കോഴിക്കോട്: പ്രഥമ ഡോ കെ.എം അബൂബക്കർ സിജി വിദ്യാഭ്യാസ അവാർഡിന് പ്രമുഖ ചരിത്രകാരനും വിദ്യാഭ്യാസ വിചക്ഷണനും സാമൂഹ്യപ്രവർത്തകനും കാലിക്കറ്റ് സർവകലാശാലാ മുൻ വൈസ് ചാൻസലറുമായ ഡോ. കെ കെ എൻ കുറുപ്പിനെ തെരഞ്ഞെടുത്തു. സിജി സ്ഥാപക പ്രസിഡണ്ടും ഭാഭാ ആറ്റോമിക് റിസർച്ച് സെൻറർ ശാസ്ത്രജ്ഞനുമായിരുന്ന ഡോ. കെ എം അബൂബക്കറിന്റെ സ്മരണാർത്ഥം സിജി – സെൻറർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ – ഏർപ്പെടുത്തിയതാണ് ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഉൾപ്പെടുന്ന അവാർഡ്. സംസ്കൃത സർവ്വകലാശാല വൈസ് ചാൻസിലർ പ്രൊഫ. ഗീത കുമാരി, സർ സയ്യിദ് കോളേജ് മുൻ പ്രിൻസിപ്പൽ പ്രൊഫ. പി ടി അബ്ദുൽ അസീസ്. അമേരിക്കയിലെ ഡോ. ജോൺ ഹോപ്പ്കിൻസ് അക്കാദമി ഫെലോ ഡോ. നാസ് ഹുസ്സൈൻ എന്നിവരായിരുന്നു ജൂറി അംഗങ്ങൾ. സാമൂഹ്യപ്രതിബദ്ധതയിലൂന്നിയ ചരിത്ര ഗവേഷണവും, മലബാർ ചരിത്ര പഠന ഗവേഷണ…
Category: KERALA
മറുകരയിൽ കാണാമെന്നുള്ള പ്രത്യാശയോടെ ഗ്രാമം ഷോട്ട് പുളിക്കത്ര കളിവള്ളങ്ങളുടെ റാണിക്ക് വിട ചൊല്ലി
എടത്വ: തടിച്ചുകൂടിയ ആയിരക്കണക്കിന് ജലോത്സവ പ്രേമികളുടെ കണ്ണ് നനയിച്ച് മറുകരയിൽ കാണാമെന്നുള്ള പ്രത്യാശയോടെ ഗ്രാമം ജലോത്സവ ലോകത്തെ റാണിക്ക് വിട ചൊല്ലി. ജലമേളകളിൽ ഇതിഹാസങ്ങൾ രചിച്ച പാണ്ടങ്കരി മാലിയിൽ പുളിക്കത്ര തറവാടിനോട് മോളി ജോൺ യാത്ര പറയുമ്പോള്‍ ആകാശം പോലും മേഘാവൃതമായിരുന്നു. മോളി ജോണിനെ കുറിച്ചുള്ള സ്മരണകൾ ഇനി ഹൃദയങ്ങളിൽ അനശ്വരമാകും. ചേതനയറ്റ ശരീരത്തിൽ ഷോട്ട് പുളിക്കത്ര കളിവള്ളത്തെ പ്രതിനിധികരിച്ച് മഞ്ഞ ജേഴ്സിയും തുഴയും വഞ്ചിപ്പാട്ടിന് ശേഷം സമർപ്പിച്ചപ്പോൾ കാണികളുടെയും മക്കളുടെയും കൊച്ചുമക്കളുടെയും ദുഖം സങ്കട കടലായി. മാത്യൂസ് മാർ തേവോദോസിയോസ് മെത്രാപ്പോലീത്താ, റൈറ്റ് റവ. ബിഷപ്പ് ഉമ്മൻ ജോർജ്, കുട്ടനാട് എംഎൽഎ തോമസ് കെ തോമസ് ഉൾപ്പടെ രാഷ്ട്രീയ സാംസ്ക്കാരിക സാമൂഹിക ജലോത്സവ രംഗത്തെ നിരവധി പ്രമുഖ വ്യക്തികൾ, കളിവള്ളം ഉടമകൾ, വിവിധ സഭകളിലെ വൈദികര്‍, ജാതി-മത-സാമുദായിക സംഘടന ഭാരവാഹികള്‍ എന്നിവര്‍ ഭവനത്തിലെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു.…
“ഫൈറ്റ് ദി ഡിജിറ്റൽ ഡ്രഗ്”: പോണോഗ്രഫി വിരുദ്ധ ബോധവത്കരണം നടത്തി
