കൊച്ചി: ദിലീപിന്റെ മൊബൈല്‍ ഫോണിലെ വിവരങ്ങള്‍ ഡിലീറ്റ് ചെയ്ത സായ് ശങ്കര്‍ 2015-ലെ ഹണി ട്രാപ്പ് കേസില്‍ പ്രതിയായ അതേ വ്യക്തി തന്നെയാണെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തി. നാർക്കോട്ടിക് ഉദ്യോഗസ്ഥന് ചമഞ്ഞ് ഹണി ട്രാപ്പിലൂടെ പണം തട്ടിയെടുത്ത കേസിൽ ഇയാൾക്കെതിരെ തൃപ്പൂണിത്തുറ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഇപ്പോഴത്തെ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി ബൈജു പോളാണ് അന്ന് സായ് ശങ്കര്‍ അടക്കമുള്ള പ്രതികളെ അറസ്റ്റ് ചെയ്തത്. അന്ന് തൃപ്പൂണിത്തുറ സ്റ്റേഷനിലെ സിഐ ആയിരുന്നു ബൈജു പോള്‍. സൈബർ വിദഗ്ധൻ സായ് ശങ്കറിന്റെ സാങ്കേതിക പരിജ്ഞാനം ഉപയോഗിച്ചാണ് പ്രതികൾ അന്ന് തട്ടിപ്പ് ആസൂത്രണം ചെയ്തത്. അഞ്ച് പ്രതികളുണ്ടായിരുന്ന തട്ടിപ്പ് കേസില്‍ രണ്ടാം പ്രതിയായിരുന്നു സായ് ശങ്കര്‍. ആ കേസില്‍ വിചാരണ നടപടികള്‍ ആരംഭിക്കാനിരിക്കെയാണ് ഇയാള്‍ക്കെതിരെ പുതിയ കേസ്. എന്നാല്‍ തനിക്ക്…
Category: KERALA
തിരഞ്ഞെടുത്ത സര്‍ക്കാര്‍ ജനങ്ങള്‍ക്കെതിരെ നില്‍ക്കരുത്; പോലീസ് സ്ത്രീകളോട് മാന്യമായി പെരുമാറണം: ഗവര്‍ണര്‍
തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ പ്രതിഷേധിക്കുന്ന സ്ത്രീകളോട് പോലീസ് മാന്യമായി പെരുമാറണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. സ്ത്രീകളോട് ബലപ്രയോഗം പാടില്ല. ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാര്‍ ജനങ്ങളെ തള്ളിക്കളയാന്‍ പാടില്ല. കെ റെയിലില്‍ തന്റെ നിലപാട് സര്‍ക്കാരിനെ അറിയിക്കും. പരസ്യപ്രതികരണത്തിന് ഇല്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. അതേസമയം, കല്ലിടലിനെ എതിര്‍ത്ത് കോഴിക്കോട് കല്ലായി, എറണാകുളം തിരുവാങ്കുളം, കോട്ടയം ചങ്ങനാശേരി എന്നിവിടങ്ങളില്‍ ജനകീയ പ്രതിരോധം തുടരുകയാണ്.
സില്‍വര്‍ ലൈന്‍ സമരക്കാര്‍ക്കു നേരെ പോലീസ് നടപടി, ലോ കോളജ് അക്രമം: പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു; യു.ഡി.എഫ് പ്രതിനിധി സംഘം മാടപ്പള്ളിയിലേക്ക്
തിരുവനന്തപുരം: നിയമസഭ പ്രക്ഷുബ്ദമാക്കി പ്രതിപക്ഷം. ബജറ്റ് സമ്മേളനത്തിന്റെ അവസാനം ദിനം സഭാ നടപടികള്‍ സ്തംഭിപ്പിച്ച പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ ചങ്ങനാശേരി മാടപ്പള്ളിയില്‍ സമരം ചെയ്ത നാട്ടുകാര്‍ക്ക് നേര്‍ക്കുണ്ടായ പോലീസ് നടപടിയിലും തിരുവനന്തപുരം ലോ കോളജില്‍ കെ.എസ്.യു വിദ്യാര്‍ത്ഥികള്‍ക്കു നേര്‍ക്കുണ്ടായ എസ്.എഫ്.