ജർമനിയിൽ മലയാളി വിദ്യാർത്ഥികൾ മരിച്ച തീപ്പിടിത്തം; ഫ്‌ളാറ്റിന്റെ ഉടമ ഇന്ത്യൻ വ്യവസായി; മൃതദേഹങ്ങൾ തിങ്കളാഴ്ച നാട്ടിലെത്തിച്ചേക്കും

ബെർലിൻ: ജർമനിയിൽ താമസിച്ചിരുന്ന ഫ്‌ളാറ്റിന് തീപിടിച്ച് മൂന്ന് മലയാളി വിദ്യാർഥികൾ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തീപ്പിടിത്തമുണ്ടായ കെട്ടിടത്തിന്റെ ഉടമ ഉത്തരേന്ത്യക്കാരനായ വ്യവസായിയാണെന്നാണ് ജർമൻ പൊലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തിയത്. കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട് ഉടമയും അവിടെ വർഷങ്ങളായി ഇന്ത്യൻ ഷോപ്പ് നടത്തിവരുന്ന റുമേനിയൻ പൗരനും തമ്മിൽ നിരന്തരം തർക്കങ്ങളുണ്ടായിരുന്നതായും വിവരമുണ്ട്. അതേസമയം, അപകടത്തിൽ മരിച്ച മൂന്ന് മലയാളി വിദ്യാർഥികളുടെ മൃതദേഹങ്ങൾ തിങ്കളാഴ്ചയോടെ കേരളത്തിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കൊല്ലം പെരിനാട് സ്വദേശി അഞ്ജലി എസ്. ജോയ് (27), എറണാകുളം കാലടി സ്വദേശി ശിവൻ ജോണി (26), ഇടുക്കി ഇരട്ടയാർ സ്വദേശി നോവ സാബു (25) എന്നിവരാണ് തീപ്പിടിത്തത്തിൽ മരിച്ചത്. ഉന്നതപഠനത്തിനായി ജർമനിയിലെത്തിയ മലയാളി വിദ്യാർഥികളുടെ അപ്രതീക്ഷിത മരണം കുടുംബാംഗങ്ങളെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള നിയമപരവും ഭരണപരവുമായ നടപടിക്രമങ്ങൾ അവസാനഘട്ടത്തിലാണെന്ന് നോർക്ക അധികൃതർ അറിയിച്ചു.…

മർകസ് ഗേൾസിൽ കതിർ കാർഷിക ക്ലബ്ബിന് തുടക്കം

കാരന്തൂർ: മർകസ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ കതിർ കാർഷിക ക്ലബ്ബ് പ്രവർത്തനമാരംഭിച്ചു. ക്ലബ് പ്രവർത്തനത്തിന്റെ ഭാഗമായി നടന്ന പച്ചക്കറിത്തോട്ട നിർമാണ നിലം ഒരുക്കൽ കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി വി സംജിത് ഉദ്ഘാടനം ചെയ്തു. പ്രാഥമിക ഘട്ടത്തിൽ സംസ്ഥാനത്തെ 500 വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന ഈ പദ്ധതിക്ക് കുന്ദമംഗലം ഗ്രാമപഞ്ചായത്തിൽ നിന്ന് മർകസ് ഗേൾസ് സ്കൂളാണ് തിരെഞ്ഞെടുക്കപ്പെട്ടത്. വിദ്യാർത്ഥികളിൽ കാർഷിക സംസ്കാരം വളർത്തുകയും ജൈവ മാലിന്യങ്ങളുപയോഗിച്ച് വളം നിർമാണം പരിശീലിപ്പിക്കുകയുമാണ് ക്ലബിലൂടെ ലക്ഷ്യമിടുന്നത്. ഉദ്ഘാടന ചടങ്ങിൽ വാർഡ് മെമ്പർ ബിജു പൂതക്കണ്ടി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ മൂസക്കോയ മാവിളി, പ്രധാനധ്യാപകൻ നിയാസ് ചോല, പിടിഎ പ്രസിഡണ്ട് എം അബ്ദുറഹ്മാൻ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ പി. ഷാജി, കൃഷി ഓഫീസർ ജെ ദീപ, അസിസ്റ്റന്റ് കൃഷി ഓഫീസർമാരായ എം. രൂപേഷ്, കൃഷി അസിസ്റ്റന്റ് കെ പി അനൂപ്, മാതൃകാ കർഷകൻ…

