്കപ്പെടുന്നു, പക്ഷേ ഗുരുതരമായ പരിക്കുകളൊന്നുമില്ല. അഞ്ചു മുതൽ 11 വയസ്സുവരെയുള്ള കുട്ടികൾ പഠിക്കുന്ന പ്രൈമറി സ്‌കൂളുകളിലെ വെടിവയ്‌പ്പുകൾ ഇപ്പോഴും താരതമ്യേന അപൂർവമാണ്. അമേരിക്കയില്‍ തോക്കു കൊണ്ടുള്ള ആക്രമണങ്ങള്‍ അടുത്ത കാലത്ത് വര്‍ദ്ധിക്കുന്നതിനിടയിലാണ് പുതിയ സംഭവ വികാസം. അക്രമി പ്രദേശവാസിയായ 18-കാരനാണെന്ന് ഗവർണർ അബോട്ട് പറഞ്ഞു. “14 വിദ്യാർത്ഥികളെയും അദ്ധ്യാപകനേയും ഭയാനകമായും മൃഗീയമായുമായാണ് കൊലപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു. സാൻ അന്റോണിയോ നഗരത്തിന് പടിഞ്ഞാറ് 85 മൈൽ അകലെയുള്ള ഉവാൾഡെ…
സെഞ്ച്വറി അടിക്കുമോ എൽ.ഡി.എഫ്? ജിനേഷിനൊപ്പം തത്സമയം തൃക്കാക്കരയും കേരള രാഷ്ട്രീയവും
ന്യൂയോർക്ക്: മേയ് 31 ന് തൃക്കാക്കരയിൽ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ചർച്ചകൾ ലോകമെമ്പാടുമുള്ള മലയാളികൾക്കിടയിൽ സജീവമാണ്. അമേരിക്കൻ മലയാളി സമൂഹവും ആവേശത്തോടെ തന്നെയാണ് നാട്ടിലെ രാഷ്ട്രീയ കാലാവസ്ഥ നിരീക്ഷിച്ചുവരുന്നത്. നാടിന്റെ വികസനമെന്ന വാഗ്ദാനമന്ത്രവുമായി സ്ഥാനാർത്ഥികൾ പ്രചാരണം കൊഴുപ്പിക്കുകയാണ്. രാഷ്ട്രീയരംഗത്ത് സ്വന്തമായ വ്യക്തിമുദ്ര പതിപ്പിക്കാത്ത സ്ഥാനാർത്ഥികൾ എന്നതുകൊണ്ടുതന്നെ മണ്ഡലത്തിലെ ജനങ്ങൾ ആർക്കൊപ്പം നിലകൊള്ളുമെന്നത് പ്രവചനാതീതമാണ്. ആര് വിജയിക്കുമെന്ന് തീർത്തുപറയാൻ കഴിയാത്ത സാഹചര്യം തന്നെയാണ് തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ ‘ത്രില്ലിംഗ് ഫാക്ടർ’. ജനഹൃദയങ്ങളിൽ കയറിക്കൂടാൻ കാർഡിയോളോജിസ്റ്റായ ഡോ.ജോ ജോസഫിന് സാധിക്കുമോ അതോ, മണ്ഡലത്തിന്റെ നാഡീസ്പന്ദനം തൊട്ടറിഞ്ഞ പി.ടി.തോമസിന്റെ സഹധർമ്മിണി ഉമാ തോമസിനോട് വോട്ടർമാർ ചായ്‌വ് കാട്ടുമോ എന്നിങ്ങനെ നിരവധി കാര്യങ്ങൾ രാഷ്ട്രീയ കേരളം ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നു. നിലവിലെ ഭരണത്തോടുള്ള വിലയിരുത്തൽ എന്ന നിലയിൽ ഇടതുമുന്നണി ഈ മത്സരത്തെ ഗൗരവത്തോടെ കാണുമ്പോൾ, മൂന്ന് നിയമസഭാതിരഞ്ഞെടുപ്പുകളുടെ ചരിത്രം മാത്രമുള്ള തൃക്കാക്കരയിൽ ഒരിക്കൽപോലും എൽഡിഎഫിന് വിജയം കൊയ്യാൻ കഴിയാത്തത്…
മൂലേപ്പറമ്പില്‍ എലിസബത്ത് സിറിയക്ക് ഫിലാഡല്‍ഫിയായില്‍ നിര്യാതയായി
ഫിലാഡല്‍ഫിയ: കോട്ടയം മാന്‍വെട്ടം മൂലേപ്പറമ്പില്‍ ചാക്കോ സിറിയക്കിന്‍റെ ഭാര്യ എലിസബത്ത് സിറിയക്ക് (69) മെയ് 20 വെള്ളിയാഴ്ച ഫിലാഡല്‍ഫിയായില്‍ നിര്യാതയായി. പരേതരായ പന്തളം പട്ടംതാനത്തു മത്തായിയും അന്നമ്മയുമാണു മാതാപിതാക്കള്‍. മക്കള്‍: സിജി സിറിയക്ക്, സ്റ്റെല്ല സന്തോഷ് (അയര്‍ലണ്ട്). മരുമക്കള്‍: ജെസി സിറിയക്ക്, സന്തോഷ് വര്‍ഗീസ് (അയര്‍ലണ്ട്). പി. എം. മാത്യു ഏകസഹോദരനും (ഇന്‍ഡ്യ), അലിസ, ആല്‍ബിയോണ്‍, അലക്സ്, അലന്‍, അന്ന, ആരണ്‍ എന്നിവര്‍ കൊച്ചുമക്കളും. പൊതുദര്‍ശനം: മെയ് 27 വെള്ളിയാഴ്ച വൈകുന്നേരം അഞ്ചര മുതല്‍ ഏഴുവരെ സെ. തോമസ് സീറോമലബാര്‍ പള്ളിയില്‍ (608 Welsh Road, Philadelphia PA 19115) ഏഴു മുതല്‍ എട്ടു വരെ വിശുദ്ധ കുര്‍ബാന. സംസ്ക്കാരശൂശ്രൂഷകള്‍: മെയ് 28 ശനിയാഴ്ച്ച രാവിലെ 8:30 മുതല്‍ 9:00 വരെ പൊതുദര്‍ശനം. 9:00 മുതല്‍ ദിവ്യബലിയും, ശവസംസ്ക്കാരശൂശ്രൂഷകളും സീറോമലബാര്‍ പള്ളിയില്‍. തുടര്‍ന്ന് ഭൗതിക ശരീരം ബെന്‍സേലത്തുള്ള…
ട്രൈസ്റ്റേറ്റ് കേരളം ഫോറം പ്രവർത്തന ഉൽഘാടനവും ടിക്കറ്റ് കിക്ക് ഓഫും വർണാഭമായി
ഫിലഡൽഫിയ: ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ഉൽഘാടനം ഡോ. കൃഷ്ണ കിഷോർ (ഏഷ്യാനെറ്റ് യുഎസ്‌എ) ഭദ്രദീപം തെളിയിച്ചു നിർവഹിച്ചു. അതോടൊപ്പം ഫിലാഡൽഫിയ ട്രൈസ്റ്റേറ്റ് ഏരിയയിലെ മലയാളികളുടെ മാമാങ്കമായ ഓണാഘോഷതി൯റ്റെ ടിക്കറ്റ് വിതരണോൽഘാടനവും ബ്രിജിത് വി൯സെന്റിന് ആദ്യ ടിക്കറ്റ് നൽകി നിർവഹിക്കപ്പെട്ടു. ചെയർമാൻ സാജൻ വ൪ഗീസ് നേതൃത്വം നൽകിയ പരിപാടിയിൽ ഓണം ചെയർമാൻ ജീമോൻ ജോർജ് സ്വാഗതം അരുളി. ജനറൽ സെക്രട്ടറി റോണി വർഗീസ് ചടങ്ങുകൾ നിയന്ത്രിച്ചു. പെൻസിൽവാനിയ പൊളിറ്റീഷൻ സാം ഒറോപെസ, പമ്പ അസോസിയേഷൻ പ്രസിഡ൯റ്റ് ഡോ. ഈപ്പൻ ഡാനിയേൽ, കോട്ടയം അസോസിയേഷൻ പ്രസിഡ൯റ്റ് ജോബി ജോർജ്, മാപ്പ് അസോസിയേഷൻ പ്രെതിനിധി ഷാലു പുന്നൂസ്, ഫ്രണ്ട്‌സ് ഓഫ് തിരുവല്ല പ്രെതിനിധി ജോർജ് ജോസഫ്, മേള അസോസിയേഷൻ പ്രസിഡ൯റ്റ് ജോർജി കടവിൽ എന്നിവർ ആശംസ അർപ്പിക്കാനെത്തിയിരുന്നു. ഏഷ്യാനെറ്റ് അമേരിക്ക ഈ ആഴ്ച പരിപാടിയിലൂടെ 250 എപ്പിസോഡ്…
സെന്റ് ജോണ്‍സ് ഫുഡ് പാന്‍ട്രിക്ക് സഹായഹസ്തവുമായി കേരള സമാജം ഓഫ് ന്യൂജേഴ്സി
ന്യൂജേഴ്സി: കേരള സമാജം ഓഫ് ന്യൂജേഴ്സി (കെ.എസ്.എന്‍.ജെ) യുടെ ആഭിമുഖ്യത്തില്‍ സമാജം അംഗങ്ങളില്‍ നിന്നും ഭക്ഷണസാധനങ്ങളും ധനസഹായവും സംഭരിക്കുകയും ന്യൂജേഴ്സി ബെര്‍ഗെന്‍ഫീല്‍ഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്റ് ജോണ്‍സ് ഫുഡ് പാന്‍ട്രിയില്‍ സംഭാവന ചെയ്യുകയും ചെയ്തു. കോവിഡ് മഹാമാരിയില്‍ നിന്നും കരകയറിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ പ്രയാസപ്പെടുന്ന നിരവധി കുടുംബങ്ങള്‍ക്ക് ഇത്തരം സഹായം ഉപകാരപ്രദമാണെന്നു ഫുഡ് പാന്‍ട്രി ഡയറക്ടര്‍ ടെറി റയന്‍ പറഞ്ഞു. ഏപ്രില്‍ 29 നു നടന്ന സംഭാവന ദാനചടങ്ങില്‍ കേരള സമാജം ഓഫ് ന്യൂജേഴ്സി പ്രസിഡന്റ് ജിയോ ജോസഫ്, സെക്രട്ടറി നിതീഷ് തോമസ്, ട്രഷറര്‍ സെബാസ്റ്റ്യന്‍ ചെറുമഠത്തില്‍,കമ്മിറ്റി അംഗങ്ങളായ ബോബി തോമസ്,സിറിയക് കുര്യന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