ഐ അതിക്രമത്തില്‍ പോലീസ് നടപടി വൈകുന്നതിലും പ്രതിഷേധിച്ചായിരുന്നു പ്രതിപക്ഷ ബഹളം. ഈ സര്‍ക്കാരിന്റെ കാലത്ത് ഇതാദ്യമായാണ് പ്രതിപക്ഷം ഇത്രയും ശക്തമായ പ്രതിഷേധം അഴിച്ചുവിടുന്നത്. ചോദ്യോത്തര വേള ആരംഭിച്ചതോടെ പ്രതിപക്ഷം ബഹളവുമായി നടുത്തളത്തിലെത്തി. ബാനറുകളും പ്ലക്കാര്‍ഡുകളുമായാണ് പ്രതിപക്ഷം ഇന്ന് സഭയിലെത്തിയത്. ബാനറുകളൂം പ്ലക്കാര്‍ഡുകളും പ്രദര്‍ശിപ്പിക്കുന്നത് ചട്ടവിരുദ്ധമാണെന്ന് സ്പീക്കര്‍ എം്ബി രാജേഷ് അറിയിച്ചു. ചോദ്യോത്തര വേള സ്തംഭിപ്പിച്ച് ബഹളം വയ്ക്കുന്നത് ഉചിതമല്ലെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. എന്നാല്‍ മന്ത്രി പ്രതിപക്ഷത്തെ ചട്ടം പഠിപ്പിക്കേണ്ടെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ മറുപടി. ഇതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്…
കെ റെയില്‍ മോശം പദ്ധതി; കേരളത്തെ പിളര്‍ക്കും: ഇ.ശ്രീധരന്
തൃശൂര്‍: കെ റെയില്‍ പദ്ധതിക്കെതിരെ പ്രതിഷേധിക്കുന്ന സ്ത്രീകളെയും കുട്ടികളെയും വീട്ടുകാരെയും ഉപദ്രവിക്കുന്നതും പോലീസിനെ ഉപയോഗിച്ച് ബലംപ്രയോഗിക്കുന്നതും തെറ്റായ കാര്യമാണെന്ന് ഇ.ശ്രീധരന്. കെ റെയിലിനെതിരെ തൃശൂര്‍ കുന്ദംകുളത്ത് ബിജെപി സംഘടിപ്പിച്ച പദയാത്രയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. കെ റെയില്‍ പ്രതിഷേധത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന് മര്‍ക്കട മുഷ്ടി കാണിക്കുന്നു. ആ സീറ്റില്‍ ഇരിക്കുന്ന ആര്‍ക്കും മര്‍ക്കട മുഷ്ടി പാടില്ല. സില്‍വര്‍ലൈന്‍ ഏറ്റവും മോശമായ പദ്ധതിയാണ്. അത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തകര്‍ക്കും. അര്‍ത്തി മതിലുകള്‍ കേരളത്തെ പിളര്‍ക്കും. കെ റെയില്‍ നിര്‍മാണം ആരംഭിക്കുന്നതിന് മുന്‍പ് സാമൂഹികാഘാത പഠനം നടത്തണമെന്നാണ് ഹൈക്കോടതി പറഞ്ഞത്. സാമൂഹികാഘാത പഠനം നടത്തുന്നതിന് കല്ലിടലിന്റെ ആവശ്യമില്ലെന്നും ശ്രീധരന് പറഞ്ഞു.
വയനാട് ജനകീയ ഹോട്ടലിലെ കിണറ്റില്‍ സോപ്പ്പൊടി കലര്‍ത്തിയ സമീപത്തെ ഹോട്ടലുടമ അറസ്റ്റില്‍
വയനാട്: ജനകീയ ഹോട്ടലിലേക്ക് വെള്ളമെടുക്കുന്ന കിണറ്റില്‍ സോപ്പ് പൊടി കലര്‍ത്തിയയാള്‍ പിടിയില്‍ വയനാട് പനമരം വെണ്ണിയോട് കരിഞ്ഞകുന്ന് ബാണമ്പ്രവന്‍ മമ്മൂട്ടി(58) ആണ് അറസ്റ്റിലായത്.<വെണ്ണിയോട് ടൗണിലെ ജനകീയ ഹോട്ടലിന് സമീപത്തെ ഹോട്ടലിന്റെ ഉടമയാണ് മമ്മൂട്ടി. ജനകീയ ഹോട്ടലില്‍ കുറഞ്ഞ വിലയ്ക്ക് ഭക്ഷണം ലഭ്യമായതിന് പിന്നാലെ മമ്മൂട്ടിയുടെ ഹോട്ടലില്‍ കച്ചവടം കുറഞ്ഞിരുന്നു. ഇതിന് പ്രതികാരമായാണ് പ്രതി ജനകീയ ഹോട്ടലുകാര്‍ വെള്ളം എടുക്കുന്ന കിണറ്റില്‍ സോപ്പ് പൊടി കലര്‍ത്തിയത്. ബുധനാഴ്ച രാവിലെ പമ്പുചെയ്തപ്പോള്‍ വെള്ളം പതഞ്ഞു പൊങ്ങുകയും സോപ്പുപൊടിയുടെ മണം അനുഭവപ്പെടുകയുമായിരുന്നു. വെള്ളം പതഞ്ഞ് പൊന്തിയതോടെ വിഷം കലര്‍ത്തിയതാണോയെന്ന ആശങ്കയും കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കുണ്ടായിരുന്നു. തുടര്‍ന്ന് വെള്ളം പരിശോധിച്ചപ്പോഴാണ് സോപ്പുപൊടി കലര്‍ത്തിയതാണെന്ന് തിരിച്ചറിഞ്ഞത്.