പ്രാദേശിക ഭാഷകൾ അപ്രത്യക്ഷമാകുന്നത് ആശങ്കാജനകം: ഡോ. പുരുഷോത്തമ ബിലിമാലെ

കോഴിക്കോട്: പ്രാദേശികമായി നിലനിന്നിരുന്ന ചെറിയ ഭാഷകൾ അപ്രത്യക്ഷമാകുന്നത് ആശങ്കാജനകമാണെന്ന് പ്രമുഖ കർണാടക എഴുത്തുകാരനും കന്നഡ ഡെവലെപ്മെന്റ് അതോറിറ്റി അധ്യക്ഷനുമായ ഡോ. പുരുഷോത്തമ ബിലിമാലെ. ജാമിഅ മർകസിൽ കർണാടക സ്റ്റുഡന്റസ് ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ‘ഇസ്ദിഹാർ’ ലിറ്റററി ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാഷകളുടെ മരണം പ്രാദേശിക ജനസമൂഹങ്ങളുടെ സർഗാത്മകവും സാംസ്കാരികവും പൈതൃകപരവുമായ ആവിഷ്ക്കാരങ്ങളുടെ തകർച്ചക്ക് കാരണമാവുമെന്നും അവയെ സംരക്ഷിക്കാൻ സർക്കാരുകൾ പദ്ധതികൾ ആവിശ്കരിക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മർകസ് കാമിൽ ഇജ്തിമയിൽ നടന്ന പരിപാടിയിൽ ജാമിഅ ചാൻസിലർ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. മർകസ് റെക്ടർ ഡോ. റോഷൻ നൂറാനി സന്ദേശ പ്രഭാഷണം നടത്തി.’അനുധാവനത്തിന്റെ യാത്ര’ എന്ന ഫെസ്റ്റിവലിന്റെ പ്രമേയം ആസ്പദമാക്കി ശരീഫ് സഅദി കാമിൽ സഖാഫി കില്ലൂർ സംസാരിച്ചു. ബശീർ സഖാഫി കൈപ്പുറം, ഇഹ്‌യാഉസ്സുന്ന പ്രസിഡന്റ് സയ്യിദ് ജസാർ ബാഫഖി, സെക്രട്ടറി ഹാഫിള് ബിഷ്ർ…

സിഎംആർഎൽ–എക്‌സാലോജിക് സാമ്പത്തിക ഇടപാട്; അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ പിണറായി വിജയന് ഇഡിയുടെ സമൻസ്

കൊച്ചി: സിഎംആർഎൽ–എക്‌സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട മാസപ്പടി കേസിൽ പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) സമൻസ്. കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലും പണമിടപാടുകളുടെ സ്വഭാവത്തിലും വ്യക്തത വരുത്തുന്നതിനായി അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിർദേശം. വിജിലൻസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കേന്ദ്ര അന്വേഷണ ഏജൻസിയും നടപടികൾ ശക്തമാക്കിയിരിക്കുന്നത്. സിഎംആർഎൽ കമ്പനിയും പിണറായി വിജയന്റെ മകൾ ടി. വീണയുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് സൊല്യൂഷൻസും തമ്മിൽ നടന്ന സാമ്പത്തിക ഇടപാടുകളാണ് കേസിന്റെ അടിസ്ഥാനം. സേവനങ്ങൾ നൽകുന്നതിനുള്ള കരാറിന്റെ മറവിൽ കോടിക്കണക്കിന് രൂപ കൈമാറിയെന്നും യഥാർഥത്തിൽ അതിന് ആനുപാതികമായ സേവനങ്ങൾ നൽകിയിട്ടില്ലെന്നുമാണ് അന്വേഷണ ഏജൻസികളുടെ ആരോപണം. കേസിൽ പിണറായി വിജയൻ, മകൾ ടി. വീണ, മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. കോടതി നിർദേശത്തെ തുടർന്ന് സംസ്ഥാന വിജിലൻസ് രണ്ട് വ്യത്യസ്ത എഫ്‌ഐആറുകൾ…