പാലക്കാട്: വളരുന്ന കുട്ടികളിൽ വലിയ ഭവിഷ്യത്തുകൾ ഉണ്ടാക്കികൊണ്ടിരിക്കുകയും എന്നാൽ രക്ഷിതാക്കൾ സംവദിക്കാൻ മടിക്കുന്നതും ആയ വിഷയമാണ് പോണോഗ്രാഫി അഥവാ അശ്ലീല മാധ്യമങ്ങൾ. ഡിജിറ്റൽ ലോകത്തിലെ അപകടങ്ങളെക്കുറിച്ച് വിദ്യാർത്ഥികളെ ബോധവാന്മാരാക്കുന്ന “ഫൈറ്റ് ദി ഡിജിറ്റൽ ഡ്രഗ്” എന്ന പേരിൽ ഡിറ്റോക്സ് മൈൻഡ് ബോധവത്കരണ പരിപാടി പേഴുംകര മോഡൽ ഹൈസ്കൂളിൽ സംഘടിപ്പിച്ചു. 7 മുതൽ 10 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി നടത്തിയ ഈ പരിപാടിയിൽ ഓൺലൈൻ അശ്ലീലത, അതിന്റെ ദൂഷ്യവശങ്ങൾ, പ്രതിരോധ മാർഗ്ഗങ്ങൾ എന്നിവയെക്കുറിച്ച് വിശദമായി ചർച്ച ചെയ്യപ്പെട്ടു. പരിപാടിയുടെ ആദ്യ ഭാഗമായി ഡിജിറ്റൽ ലഹരിയുടെ അപകടം അടിസ്ഥാനമാക്കി ഒരു ഹ്രസ്വചിത്രം പ്രദർശിപ്പിച്ചു. തുടർന്ന് ഡിറ്റോക്സ്മൈൻഡിന്റെ സഹസ്ഥാപകനും അഭിഭാഷകനുമായ അഡ്വ. സെബിൻ ബിൻ സുബൈർ ഓൺലൈൻ അശ്ലീലതയുടെ മാനസികവും ശാരീരികവുമായ ദോഷഫലങ്ങളെക്കുറിച്ച് വിശദമായി സംസാരിച്ചു. സംഘടനയുടെ മറ്റ് സഹസ്ഥാപകരായ സിയാ ഉൽ ഹഖ്, അബ്ദുൽ സമദ് എന്നിവരും വിദ്യാർത്ഥികളെ അഭിസംബോധന…
ആശാ വർക്കർമാരുടെ സമരത്തിന് ഐക്യദാർഢ്യം: എഫ് ഐ ടി യു
തൃശൂർ: പത്തൊൻപത് ദിവസം പിന്നിടുന്ന ആശാ വർക്കർമാരുടെ അനിശ്ചിത കാല രാപകൽ സമരത്തിന് എഫ് ഐ ടി യു തൃശൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഐക്യദാർഢ്യപ്രകടനവും സംഗമവും സംഘടിപ്പിച്ചു. തൃശൂർ കോർപ്പറേഷൻ പരിസരത്ത് നടന്ന ഐക്യദാർഢ്യ സംഗമം എഫ് ഐ ടി യു സംസ്ഥാന ട്രഷറർ ഉസ്മാൻ മുല്ലക്കര ഉദ്ഘാടനം ചെയ്തു. കോവിഡ്, നിപ തുടങ്ങിയ പ്രതിസന്ധി ഘട്ടങ്ങളിൽ കേരളത്തിൽ മാലാഖമാരെ പോലെ പണിയെടുത്തവരാണ് ആശാ വർക്കർമാർ. ചെയ്യുന്ന ജോലിക്ക് മാന്യമായ വേതനം ആവശ്യപ്പെട്ട് നടത്തുന്ന സമരത്തെ അധിക്ഷേപിക്കുകയും നിന്ദിക്കുകയുമാണ് സർക്കാർ ചെയ്യുന്നത്. ആശാ വർക്കർമാരുടെ ന്യായമായ ആവശ്യങ്ങൾ പരിഹരിക്കാൻ സർക്കാറുകൾ തയ്യാറാവണമെന്ന് ഉദ്ഘാടനം നിർവ്വഹിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു. എഫ് ഐ ടി യു തൃശൂർ ജില്ലാ പ്രസിഡൻ്റ് ഹംസ എളനാട് അധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി ഉമൈറ റഫീഖ് മുഖ്യപ്രഭാഷണം…
കേരളത്തിൽ കോൺഗ്രസിന്റെ നേതൃത്വം സുധാകരന് തന്നെ: ഹൈക്കമാന്റ്