അനുമതി കൂടാതെ മുല്ലപ്പെരിയാര്‍ ഡാമില്‍ കടന്നു; റിട്ട. പോലീസുകാര്‍ അടക്കം നാലു പേര്‍ക്കെതിരെ കേസ്
ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാമില്‍ സുരക്ഷാവീഴചയുണ്ടായ സംഭവത്തില്‍ നാല് പേര്‍ക്കെതിരെ കേസ്. വനംവകുപ്പിന്റേതാണ് നടപടി. അനുമതിയില്ലാതെ അണക്കെട്ടിലേക്ക് പോയതിനാണ് കേസ്. ഇവരെ കടത്തിവിട്ട വനപാലകര്‍ക്കെതിരെയും നടപടിയുണ്ടാകും. ഞായറാഴ്ചയാണ് തമിഴ്നാട് ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥന് ഉള്‍പ്പടെ നാല് പേര് ഡാമിലെത്തിയത്. കേരള പോലീസില്‍ നിന്നും വിരമിച്ച എസ്ഐമാരായ റഹീം, അബ്ദുള്‍ സലാം, ഡല്‍ഹി പോലീസ് ഉദ്യോഗസ്ഥന് ജോണ്‍ വര്‍ഗീസ്, മകന് വര്‍ഗീസ് ജോണ്‍ എന്നിവരാണ് ഇവിടെയെത്തിയത്. തമിഴ്നാടിന്റെ ബോട്ടിലായിരുന്നു യാത്ര. ഇവര്‍ എത്തിയത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ ജിഡിയില്‍ എഴുതിയിരുന്നില്ല. വിരമിച്ച പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ എത്തിയത് പോലീസുകാര്‍ ഡിവൈഎസ്പിയെയും അറിയിച്ചിരുന്നില്ല.<br> <br> ഡിവൈഎസ്പി അറിഞ്ഞതിന് ശേഷമാണ് കേസെടുത്തത്. സംഭവത്തെ കുറിച്ച് ഡിവൈഎസ്പി, എസ്പിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഡാമില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല. ഉദ്യോഗസ്ഥര്‍ പോകുമ്പോള്‍ മുല്ലപ്പെരിയാര്‍ സ്റ്റേഷനില്‍ വിവരമറിയിക്കണം എന്നാണ് നിയമം.
രാത്രി കടയടച്ചു വീട്ടിലേക്ക് മടങ്ങുന്നതിനിടെ വെട്ടേറ്റ വനിത വസ്ത്രശാലയുടമ മരിച്ചു
തൃശൂര്‍: കൊടുങ്ങല്ലൂരില്‍ വസ്ത്രവ്യാപാരശാല നടത്തുന്ന യുവവനിത വെട്ടേറ്റു മരിച്ചു. ഏറിയാട് സ്വദേശിനി റിന്‍സി (30) ആണ് മരിച്ചത്. ഇന്നലെ രാത്രി കടയടച്ച ശേഷം മക്കള്‍ക്കൊപ്പം വീട്ടിലേക്ക് സ്കൂട്ടറില്‍ മടങ്ങുന്നതിനിടെയാണ് വെട്ടേറ്റത്. കടയിലെ മുന്‍ ജീവനക്കാരനായ റിയാസ് ആണ് ആക്രമിച്ചത്. റിന്‍സിയ്ക്ക് 30 തവണ വെട്ടേറ്റിരുന്നു. കടയില്‍ ജീവനക്കാരനായിരിക്കേ റിയാസ് റിന്‍സിയെ പല തവണ ശല്യപ്പെടുത്തിയിരുന്നു. ഇതേതുടര്‍ന്ന് ഇയാളെ പിരിച്ചുവിട്ടു. റിയാസിന്റെ ശല്യത്തെ കുറിച്ച് റിന്‍സി ഭര്‍ത്താവിനോടും കുടുംബത്തോടും പറഞ്ഞിരുന്നു. ഇന്നലെ രാത്രി ഏഴു മണിയോടെയാണ് റിന്‍സിക്ക് വെട്ടേറ്റത്. ഉടനെ കൊടുങ്ങല്ലൂരുള്ള ആശുപത്രിയിലും തുടര്‍ന്ന വിദഗ്ധ ചികിത്സയ്ക്ക് തൃശൂരുള്ള സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. രാവിലെ 8.30 ഓടെ മരണമടയുകയായിരുന്നു. റിന്‍സിക്ക് പത്തും ആറും വയസ്സുള്ള രണ്ട് കുട്ടികളുണ്ട്.