സ്വകാര്യ ബസ്സുകളില്‍ മിനിമം ബസ് ചാർജ് 15 രൂപയാക്കണം; നവംബർ മൂന്ന് മുതൽ സംസ്ഥാനത്ത് അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് സ്വകാര്യ ബസ് ഉടമകള്‍

കൊച്ചി: മിനിമം യാത്രാനിരക്ക് 15 രൂപയായി ഉയർത്തുക, വിദ്യാർഥികളുടെ കൺസഷൻ നിരക്ക് വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസുടമകൾ അനിശ്ചിതകാല സമരത്തിലേക്ക്. നവംബർ മൂന്ന് മുതൽ സംസ്ഥാനവ്യാപകമായി സ്വകാര്യ ബസ് സർവീസുകൾ നിർത്തിവെക്കുമെന്ന് ബസുടമകളുടെ സംയുക്ത സമരസമിതി പ്രഖ്യാപിച്ചു. എറണാകുളത്ത് ചേർന്ന വിവിധ സ്വകാര്യ ബസ് ഉടമ സംഘടനകളുടെ സംയുക്ത യോഗത്തിലാണ് സമരതീരുമാനം കൈക്കൊണ്ടത്. കെഎസ്ആർടിസിയുടെ പ്രിയദർശിനി സ്ത്രീ സൗജന്യ യാത്രാ പദ്ധതി നടപ്പിലാക്കിയതോടെ സംസ്ഥാനത്തെ സ്വകാര്യ ബസ് മേഖല ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലായെന്നാണ് ബസുടമകളുടെ ആരോപണം. പദ്ധതി ആരംഭിച്ചതിനുശേഷമുള്ള നാലുമാസത്തിനിടെ സ്വകാര്യ ബസ് വ്യവസായത്തിന് ഏകദേശം 800 കോടി രൂപയുടെ നഷ്ടമുണ്ടായതായി സംയുക്ത സമരസമിതി ചൂണ്ടിക്കാട്ടി. വർധിച്ചുവരുന്ന പ്രവർത്തനച്ചെലവും യാത്രക്കാരുടെ എണ്ണത്തിലുണ്ടാകുന്ന കുറവും സ്വകാര്യ ബസ് സർവീസുകളുടെ നിലനിൽപ്പിനെ പ്രതികൂലമായി ബാധിക്കുന്നതായും സംഘടനകൾ പറയുന്നു. സ്വകാര്യ ബസ് മേഖല നേരിടുന്ന പ്രതിസന്ധികൾ പരിഹരിക്കണമെന്നും വിവിധ…

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: സുഹൈലിന്റെ രക്തത്തിൽ അനുവദനീയമായതിന്റെ അഞ്ചിരട്ടിയിലധികം മദ്യത്തിന്റെ സാന്നിധ്യം; ജാമ്യാപേക്ഷയെ ശക്തമായി എതിർക്കാൻ പോലീസ്