ന്യൂഡൽഹി: കേരളത്തിലെ കോൺഗ്രസിലെ നേതൃമാറ്റത്തെക്കുറിച്ചുള്ള ചൂടേറിയ ചർച്ചകൾക്ക് ഹൈക്കമാൻഡ് വിരാമമിട്ടു. കെ. സുധാകരൻ കേരള കെ.പി.സി.സി പ്രസിഡന്റായി തുടരുമെന്ന് ഹൈക്കമാൻഡ് തീരുമാനിച്ചു. എ.ഐ.സി.സി ആസ്ഥാനത്ത് കേരളത്തിലെ മുതിർന്ന നേതാക്കളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. സംഘടനയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ഇപ്പോൾ ഒരു മാറ്റവും വേണ്ടെന്ന നിലപാടാണ് സ്വീകരിച്ചത്. എല്ലാ ചർച്ചകളും അവസാനിപ്പിച്ച് വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പുകളിലും അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ ഹൈക്കമാൻഡ് നിർദ്ദേശിച്ചു. നേതൃമാറ്റ വിഷയം യോഗത്തിൽ ആരും ഉന്നയിച്ചില്ലെന്നാണ് മനസ്സിലാക്കുന്നത്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി സമർപ്പിച്ച റിപ്പോർട്ടിൽ സുധാകരനെതിരെ ചില പോരായ്മകൾ ചൂണ്ടിക്കാണിച്ചുവെങ്കിലും സംഘടന ശക്തിയോടെ മുന്നോട്ട് പോകേണ്ടതിന്റെ ആവശ്യകതയിലായിരുന്നു പ്രധാന ഊന്നൽ. ഇതോടെ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലുമാണ് ചർച്ച പൂർണ്ണമായും…
പാർട്ടി നടത്താന്‍ കുട്ടികൾ വാങ്ങിയത് 500 രൂപയുടെ കഞ്ചാവ്; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
കാസർകോട്: പത്താം ക്ലാസ് അവസാന വർഷ പാർട്ടിക്കിടെ കുട്ടികൾക്കിടയിൽ മയക്കുമരുന്ന് കണ്ടെത്തിയതിനെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നു. ഒരു ഏജന്റിൽ നിന്ന് 500 രൂപയ്ക്ക് കുട്ടികൾ കഞ്ചാവ് വാങ്ങിയതായി പോലീസ് പറഞ്ഞു. നാല് കുട്ടികൾ ഒരുമിച്ച് ചേര്‍ന്നാണ് കഞ്ചാവ് വാങ്ങിയത്. ഓരോ കുട്ടിയും 100 മുതൽ 150 രൂപ വരെ നൽകി. കുട്ടികളിൽ നിന്ന് 11.47 ഗ്രാം കഞ്ചാവ് പോലീസ് പിടിച്ചെടുത്തു. നഗരത്തിലെ ഒരു സ്കൂളിലെ നാല് ആൺകുട്ടികളുടെ കൈവശം മയക്കുമരുന്ന് കണ്ടെത്തി. വിദ്യാർത്ഥികൾ മുമ്പ് മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. സെന്റ് ഓഫ് പാർട്ടി നടക്കുന്ന വേദിക്ക് പിന്നിൽ നിന്നാണ് കഞ്ചാവുമായി പോലീസ് വിദ്യാർത്ഥികളെ പിടികൂടിയത്. കളനാട് സ്വദേശി സമീറിൽ നിന്ന് കഞ്ചാവ് വാങ്ങിയതായി വിദ്യാർത്ഥികൾ പോലീസിനോട് പറഞ്ഞു. സംഭവത്തിൽ വിദ്യാർത്ഥികൾക്കെതിരെ സാമൂഹിക പശ്ചാത്തല റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ട്. അറസ്റ്റിലായ സമീർ മുമ്പ് മയക്കുമരുന്ന് കേസുകളിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു.…