അഞ്ചേരി ബേബി വധക്കേസ്: എം.എം മണിയടക്കം മൂന്നു പ്രതികള്‍ക്കും വിടുതല്‍
കൊച്ചി: യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന അഞ്ചേരി ബേബി വധക്കേസില്‍ മുന്‍മന്ത്രി എം.എം മണി അടക്കം മൂന്നു പ്രതികളും കുറ്റവിമുക്തര്‍. പ്രതികള്‍ നല്കിയ വിടുതല്‍ ഹര്‍ജി ഹൈക്കോടതി അംഗീകരിച്ചു. 1982 നവംബര്‍ 13നാണ് യൂത്ത് കോണ്‍ഗ്രസ് ഉടുമ്പഞ്ചോല ബ്ലോക്ക് സെക്രട്ടറിയും ഐഎന്‍ടിയുസി മണ്ഡലം പ്രസിഡന്റുമായിരുന്ന അഞ്ചേരി ബേബി കൊല്ലപ്പെട്ടത്. സി.പി.എം മുന്‍ ലോക്കല്‍ കമ്മിറ്റിയംഗം മോഹന്‍ദാസ് വധക്കേസിലെ മൂന്നാം പ്രതിയായിരുന്നു അഞ്ചേരി ബേബി. തൊഴില്‍ തര്‍ക്കം പറഞ്ഞു തീര്‍ക്കാനെന്ന വിധം വിളിച്ചുവരുത്തി മണത്തോട്ടിലെ ഏലക്കാട്ടില്‍ ഒളിച്ചിരുന്നാണ് എതിരാളികള്‍ ബേബിലെ വെടിവച്ചത്. 2012 മേയ് 25ന് തൊടുപുഴ മണക്കാട് എം.എം മണി നടത്തിയ പ്രസ്താവനയാണ് കേസ് പുനരന്വേഷിക്കാന്‍ ഇടയാക്കിയത്. അഞ്ചേരി ബേബിക്കൊപ്പം മുള്ളന്‍ചിറ മത്തായി, മുട്ടുകാട് നാണപ്പന് എന്നിവരെയും കൊലപ്പെടുത്തിയെന്നായിരുന്നു മണിയുടെ വണ്‍, ടു, ത്രീ.. പ്രസംഗം. ഇതിന് പ്രകാരം എം.എം. മണി, ജില്ലാ കമ്മിറ്റി അംഗം എ.കെ. ദാമോദരന്‍,…
ഉന്നത വിദ്യാഭ്യാസമേഖലയില്‍ സമഗ്രമാറ്റമുണ്ടാകണം: കാത്തലിക് എഞ്ചിനീയറിംഗ് കോളജ് അസ്സോസിയേഷന്
കൊച്ചി: സംസ്ഥാനത്തിന്റെ സാങ്കേതിക വിദ്യാഭ്യാസമുള്‍പ്പെടെ ഉന്നത വിദ്യാഭ്യാസമേഖലയില്‍ സമഗ്ര മാറ്റങ്ങള്‍ അടിയന്തരമായുണ്ടാകണമെന്നും സര്‍ക്കാരിന്റെ ക്രിയാത്മക നടപടികള്‍ക്ക് എല്ലാവിധ സഹകരണവുമേകുമെന്നും കേരള കാത്തലിക് എഞ്ചിനീയറിംഗ് കോളജ് മാനേജ്മെന്റ്സ് അസോസിയേഷന് അഭിപ്രായപ്പെട്ടു. കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ഫണ്ടുകളും നൂതന അറിവുകളും വിവിധങ്ങളായ പദ്ധതികളും സംസ്ഥാനത്തെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അവകാശപ്പെട്ടതാണെന്നിരിക്കെ ഇക്കാര്യത്തില്‍ സര്‍ക്കാര്‍, എയ്ഡഡ്, സ്വാശ്രയ കോളജ് വിദ്യാര്‍ത്ഥികള്‍ എന്ന വേര്‍തിരിവ് നീതീകരണമില്ലാത്തതാണ്. വിവിധ സ്ഥാപനങ്ങളില്‍ പഠിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സര്‍ക്കാര്‍ പദ്ധതികളില്‍ തുല്യനീതി നടപ്പിലാക്കണം. കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസരംഗത്ത് പതിറ്റാണ്ടുകളായി