കൊച്ചി: നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ കാർ അപകടവുമായി ബന്ധപ്പെട്ട കേസിലെ പ്രതി സുഹൈൽ സജീവ് അപകടസമയത്ത് അമിതമായി മദ്യപിച്ചിരുന്നതായി രക്തപരിശോധനാ റിപ്പോർട്ട്. സുഹൈലിന്റെ രക്തത്തിൽ നിയമപരമായി അനുവദനീയമായ പരിധിയുടെ അഞ്ചിരട്ടിയിലധികം ആൽക്കഹോളിന്റെ സാന്നിധ്യം കണ്ടെത്തിയെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. പ്രതിയുടെ ജാമ്യാപേക്ഷ അങ്കമാലി മജിസ്ട്രേറ്റ് കോടതി പരിഗണിക്കാനിരിക്കെയാണ് കേസിൽ നിർണായകമായേക്കാവുന്ന പരിശോധനാഫലം പുറത്തുവന്നിരിക്കുന്നത്. ഇന്നലെ രാത്രിയോടെ പോലീസിന് ലഭിച്ച രക്തസാമ്പിൾ പരിശോധനാഫലത്തിലാണ് ഉയർന്ന അളവിൽ മദ്യത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്. മദ്യപിച്ച് വാഹനമോടിക്കുന്നവർക്കായി മോട്ടോർ വാഹന നിയമം നിശ്ചയിച്ചിരിക്കുന്ന പരിധി 100 മില്ലിലിറ്റർ രക്തത്തിൽ 30 മില്ലിഗ്രാം ആൽക്കഹോളാണ്. എന്നാൽ, സുഹൈലിന്റെ രക്തത്തിൽ ഇതേ അളവിൽ 150 മില്ലിഗ്രാമിലധികം ആൽക്കഹോൾ കണ്ടെത്തിയെന്നാണ് റിപ്പോർട്ട്. നിയമപരമായ പരിധിയുമായി താരതമ്യം ചെയ്യുമ്പോൾ ഇത് അഞ്ചിരട്ടിയിലധികമാണ്. അപകടം നടന്ന സമയത്ത് സുഹൈൽ അമിതമായി മദ്യപിച്ചിരുന്നുവെന്ന സാക്ഷിമൊഴികൾക്ക് ബലം നൽകുന്നതാണ് പുതിയ പരിശോധനാഫലമെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ.…

എടത്വാ പാലത്തിന് സമാന്തരമായി നടപ്പാലം നിർമ്മിക്കണം: എടത്വ വികസന സമിതി

എടത്വ : എടത്വാ പാലത്തിന് സമാന്തരമായി നടപ്പാലം നിർമ്മിക്കണമെന്ന് എടത്വ വികസന സമിതി ആവശ്യപ്പെട്ടു.കഴിഞ്ഞ ദിവസം എടത്വ പാലത്തിൽ നിയന്ത്രണം വിട്ട കാറിടിച്ച് എതിർ വശത്ത് കൂടി നടന്ന് പോകുകയായിരുന്ന യുവതിക്ക് പരുക്ക് പറ്റിയിരുന്നു.പാലത്തിന്റെ കൈവരിയിൽ ഇടിച്ചതിന്റെ ആഘാതം മൂലം കാറിന്റെ മുന്‍ഭാഗം തകര്‍ന്നെങ്കിലും താഴെ നദിയിലേക്ക് പതിക്കാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. ദക്ഷിണേന്ത്യയിലെ പ്രമുഖ ദൈവാലയമായ എടത്വ സെന്റ് ജോർജ്ജ് ഫൊറോന പള്ളിയിലെ പെരുന്നാൾ സമയത്ത് ജനതിരക്ക് മൂലം ഗതാഗതം തടസ്സപ്പെടുന്നത് പതിവ് സംഭവമാണ്. പാലത്തിന് വീതി കുറവായതിനാല്‍ ഒരു വാഹനം കടന്നു പോകുമ്പോൾ എതിരെ വരുന്ന വാഹനത്തിന് പോകാൻ തടസ്സമാണ്. ഒട്ടേറെ കാൽനടയാത്രക്കാരാണ് 55 വർഷം പഴക്കം ഉള്ള ഈ പാലം ഉപയോഗിക്കുന്നത്. പാലത്തിന്റെ ഒരു കരയിൽ കെഎസ്ആർടിസി ഡിപ്പോ, സെന്റ് അലോഷ്യസ് കോളജ്, മറുകരയിൽ ധനകാര്യ സ്ഥാപനങ്ങള്‍, സർക്കാർ ഓഫീസുകള്‍,കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ,…