ഐ എൻ എൽ മണ്ണാർക്കാട് മണ്ഡലം കമ്മറ്റി റമദാൻ റിലീഫ് വിതരണവും മതേതര സായാഹ്ന സദസും സംഘടിപ്പിച്ചു
മണ്ണാർക്കാട്: ഐ എൻ എൽ മണ്ണാർക്കാട് മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ റമദാൻ റിലീഫ് വിതരണവും മതേതര സായാഹ്ന സദസ്സും സംഘടിപ്പിച്ചു. മൈലാംപാടം സെന്ററിൽ നടന്ന പരിപാടി നാഷണൽ യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ കെ.വി. അമീർ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തൊടുള്ള കേന്ദ്ര സർക്കാരിന്റെ അവഗണനയിൽ ഇടതുപക്ഷ സർക്കാരും മുന്നണിയും ഒന്നിച്ച് നേരിടുമ്പോൾ യുഡിഎഫ് ബിജെപിക്ക് ഒപ്പം നിന്ന് സംസ്ഥാനത്തെ ജനങ്ങളെ വഞ്ചിക്കുകയാണെന്നും, വയനാടിനു വേണ്ടി ഡൽഹിയിൽ എൽഡിഎഫ് സമരം സംഘടിപ്പിച്ചപ്പോൾ ഡൽഹിയിലുള്ള കോണ്‍ഗ്രസ് മുസ്ലിം ലീഗ് എം.പി മാർ മൗനികളായത് ആര്‍ക്കുവേണ്ടിയാണെന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് മനസ്സിലായെന്നും കെ.വി. അമീർ പറഞ്ഞു. പാർട്ടി സംസ്ഥാനത്താകെ വിവിധ റിലീഫ് പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നും പാർട്ടിയുടെ പ്രവാസി ഘടകമായ ഐ. എം.സി.സി വേണ്ട സഹായങ്ങൾ നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഐ എൻ എൽ മണ്ണാർക്കാട് മണ്ഡലം പ്രസിഡന്റ് അബ്ദു ഭീമനാട് അദ്ധ്യക്ഷത വഹിച്ചു.…
ആശാ വർക്കാർമാരുടെ സമരത്തോടുള്ള സമീപനം തിരുത്തണം:എഫ്.ഐ.ടി.യു
കോഴിക്കോട് : ലോകത്തെ തന്നെ മുൾമുനയിൽ നിർത്തിയ കോവിഡ്, നിപ വയറസുകൾ നിറഞ്ഞാടിയ കാലത്ത് മാലാഖമാരെ പോലെ സേവനം ചെയ്ത കേരളത്തിലെ 941 ഗ്രാമ പഞ്ചായത്തുകളിലായി 26448 പ്രവർത്തകരെ പിണറായി സര്‍ക്കാര്‍ അപമാനിക്കുകയാണെന്ന് എഫ്.ഐ.ടി യു സംസ്ഥാന സെക്രട്ടറി തസ്ലീം മമ്പാട് പറഞ്ഞു. പ്രതിമാസം 7000 രൂപയാണ് പ്രതിദിനം 10 മണിക്കുർ ജോലി ചെയ്യുന്ന ആശാ വർക്കർമാർക്ക് ഓണറേറിയമായി ലഭിക്കുന്നത്. ഇത് കാലോചിതമായി പുതുക്കണമെന്ന ന്യായമായ ആവശ്യമാണ് ആശാവർക്കർമാർ ഉന്നയിക്കുന്നത് ഇവരെ കുറിച്ചാണ് സ. എളമരം കരീമടക്കമുള്ള തൊഴിലാളി നേതാക്കൾ പാട്ട പിരിവുകാരെന്നും, ആരോ നിയന്ത്രിക്കുന്നവരെന്നും അധിക്ഷേപിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എഫ്.ഐ.ടി.യു മലപ്പുറം ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ആശാ വർക്കർമാർക്കുള്ള ഐക്യദാർഢ്യ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് കാദർ അങ്ങാടിപ്പുറം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി റഷീദ് എൻ കെ., ജില്ലാ കമ്മറ്റിയംഗങ്ങളായ…