വലിയ സംഭാവനകള്‍ നല്കിക്കൊണ്ടിരിക്കുന്ന സ്വാശ്രയ മാനേജുമെന്റുകളുമായി വിവിധ വിദ്യാഭ്യാസപദ്ധതി രൂപീകരണം സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്താന്‍ സര്‍ക്കാര്‍ മുന്നോട്ടുവന്നാല്‍ സഹകരിക്കുമെന്നും, സാങ്കേതിക സര്‍വ്വകലാശാലയും ഉന്നതവിദ്യാഭ്യാസവകുപ്പും കേന്ദ്ര സംസ്ഥാന ഉന്നത വിദ്യാഭ്യാസ ഏജന്‍സികളുമായി സഹകരിച്ച് സെമിനാറുകളും ദേശീയതല കോണ്‍ഫ്രന്‍സുകളും സംഘടിപ്പിക്കുവാനും അസോസിയേഷന് തീരുമാനിച്ചു. പ്രസിഡന്റ് റവ.ഡോ.മാത്യു പായിക്കാട്ടിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍…
ഭൂനികുതി വര്‍ദ്ധനവ് പിന്‍വലിച്ചില്ലെങ്കില്‍ കര്‍ഷകര്‍ക്ക് വന്‍ പ്രഹരമാകും: അഡ്വ. വി.സി. സെബാസ്റ്റ്യന്‍
കൊച്ചി: സംസ്ഥാന ബജറ്റില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന ഭൂനികുതി വര്‍ദ്ധനവ് പിന്‍വലിച്ചില്ലെങ്കില്‍ കേരളത്തിലെ കര്‍ഷകര്‍ക്ക് ചരിത്രത്തിലെ ഏറ്റവും വലിയ പ്രഹരമാകും നേരിടേണ്ടി വരുന്നതെന്നും സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ അനിവാര്യമാണെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍. ഭൂനികുതി നിര്‍ദ്ദേശത്തിന്റെ പിന്നിലുള്ള യഥാര്‍ത്ഥ ചിത്രം പഠനവിഷയമാക്കുവാന്‍ കര്‍ഷകസംഘടനകളും ജനപ്രതിനിധികളും കര്‍ഷകാഭിമുഖ്യമുള്ള രാഷ്ട്രീയ പാര്‍ട്ടികളും ശ്രമിക്കാത്തത് നിര്‍ഭാഗ്യകരമാണ്. ഭൂനികുതിയുടെ ശതമാനം അടിസ്ഥാനത്തിലുള്ള വര്‍ദ്ധനവ് ഒഴിവാക്കി സ്ലാബ് സംവിധാനത്തിലൂടെയുള്ള വന്‍ വര്‍ദ്ധനവിന്റെ പ്രത്യാഘാതം കര്ഷകന് താങ്ങാവുന്നതിലധികമായിരിക്കും. ഓരോ സ്ലാബിലും വ്യത്യസ്ഥമായ നികുതി നിരക്കാണ് നിലവില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. കേള്‍ക്കുമ്പോള്‍ നിസ്സാരമെന്നു തോന്നുമെങ്കിലും ഇപ്പോഴുള്ള ഭൂനികുതിയുടെ നാലിരട്ടിയോ അതിലേറെയോ തുകയായി പുത്തന്‍നികുതി കുത്തനെ വര്‍ദ്ധിക്കും. ബജറ്റ് പാസ്സാക്കിയതിനുശേഷം 2022-23 മുതലായിരിക്കും ഇതിന്റെ ദുരന്തഫലം കര്‍ഷകര്‍ നേരിടുന്നത്. നികുതിവര്‍ദ്ധനവിന് ആനുപാതികമായി തൊഴിലാളി ക്ഷേമനിധിയിലേയ്ക്കും വന്‍തുക ഭൂവുടമകള്‍ അടയ്ക്കേണ്ടിവരും. നികുതിയടയ്ക്കാന്‍ കാലതാമസം വന്നാല്‍ മാസംതോറും രണ്ടുശതമാനം പിഴയും അടയ്ക്കേണ്ട…