പൂജ അവധിക്കാലത്തെ യാത്രാത്തിരക്ക്: 102 പ്രത്യേക ട്രെയിൻ സർവീസുകൾ; കേരളത്തിലേക്കും അധിക സർവീസുകൾ

തിരുവനന്തപുരം: ദസറ, പൂജ അവധിക്കാലത്ത് യാത്രക്കാരുടെ തിരക്ക് വർധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ഇന്ത്യൻ റെയിൽവേ 102 പ്രത്യേക ട്രെയിൻ യാത്രകൾ പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷം 93 പ്രത്യേക സർവീസുകൾ നടത്തിയ സ്ഥാനത്താണ് ഇത്തവണ കൂടുതൽ സർവീസുകൾ ഏർപ്പെടുത്തുന്നത്. കേരളത്തിലേക്കും തിരിച്ചുമുള്ള യാത്രക്കാർക്കും ഇതിന്റെ പ്രയോജനം ലഭിക്കും. സോളാപൂർ ഡിവിഷൻ വഴി പ്രഖ്യാപിച്ച പ്രത്യേക സർവീസുകൾ മുംബൈ, ചെന്നൈ, ലാത്തൂർ, കോലാപ്പൂർ, കലബുറഗി തുടങ്ങിയ പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കും. കേരളത്തെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന റൂട്ടുകളിലും അധിക സർവീസുകൾ ക്രമീകരിച്ചിട്ടുണ്ട്. ഡോ. എം.ജി.ആർ. ചെന്നൈ സെൻട്രലിൽനിന്ന് കൊല്ലത്തേക്കുള്ള പ്രത്യേക ട്രെയിൻ ഒക്ടോബർ 19ന് രാത്രി 11.50ന് പുറപ്പെട്ട് പിറ്റേന്ന് വൈകിട്ട് 4.30ന് കൊല്ലത്തെത്തും. മടക്കയാത്രയിൽ ഒക്ടോബർ 20ന് വൈകിട്ട് 6.45ന് കൊല്ലത്തുനിന്ന് പുറപ്പെടുന്ന ട്രെയിൻ ഒക്ടോബർ 21ന് രാവിലെ 11.35ന് ചെന്നൈ സെൻട്രലിൽ എത്തിച്ചേരും. ബെംഗളൂരു കന്റോൺമെന്റിൽനിന്ന്…

പുതിയ വായ്പകളില്ല, പദ്ധതികളില്ല; കിഫ്ബിയുടെ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ യുഡിഎഫ് സർക്കാർ