സോളിഡാരിറ്റി റമദാൻ ഹദിയ കൈമാറി
മക്കരപ്പറമ്പ: സോളിഡാരിറ്റി മക്കരപ്പറമ്പ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏരിയയിലെ വിവിധ പള്ളികളിലേക്ക് ‘റമദാൻ ഹദിയ’ കൈമാറി. സോളിഡാരിറ്റി മക്കരപ്പറമ്പ ഏരിയ പ്രസിഡന്റ് ലബീബ് മക്കരപ്പറമ്പ്, സെക്രട്ടറി അഷ്റഫ് സി.എച്ച്, ജോ. സെക്രട്ടറി ജാബിർ പടിഞ്ഞാറ്റുമുറി, അംജദ് മുഞ്ഞക്കുളം എന്നിവർ നേതൃത്വം നൽകി. ഫോട്ടോ: സോളിഡാരിറ്റി മക്കരപ്പറമ്പ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘റമദാൻ ഹദിയ’ കൈമാറൽ ഏരിയ പ്രസിഡന്റ് ലബീബ് മക്കരപ്പറമ്പ് ഉദ്ഘാടനം ചെയ്യുന്നു.
ന്യൂട്രിഹബ് മില്ലറ്റ് കഫേയിൽ സ്വാദിഷ്ടമായ വൈവിധ്യമാർന്ന ചെറുധാന്യ വിഭവങ്ങൾ നിറഞ്ഞിരിക്കുന്നു
പത്തനംതിട്ട: ആരോഗ്യകരമായ ജീവിതത്തിനായി ധാരാളം ചെറുധാന്യങ്ങൾ ലഭിക്കുന്നതാണ് ഇരവിപേരൂർ ഗ്രാമത്തെ വ്യത്യസ്തമാക്കുന്നത്. ചെറുധാന്യങ്ങളുടെ വൈവിധ്യമാർന്ന രുചികൾ ന്യൂട്രിഹബ് മില്ലറ്റ് കഫേയിൽ നിറഞ്ഞുനിൽക്കുന്നു. കാർഷിക വികസന, കർഷകക്ഷേമ വകുപ്പ്, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത്, ഇരവിപേരൂർ ഗ്രാമപഞ്ചായത്ത് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് നെല്ലാട് പൊയ്കയിൽപടിയിൽ സ്ഥിതി ചെയ്യുന്ന ഈ കഫേ പ്രവർത്തിക്കുന്നത്. ചെറുധാന്യ ഉൽപ്പന്നങ്ങൾ ഊണുമേശകളിൽ പരിചയപ്പെടുത്തുക എന്നതാണ് ലക്ഷ്യം. ന്യൂട്രിഹബ് മില്ലറ്റ് കഫേ കൃഷിക്കൂട്ട് ആണ് ഈ സംരംഭം ഏറ്റെടുത്തിരിക്കുന്നത്. 2024-25 സാമ്പത്തിക വർഷത്തേക്കുള്ള കൃഷി വകുപ്പിന്റെ പദ്ധതിയിലൂടെ സാധ്യമാക്കിയ സംസ്ഥാനത്തെ രണ്ടാമത്തെ മില്ലറ്റ് കഫേയാണിത്. 3 ലക്ഷം രൂപ ചെലവിൽ കൃഷി വകുപ്പ് നടപ്പിലാക്കിയ പദ്ധതിയുടെ മുഴുവൻ പേര് – വിളവെടുപ്പിനു ശേഷമുള്ള മാനേജ്മെന്റ് ആൻഡ് വാല്യൂ അഡിഷൻ എസ്റ്റാബ്ലിഷ്മെന്റ് ഓഫ് മില്ലറ്റ് കഫേ എന്നാണ്. 2024-25 ൽ ഇരവിപേരൂർ ഗ്രാമപഞ്ചായത്ത് സ്ഥാപനത്തിനായി 2,12,000 രൂപ ചെലവഴിച്ചു.…