തിരുവനന്തപുരം: സാമ്പത്തിക ക്രമക്കേടുകളും സംസ്ഥാന ഖജനാവിന് വൻ നഷ്ടമുണ്ടാക്കിയ നടപടികളും ചൂണ്ടിക്കാട്ടുന്ന വിദഗ്ധ സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡിന്റെ (കിഫ്ബി) നിലവിലെ ധനസമാഹരണ മാതൃക അവസാനിപ്പിക്കാൻ യുഡിഎഫ് സർക്കാർ നീക്കം തുടങ്ങി. റിപ്പോർട്ടിലെ കണ്ടെത്തലുകളെക്കുറിച്ചുള്ള അന്വേഷണവും തുടർനടപടികളും അടുത്ത മന്ത്രിസഭാ യോഗത്തിൽ തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. മുൻ എൽഡിഎഫ് സർക്കാരിന്റെ പ്രധാന വികസന സംരംഭങ്ങളിലൊന്നായ കിഫ്ബി നിലവിലെ രൂപത്തിൽ തുടരരുതെന്നാണ് വിദഗ്ധ സമിതിയുടെ ശുപാർശ. ഇതിന്റെ ഭാഗമായി മോട്ടോർ വാഹന നികുതിയിൽനിന്നുള്ള വിഹിതം നേരിട്ട് കിഫ്ബിയിലേക്ക് കൈമാറുന്ന സംവിധാനം അവസാനിപ്പിക്കാനും കിഫ്ബിയുടെ പേരിൽ പുതിയ വായ്പകൾ എടുക്കുന്നത് നിർത്തലാക്കാനുമാണ് സർക്കാർ ആലോചിക്കുന്നത്. പുതിയ പദ്ധതികൾ ഏറ്റെടുക്കുന്നതിനും അവയ്ക്ക് സർക്കാർ ഗ്യാരണ്ടി നൽകുന്നതിനും നിയന്ത്രണം ഏർപ്പെടുത്തും. അതേസമയം, നിലവിൽ നടപ്പാക്കിവരുന്ന പദ്ധതികൾ തുടരും. മുൻ ഐഎഎസ് ഉദ്യോഗസ്ഥ സുധ പിള്ളയുടെ…

കിഫ്ബി കേരളത്തിന് വരുത്തിവച്ചത് 70,415 കോടി രൂപയുടെ ബാധ്യത; ഗുരുതര ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി വിദഗ്ധ സമിതി റിപ്പോർട്ട്

തിരുവനന്തപുരം: കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡിന്റെ (കിഫ്ബി) പ്രവർത്തനങ്ങൾ സംസ്ഥാനത്തിന് വരുംവർഷങ്ങളിൽ 70,415.54 കോടി രൂപയുടെ സാമ്പത്തിക ബാധ്യത സൃഷ്ടിച്ചിട്ടുണ്ടെന്ന് വിദഗ്ധ സമിതി റിപ്പോർട്ട്. വായ്പകളുടെ തിരിച്ചടവും നിലവിലുള്ള പദ്ധതികളുടെ പൂർത്തീകരണവും ഉൾപ്പെടെയുള്ള ചെലവുകളാണ് ഇത്രയും വലിയ ബാധ്യതയ്ക്ക് കാരണമാകുന്നത്. 2041-42 സാമ്പത്തിക വർഷം വരെ വായ്പ തിരിച്ചടവ് തുടരുമെന്നും ഭൂമി ഏറ്റെടുക്കുന്നതിനുള്ള ചെലവുകൾ ഈ തുകയിൽ ഉൾപ്പെട്ടിട്ടില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ പത്തുവർഷത്തെ കിഫ്ബിയുടെ പ്രവർത്തനങ്ങൾ സംസ്ഥാന സർക്കാർ വകുപ്പുകളുടെ ഭരണപരമായ കാര്യക്ഷമതയെയും പ്രവർത്തനശേഷിയെയും പ്രതികൂലമായി ബാധിച്ചതായും സമിതി വിലയിരുത്തി. സാമ്പത്തിക ആസൂത്രണത്തിലെ വീഴ്ചകൾ, ഉയർന്ന പലിശനിരക്കിലുള്ള വായ്പകൾ, നിയമനങ്ങളിലെ ക്രമക്കേടുകൾ, ഫണ്ട് വിനിയോഗത്തിലെ അസന്തുലിതാവസ്ഥ തുടങ്ങിയ ഗുരുതര പ്രശ്നങ്ങളാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. കിഫ്ബി എടുത്ത വായ്പകളുടെ ഉയർന്ന പലിശനിരക്ക് കാരണം പ്രതിവർഷം 396 കോടി രൂപയുടെ അധിക ചെലവുണ്ടായതായി റിപ്പോർട്ട് കണ്ടെത്തി. മസാല…